പത്രവാര്‍ത്തകള്‍ 13-02-08

കലാകൗമുദിയില്‍ ബ്ലോഗുകളെ അപകീര്‍ത്തിപ്പെടുത്തി എം.കെ.ഹരികുമാറിന്റെ പ്രസിദ്ധീകരിച്ച ലേഖനത്തിന് പറ്റിയ തെറ്റ് തിരുത്തുന്നതുവരെ കേരളകൗമുദി വാര്‍ത്തകള്‍ യൂണികോഡിലാക്കി പ്രസിദ്ധീകരിക്കുന്നതല്ല.

1. മന്ത്രി ആനയെ ‘അറസ്റ്റ് ‘ ചെയ്തു, നാട്ടുകാര്‍ ഇടഞ്ഞു
ചാലക്കുടി: ഉത്സവത്തിന് എഴുന്നെള്ളിക്കാന്‍ ലോറിയില്‍ കൊണ്ടുപോയ ആനയെ വനംമന്ത്രി ബിനോയ് വിശ്വം തടഞ്ഞ് വനം വകുപ്പ് അധികൃതരെ ഏലപിച്ചു. വനപാലകരുടെ തടവിലായ ആന ഭക്ഷണവും വെള്ളവും കിട്ടാഞ്ഞതിനെത്തുടര്‍ന്ന് അസ്വസ്ഥനായി. ഒടുവില്‍ നാട്ടുകാരും ഇടഞ്ഞ തോടെ ആനയെ വിട്ടയച്ച് വനംവകുപ്പുകാര്‍ പിന്‍വാങ്ങി. ഗജരത്നം മംഗലാംകുന്ന് കര്‍ണനാണ് മണിക്കൂറുകളോളം വനംവകുപ്പിന്റെ തടവിലായത്.

ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് സംഭവ പരമ്പരയ്ക്കു തുടക്കം. പെരുമ്പടപ്പ് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിച്ചശേഷം തൃശൂര്‍ മുതുവറ ചീരക്കുഴി ഷഷ്ഠിക്ക് എഴുന്നള്ളിക്കാന്‍ കര്‍ണനെ കൊണ്ടുപോകുകയായിരുന്നു. ദേശീയപാതയില്‍ പേരാമ്പ്രയില്‍വച്ചാണ് കയറുകൊണ്ടു ബന്ധിച്ച് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആനയെ മന്ത്രി കണ്ടത്. ആനയുടെ ആരോഗ്യനില ശരിയല്ലെന്നു തോന്നിയ മന്ത്രി ലോറി തടയാന്‍ നിര്‍ദേശം നല്കുകയായിരുന്നുവത്രേ. ലോറി തടഞ്ഞശേഷം വിവരം ചാലക്കുടി ഫോറസ്റ്റ് ഫ്ളയിംഗ് സ്ക്വാഡിനെ അറിയിച്ചു. ലോറിയില്‍ കയറ്റിയ ആനയെയും ഒന്നാംപാപ്പാന്‍ കോട്ടയം ആറ്റക്കര നാരായണനെയും കസ്റ്റഡിയിലെടുത്ത് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജി. പ്രസാദിനു കൈമാറി.

മതിയായ രേഖകളില്ലാതെ ആനയെ ലോറിയില്‍ കൊണ്ടുപോയതിനാണ് പാപ്പാന്‍ നാരായണനെതിരേ കേസെടുത്ത് ഫോറസ്റ്റ് റേഞ്ചോഫീസില്‍ കസ്റ്റഡിയില്‍ വച്ചത്. ചാലക്കുടി പി.ഡബ്ള്യു.ഡി ഓഫീസ് വളപ്പിലേക്ക് ലോറി കയറ്റിനിര്‍ത്തി ജീപ്പ് വളഞ്ഞിട്ട് തടഞ്ഞു നിര്‍ത്തി. രണ്ടാംപാപ്പാന്‍ ശിവകുമാര്‍ ലോറിയിലുണ്ടായിരുന്നെങ്കിലും ആനയുടെ അടുത്ത് ഇടപഴകാത്തതിനാല്‍ തീറ്റയും വെള്ളവും കൊടുക്കാന്‍ കഴിഞ്ഞില്ല. ശിവകുമാറിനെ ആന അടുപ്പിച്ചുമില്ല. ആന അക്രമാസക്തമായതോടെ ശിവകുമാര്‍ ഒന്നാംപാപ്പാനെ തേടി ഫോറസ്റ്റ് ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഒന്നാംപാപ്പാനെ കണ്െടത്താനായില്ല. വിവരമറിഞ്ഞ ആനയുടെ ഉടമസ്ഥര്‍ ഫോറസ്റ്റ് അധികൃതരെ സമീപിച്ചെങ്കിലും മന്ത്രി പറയാതെ ആനയെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു അവര്‍. മന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞതുമില്ല.

ഉച്ചയായിട്ടും തീറ്റയും വെള്ളവും ലഭിക്കാതെ ആന പരിഭ്രാന്തി സൃഷ്ടിക്കാന്‍ തുടങ്ങി. ലോറിയില്‍നിന്നും ചാടാനും ലോറി ഇളക്കിമറിക്കാനും തുടങ്ങി. വിവരമറിഞ്ഞ് ആനപ്രേമികളും നാട്ടുകാരും സ്ഥലത്തു തടിച്ചുകൂടി. വനംവകുപ്പ് അധികൃതര്‍ക്കെതിരെ നാട്ടുകാര്‍ രോഷാകുലരായി. സമയത്തിന് ഭക്ഷണം ലഭിക്കാത്തതിനാല്‍ ആനയുടെ കൂടുതല്‍ അസ്വസ്ഥകള്‍ കാണിച്ചു. ഇതോടെ ജനം വനപാലകര്‍ക്കെതിരേ തിരിഞ്ഞു.

ആനയുടെ നില പന്തിയല്ലെന്നുകണ്ട് വനംവകുപ്പധികൃതര്‍ കസ്റ്റഡിയില്‍നിന്നു മോചിപ്പിക്കാന്‍ തയാറാവുകയായിരുന്നു. ആനയെ വിട്ടുകൊടുക്കാന്‍ എലിഫന്റ് ഓണേഴ്സ് അസോസിയേഷന്‍ നേതാക്കളും സ്ഥലത്തെത്തി വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. 50 രൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതിത്തന്നാല്‍ ആനയെ വിട്ടുതരാമെന്നാണ് റേഞ്ച് ഓഫീസര്‍ പറഞ്ഞത്. എന്നാല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അതിനു തയാറായില്ല. 4.30ന് റേഞ്ച് ഓഫീസര്‍ ആനയ്ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ ഒന്നാംപാപ്പാനെ നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് ഭക്ഷണം നല്കിയതോടെ ആന ശാന്തനായി.

ഇതിനിടെ, ആനയെ പീഡിപ്പിച്ച വനംവകുപ്പിനെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ റേഞ്ച് ഓഫീസറുടെ ജീപ്പിനു മുന്നില്‍ സമരം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിഐ കെ.എസ്. സുദര്‍ശനന്‍ റേഞ്ച് ഓഫീസറും ഫെഡറേഷന്‍ ഭാരവാഹികളുമായി ചര്‍ച്ചനടത്തി ആനയെ കൊണ്ടുപോകാന്‍ ധാരണയായി. അഞ്ചുമണിയോടെ ആനയെ ലോറിയില്‍നിന്നിറക്കി ഭക്ഷണം നല്കി.

നാട്ടാനപരിപാലന നിയമം ലംഘിച്ചതിന് ആനയുടെ ഇപ്പോഴത്തെ ഉടമ ഒറ്റപ്പാലം മാലിശേരി വടക്കോട്ടു വീട്ടില്‍ ഹരിദാസിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്.

2. പ്രവേശന പരീക്ഷയ്ക്ക് പ്ളസ്ടു മാര്‍ക്ക് ഈ വര്‍ഷം പരിഗണിക്കില്ല
തിരുവനന്തപുരം: പ്രൊഫഷണല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിന് പ്ളസ്ടു പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഈവര്‍ഷം നടപ്പാക്കില്ല.

പ്ളസ്ടുവിന്റെ മാര്‍ക്കും കണക്കാക്കണമെന്ന ചിന്ത സജീവമാകുന്നുണ്െടങ്കിലും 2010 ഓടെ നടപ്പാക്കാനാവൂവെന്ന നിലപാടിലാണ് അധികൃതര്‍.പ്രവേശന പരീക്ഷാ മാര്‍ക്ക് ലക്ഷ്യം വച്ച് പ്ളസ്ടു ത ലത്തെ മിക്കവാറും കുട്ടികള്‍ ഇ പ്പോള്‍ അത് ഗൌരവമായി എടുക്കുന്നില്ലെന്നും തന്മൂലം വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയശേഷമേ പുതിയ രീതിയാകാവൂവെന്നുമാണ് ഇപ്പോഴത്തെ ചിന്ത. അതുകൊണ്ടാണ് 2010 മുതല്‍ മാറ്റം ആകാമെന്ന നിലപാട്. ത മിഴ്നാട്ടിലെപോലെ പ്രവേശന പ രീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് അധി കൃതര്‍. പ്ള സ്ടു മാര്‍ക്ക് പരിഗണിക്കു മ്പോള്‍ സി.ബി.എസ്.സി, ഐ.സി. എസ്.ഇ പരീക്ഷകളില്‍ പാസായവര്‍ക്കു ദോഷമുണ്ടാകരുതെന്നുമുണ്ട്.

3. എച്ച്.എം.ടി ഇടപാട്: അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി
കൊച്ചി: എച്ച്.എം.ടി ഭൂമി ഇടപാട് കേസ് കൈകാര്യം ചെയ്യുന്നതില്‍നിന്ന് അഡീഷണല്‍ അഡ്വ. ജനറല്‍ വെങ്ങാന്നൂര്‍ ചന്ദ്രശേഖരന്‍ നായരെ സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കി. ഭൂമി ഇടപാടില്‍ ചില പാകപ്പിഴകള്‍ സംഭവിച്ചതായി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. ഭൂമി ഇടപാടിനെപ്പറ്റി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂരിലെ സ്റ്റേറ്റ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയി കൈതാരം സമര്‍പ്പിച്ച ഹര്‍ജി പ്രാ രംഭ പരിഗണനയ്ക്ക് വന്നപ്പോഴാണ് അഡീഷണല്‍ അഡ്വക്കറ്റ് ജന റല്‍ സര്‍ക്കാരിന്റെ തെറ്റ് കോടതിയില്‍ സമ്മതിച്ചത്.പിന്നീട് എച്ച്.എം.ടി ഭൂമി ഇടപാടിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ പീപ്പിള്‍സ് ഫോറം ഫോര്‍ നാച്ചുറല്‍ ജസ്റ്റിസ് സെക്രട്ടറി ആര്‍. ഗോകുല്‍ പ്രസാദ് സമര്‍പ്പിച്ച ഹര്‍ജി പ്രാരംഭ വാദത്തിനു വന്നപ്പോള്‍ അഡ്വ. ജനറല്‍ സി.പി. സുധാകരപ്രസാദാണ് സര്‍ക്കാരിനുവേണ്ടി ഹാജ രായത്.

ഇതേ ദിവസം തന്നെ സി.ബി. ഐ അന്വേഷണത്തിനുള്ള ആദ്യ ഹര്‍ജിയില്‍ രജിസ്ട്രേഷന്‍ ഐജിക്കും മറ്റും വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരന്‍ നായര്‍ നോട്ടീസെടുക്കുകയും ചെയ്തു. കേസ് അടുത്ത തിങ്കളാഴ്ച വാദത്തിന് വരാനിരിക്കെ വ്യവസായ മന്ത്രിയുടെ താത്പര്യപ്രകാരമാണ് അ ഡീഷണല്‍ അഡ്വക്കറ്റ് ജനറലിനെ കേസ് കൈകാര്യം ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്നറിയുന്നു.

4. ഉപഗ്രഹ നിര്‍മാണത്തില്‍ കേരളം പങ്കാളി; കടല്‍ വഴിയുള്ള ഭീഷണി ചെറുക്കാം
കൊച്ചി: ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് ലഭിച്ചതിന് പിന്നാലെ ഉപഗ്രഹ നിര്‍മാ ണ ത്തിലും കേരളം പങ്കാളിയാവുന്നു. കൊച്ചിയിലെ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടി (എന്‍. പി.ഒ. എല്‍) യാണ് ഇന്ത്യയുടെ പുതിയ ഉപഗ്രഹത്തിന്റെ നിര്‍മാ ണ ത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതോടെ രാജ്യത്തിന്റെ പ്രതി രോധ രംഗത്ത് കേരളം പങ്കാളിയാവുന്ന രണ്ടാമത്തെ സുപ്രധാന പദ്ധതിയാവും ഇത്.

തീരദേശ നിരീക്ഷണത്തിനും തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഇന്ത്യ പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ), ഐ.എസ്.ആര്‍.ഒ, എന്‍.പി. ഒ.എല്‍ എന്നിവ സംയുക്തമായാണ് ഇതിനായി ഉപഗ്രഹം നിര്‍മിക്കുന്നത്.

വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍തന്നെയാവും പുതിയ ഉപഗ്രഹത്തിന്റെയും സഞ്ചാരം. ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള ചുമതല ഐ.എസ്.ആര്‍.ഒയ്ക്കാണ്. ഇതു സംബന്ധിച്ചു ഡി.ആര്‍.ഡി.ഒ ചീഫ് കണ്‍ട്രോളറും ബ്രഹ്മോസ് എയ്റോസ്പേസ് സി.ഇ.ഒയുമായ പ്രഫ.എ.ശിവതാണുപിള്ള കഴിഞ്ഞ ദിവസം ബാംഗളൂരില്‍ വിശദീകരിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ തീരദേശവും തന്ത്രപ്രധാന കേന്ദ്രങ്ങളും നിരീക്ഷിക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൌത്യം. തീരദേശങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ സ്റ്റേഷനിലെത്തിക്കാന്‍ ഇതോടെ സാധിക്കും.

രാജ്യത്തിന്റെ തീരദേശങ്ങളില്‍ സുരക്ഷാ ഭീഷണി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. എല്‍.ടി.ടി.ഇയുടെ അടക്കമുള്ളവയുടെ ഭീഷണി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കുണ്ട്. ഉപഗ്രഹം പ്രവര്‍ത്തന ക്ഷമമാകുന്നതോടെ ഇതിനു ശാശ്വത പരിഹാരമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

5. രാഹുല്‍ കേസ്: സി.ബി.ഐ വീണ്ടും രംഗത്ത്
ആലപ്പുഴ: ദുരൂഹ സാഹചര്യ ത്തി ല്‍ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ നിന്നു കാണാതായ രാഹുല്‍ (ഏഴ്) കേസിന്റെ അന്വേഷണം സി. ബി.ഐ വീണ്ടും ഊര്‍ജിതമാക്കി.

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് സി.ബി.ഐ സംഘം ഈ കേസ് വീണ്ടും സജീവ പരിഗണനയ്ക്കെടുത്തത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ സംഘം ഒരു കൊലക്കേസില്‍ പ്രതിയായ കോമളപുരം റോഡുമുക്കിലുള്ള മനോജ് എന്നയാളെ ചോദ്യം ചെയ്തു.

അഞ്ചുവര്‍ഷം മുമ്പ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം ഒരു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്.

2005 മേയ് 18നാണ് ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജുവിന്റെ മകന്‍ രാഹുലിനെ കാണാതാകുന്നത്. ഈ സമയം കൊലക്കേസ് പ്രതിയായ മനോജ് നാട്ടില്‍ പരോളിലുണ്ടായിരുന്നു.

ആദ്യ ഘട്ടത്തില്‍ ക്രൈം ഡിറ്റാച്ചുമെന്റ് നടത്തിയ അന്വേഷണത്തില്‍ സംഭവദിവസം മനോജും രാഹുലിന്റെ ഒരകന്ന ബന്ധുവും ഓട്ടോറിക്ഷയില്‍ പോകുന്നത് കണ്ടതായി ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ എന്നു കരുതുന്നു. അന്വേഷണവുമായി ബ ന്ധ പ്പെട്ട് തുമ്പൊന്നും കിട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യുന്നത് അ ന്വേഷണത്തിന്റെ ഭാഗമാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

മറ്റു പല കേസുകളുടെ അന്വേഷണം നടക്കുന്നതിനാല്‍ രാഹുല്‍ കേസിന്റെ അന്വേഷണം പാതിവഴിയില്‍ നിലച്ചിരിക്കുകയായിരുന്നു. വീണ്ടും സമീപപ്രദേശങ്ങളില്‍ അടുത്ത ദിവസം അന്വേഷണത്തിനായി മൂന്നംഗ സംഘം എത്തി ച്ചേരും.

6. അപ്പര്‍ സാനിറ്റോറിയത്തില്‍ ഐ.എസ്.ആര്‍.ഒ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി: റവന്യൂ മന്ത്രി
തിരുവനന്തപുരം: പൊന്‍മുടിയിലെ അപ്പര്‍ സാനിറ്റോറിയത്തില്‍ സര്‍ക്കാര്‍ നല്‍കിയ 20 ഏക്കര്‍ ഭൂമിയില്‍ ബഹിരാകാശ പഠന കേന്ദ്രത്തിനായി ഐ.എസ്.ആര്‍.ഒ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നു റവന്യൂ മന്ത്രി കെ.പി രാ ജേ ന്ദ്രന്‍.

ഉഴമലയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ഭൂമിയില്‍ ബഹിരാകാശ പഠന കേന്ദ്രം തുടങ്ങുന്നതിന് ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി ചൂണ്ടിക്കാട്ടി ഐ.എസ്.ആര്‍.ഒ കത്ത് നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച കുടുതല്‍ ചര്‍ച്ച ഐ.എസ്.ആര്‍.ഒയുമായി ഈ മാസം 15-ന് ശേഷം നടത്തും. എച്ച്.എം.ടി ഭൂമി ഇടപാട് സംബന്ധിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം റവന്യൂ വകുപ്പാണെന്ന ദേവസ്വം മന്ത്രി ജി സുധാകരന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇത്

പരിശോധിച്ചതിന് ശേഷം മറുപടി പറയാമെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി. അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ എച്ച്.എം.ടി ഭൂമി ഇടപാട് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

7. ദുരന്ത നിവാരണ കര്‍മ പദ്ധതി നിയമസഭാ സമ്മേളനത്തില്‍
തിരുവനന്തപുരം: ദുരന്ത നിവാരണ ആക്ഷന്‍ പ്ളാന്‍ ഈ നിയമസഭാ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍. ഒരോ ജില്ലയ്ക്കും അനുസൃതമായ പ്ളാനുകളായിരിക്കും പ്രഖ്യാപിക്കുക. ദുരന്ത നിവാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വി.ജെ.റ്റി ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത നിവാരണത്തിനുള്ള അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുകയാണ് 10മാസത്തെ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ ദുരന്ത നിവാരണത്തിനായി സിവില്‍ ഡിഫന്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമും തുറക്കും. ഭൂചലനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ നടന്നാല്‍ ഇത് സംബന്ധിച്ച വിവരം ഉടന്‍ തന്നെ അറിയാനുള്ള സംവിധാനം കണ്‍ട്രോള്‍ റൂമില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

8. മുല്ലപ്പെരിയാര്‍: സുരക്ഷാ പഠന റിപ്പോര്‍ട്ടുകള്‍ ഉടന്‍ നല്‍കാന്‍ നിര്‍ദേശം
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ 26-നു മുമ്പ് സമര്‍പ്പിക്കാന്‍ ജലവിഭവ വകുപ്പ് നിര്‍ദേശം നല്‍കി.

സുരക്ഷാപഠനം നടത്തുന്ന ഡല്‍ഹി, റൂര്‍ക്കി എന്നിവിടങ്ങളിലെ ഐ.ഐ.ടി ശാസ്ത്രജ്ഞര്‍ക്കാണ് ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം അടിയന്തര നിര്‍ദേശം നല്‍കിയത്.

26-ന് സുപ്രീംകോടതി മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുമ്പോള്‍ സമര്‍പ്പിക്കാനാണ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടത്. ജനുവരിയില്‍ നെടുങ്കണ്ടത്തുണ്ടായ ഭൂചലനത്തില്‍ ഡാമിന്റെ ബലക്ഷയം സംബന്ധിച്ച സെസിന്റെ പഠനറിപ്പോര്‍ട്ടും 26-നു മുമ്പ് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭൂചലന സാധ്യതകളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും വെള്ളപ്പൊക്ക ഭീഷണിയെക്കുറിച്ചുമാണ് ഐ.ഐ. ടിയുടെ ശാസ്ത്രജ്ഞര്‍ പഠനം നടത്തു ന്നത്.

ഭൂചലന സാധ്യതകളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഐ.ഐ.ടിയുടെ ശാസ്ത്രജ്ഞരായ ഡോ. അരു ണ്‍ ബട്ടിന്റെയും പ്രഫ. പോളിന്റെയും നേതൃത്വത്തില്‍ ആറു മാസം മുമ്പാണ് പഠനം ആരംഭിച്ചത്.ഡാമിന്റെ വെള്ളപ്പൊക്ക ഭീഷണിയെക്കുറിച്ച് പഠനം നടത്തുന്നതിന് ഡല്‍ഹി ഐ. ഐ.ടി യുടെ ശാസ്ത്രജ്ഞര്‍ രണ്ടു മാസം മുമ്പ് വൃഷ്ടി പ്രദേശത്തെ മഴയുടെ അളവുകള്‍ ശേഖരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ പുതിയ ഡാം സംബന്ധിച്ച കേരളത്തിന്റെ വാദത്തിന് കൂടുതല്‍ ബലം നല്‍കുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

9. വല്ലാര്‍പാടം സംഭവത്തില്‍ മാപ്പ് : കെ.പി രാജേന്ദ്രന്‍
തിരുവനന്തപുരം: വല്ലാര്‍പാടം പദ്ധതിക്കായി ഭൂമി ഏറ്റെടുത്തപ്പോഴുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് മാപ്പ് ചോദിക്കുന്നതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍. സമൂഹിക സുരക്ഷയില്‍ അധിഷ്ഠിതമായ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അവിടെ ഏതെങ്കിലും തരത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്െടങ്കില്‍ അതിനെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 15-നുള്ളില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് 10 സെന്റ് ഭൂമി വീതം പകരം നല്‍കും.

10. അധ്യാപികയ്ക്കു മര്‍ദനം: കെ.എസ്.ടി.എ ജില്ലാ സെക്രട്ടറിക്ക് തടവും പിഴയും
വടകര: അധ്യാപികയെ അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തടവും പിഴയും. പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായിരുന്ന പി. ബീന (32) നല്‍കിയ കേസിലാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് ജി.ആര്‍. ബില്‍കുല്‍ ശിക്ഷ വിധിച്ചത്. ഇതേ സ്കൂള്‍ അധ്യാപകരായിരുന്ന മേപ്പയില്‍ ശിശിരത്തില്‍ പി.കെ. സതീശ് (50), ചോളംവയല്‍ വടക്കേ കച്ചേരിയില്‍ രാജന്‍ (57) എന്നിവരെയാണ് ഒരു വര്‍ഷം തടവിനും അയ്യായിരം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചത്. പി.കെ. സതീശന്‍ ഇപ്പോള്‍ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറിയും കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രൈമറി അധ്യാപകനുമാണ്. ഹിന്ദി അധ്യാപകനായിരുന്ന രാജന്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.

മൂന്നുപേരും പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരായി ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

1. കമ്യൂണിസ്റ്റ് ഐക്യം ശക്തിപ്പെടണം: കാരാട്ട്
കോട്ടയം: വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ സി.പി.എം മൂന്നാം മുന്നണിക്കുള്ള അന്വേഷണം ആരംഭിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

മൂന്നാം മുന്നണി യാഥാര്‍ഥ്യമാകണമെങ്കില്‍ സി.പി.എമ്മും മറ്റ് ഇടതുകക്ഷികളുമായുള്ള ഐക്യം കൂടുതല്‍ ശക്തിപ്പെടണമെന്നും അടുത്തമാസം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം^ സി.പി.ഐ സഹകരണം വളരെ ആവശ്യമാണ്. ചില പ്രശ്നങ്ങള്‍ ഇരു പാര്‍ട്ടിയും തമ്മില്‍ ഉണ്ടാവാം. ഇത് ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നോട്ടുപോകും. മൂന്നാംമുന്നണിക്ക് മുന്‍കൈയെടുക്കേണ്ടത് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ശക്തികളാണ്. സി.പി.ഐക്കും സി.പി.എമ്മിനും ഇതിന് ഏറെ ചുമതലയുണ്ട്. രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാകാം.പക്ഷേ പ്രധാന പ്രശ്നങ്ങളില്‍ യോജിച്ച കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഹിന്ദുത്വ അജണ്ട നടപ്പാക്കി തിരിച്ചുവരവിനാണ് ബി.ജെ.പി നീക്കം. വര്‍ഗീയവത്കരണമാണ് അവര്‍ നടപ്പാക്കുന്നത്. ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ് നിലപാടിനും ശക്തിയില്ല. ഗുജറാത്തില്‍ അവര്‍ വര്‍ഗീയതയെ എതിര്‍ക്കുന്നില്ല. ന്യൂനപക്ഷ വിഷയങ്ങള്‍ ആത്മാര്‍ഥതയോടെ എടുക്കുന്നില്ല. വര്‍ഗീയ വിരുദ്ധ സമീപനം, സ്വതന്ത്ര വിദേശനയം, സാമൂഹിക നീതിയിലധിഷ്ഠിതസാമ്പത്തിക ക്രമം എന്നീ നയങ്ങളിലൂന്നിയാണ് മൂന്നാം ബദല്‍ യാഥാര്‍ഥ്യമാക്കുക.

സ്ഥിരമായ ബദലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ചയില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ദഗതിയിലാണ്. വര്‍ഗീയതക്കെതിരെ അസന്ദിഗ്ധ നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുകയാണ്. രാമന്‍ എന്നുകേട്ടാല്‍ കോണ്‍ഗ്രസിന് മിണ്ടാട്ടമില്ല. ക്രൈസ്തവ സഭകളും സര്‍ക്കാറുമായുള്ള പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് കാരാട്ട് നിര്‍ദേശിച്ചു. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നത് ഉചിതമല്ല. സഭ ഇതില്‍നിന്ന് പിന്തിരിയണം. സഭകള്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മതസ്വാധീനം ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തെ എ.പി.എല്‍^ബി.പി.എല്‍ എന്ന് തിരിച്ചതിനെ സി.പി.എം എതിര്‍ത്തതാണ്. ഇതിന്റെ ഫലമായാണ് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ അരി കമ്മി ഉണ്ടായത്. അതിനാല്‍ യു.ഡി.എഫ് വിലക്കയറ്റത്തിന്റെ പേരില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഹര്‍ത്താല്‍ ദല്‍ഹിയില്‍ പോയാണ് നടത്തേണ്ടത്.

അമേരിക്കന്‍ സമ്പദ്ഘടനയിലുണ്ടായിരിക്കുന്ന മാന്ദ്യം വലിയൊരു തകര്‍ച്ചയായി മാറും. ലോക സമ്പദ്ഘടനയെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ലോക സമ്പദ്ഘടന വളര്‍ന്നുവെന്ന് പറയുന്നെങ്കിലും ചൈനയുടെ വളര്‍ച്ചയാണ് പ്രധാനം. ഒപ്പം ഏഷ്യയുടെ സമ്പദ്ഘടനയും ശക്തിപ്പെട്ടു. സാമ്രാജ്യത്വ ആഗോളീകരണം ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല.

ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപം വരുന്നതും പെന്‍ഷന്‍ ഫണ്ട് ഓഹരി കമ്പോളത്തില്‍ ഇറക്കാനുള്ള നീക്കവും വാള്‍മാര്‍ട്ട്പോലുള്ള കുത്തക കമ്പനികള്‍ ചില്ലറ വില്‍പന രംഗത്ത് വരുന്നതും തടയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള നീക്കവും തടഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആദിവാസി വന നിയമം എന്നിവ പാര്‍ട്ടിക്ക് അവകാശപ്പെടാന്‍ കഴിയുന്ന നേട്ടങ്ങളാണെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

2. പെപ്സിക്കെതിരായ സര്‍ക്കാര്‍ ഹരജി ഫയലില്‍ സ്വീകരിക്കാതെ തള്ളി
ന്യൂദല്‍ഹി: കഞ്ചിക്കോട്ടെ പെപ്സികമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ പുതുശേരി പഞ്ചായത്തിന്റെ ഉത്തരവ് ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളി.

സംസ്ഥാന വ്യവസായ വകുപ്പ് നേരത്തേ പെപ്സിയെ അനുകൂലിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് അരിജിത് പസായത്, ജസ്റ്റിസ് പി.സദാശിവം എന്നിവര്‍ അടങ്ങിയ ബെഞ്ച് പ്രാഥമിക വാദത്തില്‍ തന്നെ ഹരജി തള്ളിയത്.കോള കമ്പനികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കത്തിന് വിധി മറ്റൊരു തിരിച്ചടിയായി.

പഞ്ചായത്തിന്റെ നടപടി റദ്ദാക്കി കമ്പനിക്ക് തുടരാമെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്.
ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി കമ്പനി ഭൂഗര്‍ഭ ജലമൂറ്റുന്നു എന്ന കാരണത്താല്‍ 2003 ആഗസ്റ്റ് 22ന് പുതുശേരി പഞ്ചായത്ത് ലൈസന്‍സ് പിന്‍വലിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ വ്യവസായ വകുപ്പിന്റെ കീഴില്‍വരുന്ന വ്യവസായ വികസന ബോര്‍ഡ് കമ്പനിയെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കി. വ്യവസായിക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലത്ത് വരുന്ന അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് ബോര്‍ഡ് ആണെന്നും പഞ്ചായത്തിന് ലൈസന്‍സ് റദ്ദാക്കാന്‍ അവകാശമില്ലെന്നുമായിരുന്നു ബോര്‍ഡിന്റെ നിലപാട്്.

പഞ്ചായത്തീരാജ് നിയമം അനുസരിച്ച് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു പഞ്ചായത്തിന്റെ വാദം. ഇന്‍ഡസ്ട്രിയല്‍ ടൌണ്‍ഷിപ്പുകളില്‍ മാത്രമാണ് പഞ്ചായത്തിന് ലൈസന്‍സ് വിഷയത്തില്‍ അധികാരമില്ലാത്തത് എന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചെങ്കിലും ബെഞ്ച് ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു. പെപ്സിക്ക്വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന് വാദിക്കേണ്ടിവന്നില്ല.

യു.ഡി.എഫ് സര്‍ക്കാറാണ് കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, കോള കമ്പനികള്‍ക്ക് എതിരെ നിലപാടുള്ള ഇടതു സര്‍ക്കാര്‍ അത് തിരുത്താന്‍ തയാറാകാത്തതാണ് ഹൈക്കോടതി, സുപ്രീം കോടതി ഉത്തരവുകള്‍ കമ്പനിക്ക് അനുകൂലമാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

3. ബ്രഹ്മപുരം: പത്മരാജനടക്കം 15 പേര്‍ക്ക് കുറ്റപത്രം
തൃശൂര്‍: ബ്രഹ്മപുരം ഡീസല്‍ വൈദ്യുതി നിലയം നിര്‍മാണവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ സംഘം മുന്‍ വൈദ്യുതി മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ സി.വി. പത്മരാജനടക്കം 15 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഫ്രാന്‍സിലെ എസ്.ഇ.എം.ടി കമ്പനി പ്രതിനിധികളും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. കേസ് അന്വേഷിച്ച എറണാകുളം വി.എ.സി.ബി സ്പെഷല്‍ സ്ക്വാഡാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരില്‍ മുന്‍ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ ജെ. ചന്ദ്രശേഖരന്‍ ജീവിച്ചിരിപ്പില്ല.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദമുയര്‍ത്തിയ കേസില്‍ യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന സി.വി. പത്മരാജന്‍ അഞ്ചാം പ്രതിയാണ്. കെ.എസ്.ഇ.ബി ചെയര്‍മാനായിരുന്ന ആര്‍. നാരായണന്‍, അംഗങ്ങളായിരുന്ന വൈ.ആര്‍. മൂര്‍ത്തി, ആര്‍. ശിവദാസന്‍, ചീഫ് എഞ്ചിനീയറായിരുന്ന സി.ജെ. ബെറ്റ്റാംനെറ്റോ, എ.ടി.വി പ്രൊജക്ട്സ് മുന്‍ ജനറല്‍ മാനേജര്‍ ദെബാഷിഷ് മജുംദാര്‍, കെ.എസ്.ഇ.ബി മുന്‍ അംഗങ്ങളായ എസ്. ജനാര്‍ദനന്‍പിള്ള, എന്‍.കെ. പരമേശ്വരന്‍ നായര്‍, കെ.എസ്.ഇ.ബി മുന്‍ ചീഫ് അക്കൌണ്ട്സ് ഓഫീസര്‍ ജി. കൃഷ്ണകുമാര്‍, ഫ്രാന്‍സിലെ എസ്.ഇ.എം.ടി കമ്പനി യിലെ ബോര്‍ഡ് ഓഫ് മാനേജര്‍ ചെയര്‍മാനായിരുന്ന ആല്‍ഫ്രഡ് ഇറ്റ്സ്, എസ്.ഇ.എം.ടി ഡീസല്‍ പവര്‍പ്ലാന്റ് മാനേജരായിരുന്ന ആന്‍ഡ്രൂ ഒറ്റീസ്, എസ്.ഇ.എം.ടി പൈല്‍സ്റ്റിക് കമ്പനി ചെയര്‍മാന്‍ എന്നിവരാണ് ഡീസല്‍ പവര്‍ പ്ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടവര്‍. ജെ. ചന്ദ്രശേഖരന്‍ ഏഴാം പ്രതിയായിരുന്നു. പവര്‍ പ്ലാന്റ് യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ടാമത് കേസില്‍ ആര്‍. ശിവദാസനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് കുറ്റപത്രം. കെ.എസ്.ഇ.ബി മുന്‍ അംഗം എം.എം. മാത്യുറോയ്, ഹൈദരാബാദിലെ ടാറ്റാ പ്രോജക്ട്സ് വൈസ് പ്രസിഡന്റ് പി.എസ്. റാവു എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍.
1999 ആഗസ്റ്റില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എറണാകുളം സ്പെഷല്‍ സെല്‍ പോലിസ് സൂപ്രണ്ട് വി. മുരളീധരന്‍ നായരാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

1991^ലാണ് സംസ്ഥാനത്ത് പാരമ്പര്യ ഊര്‍ജ പദ്ധതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഫ്രാന്‍സിലെ എസ്.ഇ.എം.ടി കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി എ.ടി.വി കമ്പനിയുമായി അന്നത്തെ കെ.എസ്.ഇ.ബി അംഗം വൈ.ആര്‍. മൂര്‍ത്തി കത്തിടപാടുകള്‍ നടത്തുന്നതോടെയാണ് ബ്രഹ്മപുരം ഡീസല്‍ വൈദ്യുത പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. നാരായണന്‍ കമ്പനിയുടെ ചെലവില്‍ ഫ്രാന്‍സിലെത്തുകയും അവിടെവെച്ച് ഡീസല്‍ വൈദ്യുതി പദ്ധതിക്കായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചുമില്ല. അന്നത്തെ ചീഫ് എഞ്ചിനീയര്‍ സി.ജെ. ബെറ്റ്റാം നെറ്റോയാണ് ഉയര്‍ന്ന നിരക്കിലെ വില വിവരപ്പട്ടിക സമര്‍പ്പിക്കുന്നത്. ഇത് 1986^87 ലെ വിലയാണെന്ന് പറഞ്ഞ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കുകയും ചെയ്തു. പിന്നീടാണ് അന്നത്തെ വൈദ്യുതി മന്ത്രി സി.വി. പത്മരാജന്‍ കരാറിന് അനുമതി നല്‍കുന്നത്.

1993 ഡിസംബര്‍ 14^നാണ് കരാര്‍ ഒപ്പിട്ടത്. സംസ്ഥാന സര്‍ക്കാറിന് അഞ്ച് കോടിയില്‍പരം രൂപയുടെ നഷ്ടം വരുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ കമ്പനികളടക്കം പ്രതിയാക്കപ്പെട്ട കുറ്റപത്രം അന്തര്‍ദേശീയ തലത്തിലെ കേസായി മാറുകയാണ്.മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടാമത് കേസ്. 1,38,21,806 രൂപയുടെ നഷ്ടം സംസ്ഥാന സര്‍ക്കാറിന് വരുത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രീ ക്വാളിഫിക്കേഷന്‍ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ടാറ്റാ പ്രോജക്ട്സ്, ബി.എച്ച്.ഇ.എല്‍ എന്നിവരൊഴികെയുള്ളവരെ അയോഗ്യരാക്കി. ഇതില്‍ തന്നെ പിന്നീട് പൊതുമേഖല സ്ഥാപനമായ ബി.എച്ച്.ഇ.എല്ലിനെ ഒഴിവാക്കി ടാറ്റാ പ്രോജക്ട്സിന് അധിക തുകക്ക് കരാര്‍ നല്‍കുകയായിരുന്നു.കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതിന് പിന്നാലെ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും അറിയുന്നു.

4. കയറ്റുമതി നിരോധം: തുറമുഖങ്ങളിലെത്തിച്ച അരി മില്ലുകളിലേക്ക് തന്നെ മടക്കുന്നു
കൊച്ചി: വിദേശത്തേക്കയക്കാന്‍ തുറമുഖത്തെത്തിച്ച 200^ഓളം കണ്ടെയ്നര്‍ അരി (44,000 ടണ്‍) കയറ്റുമതി നിരോധിച്ചതിനെത്തുടര്‍ന്ന് മില്ലുകളിലേക്ക് തന്നെ മടക്കി. കഴിഞ്ഞ ദിവസം മാത്രം 30 കണ്ടെയ്നര്‍ അരിയാണ് കാലടിയിലെ ഒരു റൈസ്മില്‍ അധികൃതര്‍ തിരികെ കൊണ്ടുപോയത്. തുറമുഖത്ത് എത്തിച്ച മുഴുവന്‍ അരിയും മടക്കിക്കൊണ്ടുപോകാന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. അരിവില ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്. നിരോധം വരും മുമ്പ് തുറമുഖത്തെത്തിച്ച അരിയാണ് ഇപ്പോള്‍ മടക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളാണ് അരി കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഇവിടങ്ങളില്‍ 25 രൂപക്ക് മുകളിലാണ് അരിവില. കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ചുവന്ന മട്ടയരിക്കും ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള പുഴുക്കലരിക്കുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഡിമാന്റ്.

കയറ്റുമതി നിരോധം വന്നതോടെ കാലടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നൂറില്‍പരം റൈസ്മില്ലുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കേരളത്തില്‍ ചുവന്ന മട്ടയരിയുടെ ഉപയോഗം 70 ശതമാനമായിരുന്നത് 30 ശതമാനമായി കുറഞ്ഞു. കൃത്രിമ നിറം ചേര്‍ത്താണ് മട്ടയരി ഉല്‍പാദിപ്പിക്കുന്നതെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണമെന്ന് മില്ലുടമകള്‍ പറയുന്നു.
അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡമനുസരിച്ച് കയറ്റുമതി ചെയ്യുന്ന അതേ അരിയാണ് കേരളത്തിലെ വിപണിയിലും എത്തിക്കുന്നതെന്ന് മില്ലുടമകള്‍ പറയുന്നു.

5. വൃക്കറാക്കറ്റ്: ആറിടത്ത് സി.ബി.ഐ റെയ്ഡ്
ന്യൂദല്‍ഹി: വൃക്കറാക്കറ്റുമായി ബന്ധപ്പെട്ട് നേപ്പാളില്‍ പിടിയിലായ അമിത് കുമാറിന്റെ ഗുഡ്ഗാവിലെ നഴ്സിംഗ് ഹോം അടക്കം ആറിടത്ത് സി.ബി.ഐ സംഘം റെയ്ഡ് നടത്തി. മൂന്ന് സഹായികളെ യു.പി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമിതിന്റെ സഹപ്രവര്‍ത്തകനും ഡോക്ടറുമായ സരജ് കോവിദ് ഇന്നലെ ഗുഡ്ഗാവിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രഞ്ജന അഗര്‍വാള്‍ മുമ്പാകെ ഹാജരായി.

കോടതി ഇയാളെ ഒരുദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു ചില നഴ്സിംഗ് ഹോമുകളിലും ഗസ്റ്റ് ഹൌസുകളിലും വീടുകളിലും തെരച്ചില്‍ നടന്നിട്ടുണ്ട്. ഏഴുസംഘങ്ങളായാണ് സി.ബി.ഐ തെരച്ചില്‍ നടത്തിയത്. സി.ബി.ഐ കസ്റ്റഡിയിലുള്ള അമിതിനെ ഇന്നലെ ചോദ്യം ചെയ്തു. ഈ മാസം 22 വരെ ഇയാള്‍ സി.ബി.ഐ കസ്റ്റഡിയിലാണ്.
അമിതിന്റെ സഹായികളായ ഉപേന്ദര്‍, ജഗദീഷ്നയ്, ഗിയാസുദ്ദീന്‍ എന്നിവരെയാണ് മുറാദാബാദ് പോലിസ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെയും സി.ബി.ഐക്ക് കൈമാറി. ഹരിയാനയിലും ഉത്തര്‍ പ്രദേശിലുമുള്ള കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ സി.ബി.ഐ ശ്രമമാരംഭിച്ചിട്ടുണ്ട്.

6. ഇറാഖില്‍ യു.എസ് സേന തുടരും : ബുഷ്
വാഷിംഗ്ടണ്‍: ഇറാഖിലെ യു.എസ് സൈനിക സാന്നിധ്യം വര്‍ഷങ്ങളോളം തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ്. എന്നാല്‍, സ്ഥിരം സൈനിക താവളം നിര്‍മിക്കാന്‍ ഉദ്ദേശ്യമില്ലെന്നും ടി.വി. ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബുഷ് പറഞ്ഞു. അമേരിക്കയിലെ ഭാവി പ്രസിഡന്റുമാര്‍ക്കുകൂടി ബാധ്യതയാകുംവിധം ബുഷ് ഭരണകൂടം ഇറാഖി സര്‍ക്കാറുമായി സൈനിക കരാറിന് ശ്രമിക്കുകയാണെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ബുഷിന്റെ വിശദീകരണം.

വരും വര്‍ഷങ്ങളില്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്നതിനെക്കുറിച്ച് ഇറാഖ് സര്‍ക്കാറുമായി ധാരണയിലെത്തുന്നത് അമേരിക്കയുടെയും ഇറാഖിന്റെയും താല്‍പര്യങ്ങള്‍ക്ക് ആവശ്യമാണെന്ന് ബുഷ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരത്തോടുകൂടിയേ ഇറാഖ് സര്‍ക്കാറുമായി ധാരണയുണ്ടാക്കാവൂ എന്നാണ് കോണ്‍ഗ്രസിലെ പ്രതിയോഗികള്‍ ബുഷിനോട് ആവശ്യപ്പെടുന്നത്.

7. റിയല്‍ എസ്റ്റേറ്റ്_നിര്‍മാണ മേഖലയില്‍ വന്‍കുതിപ്പ്; തൊഴിലവസരം വര്‍ധിക്കും
ദുബൈ: നിര്‍മാണ പദ്ധതികളുടെ കാര്യത്തില്‍ യു.എ.ഇ വന്‍കുതിപ്പ് തുടരുന്നു. ഇപ്പോഴത്തെ മുന്നേറ്റം സ്ഥിരം സ്വഭാവത്തില്‍ തുടരുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഭൂമിശാസ്ത്രപരമായ കിടപ്പും എളുപ്പം എത്തിപ്പെടാനുള്ള സൌകര്യവുമാണ് യു.എ.ഇക്ക് ഏറെ തുണയായി മാറിയിരിക്കുന്നതെന്ന് സാമ്പത്തിക വകുപ്പു മന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസ്മി അഭിപ്രായപ്പെട്ടു.

യു.എ.ഇ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 24.4 ശതമാനവും നിര്‍മാണ മേഖലയില്‍ 21.6 ശതമാനവും വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഇരു മേഖലകളിലൂം കൂടി യു.എ.ഇ സമ്പദ് ഘടനയുടെ 23 ശതമാനം വരും. 2006ല്‍ ഇത് വെറും 16 ശതമാനം മാത്രമായിരുന്നു.
തികച്ചും അനുകൂലമായ ഘടകങ്ങളാണ് ഇപ്പോഴുള്ളതെന്നും ഭാവി സാധ്യതകള്‍ മികച്ചതാണെന്നും മന്ത്രി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലകളില്‍ ഏറ്റവും മികച്ച ബിസിനസ് സാധ്യതകളാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് ഈ രംഗത്തുള്ളത്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വര്‍ധിച്ച തോതില്‍ തൊഴിലാളികളെ കൊണ്ടു വരാന്‍ കമ്പനികള്‍ മല്‍സരിക്കുകയാണിപ്പോള്‍.

ലോകത്തെ ഏതൊരു ഭാഗത്തു നിന്നും യു.എ.ഇയിലേക്ക് എത്തിച്ചേരാന്‍ താരതമ്യേന എളുപ്പമാണ്. ലോകത്തെ ഏറ്റവും മികച്ച വിപണി സാധ്യത രൂപപ്പെടുത്താന്‍ കഴിഞ്ഞതും രാജ്യത്തിന് ഗുണകരമായതായി ഇന്നലെ അബൂദബിയില്‍ അറേബ്യന്‍ വേള്‍ഡ് കണ്‍സ്ട്രക്ഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി ശൈഖ ലുബ്ന ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തര്‍ദേശീയവുമായ കമ്പനികള്‍ക്ക് സൌകര്യപ്രദമായി ജോലി ചെയ്യാന്‍ അടിസ്ഥാന സൌകര്യങ്ങളുടെ വിപുലീകരണത്തിന് ഭരണകൂടം കൂടുതല്‍ ഊന്നല്‍ നല്‍കി വരികയാണെന്നും അവര്‍ പറഞ്ഞു.

നിര്‍മാണ മേഖലയും റിയല്‍ എസ്റ്റേറ്റുമായും ബന്ധപ്പെട്ട തുറന്ന ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാകും. ഇപ്പോള്‍ നടന്നു വരുന്ന വികസന പ്രക്രിയക്ക് സ്ഥിരം സ്വഭാവം നല്‍കുകയെന്നതാണ് ലക്ഷ്യം.

1600 കോടി ഡോളറിന്റെ മുടക്കുമുതലാണ് നിര്‍മാണ^റിയല്‍ എസ്റ്റേറ്റില്‍ ഇപ്പോഴുള്ളത്. വന്‍കിട കമ്പനികളുടെ പദ്ധതി നിര്‍മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തൊഴിലാളികളുടെ ദൌര്‍ലഭ്യത പ്രശ്നം സൃഷ്ടിച്ചേക്കുമെന്ന ആശങ്കയുണ്ട്. ഇന്ത്യയില്‍ നിന്നും മറ്റും തൊഴിലാളികളുടെ പ്രവാഹം കുറഞ്ഞതോടെ നേപ്പാള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് തിരിയാന്‍ യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ബന്ധിതമാവുകയാണ്.

1. തദ്ദേശ പദ്ധതിനിര്‍വഹണം ലക്ഷ്യത്തിലേക്ക്
തിരു: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ ഗണ്യമായ പുരോഗതി. ഫെബ്രുവരി രണ്ടുവരെ വിവിധ പദ്ധതികളിലായി ജില്ലാ പഞ്ചായത്തുകള്‍ 42 ശതമാനവും ബ്ളോക്കു പഞ്ചായത്തുകള്‍ 41.5 ശതമാനവും തുക ചെലവിട്ടുകഴിഞ്ഞു. ഗ്രാമപഞ്ചായത്തുകള്‍ 35.65 ശതമാനം തുകയും കോര്‍പറേഷനുകള്‍ 18.06 ശതമാനവും നഗരസഭകള്‍ 36.6 ശതമാനവും തുകയാണ് വിനിയോഗിച്ചത്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടിയ തോതിലാണ് ഇവയെന്നതിനാല്‍ ഈ വര്‍ഷം പദ്ധതിവിനിയോഗം ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പായി.

നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍ മാറല്‍ അടക്കമുള്ള പണമിടപാടുകള്‍ മാര്‍ച്ചിലേ നടക്കൂ. അതിനാല്‍ അടുത്ത മാസം പദ്ധതിതുക വിനിയോഗം കുത്തനെ ഉയരും. വര്‍ഷം അവസാനിക്കുമ്പോഴേക്കും ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ലക്ഷ്യത്തിലെത്തും. പദ്ധതിവിഹിതത്തിന്റെ 80 ശതമാനം ചെലവഴിച്ചാല്‍ ബാക്കി തുക അടുത്ത വര്‍ഷത്തേക്ക് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളില്‍ കൊല്ലംജില്ല 40.41 ശതമാനവും കോട്ടയം 41.04 ശതമാനവും കണ്ണൂര്‍ 40.85 ശതമാനവും തുക വിനിയോഗിച്ചുകഴിഞ്ഞു. തിരുവനന്തപുരം 39.95, പത്തനംതിട്ട 31.86, ആലപ്പുഴ 34.98, ഇടുക്കി 27.18, എറണാകുളം 32.35, തൃശൂര്‍ 36.72, പാലക്കാട് 32.05, മലപ്പുറം 32.22, കോഴിക്കോട് 39.59, വയനാട് 38.57, കാസര്‍കോട് 35.65 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി തുക വിനിയോഗം.

മുനിസിപ്പാലിറ്റികളില്‍ മലപ്പുറമാണ് മുന്നില്‍- 77.02 ശതമാനം. ചിറ്റൂര്‍ തത്തമംഗലം 61.49 ശതമാനവുമായി രണ്ടാം സ്ഥാനത്തും 59.88 ശതമാനം ചെലവിട്ട നെയ്യാറ്റിന്‍കര നഗരസഭ മൂന്നാം സ്ഥാനത്തുമാണ്. പാലാ- 57.65, ഒറ്റപ്പാലം- 55.81, കൂത്തുപറമ്പ്- 54.61, ഷൊര്‍ണൂര്‍- 51.35 എന്നിവയാണ് 50 ശതമാനം തുക ഇതിനകം ചെലവഴിച്ച മറ്റു നഗരസഭകള്‍.

കോര്‍പറേഷനുകളില്‍ 20.97 ശതമാനം ചെലവഴിച്ച കൊല്ലമാണ് ഒന്നാമത്. കോഴിക്കോട്-20.12, കൊച്ചി-17.96, തൃശൂര്‍ 17.58, തിരുവനന്തപുരം-16.28.

ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം സ്തംഭനാവസ്ഥയിലാണെന്ന പ്രചാരണം തെറ്റാണെന്ന് തെളിയുകയാണ്. പതിനൊന്നാം പദ്ധതിയുടെ മാര്‍ഗരേഖ അംഗീകരിച്ചതു മുതല്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റം, കരാറുകാരുടെ വിട്ടുനില്‍ക്കല്‍, മണല്‍- കമ്പി തുടങ്ങിയവയുടെ ക്ഷാമം എന്നിവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായിരുന്നു. പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷമായതിനാല്‍ നവംബര്‍ അവസാനംമാത്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. എന്നിട്ടും കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റമുണ്ടായി.

അംഗീകാരം ലഭിക്കാന്‍ നിരവധി നടപടിക്രമങ്ങളിലുടെ കടന്നുപോകണമെന്നതും മറ്റു വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഗ്രാമസഭ വിളിച്ചുകൂട്ടി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം ഭരണസമിതിയുടെ അംഗീകാരം, വിദഗ്ധ സമിതിയുടെ അനുമതി എന്നിവ ലഭിച്ചശേഷംമാത്രമേ ജില്ലാ ആസൂത്രണ സമിതി അംഗീകരിക്കൂ.

2. പ്രതികളും മലയാളികള്‍ റാഗിങ് : മലയാളിവിദ്യാര്‍ഥിയെ ചവിട്ടിക്കൊന്നു
ശ്രീകണ്ഠപുരം: മലയാളികളായ റാഗിങ് സംഘത്തിന്റെ ചവിട്ടേറ്റ് തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ശ്രീകണ്ഠപുരം ചുഴലി മാവിലംപാറയിലെ മുണ്ടുപാലത്ത് കുര്യാക്കോസിന്റെ മകന്‍ സനു കുര്യാക്കോസാ (21)ണ് ഈറോഡ് കോവൈ മെഡിക്കല്‍ സെന്ററില്‍ മരിച്ചത്.

ചിത്തോട് ശ്രീ അമ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാറ്ററിങ് സയന്‍സ് ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് കോളേജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയായ സനുവിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ശനിയാഴ്ച രാത്രിയാണ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളായ ആറംഗസംഘം സനുവിനെ അടിച്ചുവീഴ്ത്തിയശേഷം വയറിന് ചവിട്ടിയെന്ന് സഹപാഠികള്‍ പൊലീസില്‍ മൊഴിനല്‍കി.

വയറുവേദന കലശലായതിനെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. തിങ്കളാഴ്ച വാര്‍ഡില്‍ തലചുറ്റിവീണു. തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടത്തി, മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ചങ്ങനാശേരി സ്വദേശി പി വി സൂരജ്, കൊല്ലം അയത്തില്‍ ബേണി കുഞ്ഞച്ചന്‍, കായംകുളം തേരവള്ളിയിലെ ആര്‍ അഭിലാഷ്, കണ്ണൂര്‍ കൂത്തുപറമ്പ് മാങ്ങാട്ടിടം തുളസീഭവനത്തിലെ ഷിജിന്‍, കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളിനുസമീപത്തെ മുഹമ്മദ് റെനീഫ്, കൊല്ലം സ്വദേശി അജീഷ് എന്നിവരാണ് സനുവിനെ ആക്രമിച്ചതെന്ന് സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഇവരെല്ലാം ഒളിവിലാണ്. ചിത്തോട് പൊലീസ് കേസെടുത്തു.

സനുവിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിച്ചു.സംസ്കാരം ബുധനാഴ്ച രാവിലെ എട്ടരക്ക് വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍. അമ്മ: ത്രേസ്യാമ്മ. സഹോദരങ്ങള്‍: സിമ്പിള്‍, സിഞ്ജു.

3. തിരുവനന്തപുരത്ത് ബെഞ്ച് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് അനുമതി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി ഫുള്‍കോര്‍ട്ട് തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ ചീഫ്ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗത്തിലായിരുന്നു തീരുമാനം.

തിരുവനന്തപുരത്ത് ബെഞ്ച് അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ഇതേ ആവശ്യം ഉയരുമെന്ന് യോഗം വിലയിരുത്തി. വാര്‍ത്താവിനിമയരംഗത്തും യാത്രാസൌകര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന കേരളത്തില്‍ എറണാകുളത്തിനുപുറത്ത് ഹൈക്കോടതി ബെഞ്ചിന്റെ ആവശ്യമില്ല. കേരളം ചെറിയ സംസ്ഥാനവുമാണ്. ഈ സാഹചര്യത്തില്‍, കോടതി നടപടികളുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കേണ്ടതില്ലെന്നുമായിരുന്നു യോഗതീരുമാനം.

തിരുവന്തപുരത്ത് ഹൈക്കോടതി ബെഞ്ച് അനുവദിക്കുന്നതിന് തടസം നില്‍ക്കുന്നത് കേരള ഹൈക്കോടതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ സാധൂകരിക്കുന്നതാണ് ഫുള്‍കോര്‍ട്ട് തീരുമാനം. പുതിയ ബെഞ്ച് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും ഗവര്‍ണറുടെയും അനുമതി ആവശ്യമാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം അറിയിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാരും ബെഞ്ചിനെ അനുകൂലിക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ അനുമതിക്കും തടസമുണ്ടാകാന്‍ സാധ്യതയില്ല. ഈ അവസരത്തിലാണ് ബെഞ്ച് സ്ഥാപിക്കുന്നതിനെതിരായി ഹൈക്കോടതി തീരുമാനമെടുത്തത്.

ചീഫ്ജസ്റ്റിസിന്റെ അനുമതികിട്ടിയാല്‍ ബെഞ്ച് സ്ഥാപിക്കുന്നതിന് തടസങ്ങളൊന്നുമില്ലെന്ന് കേന്ദ്രനിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് ഫെബ്രുവരി ഒന്നിന് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിസംഘം ഭരദ്വാജിനെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ബെഞ്ച് സ്ഥാപിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എറണാകുളത്തിനുപുറത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷന്‍ പ്രമേയത്തിലൂടെ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങള്‍ക്ക് ഹൈക്കോടിതിയില്‍ സൌകര്യപ്രദമായി എത്തിച്ചേരാന്‍ കഴിയും- അസോസിയേഷന്‍ പ്രമേയത്തില്‍ പറയുന്നു.

4. സമുദ്രനിരപ്പ് ഉയരുന്നതില്‍ കൊച്ചി ഒന്നാമത്
തിരു: ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനംമൂലം ലോകത്ത് ഏറ്റവുമധികം സമുദ്രനിരപ്പ് ഉയരുന്ന തീരമേഖലകളില്‍ ഒന്ന് കൊച്ചിയാണെന്ന് പഠനം. പ്രതിവര്‍ഷം 1.7 മില്ലി മീറ്റര്‍ എന്ന തോതിലാണ് കൊച്ചിയില്‍ സമുദ്രനിരപ്പ് ഉയരുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ലോകവ്യാപകമായി ഒന്നുമുതല്‍ രണ്ടുവരെ മില്ലി മീറ്ററാണ് സമുദ്രനിരപ്പ് വര്‍ഷംതോറും ഉയരുന്നത്. ഇതില്‍ ഉയര്‍ന്ന തോതിനോട് അടുത്ത സമുദ്രനിരപ്പ് വര്‍ധന ഇന്ത്യയില്‍ കൊച്ചിയില്‍ മാത്രമാണ് രേഖപ്പെടുത്തിയത്. മുംബൈ ഉള്‍പ്പെടെ രാജ്യത്തിന്റെ മറ്റുമേഖലകളില്‍ സമുദ്രനിരപ്പ് ഉയരുന്നത് വര്‍ഷം ശരാശരി 1.2 മില്ലി ലിറ്റര്‍ എന്ന നിരക്കിലാണ്.

കൊച്ചിയിലെ നാല്‍പ്പത് വര്‍ഷത്തെ സമുദ്രനിരപ്പ് പഠിച്ചശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് ശാസ്ത്രസംഘത്തിന് നേതൃത്വം നല്‍കിയ ഡോ. എ എസ് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ആഗോളതാപനത്തെക്കുറിച്ചുള്ള പഠനത്തിന് കഴിഞ്ഞവര്‍ഷം നോബല്‍ ലഭിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചെയ്ഞ്ച് അംഗമാണ് തൃശൂര്‍ ചേര്‍പ്പ് പെരുമ്പിളിശേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്‍.

5. കൂടംകുളത്ത് 4 റിയാക്ടര്‍കൂടി സ്ഥാപിക്കാമെന്ന് റഷ്യ
ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തില്‍ കൂടുതല്‍ റിയാക്ടറുകള്‍ നിര്‍മിക്കാമെന്ന് റഷ്യ സമ്മതിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങുമായി നടത്തിയ ചര്‍ച്ചയില്‍ റഷ്യന്‍ പ്രധാനമന്ത്രി വിക്ടര്‍ എ സുബ്കോവാണ് ഈ ഉറപ്പ് നല്‍കിയത്.

ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സിവില്‍ അണുശക്തി സഹകരണത്തെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു. ഈ മേഖലയില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഇന്ത്യയില്‍ കൂടുതല്‍ അണുശക്തി റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തെന്ന് മന്‍മോഹന്‍സിങ്ങും കൂടംകുളത്ത് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സുബ്കോവും പറഞ്ഞു.

കൂടംകുളത്ത് നാല് അണുശക്തി റിയാക്ടറുകള്‍കൂടി സ്ഥാപിക്കാമെന്നാണ് റഷ്യ സമ്മതിച്ചത്. ഇതിന് എന്‍എസ്ജിയുടെ അനുമതി ആവശ്യമുണ്ട്.

ഇരു രാജ്യവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. സാമ്പത്തിക, വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കും. പ്രതിരോധരംഗത്തെ സഹകരണവും ശക്തമാക്കും. 2010 ആകുമ്പോഴേക്ക് 1000 കോടി ഡോളറിന്റെ വ്യാപാരം നടത്തണമെന്ന് ധാരണയിലെത്തി.

ഇരു രാജ്യവും തമ്മിലുള്ള സാമ്പത്തികസഹകരണം ശക്തിപ്പെടുത്തുന്നതിന് ടാസ്ക്ഫോഴ്സിനെ നിയമിക്കും. ഇതുസംബന്ധിച്ച കരാറും ഒപ്പുവയ്ക്കും. കസ്റംസ്, ആര്‍കൈവ്സ് എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള രണ്ടു കരാര്‍ ഒപ്പുവച്ചു.

പ്രതിവര്‍ഷം 30 ശതമാനം വളര്‍ച്ച നേടുകയാണെങ്കില്‍ 2010 ആകുമ്പോഴേക്ക് 1000 കോടി ഡോളറിന്റെ വ്യാപാരം എന്ന ലക്ഷ്യം നേടാനാകുമെന്ന് ഇരു പ്രധാനമന്ത്രിമാരും പ്രത്യാശ പ്രകടിപ്പിച്ചു.

എണ്ണ, പ്രകൃതിവാതകം, ഖനനം, സാങ്കേതികവിദ്യ, ഗതാഗതം എന്നീ മേഖലകളിലും പരസ്പര സഹകരണമുണ്ടാകും. ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പ്പാദനരംഗത്തും സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയിലെ വളര്‍ന്നുവരുന്ന ടെലികോംമേഖലയിലും റഷ്യക്ക് താല്‍പ്പര്യമുണ്ട്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രധാനമന്ത്രി രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി ചര്‍ച്ച നടത്തി.

6. 22 പുറംജോലി ഏജന്‍സികളുടെ സേവനം അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ബാങ്കുകളിലെ പുറംജോലിക്കരാര്‍ നിര്‍വഹിച്ചുവന്ന 22 ഏജന്‍സികളുടെ സേവനം ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) അവസാനിപ്പിച്ചു. വ്യാജരേഖകള്‍ തയ്യാറാക്കുകയും രഹസ്യങ്ങള്‍ ചോര്‍ത്തുകയും കൃത്രിമങ്ങള്‍ നടത്തുകയും ചെയ്തതിനാണ് പിരിച്ചുവിട്ടത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് ഐബിഎ നല്‍കി.

ജീവനക്കാരുടെയും ഇടതു പാര്‍ടികളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ബാങ്കുകളിലെ ജോലികള്‍ ബാഹ്യ ഏജന്‍സികളെ ഏല്‍പ്പിച്ചത്. എന്നാല്‍, ഉപഭോക്താക്കളുടെയും അക്കൌണ്ടുകളുടെയും രഹസ്യങ്ങള്‍ പുറത്തുവിടുകയും വ്യാജ രേഖകള്‍ ഉണ്ടാക്കി ഇടപാടുകള്‍ നടത്തുകയും ചെയ്തെന്ന് തെളിഞ്ഞതോടെ 22 ‘ഫിനാന്‍സ് സര്‍വീസ് പ്രൊവൈഡര്‍മാരെ’ പിരിച്ചയക്കുകയായിരുന്നു. പുറംജോലിക്കരാര്‍ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ഏജന്‍സികള്‍ ലംഘിച്ചെന്ന് ഐബിഎ സര്‍ക്കുലറില്‍ പറഞ്ഞു.

എസ് കെ ചിച്ച്ഗെരെ ആന്‍ഡ് അസോസിയേറ്റ്സ് (നാഗ്പുര്‍), എ പ്രസാദ് (കല്‍പ്പറ്റ, വയനാട്), വൈഭവ് ഗാര്‍ഗ് (യമുനാ നഗര്‍ ഹരിയാന), എസ് ജി കണ്‍സള്‍ട്ടന്റ്സ് (ജയ്പുര്‍), ഡൈനാമിക് എന്റര്‍പ്രൈസസ് (റാഞ്ചി), തൌമേഷ് ട്രേഡേഴ്സ് (കൃഷ്ണനഗര്‍, പശ്ചിമബംഗാള്‍), ഖേലാജി സോണാലി മാലി (ബനസ്കന്ദ, ഗുജറാത്ത്), എം കെ കൊമേഴ്സ്യല്‍ സര്‍വീസസ് (ബാംഗ്ളൂര്‍) തുടങ്ങിയ 22 സ്ഥാപനങ്ങളുടെ സേവനമാണ് അവസാനിപ്പിച്ചത്. പുത്തന്‍ തലമുറ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുടെ പുറംജോലിക്കരാര്‍ നിര്‍വഹിച്ചിരുന്നവരാണ് ഈ 22 ഏജന്‍സികള്‍.

പൊതുമേഖലാ ബാങ്കുകളടക്കമുള്ള വാണിജ്യബാങ്കുകളിലെ പുതിയ അക്കൌണ്ട് ചേര്‍ക്കല്‍, വായ്പകള്‍ വിതരണം ചെയ്യല്‍, എടിഎമ്മില്‍ പണം നിറയ്ക്കല്‍ എന്നീ ജോലികള്‍ചെയ്യുന്നത് പുറംജോലിക്കരാറുകാരാണ്. ബാങ്കുകളും ഇടപാടുകാരും തമ്മിലുള്ള വിശ്വസ്തതയും ഉറച്ച ബന്ധവും തകരുമെന്നും അക്കൌണ്ടുകളടക്കമുള്ള കാര്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോരുമെന്നും ചൂണ്ടിക്കാട്ടിയാണ് പുറംജോലിക്കരാറിനെ ജീവനക്കാരുടെ സംഘടനകളും ഇടതു പാര്‍ടികളും എതിര്‍ത്തത്. ഈ മുന്നറിയിപ്പ് ശരിയാണെന്നാണ് ഐബിഎയുടെ നടപടി സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ എസ്ബിഐ, എസ്ബിടി തുടങ്ങി നിരവധി പൊതുമേഖലാ ബാങ്കുകളില്‍ വായ്പ ക്യാന്‍വാസ് ചെയ്യല്‍, പുതിയ അക്കൌണ്ട് തുറക്കല്‍ എന്നീ ജോലികള്‍ ബാഹ്യ ഏജന്‍സികളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. ബിസിനസ് ഫെസിലിറ്റേഴ്സ് എന്ന പേരിലുള്ള ഇത്തരം ആളുകളുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്നതിന് എസ്ബിഐയില്‍നിന്ന് റിട്ടയര്‍ചെയ്യുന്ന ആളുകളെ ചാനല്‍ മാനേജ്മെന്റ് അഡ്വൈസറായി നിയോഗിക്കുകയാണ്. ഇതിനായി നടത്തിയ ഇന്റര്‍വ്യൂ കേരളത്തില്‍ ഡിവൈഎഫ്ഐ ഇടപെട്ട് തടഞ്ഞു. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം ഇന്റര്‍വ്യൂവും നിയമനവും നടക്കുന്നു. 10,000 രൂപ ശമ്പളവും 2000 രൂപ യാത്രാബത്തയും 500 രൂപ മൊബൈല്‍ ഫോണ്‍ ചാര്‍ജും ഇത്തരം ചാനല്‍ മാനേജ്മെന്റ് അഡ്വൈസര്‍മാര്‍ക്ക് നല്‍കുന്നു. ഇവരുടെ കീഴിലാണ് പുറംജോലിക്കരാറുകാര്‍ പണിയെടുക്കുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്റെ ചുമതല ജിഇ ക്യാപ്പിറ്റല്‍ എന്ന സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

7. വാതകക്കുഴല്‍ പദ്ധതി: കാത്തിരിക്കാനാകില്ലെന്ന് ഇറാന്‍
ന്യൂഡല്‍ഹി: ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ വാതകക്കുഴല്‍ പദ്ധതിക്കായി അനന്തമായി കാത്തിരിക്കാനാവില്ലെന്ന് ഇറാന്‍.

ഇരുരാജ്യങ്ങളുമായി പ്രകൃതി വാതകം നല്‍കുന്നതിനുള്ള കരാറില്‍ എത്തിയിട്ടില്ല. ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ ഇറാന്‍ തയ്യാറാണ്. എന്നാല്‍ അധികം കാത്തു നില്‍ക്കാനാവില്ല. ഹൊസേനി പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇന്ത്യയുടെ ഊര്‍ജ്ജപ്രതിസന്ധിക്ക് ആശ്വാസമാകുമായിരുന്ന ഇറാന്‍ പദ്ധതിയില്‍ ചേരാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നത്.

1. ഇന്ത്യ റഷ്യ വ്യാപാരം 1000 കോടി ഡോളറാകും
ന്യൂഡല്‍ഹി: പ്രതിരോധം, ശാസ്ത്ര സാങ്കേതികം, ഊര്‍ജം തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യ-റഷ്യ സഹകരണം കൂടുതല്‍ ദൃഢമാകുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. റഷ്യന്‍ പ്രധാനമന്ത്രി വിക്തോര്‍ സുബ്കോവുമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 2010 ഓടെ 1000 കോടി യുഎസ് ഡോളറാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ദൌത്യ സംഘത്തെ നിയോഗിക്കാനും കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ലഹരി പദാര്‍ത്ഥങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത് തടയാന്‍ കൂടുതല്‍ സഹകരണം ഉണ്ടാക്കാനും ധാരണാപത്രമായി. ചരിത്രവിവരങ്ങളും രേഖകളും പരസ്പരം കൈമാറി കൂടുതല്‍ സഹകരണത്തിനും വഴിയൊരുക്കും.

2. മില്‍മ: വിലവര്‍ധന പ്രാബല്യത്തില്‍
തിരുവനന്തപുരം: മില്‍മ ഉല്‍പന്നങ്ങള്‍ക്ക് വിലവര്‍ദ്ധന നിലവില്‍ വന്നു. ഒരു ലിറ്റര്‍ പാലിന് 19 രൂപയാണ് പുതിയ വില. പാലിനും തൈരിനും രണ്ടു രൂപ വീതമാണ് കൂട്ടിയിരിക്കുന്നത്. പാലിന്റെ വില വര്‍ധിപ്പിച്ചിട്ടും കമ്മീഷന്‍ കൂട്ടിയില്ലെന്നാരോപിച്ച് മില്‍മ ഏജന്റുമാര്‍ ഫെബ്രുവരി 23 ന് സൂചനാ പണിമുടക്ക് നടത്തും.

പുതുക്കിയ നിരക്ക്
.പാല്‍ (ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ്) : പഴയ വില 17 രൂപ, പുതിയ വില 19 രൂപ.
. റിച്ച് പാല്‍: പഴയ വില 20 രൂപ, പുതിയ വില 22 രൂപ.
. തൈര്: പഴയ വില 22 രൂപ, പുതിയ വില 24 രൂപ.

3. എച്ച്എംടി:തുണയായത് നായനാര്‍ സര്‍ക്കാരിന്റെ തീരുമാനം
തിരുവനന്തപുരം: എച്ച്എംടിക്കു ഭൂമി പോക്കുവരവു ചെയ്തു കൊടുക്കാന്‍ രണ്ടു മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ ആരും പങ്കെടുത്തിരുന്നില്ല. സെക്രട്ടറിമാരുടെ അഭാവത്തിലാണ് മന്ത്രിമാരും എച്ച്എംടി, ബ്ളൂ സ്റ്റാര്‍ കമ്പനി പ്രതിനിധികളും ചേര്‍ന്നു വിവാദ തീരുമാനം കൈക്കൊണ്ടത്. 1996ലെ നായനാര്‍ സര്‍ക്കാര്‍ എടുത്ത തീരുമാന പ്രകാരം 100 ഏക്കര്‍ ഭൂമി ക്രയവിക്രയം ചെയ്യാന്‍ എച്ച്എംടിക്ക് അവകാശമുണ്ടെന്നു സിപിഎം നിയോഗിച്ച കോടിയേരി കമ്മിറ്റിക്കു വ്യവസായവകുപ്പു തെളിവു നല്‍കിയതായും അറിയുന്നു.

2006 നവംബറില്‍ എച്ച്എംടി 70 ഏക്കര്‍ ഭൂമി വിറ്റപ്പോള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്ത 30 ഏക്കര്‍ നല്‍കിയില്ലെന്നും അതിനാല്‍ വില്‍പന റദ്ദാക്കണമെന്നും തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു ചര്‍ച്ചചെയ്യാന്‍ വ്യവസായമന്ത്രി അന്നു വിളിച്ച യോഗത്തില്‍ എച്ച്എംടി പ്രതിനിധികള്‍ പങ്കെടുത്തില്ല. തുടര്‍ന്നാണു ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. പിന്നീട് ഭൂമി പോക്കുവരവു ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ടു ബ്ളൂ സ്റ്റാര്‍ കമ്പനി മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തു നല്‍കി.

തുടര്‍ന്നു തൊഴില്‍ പ്രശ്നം ചര്‍ച്ചചെയ്യാനെന്ന പേരില്‍ 2007 ജൂണ്‍ ആറിനു വ്യവസായ മന്ത്രി എളമരം കരീമിന്റെ ചേംബറില്‍ വീണ്ടും യോഗം ചേര്‍ന്നു. റവന്യു മന്ത്രി കെ.പി. രാജേന്ദ്രനും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു മുന്നോടിയായി സിഐടിയു പ്രതിനിധികള്‍ എളമരം കരീമിനെയും എഐടിയുസി പ്രതിനിധികള്‍ കെ.പി. രാജേന്ദ്രനെയും ഭൂമി വില്‍പനയെക്കുറിച്ചുള്ള കാര്യങ്ങള്‍ ധരിപ്പിച്ചു.

എന്നാല്‍ വ്യവസായ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും നിയമസെക്രട്ടറിയെയും ആ യോഗം അറിയിച്ചില്ല. ഈ വകുപ്പിലെ ചില ജോയിന്റ് സെക്രട്ടറിമാരാണു പങ്കെടുത്തത്. തുടക്കത്തില്‍ എച്ച്എംടി വികസനമായിരുന്നു ചര്‍ച്ചാവിഷയം. മാത്രമല്ല മന്ത്രി കെ.പി. രാജേന്ദ്രന്‍ വരുന്നതുവരെ ബ്ളൂ സ്റ്റാര്‍ കമ്പനി പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിച്ചിരുന്നില്ല. മന്ത്രിയെത്തിയപ്പോഴാണ് ബ്ളൂ സ്റ്റാര്‍ പ്രതിനിധികളെയും യോഗത്തിലേക്കു വിളിച്ചതെന്നു യോഗത്തില്‍ പങ്കെടുത്ത ഒരു യൂണിയന്‍ നേതാവു പറഞ്ഞു. ഭൂമി ഉടന്‍ പോക്കുവരവു ചെയ്യാന്‍ ആ യോഗമാണു തീരുമാനിച്ചത്.

തുടര്‍ന്നു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയാതെ വകുപ്പിലെ ഒരു ജോയിന്റ് സെക്രട്ടറിയാണു പോക്കുവരവു ചെയ്തു കൊടുക്കാന്‍ എറണാകുളം കലക്ടര്‍ക്കു കത്തു നല്‍കിയത്. ഫോര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പേരിലായിരുന്നു കത്ത്. ആ ഫയല്‍ പിന്നീട് റവന്യു, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും ഇരു മന്ത്രിമാരുടെയും ഓഫിസ് ജീവനക്കാര്‍ കാണിച്ചില്ല. ഇതിനിടെ വ്യവസായ വകുപ്പിനെ ന്യായീകരിക്കുന്ന തരത്തില്‍ പല രേഖകളും കോടിയേരി കമ്മിറ്റിക്കു ലഭിച്ചു. 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് എച്ച്എംടിയുടെ അധികമായുള്ള 400 ഏക്കര്‍ ഭൂമി വിട്ടു തരണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സെന്റിനു 2000 രൂപ നിരക്കില്‍ സംയുക്ത സംരംഭമായി ഇവിടെ വ്യവസായം തുടങ്ങാമെന്നായിരുന്നു അന്നത്തെ വ്യവസായമന്ത്രി സുശീല ഗോപാലന്‍ കേന്ദ്രമന്ത്രി മുരശൊലി മാരനു നല്‍കിയ കത്തില്‍ നിര്‍ദേശിച്ചത്. പക്ഷേ കേന്ദ്രം സമ്മതിച്ചില്ല. 30

4. സമ്മേളനം കൊഴുക്കുന്നു, ഭരണം ഫയലിലുറങ്ങുന്നു
സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിരക്കിലും സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലും. സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കുന്നുകൂടുന്നു.സിപിഎം മന്ത്രിമാരും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിരക്കിലും സിപിഐ മന്ത്രിമാര്‍ പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലും മുങ്ങിയതോടെ സെക്രട്ടേറിയറ്റില്‍ ഭരണചക്രം ചലിക്കാതായി. സിപിഎം മന്ത്രിമാരുടെ ഓഫിസുകള്‍ ഏതാണ്ടു വിജനമാണ്. പ്രൈവറ്റ് സെക്രട്ടറിയും രണ്ടോ മൂന്നോ ജീവനക്കാരും എത്തിയാലായി.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യമായ പണിയൊന്നും നടക്കുന്നില്ലെങ്കിലും പഴ്സനല്‍ സ്റ്റാഫ് ഉണ്ട്. സിപിഐ മന്ത്രിമാരുടെ ഓഫിസില്‍ ജീവനക്കാരുണ്ടെങ്കിലും മന്ത്രിമാരില്ല. കാര്യങ്ങള്‍ നടക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മിക്ക ഓഫിസിലും സന്ദര്‍ശകരുമില്ല.വകുപ്പു സെക്രട്ടറിമാരും ജീവനക്കാരും ആലസ്യത്തിലാണ്. കാര്യമായൊന്നും ചെയ്യാനില്ല. ഓഫിസുകളില്‍ സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ കുമിഞ്ഞുകൂടുന്നു.

സംസ്ഥാന സമ്മേളനം കഴിയാതെ ഒന്നിനും പരിഹാരമുണ്ടാവില്ല. അത്യാവശ്യമുള്ള ചില ഫയലുകള്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍ കോട്ടയത്തേക്ക് അയച്ചു മന്ത്രിമാരുടെ ഒപ്പുവാങ്ങുന്നുണ്ട്. സാധാരണക്കാരുടെ സങ്കടങ്ങള്‍ക്ക് ഇതിലും സ്ഥാനമില്ല.സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാല്‍ പദ്ധതി നിര്‍വഹണം ഏറ്റവും കാര്യക്ഷമമായി നടത്തേണ്ട സമയത്താണു ഭരണം നിശ്ചലമായിരിക്കുന്നത്. പദ്ധതിപ്പണം ചെലവഴിക്കുന്നതിനു നേരത്തേ തന്നെ ചീഫ് സെക്രട്ടറി നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു. പദ്ധതി വിലയിരുത്തലും മേല്‍നോട്ടവുമൊന്നും നടത്താനാകുന്നില്ല.

തിരക്കിട്ടു പണി ചെയ്തിരുന്ന പല സെക്രട്ടറിമാരും ഇപ്പോള്‍ അവധിയുടെ മട്ടിലാണ്. കോട്ടയം സമ്മേളനം കഴിയുമ്പോള്‍ പിണറായി വിജയന്‍ പിടിമുറുക്കുമെന്നും മുഖ്യമന്ത്രിയുടെ നില പരുങ്ങലിലാവുമെന്നും സെക്രട്ടേറിയറ്റില്‍ ശക്തമായ പ്രചാരണമുണ്ട്. ഈ സാഹചര്യത്തില്‍ സമ്മേളനം കഴിഞ്ഞിട്ടു മതി എന്ന മെല്ലെപ്പോക്കു നയത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. എന്തെങ്കിലും തീരുമാനം എടുത്തു വെറുതെ പുലിവാലു പിടിക്കണോയെന്നാണ് അവര്‍ സ്വകാര്യമായി ചോദിക്കുന്നത്.

ബജറ്റ് തയാറാക്കുന്ന ജോലി നടന്നുവരികയാണ്. ഇതിനിടെ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്ര ഡപ്യൂട്ടേഷന്‍ വാങ്ങി പോയി. പകരം ധനവിനിയോഗ സെക്രട്ടറിക്കാണു ചുമതല. ധനമന്ത്രിയാകട്ടെ, കോട്ടയത്തു സമ്മേളനത്തിരക്കില്‍. ആസന്നമായ നിയമസഭാ സമ്മേളനത്തിനുള്ള തയാറെടുപ്പുകളും സെക്രട്ടേറിയറ്റില്‍ നടക്കുന്നില്ല. മന്ത്രിമാരില്ലാത്തതിനാല്‍ സെക്രട്ടേറിയറ്റില്‍ ഉന്നതതല യോഗങ്ങളോ അവലോകന യോഗങ്ങളോ ഇല്ല. മന്ത്രിസഭാ യോഗവും മാറ്റിവച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെത്തുന്ന വാഹനങ്ങളുടെ എണ്ണംപോലും ഗണ്യമായി കുറഞ്ഞിരിക്കുന്നു.

5. സൈബര്‍ സിറ്റി: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നഗരസഭയുടെ ഉത്തരവ്
കളമശേരി: നിര്‍ദിഷ്ട സൈബര്‍ സിറ്റി പദ്ധതി പ്രദേശത്ത് നടന്നുവരുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ നഗരസഭ ഉത്തരവിട്ടു. ഇക്കാര്യം ബ്ളൂസ്റ്റാര്‍ റിയാല്‍ട്ടേഴ്സിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

പദ്ധതി പ്രദേശത്തെ മതില്‍ നിര്‍മാണത്തിനു നല്‍കിയ അനുമതി റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ മൂന്നു ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാലിന് നഗരസഭ കത്തു നല്‍കിയിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് അനവസരത്തിലുള്ളതാണെന്നും കോടതിയില്‍ കേസ് പരിഗണനയിലിരിക്കുന്നതിനാല്‍ 18നു ശേഷം വിശദമായ മറുപടി നല്‍കാമെന്നുമായിരുന്നു ബ്ളൂസ്റ്റാര്‍ റിയാല്‍ട്ടേഴ്സിന്റെ പ്രതികരണം. ഈ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്നലെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ നഗരസഭ ആവശ്യപ്പെട്ടത്. പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നു ബ്ളൂസ്റ്റാര്‍ റിയാല്‍ട്ടേഴ്സ് കോടതിയില്‍ വാദിക്കുകയും പൊതുതാല്‍പര്യ ഹര്‍ജിയില്‍ നഗരസഭയെ കക്ഷിയാക്കുകയും ചെയ്ത സാഹചര്യവും പരിഗണിക്കപ്പെട്ടു.

പോക്കുവരവ് റദ്ദു ചെയ്യാവുന്നതാണെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയും സൈബര്‍ സിറ്റിക്കായി നിര്‍മാതാക്കള്‍ ഒന്നര മാസം മുന്‍പ് സമര്‍പിച്ച രൂപരേഖ സര്‍ക്കാര്‍ ഇനിയും അംഗീകരിക്കാത്തതും നഗരസഭ പരിഗണിച്ചു.

6. പാലക്കാട്ട് കോളറ ബാധ; ഒരു മരണം സ്ഥിരീകരിച്ചു
പാലക്കാട്: ജില്ലയില്‍ കോളറ ബാധ സ്ഥിരീകരിച്ചു. ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 20 നു വയറിളക്കരോഗം മൂലം മരിച്ച കുറ്റിപ്പള്ളം സ്വദേശി ചെന്താമരയ്ക്കു കോളറ ബാധിച്ചിരുന്നുവെന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗത്തില്‍ നടന്ന പരിശോധനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ 31 നു ആശുപത്രിയില്‍ നിന്നു രോഗം ഭേദമായി വിട്ടയച്ച പെരുവെമ്പ് സ്വദേശി പഴനിക്കും കോളറയായിരുന്നുവെന്നു പരിശോധനയില്‍ വ്യക്തമായി. വിളയോടിയില്‍ നിന്നുള്ള അഞ്ചു കുട്ടികള്‍ വയറിളക്ക രോഗവുമായി ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്.

രണ്ടു കോളറ കേസുകള്‍ കണ്ടെത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉൌര്‍ജ്ജിതമാക്കി. കഴിഞ്ഞ 17ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെന്താമര 20നു മരിച്ചു. 28നു ആശുപത്രിയിലെത്തിയ പഴനി 31ന് ആശുപത്രി വിട്ടു. ചെന്താമരയ്ക്കു കോളറ ബാധിച്ചിരുന്നുവെങ്കിലും മരണ കാരണം കടുത്ത പ്രമേഹമായിരുന്നുവെന്നു ജില്ലാ മെഡിക്കല്‍ ഒാഫിസര്‍ ഡോ. പി.ജയദേവന്‍ പറഞ്ഞു.

രണ്ടിടത്തു രോഗം കണ്ടെത്തിയെങ്കിലും രോഗം പടര്‍ന്നു പിടിച്ചിട്ടില്ല. രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തി. ജലജന്യരോഗമാണ് കോളറ. വിബ്രിയോ കോളറ യെന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. രോഗിയുടെ മലത്തിലൂടെ പുറത്തുപോകുന്ന രോഗാണു വെള്ളത്തില്‍ കലര്‍ന്നാണു രോഗം പകരുന്നത്. ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ നടപടി ആരംഭിച്ചതായി ഡിഎംഒ പറഞ്ഞു.

7. മുന്‍ ചീഫ് സെക്രട്ടറിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ചട്ടവിരുദ്ധമായി കെഎപി അസിസ്റ്റന്റ് കമന്‍ഡാന്റായിരുന്ന ജെ.ജെ. ജയരാജിന് ഐപിഎസ് നല്‍കിയെന്ന ഹര്‍ജിയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരും മുന്‍ ഡിജിപിയുമുള്‍പ്പെടെ 13പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ്

8. മൂന്നു കോടിയുടെ വീസ തട്ടിപ്പ്: ദമ്പതികള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: സേലം കേന്ദ്രീകരിച്ചു നടന്ന മൂന്നു കോടി രൂപയുടെ വീസ തട്ടിപ്പു കേസില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചേവരമ്പലം പാറോപ്പടി റോഡ് മമ്മിളിതാഴത്തിനു സമീപം താമസിക്കുന്ന സേലം എംജി റോഡ് സ്വദേശി രാജ മുഹമ്മദ്, ഭാര്യ പന്നിയങ്കര തിണ്ടത്ത് വീട്ടില്‍ സജ്ന എന്നിവരെയാണ് തിരുച്ചിറപ്പള്ളി സിറ്റി ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇരുവരെയും തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കേസില്‍ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

സേലം കേന്ദ്രീകരിച്ചു നടന്ന ഇടപാടില്‍ അഞ്ഞൂറിലധികം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കരുതുന്നു. രാജമുഹമ്മദും കുടുംബവും നാലു ദിവസം മുന്‍പാണ് മമ്മിളിതാഴത്തിനു സമീപം വീട് വാടകയ്ക്കെടുത്ത് താമസമാക്കിയത്. എസ്ഐ മയില്‍സാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂന്നു ദിവസം മുന്‍പാണ് ചേവരമ്പലത്ത് എത്തിയത്. കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച് കേബിള്‍ തൊഴിലാളികളുടെ വേഷത്തില്‍ പ്രദേശത്ത് കറങ്ങിയ ഇവര്‍ വീട്ടുകാരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെ പൊലീസ്, രാജമുഹമ്മദ് താമസിച്ച വീടുവളഞ്ഞു. രണ്ടു മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തി. ബാങ്ക് പാസ്ബുക്ക്, ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ കണ്ടെടുത്തു.

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w