രാത്രിയില്‍ ട്രെയിന്‍ സര്‍വീസ്‌ കൂട്ടി ബംഗളുരുറൂട്ടിലെ ഗതാഗതനിരോധനം നിലനിര്‍ത്തും: സി.ആര്‍. നീലകണ്‌ഠന്‍

കോഴിക്കോട്‌: ബംഗളുരു റൂട്ടില്‍ രാത്രികാലങ്ങളില്‍ ദിവസത്തില്‍ ഒന്നിലധികം ട്രയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ എന്‍.എച്ച്‌ 212 ലെ രാത്രികാല ഗതാഗത നിരോധനം നിലനിര്‍ത്താമെന്നും പ്രശസ്‌ത പരിസ്‌ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്‌ഠന്‍ പറഞ്ഞു.

രാത്രികാലങ്ങളിലെ ചരക്കുകടത്തുന്നത്‌ പകല്‍സമയങ്ങളിലാക്കാന്‍ നിഷ്‌കര്‍ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍.എച്ച്‌് 212 ലെ രാത്രികാല ഗതാഗതനിരോധനത്തെ ആസ്‌പ്പദമാക്കി പരിസ്‌ഥിതി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മ കോഴിക്കോട്‌ പ്രസ്‌ ക്ലബില്‍ സംഘടിപ്പിച്ച ‘പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വോട്ടില്ലാത്തതിനാല്‍’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സി.ആര്‍. നീലകണ്‌ഠന്‍.

പരിസ്‌ഥിതി സംരക്ഷണം ഭരണഘടനാപരമായി മനുഷ്യന്റെ ഉത്തരവാദിത്വമാണെന്ന്‌ എഴുതിവെച്ചിട്ടുണ്ട്‌. ഗതാഗത നിരോധനം പിന്‍വലിക്കാന്‍ ശ്രമം നടത്തുന്ന ഈ സര്‍ക്കാര്‍ തന്നെയാണ്‌ നീര്‍ത്തടസംരക്ഷണ നിയമം നടപ്പിലാക്കിയത്‌. എന്നാല്‍ ഇത്രയധികം പുഴകളും, വനങ്ങളും, വായുവും നശിപ്പിക്കപ്പെടുന്നത്‌ എവിടേയാണെന്നു കൂടി അവര്‍ ഉത്തരം പറയേണ്ടിയിരിക്കുന്നു- അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി സര്‍വകക്ഷിസംഘം സംസാരിക്കുമ്പോള്‍ പരിസരവാസികള്‍ക്ക്‌ അതിലൊന്നും താല്‍പര്യമില്ലാത്ത സ്‌ഥിതിയാണുള്ളത്‌. തീരുമാനങ്ങളൊക്കെ കഴിഞ്ഞ്‌ 25 വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഡാം വരുമ്പോള്‍ എന്തായിരിക്കും പഴയഡാമിന്റേയും പരിസരവാസികളുടെയും സ്‌ഥിതി എന്നാണവര്‍ ആലോചിക്കുന്നത്‌. ജനകീയാഭിപ്രായം എന്നു പറയുന്നത്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചേര്‍ന്നു നടത്തുന്ന അഭിപ്രായം സ്വരൂപിക്കലല്ല. ജനാധിപത്യമെന്നത്‌ രണ്ടുതലത്തില്‍ നിന്നുള്ള മുദ്രാവാക്യം വിളിക്കുന്ന ഒരു അവസ്‌ഥയിലാകുന്നു. എന്നാലിത്‌ തുടര്‍ന്നാല്‍ യഥാര്‍ത്ഥ ജനാധിപത്യം നാശോന്‍മുഖമാകുമെന്ന്‌ സി.ആര്‍. നീലകണ്‌ഠന്‍ പറഞ്ഞു.

വളരെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വാളയാര്‍ റെയില്‍വേ ലൈന്‍ കാട്ടില്‍നിന്നു മാറ്റി സ്‌ഥാപിക്കാനുള്ള ശ്രമങ്ങള്‍ വരുന്നത്‌ സന്തോഷകരമാണെന്ന്‌ എസ്‌. ഗുരുവായൂരപ്പന്‍ പറഞ്ഞു. വയനാട്ടിലെ തോല്‍പ്പെട്ടി വഴിയുള്ള ഗതാഗതം കൂടി നിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിവിക്‌ ചന്ദ്രന്‍ മോഡറേറ്ററായിരുന്നു. ഇല്യാസ്‌ സ്വാഗതം പറഞ്ഞു.

എന്‍.എച്ച്‌ 212 ല്‍ രാത്രികാലങ്ങളില്‍ സാവാധാനത്തില്‍ ഗതാഗതമാകാമെന്നും മെല്ലെപ്പോക്കിലൂടെയും, ഹോണ്‍മുഴക്കാതെയും സര്‍വീസ്‌ ആകാമെന്ന്‌ പറഞ്ഞ സര്‍വകക്ഷി സംഘത്തിന്റെ നേതാവുകൂടിയായ മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ അഭിപ്രായത്തോട്‌ ഇപ്രകാരമാണ്‌ പ്രമുഖ എഴുത്തുകാരനും കവിയുമായ ടി.പി രാജീവന്‍ പ്രതികരിച്ചത്‌. ‘ മന്ത്രി പറഞ്ഞ മെല്ലേപ്പോക്ക്‌ സംവിധാനം എവിടേയാണുള്ളതെന്ന്‌ മനസിലാകുന്നില്ല. സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലും വാഹനങ്ങള്‍ പാലിക്കാത്ത മെല്ലേപ്പോക്ക്‌ ബന്ദീപ്പൂര്‍ വനത്തില്‍ പാലിക്കുമോ’ അദ്ദേഹം ചോദിച്ചു. സാമൂഹ്യ പ്രവര്‍ത്തകരും പരിസ്‌ഥിതി പ്രവര്‍ത്തകനും സംവാദത്തില്‍ പങ്കെടുത്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )