തേക്കടി ദുരന്തം: പുതിയ തെളിവായി തത്സമയ വീഡിയോ ദൃശ്യങ്ങള്‍

കുമളി: തേക്കടി ബോട്ടുദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് വെളിച്ചം വീശുന്ന വീഡിയോ ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ചിനു ലഭിച്ചു. ബോട്ടിലുണ്ടായിരുന്ന ഡല്‍ഹി കുടുംബത്തിലെ ഒരു സ്ത്രീ പകര്‍ത്തിയ, ഏതാനും മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് ലഭ്യമായത്. കാര്‍മേഘങ്ങള്‍ മൂടിയ ആകാശത്തിനുകീഴെ ഇരുണ്ട ജലാശയവും തീരങ്ങളിലെ വനഭംഗിയും അടങ്ങിയ ദൃശ്യങ്ങളുടെ അവസാനഭാഗം ദുരന്തസൂചന നല്‍കുന്നു.
അപകട സ്ഥലത്തിന് സമീപത്ത് എത്തുമ്പോള്‍ ദൂരെ നിന്നുവരുന്ന മറ്റൊരു ബോട്ട് കാണാം. പിന്നെ ശക്തമായ കാറ്റ് വീശുന്ന ശബ്ദവും, ഓളങ്ങളും ദൃശ്യമാണ്. ജലകന്യക ബോട്ടിന്റെ മുന്‍ഭാഗം ഇടയ്ക്കിടെ കാണാനാകുന്നുര്‍ണ്ട്. കൂടെയുള്ള മറ്റൊരു സ്ത്രീയുടെ മുഖവും ഭാഗികമായി കാണം. “ഥോടാ ആഗേ ചലോ” എന്നൊരു സംഭാഷണ ശകലവും കേള്‍ക്കാം. അടുത്ത നിമിഷം ബോട്ട് ഉലയുന്നത് ദൃശ്യത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. പെട്ടെന്ന് സ്ത്രീകളുടെ കൂട്ടനിലവിളിയും ബോട്ട് മറിയുന്ന രംഗവും. അപ്പര്‍ ഡെക്കിലെ സീറ്റില്‍ ഇരുന്ന സ്ത്രീകള്‍ സീറ്റിന്റെ കമ്പിയില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ അവ്യക്തമായ കാഴ്ചകളോടെയാണ് ദൃശ്യങ്ങള്‍ നിലയ്ക്കുന്നത്.
തടാകക്കരയില്‍ നിന്ന വന്യമൃഗങ്ങളെ കാണാന്‍ സഞ്ചാരികള്‍ ഒരു വശത്തേക്ക് നീങ്ങിയപ്പോഴാണ് ബോട്ട് മറിഞ്ഞതെന്ന പഴയ നിഗമനം ശരിയല്ലെന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ സൂചന നല്‍കുന്നു. അപകടത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളില്‍ വന്യമൃഗങ്ങളേയില്ല. പ്രകൃതിഭംഗി ചിത്രീകരിക്കുന്നതിനിടയില്‍ വന്യമൃഗങ്ങളെ കണ്ടിരുന്നെങ്കില്‍ തീര്‍ച്ചയായും അത് കാമറയില്‍ പകര്‍ത്താന്‍ അവര്‍ ശ്രമിക്കുമായിരുന്നു. ശക്തമായി വീശിയ കാറ്റില്‍ ആടിയുലഞ്ഞാണ് ബോട്ട് മറിഞ്ഞതെന്ന് ഈ വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ചാല്‍ മനസ്സിലാകും.
അപകടത്തില്‍ മരിച്ചവരുടെ വസ്തുവകകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ കാമറകളിലൊന്നാണ് ദുരന്തത്തിന്റെ തെളിവ് അവശേഷിപ്പിച്ചത്. വേറെയും നിരവധി കാമറകള്‍ ലഭിച്ചെങ്കിലും അവയില്‍ പലതും വെള്ളം കയറി നശിച്ചിരുന്നു.
ഈ വീഡിയോ ചിത്രീകരിച്ച സ്ത്രീയും നാലു കുടുംബാംഗങ്ങളും മരണത്തിനിരയായവരില്‍ ഉള്‍പ്പെടുന്നു.

Advertisements

1 അഭിപ്രായം

Filed under ടൂറിസം, വാര്‍ത്ത

One response to “തേക്കടി ദുരന്തം: പുതിയ തെളിവായി തത്സമയ വീഡിയോ ദൃശ്യങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w