കണ്ണൂര്‍ പട്ടികയില്‍ 2116 അനര്‍ഹര്‍; ഇരട്ടവോട്ട്‌ ചെയ്‌താല്‍ അറസ്‌റ്റ്

ന്യൂഡല്‍ഹി/തിരുവനന്തപുരം: കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ 2116 അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു. ഇങ്ങനെയുള്ളവരെ ബൂത്തില്‍ പിടികൂടി അറസ്‌റ്റ്ചെയ്യും. വോട്ടര്‍പട്ടികയോ തെരഞ്ഞെടുപ്പു തീയതിയോ മാറ്റാന്‍ കഴിയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍ നവീന്‍ ചൗള വ്യക്‌തമാക്കി.

കണ്ണൂര്‍ കലക്‌ടര്‍ സ്‌ഥാനത്തേക്കു തെരഞ്ഞെടുപ്പു കമ്മിഷന്‍ പേരു നിര്‍ദേശിച്ചതു ശരിയായില്ലെന്ന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്‌താവനയോടു പ്രതികരിക്കുന്നില്ലെന്നും ചൗള വ്യക്‌തമാക്കി.

കണ്ണൂര്‍ വോട്ടര്‍പട്ടികയിലുള്ള 4843 പേരുടെ വിവരങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചു. 2718 പേരാണു യഥാര്‍ഥ വോട്ടര്‍മാര്‍. വോട്ടര്‍പട്ടിക മാറ്റാന്‍ നിയമപരമായി കഴിയില്ല.

ജോയിന്റ്‌ സി.ഇ.ഒ തെരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ നിരീക്ഷിക്കാന്‍ മേല്‍നോട്ടം വഹിക്കും. ഉപതെരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്‌ഥരെ മുഴുവന്‍ മാറ്റിയെന്ന ആരോപണം ശരിയല്ല. രണ്ടു പേരെ മാത്രമാണു കണ്ണൂരില്‍ മാറ്റിയത്‌. ആറുമാസമായി ഒരു

സ്‌ഥലത്തു താമസിക്കുന്നവര്‍ക്കു നിയമപരമായി വോട്ടവകാശമുണ്ട്‌. അവരെ പട്ടികയില്‍നിന്നു നീക്കാന്‍ കഴിയില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

കണ്ണൂരില്‍ വോട്ടെടുപ്പിനു തൊട്ടടുത്ത ജില്ലകളില്‍നിന്നുള്ള ഉദ്യോഗസ്‌ഥരെ നിയോഗിക്കുമെന്നു സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ പറഞ്ഞു.

മൂന്നു മണ്ഡലങ്ങളിലേയും പട്ടികയില്‍ പുതുതായി ചേര്‍ത്ത വോട്ടര്‍മാരുടേയും ഒഴിവാക്കപ്പട്ടവരുടേയും ബുത്തുതലകണക്ക്‌ ഉദ്യോഗസ്‌ഥര്‍ നേരിട്ടു പരിശോധിക്കും.

പുതിയ വോട്ടര്‍മാരുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുള്ള ബൂത്തുകളിലെ വിവരങ്ങള്‍ സൂക്ഷ്‌മ പരിശോധനയ്‌ക്കു വിധേയമാക്കും.

ഇരട്ടവോട്ടു തടയാന്‍ പുതുതായി ചേര്‍ക്കപ്പെട്ട എല്ലാ വോട്ടര്‍മാരുടേയും വിവരങ്ങള്‍ പരിശോധിക്കും. നിയമസഭാമണ്ഡലങ്ങളില്‍ താമസമില്ലാത്തതായി കണ്ടെത്തുന്ന വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിംഗ്‌ ഓഫീസര്‍മാര്‍ക്കു നല്‌കും.

ലിങ്ക്  – മംഗളം

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )