ശാരീരിക വൈകല്യം മൂലംസ്വയം വിരമിച്ച സൈനികര്‍ക്കും പെന്‍ഷന്‍

ന്യൂഡല്‍ഹി: വിരമിക്കുന്നതിനുള്ള സമയം ആകുന്നതിനുമുന്‍പ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക വൈകല്യം കാരണം സ്വയം ആവശ്യപ്പെട്ടു പെന്‍ഷന്‍ വാങ്ങിയ സൈനികര്‍ക്ക് ഡിസ്എബിലിറ്റി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവായി. 2006 ജനുവരി ഒന്നിനുശേഷം ഇങ്ങനെ വിരമിച്ചവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. ഇതുവരെ ഇങ്ങനെയുള്ളവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടായിരുന്നില്ല.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തില്‍നിന്നു കര – നാവിക – വ്യോമ സൈനിക ആസ്ഥാനങ്ങളിലേക്ക് അയച്ചുകഴിഞ്ഞു. നേരത്തേ നഷ്ടപരിഹാരത്തുക വാങ്ങിയിട്ടുണ്ടെങ്കിലും ഇവര്‍ക്കു പെന്‍ഷന് അര്‍ഹതയുണ്ടാവുമെന്ന് ഉത്തരവില്‍ പറയുന്നു. സ്വയം വിരമിച്ച പല സൈനികരും പെന്‍ഷനുവേണ്ടി നല്‍കിയ ഹര്‍ജികള്‍

രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. പല കേസുകളിലും പെന്‍ഷന്‍ നല്‍കാനായിരുന്നു കോടതി ഉത്തരവ്.

ആശുപത്രിയില്‍ ചികിത്സയിലോ രോഗ അവധിയിലോ ആയിരിക്കുന്ന ഒാഫിസര്‍മാര്‍ക്കു മുഴുവന്‍ ശമ്പളവും അലവന്‍സുകളും നല്‍കാനും കേന്ദ്ര പ്രതിരോധമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. ഇതുവരെ ഇത്തരം ഒാഫിസര്‍മാര്‍ക്ക് ആറുമാസക്കാലത്തെ പരിധി കഴിഞ്ഞാല്‍ ശമ്പളമോ വേതനമോ അനുവദിച്ചിരുന്നില്ല. 2008 സെപ്റ്റംബര്‍ ഒന്നുമുതലാണ് ഇതു പ്രാബല്യത്തില്‍ വരുക.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പെന്‍ഷന്‍, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w