വിവരാവകാശ നിയമത്തിന്‌ നാലുവയസ്സ്‌

വിവരം നിഷേധിക്കുന്നു; അപ്പീലുകള്‍ കൂടുന്നു

കൊച്ചി:വിവരാവകാശ നിയമത്തിന്‌ തിങ്കളാഴ്‌ച നാലുവയസ്സ്‌ പൂര്‍ത്തിയാകുമ്പോള്‍ നിയമപ്രകാരം വിവരം നല്‍കുകയെന്ന കടമയെ പ്രതിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന ശ്രമത്തിന്‌ ആക്കം കൂടി. ആദ്യഘട്ടത്തില്‍ വിവരംനിഷേധിച്ചതിന്റെ പേരില്‍ അപേക്ഷകന്‍ വിവരാവകാശ കമ്മീഷന്‌ നല്‍കുന്ന അപ്പീലുകളുടെ എണ്ണത്തിന്റെ വര്‍ധന ഇതിന്റെ വ്യക്തമായ തെളിവാകുകയാണ്‌.

2007ല്‍ അപ്പീലുകളുടെ എണ്ണം 714 ആയിരുന്നെങ്കില്‍ 2008ല്‍ ഇത്‌ 1400 ആയി. 2009 ആദ്യ ആറുമാസത്തിനകം 772 അപ്പീലുകളുണ്ട്‌.

രാജ്യത്തെ ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനായി കൊണ്ടുവന്ന നിയമത്തെ ഉദ്യോഗസ്ഥര്‍ തുറന്നമനസ്സോടെ സ്വീകരിക്കണമെന്നും അപേക്ഷകന്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം വ്യക്തമായി നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു.

2006 മുതല്‍ 2009 ഏപ്രില്‍ വരെ 12 ലക്ഷം രൂപയാണ്‌ പിഴയിനത്തില്‍ ഈടാക്കാനുത്തരവിട്ടത്‌. 5.63 ലക്ഷം രൂപ സര്‍ക്കാരിന്‌ കിട്ടി. 93 കേസുകളിലായി 99 ഉദ്യോഗസ്ഥരെയാണ്‌ വിവരാവകാശ കമ്മീഷന്‍ ശിക്ഷിച്ചത്‌.

2006 മുതല്‍ 2009 ആഗസ്‌ത്‌വരെ വിവരാവകാശ നിയമപ്രകാരം 3676 പരാതികള്‍ കമ്മീഷന്‌ ലഭിച്ചു. അപ്പീലുകളുടെ എണ്ണവും ഏകദേശം അത്രയും തന്നെവരും-3447. അപേക്ഷകളും പരാതികളും നിരസിക്കപ്പെടുന്നതിന്റെ സൂചനയാണിത്‌.

അപേക്ഷകളുടെ സ്വഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പലതവണ കയറിയിറങ്ങിയിട്ടും ആവശ്യമായ രേഖകള്‍ കിട്ടാതെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്‌ നല്‍കുന്ന പരാതികളാണ്‌ കമ്മീഷനിലെത്തുന്നവയിലധികവും.

ഇതിനേക്കാളുപരി, അനന്തമായി നീളുന്ന ടോള്‍ പിരിവിന്റെ വിവരം ഉള്‍പ്പെടെ പൊതുതാല്‌പര്യം മുന്‍നിര്‍ത്തിയുള്ള വിവരാന്വേഷണം കൂടുതല്‍ ഉണ്ടായാലേ ഈ നിയമ നിര്‍മാണം സാര്‍ഥകമാവൂ.

നിയമം നിലവില്‍ വന്ന്‌ 4 കൊല്ലമായെങ്കിലും ഇന്നും ചില ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ട്‌. നിയമം കൊണ്ടുവന്ന്‌ 18 മാസത്തിനകം എല്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും പേരുള്‍പ്പെടുന്ന ഗൈഡ്‌ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദേശം നടപ്പായിട്ടില്ല. എല്ലാ ഓഫീസിലും ഫോട്ടോസ്റ്റാറ്റ്‌ മെഷീന്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍ വിവരത്തിന്റെ പകര്‍പ്പെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ ഓഫീസിന്‌ പുറത്തേക്ക്‌ കൊണ്ടുപോകേണ്ടിവരുന്നുണ്ട്‌. ഇത്‌ ആശാസ്യമല്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ എന്നിവയില്‍ നിന്ന്‌ വിവരം കിട്ടണമെങ്കില്‍ അതത്‌ സ്ഥാപനത്തില്‍ പണമടച്ച്‌ രസീത്‌ വാങ്ങണമെന്ന്‌ സര്‍ക്കാര്‍ ഈയിടെകൊണ്ടുവന്ന വ്യവസ്ഥ അപേക്ഷകര്‍ക്ക്‌ വിഷമം സൃഷ്ടിക്കുന്നു.

അപേക്ഷകന്‍ അടയ്‌ക്കുന്ന തുക ബന്ധപ്പെട്ട സ്ഥാപനത്തിന്‌ തന്നെ കിട്ടാന്‍ വേണ്ടിയാണ്‌ ഈ വ്യവസ്ഥ. എന്നാല്‍, കോര്‍ട്ട്‌ഫീസ്റ്റാമ്പായി സര്‍ക്കാരില്‍ അടച്ചാല്‍പോലും വൈകാതെ ബന്ധപ്പെട്ട സ്ഥാപനത്തിന്‌ നല്‍കാനുള്ള സംവിധാനമുണ്ടാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാനായേക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്‌ നടപടിയുണ്ടാകേണ്ടത്‌.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under നിയമം, വാര്‍ത്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )