സെക്രട്ടറിയറ്റിലെ രേഖകള്‍ ഇനി വിരല്‍ത്തുമ്പില്‍

തിരു: സെക്രട്ടറിയറ്റിലെ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. രേഖകളുടെ ഡിജിറ്റലൈസേഷന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണന്‍സ് സംരംഭങ്ങളിലെ പ്രമുഖ പദ്ധതിയാണ് സെക്രട്ടറിയറ്റിലെ നടപടി പൂര്‍ത്തിയായ ഫയലുകളുടെ ഡിജിറ്റലൈസേഷന്‍. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഡിജിറ്റലൈസേഷന്‍ വഴി രേഖകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ആവശ്യപ്പെടുന്നതിന് അനുസരിച്ച് നൊടിയിടയില്‍ കംപ്യൂട്ടറില്‍ ലഭ്യമാക്കാന്‍ കഴിയും. ഫയലുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ കഴിയും. ഡിജിറ്റലൈസ് ചെയ്ത രേഖകള്‍ കീവേര്‍ഡുകള്‍ ഉപയോഗിച്ച് തെരയുന്നതിനും ഉദ്യോഗസ്ഥര്‍ക്കും കഴിയും. ഒന്നില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരേസമയം രേഖകള്‍ ലഭ്യമാകും. മുന്ന് ലക്ഷത്തില്‍ അധികം തീര്‍പ്പുഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു. 1991മുതല്‍ 2009 വരെയുള്ള സെക്രട്ടറിയറ്റിലെ 28 വകുപ്പിന്റെ രേഖകളാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. ഓരോ വര്‍ഷവും 15000 മുതല്‍ 25000 വരെ ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നു. 1.25 ടെറാബൈറ്റില്‍ മൂന്നര കോടി പേജ് സ്കാന്‍ ചെയ്തുകഴിഞ്ഞു. വകുപ്പ് മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഇപ്പോള്‍ ഫയലുകളുടെ അക്സസ് ഉണ്ട്്. താമസിയാതെ ഓരോ വിഷയം കൈകാര്യംചെയ്യുന്ന സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കും അതത് വിഷയത്തിലെ ഡിജിറ്റല്‍ ഫയല്‍ ലഭ്യമാകും. റിക്കാര്‍ഡുകള്‍ സ്കാന്‍ചെയ്ത് സൂക്ഷിക്കുന്ന ജോലി കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്്. വിവിധ വകുപ്പുകളിലെ തീര്‍പ്പുഫയലുകള്‍ റിക്കാര്‍ഡ് റൂമില്‍ സജ്ജീകരിച്ചിട്ടുള്ള സ്കാനിങ് സെന്ററില്‍ എത്തിച്ചാണ് സ്കാന്‍ ചെയ്യുന്നത്. തുടര്‍ന്ന് ഈ ഡാറ്റ സര്‍വറില്‍ സൂക്ഷിക്കുന്നു. ഈ സര്‍വറില്‍നിന്നാണ് സെക്രട്ടറിയറ്റിലെ ലോക്കല്‍ നെറ്റ്വര്‍ക്കുവഴി ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലേക്ക് ലഭ്യമാക്കുന്നത്്. ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭിക്കത്തക്ക രീതിയില്‍ പുതിയ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, ഐടി സെക്രട്ടറി ഡോ. അജയകുമാര്‍. ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസ് എന്നിവര്‍ സംസാരിച്ചു.

ലിങ്ക് – ദേശാഭിമാനി

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )