വോട്ടര്‍പട്ടിക: കെട്ടിട ഉടമകള്‍ പരാതിയുമായി രംഗത്ത്

കണ്ണൂര്‍: താമസക്കാരായി വോട്ടര്‍പട്ടികയില്‍ കാണിച്ചിരിക്കുന്നവര്‍ തങ്ങളുടെ കെട്ടിടത്തില്‍ താമസമില്ലെന്ന് കാണിച്ച് ഉടമകള്‍ പരാതിയുമായി രംഗത്ത്. ആരും താമസമില്ലാത്തിടത്ത്ആറും ഏഴും പേര്‍ താമസിക്കുന്നതായി കാണിച്ചിരിക്കുന്ന വോട്ടര്‍പട്ടിക അംഗീകരിച്ചാല്‍ പട്ടികയില്‍ പറയുന്നവര്‍ പിന്നീട് സ്ഥലത്തിന്റെ അവകാശവുമായി രംഗത്തെത്തുമോ എന്നതാണ് ഉടമകളുടെ ആശങ്ക.

ഇടിഞ്ഞുവീഴല്‍ ഭീഷണിയെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന  ചേക്ക് ലൈന്‍ മുറിയില്‍ താമസമുണ്ടെന്നു വോട്ടര്‍പട്ടികയില്‍ പറയുന്നവര്‍ യഥാര്‍ഥത്തില്‍ ഇവിടെ താമസമില്ലെന്ന് കാണിച്ച് സ്ഥലം ഉടമ കണിയറക്കല്‍ സുലൈഖ കലക്ടര്‍ക്ക് പരാതി നല്‍കി. 3/87, 3/87 (എ) നമ്പറുകളിലുള്ള ചേക്ക്ലൈന്‍
മുറികള്‍ താന്‍ കൈവശം വച്ചുപോരുന്നതാണെന്നും മറ്റാര്‍ക്കും അതില്‍ അവകാശമില്ലെന്നും പരാതിയില്‍ വ്യക്തമാക്കി.

പ്രസ്തുത വോട്ടര്‍മാരെ തന്റെ പേരിലുള്ള കെട്ടിടത്തിലെ താമസക്കാരാക്കിയത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ കെട്ടിട നമ്പറിന് പലതരം വീട്ടുപേരുകള്‍ എന്ന പരാതി വീണ്ടും പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എളയാവൂര്‍ പഞ്ചായത്ത് 11ാം വാര്‍ഡിലെ 11/75(എ) കെട്ടിടത്തിന് രാജന്‍സ് ക്വാര്‍ട്ടേഴ്സ്, നജ്മ ബില്‍ഡിങ്, സിഎച്ച് ബില്‍ഡിങ് എന്നിങ്ങനെ പേരുകള്‍ നല്‍കിയിരിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് വോട്ട് മാറ്റിച്ചേര്‍ത്തവര്‍ പഴയ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലും ഇപ്പോള്‍ വോട്ടര്‍മാരായി തുടരുകയാണ്.

അടുത്ത തിരഞ്ഞെടുപ്പിനു മുന്‍പ് പഴയ പട്ടികയില്‍ നിന്ന് ഇവരുടെ പേരുകള്‍ സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നാണ് ഒൌദ്യോഗിക വിശദീകരണം. എന്നാല്‍ ഏപ്രില്‍ 16ന് നടന്ന തിരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളില്‍ വോട്ട് ചെയ്തവര്‍ ഈ മണ്ഡലത്തില്‍ ആറുമാസം തികച്ചതിന്റെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് എങ്ങനെ തരപ്പെടുത്തി എന്ന ചോദ്യം ബാക്കിയാവുന്നു. അതിനിടെ കണ്ണൂര്‍ കലക്ടറായി ഡോ. പി.ബി.സലീം ഇന്നലെ ചുമതലയേറ്റു. തിരഞ്ഞെടുപ്പു നിരീക്ഷകന്‍ സന്ദീപ് സക്സേനയുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇന്ന് വൈകിട്ട് നാലിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം പിന്നിട്ടതോടെ 10 പേരാണ് മല്‍സര രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്ലക്കുട്ടിയുടെ അപരന്‍മാരില്‍ രണ്ടു പേര്‍ പത്രിക പിന്‍വലിച്ചെങ്കിലും നാല് അപരന്‍മാര്‍ അവശേഷിക്കുന്നുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ജയരാജന്റെ അപരനായി ജയരാജും രംഗത്തുണ്ട്.

ലിങ്ക് –  മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w