‘ഇറക്കുമതി വോട്ട്’ പുതിയ ഭീഷണി

കണ്ണൂര്‍:തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയം ലക്ഷ്യമാക്കി ‘വോട്ടര്‍മാരെ ഇറക്കുമതി’ ചെയ്യുന്ന ‘കണ്ണൂര്‍ മോഡല്‍’, സ്വതന്ത്ര തിരഞ്ഞെടുപ്പിന് പുതിയ ഭീഷണി.

സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതിലൂടെ ബലാത്കാര വോട്ടെടുപ്പിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂരില്‍ തന്നെയാണ് മറ്റ് മണ്ഡലങ്ങളില്‍ നിന്ന് വോട്ടര്‍മാരെ ഇറക്കുമതി ചെയ്യുന്നത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നാലുമാസം കൊണ്ട് ആയിരക്കണക്കിന് വോട്ടുകള്‍ പുതുതായി ചേര്‍ത്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കപ്പെട്ടവരില്‍ പലരും കണ്ണൂരിലെ വോട്ടര്‍മാരല്ല. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയത്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പുതിയ ‘ജനാധിപത്യ’ രീതി കൊണ്ടുവരുന്നത്.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളില്‍ കണ്ണൂരൊഴിച്ച് മറ്റ് രണ്ടിടത്തും അയ്യായിരത്തോളം വോട്ടര്‍മാരേ പുതുതായി വോട്ടര്‍ പട്ടികയില്‍ വന്നിട്ടുള്ളൂ. അതേ സമയം, 1,30,000ത്തോളം വോട്ടര്‍മാരുള്ള കണ്ണൂരില്‍ നാലുമാസംകൊണ്ട് ഒമ്പതിനായിരത്തോളം വോട്ടര്‍മാരാണ് പുതുതായി എത്തുന്നത്. ആറായിരത്തിലധികം പുതിയ അപേക്ഷകള്‍ തള്ളിയിട്ടുമുണ്ട്.

കണ്ണൂരിലെ തിരഞ്ഞെടുപ്പുകളില്‍ മുന്‍പേ തന്നെ കള്ളവോട്ട് പരാതികള്‍ വ്യാപകമാണ്. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും ശക്തമായ പോക്കറ്റുകളില്‍ ഇരുകൂട്ടരും കള്ളവോട്ട് ചെയ്യുന്നതായി എല്ലാ തിരഞ്ഞെടുപ്പിലും പരാതി ഉയരാറുണ്ട്.

അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് ഇതാദ്യമാണ്. സി.പി.എം. നേതൃത്വം സംഘടിതമായി പ്രവര്‍ത്തകരെ ഇതിനായി കണ്ണൂരില്‍ ഇറക്കുകയാണ് എന്നാണ് പ്രധാന പരാതി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയോ അവരെ ഭീഷണിപ്പെടുത്തിയോ വ്യാജ റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് കണ്ണൂരില്‍ അനധികൃതമായി വോട്ടുചേര്‍ത്തിട്ടുള്ളത്. ഇങ്ങനെ വോട്ടുചേര്‍ക്കാന്‍ താലൂക്കോഫീസില്‍ ഫോട്ടോ എടുക്കാനായി വന്ന പലര്‍ക്കും തങ്ങളുടെ വിലാസത്തിലെ വീട്ടുപേര്‍പോലും അറിയില്ല.

വോട്ട് മാറ്റിച്ചേര്‍ത്ത പലരും നേരത്തെ കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കുകയോ തിരിച്ചേല്പിക്കുകയോ ചെയ്തിട്ടില്ല. യഥാര്‍ഥ വിലാസമുള്ളതിനാല്‍ സ്ഥിരമായ ആവശ്യത്തിന് ഈ കാര്‍ഡ് ഉപയോഗിക്കേണ്ടിവരും എന്നതിനാലാണ് ഇത് സറണ്ടര്‍ ചെയ്യാത്തത്. ഇതോടെ ഇത്തരത്തില്‍ പലര്‍ക്കും രണ്ട് കാര്‍ഡ് നിലവിലുണ്ടാകും.

വോട്ട് ചേര്‍ക്കുന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണ് ഒന്നിച്ച് റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പൂരിപ്പിച്ചു നല്കിയത്. മാസങ്ങള്‍ക്ക് മുമ്പേ രൂപപ്പെടുത്തിയ ആസൂത്രിത നീക്കം തന്നെയായിരുന്നു വോട്ടര്‍മാരുടെ ഇറക്കുമതി തന്ത്രം.

വാടക കെട്ടിടങ്ങള്‍, കടകള്‍, ഹോസ്റ്റലുകള്‍, പാര്‍ട്ടി ഓഫീസുകള്‍, സഹകരണ ആസ്​പത്രികള്‍, കോളനികള്‍, അനാഥാലയങ്ങള്‍, ആള്‍ത്താമസമില്ലാത്ത വീടുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ പറ്റാവുന്നിടത്തുനിന്നൊക്കെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി. ചില വില്ലേജ് ഓഫീസര്‍മാര്‍ ഇവ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും സഹായത്തോടെ റസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചതായും പരാതിയുണ്ട്.

കണ്ണൂര്‍ മണ്ഡലത്തില്‍ ചിറക്കല്‍ ഒന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം.രൂപേഷ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതി അനധികൃത വോട്ടു ചേര്‍ക്കലിനു തെളിവാണ്. രൂപേഷിന്റെ അമ്മാവന്‍ രവീന്ദ്രന്‍ 10 വര്‍ഷമായി കല്യാശ്ശേരിയിലാണ് താമസം. വോട്ടര്‍ പട്ടിക പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നപ്പോള്‍ രവീന്ദ്രന്‍ 10 വര്‍ഷമായി കല്യാശ്ശേരിയിലാണ് താമസിക്കുന്നതെന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്ന് രൂപേഷ് പരാതിയില്‍ പറയുന്നു.

പള്ളിക്കുന്ന് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സില്‍ 15 വോട്ടുകള്‍ വന്നതും അനധികൃതമാണെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സില്‍ വോട്ടുചേര്‍ക്കുന്നതിനായി വില്ലേജ് ഓഫീസില്‍ നല്കിയ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റില്‍ കെട്ടിട നമ്പര്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഇത്തരമൊരു നമ്പര്‍ ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന് അനുവദിച്ചിട്ടില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

നാളെ കേരളത്തില്‍ വ്യാപകമായി അരങ്ങേറാനുള്ള ഇറക്കുമതി വോട്ടിന്റെ റിഹേഴ്‌സല്‍ ആണ് കണ്ണൂരില്‍ നടത്തുന്നതെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. എന്നാല്‍, യു.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനധികൃതമായി ചേര്‍ത്ത ആറായിരത്തോളം കള്ളവോട്ടുകള്‍ തള്ളിയതിന്റെ രോഷമാണ് തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തിന് കാരണമെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തുന്നു.

ലിങ്ക് – മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, വാര്‍ത്ത

2 responses to “‘ഇറക്കുമതി വോട്ട്’ പുതിയ ഭീഷണി

  1. Ronald

    Communits kare vedi vachu kollanam , enkile nammude nadu nannavooooo

  2. ജന പിന്തുണ നഷ്ടപ്പെട്ട ഇടതുപാര്‍ട്ടികള്‍ അധികാരത്തിന്‍റെ സോമരസം നുകരാന്‍ പുതിയ സ്റ്റാലിയന്‍ വഴികള്‍ തേടുന്നതിന്‍റെ കേരള മോഡലാണ്‍ എന്നും കണ്ണൂര്‍…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w