25,000 ക്ലാസ്സുകളില്‍ ഡിസംബറിനകം വൈദ്യുതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്ലാസ് മുറികളില്‍ വൈദ്യുതി എത്തിക്കുന്നതിന് നടപടി തുടങ്ങി. 1045 ഹൈസ്‌കൂളുകളിലും 990 ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലുമായി ഇരുപതിനായിരത്തിലധികം ക്ലാസ്സുകള്‍ ഡിസംബര്‍ അവസാനിക്കുംമുമ്പ് വൈദ്യുതീകരിക്കും. ഐ.ടി. അറ്റ് സ്‌കൂളാണ് ഇതിനുള്ള പദ്ധതി നടപ്പാക്കുന്നത്.

പഠനം പകല്‍ സമയത്തായതിനാല്‍ വൈദ്യുതി വിളക്കുകള്‍ ആവശ്യമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഭൂരിഭാഗം ക്ലാസ് മുറികളിലും വൈദ്യുതീകരണം നടത്തിയിരുന്നില്ല. എന്നാല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ അധിഷുിതമായ വിദ്യാഭ്യാസം ത്വരിതപ്പെടുത്തുന്നതിനായി കമ്പ്യൂട്ടര്‍ ലാബിനു പുറമെ ക്ലാസ്സുകളിലും ഐ.ടി. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായാണ് ഇപ്പോള്‍ വൈദ്യുതി ലൈന്‍ വലിക്കുന്നത്. എല്ലാ വിഷയങ്ങളും ഐ.ടി.യുടെ പിന്തുണയോടെ പഠിപ്പിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കു ലഭ്യമാക്കിയിട്ടുള്ള ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി കൂടിയേ മതിയാകൂ.

കമ്പ്യൂട്ടര്‍, പ്രൊജക്ടര്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പവര്‍ സോക്കറ്റുകള്‍, ഫാന്‍, ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സ്വിച്ചുകള്‍ എന്നീ സൗകര്യങ്ങളോടെ 10 ക്ലാസ്സ് മുറികള്‍ വൈദ്യുതീകരിക്കുന്നതിന് ഒരു സ്‌കൂളിന് പരമാവധി 15,000 രൂപ വരെ ലഭ്യമാക്കും. കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 20 ക്ലാസ് മുറികള്‍ വരെ വൈദ്യുതീകരിക്കാം. ഇതിനു പുറമെ കമ്പ്യൂട്ടര്‍ ലാബിന്റെ വൈദ്യുതീകരണത്തിന് 5,000 രൂപയും പുതിയതായി ലാബ് നെറ്റ്‌വര്‍ക്ക് ചെയ്യാന്‍ 20,000 രൂപയും ലാബില്‍ നിലവിലുള്ള നെറ്റ്‌വര്‍ക്കിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ 5,000 രൂപയും അനുവദിക്കും. ഐ.സി.ടി. പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, പ്രൊജക്ടര്‍, മോണിറ്റര്‍, ഹാന്‍ഡിക്യാം, എല്‍.സി.ഡി. ടെലിവിഷന്‍, 3 കിലോവാട്ട് ആംപിയര്‍ യു.പി.എസ്., പ്രിന്റര്‍ -സ്‌കാനര്‍ -ഫോട്ടോകോപ്പിയര്‍ -ഫാക്‌സ് ഫോര്‍ ഇന്‍ വണ്‍ യന്ത്രം എന്നിവ നേരത്തേ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിരുന്നു.

ഹൈസ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വിന്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡിനു വേണ്ടി പ്രത്യേകം ടെലിഫോണ്‍ കണക്ഷനെടുക്കാന്‍ അനുമതിയും നല്‍കി. ക്ലാസ് മുറികള്‍ വൈദ്യുതീകരിക്കുന്നതോടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് വയര്‍ലെസ് രൂപത്തില്‍ അവിടെ നിന്നു തന്നെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ അദ്ധ്യാപകര്‍ക്കു കഴിയും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായം, എം.പി. -എം.എല്‍.എ. ഫണ്ടുകളുടെ വിനിയോഗം എന്നിവയിലൂടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് ഐ.ടി. അറ്റ് സ്‌കൂള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒരു ഇലക്ട്രീഷ്യനും സഹായിയും ഒരു ദിവസം നാലു ക്ലാസ് മുറികള്‍ വൈദ്യുതീകരിക്കും എന്ന തോതില്‍ 20,000 ക്ലാസ് മുറികള്‍ വൈദ്യുതീകരിക്കുന്നതിന് 10,000 തൊഴില്‍ദിനങ്ങളും സൃഷ്ടിക്കപ്പെടും. ഈ വര്‍ഷം 2,035 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ 2,036 എയ്ഡഡ് സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പരിപാടി.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w