കംപ്യൂട്ടര്‍ കാഴ്ചയെ പ്രതിരോധിക്കാതെ…

കംപ്യൂട്ടറിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ ഭാഗമായി കാണാന്‍ തുടങ്ങിയ അവസ്ഥയാണ് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. ഒരുദിവസത്തില്‍ നാല് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ഇടയില്‍ 80 മുതല്‍ 90 ശതമാനം ആളുകളിലും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

കംപ്യൂട്ടര്‍വിഷന്‍സിന്‍ഡ്രോം: ലക്ഷണങ്ങള്‍
കണ്ണിന് കഴപ്പും വേദനയും കരട് തടയുന്നതുപോലെയുള്ള വിഷമത, കണ്ണില്‍ വെള്ളം വരിക, കണ്‍ചുവപ്പ്, വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസം, കാഴ്ചമങ്ങല്‍, ഇരട്ടിച്ചുകാണുക, കണ്ണുകള്‍ വരണ്ടതുപോലെ തോന്നുക, പല ദൂരത്തിലുള്ള വസ്തുക്കളെ മാറിമാറി ഫോക്കസ് ചെയ്യാനുള്ള കഴിവ് കുറയുക എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കഴുത്തുവേദന, നടുവേദന, ചുമല്‍വേദന എന്നിവയും ചിലരില്‍ കണ്ടുവരുന്നു.

ദീര്‍ഘനേരം തുടര്‍ച്ചയായി കംപ്യൂട്ടറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ സ്വാഭാവികമായുള്ള കണ്ണടയ്ക്കലിന്റെ തോത് കുറയുന്നു. ഈ ഇമവെട്ടലിലൂടെയാണ് നേത്രങ്ങളുടെ നനവ്, കണ്ണുനീരുവഴി വേണ്ട വിധത്തില്‍ ക്രമീകരിക്കപ്പെടുന്നത്. ഈ തോത് കുറയുന്തോറും കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടുന്നു. സാധാരണ കംപ്യൂട്ടര്‍ മോണിട്ടറുകള്‍ നമ്മുടെ കണ്ണുകളുടെ നിലയ്ക്ക് അല്പം മുകളിലാണ്. നേത്രങ്ങളുടെ മുകളിലത്തെ പോള കൂടുതല്‍ തുറന്നിരിക്കുന്നതിനും ജലാംശം കൂടുതല്‍ കുറയുന്നതിനും ഇത് വഴിയുണ്ടാക്കുന്നു.
കംപ്യൂട്ടര്‍ മോണിട്ടറിലെ അക്ഷരങ്ങള്‍ അധികവും വലിപ്പം കുറഞ്ഞവയാണ്. സമീപത്തുനിന്നുള്ള സൂര്യപ്രകാശം, മറ്റു പ്രകാശ സ്രോതസ്സുകളില്‍ നിന്നുള്ള വെളിച്ചം ഇവയും ശരിയായ രീതിയില്‍ ക്രമീകരിച്ചില്ലെങ്കില്‍ കണ്ണിന് പ്രയാസമേറുന്നു. വെള്ളെഴുത്ത് ബാധിച്ചവര്‍ക്ക് പ്രയാസങ്ങള്‍ കൂടുതലാവുമെന്നത് തീര്‍ച്ച. അവരുപയോഗിക്കുന്ന ബൈ ഫോക്കല്‍ കണ്ണട സാധാരണയായി 16 ഇഞ്ച് അകലെയുള്ള അക്ഷരങ്ങള്‍ വായിക്കാനുള്ളതാണ്. ഇതിലൂടെ രണ്ട് അടി ദൂരത്തുള്ള കംപ്യൂട്ടര്‍ സ്ക്രീനിലേക്ക് ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുന്നതോടെ പ്രശ്നങ്ങള്‍ ഇരട്ടിക്കുന്നു.

ഈയടുത്ത കാലത്തായി ഈ പ്രശ്നങ്ങള്‍ കുട്ടികളിലും കൂടുതലായി കണ്ടുവരുന്നു. വീടുകളിലേയും മറ്റും കംപ്യൂട്ടര്‍ ക്രമീകരിച്ചിരുക്കുന്നത് മുതിര്‍ന്ന വ്യക്തിക്ക് വേണ്ട വിധത്തിലാണ്. കുട്ടികള്‍ അതേ ക്രമീകരണത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സമയം കണ്ണുകള്‍ വിടര്‍ത്തി, ഇമവെട്ടാതെയിരിക്കാനും സാധ്യതയുണ്ട്.

പരിഹാരമാര്‍ഗ്ഗങ്ങള്‍
മോണിട്ടര്‍ നിങ്ങളുടെ കണ്ണുകളില്‍ നിന്നും 16 മുതല്‍ 30 ഇഞ്ചുവരെ അകലെയാവാം. ( ഓരോ വ്യക്തിയുടെയും സൌകര്യത്തിനായി ഇത് ക്രമീകരിക്കാവുന്നതാണ്.) മോണിട്ടര്‍, നിങ്ങളുടെ കണ്ണുകളുടെ നേരെനിന്നും എട്ട് ഇഞ്ച് താഴ്ന്ന നിലയിലായിരിക്കണം. അല്പം ചെരിവ് മുകളിലേക്കാവാം. സ്രോതസ്സില്‍ നിന്നുള്ള പ്രകാശം, നിങ്ങളുടെ കണ്ണിലേക്ക് നേരിട്ടുള്ളതോ മോണിട്ടറില്‍ പ്രതിഫലിക്കുന്നതോ ആവാന്‍ പാടില്ല. മറിച്ച് കംപ്യൂട്ടറിന് 90 ഡിഗ്രി അലൈന്‍മെന്റിലാവണം.കഴിയുന്നതും വളരെ ചെറിയ അക്ഷരങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കംപ്യൂട്ടറിന്റെ കോണ്‍ട്രാസ്റ്റ് നിങ്ങളുടെ കണ്ണിന് സൌകര്യമായി നിലനിറുത്തുക. ഓരോ മിനിറ്റിലും കുറഞ്ഞത് 14 പ്രാവശ്യമെങ്കിലും ഇമവെട്ടുക കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. ജോലിക്കിടയില്‍ ഒരല്പനേരം കണ്ണടച്ചിരിക്കാം. ഓരോ 30 മിനിറ്റിലും മോണിട്ടറില്‍നിന്നും കണ്ണെടുത്ത് കുറച്ചുനേരം ദൂരെയുള്ള ഒരു വസ്തുവിലേക്ക് നോക്കിയിരിക്കുക.

കണ്ണടകളിലെ ക്രമീകരണങ്ങള്‍ കണ്ണടയിലെ പവറിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൃത്യമായി പരിഹരിക്കുക, അനുയോജ്യമായ കണ്ണടവയ്ക്കുക, ബൈഫോക്കലുകള്‍ക്കുപകരം മള്‍ട്ടി ഫോക്കല്‍, പ്രോഗ്രസ്സീവ് കണ്ണടകള്‍ ഇന്ന് ലഭ്യമാണ്. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്ളാസുകള്‍ക്ക് ആന്റി റിഫ്ളക്സ് കോട്ടിംഗ് നല്‍കി, ഗ്ളെയര്‍ ഒഴിവാക്കാം. കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ പകല്‍സമയം, ഇടയ്ക്കിടെ നനവ് നിലനിറുത്താന്‍ ലെന്‍സ് റീവെറ്റിംഗ് ഡ്രോപ്സ് ഉപയോഗിക്കുക.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w