സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏപ്രില്‍ മുതല്‍ ട്രഷറി എ.ടി.എം വഴി

കൊച്ചി: 2010 ഏപ്രില്‍ ഒന്നിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം ട്രഷറി എ. ടി. എമ്മുകള്‍ വഴി വാങ്ങാം. സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും ജില്ലാ ഓഫീസുകളിലും മാര്‍ച്ച് 15ന് സര്‍ക്കാരിന്റെ എ. ടി. എം മെഷീനുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ധനമന്ത്രി ടി. എം. തോമസ് ഐസക് പറഞ്ഞു. ഇതിനായുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ദ്രുതഗതിയില്‍ ഒരുക്കുകയാണ്. കോര്‍ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതിനായി ഓഫീസുകളിലെ കംപ്യൂട്ടറുകളെല്ലാം മാറ്റി സ്ഥാപിക്കും. എ. ടി. എം. ശൃംഖല പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ സോഫ്റ്റ്വെയറും ലീസ്ഡ് ലൈനും വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള ഓഫീസുകള്‍ നവീകരിക്കുന്നതിനും എ. ടി. എം മെഷീന്‍ വയ്ക്കാനുള്ള മുറികള്‍ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള അടിസ്ഥാന വികസന കമ്പനിയായ ഇന്‍കെല്‍ നിര്‍വഹിക്കും. ട്രഷറി എ.ടി.എം ശൃംഖലയുടെ പ്രവര്‍ത്തന ചുമതല പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ, എസ്. ബി. ടി എന്നിവയെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ട്രഷറി സേവിംഗ്സ് അക്കൌണ്ടില്‍ നിന്നും ജീവനക്കാര്‍ക്ക് ആവശ്യാനുസരണം പണം പിന്‍വലിക്കാവുന്ന സംവിധാനം ഒരുക്കാനാണ് ധന വകുപ്പിന് താത്പര്യം.
എ.ടി.എം ശൃംഖല തയ്യാറാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സേവന, വേതന വിശദാംശങ്ങള്‍ സ്പാര്‍ക്കെന്ന സോഫ്റ്റ്വെയറിലേക്ക് ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ജനുവരിയില്‍ സ്പാര്‍ക്കില്‍ വിവരങ്ങള്‍ ചേര്‍ക്കാത്ത ജീവനക്കാരുടെ ശമ്പളം ഒരാഴ്ച വൈകും. ഏപ്രിലിന് ശേഷം സ്പാര്‍ക്ക് ഉപയോഗിച്ചില്ലെങ്കില്‍ ശമ്പളം ലഭിക്കില്ലയെന്നും ധനമന്ത്രി വ്യക്തമാക്കി. എ.ടി.എം ശൃംഖല ഒരുക്കാന്‍ നൂറ് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുക.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )