കിട്ടിയ ജപ്പാന്‍ ജ്വര വാക്സിന്‍ പാതിയും കേടായത്

തിരുവനന്തപുരം : രാജ്യത്തെ രോഗപ്രതിരോധ രംഗം കുത്തഴിഞ്ഞുകിടക്കുന്നതിന്റെ വ്യക്തമായ സൂചന പോലെ, ജപ്പാന്‍ ജ്വരം പ്രതിരോധിക്കാന്‍ കേന്ദ്രം കേരളത്തിലേക്ക് അയച്ച വാക്സിനില്‍ പകുതിയോളം ഉപയോഗശൂന്യമായതാണെന്ന് കണ്ടെത്തി.
‘എസ്. എ 14142’ എന്ന ജനറിക് നാമത്തിലുള്ള വാക്സിന്റെ 14.15 ലക്ഷം ഡോസ് ആണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ ആറേകാല്‍ ലക്ഷം ഡോസും ഉപയോഗശൂന്യമാണെന്നാണ് കണ്ടെത്തല്‍. കയറ്റുമതി ചെയ്യുന്ന ജീവന്‍രക്ഷാമരുന്നിന്റെ പോലും ഗുണനിലവാരം ഉറപ്പാക്കാത്ത ചൈനയിലെ ‘ചെങ്കഡു ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോളജിക്കല്‍സി’ല്‍ നിന്ന് വാങ്ങിയതാണ് വാക്സിന്‍.
വാക്സിന്റെ നിറംമാറ്റമാണ് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന്, വാക്സിന്റെ കോള്‍ഡ് ചെയിന്‍ ലേബല്‍ പരിശോധിച്ചപ്പോള്‍ കറുത്തനിറത്തില്‍ കാണപ്പെടേണ്ട അടയാളങ്ങള്‍ വെളുത്തനിറത്തിലായിരുന്നു. ഉത്പാദനം നടന്നത് മുതല്‍ ഉപയോഗിക്കുന്നതുവരെ നിശ്ചിത ഊഷ്മാവില്‍തന്നെ മരുന്ന് സൂക്ഷിച്ചുവെന്ന് ഉറപ്പാക്കാനുള്ള കോള്‍ഡ് ചെയിന്‍ ലേബലിലും നിറംമാറ്റം ദൃശ്യമായതോടെയാണ് വാക്സിന്‍ ഒന്നിനും കൊള്ളില്ലെന്ന് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യവകുപ്പ് അധികൃതരെ ഉടനേതന്നെ വിവരം അറിയിച്ചു. അടുത്ത വര്‍ഷത്തെ ക്വോട്ടയില്‍ കൂടുതല്‍ അനുവദിക്കാമെന്നായിരുന്നു മറുപടി. ഈ വാഗ്ദാനം സ്വീകരിച്ച സംസ്ഥാന അധികൃതരാകട്ടെ കിട്ടിയ വാക്സിനില്‍ പാതിയും കേടായതാണെന്ന വിവരം പുറത്തുവിടാതെ രഹസ്യമാക്കിവച്ചിരിക്കുകയാണ്.
രാജ്യത്തെ വാക്സിന്‍ ഉത്പാദനം വെട്ടിക്കുറച്ചുകൊണ്ടാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇറക്കുമതിക്ക് വഴിയൊരുക്കിയത്. രോഗ പ്രതിരോധം അതിപ്രധാനമായതിനാല്‍ പണം അനുവദിക്കുന്നത് ആവശ്യംപോലെയാണ്. വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിലുള്ള ഉത്സാഹത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
രോഗം മാരകം
* സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ ജപ്പാന്‍ ജ്വരം മൂലം 16 പേര്‍ മരണമടഞ്ഞുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. കഴിഞ്ഞവര്‍ഷം ഈ രോഗം മൂലം മരിച്ചവരുടെ എണ്ണം 10 -ല്‍ താഴെയാണ്.
* ജാപ്പനീസ് എന്‍സെഫലൈറ്റിസ് എന്ന വൈറസ് ആണ് ജപ്പാന്‍ജ്വരത്തിന് കാരണം. ഡെങ്കി. യെല്ലോ ഫീവര്‍ എന്നിവ പരത്തുന്ന വൈറസ് കുടുംബത്തിലെ മറ്റൊരംഗമായ ഈ വൈറസിന് അറുപത് വകഭേദമുണ്ട്. ഇന്ത്യയില്‍ കാണപ്പെടുന്നത് ഇതില്‍ രണ്ട് വകഭേദമാണ്. ചൈനയില്‍ കാണപ്പെടുന്ന രണ്ട് ഇനത്തിന് ഇന്ത്യയില്‍ കാണപ്പെടുന്നവയുമായി സാമ്യമുള്ളതിനാലാണ് ചൈനീസ് വാക്സിന്‍ ഇവിടെ ഉപയോഗിക്കാമെന്ന് അധികൃതര്‍ പറയുന്നത്.
* വയലുകളിലെയും സമീപ ജലാശയങ്ങളിലെയും ക്യൂലക്സ് വിഭാഗം കൊതുകുകള്‍ പരത്തുന്ന ജപ്പാന്‍ ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പനി, കടുത്ത തലവേദന, ഛര്‍ദ്ദി, ബോധക്കേട്, ശരീരം തളര്‍ന്നുപോകല്‍, സന്നി എന്നിവയാണ്.
* 100 പേര്‍ക്ക് ഈ രോഗം ബാധിച്ചാല്‍ 30 പേര്‍ മരിക്കുമെന്നാണ് കണക്ക്. 40 പേര്‍ക്ക് സ്ഥിരമായ വൈകല്യങ്ങളുണ്ടാവും. 15 വയസ്സുവരെയുള്ളവരെയാണ് അസുഖം ബാധിക്കുന്നത്.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, രോഗങ്ങള്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w