ആധാരമെഴുത്തുകൂലി കുത്തനെ കൂട്ടി

കൊല്ലം:സംസ്ഥാനത്ത്‌ ആധാരമെഴുത്തുകാരുടെ കൂലി കുത്തനെ കൂട്ടി. എഴുത്തുകൂലി ഇനത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധനയാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. കൂട്ടിയ നിരക്ക്‌ പ്രാബല്യത്തില്‍ വരികയും ചെയ്‌തു. ഗ്രാമപ്രദേശങ്ങളില്‍പ്പോലും വസ്‌തുവിന്‌ വില കൂടുന്നതിനിടയില്‍ എഴുത്തുകൂലി കുത്തനെ കൂട്ടിയത്‌ സാധാരണക്കാരന്‌ തിരിച്ചടിയായി.

ഏറ്റവും കുറഞ്ഞ എഴുത്തുകൂലി 400 രൂപയാണ്‌. അതായത്‌ 7500 രൂപ വിലയുള്ള വസ്‌തുവിന്റെ എഴുത്തിനാണ്‌ 400 രൂപ. പ്രമാണത്തില്‍ കാണിക്കുന്ന വിലയാണിത്‌. 100 രൂപയായിരുന്നു പഴയ നിരക്ക്‌.

12,500 രൂപ വരെയുള്ള പ്രമാണമെഴുത്തിന്‌ 150 രൂപ ആയിരുന്നത്‌ 500 ആയി വര്‍ധിപ്പിച്ചു. 20,000 വരെയുള്ളതിന്‌ 600 ആയും 30,000, 50,000, 75,000 എന്നീ മൂല്യങ്ങളുള്ള പ്രമാണങ്ങള്‍ക്ക്‌ യഥാക്രമം 700,900,1300 എന്നീ ക്രമത്തിലാണ്‌ ഫീസ്‌ വര്‍ധന. 450 മുതല്‍ 850 വരെയായിരുന്നു പഴയ നിരക്ക്‌. 75,000 മുതല്‍ 1,00,000 വരെ 1,700 രൂപ എഴുത്തുഫീസായി നല്‍കണം. ഒന്നരലക്ഷംവരെ 2,000 രൂപയും നല്‍കണം. രണ്ടുലക്ഷം വരെ 3,000 രൂപയും നല്‍കണം. മൂന്നുലക്ഷം വരെ 4,000 രൂപയും അഞ്ചുലക്ഷം വരെ 5,000 രൂപയും എഴുത്തുഫീസ്‌ വേണം. എട്ടുലക്ഷം വരെ മൂല്യമുള്ള പ്രമാണത്തിന്‌ 7,000 രൂപയും എട്ടുലക്ഷത്തിന്‌ മുകളില്‍ 7,500 രൂപയായും ഫീസ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌. അഞ്ചുലക്ഷം രൂപവരെയുള്ള വസ്‌തു എഴുത്തിന്‌ പഴയ ഫീസ്‌ 2,500 മാത്രമായിരുന്നു.

പ്രമാണത്തില്‍ വരുന്ന സ്വത്തുവിവരം അഞ്ചില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെട്ടതാണെങ്കില്‍ നിശ്ചിത ഫീസ്‌ കൂടാതെ ഓരോ ഇനത്തിലും 30 രൂപ വീതം എഴുത്തുകാര്‍ക്ക്‌ അധികം ഈടാക്കാമെന്നും ഉത്തരവ്‌ വ്യക്തമാക്കുന്നു. 20 രൂപ ആയിരുന്നു പഴയ നിരക്ക്‌.

പകര്‍ത്തിയെഴുത്തുകാരന്റെ ഫീസും ആനുപാതികമായി വര്‍ധിപ്പിച്ചു. ഒരു പേജ്‌ പകര്‍ത്തി എഴുത്തിന്‌ ഈടാക്കിയിരുന്ന അഞ്ചുരൂപ 10 രൂപയാക്കി വര്‍ധിപ്പിച്ചു. അസല്‍ പ്രമാണങ്ങള്‍, ഡ്യൂപ്ലിക്കേറ്റുകള്‍, പോക്കുവരവ്‌, മറ്റ്‌ രേഖകള്‍ എന്നിവയുടെ ശരിപ്പകര്‍പ്പിന്‌ ഓരോ പേജിനും 20 രൂപാവീതവും പകര്‍ത്തിയെഴുത്തിന്‌ 30 രൂപയും വാങ്ങാം.

ഗ്രാമപ്രദേശങ്ങളില്‍ പോലും ഒരു സെന്റ്‌ ഭൂമിക്ക്‌ 10,000 മുതല്‍ 50,000 വരെ വിലയുണ്ട്‌. വീടുവയ്‌ക്കാന്‍ അഞ്ചുസെന്റ്‌ വാങ്ങുന്നയാള്‍ സര്‍ക്കാര്‍ ഫീസും എഴുത്തുകൂലിയുമായി ഒരു വന്‍തുക തന്നെ കൊടുക്കേണ്ടിവരും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )