60,000 കോടിയുടെ അഴിമതിആരോപണം : കേന്ദ്രമന്ത്രി രാജയ്ക്കെതിരെ സി.ബി. ഐ കേസ്

ന്യൂഡല്‍ഹി: ഡി.എം.കെ പ്രതിനിധിയായ കേന്ദ്രമന്ത്രി എ. രാജയ്ക്ക് എതിരായി ഉയര്‍ന്ന അറുപതിനായിരം കോടിയുടെ അഴിമതി ആരോപണ കേസില്‍ സി.ബി. ഐ കേസ് രജിസ്റ്റര്‍ ചെയ്തു. ടെലികോം വകുപ്പിന്റെ ആസ്ഥാനത്ത് ഇന്നലെ നടത്തിയ സി. ബി. ഐ റെയ്ഡില്‍ സുപ്രധാന ഫലയലുകള്‍ പിടിച്ചെടുത്തു. അഴിമതി നിരോധന നിയമ പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇന്നലെ റെയ്ഡ് നടത്തിയെന്നും സി. ബി. ഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ തന്നെയാണ് അറിയിച്ചത്.
മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കായുളള ‘രണ്ടാം തലമുറ സ്പെക്ട്രം’ ലൈസന്‍സ് ചില അപ്രധാന സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതുവഴി ആയിര ക്കണക്കിന് കോടികളുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് കേസ്. ടെലികോം വകുപ്പിലെ ഉന്നതരും ഈ സ്വകാര്യ കമ്പനിയുമായി നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്.ടെലികോം മന്ത്രി എ. രാജയുടെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന ടെലികോം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ. കെ. ശ്രീവാസ്തവയെ സി. ബി. ഐ ഇന്നലെ ചോദ്യം ചെയ്തു. സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഒക്ടോബര്‍ 15 ന് സി. ബി. ഐ യോട് നിര്‍ദ്ദേശിച്ചു

ലിങ്ക് – കേരളകൌമുദി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )