ഇടത്പക്ഷം കേരളത്തില്‍ ദേശീയതൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ ബി.പി.എല്‍ ഉണ്ടാകില്ല.

തൊഴിലുറപ്പ്‌: കേന്ദ്രം തന്നത്‌ 825 കോടി; കേരളം ചെലവിട്ടത്‌ 94 കോടി

തിരുവനന്തപുരം: ഭാരത സര്‍ക്കാരിന്റെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേരളത്തില്‍ പുരോഗതി കുറവ്‌. 947 പഞ്ചായത്തുകളിലെ സോഷ്യല്‍ ഓഡിറ്റ്‌ പൂര്‍ത്തിയായപ്പോള്‍ പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്‌ചകളും പുറത്തുവന്നു.

2009-10ല്‍ കേരളത്തിന്‌ 825 കോടി രൂപയാണ്‌ കേന്ദ്രം തൊഴിലുറപ്പ്‌ പദ്ധതിയില്‍ അനുവദിച്ചിരിക്കുന്നത്‌. ആവശ്യമെങ്കില്‍ ആയിരം കോടി രൂപ വരെ ലഭിക്കും. എന്നാല്‍, സാമ്പത്തികവര്‍ഷത്തിന്റെ ഏഴുമാസം പിന്നിട്ടപ്പോള്‍ കേരളം ചെലവഴിച്ചത്‌ 94 കോടി രൂപ മാത്രം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പുരോഗതിയുണ്ടെങ്കിലും ലഭിക്കാവുന്ന തുകയുടെ പത്തുശതമാനം പോലും ചെലവഴിക്കാന്‍ കഴിഞ്ഞില്ല.

ഇപ്പോള്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി ‘എല്ലാവര്‍ക്കും തൊഴില്‍’ നല്‍കുമെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്‌ തൊഴിലുറപ്പ്‌ പദ്ധതി മുന്നില്‍ കണ്ടിട്ടാണ്‌. ഇതിനായി ആയിരം കോടി രൂപ ഈ വര്‍ഷം ചെലവഴിക്കണമെന്നാണ്‌ സി.പി.എം. സംസ്ഥാന സമിതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. കഴിഞ്ഞമാസം തൊഴിലുറപ്പ്‌ പദ്ധതിയെപ്പറ്റി ചര്‍ച്ചചെയ്യാന്‍ വേണ്ടി മാത്രം മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇപ്പോള്‍ തൊഴിലുറപ്പ്‌ പദ്ധതിയുടെ ചുമതലയുള്ള സ്റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരുടെ മേഖലാതല പരിശീലനം നടക്കുകയാണ്‌. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ച്‌ ഒന്നരവര്‍ഷം പിന്നിട്ടശേഷമാണ്‌ രാഷ്‌ട്രീയതലത്തില്‍ ഇപ്പോള്‍ ആവേശം കാണുന്നത്‌. ഏറ്റവും കൂടുതല്‍ ജോലികള്‍ നടക്കുന്നത്‌ ഇനിയുള്ള മാസങ്ങളിലാണ്‌. തൊഴിലുറപ്പ്‌ നിയമം ഉറപ്പുനല്‍കുന്നതുപോലെ കുടുംബങ്ങള്‍ക്ക്‌ 100 ദിവസം ജോലി നല്‍കാനായാലേ 825 കോടിയുടെ അടുത്തെത്താനാവൂ. കേരളത്തില്‍ കഴിഞ്ഞവര്‍ഷം ശരാശരി 22 ദിവസങ്ങളാണ്‌ ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്‌. ഈ തുകയുടെ ഭൂരിഭാഗവും വേതനമായി ജനങ്ങളുടെ കൈയില്‍ നേരിട്ടെത്താനുള്ളതാണ്‌.

എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ്‌ പദ്ധതി സോഷ്യല്‍ ഓഡിറ്റിന്‌ വിധേയമാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തില്‍ 999 ല്‍ 947 പഞ്ചായത്തുകളിലും ഇത്‌ പൂര്‍ത്തിയായി. പല പഞ്ചായത്തുകളിലും വേതനം 90 ദിവസം വരെ വൈകുന്നതായി സോഷ്യല്‍ ഓഡിറ്റില്‍ വ്യക്തമായിട്ടുണ്ട്‌. തൊഴില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ പഞ്ചായത്ത്‌ സ്വീകരിക്കുന്നില്ല, സ്വീകരിച്ച അപേക്ഷകള്‍ക്ക്‌ കൈപ്പറ്റ്‌ രസീത്‌ നല്‍കുന്നില്ല, അപേക്ഷിച്ച്‌ 15 ദിവസത്തിനകം തൊഴില്‍ നല്‍കുന്നില്ല, പദ്ധതി രൂപവത്‌കരണത്തിനുമുമ്പ്‌ ജനപങ്കാളിത്തത്തോടെയുള്ള യോഗങ്ങള്‍ ചേരുന്നില്ല, നാടിന്‌ പ്രയോജനമുള്ള ജോലികള്‍ ഏറ്റെടുക്കുന്നില്ല, പദ്ധതിയെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങള്‍ കാണുന്നവിധം എഴുതി പ്രദര്‍ശിപ്പിക്കുന്നില്ലഎന്നിവയൊക്കെയാണ്‌ സോഷ്യല്‍ ഓഡിറ്റ്‌ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍. ഇവയെല്ലാം തൊഴിലുറപ്പ്‌ പദ്ധതി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ്‌.

കൃഷിഭൂമിയിലേക്കുള്ള പദ്ധതി വൈകും

തിരുവനന്തപുരം: തൊഴിലുറപ്പ്‌ പദ്ധതി ചെറുകിട – ഇടത്തരം കര്‍ഷകരുടെ കൃഷിഭൂമിയിലേക്ക്‌ വ്യാപിപ്പിക്കുന്നതില്‍നിന്ന്‌ കേന്ദ്രം പിന്നാക്കം പോവുന്നു. പട്ടികജാതി – പട്ടികവര്‍ഗക്കാരുടെ ഭൂമികളില്‍ ഭൂവികസന ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം ചെറുകിട കൃഷിഭൂമികളില്‍ പണികള്‍ ഏറ്റെടുത്താല്‍ മതിയെന്നാണ്‌ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം.

ചെറുകിട – ഇടത്തരം കൃഷിഭൂമികളില്‍ തൊഴിലുറപ്പ്‌ പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രം നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇത്‌ പട്ടികജാതി – വര്‍ഗക്കാര്‍ അവഗണിക്കപ്പെടുന്നതിന്‌ ഇടയാക്കുമെന്ന്‌ ദേശീയതലത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതനുസരിച്ചാണ്‌ കേന്ദ്രത്തിന്റെ ഭേദഗതി. എന്നാല്‍, ഈ തീരുമാനം കേരളത്തിന്‌ തിരിച്ചടിയാവും. കൃഷിഭൂമികളിലേക്ക്‌ പദ്ധതി വ്യാപിപ്പിക്കണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടിരുന്നത്‌ കേരളമാണ്‌.

കൃഷിഭൂമികളില്‍ ജലസംരക്ഷണം, മഴവെള്ള സംഭരണം എന്നിവയ്‌ക്കുള്ള പണികള്‍ ഏറ്റെടുക്കാം. ഇതനുസരിച്ച്‌ കിണറുകളും കുളങ്ങളും കുഴിക്കാനുള്ള കൂലി പദ്ധതിയില്‍നിന്ന്‌ നല്‍കാം. ഭൂവുടമയും തൊഴില്‍ കാര്‍ഡ്‌ നേടുകയും പണിയെടുക്കുകയും വേണം.

കേരളത്തില്‍ പട്ടികജാതി – വര്‍ഗക്കാരുടെ ഭൂമികളില്‍ 30 ശതമാനത്തില്‍ മാത്രമേ തൊഴിലുറപ്പ്‌ പദ്ധതിയുടെ പ്രയോജനം കിട്ടിയിട്ടുള്ളൂ. അതുതന്നെ ഭാഗികമായ പ്രവര്‍ത്തനങ്ങളേ ഏറ്റെടുത്തിട്ടുള്ളൂ.

Advertisements

1 അഭിപ്രായം

Filed under ദേശീയതൊഴിലുറപ്പ് പദ്ധതി, വാര്‍ത്ത

One response to “ഇടത്പക്ഷം കേരളത്തില്‍ ദേശീയതൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കിയാല്‍ ബി.പി.എല്‍ ഉണ്ടാകില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w