ഡോ. കെ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍

ബാംഗ്ലൂര്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്‍.ഒ.) ചെയര്‍മാനായി മലയാളിയായ ഡോ. കെ. രാധാകൃഷ്ണന്‍ നിയമിതനായി. ഡോ. ജി. മാധവന്‍ നായര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായി രണ്ടാം തവണയും മലയാളി ഈ സ്ഥാനത്തെത്തുന്നത്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ഡോ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒ.യുടെ തലപ്പത്തെത്തുന്നത്. ചെയര്‍മാന്‍ എന്ന നിലയില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹംതന്നെ വഹിക്കും.

ഒക്ടോബര്‍ 31-നാണ് മാധവന്‍ നായര്‍ അധ്യക്ഷപദവിസ്ഥാനം ഒഴിയുന്നത്. എന്നാല്‍ അന്ന് അവധിയായതിനാല്‍ ഒക്ടോബര്‍ 30-നുതന്നെ ഡോ. രാധാകൃഷ്ണന്‍ സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയുന്ന മാധവന്‍നായര്‍

പ്രധാനമന്ത്രിയുടെ പ്രത്യേക ബഹിരാകാശ ഉപദേഷ്ടാവായി നിയമിതനാകുമെന്ന് സൂചനയുണ്ട്.

ഐ.എസ്.ആര്‍.ഒ.യുടെ മേധാവിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ഡോ. കെ. രാധാകൃഷ്ണന്‍. 1972 ജനവരി മുതല്‍ സപ്തംബര്‍ വരെ സേവനമനുഷുിച്ച പ്രൊഫ. എം.ജി.കെ. മേനോനാണ് ആദ്യത്തെയാള്‍.

ശനിയാഴ്ച ഗുരുവായൂര്‍ സന്ദര്‍ശനത്തിനു പോയ ഡോ. രാധാകൃഷ്ണന്‍ അവിടെവെച്ചാണ് പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് അറിയുന്നത്. 60-കാരനായ ഡോ. കെ. രാധാകൃഷ്ണന്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1970-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1976-ല്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് പി.ജി.ഡി.എം. ബിരുദവും സ്വന്തമാക്കി. ഖരഗ്പുര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് ഡോക്ടറേറ്റ് നേടിയത്. ‘ഇന്ത്യന്‍ ഭൗമനിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ചില സങ്കേതങ്ങള്‍’ എന്നതായിരുന്നു വിഷയം.

1971-ല്‍ ഏവിയോണിക്‌സ് എന്‍ജിനീയറായി ഐ.എസ്.ആര്‍.ഒ.യില്‍ എത്തിയ ഡോ. രാധാകൃഷ്ണന് 38 വര്‍ഷത്തെ സേവനപാരമ്പര്യമുണ്ട്. 2007 ഡിസംബര്‍ നാലിന് വി.എസ്.എസ്.സി. ഡയറക്ടറായി നിയമിതനായി. ഇതിനുമുമ്പ് റീജ്യണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഡയറക്ടര്‍, ഐ.എസ്.ആര്‍.ഒ.യുടെ ബജറ്റ് ആന്‍ഡ് ഇക്കണോമിക്‌സ് മാനേജ്‌മെന്റ് അനാലിസിസ് ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചു. അന്താരാഷ്ട്രതലത്തില്‍ ‘യുനെസ്‌കോ’യുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ ഓഷ്യാനോഗ്രാഫിക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍, ഇന്ത്യന്‍ ഓഷ്യന്‍ ഗ്ലോബല്‍ ഓഷ്യന്‍ ഒബ്‌സര്‍വിങ് സിസ്റ്റം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും ഡോ. രാധാകൃഷ്ണന്‍ വഹിച്ചിട്ടുണ്ട്.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )