സൌജന്യം കിട്ടിയ സിം-കാര്‍ഡ് പൊലീസിനു തലവേദനയാവുന്നു

തൃശൂര്‍: സര്‍ക്കാരില്‍നിന്നു സൌജന്യമായി കിട്ടിയ സിം-കാര്‍ഡുകള്‍ പൊലീസുകാര്‍ക്കു തലവേദനയാവുന്നു. സിം-കാര്‍ഡിനൊപ്പം സൌജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് പ്രശ്നമായത്. ഔദ്യോഗിക സിം-കാര്‍ഡ് എല്ലാവരും ഉപയോഗിക്കണമെന്നു കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ഒട്ടുമിക്ക പൊലീസുകാരും മൊബൈല്‍ ലഭിക്കാത്തതിനാല്‍ പുതിയ കാര്‍ഡ് കീശയിലിട്ടു നടക്കുകയാണ്.

സ്വന്തമായി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങേണ്ടി വരുന്നതിനാല്‍ ഈ മാസം കുടുംബ ബജറ്റ് താളംതെറ്റുമെന്നാണ് സാദാ പൊലീസുകാരുടെ പരാതി. ഇതുവരെ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ പുതിയ സിം-കാര്‍ഡ് ഇട്ടോളൂവെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇത് പ്രായോഗികമല്ലെന്ന്

പൊലീസുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന നമ്പര്‍ പെട്ടെന്നു മാറുന്നത് ജോലിയിലും വ്യക്തിപരമായും ബുദ്ധിമുട്ടുകളുണ്ടാക്കും. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുക മാത്രമാണ് പോംവഴി. അപ്പോള്‍ ഒരേസമയം രണ്ടു ഫോണ്‍ കൊണ്ടുനടക്കേണ്ടി വരുന്നു.

നേരത്തേതന്നെ സ്വന്തമായി രണ്ടു ഫോണ്‍ ഉള്ളവരാണ് പല പൊലീസുകാരും. ഇപ്പോള്‍ മൂന്നാമതൊരെണ്ണം കൂടി കൊണ്ടുനടക്കേണ്ട സ്ഥിതിയാണെന്നാണ് അവരുടെ പരാതി. ‘ഹലോ കേരള പൊലീസ് എന്ന പേരില്‍ സൌജന്യ സിം-കാര്‍ഡ് പദ്ധതി സെപ്റ്റംബര്‍ 23നാണ് തുടങ്ങിയത്. കോണ്‍സ്റ്റബിള്‍ മുതല്‍ എസ്ഐ വരെ, ക്രമസമാധാനപാലന ചുമതലയുള്ള പതിനയ്യായിരത്തിലേറെ പേര്‍ക്കാണ് ബിഎസ്എന്‍എല്ലിന്റെ സിം-കാര്‍ഡ് നല്‍കിയത്. ഈ നമ്പറുകള്‍ക്കെല്ലാം

പരസ്പരം വിളി സൌജന്യമായതിനാല്‍ പൊലീസിന്റെ ഔദ്യോഗിക ആശയവിനിമയം ഇനി പുതിയ സിം-കാര്‍ഡ് വഴി മാത്രമേ പാടുള്ളൂവെന്നാണ് ഉത്തരവ്.

ഔദ്യോഗിക സിം-കാര്‍ഡ് ഉപയോഗിക്കാത്തവരോട് മേലധികാരികള്‍ രേഖാമൂലം വിശദീകരണം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്ലിനു റേഞ്ച് ഇല്ലാത്ത പ്രദേശങ്ങളില്‍ താമസിക്കുന്ന പൊലീസുകാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )