‘പ്രാദേശിക ഭാഷകളുടെ ക്ഷീണം ദേശീയതയ്ക്കു ഭീഷണി’

ന്യൂഡല്‍ഹിയില്‍ മലയാളം മിഷന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.
ന്യൂഡല്‍ഹി: പ്രാദേശിക ഭാഷകള്‍ തകര്‍ക്കപ്പെടുകയോ ക്ഷീണിക്കുകയോ ചെയ്യുന്നതു ദേശീയതയ്ക്കു ഭീഷണിയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിഭാഷാ പദ്ധതി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ ജാഗ്രത കാട്ടിയില്ല. ദേശീയതയെ കരുതിയെങ്കിലും ത്രിഭാഷാ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തയാറാകണമെന്ന് മലയാളം മിഷന്‍ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മലയാളഭാഷാ പഠനത്തെ സഹായിക്കാന്‍ വെബ്സൈറ്റും പ്രായമുള്ളവര്‍ക്കു മലയാളം എളുപ്പം പഠിക്കാന്‍ പ്രത്യേക ഓണ്‍ലൈന്‍ പദ്ധതിയും തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മറുനാടന്‍ മലയാളികളെ മലയാളം പഠിപ്പിക്കുന്ന സര്‍ക്കാരിന്

കേരളത്തിലെ മലയാളികളെ മലയാളം പഠിപ്പിക്കാന്‍ മറ്റൊരു മിഷന്‍ തുടങ്ങേണ്ടി വരുമോയെന്ന് ആശങ്കപ്പെടേണ്ടിവരുന്ന സ്ഥിതിയാണ് – അദ്ദേഹം പറഞ്ഞു.

പെരുകിവരുന്ന അണ്‍ എയ്ഡഡ് ഇംഗീഷ് മീഡിയം സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍ മലയാളത്തില്‍നിന്ന് അകലുകയാണ്. സ്കൂളില്‍ മലയാളം പറയാന്‍ പാടില്ല, വീട്ടില്‍ മലയാളം പറയുന്നതുപോലും കുറച്ചില്‍ എന്നതാണു പ്രവണത. മലയാളം പല സ്കൂളുകളിലും നിര്‍ബന്ധമല്ല. പ്രാദേശിക സംസ്കാരങ്ങള്‍ അവഗണിക്കുന്നതു വിപത്തിലേക്കാണു നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളഭാഷാ പഠനത്തിനു സ്ഥലം ലഭ്യമല്ലാത്ത മേഖലകളില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെയും സംസ്ഥാന

സര്‍ക്കാരിന്റെയും സ്കൂള്‍ മുറികള്‍ ആഴ്ചയില്‍ ഒരു ദിവസം സൌജന്യമായി വിട്ടുനല്‍കാന്‍ തയാറാണെന്നു വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ഭാഷയെ പരിപോഷിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ഷീല പ്രകീര്‍ത്തിച്ചു.

ഭാഷയുടെ പ്രചാരണത്തിനു ടിവി ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ അവിസ്മരണീയമാണെന്ന് അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. വീടുകളില്‍ നിര്‍ബന്ധമായും മലയാളം സംസാരിക്കണം. അമ്മമാര്‍ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി എം.എ. ബേബി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീല തോമസ്, ഔദ്യോഗികഭാഷാ വകുപ്പു സെക്രട്ടറി ടി. തങ്കപ്പന്‍, പ്രഫ. ഓംചേരി എന്‍.എന്‍. പിള്ള, എഴുമറ്റൂര്‍ രാജരാജവര്‍മ, കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലിങ്ക് – മനോരമ
Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w