പീഡനശ്രമത്തിനു യുവാവിനെതിരെ പരാതി നല്‍കിയ യുവതി കുടുങ്ങി

ആലുവ: പീഡനത്തിനു ശ്രമിച്ചുവെന്നാരോപിച്ച്‌ യുവാവിനെതിരെ വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ തീരുമാനം.

കോതമംഗലം സ്വദേശിനിയായ യുവതിയാണ്‌ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ പ്രവാസി മലയാളിയായ യുവാവ്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ ആലുവ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയത്‌. എന്നാല്‍ ഈ സമയം ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവാവ്‌ കമ്പ്യൂട്ടറില്‍ ചാറ്റിങ്‌ നടത്തുകയായിരുന്നുവെന്ന്‌ വ്യക്തമായ തെളിവുകള്‍ പോലീസിന്‌ ലഭിച്ചതോടെ പരാതി വ്യാജമാണെന്ന്‌ തിരിച്ചറിഞ്ഞ പോലീസ്‌ പരാതിക്കാരിയെ കുറിച്ചന്വേഷിച്ചു.

കോതമംഗലത്ത്‌ വൈദികനായ പിതാവിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ യുവതി പോലീസില്‍ പരാതി നല്‍കിയത്‌. വൈദികന്റെ അയര്‍ലണ്ടിലുള്ള മൂത്ത മകളുമായി യുവാവ്‌ പ്രണയത്തിലായിരുന്നു. എംഎസ്‌ഡബ്ല്യു ബിരുദദാരിയായ യുവാവ്‌ അയര്‍ലണ്ടിലേക്ക്‌ പോകാനിരിക്കുകയും ആയിരുന്നു. അയര്‍ലണ്ടിലേക്ക്‌ പോകുന്നത്‌ തടയാനായിരുന്നു വൈദികന്റെ ശ്രമം.

അയര്‍ലണ്ടിലുള്ള മകള്‍ വീട്ടിലേക്ക്‌ പണമയച്ചു കൊടുക്കാത്തതും വൈദികനില്‍ വൈരാഗ്യമുണ്ടാക്കിയിരുന്നു. ശസ്‌ത്രക്രിയ നടന്ന്‌ വിശ്രമത്തിലായിരുന്നതും സംഭവം നടന്നുവെന്നു പറയുന്ന സമയത്ത്‌ യുവാവ്‌ കമ്പ്യൂട്ടറിലൂടെ ചാറ്റിങ്ങ്‌ നടത്തുകയും ചെയ്‌തത്‌ തെളിവുണ്ടായതുമാണ്‌ യുവാവിന്റെ നിരപരാധിത്വം ഉറപ്പിച്ചത്‌.

ലിങ്ക് – മാതൃഭൂമി

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “പീഡനശ്രമത്തിനു യുവാവിനെതിരെ പരാതി നല്‍കിയ യുവതി കുടുങ്ങി

  1. കാട്ടിപ്പരുത്തി

    നാടകമേയുലകം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )