കാര്‍ഷിക വായ്പയില്‍ ഈടാക്കിയ കൂട്ടുപലിശ തിരിച്ചു നല്‍കണം

കൊച്ചി: റിസര്‍വ് ബാങ്ക് നിര്‍ദേശം ലംഘിച്ചു സഹകരണ ബാങ്ക് കാര്‍ഷിക വായ്പയില്‍ ഈടാക്കിയ കൂട്ടുപലിശ  തിരിച്ചു നല്‍കാന്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു. കര്‍ണാടകയിലെ ദക്ഷിണ കാനറ ജില്ലയില്‍ റബര്‍കൃഷി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന സ്വദേശി തട്ടാരുപറമ്പില്‍ ജിമ്മി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

റബര്‍കൃഷിക്കു വേണ്ടി സുള്ള്യ ഗ്രാമ വികസന ബാങ്കില്‍ നിന്നു ജിമ്മി കാര്‍ഷിക വായ്പയായി എടുത്ത 1.50 ലക്ഷം രൂപയ്ക്ക് കൂട്ടുപലിശ ഈടാക്കിയ ബാങ്ക് 3.90 ലക്ഷം രൂപ തിരികെ പിടിച്ചിരുന്നു. ഇതിനെതിരെ പത്തു വര്‍ഷമായി നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് അധികം ഈടാക്കിയ തുക 10% പലിശയടക്കം തിരികെ നല്‍കാന്‍

ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടത്. കാര്‍ഷിക വായ്പയില്‍ കൂട്ടുപലിശ ഈടാക്കിയ സഹകരണ ബാങ്കുകള്‍ക്കെതിരായ വിധിയാണ് കമ്മിഷന്റേത്.

കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കും ഉത്തരവിന്റെ ഗുണഫലം ലഭ്യമാവുമെന്നു ജിമ്മി പറഞ്ഞു. നബാര്‍ഡ് സഹായത്തോടെയാണ് സഹകരണ കാര്‍ഷിക വികസന ബാങ്കുകള്‍ വായ്പ വിതരണം ചെയ്തത്. ഇത്തരം വായ്പകളില്‍ കൂട്ടുപലിശ ഈടാക്കാന്‍ നബാര്‍ഡ് നിര്‍ദേശിച്ചിരുന്നില്ല. റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവരില്‍ നിന്നു ജിമ്മി അനുകൂല ഉത്തരവ് നേടിയിരുന്നു. തുടര്‍ന്നു നഷ്ടപരിഹാരവും അധികം ഈടാക്കിയ തുകയ്ക്കു പലിശയും ആവശ്യപ്പെട്ടു ദേശീയ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

കൂട്ടുപലിശ ഈടാക്കിയതായി കാണിച്ചു

ജിമ്മി നല്‍കിയ കത്തിനു നിഷേധക്കുറിപ്പാണു സുള്ള്യ ബാങ്ക് ആദ്യം നല്‍കിയത്. തുടര്‍ന്നു നബാര്‍ഡ് നടത്തിയ പരിശോധനയിലാണു കൂട്ടുപലിശ ഈടാക്കിയതായി തെളിഞ്ഞത്. വായ്പാ കരാറില്‍ സാധാരണ പലിശയെന്നു രേഖപ്പെടുത്തിയിട്ടും വായ്പക്കാരന്‍ അറിയാതെയാണ് അനധികൃതമായി പലിശ ഈടാക്കിയതെന്നു കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

ലിങ്ക് – മനോരമ

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )