മണ്ണുമാഫിയയെ സഹായിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രനിയമം പൂഴ്‌ത്തുന്നു

തൃശൂര്‍: കേന്ദ്രം നടപ്പാക്കിയ ചെമ്മണ്ണു ഖനന നിയന്ത്രണ നിയമം നടപ്പാക്കുന്നതില്‍ സംസ്‌ഥാനത്തിന്‌ അനാസ്‌ഥ. 2000 ഫെബ്രുവരി മൂന്നിനു കൊണ്ടുവന്ന നിയമമനുസരിച്ച്‌ ചെമ്മണ്ണിനെ മൈനര്‍ മിനറല്‍ വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഇത്‌ മറയാക്കി പോലീസ്‌ വന്‍കൊള്ളയാണ്‌ പിഴയിനത്തില്‍ ജനങ്ങളില്‍നിന്ന്‌ ഈടാക്കുന്നത്‌. മണ്ണുമാഫിയകളും നിയമമില്ലാത്തതിന്റെ മറവില്‍ അഴിഞ്ഞാടുന്നു.

1957 ലെ മൈന്‍സ്‌ ആന്‍ഡ്‌ മിനറല്‍സ്‌(ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ റഗുലേഷന്‍) ആക്‌ട് പ്രകാരം കാലോചിതമായി സംസ്‌ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതാണ്‌. എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ ഇത്‌ പ്രാബല്യത്തില്‍ വന്നിട്ടില്ല. നിലവില്‍ ചെമ്മണ്ണ്‌ ഖനനം നടത്തുന്നതില്‍ യാതൊരു നിയന്ത്രണവും സംസ്‌ഥാനത്തില്ല.

എന്നാല്‍, മണ്ണ്‌ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ച്‌ വന്‍കൊള്ളയാണ്‌ പോലീസും റവന്യൂവകുപ്പും നടത്തുന്നത്‌. നിയന്ത്രണമില്ലാത്തതിനാല്‍ മണ്ണിന്‌ റോയല്‍റ്റി നിശ്‌ചയിച്ചിട്ടില്ല. പിടിക്കപ്പെട്ടാല്‍ ലൈസന്‍സില്ലെങ്കില്‍ പിഴയെത്രയെന്നും കണക്കാക്കിയിട്ടില്ല. മൈനര്‍ മിനറല്‍ വിഭാഗത്തില്‍ പെട്ടവ അനധികൃതമായി ഖനനം ചെയ്‌ത് പിടിക്കപ്പെട്ടാല്‍ കൂടിയത്‌ 5000 രൂപവരെ പിഴയും അല്ലെങ്കില്‍ ആറുമാസം തടവുമാണ്‌ ശിക്ഷ. എന്നാല്‍ കേരളത്തില്‍ ചെമ്മണ്ണ്‌ പിടിച്ചാല്‍ 40,000 രൂപയ്‌ക്കുമുകളിലാണ്‌ റവന്യൂവകുപ്പും പോലീസും ഈടാക്കുന്നത്‌. മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജിയുടെ ലൈസന്‍സുണ്ടോയെന്നാണ്‌ പോലീസ്‌ പരിശോധിക്കുന്നത്‌. ഖനനത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്താത്തതിനാല്‍ ലൈസന്‍സ്‌ നല്‍കേണ്ട ബാധ്യത വകുപ്പിനില്ലെന്നാണ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.

കേരള ലാന്‍ഡ്‌ യൂട്ടിലൈസേഷന്‍ ആക്‌ടിന്റെ മറവിലാണ്‌ റവന്യൂവകുപ്പ്‌ പിഴയൊടുക്കുന്നത്‌. എന്നാല്‍ കൃഷിഭൂമി നികത്തുമ്പോള്‍ മാത്രമേ ഈ ആക്‌ട് പ്രകാരം നടപടിയെടുക്കാന്‍ കഴിയൂ എന്ന സത്യം വകുപ്പ്‌ മറച്ചുവയ്‌ക്കുകയാണ്‌.

ചെമ്മണ്ണ്‌ മൈനര്‍ മിനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മൈനിംഗ്‌ ആന്‍ഡ്‌ ജിയോളജി ഡയറക്‌ടര്‍ സര്‍ക്കാരിനു കത്തയച്ചെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ല. കെ.എല്‍.യു. ആക്‌ട് പ്രകാരം നടപടിയെടുക്കാനാണ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മൈനിംഗ്‌ ജിയോളജി ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

പോലീസിന്റെയും റവന്യൂവകുപ്പിന്റെയും കൊള്ള കൂടുതലായപ്പോള്‍ ലോറി ഉടമകള്‍ കോടതിയെ സമീപിച്ചു. ജിയോളജി വകുപ്പിനോട്‌ തീരുമാനമെടുക്കാനായിരുന്നു കോടതിയുടെയും നിര്‍ദ്ദേശം. സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതുമൂലം ജിയോളജി ഉദ്യോഗസ്‌ഥര്‍ കോടതി നടപടി നേരിടേണ്ടി വരികയാണ്‌. ഇതുമൂലം ചെറുകിട ആവശ്യങ്ങള്‍ക്കായി മണ്ണെടുക്കുന്നവരും കുഴങ്ങുകയാണ്‌. എന്നാല്‍ മാഫിയകള്‍ ഗുണ്ടകളെ ഉപയോഗിച്ചും കൈക്കൂലി നല്‍കിയും മണ്ണെടുപ്പ്‌ തുടരുന്നു.

ലിങ്ക് – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w