വിദ്യാലയങ്ങള്‍ക്ക്‌ സ്വന്തം വിക്കീപീഡിയ; ‘സ്‌കൂള്‍ വിക്കി’

schoolwiki

തിരുവനന്തപുരം: സ്വതന്ത്ര ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപീഡിയയ്‌ക്ക്‌ കേരളത്തിന്റെ വക ഒരു പാഠഭേദം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ സംരംഭമായ ‘ഐ.ടി. അറ്റ്‌ സ്‌കൂള്‍’ തയ്യാറാക്കിവരുന്ന ‘സ്‌കൂള്‍ വിക്കി’ നവംബര്‍ ഒന്നിന്‌ പ്രവര്‍ത്തനം തുടങ്ങും. ബഹുജന പങ്കാളിത്തത്തോടെയുള്ള വിവരശേഖരണവും പങ്കുവയ്‌ക്കലും തെറ്റുതിരുത്തലുമൊക്കെ ലക്ഷ്യമിട്ട്‌ വിക്കിമീഡിയ ഫൗണ്ടേഷന്‍ തയ്യാറാക്കിയ വിക്കിമീഡിയ സോഫ്‌റ്റ്‌വേറിലൂടെയാണ്‌ സ്‌കൂള്‍ വിക്കി തയ്യാറാക്കിയത്‌. www.schoolwiki.in എന്നാണ്‌ മേല്‍വിലാസം. പൂര്‍ണമായും മലയാളത്തിലാണ്‌ സ്‌കൂള്‍ വിക്കി തയ്യാറാക്കിയിരിക്കുന്നത്‌. വിക്കിപീഡിയയുടെ അതേ രൂപവും ഭാവവുമാണ്‌ സ്‌കൂള്‍വിക്കിയ്‌ക്ക്‌. രണ്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനികളായ കോഴിക്കോട്‌ പുറക്കാട്‌ എം.എല്‍.പി സ്‌കൂളിലെ നന്ദിത വിശ്വവും ചിങ്ങപുരം സി.കെ.ജി സ്‌കൂളിലെ സരസ്വതിയും വരച്ച ചിത്രങ്ങളാണ്‌ ഇപ്പോള്‍ ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. സ്‌കൂള്‍കുട്ടികളുടെ സര്‍ഗാത്മക സൃഷ്‌ടികളും അധ്യാപകര്‍ തയ്യാറാക്കുന്ന പഠനസഹായ വിവരങ്ങളും ഇനി സ്‌കൂള്‍വിക്കിയില്‍ അപ്‌ലോഡ്‌ ചെയ്യാം. ലോകത്തെവിടെനിന്നും തെറ്റുകള്‍ തിരുത്താം. ജനവരി ഒന്നോടെ സ്‌കൂള്‍ വിക്കിയുടെ ആദ്യഭാഗം പൂര്‍ത്തീകരിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരുന്നതായി ഐ.ടി.അറ്റ്‌ സ്‌കൂള്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്‌ പറഞ്ഞു. സ്‌കൂള്‍വിക്കി സംരംഭം പൂര്‍ത്തിയാകുന്നതോടെ ഇന്റര്‍നെറ്റില്‍ മലയാളത്തിലെ ഏറ്റവും വലിയ വിവരശേഖരമായി ഇത്‌ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സ്‌കൂള്‍വിക്കിയുടെ ഹോംപേജില്‍ എല്ലാ ജില്ലകളിലേക്കും ലിങ്കുകളുണ്ട്‌. ഇവയില്‍ മൂവായിരത്തോളം സ്‌കൂളുകളെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഓരോ വിദ്യാലയങ്ങളെക്കുറിച്ചുമുള്ള പരമാവധി വിവരങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, ക്ലബ്ബുകള്‍, ക്ലാസ്‌ മാഗസിനുകള്‍, സ്‌കൂളുകള്‍ തയ്യാറാക്കുന്ന കൈയെഴുത്തു മാസികകള്‍, പ്രാദേശികപത്രങ്ങള്‍, പ്രാദേശിക ചരിത്രം, നാടോടി വിജ്ഞാനകോശം, ഓരോ വിദ്യാര്‍ത്ഥിയും ചെയ്യുന്ന പഠന പ്രോജക്ടുകള്‍ എന്നിവ സ്‌കൂള്‍വിക്കിയില്‍ ചേര്‍ക്കാനാകും. വിക്കിപീഡിയയില്‍ മലയാളം ടൈപ്പുചെയ്യാന്‍ ഉപയോഗിക്കുന്ന ‘മംഗ്ലീഷ്‌’ സോഫ്‌റ്റുവേറുകളോ, ഇന്‍സ്‌ക്രിപ്‌റ്റ്‌ സോഫ്‌റ്റ്‌വേറോ ഒക്കെ ഉപയോഗിച്ച്‌ സ്‌കൂള്‍വിക്കിയിലേക്ക്‌ മലയാളത്തില്‍ ലേഖനങ്ങളും വിവരങ്ങളും ചേര്‍ക്കാം. ഇതിനുവേണ്ടി നവംബര്‍ ഒന്നുമുതല്‍ എല്ലാ സ്‌കൂളുകളിലെയും ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക്‌ പരിശീലനം നല്‍കും.

ലിങ്ക് – മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “വിദ്യാലയങ്ങള്‍ക്ക്‌ സ്വന്തം വിക്കീപീഡിയ; ‘സ്‌കൂള്‍ വിക്കി’

  1. This is not a wikipedia. This is a wiki. Wikipedia is a registered trademark of wikimedia foundation and cannot be used for any other software.

  2. ഇതൊരു പുത്തന്‍ ചുവടു വെപ്പാണ്. സ്ക്കൂള്‍ വിക്കിയുടെ കാര്യത്തിലും വാര്‍ത്തകള്‍ എന്ന ബ്ലോഗിന്‍റെ കാര്യത്തിലും. കേരളത്തിലെ അധ്യാപക ലോകത്തിന്റെ പേരില്‍ എല്ലാ ആശംസകളും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )