ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണം -മുഖ്യമന്ത്രി

മുഹമ്മ: സംസ്ഥാനത്തൊട്ടാകെ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ കര്‍കഷര്‍ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. അക്ഷയ സരോജിനി-ദാമോദരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജൈവ കര്‍ഷകര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാസവളങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, താമസിക്കുന്ന വീടൊഴികെയുള്ള മറ്റെല്ലായിടത്തും കൃഷിചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാവണം -അദ്ദേഹം ആഹ്വാനംചെയ്‌തു.

ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍പെടുത്തി പച്ചക്കറി കൃഷി വ്യാപകമാക്കുമെന്ന്‌ ജൈവ കര്‍ഷകര്‍ക്കുള്ള ‘അക്ഷയശ്രീ’ ജില്ലാതല അവാര്‍ഡ്‌ വിതരണംചെയ്‌ത ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. കൃഷിമന്ത്രി മുല്ലക്കര രത്‌നാകരനും കര്‍ഷകര്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. നാരായണന്‍ ഒറ്റപ്പാലമാണ്‌ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ്‌ ലഭിച്ചത്‌. പ്രകാശന്‍ മായിത്തറ, സരോജിനി കലവൂര്‍, പത്മിനി എന്നിവരും ജില്ലാതല അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

അക്ഷയ ട്രസ്റ്റ്‌ ചെയര്‍പേഴ്‌സണ്‍ കുമാരി ഷിബുലാല്‍ അധ്യക്ഷയായി. കേരള ജൈവ കര്‍ഷക സമിതി കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ദയാല്‍, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലജ ചന്ദ്രന്‍, മുഹമ്മ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. ഭാസ്‌കരന്‍, സ്റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ബിമല്‍ റോയി, ജൈവ കര്‍ഷക സമിതി പ്രസിഡന്റ്‌ ജോസഫ്‌ വടക്കൂട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. എസ്‌. രാമാനന്ദ്‌ സ്വാഗതവും ജെ. മധുലാല്‍ നന്ദിയും പറഞ്ഞു.

കടപ്പാട് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കൃഷി, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w