വീണ്ടും വെട്ടിനിരത്തല്‍: നൂറനാട്ടു നശിപ്പിച്ചത് 2320 റബര്‍ തൈകള്‍

ചാരുംമൂട് (ആലപ്പുഴ): നൂറനാട്ട്  മുപ്പതുദിവസം പ്രായമായ 2320 റബര്‍ തൈകള്‍ കഴിഞ്ഞദിവസം രാത്രി പിഴുതും വെട്ടിയും നശിപ്പിച്ചു. പാലമേല്‍ പഞ്ചായത്തിലെ പയ്യനല്ലൂരില്‍ കണിയാവടിക്കല്‍ പാടശേഖരത്തു നട്ട റബര്‍ തൈകള്‍ നശിപ്പിച്ചതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു കര്‍ഷകര്‍ ആരോപിച്ചു.
റബര്‍തൈ ഉടമകളില്‍ സിപിഎം പ്രവര്‍ത്തകരുമുണ്ട്. 12 ഏക്കറോളം വരുന്ന ഇവിടം പാടശേഖരമാണെങ്കിലും വര്‍ഷങ്ങളായി ഇവിടെ കരക്കൃഷിയാണു ചെയ്യുന്നത്. മരച്ചീനിയും വാഴയും ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കിടയില്‍ തരിശുകിടന്ന ഭാഗങ്ങളിലായാണു റബര്‍ നട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നെല്‍വയല്‍ സംരക്ഷണസമിതി യോഗത്തിലും റബര്‍ക്കൃഷി നടത്തുന്നതിനെതിരെ പരാതി ഉയര്‍ന്നിരുന്നതായി
പാലമേല്‍ പഞ്ചായത്തു പ്രസിഡന്റ് എസ്. സജി പറഞ്ഞു. നിലം നികത്തി റബര്‍ വയ്ക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിലെ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ മാമൂട് വിജയഭവനത്തില്‍ തങ്കമ്മയുടെ മക്കളായ വിജയന്‍, സുഗതന്‍, ആദിക്കാട്ടുകുളങ്ങര വല്യത്ത് ശിവരാമപിള്ള, മാമൂട് കുഴിയത്തു വടക്കേ പുരയില്‍ ഹക്കീം റാവുത്തര്‍, പയ്യനല്ലൂര്‍ താഴത്തുമുക്ക് മനുഭവനത്തില്‍ ശശി, ലെനിന്‍ ഭവനത്തില്‍ സി.ടി. ദിവാകരന്‍, വല്യത്ത് വടക്കേതില്‍ ജലാലുദ്ദീന്‍, താഴത്തേതില്‍ ഷാഹുല്‍ ഹമീദ്, മുളമൂട്ടില്‍ പ്രസാദ് എന്നിവരുടെ കൃഷിയാണു നശിപ്പിച്ചത്.

അക്രമത്തിനു പിന്നില്‍ പ്രദേശവാസികളായ സിപിഎമ്മുകാരാണെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. പക്ഷേ, സംഭവവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും സാമൂഹികവിരുദ്ധരാണ് ഇതിനു പിന്നിലെന്നും സിപിഎം പാലമേല്‍ തെക്ക് ലോക്കല്‍ സെക്രട്ടറി രഘു അറിയിച്ചു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കാര്‍ഷികം, മാധ്യമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )