ജനം കഴുതയാണ് എന്നത് തെളിയിക്കപ്പെട്ട വസ്തുത

ബന്ധു നിയമനം: ”എന്നെ മാത്രം പറയുന്നതെന്തിന്?” – ശ്രീമതി

തിരുവനന്തപുരം: താന്‍ മാത്രമല്ല, മറ്റ് മന്ത്രിമാരും പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ടെന്ന് മന്ത്രി പി.കെ. ശ്രീമതിയുടെ സൂചന.

മരുമകളെയും ബന്ധുവിനെയും പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിയുള്ള വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയായിരുന്നു മന്ത്രിയുടെ ഈ സൂചന.

”നിങ്ങള്‍ എന്റെ കാര്യം മാത്രം പറയുന്നതെന്തിനാണ്?”-മന്ത്രി ശ്രീമതി ആവര്‍ത്തിച്ച് ചോദിച്ചു. മറ്റ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലും ബന്ധുക്കള്‍ ഉണ്ടെന്നാണോ ഇതിനര്‍ഥം എന്ന ചോദ്യത്തിന് ”ഞാന്‍ പരിശോധിക്കാന്‍ പോയിട്ടില്ല” എന്നായിരുന്നു മറുപടി.

ഒന്നര വര്‍ഷം മുമ്പ് പിന്‍വലിച്ച നിയമനത്തെക്കുറിച്ചാണ് ഇപ്പോള്‍ വിവാദം. മന്ത്രിമാരുടെ സ്റ്റാഫില്‍, മന്ത്രിവസതിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരെ നേരിട്ട് നിയമിക്കാനുള്ള പാര്‍ട്ടി തീരുമാനമനുസരിച്ചാണ് താന്‍ നിയമിച്ചത്. ”മന്ത്രിക്ക് നിയമിക്കാമെന്നേ പാര്‍ട്ടി പറഞ്ഞുള്ളൂ, ആരെ നിയമിക്കണമെന്ന് പറഞ്ഞില്ല. കുക്ക്, അറ്റന്‍ഡര്‍, ഡ്രൈവര്‍ എന്നിവരെ ഞാന്‍ നേരിട്ടാണ് നിയമിച്ചത്. എന്തായാലും ഒന്നര വര്‍ഷമായി എന്റെ വീട്ടില്‍ അറ്റന്‍ഡര്‍ ഇല്ല” – ശ്രീമതി പറഞ്ഞു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )