ലാഭം മുന്നില്‍ക്കണ്ട്‌ സ്റ്റോപ്പുകള്‍ കുറയ്‌ക്കണമെന്ന്‌ റെയില്‍വേ

അഭിപ്രായംതേടാന്‍ ഇന്ന്‌ എം.പി. മാരുടെ യോഗം

പാലക്കാട്‌: പാലക്കാട്‌ ഡിവിഷന്‌ കീഴില്‍ ചെറിയസ്റ്റേഷനുകളില്‍ അനുവദിച്ച സ്റ്റോപ്പ്‌ എടുത്തുകളയണമെന്ന്‌ റെയില്‍വേ. തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കണമെന്നപേരിലാണ്‌ ലാഭംമുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരങ്ങള്‍ക്ക്‌ റെയില്‍വേ ഒരുങ്ങുന്നത്‌. ഇതുസംബന്ധിച്ച്‌ എം.പി.മാരുടെ അഭിപ്രായം അറിയുന്നതിന്‌ ചൊവ്വാഴ്‌ച കോഴിക്കോട്ട്‌ പ്രത്യേകയോഗം വിളിച്ചിട്ടുണ്ട്‌.

എം.പി.മാരുടെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം ദീര്‍ഘദൂരതീവണ്ടികള്‍ക്ക്‌ ഒട്ടേറെ സ്ഥലങ്ങളില്‍ സ്റ്റോപ്പനുവദിച്ചിട്ടുണ്ട്‌. സ്റ്റോപ്പുകള്‍ കൂടുന്നതിനനുസരിച്ച്‌ വേണ്ടത്ര യാത്രക്കാരോ വരുമാനമോ ഇല്ലെന്നാണ്‌ റെയില്‍വേയുടെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്നാണ്‌ ആവശ്യമില്ലാത്ത സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്‌.

ദീര്‍ഘദൂരയാത്രക്കാര്‍ക്ക്‌ ഇത്‌ ഗുണകരമാണെങ്കിലും ‘സ്വദൂര യാത്രക്കാര്‍ക്ക്‌ ദുരിതമാകും. ആവശ്യത്തിന്‌ വണ്ടികളോ കൂടുതല്‍ ബോഗികളോ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ത്തന്നെ പാസഞ്ചര്‍വണ്ടികളില്‍ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്‌. ദീര്‍ഘദൂരവണ്ടികളാണ്‌ പലപ്പോഴും യാത്രക്കാര്‍ക്ക്‌ ആശ്വാസം. എന്നാല്‍ ചെറിയ സ്റ്റേഷനുകളിലെ സ്റ്റോപ്പ്‌ പിന്‍വലിക്കുന്നതോടെ യാത്രക്കാര്‍ക്ക്‌ പാസഞ്ചര്‍വണ്ടികളെ മാത്രം ആശ്രയിക്കേണ്ടിവരും.

പാസഞ്ചര്‍വണ്ടികള്‍ ആവശ്യത്തിനുപോലുമില്ലാത്ത മലബാര്‍മേഖലയില്‍ യാത്രക്കാരുടെ ദുരിതം കൂട്ടാനേ റെയില്‍വേയുടെ പരിഷ്‌കരണം സഹായിക്കൂവെന്ന്‌ പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ ഭാരാവാഹികള്‍ പറയുന്നു. കൂടുതല്‍ പാസഞ്ചര്‍വണ്ടികള്‍ ഓടിക്കുകയോ ഉള്ള വണ്ടികളില്‍ ബോഗികള്‍ കൂട്ടുകയോ ചെയ്‌താല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

എം.പി.മാരുടെ അഭിപ്രായം തേടുന്നതിന്‌ കോഴിക്കോട്‌ ഗസ്റ്റ്‌ഹൗസിലാണ്‌ യോഗം വിളിച്ചിരിക്കുന്നത്‌. രാവിലെ 11 ന്‌ നടക്കുന്ന യോഗത്തില്‍ ദക്ഷിണറെയില്‍വേ അഡീഷണല്‍ ജനറല്‍ മാനേജര്‍ എ.കെ. ഗുപ്‌ത മറ്റ്‌ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വാര്‍ത്ത, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )