വിനോദയാത്രയ്‌ക്കുപോയ മുപ്പതോളം പേര്‍ക്ക്‌ എച്ച്‌1 എന്‍1 പനി ലക്ഷണം

തൊടുപുഴ: നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളില്‍ നിന്ന്‌ കൊടൈക്കനാലിന്‌ വിനോദയാത്രപോയ മുപ്പതോളം പേര്‍ക്ക്‌ എച്ച്‌1 എന്‍1 പനി ബാധിച്ചതായി സൂചന. ഈ സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കും വാഴക്കുളം സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്കും രോഗം സ്‌ഥിരീകരിച്ചു. താലൂക്ക്‌ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഒരു അധ്യാപികയുടെയും ഒരു വിദ്യാര്‍ഥിയുടെയും മറ്റു രണ്ടുപേരുടെയും സാമ്പിളുകള്‍ വിദഗ്‌ധപരിശോധനയ്‌ക്കയച്ചു. വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരാണ്‌ പന്നിപ്പനി ലക്ഷണവുമായി താലൂക്ക്‌ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്‌.

രണ്ടുഘട്ടമായി ഈ സ്‌കൂളില്‍നിന്ന്‌ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം തൊണ്ണൂറോളം പേരാണ്‌ കൊടൈക്കനാലിനു പോയത്‌. ആദ്യസംഘത്തിലെ പലര്‍ക്കും ക്ഷീണം അനുഭവപ്പെട്ടതോടെ ഇവര്‍ ചികില്‍സതേടി ആശുപത്രിയില്‍ എത്തുകയായിരുന്നു. രണ്ടാമത്തെ സംഘത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും എച്ച്‌1 എന്‍1 ലക്ഷണം കണ്ടതോടെയാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ കൂടുതല്‍ ജാഗരൂകരായത്‌. പലരും നിരീക്ഷണത്തില്‍ കഴിയുകയാണ്‌. വാഴക്കുളം സ്‌കൂളില്‍നിന്ന്‌ വിനോദയാത്രയ്‌ക്കുപോയ വിദ്യാര്‍ഥികള്‍ക്കും എച്ച്‌1 എന്‍1 ലക്ഷണം കണ്ടെത്തിയിരുന്നു. ഇവിടെ എച്ച്‌1 എന്‍1 പനിയാണെന്നു ഇന്നലെ സ്‌ഥിരീകരിച്ച കുട്ടി വിനോദയാത്രയ്‌ക്കു പോയിരുന്നില്ല. ഇത്‌ കൂടുതല്‍ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്‌. നേരത്തെ ഇവിടെ കുട്ടികള്‍ക്ക്‌ പനി സ്‌ഥിരീകരിക്കുകയും സ്‌കൂള്‍ അടച്ചിടുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ ഇപ്പോള്‍ തൊടുപുഴയിലെ സ്‌കൂളിലെ കുട്ടികള്‍ക്ക്‌ എച്ച്‌1 എന്‍1 ലക്ഷണം കണ്ടെത്തിയത്‌.

അന്യ സംസ്‌ഥാനത്തേയ്‌ക്ക് വിനോദയാത്ര പോകരുതെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇത്‌ അവഗണിച്ചാണ്‌ സ്‌കൂളുകള്‍ വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നത്‌.

താലൂക്ക്‌ ആശുപത്രിയില്‍ ഇതുവരെ 25 പേര്‍ക്ക്‌ എച്ച്‌1 എന്‍1 പനി റിപ്പോര്‍ട്ടു ചെയ്‌തിട്ടുണ്ട്‌. കൂടുതല്‍ കുട്ടികളിലേയ്‌ക്ക് രോഗം പടരാതിരിക്കാനുള്ള നടപടി എടുത്തുവരികയാണെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under ആരോഗ്യം, കേരളം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )