ജനിതകമാറ്റം വരുത്തിയ വഴുതന – തെറ്റായ തീരുമാനം ജനത്തെ അടിച്ചേല്‍പ്പിക്കുന്നു

ബി.ടി. വഴുതനയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വഴുതന-ബി.ടി.വഴുതന-യ്ക്ക് ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റിയുടെ (ജി.ഇ.എ.സി.) അംഗീകാരം. ഇത്തരം വിളകള്‍ക്കും ഭക്ഷ്യസാമഗ്രികള്‍ക്കും അംഗീകാരം നല്‍കുന്നതിന് ഇന്ത്യയിലുള്ള പരമോന്നത സമിതിയാണ് ജി.ഇ.എ.സി. ഇതോടെ ജനിതകമാറ്റം വരുത്തിയ വഴുതന രാജ്യത്ത് ഉത്പാദിപ്പിക്കാനും വില്‍ക്കാനുമുള്ള തടസ്സം നീങ്ങി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം തന്‍േറതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാംരമേഷ് അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ വിളകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജ്യത്ത് ശക്തമായ എതിരഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രജ്ഞര്‍തന്നെ ഇക്കാര്യത്തില്‍ രണ്ടു ചേരിയിലാണ്. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത്തരം ഒട്ടേറെ വിളകള്‍ കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇവ നിരോധിച്ചിരിക്കയാണ്. ഇന്ത്യയില്‍ ബി.ടി. പരുത്തി മാത്രമേ ഇതിനകം ജി.ഇ.എ.സി.യുടെ അംഗീകാരത്തോടെ വാണിജ്യപരമായി ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. എന്നാല്‍ ഇതിന്റെ ദോഷവശങ്ങളെക്കുറിച്ച് പ്രചാരണം നടക്കുന്നുമുണ്ട്.

ജനിതക മാറ്റം വരുത്തിയ ഒന്‍പത് വിളകളില്‍ ഇന്ത്യയില്‍ ‘ഫീല്‍ഡ് സ്റ്റഡി’ നടക്കുകയായിരുന്നു. വളരെ നിയന്ത്രിതമായ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങള്‍ക്കുശേഷമാണ്, ജൈവസുരക്ഷ സംബന്ധിച്ച പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍, പരീക്ഷണക്കടമ്പകളെല്ലാം കടന്ന ആദ്യവിളയാണ് ബി.ടി.വഴുതന. ഇതിന്റെ വിത്തു വികസിപ്പിച്ചെടുത്തത്, ബഹുരാഷ്ട്ര കുത്തകയായ മൊണ്‍സാന്‍േറാ ‘മഹീകോ ബയോടെക്’ ആണ്. വിള വികസിപ്പിച്ചെടുക്കാന്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് കമ്പനി വിത്ത് സൗജന്യമായി നല്‍കുകയായിരുന്നു.

പരമ്പരാഗത കൃഷിരീതികളെ തകിടം മറിക്കുകയും ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുകയും ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ചൂഷണത്തിന് അവസരം നല്‍കുകയും ചെയ്യുന്നതിനാല്‍ ഒട്ടേറെ കര്‍ഷകസംഘടനകളും എന്‍.ജി.ഒ.കളും ജനിതകമാറ്റത്തെ ശക്തിയായി ചെറുക്കുന്നുണ്ട്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കൃഷി, ഭക്ഷണം, രോഗങ്ങള്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w