റബ്ബര്‍മരത്തിന്‌ കീടബാധ; ശിഖരങ്ങള്‍ ഉണങ്ങുന്നു

കോട്ടയം: റബ്ബര്‍മരങ്ങളില്‍ അപൂര്‍വയിനം കീടബാധ കണ്ടെത്തി. കീടബാധ കൂടുതലുള്ള ശിഖരങ്ങള്‍ ഉണങ്ങിപ്പോകുന്നു. മനുഷ്യശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന അരിമ്പാറപോലെയാണിത്‌. 105 വിഭാഗത്തില്‍പ്പെട്ട മരങ്ങളിലുള്ള തോട്ടത്തിലെ അമ്പതോളം മരങ്ങളെ ബാധിച്ച കീടബാധ പടരുമോ എന്ന ഭീതിയും നിലനില്‍ക്കുന്നു. കീടത്തെ തിരിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡിന്‌ കഴിഞ്ഞിട്ടില്ല.

അരീപ്പറമ്പ്‌ കളപ്പുരയ്‌ക്കല്‍പടി ജങ്‌ഷനിലെ ജേക്കബ്‌ ഉമ്മന്റെ തോട്ടത്തിലെ മൂന്നുവര്‍ഷം പ്രായമായ മരങ്ങളിലാണ്‌ കീടബാധ കണ്ടെത്തിയത്‌. ഓറഞ്ച്‌ നിറത്തിലുള്ള കവചത്തിലെ പുഴുവാണ്‌ വില്ലന്‍. മരത്തിലെ ശിഖരങ്ങളില്‍ കുരുമുളകിന്റെ വലിപ്പത്തിലുള്ള കുമിളകള്‍പോലെ പറ്റിപ്പിടിച്ചിരിക്കുന്ന കവചമാണ്‌ പുറത്തുനിന്ന്‌ ദൃശ്യമാകുന്നത്‌. ഇതിനുള്ളില്‍ പുഴുവിനെയും കാണാം. ചില ശിഖരങ്ങളില്‍ വ്യാപകമായി ഇത്‌ കാണാം. പടര്‍ന്നാല്‍പ്പിന്നെ ആ ശിഖരങ്ങള്‍ ഉണങ്ങിപ്പോകുന്നു.

സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട്‌ റബ്ബര്‍ബോര്‍ഡിലെ പതോളജി വിഭാഗം ശാസ്‌ത്രജ്ഞര്‍ തിങ്കളാഴ്‌ച തോട്ടം സന്ദര്‍ശിച്ച്‌ കീടത്തിന്റെയും ശിഖരങ്ങളുടെയും ഭാഗങ്ങള്‍ ശേഖരിച്ചു. കേരളത്തില്‍ ആദ്യമായാണ്‌ റബ്ബര്‍മരത്തില്‍ ഇത്തരത്തിലുള്ള കീടബാധ കണ്ടെത്തുന്നതെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രാഥമിക വിലയിരുത്തല്‍. ചീക്ക്‌രോഗംപോലുള്ള ഫംഗസ്‌ബാധ ഈ തോട്ടത്തില്‍ ഉണ്ട്‌. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌ കുരുമുളകിന്റെ വലിപ്പത്തിലുള്ള മെഴുക്കുകള്‍ ഉണ്ടാക്കി അതിനുള്ളിലിരിക്കുന്ന പ്യൂപ്പ(പുഴു)യെയാണ്‌.

പുഴുവിന്‌, എള്ളുചെടിയെ ബാധിക്കുന്ന ‘സിസിഘോ മൈല്‍ഡേ’ കുടുംബത്തില്‍പ്പെട്ട ‘ഗാള്‍ഫൈ്‌ള’യോട്‌ സാമ്യം കാണുന്നതായി ശാസ്‌ത്രജ്ഞര്‍ വിലയിരുത്തുന്നു.

പുതിയ കീടമാണോ ശിഖരങ്ങള്‍ ഉണങ്ങിപ്പോകാന്‍ കാരണമെന്ന്‌ പഠനത്തിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്ന്‌ റബ്ബര്‍ബോര്‍ഡ്‌ പഠനസംഘം പറഞ്ഞു. ചിലപ്പോള്‍ ഫംഗല്‍ബാധയ്‌ക്ക്‌ ശേഷമുള്ള രണ്ടാംഘട്ട കീടബാധയാകാനും സാധ്യതയുണ്ടെന്ന്‌ അവര്‍ വിലയിരുത്തുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w