പോലീസില്‍ ഇനി സന്ദേശങ്ങള്‍ ഇ-മെയില്‍ വഴി

കണ്ണൂര്‍: കേരള പോലീസില്‍ ഔദ്യോഗിക സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ഇ-മെയില്‍ വഴി അയക്കുന്നതിന് അനുമതിയായി. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള പോലീസ് സ്റ്റേഷനുകളും ഓഫീസുകളും തമ്മില്‍ രഹസ്യസ്വഭാവമില്ലാത്ത എല്ലാ വിവരങ്ങളും കൈമാറുന്നത് ഇ-മെയില്‍ വഴിയായിരിക്കണമെന്ന് ഡി.ജി.പി.ജേക്കബ്ബ് പുന്നൂസ് നിര്‍ദേശം നല്കി. തപാല്‍ വഴിയും ഡെസ്​പാച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വഴിയും സന്ദേശങ്ങളയക്കുന്നത് ഇതോടെ ഇല്ലാതാവും. കടലാസിലുള്ള കത്തിന്റെ അതേ പരിഗണനയാണ് ഇനി ഇ-മെയില്‍ സന്ദേശത്തിനും ലഭിക്കുക.

സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും ഓഫീസുകള്‍ക്കും ഇതിന്റെ ഭാഗമായി ഇ-മെയില്‍ വിലാസവും പാസ്സ് വേഡും സര്‍ക്കാര്‍ അനുവദിച്ചു. തങ്ങള്‍ക്കും തങ്ങളുടെ ഓഫീസിലും ലഭിക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ കൃത്യമായി പരിശോധിച്ച് നടപടിയെടുക്കാന്‍ ഓഫീസര്‍മാര്‍ ബാധ്യസ്ഥരാണ്.

സന്ദേശങ്ങളും മറുപടിയും വിഷയാടിസ്ഥാനത്തില്‍ ഇ-മെയില്‍ അക്കൗണ്ടിലെ ഫോള്‍ഡറില്‍ സൂക്ഷിക്കണം. നെറ്റ് കണക്ഷനില്ലാതെ തന്നെ ഇവ പരിശോധിക്കാന്‍ ഡെസ്‌ക് ടോപ്പിലെ ഫോള്‍ഡറിലും ഇവ സൂക്ഷിക്കണം. നിശ്ചിത ഇടവേളകളില്‍ ഇവ സി.ഡിയിലേക്കോ ബായ്ക്കപ്പ് സംവിധാനത്തിലേക്കോ മാറ്റി നഷ്ടമാവാതെ സൂക്ഷിക്കുകയും വേണം. കമ്പ്യൂട്ടര്‍ ഡെസ്‌ക് ടോപ്പില്‍ ലഭിച്ച ഇ-മെയിലുകളുടെയും അയച്ച ഇ-മെയിലുകളുടെയും റജിസ്റ്ററും സൂക്ഷിക്കണം. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്ത് ഇ-മെയില്‍ സെന്‍ട്രല്‍ ആര്‍ക്കൈവും സജ്ജമാക്കും.

ബന്ധപ്പെട്ട ഓഫീസര്‍ 12 മണിക്കൂറിലൊരിക്കലെങ്കിലും ഇ-മെയില്‍ അക്കൗണ്ട് പരിശോധിക്കണം. അറസ്റ്റ് ചെയ്യാനും പണം ചെലവഴിക്കാന്‍ അനുമതി നല്കിയും മറ്റും മേലുദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന മെയിലുകള്‍ പരിശോധിച്ച് ഉറപ്പാക്കിയിട്ടേ നടപടിക്ക് മുതിരാവൂ എന്ന മുന്നറിയിപ്പുമുണ്ട്. ലഭിക്കുന്ന ഇ-മെയില്‍ പരാതികളില്‍ നടപടിയെടുക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. എസ്.സി.ആര്‍.ബി ഐ.ജി.കൂടിയായ കണ്ണൂര്‍ റേഞ്ച് ഐ.ജി.ടോമിന്‍ ജെ.തച്ചങ്കരിക്കാണ് ഇ-മെയില്‍ സംവിധാനം നടപ്പാക്കുന്നതിന്റെ ചുമതല.

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, വാര്‍ത്ത

2 responses to “പോലീസില്‍ ഇനി സന്ദേശങ്ങള്‍ ഇ-മെയില്‍ വഴി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w