പത്രവാര്‍ത്തകള്‍ 24-02-08

കേരളത്തില്‍ തീവ്രവാദി ക്യാമ്പുകളും വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റും

ഡല്‍ഹിയില്‍ മനുഷ്യക്കടത്ത്‌ സംഘം അറസ്‌റ്റില്‍

കയറ്റുമതിക്കാര്‍ക്ക്‌ 500 കോടി രൂപയുടെ സഹായം

ക്രിക്കറ്റ്‌ വാതുവയ്‌പ്പ് മലയാളിയെ പോലീസ്‌ തിരയുന്നു

കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക്‌ തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം

എംബസി ആക്രമണം: യു.എസ്‌.-സെര്‍ബിയ ബന്ധം കൂടുതല്‍ വഷളാകുന്നു

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. കുത്തകകള്‍ക്കെതിരെ വ്യാപാരി പ്രതിഷേധം
തിരു: ചില്ലറ വ്യാപാരമേഖല കുത്തകകള്‍ കൈയടക്കുന്നതിനെതിരെ വ്യാപാരി വ്യവസായികളുടെ പ്രതിഷേധമിരമ്പി. കടകളടച്ചായിരുന്നു പ്രതിഷേധം. വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയറ്റ് മാര്‍ച്ചും വ്യാപാരി വ്യവസായി ഏകോപനസമിതി തൃശൂരില്‍ തൊഴില്‍സംരക്ഷണ സംഗമവും നടത്തി. ആയിരക്കണക്കിനു വ്യാപാരികളും കുടുംബാംഗങ്ങളും മാര്‍ച്ചിലും സംഗമത്തിലും പങ്കാളികളായി. അതിനിടെ,ചെറുകിടവ്യാപാര രംഗത്തുനിന്ന് കുത്തകകളെ നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറായതായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ കൊച്ചിയില്‍ പറഞ്ഞു

രാവിലെമുതല്‍ പകല്‍ മൂന്നുവരെ കടകളടച്ചായിരുന്നു വ്യാപാരി വ്യവസായി സമിതിയുടെ സമരം. സ്വദേശി-വിദേശി കുത്തകകളെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരിക, വ്യാപാരമേഖല സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വ്യാപാരികള്‍ ഉന്നയിച്ചു. തിരുവനന്തപുരത്തെ വ്യാപാരികള്‍ ഗാന്ധിപാര്‍ക്ക് കേന്ദ്രീകരിച്ച് സെക്രട്ടറിയറ്റിലേക്കു മാര്‍ച്ച് നടത്തി.

മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എന്‍ സുധീന്ദ്രന്‍, സെക്രട്ടറി പനങ്ങോട്ടുകോണം വിജയന്‍, ട്രഷറര്‍ സി രാമകൃഷ്ണന്‍നായര്‍, എം എ റഹിം, പി എന്‍ മധു എന്നിവര്‍ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മുഴുവന്‍സമയവും കടകളടച്ചു. തൃശൂരിലായിരുന്നു ഏകോപന സമിതിയുടെ തൊഴില്‍സംരക്ഷണ സംഗമം. പ്രകടനത്തിനുശേഷം തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന സംഗമം സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ മെഴുകുതിരി തെളിച്ച് ഉദ്ഘാടനംചെയ്തു. ഇതേസമയം ആയിരക്കണക്കിനു വ്യാപാരികളും മെഴുകുതിരി കത്തിച്ചു പിടിച്ചു. കുത്തകകളുടെ കടന്നുവരവിനെതിരെ കേന്ദ്രത്തില്‍ സമഗ്രമായ നിയമനിര്‍മാണം നടത്തിയേ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകൂവെന്ന് സ്പീക്കര്‍ പറഞ്ഞു. ഇത് വ്യാപാരിസമൂഹത്തിന്റെ മാത്രം പ്രശ്നമല്ല. നാടിന്റെയും ജനങ്ങളുടെയുമെല്ലാം നിലനില്‍പ്പിന്റെകൂടി പ്രശ്നമാണ്.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അലക്സ് എം ചാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ പ്രസിഡന്റ് ശ്യാം ബിഹാരിമിശ്ര, എംപിമാരായ സി കെ ചന്ദ്രപ്പന്‍, പി സി തോമസ്, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനനിയമത്തിന് കേന്ദ്രാനുമതി ലഭിച്ചാലുടന്‍ നടപ്പാക്കുമെന്ന് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. ചെറുകിടവ്യാപാരമേഖലയില്‍ കുത്തകകളുടെ കടന്നുകയറ്റം തടയണമെന്നുതന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ നയം. 1955ലെ അവശ്യവസ്തു നിയമത്തിലെ പ്രധാനവകുപ്പ് 2002ല്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് ഈ രംഗത്തേക്ക് കുത്തകകളുടെ കടന്നുവരവിന് വഴിയൊരുക്കിയത്. ഇതിന് ബദല്‍നിയമം കൊണ്ടുവന്നുമാത്രമേ സംസ്ഥാനസര്‍ക്കാരിന് എന്തെങ്കിലും നടപടിയെടുക്കാനാകൂ. ബദല്‍നിയമത്തിനുള്ള കരടിന് നിയമവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, നിയമനിര്‍മാണത്തിന് കേന്ദ്രാനുമതി വേണം- അദ്ദേഹം പറഞ്ഞു.

2. ഇല്ലാത്ത ലാവ്ലിന്‍ റിപ്പോര്‍ട്ടില്‍ ‘ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍’
കൊച്ചി: ഇല്ലാത്ത റിപ്പോര്‍ട്ടിലെ ‘കണ്ടെത്തലുകളു’മായി മാധ്യമങ്ങള്‍ കേരളത്തെ ‘ഞെട്ടിക്കുന്നു’. എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ വന്‍ക്രമക്കേട് നടന്നെന്ന് സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി എന്നാണ് വിവിധ പത്രങ്ങളുടെ ശനിയാഴ്ചത്തെ പ്രധാന വാര്‍ത്ത. ഒരു മഞ്ഞപ്പത്രക്കാരന്‍ തയ്യാറാക്കിനല്‍കിയ വാര്‍ത്ത അതേപോലെ നല്‍കി എല്ലാവരും ആഘോഷിച്ചു.

സത്യത്തില്‍ ഹൈക്കോടതി എസ്എന്‍സി ലാവ്ലിന്‍ കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് സിബിഐയോട് ആവശ്യപ്പെട്ടിട്ടില്ല. കേസിന്റെ അന്വേഷണപുരോഗതി അറിയിക്കാനാണ് ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാകട്ടെ കൊച്ചിയിലെ സിബിഐയുടെ പ്രത്യേക കോടതിയിലും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹൈക്കോടതി പിരിയുന്നതിനുമുമ്പാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്ത്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിച്ചത്. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും മറ്റുമായിരുന്നു ഹര്‍ജിക്കാരനായ ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാറിന്റെ ആവശ്യം. കേസില്‍ സിബിഐയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഹര്‍ജിക്കാരന് സാവകാശം അനുവദിച്ച് കേസ് മാര്‍ച്ച് 18ലേക്ക് ഡിവിഷന്‍ബെഞ്ച് മാറ്റി. ഇതിനിടെ അന്വേഷണപുരോഗതിയുടെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ സിബിഐ അഭിഭാഷകന്‍ തുനിഞ്ഞപ്പോള്‍ യഥാക്രമം ഹാജരാക്കിയാല്‍മതിയെന്ന് ചീഫ്ജസ്റ്റിസ് നിര്‍ദേശിച്ചു.

എന്നാല്‍, സിബിഐ അഭിഭാഷകന്‍ നല്‍കിയ കുറിപ്പ് കോടതി പരിശോധിച്ചശേഷം തിരിച്ചുനല്‍കി എന്നാണ് മാതൃഭുമി അടക്കമുള്ള പത്രങ്ങള്‍ എഴുതിയത്. അങ്ങനെയൊരു സംഭവമേ കോടതിയില്‍ ഉണ്ടായിട്ടില്ല. ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് നന്ദകുമാര്‍ പലപ്പോഴായി ഉന്നയിച്ച ആക്ഷേപങ്ങളാണ് സിബിഐയുടെ കണ്ടെത്തലുകളായി ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കേസന്വേഷണം മന്ദഗതിയിലാണെന്ന് പരാതിപ്പെട്ട് നന്ദകുമാര്‍ നല്‍കിയ കേസ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് സിബിഐയില്‍ നിന്നാവശ്യപ്പെടണമെന്നും അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ വീണ്ടും കോടതിയിലെത്തി. ഈ കേസിന്റെ തടസ്സഹര്‍ജിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാരുകളുടെയോ രാഷ്ട്രീയനേതാക്കളുടെയോ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഇല്ലെന്നും സിബിഐ അറിയിച്ചിരുന്നു. നന്ദകുമാറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും സിബിഐയുടെ വിശ്വാസ്യതയെക്കുറിച്ച് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ അതുതന്നെയാണ് മാധ്യമങ്ങളും ചെയ്തിരിക്കുന്നത്.

വൈദ്യുതിമന്ത്രിമാരായിരുന്ന പിണറായി വിജയന്‍, ജി കാര്‍ത്തികേയന്‍ എന്നിവരില്‍നിന്ന് തെളിവെടുക്കുമെന്നും രാജ്യത്തിന് പുറത്തും അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഫെബ്രുവരി 19 ന് സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. മാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ തെളിവെടുപ്പുകളോ വിദേശത്ത് അന്വേഷണമോ നടന്നിട്ടില്ല. എന്നിട്ടും സിബിഐ റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ് മാധ്യമങ്ങളുടെ ‘കണ്ടെത്തല്‍’.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വ്യക്തത പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് നിര്‍ദേശിച്ചിട്ട് അധികം നാളുകളായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വസ്തുതാപരവും സത്യവുമാണോയെന്നതടക്കം പരിശോധിക്കാന്‍ ഹൈക്കോടതിയില്‍ നാല് മുതിര്‍ന്ന ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള മാധ്യമകമ്മിറ്റി മാധ്യമപ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. തികച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ലാവ്ലിന്‍ കേസില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുന്നത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഈ മാധ്യമ സിന്‍ഡിക്കറ്റ് പ്രവര്‍ത്തനത്തിന് ഹൈക്കോടതിനടപടികളെപ്പോലും വളച്ചൊടിക്കുകയും ദുരുപയോഗംചെയ്യുകയുമാണ്.

ലാവ്ലിന്‍ ഓലപ്പാമ്പുമായി വീണ്ടും മാധ്യമപ്പട
ആര്‍ എസ് ബാബു
തിരു: ഹൈക്കോടതിയെ മറയാക്കി വീണ്ടും അപവാദപ്രചാരണം. കോടതിയില്‍ സമര്‍പ്പിക്കാത്തതും സിബിഐ പ്രസിദ്ധീകരിക്കാത്തതുമായ റിപ്പോര്‍ട്ടിന്റെ പേരില്‍ മാധ്യമസിന്‍ഡിക്കറ്റ് ലാവ്ലിന്‍ കേസില്‍ കുറ്റപത്രം ചമച്ചു. എസ്എന്‍സി ലാവ്ലിന്‍ കരാറിനെപ്പറ്റി സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ അവരുടെ പറ്റില്‍ മാതൃഭൂമിയാദികള്‍ എഴുതിച്ചേര്‍ത്തു. കേസ് മാര്‍ച്ച് 18ലേക്കു മാറ്റിയപ്പോഴാണ് സിബിഐ കണ്ടെത്തല്‍ എന്ന പേരില്‍ മാതൃഭൂമിയും മറ്റും ഭാവനയാത്ര നടത്തിയത്. കരാറില്‍ അഴിമതി നടന്നെന്നു ബോധ്യമായെന്നും പണം ബാങ്ക് വഴിയും അല്ലാതെയും ബന്ധപ്പെട്ടവരുടെ കൈകളില്‍ എത്തിയെന്നും സിബിഐ സംഘം കണ്ടെത്തിയെന്ന വാര്‍ത്ത മാതൃഭൂമിക്കുമാത്രം സ്വന്തം. ഇങ്ങനെയൊരു നിഗമനവും സിബിഐ സംഘത്തിനില്ല.

ലാവ്ലിന്‍ കരാറില്‍ വന്‍ ക്രമക്കേടെന്നും ആഗോളടെന്‍ഡര്‍ വിളിക്കാതെയും സാധ്യതാപഠനം നടത്താതെയും കനഡയിലെ ലാവ്ലിന് കരാര്‍ നല്‍കിയതിലാണ് ക്രമക്കേടെന്നുമാണ് സിബിഐ നിഗമനം എന്നാണ് വാര്‍ത്ത. ഇങ്ങനെയെങ്കില്‍ അതിന് ഉത്തരം പറയേണ്ടത് ആന്റണിമന്ത്രിസഭയും അന്നത്തെ ഭരണക്കാരുമാണ്. കാരണം, അവരുടെ ഭരണകാലത്താണ് ഇത് നടന്നത്. യുഡിഎഫ് ഭരണത്തിലെ അടിസ്ഥാന കരാറിന്റെ തുടര്‍ച്ചായ കരാര്‍ നായനാര്‍ ഭരണകാലത്ത് വൈദ്യുതിബോര്‍ഡ് ഒപ്പിടുകയായിരുന്നു. കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിട്ട ഘട്ടത്തില്‍ അത് മറികടക്കാന്‍ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ലാവ്ലിന്‍ കരാറുമായി മുന്നോട്ടു പോകാമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയും നായനാര്‍മന്ത്രിസഭയും തീരുമാനിക്കുകയായിരുന്നു. ഇതിന് സിപിഐ എമ്മിന്റെ സംഘടനാ തീരുമാനവുമുണ്ടായിരുന്നു. ഇങ്ങനെ കൂട്ടായി തീരുമാനിച്ചു നടപ്പാക്കിയ നവീകരണത്തിന്റെ പേരില്‍ രണ്ടേമുക്കാല്‍വര്‍ഷം വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും കുറ്റക്കാരനാക്കാനും വ്യക്തിഹത്യ നടത്താനുമുള്ള ഹീനമായ പരിശ്രമമാണ് മാതൃഭൂമിയുടെ നേതൃത്വത്തില്‍ തുടരുന്നത്.

മൂന്നു പദ്ധതിയുടെ നവീകരണം പാഴായി എന്ന ആരോപണവും അടിസ്ഥാനമില്ലാത്തതാണ്. 35 വര്‍ഷം എന്ന സ്വാഭാവിക ആയുസ്സ് കഴിഞ്ഞ ജലവൈദ്യുതപദ്ധതികള്‍ നവീകരിക്കണമെന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശമുണ്ടായിരുന്നു. പള്ളിവാസല്‍പദ്ധതി 55 വര്‍ഷവും പന്നിയാര്‍ 45 വര്‍ഷവും ചെങ്കുളം 40 വര്‍ഷവും പഴക്കമുള്ളതിനാല്‍ നവീകരിക്കാന്‍ യുഡിഎഫ് ഭരണം 1995ല്‍ തീരുമാനിക്കുകയായിരുന്നു. നവീകരണം പൂര്‍ത്തിയായതുകൊണ്ടാണ് ഈ മൂന്നു പദ്ധതിയില്‍നിന്ന് ഇപ്പോഴും കേരളത്തിന് വൈദ്യുതി കിട്ടുന്നത്. കനഡയില്‍നിന്നു തന്ന വായ്പ ഉപയോഗിച്ച് നവീകരണം നടത്താന്‍ തീരുമാനിച്ചതും യുഡിഎഫ് സര്‍ക്കാരാണ്.

വായ്പയ്ക്കുള്ള നിബന്ധന, അവരുടെ രാജ്യത്തെ കമ്പനിയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വാങ്ങണമെന്നതായിരുന്നു. അതുപ്രകാരം കനഡയിലെ ലാവ്ലിന്‍ കമ്പനിയില്‍നിന്ന് യന്ത്രസാമഗ്രികള്‍ വാങ്ങാനുള്ള നിരക്കുകള്‍വരെ യുഡിഎഫ് ഭരണത്തില്‍ നിശ്ചയിച്ച് കരാറുണ്ടാക്കി. പിന്നീടുവന്ന നായനാര്‍സര്‍ക്കാര്‍ നവീകരണം ആവശ്യമാണെന്നുകണ്ട് അതുമായി മുന്നോട്ടു പോകുകയായിരുന്നു. തികഞ്ഞ സത്യസന്ധതയോടെയാണ് എല്‍ഡിഎഫ് ഭരണാധികാരികള്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ഒരന്വേഷണവും തങ്ങളെ ഭയപ്പെടുത്തില്ലെന്ന് സിപിഐ എം നേതാക്കള്‍ ആര്‍ജവത്തോടെ പ്രഖ്യാപിച്ചത്. അതുകൊണ്ട് ഓലപ്പാമ്പ് കാട്ടലും ഒളിയുദ്ധവും എല്‍ഡിഎഫ് സാരഥികള്‍ക്കെതിരെ വേണ്ട.

3. കോഴിക്കോട്ടും വയനാട്ടിലും വന്‍ സ്ഫോടക രാസവസ്തുക്കള്‍ പിടിച്ചു
കോഴിക്കോട്: വയനാട് അമ്പലവയലിലും കോഴിക്കോട്ടും സ്വകാര്യവ്യക്തിയുടെ ഗോഡൌണുകളില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 40,000 ഡിറ്റണേറ്ററുകള്‍ അടക്കം സ്ഫോടക വസ്തു നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തു ശേഖരം വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വാഴയൂര്‍ ആലുങ്ങല്‍ ഇബ്രാഹിംകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൌണുകള്‍.

കോഴിക്കോട് ടൌണ്‍ പൊലീസ്സ്റ്റേഷനു സമീപമുള്ള കെ ഇ സ്റ്റോഴ്സ്, അമ്പലവയല്‍ മലയോരത്തെ ക്വാറിക്കുസമീപമുള്ള കെ ഇ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍നിന്നാണ് ഇവ കണ്ടെടുത്തത്. അമ്പലവയലിലെ മൂന്ന് ഗോഡൌണുകളിലൊന്നില്‍നിന്നാണ് 40,000 ഡിറ്റണേറ്ററുകള്‍ പിടിച്ചത്. കൂടാതെ സ്ഫോടക വസ്തു നിര്‍മാണത്തിനുള്ള ടെല്‍മിക്സ് (ജലാറ്റിന്‍) 31 പെട്ടികളിലായി സൂക്ഷിച്ച 18,000 മീറ്റര്‍ സേഫ്റ്റി ഫ്യൂസ് എന്നിവയും കണ്ടെടുത്തു. 125 കി.ഗ്രാം വീതമുള്ള അഞ്ച് ബണ്ടിലുകളിലാണ് ടെല്‍മിക്സ് സൂക്ഷിച്ചിരുന്നത്. ഇവ സൂക്ഷിക്കുന്നതിന് മതിയായ രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ല. കോഴിക്കോട്-വയനാട് ഇന്റലിജന്‍സ് ഓഫീസര്‍മാരായ ടി സോമന്‍, ടി പ്രകാശന്‍, ഇന്‍സ്പെക്ടര്‍മാരായ കുട്ടിനാരായണന്‍, പി ജമാല്‍, ജോസഫ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. രണ്ടിടത്തുനിന്ന് കാര്യമായൊന്നും കിട്ടിയിട്ടില്ല. പിടികൂടിയ വസ്തുക്കള്‍ പൊലീസ് കാവലില്‍ ഈ ഗോഡൌണില്‍തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്.

കോഴിക്കോട്ടുനിന്ന് രേഖകളില്ലാതെ സൂക്ഷിച്ച വന്‍ രാസവസ്തു ശേഖരമാണ് കണ്ടെടുത്തത്. 40 കി.ഗ്രാം അമോണിയം പൌഡര്‍, 50 കി.ഗ്രാം വീതമുള്ള 26 ബാഗ് സള്‍ഫര്‍, 50 കി.ഗ്രാം വീതമുള്ള 189 ബാഗ് അമോണിയം ക്ളോറൈഡ്, 50 കി.ഗ്രാം വീതമുള്ള 41 ബാഗ് പൊട്ടാസ്യം നൈട്രേറ്റ്, 40 കി. ഗ്രാം ഈയം ഉണ്ട, 50 കി.ഗ്രാം വീതമുള്ള 10 ബാഗ് ബേരിയം നൈട്രേറ്റ് എന്നിവ കണ്ടെടുത്തതില്‍പെടും.

ഇന്റലിജന്‍സ് അസി. കമീഷണര്‍ കെ പി സജീവന്‍, ഓഫീസര്‍ പി ഭക്തവത്സലന്‍, ഇന്‍സ്പെക്ടര്‍മാരായ ബി ദിനേഷ്കുമാര്‍, സി വി ശ്രീകാന്ത്, കെ സി ജയദേവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇബ്രാഹിംകുട്ടിയുടെ മലപ്പുറം വാഴയൂരിലെ ഗോഡൌണില്‍നിന്ന് കഴിഞ്ഞയാഴ്ച കണക്കില്‍പെടാത്ത 3.75 ലക്ഷം ഡിറ്റണേറ്ററുകള്‍ പിടിച്ചെടുത്തിരുന്നു. കക്കോവ് മലമുകളിലെ രണ്ട് ഗോഡൌണുകളില്‍നിന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ കോഴിക്കോട്ടും അമ്പലവയലിലുമുള്ള ഗോഡൌണുകള്‍ പൂട്ടി സീല്‍ചെയ്തത്. രണ്ടിടത്തും ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ടുവരെ പരിശോധന തുടര്‍ന്നു.

4. സംസ്ഥാന സഹ. ബാങ്ക് നിയമനം: വാര്‍ത്ത അടിസ്ഥാനരഹിതം
തിരു: സംസ്ഥാന സഹകരണബാങ്കിലെ നിയമനംസംബന്ധിച്ച് വീക്ഷണം പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാനേജിങ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അപ്പക്സ് സഹകരണസ്ഥാപനങ്ങളിലെയും ജില്ലാ സഹകരണബാങ്കുകളിലെയും നിയമനം ’95ല്‍ പിഎസ്സിക്ക് വിട്ടെങ്കിലും സംസ്ഥാന സഹകരണബാങ്കില്‍ റിക്രൂട്ടുമെന്റ് റൂളിന് പിഎസ്സി അംഗീകാരം ലഭിച്ചിട്ടില്ല.

ഇതുമൂലം സ്ഥിരം നിയമനം നടന്നിട്ടില്ലാത്തതിനാല്‍ നിരവധി തസ്തിക ഒഴിഞ്ഞുകിടക്കുകയുമാണ്. പുതിയ ഭരണസമിതി നിലവില്‍വരുന്നതിനുമുമ്പ് ഗസ്റ്റൂം അറ്റന്‍ഡര്‍ തസ്തികയില്‍ ഏതാനുംപേരെ ചില ലേബര്‍കോടതി കേസുകളുമായി ബന്ധപ്പെട്ട് നിയമിച്ചിട്ടുള്ളതാണ്. ഈ ഭരണസമിതിയുടെ കാലത്ത് സ്ഥിരം നിയമനങ്ങളൊന്നും നടന്നിട്ടില്ല.

അന്തരിച്ച എംഎല്‍എ മത്തായിചാക്കോയുടെ ഭാര്യ മേഴ്സിക്ക് അവരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കില്‍ നിയമനം നല്‍കിയത് സംസ്ഥാന മന്ത്രിസഭയുടെ പ്രത്യേക തീരുമാനവും സര്‍ക്കാര്‍ ഉത്തരവും അനുസരിച്ചാണ്. ഇത് നിയമാനുസൃതവും ഭരണസമിതിയുടെ ഏകകണ്ഠമായ തീരുമാനത്തിലുമാണ്. ഇവരെ നിയമിച്ചിട്ടുള്ളത് വാര്‍ത്തയില്‍ പറയുന്നപോലെ ഓഫീസര്‍ തസ്തികയിലല്ല മറിച്ച് അസിസ്റന്റ് തസ്തികയിലാണ്. ബാങ്കിലെ പാര്‍ട്ട്-ടൈം, ഫുള്‍ടൈം കണ്ടിന്‍ജന്‍സി ജീവനക്കാരുടെ തസ്തിക പിഎസ്സിക്ക് നിയമനം ശുപാര്‍ശചെയ്ത തസ്തികകള്‍ക്ക് പുറത്തുള്ളതാണ്. ഇതിലെ നിയമനം ബാങ്ക് ഭരണസമിതിയുടെ പൂര്‍ണ അധികാരത്തില്‍പ്പെട്ടതാണ്. ഇത് മുന്‍ ഭരണസമിതിയും ഗവണ്‍മെന്റും അംഗീകരിച്ച് പിഎസ്സിക്ക് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുള്ള കരട് റിക്രൂട്ടുമെന്റ് റൂളില്‍ ബാങ്കിന്റെ ഭരണസമിതിയുടെ അധികാരപരിധിയില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയതാണ്.

പിഎസ്സി ചെയര്‍മാനും ബാങ്ക് അധികാരികളും ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ കണ്ടിന്‍ജന്‍സി ജീവനക്കാരുടെ തസ്തികകള്‍ ബാങ്കിന്റെ അധികാരപരിധിയില്‍ നിര്‍ത്തിക്കൊണ്ട് റിക്രൂട്ടുമെന്റ് റൂളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം നിയമനത്തിന് രജിസ്ട്രാര്‍ 2003ല്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഭരണസമിതിയുടെ പൂര്‍ണ അധികാരത്തില്‍ വരുന്നതും പിഎസ്സിക്ക് വിട്ട തസ്തികയ്ക്ക് പുറത്തുള്ളതും രജിസ്ട്രാര്‍ നിയമനാനുവാദം നല്‍കിയിട്ടുള്ളതുമായ കണ്ടിന്‍ജന്റ് സ്റാഫ് നിയമനത്തെസംബന്ധിച്ചാണ് തെറ്റിദ്ധാരണാജനകമായ വാര്‍ത്ത നല്‍കിയിട്ടുള്ളത്. ഭരണസമിതി തീരുമാനം അനുസരിച്ചും ചുമതലപ്പെടുത്തിയിട്ടുള്ളതും അനുസരിച്ച് നടപടിക്രമങ്ങള്‍ പാലിച്ചുമാണ് ബാങ്കിലെ കണ്ടിന്‍ജന്റ് സ്റാഫിന്റെ നിയമനം നടത്തിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.

5. മാവോയിസ്റ്റുകള്‍ ഹെഡ്മാസ്റ്ററെ  ക്ളാസില്‍ കയറി വെടിവച്ചുകൊന്നു
കൊല്‍ക്കത്ത: സിപിഐ എം നേതാവായ പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്ററെ സ്കൂളില്‍ കടന്നുകയറി വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് മാവോയിസ്റ്റുകള്‍ വെടിവച്ചും തലയ്ക്കടിച്ചും കൊന്നു. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗമായ കരംചന്ദ് സിങ് (43) ആണ് നിഷ്ഠുരമായി കൊലചെയ്യപ്പെട്ടത്.

പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ബേല്‍പാഹരി ഏരിയയില്‍ ശിമുലപാല്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കരംചന്ദ്സിങ് ക്ളാസെടുക്കുകയായിരുന്നു. സ്കൂളിന്റെ പിറകില്‍ കൂടി എത്തിയ മൂന്നംഗ കൊലയാളിസംഘം ഹെഡ്മാസ്റ്ററെ തലയ്ക്ക് വെടിവച്ചു. അക്രമികളുടെ പിടിയില്‍നിന്ന് കുതറിയോടിയ കരംചന്ദ് എതാനും വാര എത്തിയപ്പോള്‍ വീണ്ടും വെടിവച്ച് നിലത്തിട്ടു. കൊല്ലപ്പെട്ടതായി ഉറപ്പുവരുത്താന്‍ അക്രമികള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച് തലച്ചോറ് വെളിയില്‍ ചാടിച്ചു.

വനപ്രദേശത്ത് ആദിവാസികള്‍ക്കായുള്ള പ്രത്യേക സ്കൂളാണ് ഇത്. കരംചന്ദിനെ കൂടാതെ മറ്റൊരധ്യാപകന്‍ മാത്രമാണുള്ളത്. അദ്ദേഹം വെള്ളിയാഴ്ച അവധിയിലായിരുന്നു. വെടിയൊച്ചയും കുട്ടികളുടെ അലര്‍ച്ചയുംകേട്ട്് ഗ്രാമവാസികള്‍ ഓടിയെത്തിയപ്പോള്‍ തോക്കുചൂണ്ടി അവരെ ഭയപ്പെടുത്തി അക്രമികള്‍ വനത്തിനുള്ളിലേക്ക് കടന്നു. കൊല്ലപ്പെട്ട കരംചന്ദിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ശനിയാഴ്ച ബേല്‍പാഹരി ഏരിയയില്‍ പ്രതിഷേധദിനമായി ആചരിച്ചു. ഞായറാഴ്ച അവിടെ ഹര്‍ത്താല്‍ നടത്തും.

അക്രമത്തിലും കൊലപാതകത്തിലുംകൂടി സിപിഐ എമ്മിനെ തകര്‍ക്കാനുള്ള പദ്ധതിയാണ് മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന് പാര്‍ടി പശ്ചിമ മിഡ്നാപൂര്‍ ജില്ലാ സെക്രട്ടറി ദീപക്ക് സര്‍ക്കാര്‍ പറഞ്ഞു. എതാനും വര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെ 27 പേരെയാണ് മാവോയിസ്റ്റുകാര്‍ ഇവിടെ വധിച്ചത്.

മാവോയിസ്റുകള്‍ക്ക് 60 കോടിയുടെ ബജറ്റ്
ന്യൂഡല്‍ഹി: 2007-09 വര്‍ഷത്തെ സായുധവിപ്ളവത്തിനായി മാവോയിസ്റുകള്‍ക്ക് (സിപിഐ എംഎല്‍) 60 കോടിയുടെ ബജറ്റ്. ഇതില്‍ 42 കോടി യുദ്ധോപകരണങ്ങള്‍ക്കും സ്ഫോടക വസ്തുക്കള്‍ക്കുമാണ്. രണ്ടു കോടി രൂപ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറുന്നതിനും, ബാക്കിയുള്ള തുക ആയുധ വിതരണം, കമ്പ്യൂട്ടര്‍ പരിശീലനം, പ്രചാരണം, രേഖകള്‍ തയ്യാറാക്കല്‍ എന്നിവയ്ക്കായി ഉപയോഗിക്കും.

ജാര്‍ഖണ്ഡില്‍ അടുത്തിടെ പിടിയിലായ മാവോയിസ്റ് നേതാവ് മിസിര്‍ ബസ്റ വെളിപ്പെടുത്തിയതാണ് ഇത്. ജാര്‍ഖണ്ഡിലെയും ഛത്തിസ്ഗഢിലെയും വിവിധ പൊലീസ് സ്റേഷനുകളും രാഷ്ട്രീയക്കാരും വ്യക്തികളും ഉദ്യോഗസ്ഥരും മാവോയിസ്റുകളുടെ ഹിറ്റ്ലിസ്റിലുണ്ടെന്ന് മാവോസിസ്റുകളുടെ പോളിറ്റ് ബ്യൂറോ അംഗമായ മിസിര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വ്യക്തികളെ മനസ്സിലാക്കാന്‍ സാധിക്കാത്തവിധമുള്ള നക്സലൈറ്റ് നേതാക്കളുടെ രഹസ്യമായുള്ള നീക്കം മുന്‍കാലങ്ങളില്‍ ഇവര്‍ക്കായുള്ള തെരച്ചില്‍ ദുഷ്കരമാക്കിയിരുന്നു. എന്നാല്‍, ഇന്ന് ഇവരുടെ കാര്യങ്ങളെപ്പറ്റി പുറംലോകത്തിനും ധാരണയുണ്ട്. മാവോയിസ്റുകളുടെ പോളിറ്റ് ബ്യൂറോയില്‍ 14 സ്ഥിരാംഗങ്ങളും ആറ് പകരം അംഗങ്ങളുമാണുള്ളത്. ഇവരുടെ പേരുകളും സുപരിചിതം. പ്രധാനമായും നഗരങ്ങളിലാണ് മാവോയിസ്റുകള്‍ താവളമുറപ്പിച്ചിരിക്കുന്നത്. ഇവരുടെ എണ്ണം ഏകദേശം 50,000 മുതല്‍ 70,000 വരെയാണ്.

ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഒറീസ, ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഘോരവനങ്ങളിലെ നക്സലൈറ്റ് താവളങ്ങളെക്കുറിച്ചും ബസ്റ സൂചന നല്‍കിയിട്ടുണ്ട്.

6. മൌണ്ട് ബാറ്റണുമായി സര്‍ സി പി നടത്തിയ ചര്‍ച്ചയടക്കം 34 രേഖകള്‍ സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സ്വാതന്ത്യ്രത്തിനു തൊട്ടുമുമ്പ് വൈസ്രോയി മൌണ്ട് ബാറ്റണുമായി തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമിഅയ്യര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളടങ്ങുന്ന കുറിപ്പടക്കം 34 രേഖകള്‍ മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമര്‍പ്പിച്ചു. 1947 ജൂലൈ 21നും 22നും മൌണ്ട് ബാറ്റണുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് രേഖയായി കോടതിയില്‍ സമര്‍പ്പിച്ചത്. സ്വാതന്ത്യ്രപ്രാപ്തിയോടെ അതിനുമുമ്പുള്ള കരാറുകള്‍ റദ്ദാക്കുമെന്ന് സര്‍ സി പി പറഞ്ഞതടക്കമുള്ള വിവരങ്ങളാണ് രേഖയില്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരങ്ങളില്‍ നടന്ന ഭൂചലനങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയ വിശകലനങ്ങള്‍, കേരള വനഗവേഷണകേന്ദ്രം നടത്തിയ പരിസ്ഥിതിപഠന റിപ്പോര്‍ട്ട്, പുതിയ ഡാം നിര്‍മിക്കണമെന്ന് നിര്‍ദേശിച്ച് 1979ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ ജലസേചന, വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങള്‍, സംയുക്ത പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍, മുല്ലപ്പെരിയാര്‍ നദി അന്തര്‍സംസ്ഥാന നദിയല്ലെന്നു തെളിയിക്കുന്ന മാപ്പ്, അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര ജലകമീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍, നൂറിലധികം വര്‍ഷം പഴക്കമുള്ള 65 അണക്കെട്ടുകളുടെ സ്ഥിതി സംബന്ധിച്ച് 2002ല്‍ കേന്ദ്ര ജലകമീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, 1979ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയതിനുശേഷവും അണക്കെട്ടിന്റെ തമിഴ്നാട്ടിലുള്ള ആയക്കെട്ട് പ്രദേശത്തിന്റെ വിസ്തൃതി വര്‍ധിച്ചതു സംബന്ധിച്ച രേഖകള്‍, 1981ല്‍ നിര്‍മിച്ച വിക്ടോറിയ അണക്കെട്ട് ഉപേക്ഷിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട്, ലോകത്തെ ദുര്‍ബലമായ അണക്കെട്ടുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്, 1970ലെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തുടങ്ങിയ രേഖകളാണ് സമര്‍പ്പിച്ചത്.

കേസ് 26ന് പരിഗണിക്കാനിരിക്കെയാണ് വിശദ രേഖകള്‍ കേരളം സമര്‍പ്പിച്ചത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഹരീഷ് സാല്‍വെ അടക്കമുള്ള അഭിഭാഷകരുമായി വിശദമായ ചര്‍ച്ചയും നടത്തി.

കോടതിക്കു പുറത്തുള്ള തീര്‍പ്പിന് കേരളം സന്നദ്ധം: മന്ത്രി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പിന് കേരളം സന്നദ്ധമാണെന്ന് ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന നിലപാടാണ് കേരളത്തിനുള്ളത്. അതുമായി ബന്ധപ്പെട്ട് തമിഴ്നാടിനുള്ള ആശങ്കകള്‍ പരിഹരിക്കാനും പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ തമിഴ്നാടിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ കേരളം സന്നദ്ധമാണ്.

കേരള ജലസേചന, ജലസംരക്ഷണ നിയമം മുല്ലപ്പെരിയാറിനെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. സംസ്ഥാനത്തെ എല്ലാ നദികളെയും അണക്കെട്ടുകളെയും ഉദ്ദേശിച്ചുള്ളതാണ്. മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന തമിഴ്നാടിന്റെ വാദവും അടിസ്ഥാനരഹിതമാണ്. ഇതുസംബന്ധിച്ച രേഖകളും മാപ്പും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ തമിഴ്നാട്ടിലെ കാവേരിയിലുള്ള ഗ്രാന്‍ഡ് ആനിക്കട്ടുമായി താരതമ്യംചെയ്യുന്ന തമിഴ്നാടിന്റെ നിലപാട് ശരിയല്ല. ഗ്രാന്‍ഡ് ആനിക്കട്ട് അണക്കെട്ടുകളുടെ ലിസ്റ്റിലില്ല. കേവലം തടയണ പോലുള്ള നിര്‍മിതിയാണ് ഇത്.

അണക്കെട്ടിന്റെ സീപ്പേജ് വാട്ടര്‍ (ചോര്‍ച്ച) അളക്കുന്നതുകൊണ്ടു മാത്രം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കഴിയില്ല. പുതിയ അണക്കെട്ടുകള്‍ക്കുപോലും മുല്ലപ്പെരിയാറില്‍നിന്നുള്ള സീപ്പേജ് വാട്ടറിനു തുല്യമായ ചോര്‍ച്ചയുണ്ട്. എന്നാല്‍, അതടക്കമുള്ള എല്ലാ കാര്യവും പരിശോധിക്കാന്‍ കേരളം തയ്യാറാണ്-മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1. എസ്.എസ്.എല്‍.സി ചോദ്യക്കടലാസിലെ ‘പാര്‍ട്ടി ചോദ്യങ്ങള്‍’ വിവാദമാകുന്നു
കോട്ടയം: വിദ്യാഭ്യാസരംഗത്ത് കമ്യൂണിസ്റ്റ് ആശയപ്രചരണങ്ങള്‍ക്ക് പലവഴി തേടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ചോദ്യപേപ്പര്‍ വഴിയും കമ്യൂണിസം കുത്തിവയ്ക്കുന്നു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ആശയപ്രചാരണത്തിനായി ഇടതു പക്ഷം ദുരുപയോഗിച്ചിരിക്കുന്നത്.

ഇന്നലെ നടന്ന എസ്.എസ്. എല്‍.സി സോഷ്യല്‍ സയന്‍സ് മോഡല്‍ പരീക്ഷയിലാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായുള്ള ചോദ്യങ്ങള്‍ തിരുകിക്കയറ്റിയത്.

സോഷ്യല്‍ സയന്‍സ് വിഷയവുമായി ബന്ധപ്പെട്ടു വന്ന പല ചോദ്യങ്ങളും കണ്ടു വിദ്യാര്‍ഥികള്‍ തരിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ചോദ്യാവലിയിലെ ഏഴ്, പതിനൊന്ന് ചോദ്യങ്ങളിലാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടാത്ത പാര്‍ട്ടിസംബന്ധിയായ ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ രണ്ട് സുപ്രധാന നേട്ടങ്ങള്‍ എന്താണ്? 1959-ല്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണമെന്ത്? എന്നിവയാണ് പതിനൊന്നാമത്തെ ചോദ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇഎംഎസ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സര്‍ക്കാരിനെ പിരിച്ചുവിടാനുണ്ടായ സാഹചര്യങ്ങളും എഴുതിയാല്‍ നാലു മാര്‍ക്കു ലഭിക്കും.

ഏഴാമത്തെ ചോദ്യമായി കൊടുത്തിരിക്കുന്നതു ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തെക്കുറിച്ചു പ്രതിബാധിക്കുന്നതെന്ന രൂപേണയാണ്.

ബൊളീവിയായിലെ കൊച്ചബാംബയില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ ഫലമായി ഒരു ബഹുരാഷ്ട്ര കമ്പനി പുറത്താക്കപ്പെട്ടു. മൂന്നാം ലോകരാഷ്ട്രങ്ങളുടെ പ്രകൃതിവിഭവങ്ങളുടെ മേല്‍ ബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്ന അമിതചൂഷണത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ ഇതിനെ എങ്ങനെ വിലയിരുത്തുന്നു. കേരളത്തില്‍ നിന്നുള്ള ഒരു ഉദാഹരണം സഹിതം ഇതിനെക്കുറിച്ച് വിവരിക്കുക എന്ന ചോദ്യത്തിനും നാലുമാര്‍ക്കാണ്. പാര്‍ട്ടിയുടെ ആശയ പ്രചാരണത്തിനു സ്കൂ ള്‍പരീക്ഷ ഉപയോഗപ്പെടുത്തുന്നതു അധ്യാപകരിലും മാതാപിതാക്കളിലും കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

2. കര്‍ഷക ദ്രോഹ വ്യവസ്ഥകള്‍ വേണ്ട: സത്യന്‍ മൊകേരി
കേരള നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ ബില്ലിലെ കര്‍ഷക ദ്രോഹപരമായ വ്യവസ്ഥകള്‍ നീക്കം ചെയ്യണമെന്നു സി.പി.ഐയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ നേതാവ് സത്യ ന്‍ മൊകേരി. നാട്ടിലെ നെല്‍വയലുകളും, നീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടണം.അതിന് കൈ ക്കൊള്ളുന്ന നടപടികള്‍ യഥാര്‍ഥ കര്‍ഷകന് ദ്രോഹകരമാവരുത്.

കേരളത്തില്‍ ധാരാളം നെല്‍വയലുകള്‍ നികത്തപ്പെടുന്നു, തരിശായികിടക്കുന്നു. വയല്‍ നികത്തുന്ന എല്ലാവരെയും തരിശായി ഇടുന്ന എല്ലാവരെയും ഒന്നുപോ ലെ കാണാനാവില്ല. വീടുവയ്ക്കാന്‍ സ്ഥലം ഇല്ലാതെ അതിനായി വയല്‍ നികത്തുന്നവരുണ്ട്. വന്‍ ഹോട്ടലുകള്‍ക്കും മറ്റും വയല്‍ നികത്തുന്നവരുണ്ട്. കൃഷിനാശം മൂലം വയല്‍ തരിശിടുന്നവരുണ്ട്. വന്‍വിലകൊടുത്ത് ഭൂമി വാങ്ങിയശേഷം തരിശിടുന്നവരുണ്ട്. രണ്ടുകൂട്ടരെയും ഒരു പോലെ കാണ രുത്.

യഥാര്‍ഥ കര്‍ഷകന് സംരക്ഷ ണം നല്‍കണം. ഭൂമാഫിയക്കാരെ പിടികൂടണം. അത്തരം വ്യവസ്ഥകളൊടെ ബില്‍ ഭേദഗതി ചെയ്യ ണം.കാര്‍ഷികവൃത്തി ആദായകരമല്ലാത്തതുകൊണ്ട് വയല്‍ തരിശിടുന്ന പാവം കര്‍ഷകരുണ്ട്. അവരുടെ ഭൂമി പിടിച്ചെടുക്കാന്‍ പാടില്ല. പകരം അവരെ കാര്‍ഷിക വൃത്തിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണം.

അവര്‍ക്ക് സൌജന്യനിരക്കില്‍ വിത്തും വളവും കീടനാശിനികളും ലഭ്യമാക്കണം. ജലസേചന സൌകര്യം ഉണ്ടാക്കണം. അവര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് ന്യായവില നല്‍കി ശേഖരിക്കണം. ഇങ്ങനെയൊക്കെ നല്‍കിയശേഷ വും കൃഷി തുടര്‍ന്നുകൊണ്ടുപോകാന്‍ താല്‍പര്യമില്ലാത്തവരോട് സര്‍ക്കാര്‍ പാട്ടത്തിന് ഭൂമി ഏറ്റെടുക്കണം. അവര്‍ക്ക് പാട്ടം നല്‍കുക. നെല്‍കൃഷി നടത്തുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പാടം പാട്ടത്തിന് നല്‍കുക. അത് പാടശേഖര കമ്മിറ്റിക്കോ കുടുംബശ്രീകള്‍ക്കോ, സ്വാശ്രയ സംഘങ്ങള്‍ ക്കോ ആവാം. ചൈനയില്‍ സ്വാശ്ര യ സംഘങ്ങള്‍ നടത്തുന്ന കൂട്ടുകൃഷി വന്‍വിജയമാണ്. സര്‍ക്കാര്‍ കൃഷി ചെയ്യാന്‍ വേണ്ട സഹായം ചെയ്യുന്നു. കര്‍ഷകര്‍ കൃഷിയിറ ക്കുന്നു. വിളവെടുക്കുന്നു ലാഭം പങ്കുവയ്ക്കുന്നു. ഇത്തരം ക്രമീകരണം നന്നാവും.

അതിന് പകരം തരിശുകിടക്കുന്ന ഭൂമി പിടിച്ചെടുക്കന്ന വ്യവസ്ഥ, ഭൂമി തരിശിടുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വ്യവസ്ഥ ഇതൊന്നും ശരിയല്ല. കൃഷി ചെയ്യാന്‍ മാര്‍ഗമില്ലാതെ ഭൂമി തരിശിടുന്നവര്‍ക്ക് പിഴ ചുമത്തുന്നത് എന്ത് നീതി? സത്യന്‍ ചോദിച്ചു.

ഇത്തരം വ്യവസ്ഥകള്‍ മാറണമെന്ന് കിസാന്‍സഭ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അതിന് തയാ റാകുമെന്നാണ് പ്രതീക്ഷ.

യഥാര്‍ഥ കര്‍ഷകര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി ഭൂ മാഫിയക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. അവര്‍ തരിശിടുന്ന ഭൂമി പിടിച്ചെടുക്കണം. അവരെ പ്രോസിക്യൂട്ട് ചെയ്യണം, പിഴ ചുമത്തണം.

പാവങ്ങളോട് കരുണ ഉണ്ടാവണം. വീടുണ്ടാക്കാന്‍വേണ്ടി നികത്തുന്നവരും വന്‍കിട മുതലാളിമാരും ഒന്നു പോലെയല്ല. പാവപ്പെട്ട കര്‍ഷകരുടെ മറവില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനാണ് ഭൂ മാഫിയ ശ്രമിക്കുന്നത്. അവര്‍ ലക്ഷ്യം നേടരുത് -സത്യന്‍ മൊകേരി പറഞ്ഞു.

3. റബര്‍ വില 100 കവിഞ്ഞു; ഉത്പാദനം കുറഞ്ഞു
കോട്ടയം: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റബര്‍ വില വീണ്ടും 100 രൂപ കടന്നു. വ്യാഴാഴ്ച ആര്‍.എസ്.എസ് നാലിനു 100.75 രൂപയ്ക്കാണു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനയും എണ്ണ വില വര്‍ധനയും അവധി വ്യാപാരം കുറഞ്ഞതുമാണ് ആഭ്യ ന്തര വിപണി ശക്തമാക്കിയത്.

2007 ജനുവരി 22 മുതല്‍ ഫെബ്രുവരി മൂന്നു വരെയാണു മുമ്പു നൂറു രൂപയ്ക്കു മുകളില്‍ വ്യാപാരം നടന്നത്. പിന്നീട് ഇടിഞ്ഞ വില ജൂലൈ രണ്ടിന് 73 രൂപ വരെയായി കുറഞ്ഞു.

ചെറുകിട വ്യാപാരികള്‍ സ്റ്റോക്ക് സൂക്ഷിക്കാതിരുന്നതാണ് ഇത്തവണ അന്താരാഷ്ട്ര വിലയോടൊപ്പം ആഭ്യന്തരവിലയും ഉയരാന്‍ ഇടയാക്കിയത്. കോട്ടയത്തെ പ്രമു ഖ ടെര്‍മിനലില്‍ ഇന്നലെ 15 ടണ്‍ റബര്‍ മാത്രമാണ് കച്ചവടം നടന്നത്.

അവധി വ്യാപാരികള്‍ക്കെതിരെ കോട്ടയം റബര്‍ ഡീലേഴ്സ് അസോസിയേഷന്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് റബര്‍ ബോര്‍ഡ് സ്റ്റോക്കു പുറത്തുകാണിച്ചുകൊണ്ടുള്ള അവധി വ്യാപാരം മാത്രമേ അനുവദിക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു.

റബര്‍ ബോര്‍ഡ് നിര്‍ദേശത്തി ന്റെ പശ്ചാത്തലത്തില്‍ അവധി വ്യാപാരം കുറഞ്ഞു. അവധി വ്യാപാരികള്‍ പിന്‍വാങ്ങുകയും വേനല്‍കനത്ത് ഉത്പാദനം കുറഞ്ഞ് ആഭ്യന്തര സ്റ്റോക്ക് ഇടിഞ്ഞതും വില ഉയരാന്‍ ഇടയായി.

4. മൈക്രോ സോഫ്റ്റിന്റെ സ്കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിക്ക്
കൊച്ചി: മൈ ക്രോ സോ ഫ്റ്റ് കോര്‍പറേഷന്‍ (ഇന്ത്യ) ഏര്‍പ്പെടുത്തിയ ഇന്റലക് ച്വല്‍ പ്രോ പ്പ ര്‍ട്ടിറൈറ്റ്സ് ( എപിആര്‍) സ് കോളര്‍ ഷിപ്പ് 20 08 -ന് റായ്പ്പൂര്‍ ഹിദയാത്തുള്ളാ നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥിയും മലയാളിയുമായ ആദര്‍ശ് എ. വര്‍ഗീസ് അര്‍ഹനായി.

ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സിലുള്ള പ്രബന്ധങ്ങളും, അക്കാദമിക് തലത്തിലെ മികവും പരിഗണിച്ചാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. കേരളാ ഹൈക്കോടതി അഭിഭാഷകനും ഹൈക്കോര്‍ട്ട് അഡ്വക്കറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അഡ്വ. ബാ ബു വര്‍ഗീസിന്റെയും ഇന്‍കം ടാ ക്സ് കമ്മീഷണര്‍ സൂസി ബി. വര്‍ഗീസിന്റെയും പുത്രനാണ് ആദര്‍ശ്.

5. പത്താം ക്ളാസ് വരെ പാഠപുസ്തകം സൌജന്യമാക്കാന്‍ ആലോച
തിരുവന്തപുരം: കേരളത്തില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പത്താംക്ളാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകങ്ങള്‍ സൌജന്യമാക്കാന്‍ സാധ്യത. എട്ടാംക്ളാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം പുസ്തകം സൌജന്യമായി നല്‍കാന്‍ സാധിക്കുന്നതുകൊണ്ടാണ് ഈ ചിന്ത ഉണ്ടായത്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് എട്ടാം ക്ളാസ് വരെ അപ്പര്‍ പ്രൈമറി തലമാണ്. അതുകൊണ്ടാണ് സര്‍വശിക്ഷാ അഭിയാന്‍ വഴി എട്ടാം ക്ളാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം സൌജന്യമായി നല്‍കാനാവുന്നത്. അപ്പര്‍ പ്രൈമറി ക്ളാസിലെ ഒരുകുട്ടിക്ക് 250 രൂപവച്ചും ലോവര്‍ പ്രൈമറി ക്ളാസിലെ കുട്ടിക്ക് 150 രൂപ വച്ചും കേന്ദ്രം നല്‍കുന്നു. പാഠപുസ്തകവിതരണത്തിനായിത്തന്നെ ഏതാണ്ട് 70 കോടിയോളം രൂപ ലഭിക്കും.

സ്കൂളുകളിലെ പാഠപുസ്തകങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കുറെ തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. എട്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കു പുസ്തകം കേന്ദ്രസര്‍ക്കാര്‍ ചെലവില്‍ വരുന്നതോടെ ഈ തുക മിച്ചമാകും. അതുപയോഗിച്ച് ഒന്‍പത് പത്ത് ക്ളാസുകളിലെ കുട്ടികള്‍ക്കു സൌജന്യമായി പാഠപുസ്തകം നല്‍കാനാണ് ആലോചന. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകരും ഇന്ന സര്‍വശിക്ഷാ അഭിയാന്റെ പ്രയോജനം ലഭിക്കുക.

ഇപ്പോള്‍ പ്രൈമറി തലം വരെ നടക്കുന്ന പദ്ധതി സെക്കന്‍ഡറി തലത്തിലേക്കും നീട്ടിയേക്കാം. സക്സസ് എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കായി 164 കോടിരൂപയാണ് ഇപ്പോള്‍ സംസ്ഥാനത്തു ചെലവാകുന്നത്. 35 ശതമാനം കേരള സര്‍ക്കാരിന്റെ പങ്കാളിത്തമുണ്ട്. സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി ഈ വര്‍ഷം എല്ലാ സ്കൂളുകളിലും ഹരിത വിദ്യാലയം എന്നപരിപാടി ആരംഭിക്കും. എന്റെ മരം പരിപാടിയുടെ തുടര്‍ച്ചയാണിത്.ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാസ്കൂള്‍ കുട്ടികളെയും നീന്തല്‍ നിര്‍ബന്ധമായി പഠിപ്പിക്കും.

വെള്ളത്തില്‍ പോയാല്‍ രക്ഷപ്പെടാന്‍ പ്രാപ്തരാക്കുന്നതിനാല്‍ നീന്തല്‍ പരിശീലനം അതേ സ്കൂളിലേയും കായികാധ്യാപകര്‍ പ്രാദേശികമായുള്ള കുളങ്ങള്‍ഉപയോഗിച്ച് നീന്തല്‍ പഠിപ്പിക്കാനാണ് പരിപാടി.

6. വേനല്‍ അവധി പ്രമാണിച്ചു പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം: വേനല്‍ അവധിയിലെ തിരക്കൊഴിവാക്കാന്‍ ദക്ഷിണ റെയില്‍വേ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. 0657 നമ്പര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം പ്രതിവാര സ്പെഷല്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി 11.30നു ചെന്നൈ സെന്‍ട്രലില്‍ നിന്നു തിരിച്ച് വ്യാഴാഴ്ച വൈകുന്നേരം 4.30നു തിരുവനന്തപുരത്തെത്തും. 0658 നമ്പര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം ട്രെയിന്‍ വ്യാഴാഴ്ച രാത്രി എട്ടിനു തിരുവനന്തപുരത്ത് നിന്നു തിരിച്ചു വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30ന് ചെന്നൈയിലെത്തും.

ചെന്നൈയില്‍ നിന്ന് ഏപ്രില്‍ 16, 23, 30 മേയ് ഏഴ്,14,21,28 ജൂണ്‍ നാല്,11,18 തീയതികളിലും തിരുവനന്തപുരത്തുനിന്ന് ഏപ്രില്‍ 17,24 മേയ് ഒന്ന്, എട്ട്, 15, 22, 29 ജൂണ്‍ അഞ്ച് 12,19 തീയതികളിലും സര്‍വീസ് നടത്തും.

ട്രെയിന്‍നമ്പര്‍ 0641 എറണാകുളം- ബാംഗളൂര്‍ പ്രതിവാരട്രെയിന്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു പുറപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം 4.20ന് ബാംഗളൂരിലെത്തും. 0642 നമ്പര്‍ ട്രെയിന്‍ ചൊവ്വാഴ്ച 17.15നു ബാംഗളൂരില്‍ നിന്നു തിരിച്ച് ബുധനാഴ്ച വൈകുന്നേരം 4.30ന് എറണാകുളം ജംഗ്ഷനിലെത്തും. എറണാ കുളത്തുനിന്ന് ഏപ്രില്‍ ഏഴ്, 14, 21, 28 മേയ് അഞ്ച്,12,1 9, 20ജൂണ്‍ രണ്ട്, ഒമ്പത്,16 തീയതികളിലും ബാംഗളൂരില്‍ നിന്ന് ഏപ്രില്‍ എട്ട്, 16, 22, 29 മേയ് ആറ്, 13,20,27 ജൂണ്‍ മൂന്ന്, 10, 17 തീയതികളിലും സര്‍വീസ് നടത്തും.

0647 നമ്പര്‍ നാഗര്‍കോവില്‍-മംഗലാപുരം പ്രതിവാരട്രെയിന്‍ ഞായറാഴ്ച രാത്രി 8.20 ന് നാഗര്‍കോവില്‍ നിന്നു പുറപ്പെട്ടു തിങ്കളാഴ്ച 12ന് മംഗലാപുരത്തെത്തും. 0648 നമ്പര്‍ ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ന് മംഗലാപുരത്തുനിന്നാരംഭിച്ച് ചൊവ്വാഴ്ച വൈകുന്നേരം 4.45ന് നാഗര്‍കോവില്‍ എത്തും. നാഗര്‍കോവിലില്‍ നിന്ന് ഏപ്രില്‍ 13,20,27 മേയ്,11,18,25 ജൂണ്‍1,8,15,22തീയതികളിലും മംഗലാപുരത്തുനിന്ന് ഏപ്രില്‍ 14,21,28 മെയ്5,12,19,26 ജൂണ്‍2,9,16,23 തീയതികളിലും സര്‍വീസ് നടത്തും.

ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സ്പെഷല്‍ ആഴ്ചയില്‍ രണ്ടുപ്രാവശ്യമാണ്.0635 നമ്പര്‍ ട്രെയിന്‍ (വ്യാഴം, ഞായര്‍)ചെന്നൈ സെന്‍ട്രലില്‍ നിന്നു രാത്രി 11.30ന് ആരംഭിച്ച് ( വെള്ളി, തിങ്കള്‍) വൈകിട്ട് 4.30ന് തിരുവനന്തപുരത്തെത്തും. 0636 നമ്പര്‍ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്നു ( വെള്ളി, തിങ്കള്‍) രാത്രി 8.00ന് ആരംഭിച്ച് (ശനി,ചൊവ്വ) ഉച്ചയ്ക്ക് 12.30ന് ചെന്നൈ സെന്‍ട്രലിലെത്തും.

ചെന്നയില്‍ നിന്ന് ഏപ്രില്‍ 13,17,20,24,27 മേയ്1,4,8,11,15,18,22,25,29 ജൂണ്‍ഒന്ന്, അഞ്ച്, എട്ട്, 12,15,19,22,26 തീയതികളിലും തിരുവനന്തപുരത്തു നിന്ന് ഏപ്രില്‍ 14,18,21,25,28 മേയ് രണ്ട്, അഞ്ച്, ഒമ്പത് 2,16,19,23,26,30 ജൂണ്‍ രണ്ട്, ആറ്, ഒമ്പത് 13,16,20,23,27 തീയതികളിലും സര്‍വീസ് നടത്തും.

0605 നമ്പര്‍ ചെന്നൈ എഗ്മോര്‍- നാഗര്‍കോവില്‍ സ്പെഷല്‍ ട്രെയിന്‍ രാത്രി 8.20ന് (വ്യാഴം,ശനി) ചെന്നൈ എഗ്മോറില്‍ നിന്നു പുറപ്പെട്ട് രാവിലെ 11ന് (വെള്ളി,ഞായര്‍) നാഗര്‍കോവിലിലെത്തും. 0606 നമ്പര്‍ ട്രെയിന്‍ ഉച്ചയ്ക്ക്1.30ന് (വെള്ളി,ഞായര്‍) നാഗര്‍കോവില്‍ നിന്നും ആരംഭിച്ച് വെളുപ്പിനെ (ശനി,തിങ്കള്‍) ചെന്നൈ എത്തിച്ചേരും. എല്ലാ ട്രെയിനുകള്‍ക്കും 24 മുതല്‍ റിസര്‍വേഷന്‍ ഉണ്ടാകും.

7. എസ്ഐമാരുടേയും വനിതാ പോലീസിന്റെയും ഉയരം കൂട്ടാന്‍ ശിപാര്‍ശ
തിരുവനന്തപുരം: പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കു കൂടുതല്‍ ഉയരം വേണമെന്ന് സംസ്ഥാന പബ്ളിക് സര്‍വീസ് കമ്മീഷന്‍.

എസ്ഐ മാരായി അപേക്ഷിക്കുന്നവര്‍ക്ക് 170 സെ.മി. എങ്കിലും ഉയരം ഉണ്ടാകണമെന്നാണ് കമ്മീഷന്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന ശിപാര്‍ശ.

പോലീസായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ ഉയരം 160 സെന്റിമീറ്ററാണ്. അതുകൊണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് 170 സെ.മി.എങ്കിലും ഉയരം വേണമെന്ന് സര്‍ക്കാരിനോട് ഉപദേശിച്ചതായി പി.എസ്.സി. ചെയര്‍മാന്‍ സലാഹുദീന്‍ ദീപികയോടു പറഞ്ഞു.

ഇപ്പോഴത്തെ പോലീസുകാര്‍ക്ക് എസ്ഐമാരെക്കാള്‍ പൊക്കമുണ്െടന്നാണ് കണക്ക്. വനിതാ പോലീസുകാരുടെ ഉയരം 158 സെ.മി. എങ്കിലും ആയി വ്യവസ്ഥ ചെയ്യണമെന്നും നിര്‍ദേശിച്ചുണ്ട്.

150 സെമി ഉയരമുള്ളവര്‍ക്കു വനിതാ പോലീസായി ഇപ്പോള്‍ നിയമനം നല്‍കുന്നു. വനിതാപോലീസുകാരെ കാണാനില്ല പരിഹാസം പല കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് വനിതാപോലീസുകാരുടെ ഉയരം കൂട്ടണമെന്ന നിര്‍ദേശം വച്ചത്.

പോലീസുകാരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയര്‍ സെക്കന്‍ഡറിയാക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു.മറ്റു നിര്‍ദേശങ്ങളും ആംഗീകരിക്കുമെന്ന് കരുതുന്നു.

എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസര്‍ തസ്തികയില്‍ 25 ശതമാനം പേരെ നേരിട്ട് തെരഞ്ഞെടുക്കുന്നത് ഉപേക്ഷിക്കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കു നേരിട്ട് നിയമനം ഇല്ലല്ലോ.

അതുപോലെ മുഴുവന്‍ പ്രിവന്റീവ് ഓഫീസര്‍ മാരെയും പ്രമോട്ട് ചെയ്യാവുന്നതാണ്. എന്നു കമ്മീഷന്‍ കരുതുന്നു. എന്നാല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ തസ്തികയിലെ പകുതി ഒഴിവുകളിലേക്കു നേരിട്ട് നിയമനം നടത്തണം. ഇപ്പോള്‍ മുഴുവന്‍ ഒഴിവും പ്രോമോഷന്‍ വഴിയാണ് നികത്തപ്പെടുന്നത്. പോലീസില്‍ എസ്ഐ മാരുടെ 50 ശതമാനം തസ്തികയിലേക്കു നേരിട്ടാണ് നിയമനം.

8. ഐ.ഒ.സി സൂപ്പര്‍മാര്‍ക്കറ്റ് വഴി 14 രൂപയ്ക്ക് അരി
തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി അരി വിതരണം തുടങ്ങുന്നു. കിലോഗ്രാമിന് 14 രൂപയ്ക്കാണ് അരി വിതരണം. ഇത് സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സിവില്‍ സപ്ളൈസ് വകുപ്പ് കഴിഞ്ഞ ദിവസം ധാരണയുണ്ടാക്കി. സംസ്ഥാനത്ത് തിരുവനന്തപുരം,കോഴിക്കോട്,പാലക്കാട് ജില്ലകളിലായി ആറ് സൂപ്പര്‍ മാര്‍ക്കറ്റുകളാണ് ഐ.ഒ.സിയ്ക്കുള്ളത്. സിവില്‍ സപ്ളൈസ് വകുപ്പിന്റെ ഫ്രാഞ്ചൈസി എന്ന നിലയിലാണ് ഐ.ഒ.സി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കുക.

അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലേയും നീതി സ്റ്റോറുകളിലേയും വിലയ്ക്ക് ഇനി മുതല്‍ ഐ.ഒ.സിയുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങാം.

ഇതുസംബന്ധിച്ച് ധാരണയായതിനാല്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സാധനങ്ങള്‍ നല്‍കുകയും വില നിശ്ചയിക്കുകയും ചെയ്യും.

വില്‍പന നടത്തുന്ന സാധനങ്ങളുടെ മൂന്ന് ശതമാനം ലാഭം ഐ.ഒ.സി ക്ക് നല്‍കും. 14 രൂപയ്ക്ക് അരി നല്‍കുന്നതിനാല്‍ സിവില്‍ സപ്ളൈസിനും ഐ.ഒ.സിയ്ക്കും ലാഭമില്ലാത്ത അവസ്ഥയാണ്. പുതിയ സംരംഭം ജനങ്ങള്‍ സ്വീകരിക്കുന്ന പക്ഷം ഭാവിയില്‍ 65 ചെറുകിട വിതരണ ശാലകളില്‍ക്കൂടി ആരംഭിക്കാന്‍ ഐ.ഒ.സിക്ക് ഉദ്ദേശമുണ്ട്.

ആന്ധ്രയില്‍ നിന്നും സുഗമമായ രീതിയില്‍ അരിയെത്തിത്തുടങ്ങിയിട്ടും വിലകുറയ്ക്കാന്‍ കുത്തക കച്ചവടക്കാര്‍ തയാറാകാത്തതിനെത്തുടര്‍ന്ന് ശക്തമായ നടപടി സിവില്‍ സ്പ്ളൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയാനായി സിവില്‍ സപ്ളൈസ് വകുപ്പിന്റെ പ്രത്യേക ടീം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്.

എന്തെങ്കിലും ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ജനങ്ങള്‍ക്ക് വിജിലന്‍സ് എസ്.പിയെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരിയുടെ വില കുറയാത്തതിനെത്തുടര്‍ന്ന് ഡിസംബറില്‍ ആരംഭിച്ച അരിക്കടകള്‍ അടുത്ത മാസം അവസാനം വരെ തുടരാനും തീരുമാനിച്ചു.

9. പ്ളേസ്മെന്റില്‍ റിക്കാര്‍ഡ്; മലയാളിയുവാവിന് ഒരു കോടി ശമ്പളം
കൊച്ചി: മലയാളി യുവാവിന് ഒരുകോടിയുടെ പ്രതിവര്‍ഷ ശമ്പളവാഗ്ദാനം. കൊടുങ്ങല്ലൂര്‍ സ്വദേശി നായര്‍ ശ്യാമകുമാര്‍ ഹരിദാസാണു കേരളത്തിലെ കാമ്പസ് പ്ളേസ്മെന്റുകളില്‍തന്നെ ഏറ്റവും ഉയര്‍ന്ന വേതനം ലഭിക്കുന്ന മിടുക്കന്‍.

മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എംബിഎ വിദ്യാര്‍ഥിയായ ശ്യാമകുമാറിനു ജോലിവാഗ്ദാനം നല്‍കിയത് ഓസ്ട്രേലിയയിലെ ഫ്രോന്‍ഡിയല്‍ എയര്‍ലൈന്‍സാണ്. മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഫസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം.

മാര്‍ച്ച് അവസാനം ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്ന ഇരുപത്തിനാലുകാരനായ നായര്‍ ശ്യാമകുമാറിന്റെ എമിഗ്രേഷന്‍ രേഖകള്‍ തയാറാക്കാന്‍ എയര്‍ലൈന്‍സ് കമ്പനി പ്രതിനിധി കേരളത്തില്‍ തങ്ങുകയാണ്.

പ്രതിമാസം 6,31,576 രൂപയാണ് അടിസ്ഥാന ശമ്പളം.

ഇതുകൂടാതെ താമസസൌകര്യം, ഫാമിലി മെഡിക്കല്‍ അലവന്‍സ്, ഇന്‍ഷുറന്‍സ്, ട്രാവല്‍ അലവന്‍സ് തുടങ്ങിയവയും ഓവര്‍ടൈം വേതനവുമെല്ലാം കൂടിയാകുമ്പോള്‍ ഒരുകോടിയിലേറെ രൂപ സ്വന്തമാകുമെന്ന് ഹോളി ഗ്രേസ് അക്കാദമി ചെയര്‍മാന്‍ അഡ്വ.രാജു ഡേവിസ് പെരേപ്പാടന്‍ അറിയിച്ചു.

10. യുവാവിനെ വിളിച്ചു വരുത്തിക്കൊന്നു തീയിട്ടു
അടിമാലി: ഇന്റര്‍വ്യൂവിനെന്ന വ്യാജേന യുവാവിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തിയശേഷം തീയിട്ട കേസില്‍ നാല്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ മുളവൂര്‍ മലേക്കണ്ടത്തില്‍ ജോസഫിന്റെ മകന്‍ റൂബിന്‍ ജോസഫ് (27) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ പവര്‍ഹൌസ് എസ്റ്റേറ്റ് ലയത്തില്‍ കൊച്ചുമുത്തുവിന്റെ മകന്‍ ശെല്‍വനെ (42) യാണു ദേവികുളം പോലീസ് അറസ്റ്റു ചെയ്തു.

ശെല്‍വന്റെ ഭാര്യയുമായുള്ള റൂബിന്റെ അടുപ്പമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചിന്നക്കനാലില്‍ ക്ളൌഡ്നയന്‍ റിസോര്‍ട്ടിലെ ജോലിക്കാരായിരുന്ന റൂബിനും ശെല്‍വത്തിന്റെ ഭാര്യ ചേച്ചിയമ്മയു (40) മായി പ്രണയത്തിലായിരുന്നു. ചേച്ചിയമ്മയുടെ വീട്ടിലും റൂബിന്‍ പോകാറുണ്ടായിരുന്നു.

മൂന്നാര്‍ ദൌത്യസംഘം ക്ളൌഡ്നയന്‍ തകര്‍ത്തോടെ ജോലി നഷ്ടപ്പെട്ട റൂബിന്‍ മൂന്നാര്‍ പോര്‍ട്ട് റിസോര്‍ട്ടിലേക്കും പിന്നീട് പോതമേട്ടിലെ റിസോര്‍ട്ടിലേക്കും മാറിയെങ്കിലും ചേച്ചിയമ്മയുമായി പല സ്ഥലങ്ങളിലും ഒന്നിച്ചു താമസിച്ചിരുന്നു. ചേച്ചിയമ്മയുടെ നഗ്നഫോട്ടോയെടുത്ത് ബ്ളാക്ക്മെയില്‍ ചെയ്യാനും റൂബിന്‍ ശ്രമിച്ചു.

ഭാര്യയെ രക്ഷിക്കാന്‍ റൂബിനെ ഹോട്ടല്‍ പരിസരത്തു വിളിച്ചുവരുത്തിയ ശെല്‍വന്‍ കുറുവടിക്ക് അടിച്ചുകൊന്നശേഷം ശരീരത്തില്‍ പുല്ലിട്ട് കത്തിക്കുകയായിരുന്നത്രേ. ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. റിസോര്‍ട്ടിന്റെ പരിസരം വിജനമായിരുന്നതിനാല്‍ സംഭവം പുറംലോകം അറിഞ്ഞില്ല. പിന്നീട് ശെല്‍വന്റെ സുഹൃത്ത് പോലീസിനു വിവരം നല്‍കുക യായി രുന്നു.

ശെല്‍വന്‍ സി.പി.എം. ചിന്നക്കനാല്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ്. . ശെല്‍വനെ ഇന്ന് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കും. ദേവികുളം സിഐ മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

റൂബിന്‍ അവിവാഹിതനാണ്. പരേതയായ ഏലിയാമ്മയാണ് മാതാവ്. സഹോദരങ്ങള്‍: മാര്‍ട്ടിന്‍, നാന്‍സി, സാനി, ജില്‍സി.

11. സ്വര്‍ണമകുടം: പുരാവസ്തു ഗവേഷകര്‍ പരിശോധന നടത്തി
തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണക്കോലത്തില്‍ നിന്നു സ്വര്‍ണം കാണാതായ സംഭവത്തില്‍ പുരാവസ്തു അധികൃതരും പോലീസും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

ക്ഷേത്രത്തിന്റെ ഊട്ടുപുര ഹാളിനോടു ചേര്‍ന്നുള്ള ഓഫീസില്‍ കോലത്തിലെ പൂക്കളും വ്യാജ മകുടവും മ്യൂസിയം രജിസ്ട്രാര്‍ പി.കെ. ഗോപിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജോ അലക്സാണ്ടറും ചേര്‍ന്നാണ് പരിശോധിച്ചത്.

നാഗഫണത്തോട് ചേര്‍ന്നിരിക്കുന്ന ഭാഗത്തെ മൂന്നു പൂക്കള്‍ വ്യാജമാണെന്നു കണ്െടത്തിയ സംഘം വ്യാജ മകുടത്തിന്റെ പരിശോധനയ്ക്കായി താരതമ്യം ചെയ്യാന്‍ മറ്റൊരു മകുടവും പരിശോധിച്ചു.

12. ‘ശനി’ ഇന്ന് അയലത്ത്
ന്യൂഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് ആഹ്ളാദം പകര്‍ന്ന് ശനിഗ്രഹം ഇന്നു ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നു.

സൂര്യാസ്തമയം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷമാണു കിഴക്കന്‍ ചക്രവാളത്തില്‍ ഏറെ തിളക്കത്തോടെ ശനി പ്രത്യക്ഷമാകുക. രാത്രി പത്തു മുതല്‍ ര ണ്ടുവരെയാണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് ശനിഗ്രഹത്തെ ഭംഗിയായി കാണാനാകുന്നത്. 2015-ലേ ഇനി ശനി കാഴ്ചവിരുന്നൊരുക്കുകയുള്ളു.

13. ബിഹാറില്‍ വീണ്ടും കാട്ടുനീതി
ഹാജിപ്പൂര്‍: ബിഹാറില്‍ ജനം വീണ്ടും നിയമം കൈയിലെടുത്തു. ഇന്നലെ രോഷാകുലരായ ജനക്കൂട്ടം പോലീസിനെ ആക്രമിച്ചു കൊലക്കേസ് പ്രതിയെ കസ്റ്റഡിയില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചു. സംഭവത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറെ സസ്പെ ന്‍ഡ് ചെയ്തിട്ടുണ്ട്.

വൈശാലിയിലെ പൊഖ്റ മൊഹല്ലയിലാണു സംഭവം. മൊബൈ ല്‍ ഫോണിന്റെ ഉടമസ്ഥാവകാശ ത്തെച്ചൊല്ലിയുണ്ടായ തര്‍ക്ക ത്തെത്തുടര്‍ന്ന് ഓം പ്രകാശ് എന്ന യുവാവിനെ ഇന്നലെ രാവിലെ സുഹൃത്തായ രവികുമാര്‍ കൊലപ്പെടുത്തി.

സ്ഥലത്തെത്തിയ പോലീസ് രവികുമാറിനെ കസ്റ്റഡിയിലെടുത്തു. പോലീസെത്തുംമുമ്പു നാട്ടുകാരുടെ മര്‍ദനത്തില്‍ പരിക്കേറ്റതിനാല്‍ ഉടന്‍ സദര്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഡോക്ടര്‍ പരിശോധിച്ചുകൊണ്ടിരിക്കെ അവിടെയെത്തിയ ജനക്കൂട്ടം രവികുമാറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയതായി എസ്.പി പ്രശാന്ത് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത കൊല ക്കേസ് പ്രതിക്കു സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാണ് എ. എസ്.ഐ എസ്.എന്‍. റാമിനെ സസ്പെന്‍ഡ് ചെയ്തത്. നാലു ജവാന്‍മാര്‍ക്കെതിരേയും നടപടിയുണ്ട്.

വൈശാലിയില്‍ ഇതു മൂന്നാം വട്ടമാണു ജനം നിയമം കൈയി ലെടുക്കുന്നത്. ലാല്‍ഗഞ്ജില്‍ 16-നു മോഷണക്കുറ്റമാരോപിക്കപ്പെട്ട യുവാവിനെ ജനക്കൂട്ടം കൈകാര്യം ചെയ്തിരുന്നു.

1. ലാവലിന്‍: തുടക്കത്തിലേ ക്രമക്കേട്: സി.ബി.ഐ
കൊച്ചി: സാധ്യതാ പഠനം പോലും നടത്താതെയാണ് ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിന് കോടികളുടെ കരാര്‍ നല്‍കിയതെന്ന് സി.ബി.ഐ. മൂന്ന് പദ്ധതികളുടെ നവീകരണത്തിന് കരാര്‍ നല്‍കാന്‍ ഒരു എഞ്ചിനീയറുടെ റിപ്പോര്‍ട്ട് മറയാക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സി.ബി.ഐ കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി സൂചനയുണ്ട്. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സി.ബി.ഐ അടുത്ത 18^നകം ഹൈക്കോടതിയില്‍ വിശദീകരണ പത്രിക നല്‍കും.

കരാറിലൂടെ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വന്‍ നഷ്ടമുണ്ടായെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ സൂചനയുള്ളതായാണ് വിവരം. നൂറുകോടിയോളം രൂപ ചെലവില്‍ ചില യന്ത്രഭാഗങ്ങള്‍ മാറ്റിയാല്‍ മതിയെന്ന് ബാലാനന്ദന്‍ കമ്മിറ്റി ’97 ഫെബ്രുവരി രണ്ടിന് അന്നത്തെ വൈദ്യുതി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉയര്‍ന്ന കരാര്‍ തുകയില്‍ സംശയം പ്രകടിപ്പിക്കുന്ന മറ്റൊരു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചതായും സി.ബി.ഐ കണ്ടെത്തി.

ജി. കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ് നവീകരണത്തിന് ധാരണാപത്രവും കണ്‍സല്‍ട്ടന്‍സി കരാറും ഒപ്പിട്ടത്. എന്നാല്‍, ഇത് സപ്ലൈ കരാറാക്കിയത് പിണറായി വിജയന്റെ കാലത്താണ്. കാനഡയില്‍ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം.

ലാവലിന്‍ നിര്‍മാണ കമ്പനിയുമായിരുന്നില്ല. ലാവലിന് പുറമെ കനേഡിയന്‍ ഇന്റര്‍ നാഷനല്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ നിന്നുകൂടി തെളിവെടുക്കേണ്ടതുണ്ട്. ഇടപാടില്‍ ഈ ഏജന്‍സിയും പങ്കാളിത്തം വഹിച്ചിരുന്നു. കാനഡയിലെ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാറിന്റെയും കനേഡിയന്‍ ആഭ്യന്തര വകുപ്പിന്റെയും അനുമതി ആവശ്യമാണ്. അനുമതി ലഭിക്കുന്ന മുറക്ക് അന്വേഷണം കാനഡയിലേക്ക് വ്യാപിപ്പിക്കും.

മലബാര്‍ കാന്‍സര്‍ സെന്ററിന് നൂറുകോടി നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍, കരാറില്‍ ഇതിന് വ്യവസ്ഥയുണ്ടായിരുന്നില്ല. നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ സാങ്കേതിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും വൈദ്യുതി ബോര്‍ഡ് ഹാജരാക്കിയില്ല. 100 കോടിയില്‍ അധികം രൂപക്കുള്ള കരാറുകള്‍ക്ക് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഈ വ്യവസ്ഥ മറികടക്കാനാണ് കരാര്‍ മൂന്നാക്കി വിഭജിച്ചതെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ടിലുണ്ടത്രേ.

ബാങ്ക് അക്കൌണ്ടുകള്‍ വഴിയല്ലാതെയും പണം എത്തിയതായി സൂചനയുണ്ട്. ഇതും അന്വേഷണ പരിധിയില്‍പെടുത്തും. മുന്‍ മന്ത്രിമാര്‍ അടക്കം നാല് ഉന്നത രാഷ്ട്രീയ നേതാക്കളെയും അഞ്ച് ഉന്നതോദ്യോഗസ്ഥരെയും ബോര്‍ഡിലെ അഞ്ച് എഞ്ചിനീയര്‍മാരെയും ചോദ്യം ചെയ്യാനുണ്ട്. നൂറിലേറെ പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

സാക്ഷിമൊഴികളുടെയും രേഖകളില്‍ നിന്ന് ലഭിച്ച വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ തയാറാക്കിയത്.

സി.ബി.ഐ ചെന്നൈ യൂനിറ്റിലെ ഡി.ഐ.ജി കന്തസ്വാമിയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബാംഗ്ലൂരിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് നവീകരണത്തിന് ശേഷമുള്ള പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും മറ്റും നേരിട്ട് വിലയിരുത്തിയത്. സി.ബി.ഐ ചെന്നൈ യൂനിറ്റിലെ ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

2. കുത്തകകളെ തടയാന്‍ നടപടിയില്ല
കോഴിക്കോട്: ചില്ലറ വ്യാപാരമേഖല കുത്തകകള്‍ കൈയടക്കുന്നത് അനുവദിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്ത് 60 ഓളം വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങി വന്‍കിട കുത്തക സ്ഥാപനങ്ങള്‍ ശക്തിയാര്‍ജിക്കുന്നു. കുത്തകകളുടെ കടന്നുവരവ് നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി വൈകുന്നതിന്റെ മറവിലാണ് റിലയന്‍സ്, സ്പെന്‍സര്‍, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ മോര്‍, ബിഗ് ബസാര്‍ തുടങ്ങിയവ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളും മറ്റും വാഗ്ദാനം ചെയ്ത് ചില്ലറ വ്യാപാര മേഖലയില്‍ പിടിമുറുക്കുന്നത്.

കോഴിക്കോട്ടും എറണാകുളത്തും പത്ത് വീതവും തിരുവനന്തപുരത്ത് 11 ഉം കൊല്ലത്ത് നാലും, ആലപ്പുഴയില്‍ മൂന്നും ഇടങ്ങളില്‍ കുത്തകകളുടെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒഴിച്ചാല്‍ മറ്റ് ജില്ലകളിലെല്ലാം കുത്തകകളുടെ ഔട്ട്ലറ്റുകള്‍ തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ വടകര, താമരശേãരി, കാരപ്പറമ്പ്, കൊയിലാണ്ടി, മുക്കം എന്നിവിടങ്ങളില്‍ തുടങ്ങിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പൂട്ടിയെങ്കിലും ഇത് താല്‍ക്കാലിക നടപടി മാത്രമാണെന്നും ഏറെ താമസിയാതെ വീണ്ടും തുറക്കുമെന്നുമാണ് സൂചന. ചില്ലറ മേഖലയിലെ കുത്തകകള്‍ക്കെതിരായ നിലപാട് വ്യക്തമാക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍വരെ ഇവരുടെ കടന്നുകയറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. 60 ഓളം ഔട്ട്ലറ്റുകള്‍ തുറന്നതിനു പുറമെ അത്രതന്നെ പുതിയ ഷോറൂമുകള്‍ തുറക്കാനുള്ള നടപടികളും അണിയറയില്‍ നടന്നുവരുന്നുണ്ട്.

1994ലെ കേരള മുനിസിപ്പാലിറ്റീസ് നിയമത്തിലെ ലൈസന്‍സ് നല്‍കാനുള്ള 447 വകുപ്പുപ്രകാരം കുത്തകകളുടെ അപേക്ഷ നിരസിക്കാന്‍ വ്യവസ്ഥയില്ലെന്ന മറവിലാണ് ബന്ധപ്പെട്ട അധികാരികള്‍ കണ്ണടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിനേയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തേയും പഴിചാരി രക്ഷപ്പെടുകയെന്നല്ലാതെ ഇത് മറികടക്കാനുള്ള നിയമനിര്‍മാണം അനന്തമായി നീളുകയാണ്. സംസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങിയവയില്‍ ഭൂരിഭാഗവും നിയമപരമായ ലൈസന്‍സ് സമ്പാദിച്ചും ബാക്കിയുള്ള ഡീംഡ് ലൈസന്‍സോടെയുമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്.

ലൈസന്‍സിന് അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞിട്ടും ന്യായമായ കാരണങ്ങളാലല്ലാതെ നിരസിക്കുന്നില്ലെങ്കില്‍ ഡീംഡ് ലൈസന്‍സാകും. ഇതിന്റെ ബലത്തില്‍ അപേക്ഷകന് വ്യാപാരം തുടങ്ങാം. നിയമപരമായി ലൈസന്‍സ് നിഷേധിക്കാന്‍ കഴിയാത്തതിനാല്‍ ഇത്തരം അപേക്ഷകള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കാതെ ജനപ്രതിനിധികളടങ്ങുന്ന ജനകീയ സഭയുടെ തീരുമാനത്തിന് വിടുകയാണ്. അവിടെയും തീരുമാനം വൈകുന്നത് ഡീംഡ് ലൈസന്‍സ് ലഭിക്കുന്നതിന് വഴിയൊരുക്കും. ഈ ലൈസന്‍സോടെയാണ് ഭൂരിഭാഗം കുത്തകകളും ഇപ്പോള്‍ വ്യാപാരകേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളത്.

ചിലയിടങ്ങളില്‍ ക്രമസമാധാനത്തിന്റെയും മറ്റും പേരും പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷയില്‍ തടസ്സം ഉന്നയിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി സ്റ്റേ സമ്പാദിച്ച് കുത്തകകള്‍ ഇത് മറികടക്കുന്നുണ്ട്.

ചില്ലറ വ്യാപാര രംഗത്ത് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്തല്ലാതെ നിയന്ത്രണം കൊണ്ടുവരാനാവില്ലെന്നതാണ് വസ്തുത. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം മദ്യവില്‍പന പാടില്ലെന്ന നിയന്ത്രണത്തിന്റെ മാതൃകയില്‍ കുത്തകകളുടെ കടന്നുവരവിന് കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് വ്യാപാരിസംഘടനകളൊന്നടങ്കവും തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാറാണ് ഈ ഒരു നീക്കത്തിന് തുടക്കം കുറിക്കേണ്ടത്. നിയമഭേദഗതി യാഥാര്‍ഥ്യമാകാന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിന് തുടക്കം കുറിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

3. സാമ്പത്തിക തകര്‍ച്ചയിലും ജനകീയാസൂത്രണത്തിന് ലോകബാങ്ക് പ്രശംസ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക^ വികസന പ്രതിസന്ധികളില്‍ വലയുമ്പോള്‍ ഈ രംഗത്ത് കേരളം അനുകരണീയ മാതൃകയെന്ന് ലോകബാങ്ക് പ്രശംസ. പൊതുധനകാര്യ മാനേജ്മെന്റ് സംബന്ധിച്ച് ലോകബാങ്ക് പുറത്തിറക്കിയ സിന്തസിസ് സ്റ്റഡി ഓഫ് പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് ആന്റ് അക്കൌണ്ടബിലിറ്റി എന്ന പഠനറിപ്പോര്‍ട്ടിലാണ് ഈ പ്രശംസ.

ഇതോടെ ജനകീയാസൂത്രണത്തിനു പിന്നിലെ ലോകബാങ്കിന്റെ പങ്ക് മറനീക്കി പുറത്തുവരികയാണ്. ‘കേരള സുസ്ഥിര നഗരവികസന പദ്ധതി’ പ്രസിദ്ധീകരണമായ ‘നഗര വാര്‍ത്ത’യുടെ രണ്ടാം ലക്കത്തില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നഗരപരിഷ്കരണ പ്രവര്‍ത്തനങ്ങളില്‍ പൌരപങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ കേരളം അനുകരണീയ മാതൃക സൃഷ്ടിച്ചതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പദ്ധതി ആസൂത്രണത്തിലും ബജറ്റ് രൂപവത്കരണത്തിലും വര്‍ധിച്ച പൌരപങ്കാളിത്തം ഉറപ്പാക്കാന്‍ സഹായിച്ചിട്ടുണ്ട്.

വികസനത്തിന്റെ ഫലം സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് പ്രാപ്യമാക്കുന്നതില്‍ മുന്‍ഗണന നല്‍കുന്ന കേരളസമീപനത്തെ റിപ്പോര്‍ട്ട് പ്രശംസിക്കുന്നു. ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ കേരളത്തിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു.

നികുതി വരുമാനം വര്‍ധിപ്പിച്ചും ചെലവു ചുരുക്കിയും നഗര തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും അതുവഴി അടിസ്ഥാന സൌകര്യവികസനത്തിന് പണം സ്വരൂപിക്കാനുള്ള ശേഷി കൈവരിക്കാനും ഭരണപരിഷ്കാര ശ്രമങ്ങള്‍ സഹായകമായിട്ടുണ്ട്.

എന്നാല്‍ ലോക ബാങ്ക് നിരീക്ഷണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്ന കണക്കുകളാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറെയും. ഗ്രാമസഭകളിലും നഗരസഭകളിലും പൊതുജനപങ്കാളിത്തം തീരെ കുറയുകയാണ്. ജനം എത്താത്തതിനാല്‍ പലയിടങ്ങളിലും വാര്‍ഡുസഭ കൂടാനായില്ല.

നികുതി വരുമാനം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടു പറയുന്നു. എന്നാല്‍, സ്ഥിതി മറിച്ചാണ്. സാമ്പത്തിക നില മെച്ചപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നുണ്ടെങ്കിലും ജനകീയാസൂത്രണം വന്നതോടെ തദ്ദേശസ്ഥാപനങ്ങള്‍ വന്‍ സാമ്പത്തികതകര്‍ച്ചയെ അഭിമുഖീകരിക്കുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജനകീയാസൂത്രണം മൂന്നാംലോക രാജ്യങ്ങള്‍ക്കായി ലോകബാങ്ക് കാഴ്ചവെച്ചതാണെന്ന് തുടക്കത്തിലേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ‘ഇ.എം.എസ് നമ്പൂതിരിപ്പാടാണ് പദ്ധതിയുടെ ഉപജ്ഞാതാവ്’ എന്നായിരുന്നു ഇടത് വിശദീകരണം. പുതിയ റിപ്പോര്‍ട്ടിലൂടെ പദ്ധതിക്ക് പിന്നിലെ ലോകബാങ്ക് കരങ്ങള്‍ പുറത്തുവരികയാണ്.

ലോകബാങ്ക് ഇടപെടുന്ന രാജ്യങ്ങളില്‍ വികസനം മന്ദീഭവിക്കുകയും കടക്കെണിയുണ്ടാകുകയും ചെയ്യുമെന്നത് ഇടതു പ്രചാരണങ്ങളില്‍ ഒന്നായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ലോകബാങ്കിന്റെ പ്രശംസാ റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം പ്രസിദ്ധീകരണത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.

4. അരി വില തര്‍ക്കം: പിഴ ഒടുക്കിയത് 10 ലക്ഷം
കോഴിക്കോട്: അരി വിലയെ ചൊല്ലി മൊത്ത വ്യാപാരികളും ഏജന്റുമാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍നിന്ന് പിഴയായി റെയില്‍വേക്ക് ലഭിച്ചത് 10 ലക്ഷത്തിലേറെ രൂപ. ഏജന്റുമാര്‍ അരി വില ഉയര്‍ത്തിയെന്ന് ആരോപിച്ച് വിലയങ്ങാടിയിലെ വ്യാപാരികള്‍ റെയില്‍ വാഗണില്‍ എത്തിയ അരി എടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

കഴിഞ്ഞ 17^നാണ് കോഴിക്കോട് ഗുഡ്സ് ഷെഡില്‍ വാഗണ്‍ എത്തിയത്. അഞ്ചു ദിവസമാണ് വാഗണ്‍ കേരളത്തില്‍ കുടുങ്ങിയത്. വാഗണ്‍ വിട്ടുകൊടുക്കാന്‍ കൂടുതല്‍ സമയമെടുത്തതിന് കോഴിക്കോട് ഗുഡ്സ് ഷെഡില്‍ മൂന്നര ലക്ഷം രൂപ പിഴയും തൃശൂര്‍ക്കുള്ള റെയില്‍ചാര്‍ജ് അടക്കം 5,84,250 രൂപ ഏജന്റുമാര്‍ അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് തൃശൂര്‍ ഗുഡ്സ് ഷെഡില്‍ പിഴയായും തറവാടക ഇനത്തിലും നാലേ കാല്‍ ലക്ഷം രൂപ കഴിഞ്ഞ ദിവസം അടച്ചത്. വ്യാപാരി^ഏജന്റ് തര്‍ക്കത്തെ തുടര്‍ന്ന് മൊത്തം 10 ലക്ഷത്തിലേറെ തുകയാണ് റെയില്‍വേക്ക് ലഭിച്ചത്. പിഴ സംഖ്യ മില്ലുടമകളാണ് അടക്കുന്നതെങ്കിലും ഫലത്തില്‍ ഈ തുക കേരളത്തിലെ ഉപഭോക്താക്കളുടെ ചുമലില്‍ വരും. അരി വിലയില്‍ വര്‍ധനയുണ്ടാവുകയും ചെയ്യും.

റെയില്‍വേയില്‍ വാഗണുകള്‍ക്ക് കടുത്ത ക്ഷാമമുണ്ട്. ഭക്ഷ്യവസ്തുക്കളൊഴികെയുള്ള സാധനങ്ങള്‍ കൊണ്ടുപോവാന്‍ വാഗണ്‍ വിട്ടുകൊടുത്താല്‍ റെയില്‍വേക്ക് കൂടുതല്‍ കടത്ത് കൂലി ലഭിക്കും. കുറഞ്ഞ ചരക്കുകൂലി ലഭിച്ചിട്ടും ഭക്ഷ്യവസ്തുക്കള്‍ക്ക് പ്രഥമ പരിഗണന റെയില്‍വേ നല്‍കുന്നുണ്ട്. കഴിവതും വേഗം ലോഡിറക്കി വാഗണ്‍ മടക്കിക്കിട്ടാനാണ് പിഴ ഈടാക്കുന്നതെങ്കിലും കേരളത്തിലെ വ്യാപാരികളുടെയും ഏജന്റുമാരുടെയും തൊഴിലാളികളുടെയും ഉദാസീനത സംസ്ഥാനത്തിന് തിരിച്ചടിയും റെയില്‍വേക്ക് ഗുണകരവുമാവുകയാണ്. ആന്ധ്രയില്‍നിന്ന് 40 വാഗണ്‍ അരി എത്തുമ്പോള്‍ ശരാശരി രണ്ട് മുതല്‍ മൂന്നര ലക്ഷം വരെ തുക കോഴിക്കോട്, തൃശൂര്‍, കൊച്ചി, കൊല്ലം ഗുഡ്സ് ഷെഡുകളില്‍നിന്നായി റെയില്‍വേക്ക് ലഭിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

5. മണ്ണിന്റെ മക്കള്‍ വാദം അംഗീകരിക്കാനാവില്ല: സുപ്രീം കോടതി
ന്യൂദല്‍ഹി: മണ്ണിന്റെമക്കള്‍ വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. മുംബൈയിലും മറ്റും അക്രമങ്ങളുണ്ടാകാന്‍ കാരണമായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തലവന്‍ രാജ്താക്കറെയുടെ ഉത്തരേന്ത്യക്കാര്‍ക്കെതിരെയുള്ള പ്രസ്താവനയില്‍ കോടതി അസന്തുഷ്ടി പ്രകടിപ്പിച്ചു.

ഇന്ത്യ ഒറ്റക്കെട്ടായ രാജ്യമാണെന്നും മണ്ണിന്റെമക്കള്‍ വാദം അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ നടപടിക്ക് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് പൊതുതാല്‍പര്യ ഹരജികള്‍ കോടതി തള്ളി. പ്രശ്നം ക്രമസമാധാനവുമായി ബന്ധപ്പെട്ടതായതിനാല്‍ പരാതിക്കാര്‍ക്ക് ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

6. റെയില്‍വേ നിരക്ക് കുറച്ചേക്കും; കൂടുതല്‍ സ്വകാര്യവത്കരണം
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനപ്രിയ റെയില്‍വേ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന മന്ത്രി ലാലുപ്രസാദ് യാത്രാ^ചരക്കുകടത്തു കൂലിയില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. അതേസമയം, സ്വകാര്യവത്കരണത്തിന് മൂര്‍ച്ചകൂടും. സ്വന്തം നാടായ ബീഹാറിലേക്ക് നല്ലൊരു വിഹിതം മാറ്റിവെച്ചേക്കും.

വിവിധ ക്ലാസുകളില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനംവരെ നിരക്കില്‍ കുറവു വരുത്തുമെന്നാണ് സൂചന. പ്രധാനമായും എ.സി ക്ലാസുകളില്‍ ചാര്‍ജ് കുറക്കുന്ന കാര്യമാണ് പരിഗണനയില്‍. പെട്രോളിയം ഉല്‍പന്നങ്ങള്‍, സിമന്റ്, ഉരുക്ക്, ഇരുമ്പയിര് തുടങ്ങിയവയുടെ കടത്തുകൂലിയില്‍ കൂടുതല്‍ ഏകീകരണം നടത്തി കുറവുവരുത്തും.

പ്രവര്‍ത്തനചെലവ് കുറക്കാനും കാര്യമായി വരുമാനം കൂട്ടാനും റെയില്‍വേക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടത്തില്‍ ഒരു പങ്ക് യാത്രക്കാര്‍ക്ക് നല്‍കി ജനപ്രിയതയുടെ നാലാമത്തെ ലാലുജാലത്തിനാണ് മന്ത്രി ഒരുങ്ങുന്നത്. യാത്രക്കാരില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ കൊല്ലം 14 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചരക്കുകടത്തിന്റെ കാര്യത്തില്‍ ഇത് 11 ശതമാനമാണ്. ചാര്‍ജില്‍ നേരിയ കുറവുവരുത്തിയാല്‍ തന്നെ, വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്ന ഉപദേശമാണ് മന്ത്രിക്ക് വിദഗ്ധര്‍ നല്‍കിയിട്ടുളളത്. റെയില്‍വേ സ്വകാര്യ, പൊതു^സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ ബജറ്റില്‍ പ്രോല്‍സാഹിപ്പിക്കും.

റെയില്‍വേ ആശുപത്രികളുടെ സേവനം, പാളം അറ്റകുറ്റപ്പണി, സിഗ്നല്‍ സംവിധാനം, ചരക്കുകടത്തിനായുള്ള അതിവേഗ ഇടനാഴി തുടങ്ങിയവയില്‍ സ്വകാര്യ പങ്കാളിത്തം വരും. ഇപ്പോള്‍ കാറ്ററിംഗ്, സിവില്‍ വര്‍ക്ക്, പാര്‍സല്‍ തുടങ്ങിയവയിലാണ് സ്വകാര്യവത്കരണം നടപ്പായത്. റെയില്‍വേയുടെ അധികഭൂമി വാണിജ്യാവശ്യങ്ങള്‍ക്ക് കൂടുതലായി നല്‍കും. ജീവനക്കാരുടെ എണ്ണവും കുറച്ചുവരികയാണ്. അഞ്ചു കൊല്ലം മുമ്പ് 11,000 ട്രെയിനുകള്‍ ഉണ്ടായിരുന്ന ഘട്ടത്തില്‍ റെയില്‍വേക്ക് 17 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ട്രെയിനുകളുടെ എണ്ണം 15,000ത്തോളമായിട്ടുണ്ട് ഇപ്പോള്‍. എന്നാല്‍ ജീവനക്കാരുടെ അംഗസംഖ്യ 14 ലക്ഷത്തിലേക്ക് താഴ്ന്നു.

ഇത്തവണ റെയില്‍വേ ബജറ്റിലൂടെ സ്വന്തം സംസ്ഥാനമായ ബീഹാറിലേക്ക് 4,000 കോടി രൂപയാണ് ലാലു പ്രസാദ് വകയിരുത്താന്‍ ഒരുങ്ങുന്നത്. പുതിയ പാതകളില്‍ പകുതിയോളവും ബീഹാറിനാണ്.

7. ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കാന്‍ പദ്ധതി
ചെന്നൈ: ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ വാതകം ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപംകൊടുക്കുന്നു. ഇതിന്റെ തുടക്കമായി രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ വിതരണ സ്റ്റേഷന്‍ ദല്‍ഹിയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി സെക്രട്ടറി വി. സുബ്രഹ്മണ്യന്‍ അറിയിച്ചു. സാന്ദീകൃത പ്രകൃതിവാതകവും ഹൈഡ്രജനും ചേര്‍ത്ത് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കമ്പനിയുമായി ചേര്‍ന്ന് മന്ത്രാലയം പരീക്ഷണ പദ്ധതിയും ആരംഭിക്കും. ക്രമേണ ഇത്തരം കേന്ദ്രങ്ങള്‍ വ്യാപകമായി ആരംഭിക്കും.

ഇപ്പോള്‍ സാന്ദ്രീകൃത വാതകം ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഹൈഡ്രജന്‍ സി.എന്‍.ജി മിശ്രിതം ഉപയോഗിക്കാനാവുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണ പദ്ധതി മന്ത്രാലയവും വാഹന നിര്‍മാതാക്കളും സംയുക്തമായി ആരംഭിക്കും. ഇതോടൊപ്പം തന്നെ ഹൈഡ്രജന്‍ എനര്‍ജി ആന്റ് ഫ്യൂവല്‍ സെല്‍ സെന്റര്‍ സ്ഥാപിക്കാനും കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായി സുബ്രഹ്മണ്യന്‍ പറഞ്ഞു. ഹരിയാനയിലെ ഗ്വാല്‍പഹാരിയില്‍ ആരംഭിക്കുന്ന ഈ കേന്ദ്രം ഹൈഡ്രജന്‍ വാതക സംവിധാനങ്ങള്‍ പരിശോധിക്കുന്ന ആധികാരിക കേന്ദ്രമായിരിക്കും. പത്തുലക്ഷം ഹൈഡ്രജന്‍ വാതകവാഹനങ്ങള്‍ പുറത്തിറക്കാനും ഹൈഡ്രജന്‍ ഇന്ധനമായുപയോഗിച്ച 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാവുന്ന സംവിധാനം വികസിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

8. ആയുധ വില്‍പനയില്‍ പാശ്ചാത്യ രാജ്യങ്ങളെന്ന് ചൈന
ബീജിംഗ്: സുഡാനിലേക്ക് ഏറ്റവും കൂടുതല്‍ ആയുധം കയറ്റുമതി ചെയ്യുന്നത് അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണെന്നും തങ്ങള്‍ എട്ടു ശതമാനം ആയുധം മാത്രമേ നല്‍കുന്നുള്ളൂവെന്നും ചൈന. തങ്ങള്‍ ആയുധവില്‍പന നിര്‍ത്തിവെച്ചാലും സുഡാന് ആയുധം ലഭിക്കുമെന്നും പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ദര്‍ഫുറിലെ ചൈനീസ് പ്രതിനിധി ലിയു ജി യുജിന്‍ ബി.ബി.സിയോട് പറഞ്ഞു.

ദര്‍ഫുര്‍ കലാപം അവസാനിപ്പിക്കാന്‍ ചൈന സമ്മര്‍ദം ചെലുത്തുന്നില്ലെന്നാരോപിച്ച് ഹോളിവുഡ് ചലച്ചിത്രകാരന്‍ സ്പില്‍ബര്‍ഗ് ഒളിമ്പിക്സ് കലാ ഉപദേശകസ്ഥാനം രാജിവെച്ചിരുന്നു. സുഡാനുമായി സാമ്പത്തിക, വ്യാപാര ബന്ധങ്ങളുള്ള രാജ്യമാണ് ചൈന. സുഡാനടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്ക് ആയുധം കയറ്റിയയക്കുന്നത് അമേരിക്കയും ബ്രിട്ടനുമാണ്. മാത്രമല്ല, ദക്ഷിണാഫ്രിക്കയും ഈജിപ്തും കഴിഞ്ഞാല്‍ ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആയുധം ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് സുഡാനെന്ന് ചൈനീസ് പ്രതിനിധി വെളിപ്പെടുത്തി. ദര്‍ഫുര്‍ കലാപം അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി യു.എന്‍^ആഫ്രിക്കന്‍ യുനിയന്‍ സേനയെ വിന്യസിക്കാന്‍ സുഡാനോട് അഭ്യര്‍ഥിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ഫുര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സുഡാന്റെ പരമാധികാരവും അതിര്‍ത്തിയും മാനിച്ചുവേണം പ്രശ്നം പരിഹരിക്കാനെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് ലിയു ജിയുജിന്‍ വ്യക്തമാക്കി.

1. വനം വകുപ്പ് 5.84 കോടി നഷ്ടം വരുത്തിയതായി സിഎജി
പത്തനംതിട്ട: വനം വകുപ്പ് 2006 – 2007 കാലത്ത് 5.84 കോടി രൂപ നഷ്ടം വരുത്തിയതായി സിഎജി കണ്ടെത്തി. ഇതില്‍ 43,000 രൂപ മാത്രമാണു തിരികെ ഈടാക്കിയതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള കരടു രേഖയില്‍ പറയുന്നു. അസംസ്കൃത വസ്തുക്കള്‍ നല്‍കിയത് (36.55 ലക്ഷം), ലേലം (61.66 ലക്ഷം), മറ്റുള്ളവ (4.86 കോടി) എന്നീ ഇനങ്ങളിലായി 15 കേസുകളിലാണു നഷ്ടമുണ്ടാക്കിയത്.

വര്‍ക്കിങ് പ്ളാന്‍ ഇല്ലാത്തതിലൂടെ കോട്ടയം ഡിവിഷന്‍ നഷ്ടമാക്കിയത് നാലു കോടിയിലേറെ രൂപയാണ്. തടി വില്‍പനയുമായി ബന്ധപ്പെട്ടു നികുതി പിരിവിലെ വീഴ്ചയിലൂടെ തിരുവനന്തപുരം തടി വില്‍പന ഡിവിഷന്‍ 51.49 ലക്ഷം നഷ്ടമാക്കി. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് മുളയും ഈറ്റയും ശേഖരിക്കാത്തതിനാല്‍ കോഴിക്കോട്, നിലമ്പൂര്‍ വനം ഡിവിഷനുകളിലായി 34.72 ലക്ഷം നഷ്ടമുണ്ടായെന്നു രേഖയില്‍ പറയുന്നു. പുനര്‍ലേലം ഇനത്തില്‍ കോഴിക്കോട് തടി വില്‍പന ഡിവിഷന്‍ 16,797 രൂപ നഷ്ടമുണ്ടാക്കി. പണം അടയ്ക്കാന്‍ വൈകിയതിനു പലിശ ഈടാക്കാത്തതു വഴി പുനലൂര്‍ ഡിവിഷന്‍ 28.99 ലക്ഷം രൂപയും ചന്ദന ലേലവുമായി ബന്ധപ്പെട്ടു മറയൂര്‍ ചന്ദന ഡിവിഷന്‍ 10 ലക്ഷവും നഷ്ടമുണ്ടാക്കി.

വകുപ്പില്‍ നിന്നു പണം അടച്ചതു ട്രഷറിയില്‍ രേഖപ്പെടുത്താത്തതു വഴി വയനാട് വന്യജീവി വാര്‍ഡന്റെ ഓഫിസ് നഷ്ടപ്പെടുത്തിയത്  20.97 ലക്ഷമാണ്. പ്രവേശന ഫീസ് ഈടാക്കുന്നതിലെ വീഴ്ചയിലൂടെ പെരിയാര്‍ പ്രോജക്ട് ടൈഗര്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് 8.18 ലക്ഷവും വയനാട് വന്യജീവി വാര്‍ഡന്‍ ഓഫിസ് 26,000 രൂപയും പറമ്പിക്കുളം വന്യജീവി വാര്‍ഡന്‍ ഓഫിസ് 16,000 രൂപയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിനു കിട്ടേണ്ട പണം റവന്യു റിക്കവറി ചട്ടം വഴി ഈടാക്കാത്തതിലൂടെ കണ്ണൂര്‍ ഡിവിഷന്‍ 3.32 ലക്ഷവും നഷ്ടമാക്കിയിട്ടുണ്ട്.

അനധികൃതമായി യൂക്കാലിപ്റ്റസ് മുറിച്ചതു വഴി മൂന്നാര്‍ ഡിവിഷന്‍ വരുത്തിയ നഷ്ടം 1.82 ലക്ഷമാണ്. കശുവണ്ടി വിഭവങ്ങളുടെ ശേഖരണം ആദിവാസി സമിതികളെ ക്രമവിരുദ്ധമായി ഏല്‍പിച്ചതു വഴി കണ്ണൂര്‍ ഡിവിഷന്‍ വരുത്തിയ നഷ്ടം 1.11 ലക്ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2. സച്ചാര്‍ ശുപാര്‍ശ നടപ്പാക്കിയാല്‍ രാജ്യം കുട്ടിച്ചോറാകും: പണിക്കര്‍
വണ്ടൂര്‍: സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ രാജ്യം കുട്ടിച്ചോറാകുമെന്നും വിദ്യാഭ്യാസ മേഖലയിലായാല്‍ പോലും ഒരു സമുദായത്തിനുമാത്രം കൂടുതല്‍ സംവരണവും ആനുകൂല്യവും നല്‍കുന്നത് നീതിക്കു നിരക്കുന്നതല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. വണ്ടൂര്‍ മേഖലാ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് മന്ത്രിയല്ല. അധികാരസ്ഥാനത്തിരിക്കുന്നവര്‍ പറയുന്നതു കേട്ടു നടത്തേണ്ടതല്ല ക്ഷേത്രാചാരങ്ങളടക്കമുള്ള വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ കാര്യങ്ങള്‍. വിശ്വാസികള്‍ പറയുന്നതു മുഖവിലയ്ക്കെടുക്കാതെ, മന്ത്രി പറയുന്നതു മാത്രമേ കേള്‍ക്കൂ എന്നു പറയുന്ന ദേവസ്വം ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ പറഞ്ഞുവിടും. അതിനുള്ള സംഘടിത ശക്തി സമുദായത്തില്‍നിന്ന് ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്നും പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

3. എരയാംകുടി: വിത്ത് എത്തി; വായ്ക്കുരവയോടെ വരവേല്‍പ്
തൃശൂര്‍: എരയാംകുടിയില്‍ വിതയ്ക്കാനുള്ള നെല്‍വിത്തുമായി കരിവള്ളൂരിലെ കുനിയന്‍ ഗ്രാമത്തില്‍നിന്ന് എത്തിയ സംഘത്തിന് റയില്‍വേ സ്റ്റേഷനില്‍ വായ്ക്കുരവയോടെ സ്വീകരണം. മുതിര്‍ന്ന കര്‍ഷകന്‍ എ. വെളുത്തമ്പുവിന്റെ കയ്യില്‍നിന്നു കര്‍ഷകപോരാളികള്‍ നെഞ്ചേറ്റിക്കൊണ്ടുവന്ന നെല്‍വിത്ത് ഏറ്റുവാങ്ങുമ്പോള്‍ എരയാംകുടിയിലെ സമരസമിതി പ്രവര്‍ത്തകര്‍ ആകാശത്തേക്കു മുഷ്ടി ഉയര്‍ത്തി പ്രഖ്യാപിച്ചു.  ‘..ചോരകൊടുത്തും നീരുകൊടുത്തും  നെല്‍വയല്‍ ഞങ്ങള്‍ സംരക്ഷിക്കും…  എരയാംകുടി പാടത്ത് ഇന്നുച്ചയ്ക്ക് വിതയ്ക്കാനുള്ള വിത്തിന് തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നല്‍കിയ വരവേല്‍പ്പ് കര്‍ഷക പോരാട്ടത്തിന്റെ ആവേശത്തിന് തെളിവായി.

ഉച്ചയ്ക്ക് 12ന് പരശുറാം എക്സ്പ്രസിലാണ് വിത്തും കൈക്കോട്ടുമായി ഭാസ്കരന്‍ വെള്ളൂര്‍, ആശ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ കണ്ണൂര്‍ പരിസ്ഥിതി സമിതി സംഘം എത്തിയത്. ഇവര്‍ കൊണ്ടുവന്ന നെല്‍വിത്ത് എരയാംകുടി എളവൂര്‍ ജനകീയ സമിതി കണ്‍വീനര്‍ എ.വി. ബൈജു തലയിലേറ്റി. കാര്‍ഷിക സംസ്കാരം അനുസരിച്ച് വായ്ക്കുരവ, ആര്‍പ്പുവിളി എന്നിവയോടെ കര്‍ഷക പ്രതിനിധികള്‍ സന്തോഷം പ്രകടിപ്പിച്ചു. ഓലയും വൈക്കോലുമുപയോഗിച്ച് ‘കളപ്പുരയായി തയാറാക്കിയിരുന്ന വാഹനത്തിലേക്ക് നെല്‍വിത്ത് കയറ്റുംമുന്‍പ് പ്രവര്‍ത്തകര്‍ മാല ചാര്‍ത്തി.

കെ.ജി. ശങ്കരപ്പിള്ള, പ്രഫ. സാറാ ജോസഫ്, പി. സുരേന്ദ്രന്‍, ഫാ. ജോര്‍ജ് പുലിക്കുത്തിയില്‍, ശ്രീധരന്‍ തേറമ്പില്‍, അനില്‍ അക്കര, കെകെ. ഷാജഹാന്‍, യുവജനതാദള്‍ പ്രവര്‍ത്തകര്‍, കെ. മോഹന്‍ദാസ്, ജനകീയ സമിതി സെക്രട്ടറി സി. ജയശ്രീ, ഭാരവാഹികളായ ഗീത രാജന്‍, വി.ആര്‍. ഹരി, സരസ്വതിയമ്മ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നെല്ല് മാത്രമല്ല, കര്‍ഷകരുടെ സ്വാതന്ത്യ്രവും എരയാംകുടിയില്‍ സംരക്ഷിക്കപ്പെടട്ടെയെന്നും കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു.

നെല്‍വിത്തുമായി എരയാംകുടിയിലേക്കു പോയ സംഘത്തിന് ചാലക്കുടിയില്‍ സ്വീകരണം നല്‍കി. കര്‍ഷകരുടെ സങ്കടം പങ്കുവയ്ക്കാന്‍ എത്തിച്ചേര്‍ന്ന സുഗതകുമാരി, സാറാ ജോസഫ്, പി. വല്‍സല എന്നീ അമ്മമാരുടെ സാന്നിധ്യത്തില്‍ പൌരാവകാശ പ്രവര്‍ത്തകരെ സാക്ഷിയാക്കി ഇന്നുച്ചയ്ക്ക് പാടം പിടിച്ചെടുത്ത് വിത്തിറക്കും.

4. എയഡ്ഡ്  അധ്യാപക നിയമനം പിഎസ്സിക്ക് വിടണം: കെഎസ്ടിഎ
ബത്തേരി: എയഡ്ഡ് സ്കൂളിലെ അധ്യാപക നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും, സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകളില്‍ നിന്നു മതമേലധ്യക്ഷന്‍മാര്‍ പിന്‍വാങ്ങണമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളന പ്രമേയങ്ങള്‍. വനിതാ സംവരണ ബില്‍ പാസാക്കണമെന്ന് ഇന്ന് അവതരിപ്പിക്കുന്ന  പ്രമേയത്തില്‍ ആവശ്യപ്പെടും. പാഠ്യപദ്ധതി പരിഷ്കരണം ഫലപ്രദമായി നടപ്പിലാക്കണമെന്ന് ഇന്നലെ അവതരിപ്പിക്കപ്പെട്ട  പ്രമേയം ആവശ്യപ്പെട്ടു. പാഠ്യ പദ്ധതി പരിഷ്കരണം ശക്തിപ്പെടുത്താനും  റഫറണ്ടം നടത്തി അധ്യാപക സംഘടനകള്‍ക്ക് അംഗീകാരം നല്‍കണമെന്ന കെഇഎആര്‍ കമ്മിറ്റി നിര്‍ദേശം പ്രാവര്‍ത്തികമാക്കണമെന്നും മറ്റൊരു പ്രമേയം പറയുന്നു.  14 പ്രമേയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.  പകുതിയോളം അവതരിപ്പിച്ച് പാസാക്കി. ബാക്കിയുള്ളവ ഇന്ന് അവതരിപ്പിക്കും.

5. നിയമനാധികാരം മാറ്റിയാല്‍ വിദ്യാലയങ്ങള്‍ പൂട്ടും: മാനേജേഴ്സ് അസോ.
കോഴിക്കോട്: കെഇആര്‍ പരിഷ്കരണസമിതി നിര്‍ദേശിച്ചപ്രകാരം നിയമനാധികാരം മാനേജര്‍മാരില്‍നിന്ന്  എടുത്തുമാറ്റിയാല്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍. വിദ്യാഭ്യാസ രംഗവുമായി ഒരുബന്ധവുമില്ലാത്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് എല്‍ഡിഎഫിനുവേണ്ടി തയ്യാറാക്കിയ രാഷ്ട്രീയതീസീസ് ആണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എം.പരമേശ്വരനും വൈസ് പ്രസിഡന്റ് കെ.പി.ഭാസ്കരനും പറഞ്ഞു.

സംസ്ഥാനത്തെ 68% വരുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളുടെ മാനേജര്‍മാരെ പങ്കെടുപ്പിക്കാതെ നടത്തിയ കെഇആര്‍ പരിഷ്കാരം തങ്ങള്‍ക്കു ബാധകമല്ല. പരിഷ്കരണനിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്. റിപ്പോര്‍ട്ട് ഉപേക്ഷിക്കാന്‍ സര്‍ക്കാരും തയ്യാറാകണം. പ്രീ കെഇആര്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവും അടിയന്തരമായി പിന്‍വലിക്കണം. 2500 സ്കൂളുകളോളം ഈ പട്ടികയില്‍ വരും. ഉത്തരവു പിന്‍വലിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടമാകും. കെഇആര്‍ അനുസരിച്ച് നിയമിക്കപ്പെട്ട അധ്യാപകര്‍ക്കു വേഗം നിയമനാംഗീകാരം നല്‍കണം. അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും.

6. ഒബാമയുടെ പ്രചോദനം മഹാത്മജി
വാഷിങ്ടണ്‍: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണു തന്റെ ജീവിത ദര്‍ശനങ്ങള്‍ക്കു പ്രചോദനമെന്ന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡമോക്രാറ്റിക് ടിക്കറ്റിനുള്ള മല്‍സരത്തില്‍ മുന്നിലുള്ള ഇലിനോയ് സെനറ്റര്‍ ബറാക് ഒബാമ വെളിപ്പെടുത്തി.

സാധാരണ മനുഷ്യര്‍ക്കും അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനാകു മെന്ന് ഒാര്‍മിപ്പിക്കാനായി മഹാത്മജിയുടെ ചിത്രം ഒബാമയുടെ സെനറ്റ് ഒാഫിസ് ചുവരില്‍ സൂക്ഷിച്ചിട്ടുമുണ്ട്. പൊതുജീവിതത്തിലെ യഥാര്‍ഥ ഫലങ്ങള്‍ വാഷിങ്ടണില്‍ നിന്നു മാത്രമല്ല ഉണ്ടാകുന്നത്. അതു ജനസമൂഹത്തില്‍ നിന്നുകൂടിയാണ്. ഇൌ സത്യം ഒാര്‍മിപ്പിക്കാനാണു ഗാന്ധിജിയുടെ ചിത്രം സെനറ്റ് ഒാഫിസ് ചുവരില്‍ തൂക്കിയിട്ടിരിക്കുന്നത് – ഇന്ത്യ എബ്രോഡ് പത്രത്തിലെ ലേഖനത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.

യുഎസിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണ തനിക്കുണ്ടെന്നും അതില്‍ അഭിമാനമുണ്ടെന്നും ഒബാമ പറഞ്ഞു. പ്രചാരണത്തിന്റെ എല്ലാ തലത്തിലും പിന്തുണ തുടരുന്നുമുണ്ട്. അടിസ്ഥാന ജനാധിപത്യമൂല്യങ്ങള്‍ പങ്കിടുന്നവരാണു ലോകത്തെ ആദ്യ ജനാധിപത്യമായ യുഎസും ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയും. യുഎസിന്റെ ‘സ്വാഭാവിക പങ്കാളിയായ ഇന്ത്യയുമായുള്ള സൌഹൃദം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

അമേരിക്കന്‍ പൊതുജീവിതത്തിന് – പ്രത്യേകിച്ചു സാമ്പത്തികവും തൊഴില്‍പരവുമായ മേഖലകളില്‍ – ഇന്ത്യന്‍ സമൂഹം നല്‍കുന്ന കനത്ത സംഭാവനകള്‍ ഒബാമയുടെ ലേഖനത്തില്‍ എടുത്തുപറയുന്നുണ്ട്. അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നില്‍ ഇന്ത്യന്‍ പ്രഫഷനലുകളുടെ നിര്‍ണായകമായ സംഭാവനകളുണ്ടെന്നും അദ്ദേഹം എഴുതുന്നു.

7. വാറ്റ് റീഫണ്ട് നിയമത്തില്‍ അപാകതകള്‍ പലത്
കേരള വാറ്റ് നിയമപ്രകാരം മൂന്നു സന്ദര്‍ഭങ്ങളിലാണ് ഇന്‍പുട്ട് ടാക്സ് റീഫണ്ടിന് അര്‍ഹതയുള്ളത്. 1) കയറ്റുമതി 2) അന്തര്‍ സംസ്ഥാന വില്‍പന/സ്റ്റോക്ക് ട്രാന്‍സ്ഫര്‍ 3) വര്‍ഷാന്ത്യത്തിലെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ന ല്‍കുന്ന നികുതിക്കു നിബന്ധനകള്‍ക്കു വിധേയമായി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും. സാധനം വില്‍ക്കുമ്പോള്‍ അടയ്ക്കേണ്ട വില്‍പന നികുതിയാണ് ഒൌട്ട്പുട്ട് ടാക്സ്.

ഒരു മാസത്തില്‍ ഡീലര്‍ അടയ്ക്കേണ്ട ഒൌട്ട്പുട്ട് ടാക്സിനെക്കാള്‍ കൂടുതല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കില്‍ അധികമുള്ള ക്രെഡിറ്റ് കേന്ദ്ര വില്‍പന നികുതിയിലേക്ക് (അന്തര്‍ സംസ് ഥാന വില്‍പന യുണ്ടെങ്കില്‍) വകവയ്ക്കാം. ബാക്കി സംഖ്യ (ക്രെഡിറ്റ്) അടുത്ത മാസത്തേക്കു വകയിരുത്താം.

ഇപ്രകാരം ഒാരോ മാസവും ഉണ്ടാവുന്ന അധിക ക്രെഡിറ്റ് അടുത്ത മാസത്തേക്കു വകയിരുത്താമെങ്കിലും മാര്‍ച്ച് മാസത്തെ ക്രെഡിറ്റ് ഏപ്രിലിലേക്കു വകയിരുത്താന്‍ അനുവാദമില്ല. 11 (ബി) വകുപ്പു പ്രകാരം വര്‍ഷാന്ത്യത്തില്‍ (മാര്‍ച്ച് മാസത്തിലെ) ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റില്‍ ബാക്കിയുള്ള സംഖ്യയ്ക്കു റീഫണ്ടിന് അപേക്ഷിക്കണം. വാറ്റ് ചട്ടം 47 എ പ്രകാരം ഫോറം 21 സിസിയി ല്‍ ഉള്ള റീഫണ്ട് അപേക്ഷ ജൂണ്‍ 30 നകം നല്‍കണമെന്നാണു വ്യവസ്ഥ.

കയറ്റുമതിയുടെ കാര്യത്തില്‍ ചട്ടം 47 പ്രകാരം കയറ്റുമതി നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഫോം 21സിയില്‍ റീഫണ്ടിനുള്ള അപേക്ഷ നല്‍കണം. കയറ്റുമതി നടത്തിയതിനു തെളിവായി കസ് റ്റംസ് അധികാരി സാക്ഷ്യപ്പെടുത്തിയ ഷിപ്പിങ് ബില്ലിന്റെ കോപ്പി അഥവാ എക്സ്പോര്‍ട്ട് പ്രമോഷന്‍ കോപ്പി സമര്‍പ്പിക്കണം. നേരിട്ടല്ല കയറ്റുമതി യെങ്കില്‍ ഫോം എച്ച് സമര്‍പ്പിക്കണം (മറ്റു കയറ്റുമതിക്കാര്‍ക്കു വില്‍പന) കൂടാതെ വാങ്ങിയപ്പോള്‍ നികുതി നല്‍കിയതിനു തെളിവായി ഫോം 21ജെ യും. സാധനം ആരില്‍ നിന്നാണോ വാങ്ങിയത് ആ ഡീലറുടെ അസസിങ് അധികാരി ഫോം 21 ജെ സാക്ഷ്യപ്പെടുത്തണം.

അന്തര്‍ സംസ്ഥാന വില്‍പനയുടെ കാര്യത്തില്‍ ചട്ടം 46 പ്രകാരം സിഎസ്ടി അടച്ച മാസാന്ത്യത്തില്‍ നിന്നും 30 ദിവസത്തിനകം ആണു  ഫോം 21ബിയില്‍ റീഫണ്ടിന് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ചട്ടത്തില്‍ പറഞ്ഞിട്ടുള്ള മാതൃകയിലുള്ള സ്റ്റേറ്റ്മെന്റ്, അന്തര്‍സംസ്ഥാന നീക്കത്തിനു തെളിവായി ലോറി രസീത്, റയില്‍വേ രസീത്, എയര്‍ വേ ബില്‍ അഥവാ ഫോം 15 ലുള്ള ഡലിവറി നോട്ട്, സ്റ്റോക്ക് ട്രാന്‍സ്ഫറിനു തെളിവായി ഫോം 44 കൂടാതെ വാങ്ങിയപ്പോള്‍ വാറ്റ് നികുതി അടച്ചതിനു തെളിവായി അസസിങ് അധികാരി സാക്ഷ്യപ്പെടുത്തിയ ഫോം 21ജെയും സമര്‍പ്പിക്കേണ്ടതുണ്ട്. സ്റ്റോക്ക് ട്രാ ന്‍സ്ഫറിന്റെ കാര്യത്തില്‍ മൂന്നു ശതമാനത്തില്‍ കൂടുതല്‍ നികുതി (2007 മാര്‍ച്ച് 31 നു മുന്‍പു വരെ നാലു ശതമാനത്തിലധികം) വാങ്ങുമ്പോള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ റീഫണ്ടിന് അര്‍ഹതയുള്ളു. പലപ്പോഴും റീഫണ്ട് നിരാകരിക്കപ്പെടാന്‍ കാരണമായി തീരുന്നതു നിര്‍ദിഷ്ട സമയത്തിനുള്ളില്‍ റീഫണ്ട് അപേക്ഷ നല്‍കിയില്ല, 21ജെ മുതലായ മറ്റ് അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല തുടങ്ങിയവയാണ്.

ചട്ടം 46 (2) ലും ചട്ടം 47 (1) ലും യഥാക്രമം ഫോം 21 ബി അഥവാ ഫോം 21 സി സമര്‍പ്പിക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ മതിയായ കാരണമുണ്ടെങ്കില്‍ അസസിങ് അധികാരിക്കു താമസം മാപ്പാക്കി അപേക്ഷ സ്വീകരിക്കാം. ചട്ടം 47 ലെ (2) മുതല്‍ (5) വരെയുള്ള ചട്ടങ്ങള്‍ മാത്രമേ 47 ചട്ടത്തിനു ബാധകമാവുകയുള്ളു എന്നതിനാല്‍ 21 സിസി അപേക്ഷ അതായതു വര്‍ഷാന്ത്യത്തിലെ ക്രെഡിറ്റിനു റീഫണ്ട് അപേക്ഷ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നല്‍കാത്ത പക്ഷം താമസം മാപ്പാക്കാന്‍ അസസിങ് അധികാരിക്കു നിയമപ്രകാരം അധികാരമില്ല എന്ന പേരില്‍ ചിലപ്പോള്‍ റീഫണ്ട് അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്.

ചില വ്യാപാരികള്‍ അബദ്ധവശാല്‍ വര്‍ഷാന്ത്യത്തിലെ ക്രെഡിറ്റിനു റീഫണ്ടിന് അപേക്ഷിക്കാതെ ഏപ്രിലിലേക്കും തുടര്‍ന്നുള്ള മാസങ്ങളിലേക്കും വകയിരുത്തുന്ന പിഴവും കടന്നുകൂടാറുണ്ട്. 2005-06 ല്‍ ഇത്തരം തെറ്റുകള്‍ തിരുത്താന്‍ 28-2-2007 വരെ സമയം സര്‍ക്കുലര്‍ 9/2007 ലൂടെ അവസരം നല്‍കിയിരുന്നുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളിലതുണ്ടായില്ല.

21 ജെ ഡിക്ളറേഷന്‍ അസസിങ് ഒാഫിസര്‍ സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധനയും പ്രായോഗിക ബുദ്ധിമുട്ടിനും റീഫണ്ട് വൈകാനും ചിലപ്പോള്‍ നഷ്ടമാവാനും കാരണമാവുന്നുണ്ട്. വാങ്ങിയപ്പോള്‍ നികുതി അടച്ചതിന്റെ തെളിവായി ടാക്സ് ഇന്‍വോയിസ് ഉണ്ടെന്നിരിക്കെ വീണ്ടും സാധനം വിറ്റ വ്യാപാരികളെ ഒാരോരുത്തരായി തിരഞ്ഞുപിടിച്ച് അവരുടെ അസസിങ് അധികാരി സക്ഷ്യപ്പെടുത്തിയ ഡിക്ളറേഷന്‍ വാങ്ങുന്നതുകൊണ്ട് എന്താണു വ്യത്യാസമുണ്ടാവുക എന്നു പരിശോധിക്കേണ്ടതാണ്. 6(2) വകുപ്പ് പ്രകാരം അടച്ച വാങ്ങല്‍ നികുതിക്കാണ് റീഫണ്ടെങ്കില്‍ ഫോം 21ജെ സമര്‍പ്പിക്കേണ്ടതില്ല എന്നു സര്‍ക്കുലര്‍ 18/2006 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഷാന്ത്യത്തിലെ ക്രെഡിറ്റിനു നിര്‍ബന്ധിത റീഫണ്ട് മൂലം വ്യാപാരികള്‍ക്കു പലപ്പോഴും ഏപ്രിലില്‍ ക്രെഡിറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഒൌട്ട്പുട്ട് ടാക്സ് അടയ്ക്കേണ്ടതായി വരുന്നുണ്ട്. വന്‍ തുക റീഫണ്ടായി ലഭിക്കേണ്ട സ്ഥാനത്താണ് ഇൌ നികുതി. വാറ്റ് നിലവില്‍ വന്നപ്പോള്‍ ഒരു വര്‍ഷത്തെ ക്രെഡിറ്റ് അടുത്ത ഒരു വര്‍ഷത്തിലേക്കു കൂടി എടുക്കാമെന്നായിരുന്നു നിയമമെങ്കിലും 2005 ഒാഗസ്റ്റില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ വര്‍ഷാന്ത്യ ക്രെഡിറ്റിനു നിര്‍ബന്ധിത റീഫണ്ടാക്കി. തമിഴ്നാട്ടിലെ, വാറ്റ് നിയമപ്രകാരം വര്‍ഷാന്ത്യത്തിലെ വാറ്റ് ക്രെഡിറ്റ് അടുത്ത വര്‍ഷത്തേക്കു വകവയ്ക്കുകയോ റീഫണ്ടിന് അപേക്ഷിക്കുകയോ ചെയ്യാം. മറ്റു സംസ്ഥാന വാറ്റ് നിയമങ്ങളിലും കേന്ദ്ര സെന്‍വാറ്റ് നിയമത്തിലും നിര്‍ബന്ധിത റീഫണ്ടില്ല.

സര്‍ക്കുലര്‍ 5/06 ലും, 13/06 ലും കയറ്റുമതിക്ക് ഉപയോഗിച്ച സാധനങ്ങളുടെ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ തടസ്സമില്ല. എന്നാല്‍ റീഫണ്ട് അവകാശപ്പെടുന്ന പക്ഷം ക്രെഡിറ്റ് എടുക്കാന്‍ സാധ്യമല്ല എന്നു മാത്രമേ ഉള്ളുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. കയറ്റുമതിയുടെ കാര്യത്തില്‍ റീഫണ്ടിന് അപേക്ഷിക്കണമെന്നു നിര്‍ബന്ധമാണ് എന്ന നിലപാട് സ്വീകരിച്ചു വരുന്നതായി കാണുന്നു. ആയതിനാല്‍ ക്രെഡിറ്റ് എടുത്തു വര്‍ഷാന്ത്യത്തില്‍ ഫോം 21 സിസി അല്ല മറിച്ച് ഫോം 21 ബിയിലാണ് അപേക്ഷ നല്‍കേണ്ടതെന്നും ഫോം മാറി നല്‍കിയാല്‍ റീഫണ്ട് തന്നെ നിരാകരിക്കുന്ന അവസ്ഥയും ഉണ്ട്. ഇതു ശരിയല്ല. ഫോം 10 റിട്ടേണ്‍ ഫോമിലും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ കോളത്തില്‍ 13-ാം വകുപ്പു പ്രകാരം റീഫണ്ട് മാത്രം അനുവദനീയമായ സംഖ്യ കഴിച്ചുള്ള ക്രെഡിറ്റ് കാണിക്കാന്‍ പറഞ്ഞിട്ടുള്ളതും തെറ്റിദ്ധാരണയ്ക്കു കാരണമാകുന്നുണ്ട്.

സര്‍ക്കുലര്‍ 2/08 പ്രകാരം അന്തര്‍ സംസ്ഥാന വില്‍പനയെ സംബന്ധിക്കുന്ന ഫോം സി (3% വില്‍പന) ഫോം എഫ് (സ്റ്റോക്ക് ട്രാന്‍സ്ഫര്‍) ഫോം എച്ച് (കയറ്റുമതിക്കാരന് വില്‍പന) തുടങ്ങിയവ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ സമര്‍പ്പിക്കാത്തവരെയും ഫോം 44 (സ്റ്റോക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സാധനങ്ങള്‍ കൈപ്പറ്റിയെന്ന കണ്‍സൈനിയുടെ ഡിക്ളറേഷന്‍), ലോറി രസീത്, റയില്‍വേ രസീത് തുടങ്ങിയ രേഖകള്‍ റിട്ടേണിനൊപ്പം സമര്‍പ്പിക്കാത്തവരെയും സിഎസ്ടിയിലേക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വകവയ്ക്കാന്‍ അനുവദിക്കരുത് എന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര വില്‍പന നികുതി (റജിസ്ട്രേഷന്‍ ടേണോവര്‍) ചട്ടം 12 (7) പ്രകാരം 2005 മുതല്‍ മൂന്നു മാസം കൂടുമ്പോള്‍ സി ഫോമും മറ്റും സമര്‍പ്പിക്കണം എന്ന നിബന്ധനയുണ്ട്. കൂടുതല്‍ സമയം അനുവദിക്കണമെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ബാക്കി നികുതി അടയ്ക്കേണ്ടതായി വന്നേക്കാം. പല കാരണങ്ങള്‍ കൊണ്ടും സി ഫോം കിട്ടുന്നതില്‍ താമസം നേരിടുന്നതിനാല്‍ അസസ്മെന്റ് സമയത്തും മറ്റുമാണു ഡീലര്‍മാര്‍ സി ഫോം നല്‍കിവരുന്നത്.
അടുത്ത മാസം കേരള ബജറ്റ് തയാറാക്കുമ്പോള്‍ വാറ്റ് റീഫണ്ട് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുമെന്നു പ്രതീക്ഷിക്കാം. ഫോം 21 സിസി സമര്‍പ്പിക്കുന്നതിലെ താമസം മാപ്പാക്കേണ്ടതാണ്.

ഇന്‍പുട്ട് ടാക്സിനു ക്രെഡിറ്റ്, വാങ്ങല്‍ നികുതിക്കു സ്പെഷല്‍ റിബേറ്റ്, കയറ്റുമതിക്കും അന്തര്‍ സംസ്ഥാന വില്‍പനയ്ക്കും റീഫണ്ട്, സ്റ്റോക്ക് ട്രാന്‍സ്ഫറിനു ഭാഗിക ക്രെഡിറ്റും റീഫണ്ടും സിഎസ്ടിയിലേക്കു വകയിരുത്തല്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ ഒഴിവാക്കി അടച്ച നികുതിക്കുള്ള ക്രെഡിറ്റ് അടയ്ക്കേണ്ട സംഖ്യകളിലേക്കു വകയിരുത്താനും ബാക്കി മാത്രം അടയ്ക്കേണ്ടിവരികയും, റീഫണ്ട് ആവശ്യമുള്ളവര്‍ക്ക് മാത്രം റീഫണ്ട് നല്‍കുകയും ചെയ്യുന്ന സമ്പ്രദായം നിലവി ല്‍ വരുമെന്നും പ്രതീക്ഷിക്കാം.

8. ഇന്‍ഫാം കര്‍ഷക രക്ഷായാത്ര തുടങ്ങി
കാഞ്ഞങ്ങാട്: സാമൂഹിക നീതി കര്‍ഷകനും എന്ന മുദ്രാവാക്യവുമായി ഇന്‍ഫാം ദേശീയ സമിതി തിരുവനന്തപുരത്തേക്കു നടത്തുന്ന കര്‍ഷക രക്ഷായാത്ര തുടങ്ങി. തലശേരി അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു എം.ചാലില്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും ഇന്‍ഫാം ദേശീയ ചെയര്‍മാനുമായ ഫാ. ജോസഫ് ഒറ്റപ്ളാക്കലിന് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. തോമസ് ടി.തയ്യില്‍ അധ്യക്ഷത വഹിച്ചു. എം.സുരേന്ദ്രന്‍, ഫാ. മാത്യു വടക്കെമുറി, ഫാ. ജോസഫ് കാവനാടിയില്‍, ഫാ. ജോര്‍ജ്  എളുക്കുന്നേല്‍, സ്കറിയ നെല്ലുംകുഴി, ആന്റണി കൊഴുവനാല്‍, ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍, ജോര്‍ജ് പൊരുന്നേടം എന്നിവര്‍ പ്രസംഗിച്ചു. യാത്ര മാര്‍ച്ച് മൂന്നിനു തിരുവനന്തപുരത്തു സമാപിക്കും.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w