സഹകരണസംഘം ഇലക്ഷന് സര്‍ക്കാര്‍ ഏജന്‍സി

ന്യൂഡല്‍ഹി : സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തനത്തിലും തദ്ദേശസ്ഥാപനങ്ങളുടെ മാതൃകയില്‍ ജനാധിപത്യം ഉറപ്പാക്കാനും ഓഡിറ്റിംഗ് ഫലപ്രദമാക്കാനും ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ സംസ്ഥാന സര്‍ക്കാര്‍ നിയമംമൂലം രൂപം നല്‍കുന്ന സ്വതന്ത്ര സമിതിയുടെയോ മേല്‍നോട്ടത്തില്‍ നടത്തണമെന്നതാണ് ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശം. കോ-ഓപ്ട് ചെയ്യുന്ന അംഗങ്ങളെ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കാനും വ്യവസ്ഥയുണ്ട്. ഇതോടെ സഹകരണ സംഘം തിരഞ്ഞെടുപ്പ് സുതാര്യമാകും.
ഭേദഗതികള്‍ ഭരണഘടനയുടെ ഭാഗം നാലില്‍ 43 ബി ഉപവകുപ്പായി കൂട്ടിച്ചേര്‍ത്ത് വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.
ഭേദഗതിയിലെ മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
സഹകരണ സംഘങ്ങളില്‍ സ്വതന്ത്രമായ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ അംഗീകരിച്ച പാനലായിരിക്കും ഓഡിറ്റിംഗ് നടത്തുന്നത്.
ആറുമാസത്തിനുള്ളില്‍ ജനറല്‍ ബോഡിയോഗം വിളിച്ചു കൂട്ടണം.
എല്ലാ അംഗങ്ങള്‍ക്കും സംഘത്തിന്റെ കണക്ക് (അക്കൌണ്ട്) പരിശോധിക്കാന്‍ അധികാരം ഉണ്ടാവും.
സംഘത്തില്‍നിന്ന് ഏതു വിവരം ലഭിക്കാനും അംഗങ്ങള്‍ക്ക് അവകാശം ഉറപ്പാക്കും.
സാമ്പത്തികവര്‍ഷം അവസാനിച്ച് ആറുമാസത്തിനകം റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഡയറക്ടര്‍മാരുടെ എണ്ണം പരമാവധി 21 ആയി പരിമിതപ്പെടുത്തും.
രാഷ്ട്രീയ ഇടപെടലുകള്‍ക്ക്കടിഞ്ഞാണ്‍
കെ.എസ്. ശരത്ലാല്‍
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി സംഘങ്ങളിലെ സര്‍ക്കാര്‍-രാഷ്ട്രീയ ഇടപെടലിന് കടിഞ്ഞാണ്‍ ഇടും.
സഹകരണ സംഘങ്ങളുടെ കാലാവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃകയില്‍ അഞ്ചു വര്‍ഷമായി നിജപ്പെടുത്തുന്നതോടെ ഭരണം മാറുമ്പോള്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥ അവസാനിക്കും.
സംഘങ്ങളിലേക്ക് കോ- ഓപ്റ്റ് ചെയ്യപ്പെടുന്ന അംഗങ്ങളെ ഭാരവാഹിത്വത്തില്‍ നിന്നു ഒഴിവാക്കുന്നതും രാഷ്ട്രീയ ഇടപെടലില്‍ നിന്നു സംഘങ്ങളെ സംരക്ഷിക്കും. സംഘത്തിലെ അംഗമല്ലാത്ത രാഷ്ട്രീയക്കാരന്‍ കോ-ഓപ്റ്റഡ് അംഗമായി സംസ്ഥാന സഹകരണ ബാങ്കിന്‍െറയോ ജില്ലാ സഹകരണ ബാങ്കിന്‍െറയോ ഭാരവാഹിയാകുന്നതിന് ഈ വ്യവസ്ഥ തടയിടും.

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w