ആഗോള താപനത്തിനെതിരെ കടലിനടിയില്‍ നിന്നു പ്രമേയം

മാലെ: ആഗോള താപനത്തിന്റെ കെടുതികളില്‍ നിന്ന്‌ രാജ്യത്തെ രക്ഷിക്കണമെന്ന ആഹ്വാനവുമായി മാലെ ദ്വീപിലെ മന്ത്രിമാര്‍ കടലിനടിയില്‍ യോഗം ചേര്‍ന്നു. ചൂടുകൂടി സമുദ്ര നിരപ്പുയര്‍ന്ന്‌ കര കടലെടുത്തു പോകുന്നത്‌ തടയാന്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനം വെട്ടിക്കുറയ്‌ക്കണമെന്ന്‌ ലോക രാഷ്ട്രങ്ങളോട്‌ ആവശ്യപ്പെടുന്ന പ്രമേയം വെള്ളത്തിനടിയില്‍വെച്ചുതന്നെ മന്ത്രിസഭാ യോഗം പാസാക്കി.

തലസ്ഥാനമായ മാലെയില്‍ നിന്ന്‌ സ്‌പീഡ്‌ ബോട്ടില്‍ 20 മിനിറ്റ്‌ സഞ്ചരിച്ചാണ്‌ മന്ത്രിമാര്‍ യോഗസ്ഥലത്തെത്തിയത്‌. ഗിരിഫൂഷി ദ്വീപിനടുത്ത്‌ കടലിനടിയില്‍ യോഗത്തിനുവേണ്ട മേശയും കസേരയുമെല്ലാമുറപ്പിച്ചിരുന്നു. ബോട്ടില്‍ നിന്ന്‌ ആദ്യം കടലിലേക്കെടുത്തുചാടിയത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീനാണ്‌. മന്ത്രിമാര്‍ പിന്നാലെ ചാടി. ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച സ്‌ക്യൂബ ഡൈവിങ്‌ വസ്‌ത്രമണിഞ്ഞ്‌ വെള്ളത്തില്‍ ആറുമീറ്റര്‍ താഴ്‌ചയില്‍ അരമണിക്കൂറിലേറെ നേരം യോഗം നടന്നു.

മാലെദ്വീപിലെ പതിനാലംഗ മന്ത്രിസഭയില്‍ 11 പേരും യോഗത്തില്‍ പങ്കെടുത്തു. ആംഗ്യഭാഷയിലായിരുന്നു പ്രധാനമായും ചര്‍ച്ച. തീരുമാനങ്ങള്‍ വെള്ളബോര്‍ഡില്‍ വെള്ളത്തിലലിയാത്ത മഷികൊണ്ട്‌ എഴുതിക്കാണിച്ചു. ആഗോള താപനം തടയണമെന്നാവശ്യപ്പെടുന്ന പ്രമേയത്തില്‍ എല്ലാവരും ഒപ്പുവെക്കുകയും ചെയ്‌തു. ഓരോ മന്ത്രിസഭാംഗത്തിനുമൊപ്പം ഡൈവിങ്‌ പരശീലകനുമുണ്ടായിരുന്നു. ഓരോ അംഗരക്ഷകനും. യോഗം കഴിഞ്ഞ്‌ വെള്ളത്തില്‍ കിടന്നുകൊണ്ടുതന്നെ മന്ത്രിമാര്‍ പത്രസമ്മേളനം നടത്തി. കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യാന്‍ കോപ്പന്‍ഹേഗനില്‍ നടക്കുന്ന യു.എന്‍. ഉച്ചകോടിയില്‍ ആഗോള താപനം തടയാന്‍ വ്യക്തമായ ഉടമ്പടിയുണ്ടാകണമെന്ന്‌ പ്രസിഡന്റ്‌ നഷീദ്‌ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയ്‌ക്ക്‌ തെക്ക്‌ കിടക്കുന്ന ദ്വീപ സമൂഹമായ മാലെ വിനോദ സഞ്ചാരികളുടെ പറുദീസയാണ്‌. ഈ പവിഴപ്പുറ്റു ദ്വീപിലെ മിക്ക ഭാഗങ്ങള്‍ക്കും സമുദ്ര നിരപ്പില്‍ നിന്ന്‌ ഒരു മീറ്റര്‍ താഴെ ഉയരമേയുള്ളു. ആഗോളതാപനം മൂലം സമുദ്ര നിരപ്പുയര്‍ന്നാല്‍ മാലെ ദ്വീപ്‌ വാസയോഗ്യമല്ലാതാകുമെന്ന യു.എന്‍. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ലോകത്താദ്യമായി വെള്ളത്തിനടിയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത്‌. യോഗവേളയില്‍ മന്ത്രിമാര്‍ ധരിച്ച സ്‌ക്യൂബാ ഡ്രസ്‌ പിന്നീട്‌ ലേലം ചെയ്‌ത്‌ വില്‍ക്കും. ദ്വീപിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനുവേണ്ടി ഈ തുക ചെലവഴിക്കും.

ലിങ്ക് – മാതൃഭൂമി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w