ഇന്‍സുലിന്‍ കുത്തിവയ്പ് ഇനി പടിക്കുപുറത്ത്

ലണ്ടന്‍ : പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍ കുത്തിവയ്പ് സമീപഭാവിയില്‍ത്തന്നെ ഓര്‍മ്മയാകും. രോഗികള്‍ക്ക് ഇന്‍സുലിന്‍ ശ്വസിക്കാന്‍ കഴിയുന്ന ഒരു ഉപകരണം സ്പെയിനിലെ മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ കണ്ടുപിടിച്ചതോടെയാണിത്. ഇതിന്റെ വിപണനത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അടുത്ത വര്‍ഷം ആദ്യത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
‘അഫ്രെസ’ എന്ന ഇന്‍സുലിന്‍ പൊടിയാണ് ഇന്‍ഹേലറില്‍ നിറയ്ക്കുന്നത്. രോഗി ഇന്‍ഹേലര്‍ വലിക്കുമ്പോള്‍ ശ്വാസത്തോടൊപ്പം ഇന്‍സുലിന്‍ പൊടി ശ്വാസകോശത്തിലെത്തുകയും അവിടെനിന്ന് രക്തത്തില്‍ അലിയുകയും ചെയ്യും. ഇന്‍ഹേലറിന്റെ വലിപ്പവും വളരെ ചെറുതാണ്. രോഗിക്ക് ഇത് വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. രോഗിയുടെ ശ്വസനത്തിന്റെ ശക്തി കൊണ്ടുമാത്രമാണ് ഇന്‍സുലിന്‍ പൊടി രോഗിയുടെ ശ്വാസകോശത്തിലെത്തുന്നത്.

കുത്തിവയ്പിന്റെ തൊന്തരവുകള്‍ ഇല്ലാതാക്കും എന്നതുതന്നെയാണ് ഈ ഇന്‍ഹേലറിന്റെ ഏറ്റവും വലിയ നേട്ടമായി കമ്പനി പറയുന്നത്. രോഗിക്ക് എവിടെയും എപ്പോഴും ഇതുകൊണ്ട് നടക്കാം. ആവശ്യമുള്ള സമയത്ത് അനായാസമായി ഉപയോഗിക്കുകയുമാവാം. എന്നാല്‍ ഇന്‍ഹേലറിന്റെ നിരന്തര ഉപയോഗം പ്രശ്നങ്ങളുണ്ടാക്കുമോ എന്ന് ചില ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യമായല്ല പ്രമേഹരോഗികള്‍ക്കുള്ള ഇന്‍സുലിന്‍ ഇന്‍ഹേലര്‍ വിപണിയിലെത്തുന്നത്. 2006 ല്‍ ഫിസര്‍ എന്ന കമ്പനി ഇന്‍ഹേലറുമായി രംഗത്തെത്തി. പക്ഷേ അത് വിപണിയില്‍ ക്ളച്ചുപിടിച്ചില്ല. വലിപ്പമേറിയതായിരുന്നു ഇതിന്റെ പോരായ്മ. ഈ പ്രശ്നം പരിഹരിച്ചാണ് മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ പുതിയ ഇന്‍ഹേലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Advertisements

1 അഭിപ്രായം

Filed under ആരോഗ്യം, വാര്‍ത്ത

One response to “ഇന്‍സുലിന്‍ കുത്തിവയ്പ് ഇനി പടിക്കുപുറത്ത്

  1. സുനിൽ കൃഷ്ണൻ

    ഈ വാർത്ത ഞാൻ കണ്ടിരുന്നില്ല.എന്നെപ്പോലെയുള്ള ഡയബറ്റിസ് രോഗികൾക്ക് ഒരു സാന്ത്വനമാണു ഇത്തരം വാർത്തകൾ..നന്ദി..ആശംസകൾ!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w