തൊഴിലുറപ്പ്‌: എല്ലാ ജില്ലകളിലും ഓംബുഡ്‌സ്‌മാന്‌ ശുപാര്‍ശ

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതിയില്‍ പരാതി പരിഹാരത്തിനായി കേരളത്തില്‍ എല്ലാ ജില്ലകളിലും ഒാംബുഡ്‌സ്‌മാനെ നിയമിക്കാന്‍ സംസ്ഥാന തൊഴിലുറപ്പ്‌ കൗണ്‍സില്‍ സര്‍ക്കാരിന്‌ ശുപാര്‍ശ നല്‍കി. വേതനം വൈകാതിരിക്കാനുള്ള നടപടികള്‍ക്കും രൂപം നല്‍കി. സംസ്ഥാനത്തെ ജലസേചന കനാലുകള്‍ നന്നാക്കാനുള്ള പ്രവൃത്തികള്‍ക്ക്‌ മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.

പുനഃസംഘടിപ്പിച്ച തൊഴിലുറപ്പ്‌ കൗണ്‍സിലിന്റെ ബുധനാഴ്‌ച ചേര്‍ന്ന ആദ്യയോഗമാണ്‌ ഈ തീരുമാനമെടുത്തത്‌. വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ രണ്ടംഗങ്ങള്‍വീതമുള്ള ഒാംബുഡ്‌സ്‌മാനെയും ബാക്കി 11 ജില്ലകളില്‍ ഏകാംഗ ഒാംബുഡ്‌സ്‌മാനെയും നിയമിക്കാനാണ്‌ ശുപാര്‍ശ.

കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള കായികാധ്വാനത്തിന്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്ന്‌ വേതനം നല്‍കും. മറ്റ്‌ പ്രവൃത്തികള്‍ക്കുള്ള പണം ജലസേചനവകുപ്പ്‌ ചെലവഴിക്കും. ജലസേചനവകുപ്പുമായി ചേര്‍ന്ന്‌ ഇതിന്‌ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും.

ഇപ്പോള്‍ 14 ദിവസത്തിലൊരിക്കലാണ്‌ ചെയ്‌ത ജോലിക്കുള്ള വേതനം കണക്കാക്കി ചെക്ക്‌ നല്‍കുന്നത്‌. വേതനം വൈകുന്നത്‌ ഒഴിവാക്കാന്‍ ഇനി ഏഴുദിവസം കണക്കാക്കി ചെക്ക്‌ നല്‍കും. പ്രവൃത്തി തുടങ്ങി പത്താംദിവസം തൊഴിലാളികള്‍ക്ക്‌ വേതനം നല്‍കുന്നത്‌ ഉറപ്പാക്കാനാണ്‌ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആദിവാസികള്‍ക്ക്‌ അന്നന്നത്തെ വേതനത്തിന്റെ പകുതി കുടുംബശ്രീ ഫണ്ടില്‍നിന്ന്‌ മുന്‍കൂറായി നല്‍കും. വയനാട്‌ ജില്ലയിലെ ഇടവക പഞ്ചായത്തില്‍ ഇത്‌ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍തന്നെ നടപ്പാക്കും.

അണക്കെട്ടുകളിലെയും കനാലുകളിലെയും മണ്ണും ചെളിയും വാരുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ പഞ്ചായത്തുകളോട്‌ നിര്‍ദ്ദേശിക്കും.

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍പ്പെടുന്ന വൈക്കം, കുട്ടനാട്‌, അമ്പലപ്പുഴ, കണയന്നൂര്‍, ചേര്‍ത്തല താലൂക്കുകളിലെ കായലില്‍നിന്ന്‌ കുളവാഴ നീക്കം ചെയ്യുന്ന പ്രവൃത്തി തൊഴിലുറപ്പില്‍ ഏറ്റെടുക്കും. യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ കുളവാഴ നീക്കംചെയ്യുന്നത്‌ ഫിഷറീസ്‌ വകുപ്പായിരിക്കും. നീക്കം ചെയ്യപ്പെടുന്ന കുളവാഴ തലച്ചുമടായി തുറസ്സായ സ്ഥലത്ത്‌ നിക്ഷേപിക്കുന്ന പ്രവൃത്തി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും. ഇവ പിന്നീട്‌ സംസ്‌കരിച്ച്‌ ജൈവവളമാക്കി മാറ്റും.

മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ആധ്യക്ഷ്യം വഹിച്ചു.
ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w