ബി.ടി.വഴുതിന ആയുര്‍വേദത്തെ തകര്‍ക്കും – എ.എം.എ.ഐ.

കോഴിക്കോട്‌: ജനിതകമാറ്റം വരുത്തിയ വഴുതിനയുടെ വ്യവസായാടിസ്ഥാനത്തിലുള്ള കൃഷിക്ക്‌ അനുമതി നല്‍കാനുള്ള നീക്കം ആയുര്‍വേദ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന്‌ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (എ.എം.എ.ഐ.) സംസ്ഥാന പ്രസിഡന്റ്‌ ഡോ. വി.ജി. ഉദയകുമാര്‍ കുറ്റപ്പെടുത്തി.

ബി.ടി. വഴുതിന ഭക്ഷിക്കുന്നത്‌ അര്‍ബുദമുള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ക്ക്‌ കാരണമാവുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ജനിതകമാറ്റം വരുത്തിയ വിളകള്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാന സസ്യവിഭാഗങ്ങളെ പരപരാഗണം വഴി ഇല്ലാതാക്കുമെന്നതാണ്‌ പ്രധാന പ്രശ്‌നം. രാജ്യത്ത്‌ നാനൂറിലേറെ വഴുതിന വര്‍ഗ്ഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍കൃഷിചെയ്യുന്നുണ്ട്‌. ഇതില്‍ പന്ത്രണ്ടിലേറെ ഇനങ്ങള്‍ ആയുര്‍വേദ ഔഷധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നവയാണ്‌. ഭാവിയില്‍ ബി.ടി. വഴുതിന വര്‍ഗത്തിന്റെ വേരുകള്‍ മാത്രമേ ഔഷധ നിര്‍മാണത്തിന്‌ ലഭിക്കുകയുള്ളൂവെന്ന അവസ്ഥ വന്നാല്‍ അത്‌ ആയുര്‍വേദങ്ങള്‍ക്ക്‌ തിരിച്ചടിയാകും. ഉദയകുമാര്‍ പറഞ്ഞു. ഡോ. എ.കെ. മനോജ്‌കുമാര്‍,ഡോ. പി.സി. മനോജ്‌കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ലിങ്ക് – മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

2 responses to “ബി.ടി.വഴുതിന ആയുര്‍വേദത്തെ തകര്‍ക്കും – എ.എം.എ.ഐ.

  1. ആനില്‍@ബ്ലൊഗ്

    ഈ വിഷയത്തില്‍ കേട്ട ഏറ്റവും മനോഹരമായ തമാശ !!!

  2. ആനില്‍@ബ്ലോഗ്,
    വഴുതനയുടെ വേരുകളാണ് ഔഷധനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത്തരം വേരുകള്‍ ചേര്‍ത്ത ആയുര്‍വ്വേദ ഔഷധങ്ങളെ അത് ബാധിക്കും എന്ന് പറയുന്നത് തമാശയായി എനിക്ക് തോന്നുന്നില്ല.
    മദികാണിക്കാത്ത പശുകിടാരികള്‍ക്ക് വഴുതിന കായ് കൊടുക്കാറുണ്ട്. അതും ബിടി ആയാല്‍ എന്താ ചെയ്ക?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w