വീട്ടുകരം പുതുക്കല്‍ പുതിയ വീടുകള്‍ക്ക് മാത്രം മതി

തിരുവനന്തപുരം : തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടുകരം പുതുക്കുന്നത് നിലവിലുള്ള വീടുകള്‍ക്ക് ബാധകമാക്കരുതെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നിര്‍ദ്ദേശം നല്‍കി. പുതിയ വീടുകള്‍ക്കു മാത്രം ഇത് ബാധകമാക്കിയാല്‍ മതിയെന്നാണ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിലുള്ള വീടുകള്‍ക്ക് വാടകമൂല്യം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നികുതി ഈടാക്കിവരുന്നത്. അത് തറവിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലാക്കുമ്പോള്‍ വീട്ടുകരത്തില്‍ വന്‍ വര്‍ദ്ധന വരുമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പരമാവധി വര്‍ദ്ധന 60 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന വാദം കഴിഞ്ഞ സംസ്ഥാനകമ്മിറ്റി സ്വീകരിച്ചില്ല. ജനങ്ങളെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുന്ന ഇത്തരം പരിഷ്കാരങ്ങള്‍ വേണ്ടത്ര ഗൌരവത്തോടെയും ആലോചനയില്ലാതെയും നടപ്പാക്കുന്നതിനെ കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും വിമര്‍ശിച്ചു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗംകൂടിയായ മന്ത്രി പാലോളിയോട് നിലവിലുള്ള വീടുകള്‍ക്ക് പുതിയ രീതിയില്‍ വീട്ടുകരം പുതുക്കാനുള്ള തീരുമാനം നടപ്പാക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചത്.
വീട്ടുകരം പരിഷ്കരിക്കുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കിയിരുന്നു. ഇതേതുടര്‍ന്ന് അതിന്റെ ചട്ടങ്ങള്‍ തയ്യാറാക്കി വരവേയാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകരം പരിഷ്കരിക്കുന്നതിനുള്ള ചട്ടങ്ങള്‍ തയ്യാറാക്കുന്നത് നിറുത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്‍ പാസാക്കിയതിനാലാണ് രേഖാമൂലം നിര്‍ദ്ദേശം നല്‍കാന്‍ കഴിയാതെ വന്നിരിക്കുന്നത്. നിയമസഭയില്‍ വീണ്ടും ഈ ബില്ലിന് ഭേദഗതി കൊണ്ടുവരികയോ അല്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരികയോ ആണ് സര്‍ക്കാരിന് ഇനി ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവാദമായ വിഷയം
വീട്ടുകരം പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ പാസാക്കാതെ പരിഷ്കരിച്ച നിരക്കില്‍ നികുതി ഈടാക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഉത്തരവ് പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മരവിപ്പിച്ചതായി പ്രഖ്യാപിക്കാന്‍ നിയമസഭയില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കഴിഞ്ഞ ജൂലായ് 22 നായിരുന്നു അത്. ഉത്തരവ് മരവിപ്പിക്കുംമുമ്പുതന്നെ മുസ്ളിംലീഗ് ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളിലും എല്‍.ഡി. എഫ് അധികാരത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലും പുതിയ നിരക്കിലുള്ള നികുതി ഈടാക്കിയത് അതിനടുത്ത ദിവസം ‘കേരളകൌമുദി’പുറത്തുകൊണ്ടുവന്നു. കൂടുതലായി ഈടാക്കിയ നികുതി വരുംവര്‍ഷങ്ങളിലെ നികുതിയില്‍ കുറച്ചുനല്‍കുമെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അന്ന് അറിയിച്ചതോടെയാണ് ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങിയത്.

ലിങ്ക് – കേരളകൌമുദി

Advertisements

1 അഭിപ്രായം

Filed under കേരളം, വാര്‍ത്ത

One response to “വീട്ടുകരം പുതുക്കല്‍ പുതിയ വീടുകള്‍ക്ക് മാത്രം മതി

  1. mukkuvan

    another blunder… rule for everyone.. for every house… yea… who bothers?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w