ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലുമായി വ്യാജമേല്‍വിലാസത്തില്‍ 2,500 മൊബൈല്‍ഫോണ്‍ കണക്ഷന്‍

തിരുവനന്തപുരം: ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലും സമീപത്തുമായി വ്യാജമേല്‍വിലാസം നല്‍കി രണ്ടായിരത്തഞ്ഞൂറോളം മൊബൈല്‍ ഫോണ്‍ സിംകാര്‍ഡുകള്‍ ചിലര്‍ കൈക്കലാക്കി. അതില്‍ അഞ്ഞൂറോളം സിം കാര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഈ വിഷയത്തില്‍ ലൗജിഹാദുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നു.

ഈരാറ്റുപേട്ടയിലെയും കാഞ്ഞിരപ്പള്ളിയിലെയും ഗ്രാമീണമേഖലകളില്‍ നിന്നാണ്‌ സിം കാര്‍ഡുകള്‍ കൂടുതലായും കൈവശപ്പെടുത്തിയിട്ടുള്ളത്‌.

ഇവയുപയോഗിച്ച്‌ സംസ്‌ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നും ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

വ്യാജമേല്‍വിലാസത്തില്‍ എടുത്തിട്ടുള്ള സിം കാര്‍ഡുകള്‍ പരിശോധനയ്‌ക്കു വിധേയമാക്കിയപ്പോഴാണ്‌ പോലീസിന്‌ ഈ വിവരം ലഭ്യമായത്‌.

തുടരന്വേഷണത്തില്‍ 500 ഓളം കാര്‍ഡുകള്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നും കണ്ടെത്തി. അവ നശിപ്പിക്കപ്പെട്ടതായിരിക്കാമെന്നാണു നിഗമനം.

സിം കാര്‍ഡുകള്‍ എടുത്ത സ്‌ഥലങ്ങളില്‍ ‘ലൗ ജിഹാദു’മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന ആരോപണത്തെത്തുടര്‍ന്നാണ്‌ ഈ വഴിക്കും അന്വേഷണം നടക്കുന്നത്‌.

മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട്‌ ഈ നമ്പരുകളിലേക്കു വന്ന കോളുകള്‍ ശേഖരിക്കാനാണ്‌ അന്വേഷണസംഘത്തിന്റെ ശ്രമം.

ലിങ്ക് – മംഗളം

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “ഈരാറ്റുപേട്ടയിലും കാഞ്ഞിരപ്പള്ളിയിലുമായി വ്യാജമേല്‍വിലാസത്തില്‍ 2,500 മൊബൈല്‍ഫോണ്‍ കണക്ഷന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w