ഇതാണ് ക്ഷീര കേരളം

ഫോര്‍മലിന്‍ അടങ്ങിയ പാല്‍ വില്‍ക്കാന്‍ കോഴവാങ്ങി അനുമതി നല്‍കി

തിരുവനന്തപുരം: മൃതദേഹം കേടുകൂടാതെ സൂക്ഷിക്കുന്ന ഫോര്‍മലിന്‍ ചേര്‍ത്തതിനെത്തുടര്‍ന്നു നിരോധിക്കപ്പെട്ട നാല്‌ സ്വകാര്യ കമ്പനികളുടെ പാല്‍ കേരളത്തില്‍ വില്‍ക്കാന്‍ സംസ്‌ഥാന ക്ഷീരവികസന വകുപ്പില്‍ നീക്കം.

ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്‌ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി പിടിച്ചെടുക്കുകയും നിരോധിക്കുകയും ചെയ്‌ത പാലിനാണു കോഴ കൈപ്പറ്റി ക്ഷീരവികസന വകുപ്പ്‌ അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതിന്റെ പിന്‍ബലത്തില്‍ നിരോധനം നീക്കാന്‍ സ്വകാര്യ കമ്പനികള്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക്‌ അപ്പീല്‍ നല്‍കി. കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ പാലില്‍ ചേര്‍ക്കുന്നതായും ചൈനയില്‍ നിന്നും വരുന്ന പാലിലും പാല്‍ ഉല്‍പ്പന്നങ്ങളിലും മെലാമിന്‍ എന്ന രാസ വസ്‌തു ഉപയോഗിക്കുന്നതായും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

ഇക്കാര്യം അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും കണ്ടെത്തണമെന്നും ഇന്റലിജന്‍സ്‌ എ.ഡി.ജി.പി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ്‌ ആരോഗ്യവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ്‌ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തിയത്‌. സംഭരണ കേന്ദ്രം മുതല്‍ വിതരണ കേന്ദ്രം വരെ പാല്‍ ശീതികരണിയില്‍ സൂക്ഷിക്കണമെന്നാണു ചട്ടം. ആരോഗ്യ വകുപ്പ്‌ നടത്തിയ പരിശോധനയില്‍ ആരോക്യ, പാലിക, പൂജ, പെന്റാ എന്നീ ബ്രാന്‍ഡുകളിലാണ്‌ രാസവസ്‌തു കലര്‍ന്നതായി കണ്ടെത്തിയത്‌. തുടര്‍ന്നായിരുന്നു വിലക്ക്‌.

നിരോധനം നീക്കാനായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ്‌ അപ്പീല്‍ നല്‍കേണ്ടത്‌. നിലവിലുള്ള സ്‌ഥിതിയില്‍ അപ്പീല്‍ നല്‍കിയാല്‍ അംഗീകരിക്കില്ലെന്നു തിരിച്ചറിഞ്ഞാണു ക്ഷീരവികസന വകുപ്പില്‍ നിന്നും സര്‍ട്ടിഫിക്കറ്റ്‌ സംഘടിപ്പിച്ചത്‌.

ആരോഗ്യ വകുപ്പ്‌ നിരോധിച്ച പാലില്‍ ഒരു തരത്തിലുമുള്ള കുഴപ്പമില്ലെന്നും രാസവസ്‌തുക്കളൊന്നും കലര്‍ന്നിട്ടില്ലെന്നുമായിരുന്നു ക്ഷീര വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്‌. ആരോഗ്യ വകുപ്പ്‌ പാല്‍ പിടിച്ചെടുത്തതിനു മുമ്പുള്ള തീയതി രേഖപ്പെടുത്തിയാണു ക്ഷീര വികസന വകുപ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഒരു തരത്തിലുമുള്ള പരിശോധനയും നടത്തിയില്ല. കൂടുതല്‍ കമ്മിഷന്‍ നല്‍കുന്നതിനാല്‍ ഹോട്ടലുകളിലും ചായക്കടകളിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളാണു നിരോധിച്ചത്‌. പാല്‍ വില്‍ക്കുന്നതിനു ആരോഗ്യ വകുപ്പിലേയും ക്ഷീര വികസന വകുപ്പിലേയും പ്രമുഖര്‍ക്കും കമ്പനികള്‍ കമ്മിഷന്‍ നല്‍കിയിരുന്നു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )