സി.പി.എം തിരുത്തല്‍ രേഖ – ഒരു കുറ്റ സമ്മതം

സി.പി.എം. അംഗങ്ങള്‍ക്ക് ഇനി പുതിയ ജീവിതശൈലി

പി.എസ്. നിര്‍മല

ന്യൂഡല്‍ഹി: കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഊന്നല്‍ നല്കി പാര്‍ട്ടി അംഗങ്ങളുടെ ജീവിതശൈലി തിരുത്താന്‍ ഉദ്ദേശിച്ചുള്ള ‘തിരുത്തല്‍രേഖ’യ്ക്ക് ഞായറാഴ്ച ചേര്‍ന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അന്തിമരൂപം നല്കി. മന്ത്രിമാരുള്‍പ്പെടെ ഔദ്യോഗികസ്ഥാനങ്ങളിലുള്ളവരും പാര്‍ട്ടിപദവികള്‍ വഹിക്കുന്നവരും ലളിതവും മാതൃകാപരവുമായ ജീവിതം നയിക്കണമെന്ന മാര്‍ഗനിര്‍ദേശം ഇതിലുള്‍പ്പെടുന്നു. കളങ്കിതരായ വ്യക്തികളില്‍നിന്ന് ധനശേഖരണം നടത്താതിരിക്കുക, ബിസിനസ് സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉപയോഗിക്കാതിരിക്കുക, പദവികളിലിരിക്കുന്നവര്‍ സ്വജനപക്ഷപാതം കാട്ടാതിരിക്കുക, പണത്തോടുള്ള ആര്‍ത്തിയും ധൂര്‍ത്തും ഒഴിവാക്കുക എന്നിങ്ങനെ പല നിര്‍ദേശങ്ങളും കരട്‌രേഖയില്‍ ഉള്ളതായി അറിയുന്നു. എന്നാല്‍ വ്യക്തിപരമായ കുറ്റപ്പെടുത്തലുകള്‍ രേഖയിലില്ല. ഒക്ടോബര്‍ 23-25 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ചശേഷമേ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാകൂ.

പാര്‍ട്ടിക്കുള്ളില്‍ ‘തിരുത്തല്‍’ പ്രക്രിയയുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശ്യം എന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു.

2008-ലെ പാര്‍ട്ടി കോണ്‍ഗ്രസ്സിനുശേഷം പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളാണ് ‘തിരുത്തല്‍പ്രചാരണം’ അടിയന്തരമായി ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പാര്‍ട്ടിയിലെ ജീര്‍ണതയെക്കുറിച്ച് നേരത്തേതന്നെ വിമര്‍ശനങ്ങളുണ്ടായെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലേറ്റ കനത്ത തിരിച്ചടിയാണ് തിരുത്തല്‍പ്രചാരണത്തിലേക്ക് പാര്‍ട്ടിയുടെ അടിയന്തരശ്രദ്ധ പതിയാന്‍ കാരണമായത്. ബംഗാളില്‍ ഭരണനേതൃത്വവും പാര്‍ട്ടിയും ദരിദ്രരില്‍നിന്നകന്നുപോകുകയാണെന്ന സത്യം പാര്‍ട്ടി നേതൃത്വത്തിനു ബോധ്യമായിട്ടുണ്ട്. കേരളത്തില്‍ വിഭാഗീയതയായിരുന്നു പ്രധാനപ്രശ്‌നമെങ്കിലും അതിലും ഗുരുതരമായ സാഹചര്യം ബംഗാളിലാണെന്നാണ് നേതൃത്വം കരുതിയത്.

തിരുത്തല്‍പ്രക്രിയയ്ക്ക് അമിതപ്രാധാന്യം മാധ്യമങ്ങള്‍ നല്കിത്തുടങ്ങിയതിനുശേഷം അത് അത്ര വലിയ കാര്യമല്ല എന്ന മട്ടിലായിരുന്നു പാര്‍ട്ടിനേതാക്കളില്‍ ചിലരുടെ പ്രതികരണങ്ങള്‍.

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് പി.ബി. അവസാനിച്ചത്. ചര്‍ച്ച നീണ്ടുപോയതോടെ ചില അംഗങ്ങള്‍ നേരത്തേ മടങ്ങി.

കേരളത്തില്‍നിന്ന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌നന്‍ എന്നിവരും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ പാര്‍ട്ടി സെക്രട്ടറി ബിമന്‍ ബസു, ബൃന്ദ കാരാട്ട്, കെ. വരദരാജന്‍, ബി.വി. രാഘവലു, എം.കെ. പാന്ഥെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവരും പി.ബി. യോഗത്തില്‍ പങ്കെടുത്തു. വി.എസ്. അച്യുതാനന്ദനെ പുറത്താക്കിയശേഷം ചേരുന്ന രണ്ടാമത്തെ പി.ബി. യോഗമാണ് ഞായറാഴ്ച നടന്നത്.

Advertisements

1 അഭിപ്രായം

Filed under വാര്‍ത്ത

One response to “സി.പി.എം തിരുത്തല്‍ രേഖ – ഒരു കുറ്റ സമ്മതം

  1. ‘തെറ്റ് തിരുത്താ’ നുള്ള പാര്‍ലമെന്ററി ആഗ്രഹവും ധൃതിയും മനസ്സിലാക്കാവുമ്പോള്‍ തന്നെ , ഒരു മൌനി കിളവനെ കുറെ ഇക്കിളി ലഘു സന്ദേശ സേവനങ്ങളുടെ പേരില്‍ ഒരു ഭീകര കൊക്കയുടെ മുകളില്‍ ആരും അറിയാതെ ഓടിച്ചു കയറ്റിആഘോഷിച്ചു താഴേക്ക്‌ ചാടിച്ചിട്ട്, ഒരു മാതൃകാ കുറ്റവാളിയെ സൃഷ്ടിച്ച നിറവില്‍ നേതൃത്വം മിണ്ടാതിരിക്കുന്നത് മറ്റു ‘ സാമ്പത്തികവും സാമൂഹികവും (വളരെ മാനുഷികവും)ആയ കുറ്റങ്ങള്‍’ തിരുത്താനുള്ള അതിന്റെ ചരിത്രപരവും സംഘടനാപരവുമായ കഴിവില്ലായ്മയുടെ വളരെത്തുറന്ന വെളിപ്പെടുത്തല്‍ തന്നെയാവണം. ‘വഷളന്‍ ബുദ്ധിജീവി’ക്കെതിരെ പാര്‍ട്ടിയിലെ കാര്യക്കാരായ മധ്യവര്‍ഗവും ഉപരിവര്‍ഗവും ഒന്നിക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് പതിവുപോലെ സമ്മതിക്കുകയല്ലാതെ മറ്റുവഴികളും കാണാനില്ല. ഇത്തരുണത്തില്‍ സൌകര്യമേറിയ, വലിയ ‘പൊതുജന’സമ്മതി യൊന്നുമില്ലാത്ത ഒരു കിളവന്‍ സിംഹത്തെ ‘പൊതു’ഇരയായി തന്നത് ദൈവം തന്നെയാവണം!!

    വീട്ടിലേക്കുള്ള അവസാന കത്ത് :: :: The Last Letter Home

    http://teleppathayam.blogspot.com/2010/02/last-letter-home.html

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w