അഞ്ചിലൊന്നു വ്യാജന്‍, അമ്പരപ്പോടെ കേരളം

ഒരു പനിയോ ചുമയോ വന്നാലുടന്‍ ഇല്ലാത്ത പണവും സംഘടിപ്പിച്ചു മെഡിക്കല്‍ സ്റ്റോറിലേക്കോടുന്ന മലയാളി അറിയുക: വന്‍വില കൊടുത്തു വാങ്ങുന്ന മരുന്നുകള്‍ വ്യാജനായിരിക്കാം.അവയില്‍ വിറ്റാമിനുകള്‍ക്കും മിനറലുകള്‍ക്കും പകരമുള്ളതു കൂവപ്പൊടിയും കപ്പയും പൌഡറും മഞ്ഞള്‍പ്പൊടിയുമാവാം. നിര്‍മിക്കുന്നതു വൃത്തിഹീനമായ ചുറ്റുപാടില്‍ ചവിട്ടിക്കുഴച്ചും മറ്റും. അവ രോഗം കുറയ്ക്കില്ലെന്നു മാത്രമല്ല, തെറ്റായ കൂട്ടുകളിലൂടെ മറ്റു രോഗങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും!

പ്രതിവര്‍ഷം 36,000 കോടി രൂപയുടെ മരുന്നു കച്ചവടം നടക്കുന്ന ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനത്തോളം നിലവാരമില്ലാത്ത ‘ചാത്തന്‍ മരുന്നുകള്‍ എന്നറിയപ്പെടുന്ന വ്യാജ മരുന്നുകളാണെന്നാണു

കണക്ക്. ഇന്ത്യയില്‍ ഏറ്റവുമധികം മരുന്നു വിറ്റഴിക്കപ്പെടുന്നതു കേരളത്തിലാണെന്നതുകൊണ്ടുതന്നെ ഏറ്റവുമധികം വ്യാജ മരുന്നുകള്‍ വില്‍ക്കുന്നതും കേരളത്തില്‍ത്തന്നെ.
ഒരേ മരുന്നുതന്നെ പല പേരുകളില്‍ വയറിളക്കത്തിനും തലകറക്കത്തിനും വിതരണം ചെയ്യുന്നു! അര്‍ശസിനും ആസ്മയ്ക്കും ഒരേ ഗുളിക! കരള്‍ വീക്കത്തിനും വിരശല്യത്തിനും ഒരേ സിറപ്പ്!

ഇൌ വ്യാജ മരുന്നുകളുടെ നിര്‍മാണം അന്യസംസ്ഥാനങ്ങളിലാണ്. ചെന്നൈയിലും മുംബൈയിലും ഡല്‍ഹിയിലും ആഗ്രയിലും ഹിമാചലിലുമെല്ലാം. കണ്ടാല്‍ കരഞ്ഞുപോകുന്ന ‘ഫാക്ടറികളില്‍ ഉണ്ടാക്കുന്ന നൂറുകണക്കിനു മരുന്നുകള്‍ ഡോക്ടര്‍മാരെയും വ്യാപാരികളെയും പരിശോധകരെയുമൊക്കെ സ്വാധീനിച്ചു കേരളത്തിലെ മെഡിക്കല്‍ സ്റ്റോറുകളിലൂടെ വ്യാപകമായി

വിറ്റഴിക്കുന്നു.
ഇവയുടെ ഉറവിടം തേടി  മരുന്നു വിതരണക്കാരായി ചമഞ്ഞു മലയാള മനോരമ ലേഖകര്‍ നടത്തിയ സാഹസിക യാത്രയിലെ കണ്ടെത്തലുകള്‍ ഇന്നു മുതല്‍ വായിക്കുക; കാഴ്ചപ്പാട് ലിങ്കില്‍
ചാത്തന്‍ മരുന്നുകള്‍ക്ക് ചാകരക്കാലം
തയാറാക്കിയത്: ജയന്‍ മേനോന്‍, ആര്‍.എസ്. മനോജ്, വി.ആര്‍. പ്രതാപ്, അനീഷ് നായര്‍, ജയന്‍ കെ. ഉണ്ണൂണ്ണി.

ലിങ്ക് – മനോരമ

Advertisements

1 അഭിപ്രായം

Filed under ആരോഗ്യം, വാര്‍ത്ത

One response to “അഞ്ചിലൊന്നു വ്യാജന്‍, അമ്പരപ്പോടെ കേരളം

  1. കെ.പി.എസ്.

    ഭയങ്കരം.. ഭയാനകം! എല്ലാ തട്ടിപ്പുകളുടെയും പരീക്ഷണശാല സാക്ഷരര്‍ തിങ്ങി പാര്‍ക്കുന്ന കേരളം തന്നെ!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w