സഹകരണമേഖല പരിഷ്‌കരിക്കുന്നു

 

ഭരണഘടനാ ഭേദഗതി ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍

ന്യൂഡല്‍ഹി: സഹകരണമേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി രാജ്യത്താകമാനം പൊതുസ്വഭാവം വരുത്തുന്നതിന് സമഗ്ര അഴിച്ചുപണി വരുന്നു. ഇതിനുള്ളഭരണഘടനാഭേദഗതി സംബന്ധിച്ച ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.

സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട പ്രത്യേക വകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ഭരണഘടനാ ബില്‍ (110-ാം ഭേദഗതി) വരുന്ന ശീതകാലസമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കാണ് സര്‍ക്കാര്‍നീക്കം. സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാരിന് പിടിമുറുക്കാനുള്ള അവസരമാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍ നല്‍കുന്നതെന്നാരോപിച്ച് ഇടതുപക്ഷകക്ഷികള്‍ ഇതിനകം എതിര്‍പ്പു രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനാഭേദഗതിക്ക് 13 മുഖ്യനിര്‍ദേശങ്ങളാണ് ബില്ലില്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതില്‍ സഹകരണ സൊസൈറ്റികളുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രാധികാരസമിതിയുടെ മേല്‍നോട്ടത്തില്‍ നടത്താനും ഭാരവാഹികളുടെ കാലാവധി നിയന്ത്രിക്കാനും

മുതല്‍ സൊസൈറ്റികളുടെ വരുമാനം സംബന്ധിച്ചുള്ള ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതു വരെയുള്ള നിര്‍ദേശങ്ങളുണ്ട്-മന്ത്രിസഭാതീരുമാനം വിശദീകരിച്ച് മന്ത്രി പി. ചിദംബരം പറഞ്ഞു.

പ്രധാന നിര്‍ദേശങ്ങള്‍: സഹകരണ സൊസൈറ്റികളുടെ സ്വയമേവയുള്ള രൂപവത്കരണവും കാര്യക്ഷമമായ നടത്തിപ്പും ആഭ്യന്തരനിയന്ത്രണവും സ്വയംഭരണത്തിലൂടെയുള്ള പ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിനെ ബാധ്യസ്ഥമാക്കുന്നതിന് ഭരണഘടനയുടെ നാലാംഭാഗത്തില്‍ 43 ബി എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുക സ്വയമേവയുള്ള രൂപവത്കരണം, ജനാധിപത്യരീതിയിലുള്ള അംഗത്വനിയന്ത്രണം, അംഗങ്ങളുടെ സാമ്പത്തികപങ്കാളിത്തം, സ്വയംഭരണ പ്രവര്‍ത്തനങ്ങള്‍ എന്നീ നയങ്ങളുടെ അടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുക, സഹകരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് സ്വതന്ത്രാഅധികാരസമിതിയുടെ നിയന്ത്രണത്തില്‍ നടത്തുക, ഭാരവാഹികളുടെ പ്രവര്‍ത്തനകാലാവധി അഞ്ചുവര്‍ഷമായി നിജപ്പെടുത്തുക, കാലാവധിക്ക് ശേഷം ബോര്‍ഡിനെ ആറുമാസത്തിലധികം തുടരാന്‍ അനുവദിക്കരുത്, സഹകരണ സൊസൈറ്റികളുടെ വരവുചെലവുകണക്കുകള്‍ പുറമേനിന്നുള്ള വിദഗ്ധരായിരിക്കണം നടത്തേണ്ടത്, എല്ലാ സഹകരണ സൊസൈറ്റികളും ആറുമാസത്തിലൊരിക്കല്‍ ജനറല്‍ ബോഡി യോഗം നടത്തണം, സഹകരണ സൊസൈറ്റികളിലെ എല്ലാ കണക്കുകളും രേഖകളും ബുക്കുകളും പരിശോധിക്കാന്‍ അംഗങ്ങള്‍ക്കെല്ലാം അവകാശം നല്‍കണം, ധനകാര്യ വര്‍ഷം അവസാനിച്ച് ആറുമാസത്തിനകം ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം , സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയോ സംസ്ഥാന നിയമം അനുശാസിക്കുന്ന തരത്തിലുള്ള മറ്റേതെങ്കിലും സ്വതന്ത്രസമിതിയുടെയോ മേല്‍നോട്ടത്തിലാവണം, സ്വതന്ത്രവും നീതിയുക്തവും പക്ഷപാതരഹിതവുമായ തിരഞ്ഞെടുപ്പുകള്‍ കാലാകാലങ്ങളില്‍ നടത്തേണ്ടത്, സര്‍ക്കാര്‍ അംഗീകരിച്ച പാനലിലോ സ്ഥാപനത്തിലോ ഉള്‍പ്പെട്ട വിദഗ്ധരായ ഓഡിറ്റര്‍മാരാവണം വരവുചെലവുകണക്കുകള്‍ പരിശോധിക്കേണ്ടത്, സഹകരണ സൊസൈറ്റി എത്ര വലുതായാലും ഡയറക്ടര്‍മാരുടെ എണ്ണം 21-ല്‍ കൂടരുത്, ബോര്‍ഡിലേക്ക് പിന്നീട് കൂട്ടിച്ചേര്‍ത്ത അംഗങ്ങള്‍ക്ക് ഭാരവാഹികളായി മത്സരിക്കാന്‍ അനുവാദം ഉണ്ടാകില്ല.

ഫെഡറലിസം തകര്‍ക്കും – മന്ത്രി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ അധികാരം പരിമിതപ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്ന് സഹകരണമന്ത്രി ജി. സുധാകരന്‍ പ്രതികരിച്ചു. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലേക്കുള്ള കേന്ദ്രത്തിന്റെ കൈകടത്തലാണ് ഭരണഘടനാ ഭേദഗതിക്കുള്ള നീക്കമെന്നും അത് ആത്യന്തികമായി രാജ്യത്തിന്റെ ഫെഡറലിസം തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ലിങ്ക് – മാതൃഭൂമി
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w