മദ്യക്കുപ്പികളിലെ മുദ്രവെയ്‌ക്കലില്‍ അലംഭാവം; വ്യാജമദ്യം ഒഴുകാനിട

തിരുവനന്തപുരം: ബിവറെജസ്‌ കോര്‍പ്പറേഷന്‍ വിറ്റഴിക്കുന്ന മദ്യക്കുപ്പികളില്‍ ‘ഹോളോഗ്രാം’ മുദ്ര പതിയ്‌ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ്‌ ഓഫ്‌ ഇമേജിങ്‌ ടെക്‌നോളജി (സി-ഡിറ്റ്‌ ) പുലര്‍ത്തുന്ന അലംഭാവം വ്യാജമദ്യ ഭീഷണിയുയര്‍ത്തുന്നു. വേണ്ടത്ര മേല്‍നോട്ടമോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെ കൊച്ചിയിലെ സ്വകാര്യ കമ്പനിയ്‌ക്ക്‌ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയുള്ള മുദ്രപതിപ്പിയ്‌ക്കലാണ്‌ സി-ഡിറ്റില്‍ നടക്കുന്നതെന്ന്‌ അറിയുന്നു.

വ്യാജമദ്യം തടയാനാണ്‌ ഒറിജിനല്‍ കുപ്പികളിന്‍മേല്‍ ഹോളോഗ്രാം മുദ്ര പതിപ്പിയ്‌ക്കുന്നത്‌. 2001 സപ്‌തംബറിലാണ്‌ ബിവറെജസ്‌ കോര്‍പ്പറേഷനും സി-ഡിറ്റും തമ്മില്‍ ഇതിനായുള്ള കരാര്‍ ഒപ്പിട്ടത്‌. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന പ്രശ്‌നമുള്ളതിനാല്‍ കൊച്ചിയിലെ സ്ഥാപനവുമായി ബിസിനസ്‌ പങ്കാളിത്തമുണ്ടാക്കിയാണ്‌ ഹോളോഗ്രാം നിര്‍മാണം നടത്തിവന്നത്‌. ബിവറെജസ്‌ കോര്‍പ്പറേഷന്‍ നല്‍കിയ അരക്കോടിയോളം രൂപ ഉപയോഗിച്ച്‌ സി-ഡിറ്റ്‌ വാങ്ങിയ പ്രത്യേക പ്രസ്സിലാണ്‌ സി-ഡിറ്റിന്റെതന്നെ കാമ്പസില്‍ വച്ച്‌ അവര്‍ ഹോളോഗ്രാം മുദ്ര അച്ചടിയ്‌ക്കുന്നത്‌. ലേബല്‍ നിര്‍മാണം നടത്തി ആറുമാസങ്ങള്‍ക്കുശേഷമേ കുപ്പിയില്‍ അത്‌ ഒട്ടിച്ച്‌ ബിവറെജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ വിതരണത്തിനെത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹോളോഗ്രാം ലേബലിന്റെ ‘മാസ്‌റ്റര്‍’ ആറുമാസം വരെ സ്വകാര്യകമ്പനിയുടെ കൈയിലുണ്ടായിരിക്കും. മാത്രമല്ല, കമ്പനിയുടെ ഓഫീസിലാണ്‌ ഹോളോഗ്രാമിന്റെ മാസ്‌റ്റര്‍ തയ്യാറാക്കുന്നത്‌. ഇക്കാര്യങ്ങള്‍ ബിവറെജസ്‌ കോര്‍പ്പറേഷനുമായുള്ള കരാറിന്റെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. തമിഴ്‌നാട്ടിലെയും ഛത്തീസ്‌ഗഢിലെയും മദ്യവിതരണ ഏജന്‍സികള്‍ക്കുവേണ്ടി ഈ കമ്പനി ഹോളോഗ്രാം മുദ്രയുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇത്‌ കരാറിന്‌ വിരുദ്ധമാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ച്‌ 2007 ഫിബ്രവരിയില്‍ സി-ഡിറ്റിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഓഫീസര്‍ ഡോ.ടി.പി. അജിത്‌കുമാര്‍ മാനേജ്‌മെന്റിന്‌ കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ അജിത്‌കുമാറും മാനേജ്‌മെന്റുമായി തെറ്റുകയുംഹോളോഗ്രാം സാങ്കേതിക വിദ്യയില്‍ പിഎച്ച്‌.ഡിയുണ്ടായിരുന്ന അദ്ദേഹം, ഏറെക്കാലം ലീവില്‍ പ്രവേശിക്കുകയും പിന്നീട്‌ സി-ഡിറ്റില്‍ നിന്ന്‌ രാജിവയ്‌ക്കുകയും ചെയ്‌തിരുന്നു.

സി-ഡിറ്റില്‍ കരാര്‍ ജീവനക്കാരനായ എന്‍ജിനീയര്‍ക്കുമാത്രമാണ്‌ ഇപ്പോള്‍ ഇതിന്റെ മേല്‍നോട്ടം. കമ്പനിയില്‍ അപ്രന്റീസായി എത്തുന്നവര്‍ക്കുപോലും ലാബില്‍ പ്രവേശനമുണ്ടെങ്കിലും സി-ഡിറ്റിന്റെ മുതിര്‍ന്ന സാങ്കേതിക വിദഗ്‌ദ്ധ ര്‍ക്കുപോലും ഇവിടെ വിലക്കാണ്‌. ഒരുമാസം ആറുകോടി ഹോളോഗ്രാം ലേബലുകളാണ്‌ നിര്‍മിക്കുന്നത്‌. 13.86 പൈസയാണ്‌ ബിവറെജസ്‌ കോര്‍പ്പറേഷന്‍ സി-ഡിറ്റിന്‌ നല്‍കുന്നത്‌. ഇതില്‍ 8.75 പൈസ സ്വകാര്യ കമ്പനിയ്‌ക്കാണ്‌. 2001-ല്‍ രൂപം കൊടുത്ത കരാറാണിത്‌. എട്ടുവര്‍ഷത്തിനുള്ളില്‍ ഹോളോഗ്രാം സാങ്കേതിക വിദ്യ വളര്‍ന്നതോടെ ഒരു പൈസയ്‌ക്കു താഴെ മാത്രമേ ഇപ്പോള്‍ ഹോളോഗ്രാം നിര്‍മാണത്തിന്‌ ചെലവുള്ളൂ. മറ്റുചെലവുകളെല്ലാം കൂട്ടിയാല്‍ തന്നെ ആറുകോടി ലേബല്‍ നിര്‍മിക്കാന്‍ 18 ലക്ഷം രൂപയില്‍താഴെമാത്രമേ കമ്പനിയ്‌ക്ക്‌ ചെലവുവരുന്നുള്ളൂ. എന്നാല്‍ ഈയിനത്തില്‍ സി-ഡിറ്റ്‌ ഇപ്പോള്‍ 52.55 ലക്ഷം രൂപ സ്വകാര്യ കമ്പനിയ്‌ക്ക്‌ നല്‍കുന്നുണ്ട്‌. കരാര്‍ പുതുക്കാനും വിലപേശാനും സി-ഡിറ്റ്‌ താല്‍പ്പര്യം കാണിക്കാത്തതിനാല്‍ പ്രതിമാസം 35 ലക്ഷത്തോളം രൂപ ഈയിനത്തില്‍ നഷ്ടപ്പെടുന്നുണ്ട്‌.

കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള പല പൊതുമേഖലാ കമ്പനികളിലും ഹോളോഗ്രാം നിര്‍മാണം നടക്കുന്നുണ്ട്‌. ഈ കമ്പനികളെയൊക്കെ തഴഞ്ഞ്‌ സി-ഡിറ്റിന്‌ മാത്രം കരാര്‍ നല്‍കിയത്‌ സ്വകാര്യ കമ്പനിയ്‌ക്ക്‌ ലാഭമുണ്ടാക്കാനാണെന്ന്‌ ആക്ഷേപമുണ്ട്‌. എന്നാല്‍ ആ കമ്പനിയുമായി യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ കരാര്‍ ഉണ്ടാക്കിയതെന്നും സി-ഡിറ്റിന്‌ ബിസിനസ്‌ പങ്കാളിത്തമുള്ള സ്ഥാപനത്തെക്കുറിച്ച്‌ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും സി-ഡിറ്റ്‌ രജിസ്‌ട്രാര്‍ കെ.ടി. ബാലഭാസ്‌കരന്‍ അറിയിച്ചു.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “മദ്യക്കുപ്പികളിലെ മുദ്രവെയ്‌ക്കലില്‍ അലംഭാവം; വ്യാജമദ്യം ഒഴുകാനിട

  1. enthooke thattippukal aanu ivide nadakkunnathu.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w