ബഡ്ജറ്റ് 2008-09

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

നോട്ടം വോട്ടില്‍ 60,000 കോടിയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളും

കാര്‍ഷികം

 • ദേശീയ കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിക്ക് 644 കോടി
 • പ്രത്യേക തേയിലനിധിക്ക് 40 കോടി
 • ഏലം നിധിക്ക് 10.68 കോടി റബറിന് 19.41 കോടി
 • കാപ്പിക്ക് 18 കോടി
 • 250 ജില്ലകളില്‍ക്കൂടി മൊബൈല്‍ മണ്ണുപരിശോധനാ സംവിധാനം
 • ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് 1100 കോടി
 • ജലസേചന-ജലവിഭവ ധന കോര്‍പറേഷന്‍ രൂപീകരിക്കും
 • മൈക്രോ ജലസേചനപദ്ധതികള്‍ക്ക് 500 കോടി
 • നബാര്‍ഡിന് 500 കോടിയുടെ നിധി.

നികുതികള്‍

 • കോര്‍പറേറ്റ് നികുതിയില്‍ മാറ്റമില്ല
 • കസ്റംസ് തീരുവയുടെ ഉയര്‍ന്ന പരിധിയില്‍ മാറ്റമില്ല
 • ഉരുക്ക്, അലുമിനിയം കസ്റംസ് തീരുവ ഒഴിവാക്കി
 • ഔഷധമേഖലയ്ക്കുള്ള എക്സൈസ് തീരുവ പകുതിയാക്കി
 • എല്ലാ കേന്ദ്ര വാറ്റിലും രണ്ടു ശതമാനം ഇളവ്
 • നാലു സര്‍വീസ് മേഖലകൂടി നികുതിവലയില്‍
 • പ്രത്യേക നഗരങ്ങളിലെ ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും അഞ്ചു വര്‍ഷം നികുതി ഇളവ്


ന്യൂനപക്ഷ-പട്ടിക വിഭാഗ ക്ഷേമം

 • 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ക്ക് 3750 കോടിയുടെ വികസനപദ്ധതികള്‍
 • ദേശീയ ന്യൂനപക്ഷ വികസന ധനകോര്‍പറേഷന് 75 കോടി
 • 80 കോടിരൂപയുടെ പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ്
 • മദ്രസകളുടെ ആധുനികവല്‍ക്കരണത്തിന് 45.45 കോടി
 • അര്‍ധസേനയില്‍ ന്യൂനപക്ഷവിഭാഗങ്ങളില്‍നിന്ന് കൂടുതല്‍പേരെ റിക്രൂട്ട് ചെയ്യും
 • ന്യൂനപക്ഷമന്ത്രാലയത്തിന് 500 കോടി
 • പട്ടികജാതി-വര്‍ഗക്കാര്‍ക്കായി 3966 കോടിയുടെ പദ്ധതികള്‍

വിദ്യാഭ്യാസം

 • വിദ്യാഭ്യാസത്തിന് 20 ശതമാനം കൂടുതല്‍
 • സര്‍വശിക്ഷാ അഭിയാന് 13,100 കോടി
 • ഉച്ചഭക്ഷണപദ്ധതിക്ക് 8000കോടി
 • ഉച്ചഭക്ഷണപദ്ധതി യുപി ക്ളാസുകളിലേക്കും
 • ഉന്നതനിലവാരമുള്ള 6000 മോഡല്‍ സ്കൂളുകള്‍
 • 16 കേന്ദ്രസര്‍വകലാശാലകള്‍
 • മൂന്ന് ഐഐടികളും രണ്ട് ഐഐഎസ്ഇആറുകളും
 • 20 ജില്ലകളില്‍ക്കൂടി നവോദയ വിദ്യാലയങ്ങള്‍

അസംഘടിതമേഖല

 • അസംഘടിതമേഖലാ തൊഴിലാളി ആരോഗ്യ ഇന്‍ഷുറന്‍സിന് 30,000 കോടി
 • ആം ആദ്മി യോജന നടപ്പാക്കാന്‍ ആയിരം കോടി എല്‍ഐസിയില്‍ നിക്ഷേപിക്കും
 • ഇന്ദിരാഗാന്ധി ദേശീയ വൃദ്ധജന പെന്‍ഷന്‍ പദ്ധതിക്ക് 3443 കോടിരൂപ
 • വൃദ്ധജനങ്ങള്‍ക്കായി 400 കോടിയുടെ പ്രത്യേക പദ്ധതി

വികസന പദ്ധതികള്‍

 • ഗ്രാമീണ പശ്ചാത്തലസൌകര്യ വികസന നിധിക്ക് 11,000 കോടി
 • ദേശീയ ഹൈവേ വികസനപദ്ധതിക്ക് രണ്ടായിരം കോടിയുടെ വര്‍ധന
 • വിവര സാങ്കേതികവിദ്യാവകുപ്പിന് 1680 കോടി
 • ഗ്രാമീണമേഖലയില്‍ ഒരുലക്ഷം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കേന്ദ്രങ്ങള്‍ തുറക്കും

സാമൂഹ്യക്ഷേമം

 • അങ്കണവാടി ജീവനക്കാര്‍ക്ക് 500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 250 രൂപയും കൂട്ടി
 • ഗ്രാമീണവൈദ്യുതീകരണ പദ്ധതിക്ക് 5500 കോടി
 • കൈത്തറി, കരകൌശല വികസനത്തിന് ആറ് പ്രത്യേക കേന്ദ്രങ്ങള്‍
 • നഗര പുനരുജ്ജീവന പദ്ധതിക്ക് 1384 കോടിയുടെ വര്‍ധന

വിദ്യാഭ്യാസത്തിന് 20 ശതമാനം വര്‍ധന
16 കേന്ദ്ര സര്‍വകലാശാല,
മൂന്ന് ഐഐടി
ന്യൂഡല്‍ഹി: വിദ്യാഭ്യാസമേഖലയ്ക്കുള്ള തുകയില്‍ 20 ശതമാനം വര്‍ധന വരുത്തിയെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. 34,400 കോടി രൂപയാണ് നീക്കിവച്ചത്. കഴിഞ്ഞവര്‍ഷം 28,603 കോടി രൂപയായിരുന്നു. കേന്ദ്ര സര്‍വകലാശാലകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അത് സ്ഥാപിക്കും. 2008-09ല്‍ 16 കേന്ദ്ര സര്‍വകലാശാലയാണ് സ്ഥാപിക്കുക. ആന്ധ്രപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഐഐടികള്‍ സ്ഥാപിക്കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് കേരളത്തില്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.

രാജ്യത്ത് 6000 മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനാണ് ഇത്. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 13,100 കോടി, ഉച്ചഭക്ഷണപദ്ധതിക്ക് 8000 കോടി, സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് 4554 കോടി എന്നിങ്ങനെ നീക്കിവച്ചു. സര്‍വശിക്ഷാ അഭിയാന്റെ ഊന്നല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലേക്കു മാറും. അപ്പര്‍ പ്രൈമറി വിദ്യാഭ്യാസം പരമാവധി പേര്‍ക്ക് ലഭ്യമാക്കാനും ശ്രദ്ധിക്കും.

നവോദയവിദ്യാലയങ്ങളില്‍ കൂടുതല്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് പ്രവേശനത്തിന് അവസരമൊരുക്കും. ഈ വിഭാഗങ്ങള്‍ കൂടുതലുള്ള 20 ജില്ലകളില്‍ പുതിയ നവോദയ സ്കൂളുകള്‍ സ്ഥാപിക്കും. 410 കസ്തൂര്‍ബാഗാന്ധി ബാലിക വിദ്യാലയങ്ങള്‍കൂടി ആരംഭിക്കും. ഈ വിദ്യാലയങ്ങളോട് അനുബന്ധിച്ച ഹോസ്റലുകളുടെ നവീകരണത്തിനും പുതിയ ഹോസ്റലുകളുടെ നിര്‍മാണത്തിനുമായി 80 കോടി രൂപ നീക്കിവച്ചു.

ദേശീയ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് നല്‍കാനായി 750 കോടി രൂപ നല്‍കും. ഒരു ലക്ഷം സ്കോളര്‍ഷിപ്പുകളാണ് നല്‍കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കംനില്‍ക്കുന്ന 3479 ബ്ളോക്കുകളില്‍ ഉച്ചഭക്ഷണ പരിപാടി അപ്പര്‍ പ്രൈമറി സ്കൂളുകളിലേക്കു വ്യാപിപ്പിക്കും. 2.5 കോടി വിദ്യാര്‍ഥികള്‍ക്കുകൂടി ഇതിന്റെ പ്രയോജനം ലഭിക്കും. ഇതോടെ മൊത്തം 13.9 കോടി വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞി ലഭിക്കും.


കോര്‍പറേറ്റുകളെ തൊടാന്‍ ഭയം
ന്യൂഡല്‍ഹി: കോര്‍പറേറ്റുകളുടെ അഭിഭാഷകനായ പളനിയപ്പന്‍ ചിദംബരത്തിന് കോര്‍പറേറ്റുകളെ തൊടാന്‍ ഭയം. തുടര്‍ച്ചയായി അഞ്ചാമതും അവതരിപ്പിച്ച ബജറ്റിലും കോര്‍പറേറ്റുകളെ നോവിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സന്തോഷിപ്പിക്കാന്‍ സൌജന്യങ്ങള്‍ വാരിയെറിയുകയും ചെയ്തു.

കേന്ദ്ര മൂല്യവര്‍ധിത നികുതി 16 ശതമാനത്തില്‍നിന്ന് 14 ആയി കുറച്ചത് വന്‍കിട ബിസിനസുകാരെയാണ് സഹായിക്കുക. ഉപഭോക്താക്കള്‍ക്ക് ഇതുകൊണ്ട് മെച്ചം തുച്ഛമാണ്. ഫ്രിഞ്ച് നികുതി പുനഃസംഘടിപ്പിച്ചതും കോര്‍പറേറ്റുകളെ സഹായിക്കാനാണ്. ലോക പൈതൃക നഗരങ്ങളില്‍ രണ്ട്, മൂന്ന്, നാല് സ്റ്റാര്‍ ഹോട്ടലുകളെ അഞ്ച് വര്‍ഷത്തേക്ക് നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ ഗുണം ലഭിക്കുക കോര്‍പറേറ്റുകള്‍ക്കാണ്.

 

വൃദ്ധജനങ്ങള്‍ക്കായി ദേശീയതലത്തില്‍
പദ്ധതി വരുന്നു
ന്യൂഡല്‍ഹി: വൃദ്ധജനങ്ങള്‍ക്കായി 400 കോടി രൂപ മുതല്‍മുടക്കില്‍ ദേശീയതലത്തില്‍ പദ്ധതി കൊണ്ടുവരും. 2008-09ല്‍തന്നെ പദ്ധതിക്ക് തുടക്കമിടുമെന്ന് ചിദംബരം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വൃദ്ധജനങ്ങള്‍ക്കായി പതിനൊന്നാം പദ്ധതിക്കാലത്ത് രണ്ടു ദേശീയ ഇന്‍സ്റിറ്റ്യൂട്ടുകളും എട്ട് പ്രാദേശിക സെന്ററുകളും ആരംഭിക്കും.

വാര്‍ദ്ധക്യസഹജരോഗങ്ങളുടെ ചികിത്സയ്ക്കായി ഓരോ സംസ്ഥാനത്തും ഒരു മെഡിക്കല്‍ കോളേജോ മേഖലാതല ആശുപത്രിയിലോ പ്രത്യേകവകുപ്പ് തുടങ്ങും.

വൃദ്ധജനങ്ങളുടെ ആദായനികുതി പരിധി 1,95,000ല്‍നിന്ന് 2,25,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രമീയം അടയ്ക്കുന്നവര്‍ക്ക് ആദായനികുതി ഇളവ് അനുവദിച്ചതും ഗുണംചെയ്യും. ആദായനികുതി നിയമം 80 ഡി വകുപ്പ് പ്രകാരം 15,000 രൂപയുടെവരെ ഇളവാണ് മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇതിനുപുറമെ വൃദ്ധജനങ്ങള്‍ക്കായുള്ള സമ്പാദ്യപദ്ധതിക്ക് 80 സി പ്രകാരമുള്ള ആദായനികുതി ഇളവ് അനുവദിക്കുകയുംചെയ്തു. പോസ്റ് ഓഫീസ് ടൈംഡെപ്പോസിറ്റ് അക്കൌണ്ടിനും ഇതേ ഇളവ് അനുവദിച്ചിട്ടുണ്ട്.

 

പണപ്പെരുപ്പവും വിലക്കയറ്റവും
തടയാന്‍ നടപടിയില്ല
ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷത്തില്‍ നാണ്യപ്പെരുപ്പം വര്‍ധിക്കുമെന്ന സൂചനകളാണ് കാണുന്നതെങ്കിലും ബജറ്റില്‍ ഇത് തടയുന്നതിനുള്ള പ്രായോഗികനിര്‍ദേശങ്ങളൊന്നുമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ചിദംബരം നടപടികള്‍ പ്രഖ്യാപിച്ചിട്ടില്ല.

നാണ്യപ്പെരുപ്പം നിയന്ത്രിച്ചു നിര്‍ത്താനായത് തന്റെ സര്‍ക്കാരിന്റെ പ്രധാനനേട്ടമാണെന്ന് ചിദംബരം പറഞ്ഞു. വിലസ്ഥിരത നിലനിര്‍ത്തുന്നതില്‍ ശ്രദ്ധചെലുത്തുമ്പോള്‍ സാമ്പത്തികവളര്‍ച്ചയെ അത് ചെറിയതോതിലെങ്കിലും ബാധിക്കുമെന്ന് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കടമെടുത്ത് ചിദംബരം കൂട്ടിച്ചേര്‍ത്തു. 2007-08 വര്‍ഷത്തിലെ സാമ്പത്തികവളര്‍ച്ച ഒമ്പതുശതമാനത്തില്‍നിന്ന് താഴേക്കു പോന്നത് പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്ന പരോക്ഷസൂചനയാണ് ഇതുവഴി നല്‍കുന്നത്.

എന്നാല്‍, വിലക്കയറ്റം അനിയന്ത്രിതമാവുകയാണെന്ന് ബജറ്റ് പ്രസംഗത്തില്‍ സമ്മതിക്കുന്നുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, അവശ്യവസ്തുക്കള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് വന്നിട്ടുള്ളത്. ലോകവിപണിയില്‍ ഗോതമ്പ് വില 85 ശതമാനവും അരിവില 15 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. അതേപോലെ ഉരുക്ക്, ചെമ്പ്, ലെഡ്, ടിന്‍, യൂറിയ എന്നിവയുടെ വിലയിലും വന്‍ വര്‍ധന വന്നു. ഇതെല്ലാം നാണ്യപ്പെരുപ്പത്തിനു കാരണമായി. ആഭ്യന്തരവിലകളെ ബാധിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് ഭക്ഷ്യേല്‍പ്പന്നവിലയെ. വരും വര്‍ഷത്തിലും ഭക്ഷ്യേല്‍പ്പന്ന വിലനിയന്ത്രണംതന്നെയാകും സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ ദൌത്യം- ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രസംഗത്തിന്റെ ആമുഖമായാണ് നാണ്യപ്പെരുപ്പത്തെക്കുറിച്ചും അവശ്യവസ്തുക്കളുടെ വിലവര്‍ധനയെക്കുറിച്ചും ചിദംബരം പരാമര്‍ശിക്കുന്നത്. എന്നാല്‍, തുടര്‍ന്ന് പ്രസംഗത്തിലൊരിടത്തും ഇതേക്കുറിച്ച് പരാമര്‍ശമില്ല.

 

പ്രതിരോധത്തിന് പത്തു ശതമാനം
വര്‍ധന
ന്യൂഡല്‍ഹി: പതിവുപോലെ ബജറ്റിലെ സിംഹഭാഗവും നീക്കിവച്ചത് പ്രതിരോധമേഖലയ്ക്ക്. ഏഴര ലക്ഷം കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പൊതുബജറ്റില്‍ 1,05,600 കോടിയും പ്രതിരോധമേഖലയ്ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9600 കോടിരൂപയുടെ, അതായത് പത്തു ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഈ തുകയുടെ മുഖ്യപങ്കും കരസേനയ്ക്കാണ്-36,720.75 കോടി. വ്യോമസേനയ്ക്ക് 10,855 കോടിയും നാവികസേനയ്ക്ക് 7421.19 കോടിയുമാണ് നീക്കിവച്ചിട്ടുള്ളത്. പെന്‍ഷനുവേണ്ടി 15,564 കോടി ചെലവാക്കും. പ്രതിരോധ ഗവേഷണത്തിനാകട്ടെ 3393.59 കോടിരൂപയും.

ആഗോളവല്‍ക്കരണനയം മുറുകെ പിടിക്കുന്ന ബജറ്റ്: പിണറായി
തിരു: ആഗോളവല്‍ക്കരണനയങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ കേന്ദ്ര ബജറ്റ് വലിയ പിടിവാശി കാണിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുന്‍ ബജറ്റുകളെ അപേക്ഷിച്ച് ആശാവഹമായ ചില മാറ്റങ്ങള്‍ കാര്‍ഷിക കടാശ്വാസത്തിലും സാമൂഹ്യക്ഷേമചെലവുകളിലുമുണ്ട്. എന്നാല്‍, ഗ്രാമീണ- കാര്‍ഷിക മേഖലകളിലെ സമൂലമായ തകര്‍ച്ചയ്ക്ക് കാരണമായ നയങ്ങളില്‍ മാറ്റംവരുത്താന്‍ ധനമന്ത്രി ചിദംബരം തയ്യാറായിട്ടില്ലെന്ന് പിണറായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

പ്രതീക്ഷകള്‍ക്കനുസരിച്ച് ബജറ്റ് ഉയര്‍ന്നിട്ടില്ലെന്ന് പിണറായി പറഞ്ഞു. കേരളം നേരിടുന്ന വിലക്കയറ്റം പരിഹരിക്കുന്നതിനായി പൊതുവിതരണം ശക്തിപ്പെടുത്തണം. എന്നാല്‍, ഇതിന് ആവശ്യമായ പണം വകയിരുത്തിയിട്ടില്ല.

ചെറുകിട നാമമാത്ര കൃഷിക്കാര്‍ ബഹുഭൂരിപക്ഷം വരുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയ്ക്ക് കാര്‍ഷിക കടാശ്വാസം വലിയതോതില്‍ ഉപകരിക്കപ്പെടുമെങ്കിലും മഴ കുറഞ്ഞതും ജലസേചനസൌകര്യവുമില്ലാത്ത മറ്റു പല സംസ്ഥാനങ്ങളിലെ നല്ല പങ്ക് കൃഷിക്കാരും കടാശ്വാസപരിധിക്ക് പുറത്തായിരിക്കും. സ്വകാര്യ പണമിടപാടുകാരെക്കുറിച്ച് ധനമന്ത്രി നിശ്ശബ്ദത പാലിച്ചിരിക്കുകയാണ്. കടാശ്വാസചെലവ് മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമോ എന്ന് വ്യക്തമാക്കിയിട്ടുമില്ല.

2007-08 വര്‍ഷം 32,000 കോടി രൂപയായിരുന്നു ഭക്ഷ്യ സബ്സിഡിക്ക് വകയിരുത്തിയിരുന്നതെങ്കില്‍ 2008-09ല്‍ ഇത് 33,000 കോടിയേയുള്ളൂ. വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോള്‍ ഭക്ഷ്യസബ്സിഡി ഫലത്തില്‍ വെട്ടിക്കുറച്ചിരിക്കുകയാണെന്നു കാണാം. ധാന്യസംഭരണത്തെസംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല.

മൂലധനച്ചെലവില്‍ വരുത്തിയ വെട്ടിക്കുറവാണ് ഏറ്റവും ഗൌരവമുള്ള പോരായ്മ. 2007-08ല്‍ മൂലധനച്ചെലവ് 1,20,787 കോടിയായിരുന്നത് 2008-09 വര്‍ഷത്തില്‍ 92,765 കോടി രൂപയായി കുറച്ചു. ഇത,് ലക്ഷ്യമിട്ട സാമ്പത്തികവളര്‍ച്ച കൈവരിക്കുന്നതിന് തടസ്സമാണ്. പൊതുമേഖലയുടെ നവീകരണത്തിനും മറ്റും ആവശ്യത്തിന് പണം മാറ്റിവച്ചിട്ടില്ല.

കേന്ദ്രാവിഷ്കൃതപദ്ധതിക്ക് നല്‍കിയിരിക്കുന്ന പ്രാമുഖ്യം കുറച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പണം ഗ്രാന്റായി നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല. രാജ്യത്തുടനീളം ഏകീകൃതമായ രീതിയില്‍ വിദ്യാഭ്യാസ- ആരോഗ്യ ക്ഷേമമേഖലകളില്‍ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുകയാണ്. ഇവ പലതും കേരളത്തിന് അനുയോജ്യമല്ല. പദ്ധതികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഇത് തടസ്സമായി നില്‍ക്കുന്നു.കേരളത്തിന് ഐഐടി നല്‍കുന്നതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. കേരളത്തിന്റെ വികസനത്തില്‍ മര്‍മപ്രധാനമായ എല്‍എന്‍ജി ടെര്‍മിനലിനെയും അവഗണിച്ചു. എഫ്എസിടിയുടെ പുനഃസംഘാടനത്തിന് ആവശ്യമായ പണം വകയിരുത്തിയിട്ടില്ല.

കടാശ്വാസത്തിന്റെ ബാധ്യതകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍തന്നെ വഹിക്കണം. തൊഴിലുറപ്പുപദ്ധതി, സര്‍വശിക്ഷാ അഭിയാന്‍, ദേശീയ സുരക്ഷാ മിഷന്‍ എന്നിവയുടെ മാനദണ്ഡങ്ങളില്‍ കേരളത്തിന്റെ സാഹചര്യത്തിന് അനുസൃതമായി മാറ്റംവരുത്താന്‍ അനുവദിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

കേരളത്തിന് ഐസര്‍ മാത്രം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രഖ്യാപിച്ചിട്ടുള്ള ജനപ്രിയ പദ്ധതികളുടെ ഗുണഫലം ലഭിക്കുന്നതൊഴിച്ചാല്‍ ബജറ്റില്‍ കേരളത്തിന് കാര്യമായ പ്രാതിനിധ്യമില്ല. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ആശ്വാസകരമായുള്ളത്.

എന്നാല്‍, ഇതിനു കാര്യമായ വിഹിതം നീക്കിവച്ചിട്ടില്ല. തോട്ടം വിളകളുടെ പഠനത്തിനായി തിരുവനന്തപുരത്തെ വികസനപഠനകേന്ദ്രത്തിന് (സിഡിഎസ്) അഞ്ചു കോടി രൂപ അനുവദിച്ചിട്ടുണ്ട്. തേയിലനിധിക്ക് സമാനമായി റബര്‍, കാപ്പി, ഏലം എന്നീ വിളകള്‍ക്കുകൂടി പ്രത്യേക പുനരുജ്ജീവന നിധി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് ഐസര്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇത് ആവര്‍ത്തിക്കുകമാത്രമാണ് ചിദംബരംചെയ്തത്. എന്നാല്‍, കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ഐഐടി ഇത്തവണയും അനുവദിച്ചില്ല.

പതിനൊന്നാം പദ്ധതിക്കാലത്ത് എട്ട് ഐഐടികള്‍കൂടി സ്ഥാപിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുള്ളതാണ്്. ഇത്തവണ ആന്ധ്ര, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഐഐടി അനുവദിക്കുകയുംചെയ്തു.

തിരുവനന്തപുരത്തിനു പുറമെ ഭോപാലില്‍ക്കൂടി ഐസര്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൊഹാലി, പുണെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിലവില്‍ ഐസറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ ഐസറിനുമായി 150 കോടിയാണ് ബജറ്റില്‍ നീക്കിവച്ചത്. ഇതില്‍ തിരുവനന്തപുരം ഐസറിന് എത്ര നീക്കിവയ്ക്കുമെന്നു വ്യക്തമല്ല.

നിലവില്‍ കേന്ദ്രസര്‍വകലാശാലകളില്ലാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍വകലാശാലകള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. ആദ്യഘട്ടമായി 2008-09 ല്‍ 16 കേന്ദ്രസര്‍വകലാശാല തുടങ്ങും.

ഇതിലൊന്ന് കേരളത്തിലാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് 6000 മാതൃകാ സ്കൂളുകള്‍ തുടങ്ങുന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കും. ഇതിനായി 650 കോടി നീക്കിവച്ചിട്ടുണ്ട്. സ്കൂളുകളില്‍ ചിലത് കേരളത്തിനും ലഭിക്കും.

പ്രത്യേക തേയിലനിധിക്ക് അടുത്ത വര്‍ഷം 40 കോടി നീക്കിവച്ചിട്ടുണ്ട്. ഇതിനു സമാനമായി റബര്‍കൃഷിയുടെ പുനരുജ്ജീവനത്തിന് 19.41 കോടിയും കാപ്പിക്ക് 18 കോടിയും ഏലത്തിന് 10.68 കോടിയും അനുവദിച്ചിട്ടുണ്ട്.

നാളികേരം, കശുവണ്ടി, കുരുമുളക് എന്നിവയുടെ പുനരുജ്ജീവനത്തിനും ഊന്നല്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും തുക അനുവദിച്ചിട്ടില്ല. അതേപോലെ തേയില, റബര്‍, പുകയില, ചുവന്നമുളക്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം എന്നീ വിളകള്‍ക്ക് അടുത്ത വര്‍ഷം വിള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴക്കൂട്ടം സൈനിക് സ്കൂളിന് പശ്ചാത്തലസൌകര്യവികനത്തിനായി രണ്ടു കോടി അനുവദിക്കും. 2008-09ല്‍ രാജ്യത്തെ 300 ഐടിഐകളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന് 750 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം കേരളത്തിലെ ഐടിഐകള്‍ക്കും കിട്ടും.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടിയിട്ടില്ല. സള്‍ഫറിന്റെ ഇറക്കുമതി തീരുവ അഞ്ചു ശതമാനത്തില്‍നിന്ന് രണ്ടു ശതമാനമായി കുറച്ചത് ഫാക്ടിന് പ്രയോജനംചെയ്യും.

എന്നാല്‍, 13 കോടി രൂപമാത്രമാണ് ഫാക്ടിന് പദ്ധതിയിനത്തില്‍ വായ്പയായി അനുവദിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ 15 കോടി അനുവദിച്ചിരുന്നു. ഫാക്ടിന്റെയടക്കം പല പൊതുമേഖലാ സ്ഥാപനത്തിന്റെയും കടം എഴുതിത്തള്ളുന്നതിന് ടോക്കണ്‍ തുക മാത്രമേ നീക്കിവച്ചിട്ടുള്ളൂ.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, പോര്‍ട്ട് എന്നിവയുടെ പദ്ധതി വകയിരുത്തല്‍ യഥാക്രമം 115.65 കോടിയും 354 കോടിയുമാണ്. രണ്ടു സ്ഥാപനത്തിനും പ്രത്യേകബജറ്റ് പിന്തുണയില്ല. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് 546.44 കോടിയാണ് വകയിരുത്തല്‍. എന്നാല്‍, ബജറ്റ് പിന്തുണയില്ല.

കാര്‍ഷികനയങ്ങളുടെ പരാജയം ചിദംബരവും അംഗീകരിച്ചു
തിരു: ഒന്നര ദശാബ്ദമായി പിന്തുടരുന്ന കാര്‍ഷികനയങ്ങളുടെ പരാജയം കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളാനുള്ള ബജറ്റ് പ്രഖ്യാപനത്തിലൂടെ മന്ത്രി പി ചിദംബരം അംഗീകരിച്ചിരിക്കയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി എടുത്ത കടം തിരിച്ചടയ്ക്കാന്‍ കഴിവില്ലാത്തവരായി രാജ്യത്തെ കൃഷിക്കാര്‍ മാറി. കേന്ദ്ര കാര്‍ഷികനയങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെതന്നെ വിമര്‍ശനമാണ് കടാശ്വാസപദ്ധതി. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയ പദ്ധതി കേന്ദ്രം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് 25,000 രൂപ പരിധി നിശ്ചയിച്ചാല്‍തന്നെ മൂവായിരം കോടി രൂപ ഇത്തരത്തില്‍ എഴുതിത്തള്ളാനുണ്ടാകും. സഹകരണസ്ഥാപനങ്ങള്‍മാത്രം ആയിരം കോടി രൂപയുടെ ബാധ്യത എഴുതിത്തള്ളാനുണ്ട്.

കാര്‍ഷികകടാശ്വാസം, വിദ്യാഭ്യാസ- ആരോഗ്യ മേഖലകള്‍ക്ക് കുടുതല്‍ വകയിരുത്തല്‍ തുടങ്ങി ചില കാര്യങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും തന്റെ യാഥാസ്ഥിതിക സാമ്പത്തികനിലപാടില്‍ നിന്ന് ചിദംബരം പുറകോട്ടുപോയിട്ടില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ ചിദംബരം ധനഉത്തരവാദിത്തനിയമത്തോടാണ് പ്രതിബദ്ധത പുലര്‍ത്തുന്നത്. കാര്‍ഷിക- പരമ്പരാഗത വ്യവസായ മേഖലകളിലെ തകര്‍ച്ച പരിഹരിക്കുന്നതില്‍ നിഷ്ക്രിയമായാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രം തിരിച്ചറിഞ്ഞത് നന്ന്.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പ് മേഖലകളില്‍ കൂടുതല്‍ വകയിരുത്തണമെന്ന ഇടതുപക്ഷ ആവശ്യം അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേന്ദ്രവിഷ്കൃതപദ്ധതികളാണ് രൂപീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ പദ്ധതി എന്തിന് ഡല്‍ഹിയില്‍ തയ്യാറാക്കണം. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ പുരോഗതി നേടിയ കേരളത്തിന് കേന്ദ്രമാനദണ്ഡങ്ങള്‍ ഗുണകരമാവില്ല. പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം, പദ്ധതി സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ. കേന്ദ്രവില്‍പ്പനനികുതി രണ്ട് ശതമാനമായി കുറച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തേണ്ടത് എങ്ങനെയെന്ന് പറഞ്ഞിട്ടില്ല. അഡീഷണല്‍ എക്സൈസ് നികുതി ചുമത്താന്‍ അവകാശം നല്‍കുമെന്ന് പറഞ്ഞെങ്കിലും ബജറ്റിലില്ല. സംസ്ഥാനങ്ങളോട് വാശിയോടെയുള്ള സമീപനമാണ് കാണിക്കുന്നത്. കൃഷിവിജ്ഞാന്‍ യോജനയ്ക്ക് നമുക്ക് 60 കോടിയാണ് അനുവദിച്ചത്. സംസ്ഥാനസര്‍ക്കാര്‍ മുടക്കുന്നതിന് ആനുപാതികമായാണ് കേന്ദ്രവിഹിതം. കൃഷിയില്‍ സംസ്ഥാനസര്‍ക്കാരിനേക്കാള്‍ തുക മുടക്കുന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്. അധികാര വികേന്ദ്രീകരണം മെച്ചപ്പെട്ടത് കേരളത്തിനുള്ള ശിക്ഷയായി മാറി-മന്ത്രി പറഞ്ഞു.

പ്രായശ്ചിത്തംപോലെ കര്‍ഷകസ്നേഹം
ന്യൂഡല്‍ഹി: ചെറുകിട, നാമമാത്ര കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാന്‍ 50,000 കോടി രൂപയും മറ്റ് കര്‍ഷകരുടെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കലിന്് 10,000 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചു. കാര്‍ഷിക കടത്തെക്കുറിച്ച് പഠിക്കാന്‍ ഗവണ്‍മെന്റ് നിയോഗിച്ച ഡോ. ആര്‍ രാധാകൃഷ്ണ കമീഷന്റെ ശുപാര്‍ശയെ അടിസ്ഥാനമാക്കി പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ഭാഗമാണിത്.

എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ അവസാന പൂര്‍ണബജറ്റില്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമൂര്‍ത്തമായ നിര്‍ദേശങ്ങളില്ല. കാര്‍ഷിക കടാശ്വാസത്തിനായി പ്രഖ്യാപിച്ച അപൂര്‍ണപദ്ധതിയല്ലാതെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളോ പിന്തുണയോ ഇല്ല.

വായ്പ എഴുതിത്തള്ളല്‍ രാജ്യത്തെ മൂന്നുകോടി ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും ഒരു കോടി മറ്റ് കര്‍ഷകര്‍ക്കും പ്രയോജനകരമാകും. കാര്‍ഷികവായ്പകള്‍ പുനര്‍ രൂപകല്‍പ്പനചെയ്യും. രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ളവരുടെ 2007 മാര്‍ച്ച് 31 വരെ എടുത്ത കടങ്ങളും 2007 ഡിസംബര്‍ 31 വരെയുള്ള കുടിശികയുമാണ് എഴുതിത്തള്ളുന്നത്. കടാശ്വാസ നടപടികള്‍ 2008 ജൂണ്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും.

പൊതുമേഖലാ ബാങ്കുകളടക്കമുള്ള വാണിജ്യബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയില്‍നിന്നുള്ള വായ്പകളാണ് എഴുതിത്തള്ളുക. സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കടമെടുത്ത കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കില്ല.

ചെറുകിട, നാമമാത്ര കര്‍ഷകര്‍ ഒഴികെയുള്ള മറ്റ് കര്‍ഷകരുടെ വായ്പയുടെ തിരിച്ചടവിന്റെ 75 ശതമാനം അടച്ചാല്‍ 25 ശതമാനം ഗവണ്‍മെന്റ് ഒഴിവാക്കിക്കൊടുക്കും. 2004നും 2006നുമിടയില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം പുനഃസംഘടിപ്പിച്ച കാര്‍ഷികവായ്പകളും ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കും.

ഒരു ഹെക്ടര്‍വരെ ഭൂമിയുള്ള കര്‍ഷകരെയാണ് നാമമാത്ര കര്‍ഷകരായി കണക്കാക്കുന്നത്. ഒരു ഹെക്ടറിനും രണ്ട് ഹെക്ടറിനുമിടയില്‍ ഭൂമിയുള്ള കര്‍ഷകരെ ചെറുകിട കര്‍ഷകരായി കണക്കാക്കും. 2008-09 സാമ്പത്തികവര്‍ഷം 2,80,000 കോടിരൂപ കാര്‍ഷികവായ്പയായി നല്‍കും. 2007-08ല്‍ 2,13,000 കോടി രൂപ കാര്‍ഷികവായ്പ നല്‍കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടു. എന്നാല്‍, നാല് ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ നല്‍കണമെന്ന ഡോ. എം എസ് സ്വാമിനാഥന്‍ കമീഷന്റെ നിര്‍ദേശം പാലിച്ചിട്ടില്ല. സ്വകാര്യ പണമിടപാടുകാരുടെ കൈയില്‍നിന്ന് വായ്പ വാങ്ങി കടക്കെണിയില്‍പ്പെട്ടവരെ കടാശ്വാസപദ്ധതിയില്‍ പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.

അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ബജറ്റില്‍ പരിഹാരമില്ല: പിബി
ന്യൂഡല്‍ഹി: കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രബജറ്റില്‍ ഇല്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. യുപിഎയുടെ ദേശീയ പൊതുമിനിമം പരിപാടിയിലെ ജനക്ഷേമപദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കാനുള്ള ശ്രമവും ഇല്ല. അര്‍ധമനസ്സോടെയാണ് ചില പരിപാടികള്‍ ധനമന്ത്രി മുന്നോട്ടുവയ്ക്കുന്നതെന്നും പിബി പറഞ്ഞു.

കര്‍ഷകര്‍ക്ക് കടാശ്വാസം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും അത് നേരത്തെ കൈക്കൊള്ളേണ്ടതായിരുന്നു. വരണ്ട പ്രദേശങ്ങളിലെ ചെറുകിട-നാമമാത്ര കര്‍ഷകരില്‍ ഭൂരിപക്ഷവും രണ്ട് ഹെക്ടറില്‍ കുടുതല്‍ ഭൂമിയുള്ളവരായതിനാല്‍ ഇവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ല.

സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ക്കും ഇതിന്റെ ആശ്വാസം ലഭിക്കില്ല. കാര്‍ഷികകടമെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഈ വിഭാഗമാണ്. കര്‍ഷകാനുകൂല ബജറ്റ് എന്നുപറയുമ്പോഴും കാര്‍ഷികമേഖലയ്ക്കുള്ള പദ്ധതിവിഹിതം അപര്യാപ്തമാണ്. ജലസേചനത്തിനാകട്ടെ വകയിരുത്തല്‍ കുറച്ചു.

പണപ്പെരുപ്പ പ്രശ്നത്തെ ബജറ്റ് പരിഗണിച്ചതേയില്ല. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയത്തിന്റെയും വിലവര്‍ധനയെക്കുറിച്ച്. ഭക്ഷ്യസബ്സിഡി മൂന്നരശതമാനം മാത്രമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊതുവിതരണ സംവിധാനം വിപുലമാക്കുന്നതിനെക്കുറിച്ച് ഗവണ്‍മെന്റ് ആലോചിച്ചിട്ടുപോലുമില്ലെന്ന് ബജറ്റ് വ്യക്തമാക്കുന്നു.

മധ്യവര്‍ഗത്തിന് ആദായനികുതിയില്‍ ഇളവ് നല്‍കിയത് സ്വാഗതാര്‍ഹമാണ്. ഹ്രസ്വകാല മൂലധന ആദായനികുതി പത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തിയതും ഓഹരി കൈമാറ്റ നികുതിക്ക് സമാനമായി ചരക്ക് കൈമാറ്റനികുതി ഏര്‍പ്പെടുത്തിയതും ശരിയായ നടപടിയാണ്. എന്നാല്‍, ഈ ഗുണം ഇല്ലാതാക്കുന്ന രീതിയില്‍ വന്‍കിട ബിസിനസുകാര്‍ക്ക് ധാരാളം ഇളവുകള്‍ നല്‍കിയിരിക്കയാണ്. കേന്ദ്ര വാറ്റില്‍ രണ്ട് ശതമാനം ഇളവ് വരുത്തിയതും സ്വകാര്യ ഹോട്ടലുകള്‍ക്ക് നികുതി അവധി പ്രഖ്യാപിച്ചതും ഉദാഹരണം.

ലോക സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയെ സജീവമാക്കാന്‍ ആവശ്യമായ ധന പ്രോത്സാഹനങ്ങള്‍ ബജറ്റില്‍ ഇല്ലാത്തത് സാമ്പത്തികവളര്‍ച്ചയെയും തൊഴില്‍മേഖലയെയും ദോഷകരമായി ബാധിക്കും.

സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കുള്ള വിഹിതത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ബഹുമേഖലാ വികസനത്തിന് കൂടുതല്‍ പണമനുവദിക്കാനും ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പൊതുമേഖലാ ബാങ്ക് ശാഖകള്‍ തുറക്കാനും മദ്രസ ആധുനികവല്‍ക്കരണത്തിന് കൂടുതല്‍ പണം അനുവദിക്കാനും തയ്യാറായത് സ്വാഗതാര്‍ഹമാണ്.

ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, പ്രാഥമിക വിദ്യാഭ്യാസത്തിന് തുച്ഛമായ തുകയേ വകയിരുത്തിയിട്ടുള്ളൂവെന്നത് ദൌര്‍ഭാഗ്യകരമാണ്. 2007-08 ല്‍ ജിഡിപിയുടെ 2.84 ശതമാനംമാത്രമാണ് വിദ്യാഭ്യാസത്തിന് ചെലവഴിച്ചത്. ആറ് ശതമാനം ചെലവഴിക്കുമെന്നാണ് പൊതുമിനിമം പരിപാടിയിലെ വാഗ്ദാനം. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചത് നല്ല നീക്കംതന്നെ.

എങ്കിലും ഇവരുടെ വേതനം മിനിമംകൂലിയേക്കാളും താഴെയാണ്. ആരോഗ്യമേഖലയില്‍ ജിഡിപിയുടെ മൂന്ന് ശതമാനം ചെലവഴിക്കുമെന്നാണ് പൊതുമിനിമം പരിപാടിയില്‍ പറയുന്നതെങ്കിലും ഇപ്പോള്‍ വകയിരുത്തിയിരിക്കുന്നത്് 1.39 ശതമാനം മാത്രമാണ്.

അസംഘടിത മേഖലയിലെ ഒരു ചെറിയ ശതമാനത്തെമാത്രമേ ബജറ്റ് പരിഗണിച്ചിട്ടുള്ളൂ. തൊഴിലുറപ്പുപദ്ധതിക്ക് ആവശ്യമായ പണം അനുവദിച്ചിട്ടുമില്ല-പോളിറ്റ്ബ്യൂറോ പറഞ്ഞു.

സമ്പന്ന-ദരിദ്ര വിടവ് വര്‍ധിപ്പിക്കും: സിപിഐ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയില്ല: യെച്ചൂരി
ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ ബജറ്റില്‍ ഒരു നടപടിയും മുന്നോട്ടുവയ്ക്കാത്തത് ദൌര്‍ഭാഗ്യകരമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും അഭിമുഖീകരിക്കുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളേണ്ടതായിരുന്നു. അതുണ്ടായില്ല. തെരഞ്ഞെടുപ്പിനു മുമ്പുള്ള യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. എന്നിട്ടും പൊതു മിനിമം പരിപാടിയിലെ പല വാഗ്ദാനങ്ങളും നടപ്പാക്കപ്പെട്ടിട്ടില്ല-യെച്ചൂരി പാര്‍ലമെന്റില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അതിനുള്ള തുക ബജറ്റില്‍ വകയിരുത്താത്തത് ഉല്‍ക്കണ്ഠയുളവാക്കുന്നു. ഇതിനായി ബോണ്ട് ഇറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രേ. ഇത് ബാങ്കുകളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. 3900 കോടിരൂപ റെവന്യൂകമ്മി ഉണ്ടാകുമെന്നാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ഇതെങ്ങനെ മറികടക്കും എന്നതിനെക്കുറിച്ച് ബജറ്റില്‍ മിണ്ടാട്ടമില്ല. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കുക എന്ന ഏക മാര്‍ഗമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇത് പ്രതിഷേധാര്‍ഹമാണ്.

പൊതുവിതരണ സംവിധാനം ശക്തമാക്കാനുള്ള നടപടികളും ബജറ്റിലില്ല. സബ്സിഡി വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകില്ല. യഥാര്‍ഥത്തില്‍ ബജറ്റ് അതിന്റെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ല-അദ്ദേഹംപറഞ്ഞു.

പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതാണ് ബജറ്റെന്ന് സിപിഐ ലോക്സഭാ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത പറഞ്ഞു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കാര്‍ഷികവായ്പയുടെ പലിശ നാല് ശതമാനമാക്കണമെന്നും വിലസ്ഥിരത ഫണ്ട് രൂപീകരിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല. അസംഘടിതമേഖലയെയും അവഗണിച്ചിരിക്കയാണ്. കോര്‍പറേറ്റ് മേഖലയ്ക്കുള്ള ഇളവുകള്‍ തുടരുകയാണ്-ഗുരുദാസ് പറഞ്ഞു.

കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങളില്ല
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ അവസാന പൂര്‍ണബജറ്റില്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സമൂര്‍ത്തമായ നിര്‍ദേശങ്ങളില്ല. കാര്‍ഷിക കടാശ്വാസത്തിനായി പ്രഖ്യാപിച്ച അപൂര്‍ണപദ്ധതിയല്ലാതെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളോ പിന്തുണയോ ഇല്ല.

കടക്കെണിയില്‍പ്പെട്ട കര്‍ഷകരില്‍ മുക്കാല്‍പ്പങ്കും സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കൊള്ളപ്പലിശയ്ക്ക് കടമെടുത്തവരാണ്. ആത്മഹത്യചെയ്ത കര്‍ഷകരില്‍ വലിയൊരു ഭാഗം ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. ബാക്കിയുള്ളവരെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ ആത്മാര്‍ഥമായ ഒരു ശ്രമവും ബജറ്റിലില്ല.

കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കുമെന്ന പൊതു മിനിമം പരിപാടിയിലെ വാഗ്ദാനം പാലിച്ചില്ല. നാലു ശതമാനം പലിശയ്ക്ക് കാര്‍ഷികവായ്പ നല്‍കുകയെന്ന ദേശീയ കാര്‍ഷിക കമീഷന്റെ ശുപാര്‍ശയും അവഗണിക്കപ്പെട്ടു. വിള, കന്നുകാലി ഇന്‍ഷുറന്‍സ് എന്നിവ കൂടുതല്‍ മേഖലകളിലേക്കു വ്യാപിച്ചിട്ടില്ല.

കൂടുതല്‍ തരിശുഭൂമി വികസനപദ്ധതികള്‍ നടപ്പാക്കി കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കാനോ ഭക്ഷ്യവിളകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയോ ഇല്ല. കാര്‍ഷികോല്‍പ്പന്ന സംഭരണ സംവിധാനം ശക്തമാക്കണമെന്ന നിര്‍ദേശവും പാലിച്ചിട്ടില്ല. ഇറക്കുമതി ഉദാരമാക്കുന്നതുമൂലം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടരുകയാണ്.

കാര്‍ഷികമേഖലയില്‍നിന്ന് കൂടുതല്‍ പേരെ മറ്റു തൊഴില്‍ മേഖലയിലേക്കു മാറ്റണമെന്ന ആസൂത്രണകമീഷന്റെ നിര്‍ദേശമാണ് പാലിക്കുന്നതെന്ന് ബജറ്റ് സൂചിപ്പിക്കുന്നു. പാവപ്പെട്ട കര്‍ഷകര്‍ കൂടുതലായി പാര്‍ക്കുന്ന മേഖലയില്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതികളൊന്നുമില്ല.

അധിവര്‍ഷത്തില്‍ ബജറ്റവതരിപ്പിച്ച് ചിദംബരവും
ന്യൂഡല്‍ഹി: അധിവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിലേക്ക് ധനമന്ത്രി പി ചിദംബരവും. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഇത് ഒമ്പതാം തവണയാണ് ഫെബ്രുവരി 29ന് ബജറ്റ് അവതരിപ്പിക്കുന്നത്.

1960, 1968 വര്‍ഷങ്ങളില്‍ ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയാണ് അധിവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിച്ചതില്‍ മുന്നില്‍. ദേശായിയുടെ ബജറ്റിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഫെബ്രുവരി 29 അദ്ദേഹത്തിന്റെ ജന്മദിനംകൂടിയാണ്. 1964ല്‍ ടി ടി കൃഷ്ണമാചാരിയും 1956ല്‍ സി ഡി ദേശ്മുഖും അധിവര്‍ഷത്തില്‍ ബജറ്റ് അവതരിപ്പിച്ചു. ഇതില്‍ ദേശ്മുഖിന്റേത് ഇടക്കാല ബജറ്റായിരുന്നു. യശ്വന്ത് സിന്‍ഹ 2000ലും 1988ല്‍ എന്‍ ഡി തിവാരിയും 1984ല്‍ പ്രണബ് മുഖര്‍ജിയും 1992ല്‍ മന്‍മോഹന്‍ സിങും അധിവര്‍ഷത്തില്‍ ബജറ്റവതരിപ്പിച്ചവരാണ്. 1948ല്‍ ഫെബ്രുവരി 29 ഞായറാഴ്ചയായതിനാല്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍ കെ ഷണ്‍മുഖംചെട്ടിക്ക് 29ന് അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടു.

ഏഴാമത് ബജറ്റവതരിപ്പിച്ച് ചിദംബരം ബജറ്റ് അവതരണത്തില്‍ മൊറാര്‍ജിദേശായിയുടെ അടുത്തെത്തിയിരിക്കയാണ്. ദേശായ് എട്ടു ബജറ്റുകള്‍ അവതരിപ്പിച്ചു. സി ഡി ദേശ്മുഖാണ് ആറു ബജറ്റുമായി മൂന്നാംസ്ഥാനത്ത്. മന്‍മോഹന്‍ സിങ്ങും യശ്വന്ത് സിങ്ങും അഞ്ചുവീതം ബജറ്റ് അവതരിപ്പിച്ച് പിന്നിലുണ്ട്. 2009 മെയ് 21നാണ് യുപിഎ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. അതിനുമുമ്പ് ചിദംബരത്തിന് ബജറ്റ് അവതരിപ്പിക്കാന്‍ ഒരവസരംകൂടി ലഭിക്കും. എന്നാല്‍,തെരഞ്ഞെടുപ്പു സമയമായതിനാല്‍ അത് ഇടക്കാല ബജറ്റായിരിക്കും.

ഇടതുപക്ഷ നിര്‍ദേശങ്ങള്‍ അവഗണിച്ചു
ന്യൂഡല്‍ഹി: ഇടതുപക്ഷം മുന്നോട്ടുവച്ച ചില നിര്‍ദേശം അംഗീകരിച്ചപ്പോള്‍ പല സുപ്രധാന ആവശ്യവും പൊതുബജറ്റില്‍ സ്ഥാനം പിടിച്ചില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതുള്‍പ്പെടെ കാര്യക്ഷമമായ നടപടികള്‍ വേണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യം പരിഗണിക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല. പണപ്പെരുപ്പനിരക്ക് നാലു ശതമാനമായി കുറയ്ക്കാനുള്ള നടപടികളെങ്കിലും സ്വീകരിക്കണമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിര്‍ദേശം.

കാര്‍ഷികമേഖലയെ സംരഷിക്കാന്‍ ദേശീയ കാര്‍ഷിക കമീഷന്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ഗൌരവത്തിലെടുക്കാനും ബജറ്റ് തയ്യാറായില്ല. അറുപതിനായിരം കോടിരൂപയുടെ കാര്‍ഷികകടം എഴുതിത്തള്ളാന്‍ നിര്‍ദേശമുണ്ടെങ്കിലും സ്വകാര്യ പണമിടപാടുകാരില്‍നിന്ന് കടമെടുത്തവര്‍ക്ക് സഹായമില്ല. പണമിടപാടുകാരെ നികുതിവലയില്‍പ്പെടുത്താനും മറ്റു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ബജറ്റില്‍ നടപടിയില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവനയം പൊളിച്ചെഴുതണമെന്ന ആവശ്യം ഭാഗികമായി പരിഗണിച്ചിട്ടുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ അഡ്വെലോറം നികുതിസംവിധാനത്തില്‍നിന്ന് എക്സൈസ് തീരുവ സംവിധാനത്തിലേക്കു മാറ്റിയിട്ടുണ്ടെങ്കിലും കസ്റംസ് തീരുവയില്‍ പുനഃസംഘടന ഉണ്ടായില്ല.

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചെങ്കിലും ഐസിഡിഎസ് സാര്‍വത്രികമാക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. ഇടതുപക്ഷം ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് 60,000 കോടിരൂപയുടെ അധിക വിഭവ സമാഹരണം നടത്തണമെന്നാണ്. ഇതിന് കോര്‍പറേറ്റ് മേഖലയില്‍ കൂടുതല്‍ നികുതി ചുമത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ആ ദിശയില്‍ ഒരു നടപടിയും ബജറ്റിലില്ല. സെസ് നിയമത്തില്‍ മാറ്റംവരുത്തി ഈ മേഖലയ്ക്ക് നല്‍കുന്ന നികുതിയിളവുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവും ബജറ്റ് കണക്കിലെടുത്തിട്ടില്ല. വന്‍ ലാഭം നേടിക്കൊണ്ടിരിക്കുന്ന ഐടിമേഖലയെ നികുതിവലയില്‍ കൊണ്ടുവരണമെന്ന ഇടതുപക്ഷ ആവശ്യവും പരിഗണിച്ചില്ല. കസ്റംസ് തീരുവയാകട്ടെ ആസിയന്‍ നിലവാരത്തിലേക്കു മാറ്റാനുള്ള നീക്കങ്ങളാണ് ബജറ്റ് കൈക്കൊണ്ടിട്ടുള്ളത്.

സ്ത്രീകള്‍ക്ക് പരിഗണന വാക്കില്‍മാത്രം
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കു മാത്രമായുള്ള പദ്ധതികള്‍ക്ക് നീക്കിവച്ചത് മൊത്തം ബജറ്റ് അടങ്കലിന്റെ 0.52 ശതമാനം. കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചത് 0.50 ശതമാനമായിരുന്നു.

സ്ത്രീകളെ ബജറ്റില്‍ കാര്യമായി പരിഗണിച്ചിരിക്കുന്നുവെന്ന വാചകക്കസര്‍ത്ത് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ നടത്തി. ജനസംഖ്യയില്‍ പകുതിയുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ നയരൂപീകരണം നടത്തുന്നവര്‍ കണ്ടിരുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, ഈ ബജറ്റില്‍ 54 ഗവണ്‍മെന്റ് വകുപ്പുകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനുള്ള പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചു. 11460 കോടി രൂപ സ്ത്രീകള്‍ക്കു മാത്രമായുള്ള പദ്ധതികള്‍ക്ക് നീക്കിവച്ചുവെന്നും മന്ത്രി പറഞ്ഞു.

വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് 7200 കോടി നീക്കിവച്ചു. സംയോജിത ശിശുക്ഷേമ പദ്ധതി സാര്‍വത്രികമാക്കാന്‍ ആവശ്യമായ തുക നീക്കിവച്ചിട്ടില്ല.

വിലക്കയറ്റത്തിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. എന്നാല്‍, അത് പരിഹരിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. പൊതുവിതരണ സംവിധാനത്തിനുള്ള ഭക്ഷ്യസബ്സിഡി 31,456 കോടിയില്‍നിന്ന് 32,667 എന്ന വര്‍ധന മാത്രമാണ് വരുത്തിയിരിക്കുന്നത്. ദരിദ്രരായ ബഹുഭൂരിപക്ഷത്തിന് ഭക്ഷ്യസുരക്ഷ നല്‍കാന്‍ ഇത് പര്യാപ്തമല്ല.

സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യം ബജറ്റില്‍ നാമമാത്രമായേ ഉള്‍ക്കൊണ്ടിട്ടുള്ളൂവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷിണി അലിയും ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമനും പ്രസ്താവനയില്‍ പറഞ്ഞു. വിവിധ മന്ത്രാലയങ്ങള്‍ സ്ത്രീകളെ കണക്കിലെടുത്തുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തുടങ്ങിയെന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, മൊത്തം ആഭ്യന്തരോല്‍പ്പാദനവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ബജറ്റിലുള്ള പരിഗണന തുലോം കുറവാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മുഖപ്രസംഗം: പ്രതീക്ഷയേകുന്ന ബജറ്റ്
ജനപ്രിയ ബജറ്റുകളുടെ കാലമാണിത്. തെരഞ്ഞെടുപ്പിനു മണി മുഴങ്ങുമ്പോള്‍ ഇത്തരം ചില ബജറ്റുകള്‍ സമ്മാനപ്പെട്ടികളുമായി എത്തുന്നു. നിരക്കു വര്‍ധനയില്ലാതെ ലാലു റെയില്‍വേ ബജറ്റ് അവതരിപ്പിച്ചതിനു ചുവടുപിടിച്ചു കാര്യമായ നികുതി നിര്‍ദേശങ്ങളൊന്നുമില്ലാതെ പളനിയപ്പന്‍ ചിദംബരം കേന്ദ്ര പൊതു ബജറ്റും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാനം രാജ്യത്തെ കര്‍ഷകരുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുറപ്പിച്ചിരിക്കയാണു ധനമന്ത്രി. ഇന്നലെ പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും നല്‍കിയിട്ടുള്ള ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ഇന്ത്യയുടെ കാര്‍ഷിക വ്യവസ്ഥിതിക്ക് ഊര്‍ജം പകരുന്നവയാണ്.

രണ്ടു ഹെക്ടറില്‍ താഴെ ഭൂമിയുള്ള എല്ലാ കര്‍ഷകരുടെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനം മൂന്നു കോടി കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യും. പക്ഷേ ഇതിന്റെ പ്രയോജനം യഥാര്‍ഥ കര്‍ഷകര്‍ക്കു തന്നെയാണു ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തണം. മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കാതെ വായ്പ തരപ്പെടുത്തുന്നവരെ കണ്െടത്തി അര്‍ഹിക്കുന്നവര്‍ക്കു മാത്രം ആനുകൂല്യം ലഭ്യമാക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കാര്‍ഷിക ഇന്‍ഷ്വറന്‍സിന്റെ പരിധി ഉയര്‍ത്തിയതും ഇതിനായി നല്ലൊരു തുക നീക്കി വച്ചതും കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാവും. കര്‍ഷകശ്രീ ഇന്‍ഷ്വറന്‍സിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ അനര്‍ഹര്‍ക്ക് ആനുകൂല്യം കിട്ടുന്ന സാഹചര്യം ഒഴിവാക്കണം.

വിദ്യാഭ്യാസ – ഗ്രാമീണ വികസന മേഖലകളില്‍ വന്‍ പദ്ധതികളാണു ബജറ്റ് വിഭാവനം ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയ്ക്കുള്ള വിഹിതം ഇത്തവണ ഇരുപതു ശതമാനം കൂട്ടി 34,400 കോടി രൂപയാക്കിയിട്ടുണ്ട്. ഉച്ചക്കഞ്ഞി വിതരണത്തിനായി എണ്ണായിരം കോടി രൂപ നീക്കിവച്ചതു പിന്നോക്ക പ്രദേശങ്ങളിലെ കുട്ടികളെ ക്ളാസുകളിലെത്തിക്കാന്‍ സഹായകമാവും. പതിനാറു കേന്ദ്ര സര്‍വകലാശാലകളും ആറായിരം മോഡല്‍ സ്കൂളുകളും തുടങ്ങാനിരിക്കുന്നതില്‍ കേരളത്തിനും ഒരു കേന്ദ്ര സര്‍വകലാശാല അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളം നാളുകളായി ആഗ്രഹിക്കുകയും നിരന്തരമായി ആവശ്യപ്പെടുകയും ചെയ്തുകൊണ്ടിരുന്ന ഐ.ഐ.ടിയുടെ കാര്യത്തില്‍ ഇത്തവണയും നിരാശയായിരുന്നു ഫലം. വിവിധ ഐ.ഐ.ടി കളുടെ വികസനത്തിനായി നീക്കി വച്ചിരിക്കുന്ന തുകയില്‍ ഒരു ഭാഗം കേരളത്തിനും പ്രയോജനപ്പെടും.

പോളിയോ നിര്‍മാര്‍ജനം, ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആംഗന്‍വാടി എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്ന തുകയും ആനുകൂല്യങ്ങളും അനിവാര്യമായ ബജറ്റ് വിഹിതം തന്നെ. പതിവു പോലെ ഏറ്റവും കൂടുതല്‍ വിഹിതം ഇത്തവണയും പ്രതിരോധ മേഖലയ്ക്കുതന്നെ- 1,05,600 കോടിരൂപ. ആഭ്യന്തരതലത്തിലും അയല്‍വക്കത്തും സുരക്ഷാ ഭീഷണികളുള്ള സാഹചര്യത്തിന്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കപ്പെടുന്ന വന്‍തുക ഒഴിച്ചുകൂടാനാവാത്തതുതന്നെ. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍ എന്നിവയുടെ വില കുറയത്തക്കവിധം നികുതിയില്‍ വരുത്തിയിരിക്കുന്ന ഇളവു രാജ്യത്തെ വാഹനവിപണിയില്‍ കൂടുതല്‍ മുന്നേറ്റം ഉളവാക്കും. എന്നാല്‍ ഈ വാഹനപ്പെരുപ്പത്തിനാനുപാതികമായി നമ്മുടെ പാതകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ കൂടി ഉണ്ടാവേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം നിരത്തുകളിലെ തിരക്ക് അപകടവര്‍ധനയ്ക്കൊപ്പം അന്തരീക്ഷ മലിനീകരണമുളവാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കുകൂടി കാരണമാകും.

ആദായനികുതി പരിധി ഒന്നരലക്ഷം രൂപയാക്കിയതു ശമ്പളക്കാരായ ഒരു വിഭാഗത്തിനു പ്രയോജനം ചെയ്യും. വനിതകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ആദായനികുതി പരിധി ഉയര്‍ത്തിരിക്കുന്നതും സ്വാഗതാര്‍ഹമാണ്. ധനകാര്യ വിപണിയിലെ എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ കണ്െടത്താന്‍ സഹായകമാവും. ശമ്പളക്കാരുടെ വരുമാനം മാത്രം കൃത്യമായി കണ്െടത്തുകയും അതിലേറെ വരുമാനമുണ്ടാക്കുന്നവര്‍ നികുതി നല്‍കുന്നതില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തിരുന്ന അവസ്ഥയ്ക്ക് ഇതിലൂടെ മാറ്റമുണ്ടാവും.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍, പ്രത്യേകിച്ച് നാണ്യ വിള മേഖലയില്‍ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാണ്. നാളികേരം, കശുവണ്ടി, കുരുമുളക് എന്നിവയ്ക്കായുള്ള 1100 കോടിയുടെ പദ്ധതി, റബര്‍, ഏലം, കാപ്പി, തേയില എന്നിവയ്ക്കുള്ള പ്രത്യേകാനുകൂല്യ പദ്ധതി തുടങ്ങിയവ കേരളത്തില്‍ കര്‍ഷകരുടെ ക്ഷേമത്തിനുതകുന്നതാണ്.

തിരുവനന്തപുരത്ത് ഐസര്‍ ശാസ്ത്ര ഗവേഷണകേന്ദ്രം തുടങ്ങാനുള്ള നിര്‍ദേശവും സി.ഡി.എസിനോടനുബന്ധിച്ച് തോട്ടവിള ഗവേഷണകേന്ദ്രം തുടങ്ങാന്‍ അഞ്ചുകോടി രുപ അനുവദിച്ചതും കേരളത്തിനു പ്രയോജനം ചെയ്യും. എങ്കിലും ഐ.ഐ.ടി പോലുള്ള പദ്ധതികളില്‍ നിന്നു കേരളത്തെ ഒഴിച്ചു നിര്‍ത്തിയതു നമ്മുടെ സ്വപ്നങ്ങള്‍ക്കു മങ്ങല്‍ വീഴ്ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ വോട്ടര്‍മാരെ മുന്നില്‍കണ്ടു നടത്തുന്ന പതിവ് ചെപ്പടി വിദ്യകളൊക്കെ ചിദംബരവും കാട്ടുന്നുണ്െടങ്കിലും രാജ്യത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിക്കാതെ ധനകാര്യ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന വൈദഗ്ദ്ധ്യം ഈ ബജറ്റിലുടനീളം തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

1100 കോടിയുടെ പദ്ധതി ; കര്‍ഷകര്‍ക്കു പ്രതീക്ഷ
കണ്ണൂര്‍: ഉല്പന്നങ്ങളുടെ വിലത്തകര്‍ച്ചയും വിളകളുടെ രോഗബാധയും മൂലം വര്‍ഷങ്ങളായി നിരാശയിലാണ്ട കര്‍ഷകര്‍ക്കു ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷ. തേങ്ങ, കശുവണ്ടി, കുരുമുളക് എന്നീ വിളകള്‍ക്കായി 1100 കോടി രൂപയുടെ പദ്ധതിയാണ് ധനമന്ത്രി ചിദംബരം ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ ലഭിക്കുക.

വര്‍ഷങ്ങളായി തുടരുന്ന വിലയിടിവും കടുത്ത രോഗബാധയും മൂലം ഏറെ കര്‍ഷകര്‍ തെങ്ങ്, കശുമാവ്, കവുങ്ങ്, കുരുമുളക് എന്നീ കൃഷികളില്‍നിന്നും റബര്‍കൃഷിയിലേക്കു തിരിയാന്‍ തുടങ്ങിയിരുന്നു. നാണ്യവിള കര്‍ഷകരെ കാര്യമായി പരിഗണിച്ചത് മേഖലയില്‍ പുത്തന്‍ ഉണര്‍വേകും.

കൂടാതെ, തോട്ടവിള മേഖലയില്‍ തിരുവനന്തപുരത്ത് പഠന കേന്ദ്രം തുടങ്ങാന്‍ അഞ്ചുകോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടിണ്ട്. നിലവില്‍ കേരളത്തില്‍ കാര്‍ഷിക സര്‍വകലാശാലയും കാസര്‍ഗോട്ടെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമാണ് കാര്‍ഷിക മേഖലയില്‍ പ്രധാനമായും പഠനങ്ങള്‍ നടത്തുന്നത്. അത്യുത്പാദന ശേഷിയും രോഗപ്രതിരോധ ശേഷിയുമുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കാനും രോഗങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ കണ്ടുപിടിക്കാനും ഈ സ്ഥാപനങ്ങള്‍ക്കു ഫലപ്രദമായി കഴിയുന്നില്ലെന്ന് കര്‍ഷകരില്‍നിന്നും വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ പുതിയ പഠന കേന്ദ്രം വരുന്നത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കു ഗുണകരമായേക്കും. പുതിയതായി 500 മണ്ണു പരിശോധനാ ലാബുകള്‍ തുടങ്ങുമെന്ന പ്രഖ്യാപനവും കാര്‍ഷിക മേഖലയ്ക്കു പ്രതീക്ഷയേകുന്നു. ഇതില്‍ എത്രയെണ്ണം കേരളത്തിനു ലഭിക്കുമെന്ന് വ്യക്തമായിട്ടില്ല.

കൂമ്പുചീയലും മണ്ഡരിരോഗവും വ്യാപകമായതോടെ കേരളത്തിലെ നാളികേര കര്‍ഷകര്‍ നട്ടെല്ലൊടിഞ്ഞ അവസ്ഥയിലായിരുന്നു. രോഗബാധമൂലം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ തെക്കന്‍കേരളത്തില്‍ നാളികേര കൃഷി തകര്‍ന്നടിഞ്ഞിരുന്നു. അടുത്തകാലത്തായി മലബാര്‍ മേഖലയിലും നാളി കേരകൃഷി കടുത്തവെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രോഗബാധമൂലം ഉത്പാദനം കുത്തനെ ഇടിഞ്ഞിതിനു പുറമെ കനത്ത വിലയിടിവും നാളികേര കര്‍ഷകരെ കൃഷി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു.

കശുമാവുകൃഷിയുടെ അവസ്ഥയും നിലവില്‍ ഏറെ ദയനീയമാണ്. ഗുണമേന്മയില്‍ ഏറ്റവും മികച്ച കശുവണ്ടി ഉത്പാദിപ്പിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ത്തന്നെ വിലയിടിവും രോഗബാധയും മൂലം കര്‍ഷകര്‍ തകര്‍ച്ചയിലാണ്. കശുമാവു തോട്ടങ്ങളില്‍ ഏറിയപങ്കും റബര്‍തോട്ടങ്ങള്‍ക്കു വഴിമാറിക്കഴിഞ്ഞു.

കുരുമുളകു കൃഷിയുടെ കാര്യവും വ്യത്യസ്ഥമല്ല. കേരളത്തിലെ പ്രധാന കുരുമുളക് ഉത്പാദന കേന്ദ്രമായ വയനാട്ടില്‍ രോഗബാധ രൂക്ഷമായത് കാര്‍ഷിക മേഖലയില്‍ കനത്ത ആഘാതമേല്‍പ്പിച്ചിരുന്നു.

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതോടൊപ്പം കുരുമുളക്, തെങ്ങ് കൃഷിക്കുള്ള സഹായധനംകൂടി യഥാസമയം കര്‍ഷകരിലെത്തിയാല്‍ വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധിക്ക് മികച്ച പരിഹാരമാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

ഹ്രസ്വകാല നിക്ഷേപകര്‍ക്ക് തിരിച്ചടി; ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നേട്ടം
ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ദോഷകരമാണെങ്കിലും ദീര്‍ഘകാലത്തേക്ക് വിലയിരുത്തുമ്പോള്‍ ബജറ്റില്‍ ഗുണകരമായ പല നിര്‍ദേശങ്ങളുമുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരു ബജറ്റായതിനാല്‍ ജനപ്രിയ കാര്യങ്ങള്‍ക്കാണ് പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ഓഹരി വിപണിയെ സംബന്ധിച്ചു എപ്പോഴും ഗ്രോത്തിനാണ് പ്രാധാന്യം. ഹ്രസ്വകാല നിക്ഷേപകര്‍ക്ക് ടാക്സ് ഇനത്തില്‍ ലാഭത്തിന്റെ പത്തു ശതമാനം നല്‍കിയിരുന്നത് ഇനിമുതല്‍ പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയത് തിരിച്ചടിയാണ്. അമ്പതു ശതമാനം വര്‍ധനയെന്നത് വിപണിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിപണിയില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിന് കൂടുതല്‍ ടാക്സ് നല്‍കേണ്ടി വരുമെന്നതും തിരിച്ചടിയാണ്. ഇത് വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന് ഇടവരുത്തിയേക്കും. ഫ്രിന്‍ജ് ബെനഫിറ്റ് ടാക്സില്‍ കാര്യമായ ഇളവ് അനുവദിക്കാത്തതും നിരാശാജനകമായി.

ഈ വര്‍ഷം കൂടുതല്‍ ടാക്സ് കളക്ഷനുണ്ടായതിനാല്‍ കമ്പനികള്‍ക്ക് ടാക്സ് ഇളവു നല്‍കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. കോര്‍പ്പറേറ്റ് ടാക്സിനോ അതിന്റെ സര്‍ ചാര്‍ജിനോ ഇളവു നല്‍കാത്തതും വിപണിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഇതിനുപുറമെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന ശക്തമായ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാതിരുന്നതും സമ്പദ്വ്യവസ്ഥയ്ക്ക് താല്‍ക്കാലിക തിരിച്ചടിയുണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയതും തിരിച്ചടിയായി.

എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിപണിക്ക് ആവേശം പകരുന്നതാണ് ഈ ബജറ്റ്. വ്യക്തിഗത ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയതും മറ്റ് ഇളവുകള്‍ അനുവദിച്ചതും ദീര്‍ഘകാലത്ത് ധാരാളം പണ ലഭ്യതയുണ്ടാക്കും. വരുംദിവസങ്ങളില്‍ ആഗോള ഓഹരി വിപണിയുടെ ചലനങ്ങളാവും ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുക.

കാര്‍ഷിക കടം കിട്ടാക്കടമോ?
കാര്‍ഷിക കടം എഴുതിത്തള്ളുക എന്നത് സര്‍ക്കാര്‍ നയമാണ്. അതിനാല്‍ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല.

എന്നാല്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. കാരണം എഴുതിത്തള്ളുന്ന കടം തരാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഈ കടങ്ങള്‍ ബാങ്കിന് കിട്ടാക്കടങ്ങളല്ല. കാരണം മതിയാ രേഖകളുടെയും ഈടിന്റെയും അടിസ്ഥാനത്തിലാണ് ബാങ്ക് ലോണ്‍ അനുവദിക്കുന്നത്. അതിനാല്‍ ഇത്തരം കടംങ്ങളെ കിട്ടാക്കടം എന്നു വിളിക്കുന്നതില്‍ അല്പം ഔചിത്യമുണ്ട്.

അതുപോലെ തന്നെ കാര്‍ഷിക കടം എഴുതിത്തള്ളുക എന്നത് ജനപ്രിയമാണെങ്കിലും അത്തരം സമീപനങ്ങള്‍ പ്രായോഗികമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് ബാങ്കുകളുടെ റിക്കവറിയെ ബാധിക്കും. പ്രകൃ തിദുരന്തമുണ്ടാവുമ്പോഴോ, വെള്ളപ്പൊക്കം കാരണമോ അതിശൈത്യം കാരണമോ വരള്‍ച്ച മൂലമോ കൃഷിനാശം സംഭവിച്ചാല്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുകയാണ് വേണ്ടത്. കാര്‍ഷിക നഷ്ടംവരുന്നതില്‍ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, എല്ലാ കടങ്ങളും എഴുതിത്തള്ളും എന്നത് കാര്‍ഷികേതരമായിപ്പോലും കാര്‍ഷികവായ്പകള്‍ എടുക്കുന്നതിന് കൃഷിക്കാരെ പ്രേരിപ്പിക്കും.

എം. വേണുഗോപാലന്‍

ചെയര്‍മാന്‍, ഫെഡറല്‍ ബാങ്ക്

എക്സൈസ് ഡ്യൂട്ടി നിലനിര്‍ത്തിയത് നേട്ടമെന്ന്
തിരുവനന്തപുരം:എക്സൈസ് ഡ്യൂട്ടി കുറയ്ക്കാതെ നിലനിര്‍ത്തിയത് കേരളത്തിന് ഗുണകരമാകുമെന്ന് വ്യവസായ മന്ത്രി ഇളമരം കരിം കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതികരിച്ചു.

ഇത് നമ്മുടെ ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ വില കുറച്ചു വില്‍ക്കാന്‍ സഹായകരമാകും.സള്‍ഫര്‍ ഡ്യൂട്ടി കുറച്ചത് എഫ്.എ.സിടി, കെ.എം.എം.എല്‍, ടൈറ്റാനിയം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും.

അതേസമയം അടിസ്ഥാന സൌകര്യ വികസനത്തിന് കാര്യമായ സഹായം നല്‍കിയിട്ടില്ലെന്ന കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു.

കയര്‍: നികുതി ഒഴിവാക്കിയതു തൊഴിലാളിക്കു ഗുണം ചെയ്യില്ല

ആലപ്പുഴ: കയര്‍ബോര്‍ഡിനെ വരുമാനനികുതിയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര ബജറ്റിലെ തീരുമാനം കയര്‍മേഖലയില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബജറ്റിലെ വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും കയറ്റുമതിക്കാര്‍ക്കു മാത്രമായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.

കയറ്റുമതിക്കാര്‍ക്ക് സബ്സിഡിയിലും മറ്റും ഇളവുകള്‍ കൊടുക്കുന്ന കയര്‍ബോര്‍ഡിനെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയതുകൊണ്ട് ഇത് സാധാരണ തൊഴിലാളികള്‍ക്കു ഗുണം ചെയ്യില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

ബജറ്റ് പ്രതീക്ഷക്കു വകയില്ല: പിണറായി
തിരുവനന്തപുരം: 2008-09 കേന്ദ്ര ബജറ്റ് പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയര്‍ന്നിട്ടില്ല. ചെറുകിട നാമമാത്ര കൃഷിക്കാര്‍ ബഹുഭൂരിപക്ഷം വരുന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന കാര്‍ഷിക കടാശ്വാസം വലിയതോതില്‍ ഉപകരിക്കപ്പെടുമെങ്കിലും മഴകുറഞ്ഞതും ജലസേചനമില്ലാത്ത മറ്റ് പല സംസ്ഥാനങ്ങളിലെ പങ്ക് കൃഷിക്കാരും കടാശ്വാസ പരിധിക്ക് പുറത്തായിരിക്കും. സ്വകാര്യ പണമിടപാടുകാരെക്കുറിച്ച് ധനമന്ത്രി നിശബ്ദത പാലിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതുപോലെ തന്നെ പ്രഖ്യാപിച്ച കടാശ്വാസ ചെലവ് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍വഹിക്കുമോ എന്നും വ്യക്തമായിട്ടില്ല.

കേരളമിന്നു നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രശ്നം വിലക്കയറ്റമാണ് എന്നാല്‍ പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനുവേണ്ടി ആവശ്യമായ പണം വകയിരുത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മികച്ച ബജറ്റെന്നു രവി, ദീര്‍ഘവീക്ഷണമില്ലെന്നു രാജ, കേന്ദ്രമന്ത്രി വയലാര്‍ രവി

സ്വാതന്ത്യ്രത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചത്. എല്ലാ മേഖലകളിലുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാ പനം കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുകയും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഡി. രാജ എംപി

സി.പി.ഐ ദേശീയ സെക്രട്ടറി

താത്കാലികമായ ആശ്വാസം പകരുന്ന ബജറ്റാണിത്. ദീര്‍ഘ വീക്ഷണമില്ല. സാമ്പത്തിക പരിഷ്കാരങ്ങളില്‍ മാറ്റമില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ആപത്കരമാണ്. കര്‍ഷക വായ്പയുടെ മേലുള്ള നാല് ശതമാനം പലിശ നിരക്ക് സംബന്ധിച്ച് ബജറ്റ് മൌനം പാലിക്കു കയാണ്.

കെ.എസ്. മനോജ് എംപി

കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച ആനുകുല്യങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും മത്സ്യമേഖലയേയും പരമ്പരാഗത വ്യവസായ മേഖലയേയും തഴഞ്ഞു. കയര്‍ ഉത്പന്നങ്ങളെ സഹായിക്കുന്ന യാതൊരു നിര്‍ദേശവും ബജറ്റിലില്ല. ഐ.ഐ.ടി നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.

എം.പി. വീരേന്ദ്രകുമാര്‍ എംപി

കാര്‍ഷിക കടാശ്വാസ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും താത്കാലികമായ ആശ്വാസം മാത്രമാണ്. കൃഷിക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വില കിട്ടുന്ന വിധത്തിലുള്ള നടപടികള്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ ഇറക്കുമതി നയം കര്‍ഷകന് അനുകൂലമല്ല.

പി.സി. തോമസ് എംപി

നിരവധി സഹായ നിര്‍ദേശങ്ങളുണ്െടങ്കിലും ബജറ്റ് ആശങ്കാജനകമാണ്. നാല് ശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കുകയായിരുന്നു വേണ്ടത്.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണം. ഐ.ഐ.ടി കേരളത്തിന് നല്‍കാതിരുന്നത് പ്രതിഷേധാര്‍ഹമാണ്.

കാര്‍ഷിക കടാശ്വാസ നിയമവും ഇറക്കുമതി ചുങ്കവും വേണം. വി.എസ്
തിരുവനന്തപുരം: രണ്ടുഹെക്ടര്‍വരെ ഭൂമിയുള്ള കാര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുവാനുള്ള പ്രഖ്യപനം ആശ്വാസകരമെങ്കിലും കാര്‍ഷിക മേഖലയുടെ അടിസ്ഥാന പ്രശ്നത്തിന് ബജറ്റ് പരിഹാരം ഉണ്ടാക്കിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. കാര്‍ഷിക വിഭവങ്ങള്‍ക്കു ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുകയാണ് വേണ്ടിയിരുന്നത്. നെഹ്റുവിന്റെ കാലത്ത് ഇതായിരുന്നു സമീപനം. വിദേശങ്ങളില്‍ നിന്നും ഇറക്കുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ചുങ്കം ഏര്‍പ്പടുത്താതെ നമ്മുടെ വിളകള്‍ രക്ഷപെടില്ല. റാവു സര്‍ക്കാരാണ് ഈ സംരക്ഷണം കളഞ്ഞത്.

കേരളസര്‍ക്കാര്‍ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണിത്.കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുവാന്‍ നാം മാതൃക കാട്ടി.കടാശ്വാസനിയമവും ഉണ്ടാക്കി. ബജറ്റ് പ്രഖ്യ പനത്തോടെ സഹകരണസംഘങ്ങളില്‍ നിന്നും വായ്പ എടുത്തവര്‍ക്കും ദേശസാത്കൃതബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്കും കടാശ്വസം ലഭിക്കും മുഖ്യമന്ത്രി വിശദികരിച്ചു.

പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ബജറ്റ്: ചെന്നിത്തല

തിരുവനന്തപുരം: പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചിരിക്കുന്നതെന്നു കെ.പി.സി. സി പ്രസിഡന്റ് രമേശ് ചെന്നി ത്തല. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ ഫലമായി ആത്മഹത്യയുടെ വഴിതേടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനുള്ള 60,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി കേരളത്തിന് അങ്ങേയറ്റം ഉപകാര പ്രദമാകും.

നാളീകേരം, കുരുമുളക്, കശുവണ്ടി എന്നീ നാണ്യവിളകളുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പദ്ധതികളും കുരുമുളക്, തേയില, റബര്‍, ഏലം എന്നീ നാണ്യവിളകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടും – രമേശ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ഒരു ചുവട് മുന്നോട്ട് രണ്ടു ചുവട് പിന്നോട്ട് : തോമസ് ഐസക്

തിരുവനന്തപുരം: ഒരു ചുവട് മുന്നോട്ട് രണ്ടു ചുവട് പിന്നോട്ട് എന്ന രീതിയിലുള്ള ബജറ്റാണ് ചിദംബരത്തിന്റേതെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നയവൈകല്യങ്ങളുടെ പ്രായശ്ചിത്തം എന്നനിലയിലാണ് കര്‍ഷകാശ്വാസ പരിപാടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നയവൈകല്യങ്ങളുടെ ഭാഗമായി ഇന്ത്യയുടെ കാര്‍ഷിക രംഗം താറുമാറായി.

കൃഷി ആദായകരമല്ലാതായതോടെ കര്‍ഷകര്‍ കടക്കെണിയില്‍ വീണു. ഈ വീഴ്ചയുടെ പ്രായശ്ചിത്തമാണ് ഇപ്പോള്‍ കര്‍ഷകരുടെ കടമെഴുതിത്തള്ളുമെന്ന ബജറ്റ് പ്രഖ്യാപനം.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ എടുക്കുന്ന കാര്യം ധനമന്ത്രി വേണ്െടന്നു വച്ചപ്പോള്‍ വളര്‍ച്ചാനിരക്കു കൂട്ടാന്‍ സ്വകാര്യ പങ്കാളിത്തത്തേയും വിദേശ നിക്ഷേപത്തേയുമാണ് ആശ്രയിക്കുന്നത്. വായ്പ എടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ധനമന്ത്രി പറയുന്നുമില്ല. വായ്പ എടുത്തിരുന്നവെങ്കില്‍ അത് വികസന പ്രവര്‍ത്തനങ്ങളെ ഏറെ സഹായിക്കുമായിരുന്നു. എന്നാല്‍, വളര്‍ച്ചാ നിരക്കു കൂട്ടാന്‍ മന്ത്രി കണ്െടത്തിയ പോംവഴി അത്ര പോസിറ്റീവല്ലെന്ന് അദ്ദേഹം പറഞ്ഞു. അതാണ് ബജറ്റിലെ പിന്നോട്ടടി.

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാന്‍ എടുത്ത നടപടി ആശ്വാസകരം. ഇതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് മൂവായിരം കോടി രൂപയുടെ ആശ്വാസമുണ്ടാകും. എങ്കിലും ബാങ്കുകള്‍ എഴുതി തള്ളുന്ന പണം അവര്‍ക്ക് എങ്ങ നെ തിരകെ ലഭിക്കുമെന്നു പറഞ്ഞിട്ടില്ല. ഇത് ബാങ്കുകള്‍ സ്വയം വഹിക്കണമോ കേന്ദ്രസര്‍ക്കാര്‍ നല്‍കുമോ എന്നൊക്കയുള്ള കാര്യങ്ങള്‍ വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളെന്നും എന്തായാലും ഈ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം ഓഹരി വിപണിയില്‍ കണ്ടു തുടങ്ങിയിട്ടുണ്െടന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടിഘോഷിക്കപ്പെട്ട വിദര്‍ഭാ പദ്ധതിയില്‍ പോലും പലിശമാത്രമാണ് എഴുതിത്തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.

അതു തന്നെ പകുതി സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ എന്താണ് മന്ത്രി ചെയ്യാന്‍ പോകുന്നതെന്നറിയില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ഊന്നലുകള്‍ ഉണ്ട് ഇതും സ്വാഗതം ചെയ്യപ്പെടാം. പക്ഷെ ഇവിടെ ഒരു പ്രശ്നമുള്ളത് എല്ലാം കേന്ദ്ര പദ്ധതികളായിട്ടാണ് വരുന്നത് എന്നതാണ്. ഈ രംഗങ്ങളില്‍ പല സംസ്ഥാനങ്ങളും പല നിലയിലാണ് നില്‍ക്കുന്നത്. കേരളം ഇക്കാര്യങ്ങളില്‍ വളരെ മുന്നോട്ടു പോയ സംസ്ഥാനമാണ്. അപ്പോള്‍ ഈ രംഗങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പദ്ധതികള്‍ ആവിഷ്കരിക്കുവാനുള്ള സ്വാതന്ത്യ്രം വേണമെന്ന് മന്ത്രി പറഞ്ഞു. മുന്‍ബജറ്റുകളേക്കാള്‍ ഇപ്പോഴത്തെ ബജറ്റ് ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ കാത്തിരുന്ന ബജറ്റ്

കൊച്ചി: കര്‍ഷകര്‍ കാത്തിരുന്ന ബജറ്റാണ് ധനമന്ത്രി പി.ചിദംബരം ഇന്നലെ അവതരിപ്പിച്ചത്. കാര്‍ഷിക കടം മൊത്തം എഴുതിത്തള്ളി കര്‍ഷക ലക്ഷങ്ങളുടെ നിരന്തരമായ ആവശ്യം ബജറ്റില്‍ നിറവേറ്റിയ ധനമന്ത്രി ചിദംബരം കേന്ദ്രധമന്ത്രിമാരുടെ പട്ടികയില്‍ സുവര്‍ണ ശോഭയോടെ തിളങ്ങുമെന്നു കേര വികസന ബോര്‍ഡ് ഉപസമിതിയംഗം ജോസഫ് ആലപ്പാട്ട്. കടാശ്വാസം ശരിക്കും നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രം അതീവജാഗ്രത പുലര്‍ത്തണം. അല്ലെങ്കില്‍ ഇതിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഏറെ വൈകും. തിരുവനന്തപുരത്ത് ആരംഭിക്കുന്ന പുതിയ ഐസര്‍ ഗവേഷണ കേന്ദ്രത്തിലും കേര രോഗങ്ങളായ കാറ്റു വീഴ്ചയ്ക്കും മണ്ഡരിക്കും എതിരെ ശക്തമായ ഗവേഷണം തുടങ്ങാന്‍ മുന്‍കൈയ്യെടുക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ഷിക കടം എഴുതിത്തള്ളാനുള്ള പ്രഖ്യാപനം സ്വഗതാര്‍ഹം: ഇന്‍ഫാം   
കട്ടപ്പന: കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ഇന്‍ഫാം സ്വാഗതംചെയ്തു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫാം ആരംഭിച്ച കര്‍ഷകരക്ഷായാത്രയുടെ മധ്യത്തില്‍ കടങ്ങള്‍ എഴുതിതള്ളാനുണ്ടായ പ്രഖ്യാപനം ഏറെ സന്തോഷകരമായിട്ടുണ്െടന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ളാക്കല്‍, ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടായിരത്തില്‍ ഇന്‍ഫാം രൂപംകൊണ്ട നാള്‍മുതല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണമെന്ന് ആവശ്യപ്പെടുന്നതാണ്. കുരുമുളക്, നാളികേരം, കശുവണ്ടി എന്നിവയ്ക്കുള്ള പ്രത്യേക പാക്കേജുകളും സ്വഗതാര്‍ഹമാണ്. ഗ്രാമീണ മേഖലയോടുള്ള യു.പി.എ സര്‍ക്കാര്‍ പ്രകടമാക്കിയിരിക്കുന്ന പ്രത്യേക പരിഗണന രാജ്യത്തിനു മുഴുവന്‍ അനുഗ്രഹമാകുമെന്നും നേതാക്കള്‍ പറഞ്ഞു. പതിനഞ്ചിന കാര്‍ഷിക ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് ആരംഭിച്ച കര്‍ഷകയാത്രയുടെ ഭാഗമായി കട്ടപ്പനയില്‍ എത്തിയതായിരുന്നു ഇന്‍ഫാം നേതാക്കള്‍.

ഡോ. എം.സി ജോസഫ്, മൊയ്തീന്‍ ഹാജി, അഡ്വ. പി.എസ് മൈക്കിള്‍, ജോസഫ് കാവനാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

താഴത്തട്ടിലുള്ളവര്‍ക്കു പരിഗണന

സമൂഹത്തിന്റെ താഴത്തട്ടിലുള്ളവരെ വേണ്ടവണ്ണം പരിഗണിച്ച ബജറ്റാണ് കേന്ദ്രധനമന്ത്രി ഡോ.ചിദംബരം ഇന്നലെ പാര്‍മെന്റില്‍ അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്ക് ഇത്രയേറെ ഊന്നല്‍ നല്‍കിയൊരു ബജറ്റ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലു ണ്ടായിട്ടില്ല.

കാര്‍ഷികകടം എഴുതിത്തള്ളിയതിന് രണ്ടു വശമുണ്ട്. വായ്പ തിരിച്ചടയ്ക്കാനുള്ള പ്രവണത വായ്പയെടുക്കുന്നവരില്‍ കുറയും. അത് ബാങ്കുകള്‍ക്ക് ഗുണകരമാവില്ല. ബജറ്റ് പ്രഖ്യാപിച്ച ശേഷം ഓഹരി കമ്പോളത്തില്‍ ദൃശ്യമായ പ്രവണത ഇതിന് ഉദാഹരണമാണ്. എന്നാല്‍ മറ്റൊരു വശത്തുകൂടി നോക്കിയാല്‍ കടമെഴുതിത്തള്ളല്‍ അനിവാര്യമാണെന്നും കാണാം.

ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ ഇതല്ലാതെ മറ്റുപോംവഴികള്‍ ഉണ്ടായിരുന്നില്ല. എന്തായാലും കടക്കെണിയില്‍ കിടക്കുന്ന സാധാരണ കര്‍ഷകന് ഇത് വലിയൊരു ആശ്വാസമാണ്. ജലസേചനം പോലുള്ള കാര്യങ്ങളില്‍ ബജറ്റ്ക്രീയാത്മകമായി ഊന്നുണ്ട്. കുറെക്കാലമായി മുതല്‍ മുടക്കില്ലാതെ കിടന്ന മേഖലയാണിത്.

ഇതിന്റെ ഗുണം കേരളത്തിനുമുണ്ടാകും. കേരളത്തിലെ തെങ്ങുകൃഷിക്ക് കൂടുതല്‍ ഊര്‍ജ്ജ്വസ്വലതയ്ക്ക് ഇത് വഴിതെളിക്കും. തേയില, കാപ്പി എന്നിവയേയും ബഡ്ജറ്റില്‍ പരിഗണിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതും പ്രയോജന പ്രദമാണ്.

ഒരു ഐ.ഐ.ടി കേരളത്തിന് ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല. എന്നാല്‍, പ്രായമായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മറ്റും ബജറ്റില്‍ നല്ല നിര്‍ദേശങ്ങളുണ്ട്. അറുപതില്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം കേരളത്തില്‍ താരതമ്യേന കൂടുതലാണ്. അപ്പോള്‍ അതിന്റെ പ്രയോജനവും നമുക്ക് ലഭിക്കും. പൊതുവേ നല്ല ബജറ്റാണിതെന്നു പറയാം.

ഡോ.മേരിജോര്‍ജ്ജ്

(സാമ്പത്തിക വിദഗ്ധ)

സ്വാഗതാര്‍ഹം: സ്വാമിനാഥന്‍

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച 60000 കോടിയുടെ ആശ്വാസ പദ്ധതികള്‍ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നു കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ.എം.എസ്.സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. തന്റെ അധ്യക്ഷതയിലുള്ള ദേശീയ കര്‍ഷക കമ്മീഷന്‍ വായ്പാ ഇളവു നല്‍കണമെന്നു നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നത്തെ സര്‍ക്കാര്‍ ഗൌരവമായെടുത്തതില്‍ സന്തോഷമുണ്ട്.

കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഏഴു ശതമാനത്തില്‍ നിന്നു നാലായി കുറയ്ക്കണമെന്ന കമ്മീഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

47 ശതമാനത്തോളം കര്‍ഷകര്‍ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നാണു വായ്പയെടുത്തിരിക്കുന്നതെന്നും ഇക്കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മരുന്നുകളുടെ വിലക്കുറവ് സാധാരണക്കാരനു പ്രയോജനം ചെയ്യും
കൊച്ചി: വളരെയേറെ മാനുഷിക പരിഗണനയോടുകൂടിയ ബജറ്റാണിത്. ഒരു സാധാരണ കുടുംബത്തി ന്റ ബജറ്റ് തന്നെ തകര്‍ക്കുന്നതാണ് രോഗം. ചികിത്സാലെച്ചലവില്‍ വളരെയധികവും ഔഷധത്തിനുവേണ്ടിയാണ്. ജീവിതകാലം മുഴുവന്‍ ഔഷധം കഴിക്കേണ്ടിവരുന്നവര്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെയോ പെന്‍ഷന്റെയോ നല്ലൊരു പങ്ക് മരുന്നുവാങ്ങുന്നതിനായി നീക്കിവെയ്്ക്കേണ്ടിവരുന്നു.

ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതിയില്‍ എട്ടു ശതമാനം കുറവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും.

നികുതിയില്‍ കുറവ് വരുത്തിയതോടെ മരുന്നുകള്‍ക്ക് വിലക്കുറവുണ്ടാകും. കാന്‍സര്‍, കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് മരുന്നില്‍ നല്ല കുറവ് ലഭിക്കും. ഏകദേശം അയ്യായിരം രൂപ വിലയുള്ള മരുന്നിന് അഞ്ഞൂറ് രൂപയോളം കുറവ് ലഭിക്കും. രാജ്യത്തെ ആഭ്യന്തര മരുന്നു വിപണി ബജറ്റിനെ സ്വാഗതം ചെയ്തു. സാധാരണക്കാര്‍ക്ക് മരുന്നുകള്‍ പ്രാപ്യമായ വിലയില്‍ ലഭ്യമാക്കുന്നതാണ് ബജറ്റിലെ നിര്‍ദേശമെന്ന് മരുന്നു കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്ത് ഏറെ ആശങ്ക പരത്തുന്ന എയിഡ്സ് രോഗം നിയന്ത്രിക്കുന്നതിനായി 990 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ പോളിയോ നിര്‍മാര്‍ജനത്തിനായി 10420 കോടി രൂപയും ഗ്രാമീണ ആരോഗ്യ സംരക്ഷണത്തിനായി 12500 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 325 ജില്ലകളിലെ ആശുപത്രികളുടെ പുനരുദ്ധാരണമാണ് മറ്റൊരു എടുത്തു പറയത്തക്ക ബജറ്റ് നിര്‍ദേശം.

പി.എസ് സതീഷ്കുമാര്‍

അസിസ്റ്റന്‍ഡ് ഡ്രഗ് കണ്‍ട്രോളര്‍

ഐ.എസ്.ആര്‍.ഒക്കൂ നൂറുകോടി

ന്യൂഡല്‍ഹി: ബഹിരാകാശത്തെ മനുഷ്യദൌത്യമെന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിക്കു ശക്തമായ പിന്തുണ നല്കി ബജറ്റില്‍ ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നൂറുകോടി നീക്കിവച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരുപത്തിനാലു ശതമാനം വര്‍ധനയാണിത്. കഴിഞ്ഞവര്‍ഷം 3290 കോടിയാണ് ബഹിരാകാശ ദൌത്യങ്ങള്‍ക്കായി ലഭിച്ചതെങ്കില്‍ ഇത്തവണ അത് 4074 കോടിയായി ഉയര്‍ന്നു. ഇതു കൂടാതെ സ്പേസ് റിക്കവറി കാപ്സ്യൂളിനായി മറ്റൊരു പത്തുകോടിയും അനുവദിച്ചിട്ടുണ്ട്.

വ്യക്തിഗത ആദായനികുതിയില്‍ ആനുകൂല്യങ്ങള്‍
2008-ലെ ബജറ്റില്‍ വ്യക്തിഗത ആദായനികുതി ബാധ്യതയില്‍ വന്‍ ഇളവുകളാണ് കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത്. സാധാരണക്കാരുടെ പ്രതീക്ഷയ്ക്ക് ഉപരിയായുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

വനിതകളും മുതിര്‍ന്ന പൌരന്മാരും ഒഴികെയുള്ള വ്യക്തികളുടെ നികുതി ബാധ്യതയില്ലാത്ത വരുമാനത്തിന്റെ പരിധി 1,50,000 രൂപയായി ഉയര്‍ത്തി. നിലവിലിത് 1,10,000 രൂപയായിരുന്നു. വനിതകളുടെ നികുതിയിതര വരുമാനത്തിന്റെ പരിധി 1,80,000 രൂപയായി ഉയര്‍ത്തി. 65 വയസ് തികഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് നിലവിലുള്ള 1,95,000 രൂപയില്‍നിന്നും 2,25,000 രൂപയായി ഉയര്‍ത്തി.

ഇതിനുപരിയായി നികുതി കണക്കാക്കുന്ന വിവിധ പട്ടികകളുടെ പരിധിയിലും വന്‍ വര്‍ധന വരുത്തി. ഒന്നര ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പത്തു ശതമാനമാണ് നികുതി നിരക്ക്. മൂന്നു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനവും അഞ്ചു ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

വ്യക്തികള്‍ ഒഴികെ മറ്റു നികുതിദായകരുടെ നിരക്കുകളിലോ ഘടനകളിലോ യാതൊരു മാറ്റം വരുത്തിയിട്ടില്ല. അതുപോലെ എല്ലാ നികുതിദായകരും നികുതിയുടെ മേല്‍ കൊടുക്കേണ്ട മൂന്നു ശതമാനം വിദ്യാഭ്യാസ കരത്തിനും മാറ്റമൊന്നുമില്ല.

പത്തു ലക്ഷത്തിനുമേല്‍ നികുതി വിധേയ വരുമാനമുള്ള വ്യക്തികളും ഒരു കോടി രൂപയ്ക്ക് മേല്‍ നികുതി വിധേയ വരുമാനമുള്ള കമ്പനികളും പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളും നികുതിയുടെ മേല്‍ കൊടുക്കേണ്ട പത്തു ശതമാനം സര്‍ചാര്‍ജിനും മാറ്റമൊന്നുമില്ല.

വൃദ്ധരുടെ ചികിത്സാ ചെലവിനുള്ള ഇന്‍ഷുറന്‍സ് പ്രീമിയത്തിന് പ്രത്യേക കിഴിവ് ഏര്‍പ്പെടുത്തി. നികുതിയദായകരായ വ്യക്തി തന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിനായി എടുക്കുന്ന മെഡി ക്ളെയിം പോളിസിയുടെ പ്രീമിയമായി 15,000 രൂപ വരെ അടയ്ക്കുന്ന തുകയ്ക്ക് വരുമാനത്തില്‍നിന്ന് പ്രത്യേക കിഴിവ് ഏര്‍പ്പെടുത്തി. ഇപ്പോള്‍ നിലവിലുള്ള ജീവിത പങ്കാളിയുടെയും മക്കളുടെയും മെഡിക്കല്‍ ക്ളെയിം കിഴിവിന് പുറമേയാണിത്.

നികുതിദായകന്‍ മുതിര്‍ന്ന പൌരനാണെങ്കില്‍ പരിധി ഇരുപതിനായിരമാണ്. ഓഹരികള്‍ വാങ്ങി സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ വില്ക്കുമ്പോഴുണ്ടാകുന്ന ഹൃസ്വകാല മൂലധന വര്‍ധന ലാഭത്തിന് 10 ശതമാനം നികുതി 15 ശതമാനമായി ഉയര്‍ത്തി. മുതിര്‍ന്ന പൌരന്മാര്‍ റിവേഴ്സ് മേര്‍ട്ട്ഗേയ്ജ് വഴി നേടുന്ന വായ്പ വരുമാനമായി കണക്കാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്.

കാര്‍ഷിക നഴ്സറികളുടെ വരുമാനം കാര്‍ഷികാദായമായി കണക്കാക്കി നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2008 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന ആശുപത്രികളുടെ ലാഭത്തെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവയ്ക്ക് കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉണ്ടായിരിക്കണം. ഇവയുടെ നിര്‍മാണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ചവയുമായിരിക്കണം.

ബാബു കള്ളിവയലില്‍,

ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്, എറണാകുളം

നഫ്തയുടെ തീരുവ ഇല്ലാതാക്കി; ഫാക്ടിന് ജീവശ്വാസം
കൊച്ചി: അന്ത്യകര്‍മങ്ങള്‍ക്ക് കാത്തിരുന്ന ഫാക്ടിന് ബജറ്റ് ജീവശ്വാസമാവുന്നു പി.ചിദംബത്തിന്റെ ബജറ്റ് നിര്‍ദേശങ്ങള്‍. ക്രൂഡ് സള്‍ഫറിന് നികുതി അഞ്ചു ശതമാനം കുറച്ചതും നാഫ്തയുടെ കസ്റ്റംസ് തീരുവ ഇല്ലാതാക്കിയതും സഹായിക്കുന്നത് ഫാക്ടിനെയാണ്.

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഫാക്ടിനെ സഹായിക്കുന്നവയാണ്. ഫാക്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ വര്‍ഷം മൂന്നുലക്ഷം ടണ്‍ നാഫ്തയാണ് ഉപയോഗിക്കുന്നത്. ഫാക്ടിലെത്തുമ്പോള്‍ നാഫ്തയ്ക്ക് ടണ്ണിന് 35,000 രൂപയാവും. ഇതിന്റെ കസ്റ്റംസ് തീരുവ കുറയ്ക്കുന്നത് തീര്‍ച്ചയായും ഫാക്ടിനെ സഹായിക്കും.

ക്രൂഡ് സള്‍ഫറിനെ തീരുവ അഞ്ചുശതമാനം കുറച്ചതും ഏറ്റവുമധികം സഹായിക്കുന്നത് ഫാക്ടിനെയാണ്. 2007 ജൂണ്‍ മാസത്തില്‍ ക്രൂഡ് സള്‍ഫര്‍ ടണ്ണിന് 89 ഡോളറായിരുന്നു അന്താരാഷ്ട്ര വിപണിവില. എന്നാല്‍, ഇപ്പോള്‍ 650 ഡോളറില്‍ എത്തിനില്‍ക്കുകയാണ്.

ചൈനയിലെയും കനഡയിലെയും ഖനികളില്‍ നിന്നായിരുന്നു സള്‍ഫര്‍ പ്രധാനമായും ലഭിച്ചിരുന്നത്. കൂടാതെ റിഫൈനികളിലെ എണ്ണശുദ്ധീകരണപ്രക്രീയയില്‍ നിന്നും. പ്രകൃതിദത്ത സള്‍ഫറിന്റെ കുറവാണ് വിലവര്‍ധനവിനു കാരണമെന്നാണ് വിലയിരുത്തല്‍.

അസംസ്കൃതവസ്തുക്കളുടെ വില വര്‍ധനവ് മൂലം ഇപ്പോള്‍ ഫാക്ടിന്റെ അമ്പലമേട് പ്ളാന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. ഫാക്ടം ഫോസും ഫാക്ടംഫോസ് ഉത്പാദിപ്പിക്കുന്നതിനുള്ള സള്‍ഫ്യൂരിക്കാസിഡും, ഫോസ്ഫോറിക് ആസിഡും മാത്രമാണ് അമ്പലമേട് പ്ളാന്റില്‍ ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഫാക്ടിനറ പുനരുദ്ധാരണത്തിനുവേണ്ടി അനുവദിച്ച 200 കോടി രൂപകൊണ്ട് ഫാക്ട് പ്ളാന്റുകള്‍ മാര്‍ച്ചു 15 ന് തുറന്നു പ്രവര്‍ത്തിക്കുകയാണ്.

വളര്‍ച്ചോന്മുഖമല്ല: ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്
കൊച്ചി: സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങളുണ്െടങ്കിലും ബജറ്റ് വളര്‍ച്ചോന്മുഖമെന്ന് പറയാന്‍ കഴിയില്ല. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തതും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാപദ്ധതികളും നല്ലതാണ്.

ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് ഐസറില്‍ ഒരെണ്ണം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതും പ്രത്യേകോദ്ദേശ നിധിയുടെ ആനുകൂല്യം തേയിലക്കു പുറമേ ഏലം, റബര്‍, കാപ്പി എന്നീ തോട്ടവിളകള്‍ക്ക് കൂടി ബാധകമാക്കിയതും കേരളത്തിന് ഗുണകരമാണ്.

കസ്റ്റംസ്, സെന്‍ട്രല്‍ എക്സൈസ് തീരുവകള്‍ കുറച്ചത് സമ്പദ്ഘടനയ്ക്കും ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും സഹായകരമാകും. ഭക്ഷ്യവസ്തുക്കളുടെയും കാര്‍ഷിക മേഖലയ്ക്ക് വേണ്ട സാധനങ്ങളുടെയും മറ്റും വിലകള്‍ ഉര്‍ന്നിട്ടുണ്െടന്നും അത് തുടരുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള 12.36 ശതമാനം സേവന നികുതി കുറക്കേണ്ടതാണ്. കൂടാതെ കയറ്റുമതിയും സപ്പോര്‍ട്ടിംഗ് സേവനങ്ങളും സേവന നികുതിയുടെ പരിധിയില്‍ നിന്നും പൂര്‍ണമായി ഒഴവാക്കേണ്ടത് അത്യാവശ്യമാണ്.

ആര്‍.മോഹന്‍ദാസ്

പ്രസിഡന്റ്

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി

കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കിയത് തൃപ്തികരം: കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്

കൊച്ചി: ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും പ്രാധാന്യം നല്‍കിയത് തൃപ്തികരമാണ്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 9.2 ശതമാനമായിരുന്നെങ്കില്‍ ഈ വര്‍ഷമത് 8.8 ശതമാനമായി കുറഞ്ഞു. ഇതിന്റെ പ്രാധാന കാരണം കാര്‍ഷിക രംഗത്തെ മുരടിപ്പാണ്. ഇതു മനസിലാക്കി ബജറ്റില്‍ ഈ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയത് സ്വാഗതാര്‍ഹം. കാപ്പി, തേയില, ഏലം എന്നിവയ്ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയത് കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. വിദ്യാഭ്യാസ രംഗത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ചതും ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറച്ചതും പൊതുജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമാണ്.

രാജ്യത്തിന്റെ വികസനം വേഗത്തില്‍ സാധ്യമാക്കാന്‍ അടിസ്ഥാന സൌകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. ചില പ്രഖ്യാപനങ്ങള്‍ ഉണ്െടങ്കിലും ഇതിനു ബജറ്റില്‍ കുറച്ചുകൂടി പ്രാധാന്യം നല്‍കണം.

ജോസ് ഡൊമിനിക്

പ്രസിഡന്റ്

കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി

സാധാരണക്കാരനെ നിരാശപ്പെടുത്തില്ല: മര്‍ച്ചന്റസ് യൂണിയന്‍

കൊച്ചി: കേന്ദ്രധനമന്ത്രി പി.ചിദംബരം ഇന്നലെ അവതരിപ്പിച്ച ബജറ്റ് അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ജനപ്രിയ ബജറ്റാണെങ്കിലും സ്വാഗതാര്‍ഹമാണെന്നു എറണാകുളം മര്‍ച്ചന്റ്സ് യൂണിയന്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ വളരെയേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന ബജറ്റ് സാധാരണക്കാരനെ നിരാശപ്പെടുത്തില്ല.

കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനം കേരളത്തിലെ വയനാട്, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമേകും. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൌകര്യവികസനത്തിനായി കൂടുതല്‍ തുക വകയിരിക്കിയിട്ടുള്ളതും വിദ്യാഭ്യാസമേഖലയ്ക്ക് 20 ശതമാനം കൂടുതല്‍ തുക അനുവദിച്ചതും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍വകലാശാല ഉന്നത നിലവാരമുള്ള 6000 മോഡല്‍ സ്കൂളുകള്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നും മര്‍ച്ചന്റ്സ് യൂണിയന്‍ അറിയിച്ചു.

സി.എസ്.ടി രണ്ട് ശതമാനമാക്കി കുറയ്ക്കുമെന്ന് പറഞ്ഞിട്ടുണ്െടങ്കിലും പ്രസ്തുത നഷ്ടം നികത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വാറ്റ് നാല് എന്നത് അഞ്ച് ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം പ്രായോഗികമല്ല. ആദായ നികുതി ഇളവ് പരിധിയില്‍ വരുത്തിയിട്ടുള്ള വര്‍ധന സ്വാഗതാര്‍ഹമാണെങ്കിലും കോര്‍പറേറ്റ് ഇന്‍കംടാക്സ്, സര്‍വീസ് ടാക്സ് എന്നീ മേഖലകളില്‍ ഗണ്യമായ ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിരാശാജനകമാണെന്നും മര്‍ച്ചന്റ്സ് യൂണിയന്‍ പ്രസിഡന്റ് എല്‍.എ ജോഷിയും ജനറല്‍ സെക്രട്ടറി കെ.എം മുഹമ്മദ് എന്നിവര്‍ പ്രസ്താവിച്ചു.

കാര്‍ഷിക, വിദ്യാഭ്യാസ രംഗത്ത് കേരളത്തിനു നേട്ടം
ന്യൂഡല്‍ഹി: കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ കേരളത്തിനു നേട്ടം. തിരുവനന്തപുരത്ത് ഐസര്‍ ശാസ്ത്ര ഗവേഷണ കേന്ദ്രവും കേരളത്തിലേതടക്കം 16 പുതിയ കേന്ദ്രസര്‍വകലാശാലകളുമാണ് ഇന്നലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. തോട്ടവിള ഗവേഷണത്തിനു തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന് അഞ്ചു കോടി അനുവദിച്ചു.

നാളികേരം, കുരുമുളക്, കശുവണ്ടി കൃഷി വികസനത്തിന് 1100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, മൂന്ന് ഐ.ഐ.ടികള്‍ പ്രഖ്യാപിച്ചവയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല.

തൊഴിലുറപ്പാക്കല്‍ നിയമം 596 ഗ്രാമീണ ജില്ലകളിലേക്കും വ്യാപിപ്പിക്കുമ്പോള്‍ കേരളത്തിലെ കൂടുതല്‍ ജില്ലകള്‍ ഉള്‍പ്പെടുമെന്നാണു പ്രതീക്ഷ.. ഇതിനുവേണ്ടി 16,000 കോടി രൂപ വകയിരുത്തി. 70,000 നെയ്ത്തു തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ കൈത്തറി മേഖലയിലെ വികസനത്തിനായി 340 കോടി വകയിരുത്തിയതിന്റെ പ്രയോജനവും സംസ്ഥാനത്തിനു കിട്ടും.

പ്രതിസന്ധിയിലായ ഫാക്ടിനു പദ്ധതി വിഹിതമായി 13 കോടി രൂപ ഇത്തവണ വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര ധനസഹായമായി നല്‍കിയ 200 കോടി രൂപയ്ക്ക് പുറമേയാണിത്. റബര്‍ ബോര്‍ഡിന് ബജറ്റ് വിഹിതം 99.25 കോടിയായി കൂട്ടി. കഴിഞ്ഞ ബജറ്റില്‍ 85.25 കോടി രൂപയായിരുന്നു. തേയില ബോര്‍ഡിന് 88.75 കോടി, കോഫി- 122 കോടി, സ്പൈസസ്- 46 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.

കയര്‍ ബോര്‍ഡിന് 31.21 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് 546.44 കോടി രൂപയും കായംകുളം താപനിലയത്തിന് 13588 കോടി രൂപയുടെ വിഹിതവും കേരളത്തിന് ലഭിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് 474 കോടി രൂപയും തുറമുഖ വികസനത്തിന് 115.65 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഉള്‍പ്പെടെ രാജ്യത്തെ 17 കേന്ദ്രങ്ങള്‍ക്കായി 111 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി 3.64 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വല്ലാര്‍പ്പാടത്തേക്കുള്ള റെയില്‍ സ്ഥാപനത്തിനായി 100 കോടി രൂപയും വിക്രം സാരാഭായ് സ്പേസ് സെന്ററിനുള്ള കേന്ദ്ര വിഹിതം 432.28 കോടിയും ലഭിക്കും.

100 കോടി രൂപയ്ക്ക് മുകളില്‍ തുക കണക്കാക്കിയിരിക്കുന്ന പദ്ധതികളില്‍ കേരളത്തിലെ കെ.എസ്.ടി.പി, ജലവിതരണ പദ്ധതിയും ഉള്‍പ്പെട്ടിട്ടുണ്ട്. കെ.എസ്.ടി.പി പദ്ധതിക്ക് 142.31 കോടിയും കേരള ജലവിതരണ പദ്ധതിയുടെ രണ്ട് ഘട്ടങ്ങളായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടി രൂപ വീതവും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

റബര്‍, കാപ്പി, ഏലം, തേയില: 88 കോടിയുടെ പ്രത്യേക നിധി
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ മുരടിപ്പു മാറ്റി നാലു ശതമാനം വളര്‍ച്ച ഉറപ്പാക്കുമെന്ന് ധനമന്ത്രി ചിദംബരം. വന്‍ കടാശ്വാസ പദ്ധതിക്കു പുറമേ തോട്ടവിളകള്‍ക്കും നാളികേരം, സ്പൈസസ് തുടങ്ങിയവയ്ക്കുമുള്ള കേന്ദ്രബജറ്റിലെ നിര്‍ദേശങ്ങള്‍ കേരളത്തിന് നേട്ടമായി.

കാര്‍ഷിക മേഖലയിലെ നിക്ഷേപം 11-ാം പദ്ധതിക്കാലത്ത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 16 ശതമാനമായി കാര്‍ഷിക മേഖലയിലെ ഉയര്‍ത്തും. 2006-07ല്‍ 12.5 ശതമാനമായിരുന്നു നിക്ഷേപം.

കാര്‍ഷിക മേഖലയുടെ നേട്ടങ്ങള്‍ 46,000 കോടിയുടെ കടാശ്വാസം

രണ്ടു ഹെക്ടര്‍ വരെയുള്ള ചെറുകിട- നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായി എഴുതിത്തള്ളും. 2007 മാര്‍ച്ച് 31 വരെ വിതരണം ചെയ്തതും ഇന്നലെ വരെ തിരിച്ചടയ്ക്കേണ്ടിയിരുന്നതുമായ മുതലും പലിശയുമാണ് എഴുതിത്തള്ളുക. വാണിജ്യ ബാങ്കുകള്‍, മേഖലാ ഗ്രാമീണ ബാങ്കുകള്‍, സഹകരണ വായ്പാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങിള്‍ നിന്നെടുത്ത കാര്‍ഷിക വായ്പകളെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും.

യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഈ വര്‍ഷം ജൂണ്‍ 30-നകം കടാശ്വാസ പദ്ധതി നടപ്പാക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി ചിദംബരം പറഞ്ഞു.

രണ്ടു ഹെക്ടറില്‍ കൂടുതലുള്ളവരുടെ കാര്‍ഷിക വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ഇതനുസരിച്ചുള്ള തുകയുടെ 75 ശതമാനം അടയ്ക്കുന്നവര്‍ക്ക് ബാക്കി 25 ശതമാനം കിഴിവ് നല്‍കും. നേരത്തെ പുനഃക്രമീകരിച്ച വായ്പകള്‍ക്കും ഇത് ബാധകമാണ്. കടം പൂര്‍ണമായി എഴുതിത്തള്ളുന്ന പദ്ധതിയുടെ നിബന്ധനയും സമയപരിധിയും തന്നെയാണ് കടാശ്വാസ പദ്ധതിക്കും.

കടാശ്വാസ പദ്ധതി നടപ്പായ ശേഷം പുതിയ കാര്‍ഷിക വായ്പയെടുക്കുന്നതിന് കര്‍ഷകന് അവകാശമുണ്ട്. മൂന്നു കോടി ചെറുകിട കര്‍ഷകരുടെ 5,000 കോടിയുടെ വായ്പകളാണ് മൊത്തം എഴുതിത്തള്ളുന്നത്. രണ്ടു ഹെക്ടറിനു മുകളിലുള്ള ഒരു കോടി കര്‍ഷകര്‍ക്ക് 1,000 കോടി രൂപയുടെ വായ്പാനുകൂല്യമാണ് ആകെ നല്‍കുന്നത്. കേരളത്തിലും സാധാരണ കര്‍ഷകര്‍ക്ക് പദ്ധതി ഏറെ ആശ്വാസകരമാകും.

കാര്‍ഷിക വായ്പ

ഹൃസ്വകാല വിള വായ്പകള്‍ക്ക് പലിശ നിരക്ക് ഏഴു ശതമാനം. ബാങ്കുകള്‍ക്ക് പലിശയിളവിന് പരിഹാരം നല്‍കാന്‍ 1,600 കോടി രൂപ.

വാണിജ്യ, ഗ്രാമീണ ബാങ്കുകള്‍ വഴി 2008-09ല്‍ 2,80,000 കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും. നടപ്പുവര്‍ഷം ലക്ഷ്യം കവിഞ്ഞു. ബാങ്കുകളുടെ കാര്‍ഷിക വായ്പയില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ 79 ശതമാനം വരെ വര്‍ധന.

റബര്‍, കാപ്പി, ഏലം, തേയില പ്രത്യേക നിധി

തേയിലയ്ക്കു പുറമേ റബര്‍, കാപ്പി, ഏലം എന്നിവയ്ക്കു കൂടി പ്രത്യേക നിധി രൂപീകരിക്കും. ഇതിനായി മൊത്തം 88.09 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തേയില പുനഃകൃഷിക്ക് നിലവിലുള്ള പ്രത്യേക പദ്ധതിക്ക് 40 കോടി രൂപ വകയിരുത്തി. ഇത്തരത്തില്‍ പുതുതായി രൂപീകരിക്കുന്ന നിധികള്‍ക്ക് വകയിരുത്തിയ തുക കോടി രൂപയില്‍. റബര്‍- 19.41, ഏലം- 10.68, കാപ്പി- 18.

തോട്ടമേഖലയുടെ ഗവേഷണത്തിനായി തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന് അഞ്ചു കോടി നല്‍കും. തേയില ഗവേഷണ അസോസിയേഷന് 20 കോടിയും.

വിള ഇന്‍ഷ്വറന്‍സ്

റബര്‍, തേയില, കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, മുളക്, പുകയില കൃഷികള്‍ക്കായി അടുത്ത വര്‍ഷം പുതിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ വാഗ്ദാനം ചെയ്തു.

പുതിയ സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി വരും വരെ നിലവിലുള്ള ദേശീയ വിള ഇന്‍ഷ്വറന്‍സ് അതേ പടി തുടരും.

നാളികേരം, കുരുമുളക്, കശുവണ്ടി

തെങ്ങ്, കുരുമുളക്, കശുമാവ് തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനും പുനഃകൃഷിക്കും പ്രത്യേക ഊന്നല്‍. ഇതിനായി 2008-09ല്‍ 1,100 കോടി രൂപ അനുവദിച്ചു. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴിയാകും പദ്ധതി നടപ്പാക്കുക. 18 സംസ്ഥാനങ്ങളില്‍ 56,000 ഹെക്ടറിലെ ഹോര്‍ട്ടികള്‍ച്ചര്‍ കൃഷി പുനരുദ്ധരിച്ചു.

കുഞ്ഞന്‍ കാറുകള്‍ക്ക് പ്രിയം കൂടും

കൊച്ചി: പ്രതീക്ഷിച്ചിരുന്നതുപോലെ തന്നെ ചെറിയ കാറുകളുടെ നികുതി കുറച്ചുകൊണ്ട് ചിദംബരം കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതീക്ഷ നല്‍കി. ചെറുകാറുകള്‍ക്ക് 16 ശതമാനം നികുതി 12 ശതമാനമായിട്ടാണ് കുറച്ചത്. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ മാത്രമേ വിപണിയില്‍ ഉണ്ടാവൂ. എന്നാലും കാര്‍ വില്‍പനക്കാരുടെ ആദ്യ പ്രതികരണത്തില്‍ അവര്‍ 20 ശതമാനം വില്‍പന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ചെറിയ കാറുകളുടെ വിലയില്‍ വരുന്ന മാറ്റമായിരിക്കും കാര്‍ വിപണയില്‍ ഏറെ ചലനം ഉണ്ടാക്കുക. ചെറിയ കാറുകളുടെ നികുതി

ഇതൊടൊപ്പം ഹൈബ്രീഡ് കാറുകളുടെ എക്സൈസ് ഡ്യൂട്ടി 24 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഹൈബ്രീഡ് കാറുകള്‍ എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം ബജറ്റ് പ്രസംഗത്തില്‍ പറയുന്നില്ല. എന്നാലും ബദല്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ എന്നാണ് പൊതു വിലയിരുത്തല്‍. ഇലക്ട്രിക്, ജൈവഇന്ധനങ്ങള്‍, എല്‍.പി.ജി. സി.എന്‍.ജി ഇന്ധനങ്ങള്‍ എന്നിവയില്‍ ഓടുന്ന കാറുകളെയാണ് ഉദ്ദേശിക്കുന്നത്. പരമ്പരഗത ഇന്ധനലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ബദല്‍ ഇന്ധനമാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവും എന്നു ബജറ്റിനു മുമ്പേ കരുതിയിരുന്നു.

എന്തായാലും കാര്‍ വിപണിയില്‍ കുതിച്ചു തുടങ്ങുന്നതാണ് ബജറ്റ് വന്നതിനുശേഷമുള്ള വാഹന വിപണിയു ആദ്യപ്രതികരണം.

ചെറുകിട വ്യവസായത്തിന് പ്രതീക്ഷയില്ല

കൊച്ചി: ഈ വര്‍ഷത്തെ സാമ്പത്തിക അവലോകനവും ബജറ്റും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍, ചെറുകിട വ്യവസായ മേഖലയുടെ ഭാവിയെപ്പറ്റി ഇരുണ്ട ചിത്രമാണ് ലഭിക്കുന്നത്.

2006ലെ 10.9ശതമാന വളര്‍ച്ച നിരക്കില്‍ നിന്ന് ഈ വര്‍ഷത്തെ 9.2ശതമാനത്തിലേക്ക് വ്യവസായ വളര്‍ച്ച താഴ്ന്നത് ഇതിന്റെയൊരു സൂചകമാണ്. വ്യവസായിക ഉത്പാദനത്തിന്റെ 43ശതമാനം സംഭാവന ചെയ്യുന്ന ചെറുകിട ഉത്പാദനമേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായിട്ടുള്ളത്.

പ്രധാന കയറ്റുമതി മേഖലകള്‍ ഡോളറിന്റെ വിലയിടിവിനെ തുടര്‍ന്ന മന്ദഗതിയിലാണ്. രാജ്യത്തെ കയറ്റുമതി രംഗത്തുണ്ടായ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പ്രധാനമായും അഞ്ചുമേഖലകളിലാണ്. തുകലും തുകലുത്പന്നങ്ങളും, കരകൌശല വസ്തുക്കള്‍, തുണിവ്യവസായം കമ്പിളിയും കമ്പിളി അധിഷ്ഠിത വ്യവസായങ്ങളും ഈ മേഖലകളിലെല്ലാം കയറ്റുമതിയുടെ 90ശതമാനത്തിലേറെ സംഭാവന ചെറുകിട മേഖലയില്‍ നിന്നാണ്.

മറ്റുമേഖലകള്‍ തിരച്ചടി നേരിട്ടറിയിക്കുന്ന മറ്റ് നാല് മേഖലകളാണ്. കടലാസും കടലാസുത്പന്നങ്ങളും ഓട്ടോ മൊബൈല്‍ വ്യവസായം (കൊമേഴ്സ്യല്‍ മേഖല ഒഴികെ) ലോഹാധിഷ്ഠിത ഉത്പന്നങ്ങള്‍ ഉപഭോക്തൃ വസ്തുക്കള്‍, ഈ നാല് മേഖലകളിലും ചെറുകിട വ്യവസായ മേഖലയുടെ സംഭാവന ഗണ്യമാണ്.

ചുരുക്കത്തില്‍ രാജ്യത്തെ ഉത്പന്ന നിര്‍മാണ വ്യവസായത്തേയും കയറ്റുമതിയെയും താങ്ങിനിര്‍ത്തുന്ന ചെറുകിട വ്യവസായ മേഖലയുടെ തളര്‍ച്ചയാണ് ഇതെല്ലാം കാണിക്കുന്നത്.

പി.എം.മാത്യു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മോള്‍ എന്റര്‍ പ്രൈ സസ് ഏജന്റ് ഡവലപ്മെന്റ് ഡയറക്ടര്‍

സ്വപ്ന ബജറ്റ്: നളിനി ചിദംബരം
ന്യൂഡല്‍ഹി: “എല്ലാവരെയും സന്തോഷിപ്പിക്കുന്ന സ്വപ്ന ബജറ്റ്”. ധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനിയുടേതാണ് ഈ അഭിപ്രായം. ലോക്സഭയില്‍ ചിദംബരം ബജറ്റവതരണം പൂര്‍ത്തിയാക്കിയ ഉടന്‍ ‘ദീപിക’യോടു സംസാരിക്കുകയായിരുന്നു നളിനി.

ചിദംബരത്തിന്റെ കഴിവില്‍ വിശ്വാസമുണ്ട്. രാജ്യത്തെ സാധാരണക്കാര്‍ക്ക് നല്ലതു ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്തുകൊണ്ടും നല്ല ബജറ്റാണിത്. കാര്‍ഷിക കടാശ്വാസവും ആദായനികുതി പരിധി ഉയര്‍ത്തിയതും ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് സഹായമാകും. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും ഏറെ ആശ്വാസം കിട്ടിയെന്ന് നളിനി ചിദംബരം ചൂണ്ടിക്കാട്ടി.

ദുരിതകാലത്തു കര്‍ഷകര്‍ക്ക് കൈത്താങ്ങാണു ബജറ്റെന്നായിരുന്നു മകന്‍ കാര്‍ത്തിക്കിന്റെ പ്രതികരണം.

ചിദംബരത്തിന്റെ ബജറ്റ് അവതരണം നേരില്‍ കാണാന്‍ പതിവുപോലെ ഭാര്യ നളിനിയും മകന്‍ കാര്‍ത്തിക്കും മരുമകളും അടക്കമുള്ള ബന്ധുക്കള്‍ ഇന്നലെ രാവിലെ തന്നെ ലോക്സഭയിലെ വിശിഷ്ടാഥികള്‍ക്കുള്ള സ്പീക്കേഴ്സ് ഗാലറിയിലെത്തിയിരുന്നു. ബജറ്റവതരണം പൂര്‍ത്തിയാക്കി സഭ പിരിയുന്നതു വരെ ഗാലറിയിലിരുന്ന് നടപടികളെല്ലാം കൌതുകത്തോടെ വീക്ഷിച്ചു.

പതിവുള്ള വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു ഇന്നലെയും ചിദംബരത്തിന്റെ വേഷം.

ചിദംബരത്തിന്റെ ഏഴാം ബജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. തമിഴിലെ വിഖ്യാത കവി തിരുവള്ളുവരുടെ രണ്ടു വരി കവിത ഉദ്ധരിച്ചാണ് തുടര്‍ച്ചയായ നാലാം തവണയും തമിഴ്നാട്ടുകാരനായ ചിദംബരം ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. 1947 ഫെബ്രുവരി 26-ന് ആദ്യമായി കേന്ദ്രത്തില്‍ പൊതുബജറ്റ് അവതരിപ്പിച്ചതും തമിഴ്നാട്ടുകാരനായ ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ്. അധിവര്‍ഷത്തില്‍ മാത്രമെത്തുന്ന ഫെബ്രുവരി 29-ന് പിറന്നാള്‍ ആഘോഷിച്ചിരുന്ന മൊറാര്‍ജി ദേശായിക്കാണ് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റിക്കാര്‍ഡ്. എട്ടു തവണ ബജറ്റും രണ്ട് ഇടക്കാല ബജറ്റും മൊറാര്‍ജി അവതരിപ്പിച്ചിട്ടുണ്ട്.

1996-ലാണ് ചിദംബരം ആദ്യമായി കേന്ദ്ര ധനമന്ത്രിയായത്. 1985-ല്‍ വാണിജ്യ ഡപ്യൂട്ടി മന്ത്രിയായാണ് കേന്ദ്രത്തിലെ തുടക്കം. മദ്രാസ് യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ ഹാര്‍വാഡിലും പഠിച്ച് അഭിഭാഷകനായാണ് പളനിയപ്പന്‍ ചിദംബരം ജോലിയാരംഭിച്ചത്. ബി.എസ്.സി, ബി.എല്‍ ബിരുദങ്ങള്‍ക്കു പുറമേ സാമ്പത്തിക ശാസ്ത്രത്തില്‍ എം.ബി.എ ബിരുദവും നേടി. 1973-ല്‍ തമിഴ്നാട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതോടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. 1984 മുതല്‍ ലോക്സഭാംഗമാണ് ചിദംബരം.

ചിദംബരത്തിന് അഭിനന്ദനവുമായി സോണിയയും മന്‍മോഹനും
ന്യൂഡല്‍ഹി: കാര്‍ഷിക കടം ഉപേക്ഷിച്ചത് യു.പി.എ സര്‍ക്കാരിന്റെ ഒരു വിപ്ളവാത്മക നടപടിയാണെന്നു സോണിയാഗാന്ധി. സര്‍ക്കാരിനെയും ധനമന്ത്രിയെയും അഭിനന്ദിക്കുന്നതായും അവര്‍ പറഞ്ഞു. കടം എഴുതിത്തള്ളിയ തീരുമാനമറിഞ്ഞു സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിനു മുന്നില്‍ തടിച്ചുകൂടിയ കര്‍ഷക ജനതയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

സോണിയയുടെ വസതിക്കു മുന്നില്‍ ആഹ്ളാദാരവം മുഴക്കിയ ജനക്കൂട്ടം നിറങ്ങള്‍ പരസ്പരം വാരി പൂശിയപ്പോള്‍ ഹോളി നേരത്തെ എത്തിയ പ്രതീതിയായി. ചെറുകിട കര്‍ഷകരുടെ 50,000 കോടി വരുന്ന കടങ്ങള്‍ എഴുതിത്തള്ളിയതിനൊപ്പം 60,000 കോടിയുടെ കടാശ്വാസ പദ്ധതിയാണ് ധനമന്ത്രി ചിദംബരം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബിസിനസുകാരായ കര്‍കര്‍ക്ക് ആശ്വാസമായി വളരെ അയാഥാസ്ഥിതികമായ നടപടിയാണ് ബജറ്റില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. ഉത്കൃഷ്ടവും ശ്രദ്ധേയവുമായ ബജറ്റ് എന്നാണ് സര്‍തക്കാരിന്റെ അഞ്ചാം ബജറ്റിനെ മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചത്. ധനമന്ത്രി അദ്ദേഹത്തിന്റെ യശസ്സുയര്‍ത്തിയതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മാതാപിതാക്കളെ പരിചരിക്കാന്‍ നികുതിയിളവു സമ്മാനം

ന്യൂഡല്‍ഹി: മാതാപിതാക്കളെ സംരക്ഷിക്കുന്നവര്‍ക്കു ധനമന്ത്രി പി. ചിദംബരത്തിന്റെ ബജറ്റില്‍ നികുതിയിളവു സമ്മാനം. പ്രായമായ മാതാപിതാക്കള്‍ക്ക് ആരോഗ്യസുരക്ഷാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയുട്ടുള്ള വ്യക്തിഗത നികുതിദായകര്‍ക്കു 15000 രൂപയ്ക്കു കൂടി നികുതിയിളവു ചെയ്യുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇതിനു പ്രാബല്യം. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്ള നികുതി ദായകനായ മുതിര്‍ന്ന പൌരനും 20000 രൂപയ്ക്കുവരെ നികുതിയിളവു പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രാതലിനോടു മന്ത്രിക്കു സ്നേഹം    
ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ പ്രാതല്‍ കഴിഞ്ഞാല്‍ പലപ്പോഴും ഭക്ഷണമുണ്ടാവാറില്ലെന്നു പറയും. അതുകൊണ്ടാവാം ധനമന്ത്രി പി. ചിദംബരവും ബജറ്റില്‍ പ്രാതലിനെ കാര്യമായി പരിഗണിച്ചു.

പ്രാതല്‍ ഭക്ഷണ ഇനങ്ങള്‍ക്കു വില്പന നികുതിയില്‍ ഉപേക്ഷിക്കുകയോ നികുതിയിളവു നല്കുകയോ ചെയ്താണു മന്ത്രി പ്രാതല്‍ പ്രേമം വെളിവാക്കിയത്. പായ്ക്ക് ചെയ്ത കരിക്ക്, കോണ്‍ ഫ്ളേക്സ്, സര്‍ബത്ത്, ചായ- കാപ്പി പ്രീമിക്സ്, പാല്‍ കലര്‍ന്ന കശുവണ്ടിപ്പരിപ്പ് എന്നിവയ്ക്കാണു നികുതി ഉപേക്ഷിച്ചത്.

കടുവകള്‍ക്കും ബജറ്റ് വിഹിതം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കടുവകള്‍ക്കും ബജറ്റ് വിഹിതം. വംശനാശ ഭീഷണിയുടെ കടുത്ത നിഴലില്‍ അക പ്പെട്ടിരിക്കുന്ന കടുവകളുടെ സംരക്ഷണത്തിനായി ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ 50 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 1142 കടുവകള്‍ മാത്രമാണുള്ളതെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്െടത്തിയിരുന്നു.

ബജറ്റ്: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും, ആദായ നികുതി പരിധി ഉയര്‍ത്തി
ന്യൂദല്‍ഹി: ധനമന്ത്രി പി. ചിദംബരം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2008^09 വര്‍ഷത്തെ ബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ ആശ്വാസ പദ്ധതികള്‍. ഒപ്പം ആദായ നികുതി പരിധി ഉയര്‍ത്തുകയും ചെയ്തതോടെ സാധാരണക്കാര്‍ക്കിടയില്‍ ബജറ്റ് പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ്. ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:

. ആദായ നികുതി പരിധി ഒന്നര ലക്ഷമാക്കി
. സ്ത്രീകള്‍ക്ക് 1.8 ലക്ഷം
. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് 2.25 ലക്ഷം

. പുതിയ ആദായ നികുതി ഘടന: 150,000 ^ 300,000 10 ശതമാനം
. 300,000 ^ 500,000 20 ശതമാനം
. 500,000 മുകളില്‍ 30 ശതമാനം

. ചെറുകിട, നാമമാത്ര കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും
. ബാങ്കുകളുടെ മൊത്തം ലോണുകളുടെ നാലു ശതമാനം വരുമിത്
. നാലു കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും
. ആനുകൂല്യം രണ്ടു ഹെക്ടര്‍ വരെ
. 2008 ജൂണിനകം വായ്പകള്‍ എഴുതിതള്ളും
. 2007 ഡിസംബര്‍ വരെയുള്ള വായ്പകള്‍ എഴുതിതള്ളും
. കാര്‍ഷിക കടങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍

. അംഗന്‍വാടി വര്‍ക്കേഴ്സിന്റെ പ്രതിഫലം 1500 രൂപയും ഹെല്‍പ്പേഴ്സിന്റെ പ്രതിഫലം 750 രൂപയും ആക്കി
. തിരുവനന്തപുരത്ത് അടക്കം മൂന്നിടത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്
. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 30,000 രൂപയുടെ ആരോഗ്യ സുരക്ഷാ പദ്ധതി
. ദേശീയ വിജ്ഞാന ശൃംഖലക്ക് 100 കോടി
. നോളജ് സൊസൈറ്റി സ്ഥാപിക്കാന്‍ 85 കോടി
. വിദ്യാഭ്യാസ , ആരോഗ്യ മേഖലകള്‍ക്കുള്ള വിഹിതത്തില്‍ 20 ശതമാനം വര്‍ധന
. ആന്ധ്രക്കും ബിഹാറിനും രാജസ്ഥാനും ഐ.ഐ.ടി
. 16 കേന്ദ്ര സര്‍വകലാശാലകള്‍ കൂടി
. ഉച്ച ഭക്ഷണ പദ്ധതി അപ്പര്‍പ്രൈമറി ക്ലാസുകളിലും
. ശാസ്ത്രം, ഗവേഷണം എന്നിവക്ക് കൂടുതല്‍ സ്കോളര്‍ഷിപ്പുകള്‍
. 110 ജില്ലകളില്‍ കൂടി നെഹ്റു കേന്ദ്ര സ്ഥാപിക്കാന്‍ 10 കോടി വീതം
. 6000 നവോദയ വിദ്യാലയങ്ങള്‍ കൂടി
. ഈ വര്‍ഷം 2.80 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍
. ശിശുക്ഷേമത്തിന് 24 ശതമാനം തുക കൂട്ടി
. അതിര്‍ത്തി മേഖലകളുടെ വികസനത്തിന് 500 കോടി
. പോളിയോ നിര്‍മാര്‍ജനത്തിന് 1042 കോടി
. വിദ്യാഭ്യാസ മേഖലക്ക് 34,400 കോടി
. മുതിര്‍ന്ന പൌരന്‍മാര്‍ക്ക് ക്ഷേമ പദ്ധതി
. സൂക്ഷ്മജലസേചനത്തിന് 500 കോടി
. ഏലം, കാപ്പി കൃഷി വികസനത്തിന് പദ്ധതി
. കാലാവസ്ഥാ കാര്‍ഷിക ഇന്‍ഷൂറന്‍സിന് 50 കോടി
. ദേശീയ ഹോട്ടികള്‍ച്ചര്‍ മിഷന് 1100 കോടി

. 500 മണ്ണു പരിശോധനാ ലാബുകള്‍
. വന്‍കിട കര്‍ഷകര്‍ക്ക് 75 ശതമാനം അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കല്‍
. എ.ഐ.പി.ബി ജലസേചന പദ്ധതികള്‍ക്ക് 20,000 കോടി
. രാഷ്ട്രീയ കൃഷി വികാസ് യോജനക്ക് 2,80,000 കോടി
. പിന്നാക്ക മേഖലകളില്‍ 410 കസ്തൂര്‍ബ സ്കൂളുകള്‍
. ഗ്രാമങ്ങളില്‍ ഒരു ലക്ഷം ബ്രോഡ്ബാന്റ് സര്‍വീസ് കേന്ദ്രങ്ങള്‍
. സംസ്ഥാന വിവര കേന്ദ്ര പദ്ധതിക്ക് അംഗീകാരം
. എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ നിര്‍ബന്ധം
. ലോക നിലവാരത്തില്‍ കര്‍മശേഷി വികസന പദ്ധതി
. 22 സൈനിക്സ്കൂളുകള്‍ക്ക് 44 കോടി
. പ്രതിരോധ മേഖലക്ക് 10 ശതമാനം വിഹിതം കൂട്ടി, 1,05,600 കോടി
. ന്യൂനപക്ഷ വികസനത്തിന് പുതിയ
. 300 ഐ.ടി.ഐകളുടെ വികസനത്തിന് 750 കോടി
. 75 ലക്ഷം പേര്‍ കൂടി ആരോഗ്യ ഇനഷൂറന്‍സ് പദ്ധതിയില്‍
. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ
. പൊതു വിതരണ മേഖലക്ക് 32,676 കോടി സബ്സിഡി
. പൊതു വിതരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍
. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്നു പുതിയ പദ്ധതികള്‍
. കോമണ്‍വെല്‍ത്ത് ഗെയിംസിന് 624 കോടി
. വെദ്യുതി, ഖനന മേഖലകളില്‍ പരിഷ്കരണം
. ഊര്‍ജ നവീകരണത്തിന് 800 കോടി
. ശിശു വനിതാ ക്ഷേമത്തിന് 7200 കോടി
. ദേശീയ കാര്‍ഷിക ഇനഷൂറന്‍സ് പദ്ധതിക്ക് 644 കോടി
. രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിക്ക് 7300 കോടി
. പട്ടിക വിഭാഗ, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ശ്രദ്ധ
. ന്യൂനപക്ഷ മന്രലയത്തിന്റെ വിഹിതം ഇരട്ടിയാക്കി, 1000 കോടി
. ചെന്നൈയില്‍ 300 കോടിയുടെ ജലശുദ്ധീകരണ പ്ലാന്റ്
. ന്യൂനപക്ഷ ജില്ലകളുടെ ബഹുമുഖ വികസനത്തിന് 540 കോടി
. ന്യൂനപക്ഷ ജില്ലകളില്‍ 288 ബാങ്കു ശാഖകള്‍
. സര്‍വശിക്ഷാ അഭിയാന് 13,100 കോടി
. സെക്കന്ററി വിദ്യാഭ്യാസ പദ്ധതിക്ക് 4554 കോടി
. 20 ജില്ലകളല്‍ കൂടി നവോദയ വിദ്യാലയം , ഇതിന് 130 കോടി

. ദേശീയ എയിഡ്സ് പ്രതിരോധ പരിപാടിക്ക് 992 കോടി
. കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍
. കോര്‍പറേറ്റ് നികുതികളില്‍ മാറ്റമില്ല
. 10, 11, 12 ക്ലാസുകളില്‍ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 750 കോടി കൂടി
. ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് 85 കോടി
. ഭാരത് നിര്‍മാണ്‍ പദ്ധതിക്ക് 31,280 കോടി
. വിദ്യാഭ്യാസ മേഖലക്ക് 20 ശതമാനമ വിഹിതം കൂട്ടി
. സേവന മേഖലയില്‍ 10.7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു
. നിര്‍മാണ മേഖല 9.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു
. കേന്ദ്ര വില്‍പന നികുതി മൂന്നു ശതമാനത്തില്‍ നിന്ന് രണ്ടാക്കി
. ബാങ്ക് നിക്ഷേപം പിന്‍വലിക്കലിനുള്ള നികുതി എടുത്തു കളഞ്ഞു
. സാംസ്കാരിക ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ അഞ്ചു വര്‍ഷ ‘നികുതി അവധി’
. സര്‍ചാര്‍ജില്‍ മാറ്റമില്ല
. ജലശുദ്ധീകരണ ഉപകരണങ്ങള്‍ക്ക് എക്സൈസ് നികുതി 16 ല്‍ നിന്ന് എട്ട് ആയി കുറച്ചു

. ഗ്രാമീണ മേഖലയില്‍ ആശുപത്രി സ്ഥാപിക്കാന്‍ അഞ്ചു വര്‍ഷ നികുതി അവധി
. ഇരുചക്ര വാഹന നികുതി 16 ല്‍ നിന്ന് 12 ആക്കി
. ഫില്‍റ്റര്‍ ഇല്ലാത്ത സിഗരറ്റിന് നികുതി കൂട്ടി
. പോളിമര്‍ നിര്‍മാണത്തിനുള്ള നാപതയുടെ നികുതി എടുത്തു കളഞ്ഞു
. റഫ്രിജറേഷന്‍ ഉപകരണങ്ങള്‍ക്ക് വില കുറയും
. എയ്ഡ്സ് മരുന്നുകള്‍ക്ക് നികുതി കുറച്ചു
. പേപ്പര്‍, പേപ്പര്‍ ഉപകരണങ്ങള്‍ക്ക് നികുതി കുറച്ചു
. ബസ്, ഷാസി എക്സൈസ് നികുതി കുറച്ചു
. ചെറു കാറുകള്‍ക്ക് 14 ശതമാനം നികുതി
. ഫാര്‍മ ഗുഡ്സ് നികുതി 14 ശതമാനമാക്കി കുറച്ചു
. ക്രൂഡ് സള്‍ഫര്‍ കസ്റ്റംസ് ഡ്യൂട്ടി രണ്ടു ശതമാനമാക്കി കുറച്ചു
. സെറ്റ്ടോപ് ബോക്സുകള്‍ക്ക് നികുതി എടുത്തു കളഞ്ഞു

കേരളത്തിന് ആശ്വസിക്കാനേറെ
കേരളത്തിലെ കര്‍ഷകരുടെ ഏകദേശം 3000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര ബജറ്റിലെ നിര്‍ദേശം സഹായകമാകും. ഇതോടെ 90% ചെറുകിട – നാമമാത്ര കര്‍ഷകരുടെയും കടഭാരം ഇല്ലാതാകും.കേരളത്തിന് അനുഗ്രഹമാകുന്ന മറ്റു ബജറ്റ് നിര്‍ദേശങ്ങള്‍:

. സംസ്ഥാനാന്തര വില്‍പനയ്ക്കു സി ഫോം നല്‍കിയാല്‍ കേന്ദ്ര വില്‍പന നികുതി (സിഎസ്ടി) മൂന്നില്‍നിന്നു രണ്ടു ശതമാനമാക്കുന്നത് (സാധന വില കുറയും).

. ഗ്രാമീണ തൊഴില്‍ദാന പദ്ധതിയുടെ പ്രയോജനം എല്ലാ ജില്ലകള്‍ക്കും.

. ന്യൂനപക്ഷക്കാര്‍ ഏറെയുള്ള ജില്ലകള്‍ക്കുള്ള 3780 കോടി രൂപയുടെ വികസനപദ്ധതിയുടെ പ്രയോജനം കേരളത്തിലെ എട്ടു ജില്ലകള്‍ക്ക്.

. രാജ്യത്തെ ദേശീയപാത വികസനത്തിന് 12,000 കോടിയോളം രൂപ നീക്കിവച്ചത്.

. കേരളത്തില്‍ എവിടെയും ആശുപത്രി തുടങ്ങിയാല്‍ അഞ്ചു വര്‍ഷം പൂര്‍ണ നികുതി ഇളവ്.

. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് റിസര്‍ച്ച് (ഐസര്‍).. ഐഐടി കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് ഒരു കേന്ദ്ര സര്‍വകലാശാലയും ഉറപ്പ് (ഉത്തര മലബാറിനു സാധ്യത).

. തോട്ടം – ഉദ്യാനക്കൃഷി മേഖലയ്ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍. തേയിലക്കൃഷി നവീകരണത്തിനുള്ള പ്രത്യേകോദ്ദേശ്യനിധിക്കു സമാനമായ പദ്ധതി മറ്റു തോട്ടവിള മേഖലകളിലേക്കും.

. തോട്ടം മേഖലാ പഠനത്തിനായി തിരുവനന്തപുരം ഉള്ളൂരിലെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന് (സിഡിഎസ്) അഞ്ചു കോടി രൂപ.

. കഴക്കൂട്ടം സൈനിക് സ്കൂളില്‍ അടിസ്ഥാന സൌകര്യ വികസനത്തിനും നവീകരണത്തിനും രണ്ടു പോടി രൂപ.

. യുപിതലം വരെ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ ചെലവു കേന്ദ്രം വഹിക്കുന്നത് (വന്‍ ബാധ്യത കൂടാതെ പദ്ധതി ഹൈസ്കൂള്‍തലത്തിലേക്കും വ്യാപിപ്പിക്കാന്‍ കേരളത്തിനു സാധ്യതയൊരുങ്ങും).

. കേന്ദ്ര വ്യവസ്ഥകള്‍ പാലിക്കാന്‍ തയാറായാല്‍ സഹകരണ – ഉൌര്‍ജ മേഖലയിലെയും പരിഷ്കാരങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം കിട്ടാം.

കര്‍ഷകന് ശ്വാസം, വയനാടിന് ആശ്വാസം
കല്‍പറ്റ: കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി യാഥാര്‍ഥ്യമായാല്‍ വയനാട്ടിലെ 90% കര്‍ഷകരും വായ്പാ മുക്തരാകും. കാര്‍ഷക ആത്മഹത്യകള്‍ തുടരുന്ന ജില്ലയുടെ ഉയര്‍ത്തെഴുന്നേല്‍പിനു വഴിയൊരുക്കുന്ന പ്രഖ്യാപനം വന്നതോടെ നാട്ടിലെങ്ങും ആഹ്ളാദപ്രകടനങ്ങളാണ്. രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ളവരുടെ 2007 ഡിസംബര്‍ വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ ബാങ്ക് വായ്പയുള്ള കര്‍ഷകര്‍ ഭൂരിപക്ഷവും ഈ പരിധിക്കുള്ളിലാണ്.

ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി പ്രകാരവും ഏറെ പേര്‍ക്ക് നേട്ടമുണ്ടാകും. ഏലം, കാപ്പി, തേയില, കുരുമുളക് എന്നിവയ്ക്കു പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് കാര്‍ഷികവിളത്തകര്‍ച്ചയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സഹായിക്കും. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് കടങ്ങള്‍ എഴുതിത്തള്ളാനായി ഇത്രയും ബൃഹത്തായ പദ്ധതി പ്രഖ്യാപിക്കുന്നത്. 1989 ല്‍ വി.പി. സിങ് സര്‍ക്കാര്‍ പതിനായിരം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളിയിരുന്നു.

ജില്ലയിലെ വിരലിലെണ്ണാവുന്ന കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. തുടര്‍ന്ന് വിവിധ പാക്കേജുകളില്‍ പലിശയിളവുകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ജില്ലയില്‍ ഒരേക്കറില്‍ കവിയാത്ത കൃഷിഭുമിയുള്ള കര്‍ഷകര്‍ 2006 ജൂണ്‍ 30ന് മുന്‍പ് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത 25,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ ഏറ്റെടുക്കാന്‍ കര്‍ഷക കടാശ്വാസ കമ്മിഷന്‍ തീരുമാനിച്ചത് ജനുവരി 23നായിരുന്നു.

ഈ ആനുകൂല്യം ജില്ലയിലെ 42,113 കര്‍ഷകര്‍ക്ക് ലഭിക്കും. ഈയിനത്തില്‍ 51.3 കോടി ചെലവഴിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക വായ്പകള്‍ ഏതാണ്ട് കിട്ടാക്കടമായി മാറിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഇവയുടെ ബാധ്യത ഒഴിവാകുന്നത് ബാങ്കുകള്‍ക്കും ആശ്വാസം പകരും. കടം എഴുതിത്തള്ളുന്നതിലൂടെ ബാങ്കുകള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ആശ്വാസമേകുന്ന ബജറ്റ്: വി.എസ്.
തിരുവനന്തപുരം: ബജറ്റ് ഒറ്റനോട്ടത്തില്‍ ആശ്വാസകരമെന്നു മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍.പൊതുവേ സ്വാഗതാര്‍ഹമെങ്കിലും കാര്‍ഷിക രംഗത്തെ പുനരുദ്ധരിക്കാന്‍ അടിസ്ഥാന നിര്‍ദേശങ്ങള്‍ ബജറ്റിലില്ല. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഭക്ഷ്യോല്‍പാദനത്തിനു സബ്സിഡി കൂട്ടണം. ഇപ്പോള്‍ ഭക്ഷ്യസുരക്ഷയില്ല. ആസിയാന്‍ രാജ്യങ്ങളുമായി വാണിജ്യക്കരാര്‍ വരുമ്പോള്‍ കര്‍ഷകരുടെ പ്രശ്നം വര്‍ധിക്കും.

കേന്ദ്ര സര്‍വകലാശാലയും ഐസറും ലഭിച്ചെങ്കിലും കേരളത്തിന് ഐഐടി നല്‍കാത്തതു നിര്‍ഭാഗ്യകരമാണെന്നും വി. എസ്. പറഞ്ഞു.കാര്‍ഷിക വിപ്ലവത്തിനുവഴിയൊരുക്കുന്നബജറ്റ്: ഉമ്മന്‍ ചാണ്ടിതിരുവനന്തപുരം: കാര്‍ഷിക – ഗ്രാമീണ മേഖലയ്ക്കു പരമപ്രാധാന്യം നല്‍കിയ കേന്ദ്ര ബജറ്റ് രണ്ടാം കാര്‍ഷിക വിപ്ലവത്തിനു വഴിയൊരുക്കുമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ്, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, എല്ലായിടത്തും തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ സാമൂഹിക സുരക്ഷാ കവചങ്ങളാണ്.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കു ബജറ്റില്‍ ഇടം കിട്ടി. നാളികേരം, കശുവണ്ടി, കുരുമുളക് എന്നിവയ്ക്കുള്ള 1100 കോടിയുടെ പദ്ധതി കേരളത്തിനു മുതല്‍ക്കൂട്ടാകും.60,000 കോടി രൂപയുടെ കാര്‍ഷിക കടം സമയബന്ധിതമായി എഴുതിത്തള്ളുന്നതോടെ ഇൌ മേഖലയുടെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.കണ്ണീരൊപ്പുന്നബജറ്റ്: രമേശ്ചെന്നിത്തലതിരുവനന്തപുരം: പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന ബജറ്റാണ് ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ചിരിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.ആത്മഹത്യയുടെ വഴി തേടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന 60,000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി കേരളത്തില്‍ അങ്ങേയറ്റം ഉപകാരപ്രദമാകും.

നാളികേരം, കുരുമുളക്, കശുവണ്ടി എന്നീ നാണ്യവിളകളുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള പദ്ധതികളും കുരുമുളക്, തേയില, റബര്‍, ഏലം എന്നീ നാണ്യവിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും കര്‍ഷകര്‍ക്കു പ്രയോജനപ്പെടും.തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് ആരംഭിക്കാനുള്ള തീരുമാനവും തോട്ടവിള പഠന ഗവേഷണ കേന്ദ്രത്തിനു തുക വകകൊള്ളിച്ചതും കേരളത്തിനു ലഭിച്ച പ്രത്യേക പരിഗണനയാ

മരുന്നിന്റെ തീരുവ: കേരളാ മെഡിക്കല്‍ കോര്‍പറേഷന് ഗുണകരമാകും
തിരുവനന്തപുരം: മരുന്നുകളുടെ കസ്റ്റംസ് തീരുവ പകുതിയാക്കി കുറയ്ക്കുകയും ചിലയിനങ്ങളെ എക്സൈസ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തത് കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് ഉര്‍വശീശാപം ഉപകാരമായതു പോലെയായി. കെഎംഎസ്സിയുടെ ആദ്യ ടെന്‍ഡര്‍ ഇന്നലെയായിരുന്നു തുറക്കേണ്ടിയിരുന്നത്. വ്യവസ്ഥകളില്‍ ചെറിയ തിരുത്തലുകള്‍ വേണ്ടിവരുകയും കേന്ദ്ര ബജറ്റില്‍ തീരുവ കുറച്ചേക്കും എന്ന സൂചന ലഭിക്കുകയും ചെയ്തതോടെ ടെന്‍ഡറിന്റെ അവസാന തീയതി മാര്‍ച്ച് ആറിലേക്ക് നീട്ടി.

എക്സൈസ് തീരുവ പകുതിയായി കുറഞ്ഞതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ ടെന്‍ഡറില്‍ കമ്പനികള്‍ മരുന്നുവില കുറിക്കുന്നത്. ഇത് വിലയില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ ഇടയാക്കുമെന്ന് കോര്‍പറേഷന്‍ എംഡി ഡോ. ദിനേഷ് അറോറ പറഞ്ഞു. ഈ കുറവുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ടെന്‍ഡര്‍ തീയതി ഒരാഴ്ച നീട്ടിയതെന്നും അറോറ വ്യക്തമാക്കി.ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കുമാകും വില കുറയുന്നത്. എയ്ഡ്സ് രോഗത്തിനുള്ള മരുന്നിനെ പൂര്‍ണമായും തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

എന്നാല്‍ ഇതനുസരിച്ചു മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവുണ്ടായേക്കില്ല എന്നു ചില കമ്പനി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ലാഭകരമല്ലാത്തതിനാല്‍ ജീവന്‍രക്ഷാ മരുന്നുകളുടെ ഉല്‍പാദനത്തില്‍നിന്ന് മിക്ക കമ്പനികളും പിന്‍വാങ്ങിയിരുന്നു. വന്‍കിട കമ്പനികള്‍ക്ക് മരുന്ന് ഉല്‍പാദിപ്പിക്കുന്ന മൂന്നാംതരക്കാരായി ചെറുകിട കമ്പനികള്‍ മാറുന്ന അവസ്ഥയും ഉണ്ടായി. ഈ നില മാറാന്‍ ബജറ്റ് നിര്‍ദേശങ്ങള്‍ ഉപകരിക്കുമെന്നു കമ്പനി പ്രതിനിധികള്‍ പറയുന്നു.

സംസ്ഥാനത്തിനു നികുതി വിഹിതം 4770.76 കോടി
ന്യൂഡല്‍ഹി: കേന്ദ്ര നികുതി വിഹിതമായി കേരളത്തിന് അടുത്ത സാമ്പത്തികവര്‍ഷം 4770.76 കോടി രൂപ ലഭിക്കും. കഴിഞ്ഞ ബജറ്റില്‍ ഇതു 3801.49 കോടി രൂപയായിരുന്നു. രാജ്യമൊട്ടാകെ നികുതിപിരിവ് ഉൌര്‍ജിതമായ സാഹചര്യത്തില്‍ കേരളത്തിനു വന്‍വര്‍ധനയാണു ചിദംബരം നല്‍കിയത്.ഭൂമിവിവാദത്തിലായ തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് 62.25 കോടി രൂപ വകയിരുത്തി. കൊച്ചി കപ്പല്‍ശാലയ്ക്കു സബ്സിഡി ഇനത്തില്‍ 120 കോടി രൂപ ലഭിക്കും.

കൊച്ചി പോര്‍ട്ട് ട്രസ്റ്റിനു ഡ്രജിങ് പദ്ധതിക്കു 40 കോടി നല്‍കും.തിരുവനന്തപുരത്തേത് ഉള്‍പ്പെടെ അഞ്ച് ഐസറുകള്‍ക്കായി 150 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷം ഇതു 125 കോടി രൂപയായിരുന്നു. പുണെ, മൊഹാലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഐസറുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതിനാല്‍ ബജറ്റ് വിഹിതത്തിന്റെ നല്ലപങ്കും തിരുവനന്തപുരത്തിനും ഭോപ്പാലിനും ലഭിക്കും.തിരുവനന്തപുരം വിഎസ്എസ്സിക്കു 303.87 കോടി രൂപയും വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന് 564.44 കോടി രൂപയും കൊച്ചി ഫാക്ടിനു 13 കോടി രൂപയും കൊച്ചിയിലെതന്നെ സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിക്കു 100 കോടി രൂപയും ലഭിക്കും.

കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനത്തിനു 3.64 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തെ ആര്‍സിസി ഉള്‍പ്പെടെയുള്ള കാന്‍സര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കു 111 കോടി രൂപയും രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഈ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് 236.75 കോടി രൂപയും ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡിനു 110 കോടി രൂപയുമാണുള്ളത്.റോഡ് – കനാല്‍ വികസനത്തിനുള്ള കെഎസ്ടിപി പദ്ധതിക്കു 142.31 കോടി രൂപയും സംസ്ഥാനത്തെ ജലവിതരണ പദ്ധതികള്‍ക്കു രണ്ടു ഘട്ടങ്ങള്‍ക്കായി 400 കോടി രൂപയുമാണു ബജറ്റ് എസ്റ്റിമേറ്റായി കാണിച്ചിട്ടുള്ളത്. കൊച്ചി തുറമുഖത്തിനു 115.65 കോടി രൂപയും കപ്പല്‍ശാലയ്ക്കു 354 കോടി രൂപയുമാണ് പ്ളാന്‍ ഒൌട്ട്ലേ ഇനത്തിലുള്ളത്.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under പത്രവാര്‍ത്തകള്‍, മാധ്യമം, സാമ്പത്തികം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )