പത്രവാര്‍ത്തകള്‍ 10-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

ന്യൂഡ�ഹി: അടു� സാ��ിക വ�ഷം (2008� 2009) കേരള�ി� 7700 കോടി രൂപയുടെ വാ�ഷിക പ�തി�് കേ� ആസൂത്രണ ക�ിഷ� അംഗീകാരം ന�കി.

1. 7700 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
ന്യൂഡല്‍ഹി: കേരളത്തി ന് 2008-2009 ധനകാര്യ വര്‍ഷത്തേക്ക് 7700 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ധനകാര്യമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ ഇന്നലെ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്‍
ടെക് സിംഗ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി അടങ്കലിന് അംഗീകാരമായത്. കഴിഞ്ഞ വര്‍ഷം 6950 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പദ്ധതി അടങ്കല്‍. ഇത്തവണ 750 കോടി രൂപയുടെ വര്‍ധനയുണ്ട്.
നടപ്പുവര്‍ഷം 60 കോടി രൂപയുടെ അധിക കേന്ദ്ര ധനസഹായം ലഭിച്ചിരുന്നു. അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 100 കോടി രൂപയുടെ അധിക കേന്ദ്രസഹായം അനുവദിച്ചിട്ടുണ്ട്. ഇതുള്‍ പ്പെടെയാണ് 7700 കോടിയു ടെ വാര്‍ഷിക പദ്ധതി.
പത്താം പദ്ധതിക്കാല ത്ത് പദ്ധതി ചെലവിലുണ്ടായ ഭീമമായ വെട്ടിക്കുറവ് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനമേഖലകളെയും പ്രതികൂലമായി ബാധിച്ചിരുന്നു.
വികസന ചെലവുകള്‍ക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്നതിനുള്ള ശ്രമമാണ് പതിനൊന്നാം പദ്ധതിയിലുള്ളത്. വികസന വകുപ്പുകള്‍ക്ക് സ്വാതന്ത്യ്രം ലഭിക്കണമെങ്കില്‍ സ്വതന്ത്ര പദ്ധതി വിഹിതം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. 2008 – 2009 ലേക്ക് 7700 കോടിയുടെ അടങ്കലില്‍ സ്വതന്ത്ര പദ്ധതി വിഹിതം 1877 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേ ക്കാള്‍ 59 ശതമാനത്തിന്റെ വര്‍ദ്ധന.
കൃഷി അനുബന്ധ മേഖലകള്‍, പരമ്പരാഗത വ്യവസായങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേ മം, വിവരസാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ആധുനിക വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്‍കുന്നു എന്നതാണ് കേര ളത്തിന്റെ പതിനൊന്നാം പദ്ധതിയിലെ വികസന തന്ത്രം.
പുതിയപദ്ധതിയില്‍ കാര്‍ഷിക മേഖലയുടെ വിഹിതം എട്ട് ശതമാനം കൂട്ടി. കര്‍ഷക കടാശ്വാസ കമ്മിഷ ന് 50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ പരിപാടിയാണ് ഈ രംഗ ത്തെ ഒരു പ്രധാന സവിശേഷത.
പരമ്പരാഗത വ്യവസായങ്ങളുടെയും ചെറുകിട വ്യവസായങ്ങളുടെയും പദ്ധതിയടങ്കലില്‍ 100 ശതമാനത്തിനടുത്ത് വര്‍ദ്ധനയുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയവ ഉള്‍പ്പെടുന്ന സാമൂഹ്യ മേഖലകളുടെ വിഹിതം 2007 – 08 ലെ 1299 കോടിയില്‍ നിന്നും 2008 -09 ല്‍ 1554 കോടിയായി ഉയരും.
പ്രധാന സവിശേഷതകള്‍
പദ്ധതി അടങ്കല്‍ 2007 – 08ലെ 6950 കോടിയില്‍ നിന്ന് 2008 -09ല്‍ 7700 കോടി രൂപയായി വര്‍ദ്ധിക്കുന്നു. 10.8 ശതമാനത്തിന്റെ വര്‍ദ്ധന
സ്വതന്ത്ര പദ്ധതി വിഹിതം 726 കോടി രൂപയില്‍ നിന്ന് 1877 കോടിയായി വര്‍ദ്ധിക്കുന്നു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 1790 കോടി രൂപയില്‍ നിന്ന് 1877 കോടിയായി വര്‍ദ്ധിക്കുന്നു
വ്യവസായ അനുബന്ധ മേഖലകളുടെ വിഹിതം 107 കോടിയില്‍ നിന്ന് 220 കോടിയായി ഉയരുന്നു
സാമൂഹ്യ സേവന മേഖലയുടെ വിഹിതം 1299 കോടിയില്‍ നിന്ന് 1554 കോടി രൂപയായി ഉയരുന്നു
പട്ടിക ജാതി – വര്‍ഗ ക്ഷേമത്തിനുള്ള വിഹിതം 36 കോടി വര്‍ദ്ധിക്കുന്നു. ഇത് 18 ശതമാനത്തിന്റെ വര്‍ദ്ധനയാണ്
കര്‍ഷക കടാശ്വാസ കമ്മിഷന് 50 കോടി വകയിരുത്തി
പൊതുമേഖലാ വ്യവസായങ്ങളുടെ നവീകരണത്തിനും വിവരസാങ്കേതിക വിദ്യയ്ക്കും ഊന്നല്‍
ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ പരിപാടി
പട്ടികജാതി – വര്‍ഗ ഉപ പദ്ധതികളുടെ കാര്യത്തില്‍ നോഷണല്‍ ഫ്ളോ അവസാനിപ്പിക്കുന്നു
വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രോജക്ട് രൂപീകരണത്തില്‍ സഹായിക്കാന്‍ ആസൂത്രണ ബോര്‍ഡില്‍ പ്രത്യേക സംവിധാനം
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനും ഭൂവിപണിയില്‍ ഇടപെടുന്നതിനും ഭൂബാങ്ക് ആരംഭിക്കും. ഇതിന് 5കോടി രൂപ വകയിരുത്തി

2. കലോത്സവ വേദിയില്‍ നായികാ-നാകന്മാരെ തേടി സംവിധായകര്‍
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തിരശ്ശീല ഉയരുമ്പോള്‍ വെള്ളിത്തിരയ്ക്കിണങ്ങുന്ന പ്രതിഭകളെ തേടിയെത്തുന്ന ചലച്ചിത്ര സംവിധായകര്‍ പതിവുപോലെ സദസ്സിനു കൊഴുപ്പേകും.
തിരക്കഥാ ചര്‍ച്ചയും ഷൂട്ടിംഗുമായി തിരക്കിലാണ് സംവിധായകരെങ്കിലും കൊല്ലത്തെ കലോത്സവ വേദികളിലെത്തി കലയുടെ പുത്തന്‍ വസന്തങ്ങളെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് അവര്‍. കമല്‍, റോഷന്‍ ആന്‍ഡ്രൂസ്, വിനയന്‍, കെ. മധു എന്നിവര്‍ കലോത്സവ വേദികളിലെത്താന്‍ ഉറപ്പിച്ചുകഴിഞ്ഞു. ലാല്‍ ജോസും ഷാഫിയും വി.എം. വിനുവും തിരക്കിനിടയിലും എത്താനുള്ള ശ്രമത്തിലാണ്. സഹസംവിധായകരായ രാംദാസ്, വിപിന്‍ ഗോപകുമാര്‍ എന്നിവരോടൊപ്പമാണ് കമല്‍ എത്തുന്നത്. പുതിയ സിനിമയിലേക്ക് വേണ്ട താരങ്ങളെയായിരിക്കും അവര്‍ തിരയുക. ഹൈദരാബാദില്‍ ഒരു തമിഴ് സിനിമയുടെ ലൊക്കേഷനില്‍ നില്‍ക്കുന്ന വിനയന്‍ ജനുവരി 11-ന് തിരുവനന്തപുരത്തെത്തി അവിടെ നിന്ന് കൊല്ലത്ത് എത്തും. വിനയന്റെ അടുത്ത സിനിമ പുതുമുഖങ്ങളെ വച്ചുകൊണ്ടുള്ളതാണ്. ഇതിനുവേണ്ടിയുള്ള അന്വേഷണത്തിലാണ് വിനയന്‍. കലോത്സവത്തില്‍ നിന്ന് പുതുമുഖങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റോഷനും കെ. മധുവും.
‘മുല്ല’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ലാല്‍ ജോസ്. ഷൂട്ടിംഗിനിടയില്‍ എത്താന്‍ കഴിയുമോ എന്നതാണ് ലാല്‍ ജോസിനെ അലട്ടുന്നത്. കലോത്സവം എന്നും പുത്തന്‍ അനുഭവങ്ങളാണ് ലാല്‍ ജോസിന് സമ്മാനിച്ചിട്ടുള്ളത്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലാ യുവജനോത്സവത്തില്‍ പങ്കെടുത്ത് സമ്മാനം നേടിയതിന്റെ മധുരിക്കുന്ന ഓര്‍മ്മകളാണ് കലോത്സവം എന്ന് കേള്‍ക്കുമ്പോള്‍ ലാല്‍ ജോസിനെ ഹരംകൊള്ളിക്കുന്നത്. ലാല്‍ജോസ് അഭിനയിച്ച നാടകത്തിനായിരുന്നു അന്ന് രണ്ടാംസമ്മാനം.

3. കര്‍ഷക കടാശ്വാസ കമ്മിഷന്‍ നിര്‍ദ്ദേശിച്ച ഇളവുകള്‍ കൊടുക്കാനാവില്ല
തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ പുന:ക്രമീകരിക്കാനും പലിശ ഇളവ് ചെയ്യാനുമുള്ള കര്‍ഷക കടാശ്വാസ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ അപ്പടി അംഗീകരിക്കാനാവില്ലെന്ന് ബാങ്കുകളുടെ സംസ്ഥാനതല കമ്മിറ്റിയും സഹകരണവകുപ്പും സര്‍ക്കാരിനെ അറിയിച്ചു.
സ്റ്റേറ്റ് ബാങ്കുകളും ദേശീയ ബാങ്കുകളും കമ്മിഷന്റെ പരിധിയില്‍ വരില്ലെന്നാണ് ബാങ്കേഴ്സ് കമ്മിറ്റി കത്തില്‍ പറയുന്നത്. കമ്മിഷന്‍ പറയുന്നതനുസരിച്ച് ഇളവുകള്‍ നല്‍കുമ്പോള്‍ സംഘങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തണമെന്ന് സഹകരണവകുപ്പും ആവശ്യപ്പെട്ടു. കടങ്ങള്‍ കമ്മിഷന്‍ എഴുതിത്തള്ളുമെന്ന ധാരണയില്‍ വായ്പയെടുത്തവര്‍ തിരിച്ചടയ്ക്കുന്നില്ലെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
വയനാട്ടിലെ കര്‍ഷകര്‍ സഹകരണബാങ്കുകളില്‍ നിന്ന് എടുത്ത 25000 രൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കമ്മിഷന്‍ കൃഷിവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ ഫയല്‍ സഹകരണവകുപ്പിന് കൈമാറിയപ്പോഴാണ് എതിര്‍പ്പ് ആരംഭിച്ചത്. ഇത്രയും വായ്പകള്‍ എഴുതിത്തള്ളുമ്പോള്‍ സഹകരണ സംഘങ്ങള്‍ക്ക് 60 കോടിരൂപയുടെ നഷ്ടമുണ്ടാകും. ഇത്ര കനത്ത ബാധ്യത സംഘങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്നാണ് സഹകരണമന്ത്രി ജി. സുധാകരന്‍ ധനവകുപ്പിനെ അറിയിച്ചത്. പിന്നാലെ ജില്ലകളിലെ ബാങ്കുകളും കമ്മിഷന്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ക്കെതിരെ രംഗത്തെത്തി. ഇതിനെക്കുറിച്ച് ഇനിയും ധനവകുപ്പ് പ്രതികരിച്ചിട്ടില്ല. വയനാട്ടിലെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഫയലും അലമാരയില്‍ വച്ചുകഴിഞ്ഞു.
സഹകരണബാങ്കുകളും വായ്പനല്‍കുന്ന മറ്റ് സ്ഥാപനങ്ങളും കമ്മിഷന്റെ പരിധിയില്‍ വരുമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതില്‍ ബാങ്കുകളുടെ കാര്യം വ്യക്തമാക്കിയിട്ടില്ല. പക്ഷേ, കര്‍ഷകരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അതത് സ്ഥലത്തെ ബാങ്കുകളുടെ മാനേജര്‍മാരെ കമ്മിഷന്‍ വിളിച്ചുവരുത്തുന്നുണ്ട്. കമ്മിഷന്റെ ഇത്തരം ഇടപെടലുകള്‍ ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് മാനേജര്‍മാര്‍ സ്റ്റേറ്റ്തല ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനറും കനറാബാങ്ക് ജനറല്‍ മാനേജരുമായ പി. മോഹനനെ അറിയിച്ചു. തുടര്‍ന്നാണ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കമ്മിഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സര്‍ക്കാരിന് കത്തുനല്‍കിയത്. വായ്പകള്‍ പുന:ക്രമീകരിക്കണമെങ്കില്‍ റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവയുമായി സര്‍ക്കാര്‍ ധാരണയിലെത്തണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

4. ‘സി.പി.എം ടിക്കറ്റി’ല്‍ രണ്ട് കന്യാസ്ത്രീകള്‍
തിരുവനന്തപുരം: സഭാ മേലദ്ധ്യക്ഷന്മാര്‍ സി.പി. എമ്മുമായി കൊമ്പുകോര്‍ത്ത് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന കാലത്ത്, രണ്ടു കന്യാസ്ത്രീകള്‍ സി.പി.എം സംഘടനയുടെ സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.
കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൌണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് സി.പി.എം അനുകൂല സംഘടനയായ കേരള ഗവണ്‍മെന്റ് നഴ്സസ് അസോസിയേഷന്റെ സ്ഥാനാര്‍ത്ഥികളായി ഇടുക്കി കട്ടപ്പന നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തോമസിന (മേരി തോമസ്), എറണാകുളം മരട് സി.എസ് മിഷന്‍ ഹോസ്പിറ്റലിലെ സിസ്റ്റര്‍ സിസ്ലെറ്റ് (ഇ.എ. സീന) എന്നിവര്‍ മത്സരിക്കുന്നത്. ഏഴു സ്ഥാനങ്ങളിലേക്കാണ് നഴ്സിംഗ് കൌണ്‍സിലിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത്.
ട്രെയിന്‍ഡ് നഴ്സസ് അസോസിയേഷനിലെ പ്രതിനിധി സ്ഥാനത്തേക്ക് സിസ്റ്റര്‍ തോമസിന മത്സരിക്കുമ്പോള്‍ മിഡ്വൈവ്സ് പ്രതിനിധിയായി സിസ്റ്റര്‍ സിസ്ലെറ്റും മത്സരിക്കുന്നു.
സിസ്റ്റര്‍ തോമസിനയുടെ എതിരാളികളായി സി. എല്‍. അല്‍ഫോന്‍സ, പി. എസ്. സന്ധ്യമോള്‍ എന്നിവരും സിസ്റ്റര്‍ സിസ്ലെറ്റിന്റെ എതിരാളികളായി ആര്‍. വിജയകൃഷ്ണന്‍, മേരി ചാക്കോ എന്നിവരും മത്സരിക്കുന്നു.
പോസ്റ്റല്‍ വോട്ടിംഗ് വഴിയാണ് തിരഞ്ഞെടുപ്പ്. ആകെ 92000 വോട്ടര്‍മാരുണ്ട്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

5. തൊഴില്‍ വിസ: കുവൈറ്റിന്റെ നിബന്ധന വിനയായി
തിരുവനന്തപുരം: പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ കുവൈറ്റ് മന്ത്രാലയം ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മലയാളികള്‍ക്ക് വിനയായി.
കുവൈറ്റ് മന്ത്രാലയം അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാര്‍ പേപ്പര്‍ ഇല്ലാതെയുള്ള ഒരു വിസയും ഇന്ത്യയിലെ കുവൈറ്റ് എംബസി ഇപ്പോള്‍ സ്റ്റാമ്പ് ചെയ്തു നല്‍കുന്നില്ല. ഇതു കാരണം കുവൈറ്റില്‍ പുതുതായി ജോലി ലഭിച്ചവരും വിസയുടെ കാലാവധി പുതുക്കാന്‍ എത്തുന്നവരും വലയുകയാണ്. എന്നാല്‍ അവധിക്കു വന്നു മടങ്ങുന്നവര്‍ക്കും സന്ദര്‍ശക വിസയ്ക്കും തടസ്സമില്ല. നേരത്തെ തൊഴില്‍ വിസ സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്ത പേപ്പര്‍ മതിയായിരുന്നു. ഇപ്പോള്‍ അതു പറ്റുകയില്ലെന്ന കര്‍ക്കശ നിലപാടിലാണ് കുവൈറ്റ് മന്ത്രാലയം. ഇന്ത്യയില്‍ ഡല്‍ഹിയിലും മുംബയിലുമാണ് കുവൈറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നത്. റംസാനു ശേഷമാണ് ഈ നിയന്ത്രണം.
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. വിഷയത്തിന്റെ ഗൌരവം കണക്കിലെടുത്ത് കേന്ദ്രപ്രവാസി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി നോര്‍ക്ക സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഷീലാതോമസ് കേരളകൌമുദിയോട് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന തൊഴില്‍ തട്ടിപ്പാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കുവൈറ്റ് മന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്നറിയുന്നു.

6. റേഷന്‍ വിതരണം: കേരളത്തില്‍ ഗുരുതരമായ ക്രമക്കേടെന്ന് ചിദംബരം
മധുര: കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും റേഷന്‍ അരിയുടെയും ഗോതമ്പിന്റെയും വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു.
റേഷന്‍ വിതരണത്തിനുള്ള അരിക്കും ഗോതമ്പിനും കേന്ദ്ര സര്‍ക്കാര്‍ 25,000 കോടി രൂപയുടെ ഭീമമായ സബ്സിഡിയാണ് നല്‍കുന്നത്. എന്നാല്‍ ഇതിന്റെ 36 ശതമാനം യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ലെന്നും മധുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ ചിദംബരം പറഞ്ഞു.
ക്രമക്കേടിന്റെ 17 ശതമാനവും റേഷന്‍ അരിയും ഗോതമ്പും ജനങ്ങളില്‍ എത്തുന്നതിനു മുമ്പാണ് നടക്കുന്നത്. ക്രമക്കേടിന്റെ 19 ശതമാനം റേഷന്‍ കടകളിലും നടക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്നാട് ഒട്ടും പിന്നിലല്ല. എന്നാല്‍ കേരളം, പശ്ചിമബംഗാള്‍, ആന്ര്ധ, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗുരുതരമായ ക്രമക്കേടാണ് നടക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് റേഷന്‍ ധാന്യങ്ങള്‍ നന്നായി വിതരണം ചെയ്യാത്ത റേഷന്‍ കടകള്‍ക്കു മുമ്പില്‍ പ്രക്ഷോഭം നടത്താന്‍ ചിദംബരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

7. സപ്ളൈകോ അഴിമതി: പുലികേശി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍
കൊച്ചി: സപ്ളൈകോ അഴിമതിക്കേസില്‍ ട്രെയിനിംഗ് വിഭാഗം എ.ഡി.ജി.പി പുലികേശി ഉള്‍പ്പടെ 20 പേര്‍ക്കെതിരെ സി.ബി.ഐ എറണാകുളത്തെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സപ്ളൈകോ സി.എം.ഡിയായിരുന്ന പുലികേശി കോടികളുടെ നഷ്ടമുണ്ടാക്കിയ മരുന്ന് ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലേക്ക് മരുന്ന്, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങള്‍, പലവ്യഞ്ജനം എന്നിവ വാങ്ങിയതിലും ട്രാന്‍സ്പോര്‍ട്ടിംഗിലും അഴിമതി നടത്തിയെന്ന കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നോടിയായി ബുധനാഴ്ച സംസ്ഥാനത്തെയും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെയും വിവിധ കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

8. സജുവിന്റെ മരണവുമായി ബന്ധമില്ല സിന്ധുവിനെ വിട്ടയച്ചു
അമ്പലപ്പുഴ : മൃതദേഹം ആളുമാറി സംസ്കരിച്ച സംഭവത്തില്‍ ട്രെയിന്‍ തട്ടി മരിച്ച സജുവിനോടൊപ്പം അവസാനം കാറില്‍ ഉണ്ടായിരുന്ന സിന്ധുവിനെ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. സജുവിന്റെ മരണവുമായി സിന്ധുവിന് യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്നാണിത്. തന്നെ വിവാഹം ചെയ്തുകൊള്ളാമെന്ന് സജു വാഗ്ദാനം ചെയ്തിരുന്നതായി സിന്ധു പറഞ്ഞു. വിവാഹശേഷം തന്റെ മക്കളെയും കൂട്ടണമെന്ന് സിന്ധു പറഞ്ഞെങ്കിലും സജു എതിര്‍ത്തു. ഇതിനെച്ചൊല്ലി വഴക്കുണ്ടായി. പിന്നീട് ഇരുവരും ഫോണിലൂടെ ബന്ധപ്പെടുമായിരുന്നു.
ഡിസംബറില്‍ ചെന്നൈയില്‍ മരുന്നുകച്ചവടത്തിന് ശേഷം തിരിച്ചുവന്ന സജു മാനസികവിഷമത്തിലായിരുന്നു. പത്തുദിവസത്തേക്ക് എവിടേക്കെങ്കിലും മാറി താമസിക്കാന്‍ സൌകര്യം ചെയ്തുകൊടുക്കണമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും സജു പറഞ്ഞിരുന്നതായി സിന്ധു വെളിപ്പെടുത്തി.
ട്രെയിന്‍ തട്ടിയാണ് സജു മരണമടഞ്ഞതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. 28 മുറിവുകളാണ് സജുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. പത്ത് മുറിവുകള്‍ തലയിലായിരുന്നു. തലയോട്ടിയില്‍ രണ്ട് സ്ഥലത്ത് പൊട്ടലുണ്ട്. ഇടതുകൈ അറ്റുപോയിരുന്നു. നട്ടെല്ലും വാരിയെല്ലും ഒടിഞ്ഞു. ഒടിഞ്ഞ വാരിയെല്ല് തുളഞ്ഞുകയറി ശ്വാസകോശത്തിനും കരളിനും മുറിവേറ്റിരുന്നു.

9. കമ്മിഷന്‍ മുഴുവന്‍ റെയില്‍വേക്കു നല്‍കണമെന്ന ഉത്തരവ് തടഞ്ഞു
കൊച്ചി: കേരളത്തിലെ റെയില്‍വേ സ്റേഷനുകളില്‍ വികലാംഗര്‍ക്ക് അനുവദിച്ച ടെലിഫോണ്‍ ബൂത്തുകളില്‍നിന്നു കമ്മിഷന്‍ ഇനത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും റെയില്‍വേക്കു നല്‍കണമെന്ന ഉത്തരവ് ഹൈ ക്കോടതി തടഞ്ഞു. ഇന്ത്യന്‍ റെയില്‍വേസ് പബ്ളിക് ബൂത്ത് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ (ഹാന്‍ഡിക്യാപ്ഡ്) ജനറല്‍ സെക്രട്ടറി ഗിരീഷ് മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസ് ആന്‍റണി ഡൊമിനിക്കിന്‍െറ ഉത്തരവ്.
കമ്മിഷന്‍െറ അഞ്ചു ശതമാനം റെയില്‍വേക്ക് അടയ്ക്കണമെന്നായിരുന്നു ബൂത്ത് അനുവ ദിച്ചപ്പോള്‍ നിബന്ധന. പിന്നീട് അത് 10 ശതമാനമാക്കി.
കമ്മിഷനായി ലഭിക്കുന്ന മൊത്തം തുകയും റെയില്‍വേയ്ക്ക് അടയ്ക്കണമെന്ന് ഡിവിഷണല്‍ ഓഫീസര്‍ (കൊമേഴ്സ്യല്‍) കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചു. ഇതിനെതിരേയാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.

10. ഐഡിയ സ്റ്റാര്‍സിംഗര്‍ എസ്.എം.എസ്: അന്വേഷിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുവരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലേക്ക് എസ്.എം.എസ് അയയ്ക്കുന്നതിനെപ്പറ്റി അന്വേഷണം നടത്താന്‍ പൊലീസിന് ആറ്റിങ്ങല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) നിര്‍ദ്ദേശം നല്‍കി.
എസ്.എം.എസ് അയയ്ക്കുന്നതിനുപിന്നില്‍ പ്രേക്ഷകരെ ചൂഷണം ചെയ്യലാണെന്ന് കാണിച്ച് അഡ്വ. എ. സബീര്‍ അഡ്വക്കേറ്റുമാരായ ആര്‍.എസ്. കനിരാജ്, യു. സലിംഷാ എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

11. പുതിയ സി.ബി.എസ്.ഇ സ്കൂളുകള്‍: സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയതിനു സ്റ്റേ
ന്യൂഡല്‍ഹി: പുതിയ സി. ബി. എസ്. ഇ സ്കൂളുകള്‍ക്ക് മലബാര്‍ ഭാഗത്ത് ഒഴികെ എന്‍. ഒ. സി നല്‍കേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള സര്‍ക്കാരിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ താല്‍ക്കാലിക ഉത്തരവ് സ്റ്റേ ചെയ്ത ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ ബഞ്ച് അപേക്ഷകരായ സി.ബി.എസ്.ഇ സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് നോട്ടീസ് നല്‍കി. മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ ഒഴികെ പുതിയതായി സി.ബി.എസ്.ഇ സ്കൂള്‍ ആരംഭിക്കാനുളള അപേക്ഷകള്‍ക്ക് എന്‍.ഒ.സി നല്‍കേണ്ടെന്ന് 2006 ല്‍ സര്‍ക്കാര്‍ നയതീരുമാനം എടുത്തിരുന്നു. ഇതിനെതിരെ മറ്റ് ജില്ലകളില്‍ നിന്നുളള സ്കൂള്‍ അപേക്ഷകരാണ് കേരള ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചത്. ഇതിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കിയെങ്കിലും മറ്റ് ജില്ലകളിലും അനുമതി നല്‍കാനുളള താല്‍ക്കാലിക ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് നല്‍കിയത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

1. ജയില്‍ വകുപ്പിന്റെ ഒന്നര ഏക്കര്‍ ഭൂമി കൈയേറി
തവനൂര്‍: തവനൂരിലെ റസ്ക്യൂ ഹോമിനു സമീപം ജയില്‍ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സല്‍കിയ ഭൂമിയില്‍ ഒന്നരഏക്കര്‍ ഒരാള്‍ അനധികൃതമായി കൈയേറിയതായി റവന്യുവകുപ്പിന്റെ പ്രത്യേക ദൌത്യസംഘം കണ്ടെത്തി. ബുധനാഴ്ച രാവിലെ അഡീഷണല്‍ തഹസില്‍ദാര്‍ ഷൈലജയുടെ നേതൃത്വത്തിലെത്തിയ സംഘത്തിന്റെ പരിശോധനയിലാണ് കൂരട സ്വദേശി ഇബ്രാഹിംഹാജി ജയില്‍വകുപ്പിന്റെ 1.5 ഏക്കര്‍ ഭൂമി സ്വന്തമാക്കി വെച്ചിരിക്കുന്നതായി കണ്ടെത്തിയത്.

കൈയേറ്റ സ്ഥലത്തിന്റെ ഒരുഭാഗം സ്വകാര്യ മൊബൈല്‍ കമ്പനിക്ക് ടവര്‍ നിര്‍മ്മിക്കുന്നതിനായി നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. കൈയേറിയ സ്ഥലത്തുനിന്ന് ജെ.സി.ബി ഉപയോഗിച്ച് അനധികൃതമായി മണ്ണെടുത്ത് കൊണ്ടുപോയതായും ദൌത്യസംഘത്തിന് ബോധ്യപ്പെട്ടു. കൈയേറ്റക്കാരന്‍ ഇവിടെ കൃഷിയും മറ്റും നടത്തിവരികയാണ്.

1963ലാണ് 29ഏക്കര്‍ സ്ഥലം ജയില്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ ജയില്‍വകുപ്പിന് കൈമാറിയത്. ജയില്‍ വകുപ്പിന്റെ കീഴിലെ റസ്ക്യുഹോമായിരുന്നു ഈ സ്ഥലത്ത് ആദ്യം നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീട് റസ്ക്യു ഹോമിന്റെ ചുമതല ജയില്‍ വകുപ്പില്‍നിന്ന് സാമൂഹികക്ഷേമവകുപ്പിന് കൈമാറിയപ്പോള്‍ ആ സ്ഥലവും സാമൂഹികക്ഷേമ വകുപ്പ് കൈവശം വെക്കുകയായിരുന്നു.

കാടുമൂടിക്കിടക്കുന്ന ഈസ്ഥലത്തുനിന്നാണ് ഒന്നര ഏക്കര്‍ കൈയേറി കൃഷിഭൂമിയാക്കിയത്. കൈയേറ്റം ബോധ്യപ്പെട്ട സാഹചര്യത്തില്‍ ദൌത്യസംഘം തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അടുത്തദിവസം തന്നെ ഭൂമി തിരിച്ചുപിടിക്കുന്നതിന് നടപടി സ്വീകരിക്കും.

ജയില്‍ നിര്‍മാണത്തിനായി സര്‍ക്കാര്‍ നല്‍കിയ സ്ഥലം സാമൂഹികക്ഷേമ വകുപ്പിന് കൈമാറിയതായി ഇപ്പോള്‍ റവന്യു വകുപ്പിന്റെ കൈയില്‍ രേഖകളൊന്നുമില്ല. കൂടുതല്‍ പരിശോധനയില്‍ രേഖകള്‍ കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ കൈയടക്കിവെച്ചിരിക്കുന്ന സ്ഥലം സാമൂഹികക്ഷേമ വകുപ്പില്‍നിന്ന് റവന്യുഅധികൃതര്‍ പിടിച്ചെടുത്ത് ജയില്‍വകുപ്പിന് കൈമാറും.

അസൌകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന പൊന്നാനിയിലെ സബ്ജയില്‍, സ്ഥലം വിട്ടുകിട്ടിയാല്‍ തവനൂരിലേക്ക് മാറ്റുവാനാണ് ജയില്‍വകുപ്പിന്റെ തീരുമാനം.

അഡീഷണല്‍ തഹസില്‍ദാര്‍ ഷൈലജ, ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഞ്ഞിലക്ഷ്മി, വില്ലേജ് ഓഫീസര്‍ സുരേഷ്, സര്‍വെയര്‍ സനല്‍, പൊന്നാനി സബ്ജയില്‍ സൂപ്രണ്ട് ചന്ദ്രബാബു, ഹെഡ്വാര്‍ഡര്‍മാരായ മുഹമ്മദാലി, രാധാകൃഷ്ണന്‍ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

തവനൂര്‍ റസ്ക്യുഹോമിന് സമീപമുള്ള ജയില്‍ വകുപ്പിന്റെ സ്ഥലത്തെ അനധികൃത കൈയേറ്റം പ്രത്യേക ദൌത്യസംഘവും ജയില്‍ വകുപ്പ് അധികൃതരും പരിശോധിക്കുന്നു

2. ചിന്നക്കനാലില്‍ ഭൂമി കൈയേറാന്‍ വീണ്ടും സിപിഎം നീക്കം
മൂന്നാര്‍: ചിന്നക്കനാലില്‍ ആദിവാസികളെ ഓടിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ കൊടിനാട്ടിയതുവഴി നാണക്കേടിലായ സിപിഎം, പുതിയ തന്ത്രവുമായി വീണ്ടും രംഗത്ത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഒന്നുംപ്രത്യേക പിന്തുണയില്ലാതെ, ഭൂമിക്കുവേണ്ടി സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ആദിവാസി പുനരധിവാസ സംരക്ഷണസമിതിയെ ചൊല്പടിയിലാക്കി, സിപിഎം ആ പ്രക്ഷോഭം ഏറ്റെടുത്തിരിക്കുകയാണ്.

പുനരധിവാസ സംരക്ഷണ സമിതി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ ധാരണ. എംഎല്‍എമാരായ കെ.കെ.ജയചന്ദ്രന്‍, എസ്.രാജേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ധാരണപ്രകാരം ഭൂമിക്കുവേണ്ടിയുള്ള ആദിവാസിളുടെ സമരം ഇനിമുതല്‍ സിപിഎം പിന്തുണയോടെയാവും.

പുനരധിവാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം കൈയേറിയ ശേഷം ഒഴിഞ്ഞുപോയ ചിന്നക്കനാല്‍ വിലക്കിലെ സര്‍വേ നമ്പര്‍ 20/1_ല്‍പ്പെട്ട സര്‍ക്കാര്‍ഭൂമി വീണ്ടും കൈയേറാനാണ് തീരുമാനം. മിക്കവാറും വ്യാഴാഴ്ചതന്നെ കൈയേറ്റമുണ്ടാകും. പിന്തുണ നല്‍കുന്നതിനു പകരമായി ആദിവാസികള്‍ക്കു മുന്നില്‍ സിപിഎം ഒരു നിര്‍ദേശവും വച്ചിട്ടുണ്ട്. ആദിവാസി പുനരധിവാസ സംരക്ഷണ സമിതിക്ക് പകരം സിപിഎം അനുകൂല സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ ബാനറിലാവണം, ഇനിയുള്ള സമരങ്ങള്‍ എന്നാണ് നിര്‍ദേശം. ഇതോടെ, നിഷ്പക്ഷ സംഘടനയായി അറിയപ്പെട്ടിരുന്ന ആദിവാസി പുനരധിവാസ സംരക്ഷണ സമിതി ഇല്ലാതാവുകയും ചെയ്യും.

ജില്ലയില്‍, പ്രത്യേകിച്ച് ഇടുക്കി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് അനുഭാവമുള്ള ആദിവാസി ഏകോപന സമിതി ജനവരി 14ന് ചിന്നക്കനാലില്‍ ഭൂമി കൈയേറി, കുടില്‍കെട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 10ന് പുനരധിവാസ സംരക്ഷണ സമിതിയുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍, പട്ടയമുണ്ടായിട്ടും ഭൂമി ലഭിക്കാത്ത ആദിവാസികള്‍ക്ക് അത് കണ്ടെത്തി നല്‍കാന്‍ മൂന്നു മാസം സമയമനുവദിച്ച് ധാരണയിലെത്തിയിരുന്നു. അതുവരെ സമരപരിപാടികളില്‍നിന്നൊഴിഞ്ഞു നില്‍ക്കാമെന്ന് സംരക്ഷണ സമിതിയും സമ്മതിച്ചിരുന്നു. ഇതിനു വിരുദ്ധമായാണ് സിപിഎം പിന്തുണയോടെ വീണ്ടും ഭൂമി കൈയേറാന്‍ തീരുമാനിച്ചിരിക്കുന്നത്.

കളക്ടറുടെ നിര്‍ദേശപ്രകാരം മൂന്നു മാസം കാത്തിരുന്നാല്‍, നേരത്തെ കൈയേറിയശേഷം ഒഴിഞ്ഞ ഭൂമി, ആദിവാസി ഏകോപന സമിതിയുടെ അധീനതയിലാകുമെന്ന ഭയമാണ് സിപിഎമ്മിന്റെ സഹായത്തോടെയുള്ള സമരത്തിന് ആദിവാസികളെ പ്രേരിപ്പിക്കുന്നത്.

3. സ്ത്രീകളെ മര്‍ദ്ദിച്ചു; നാലു മണിക്കൂര്‍ നാടുവിറപ്പിച്ചു നാലു വീടുകളില്‍ കവര്‍ച്ച: 50 പവനും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു
ചാവക്കാട്: എടക്കഴിയൂര്‍ നാലാം കല്ലിനെ വിറപ്പിച്ച് കവര്‍ച്ചസംഘം മൂന്നു വീടുകളില്‍നിന്ന് 50 പവന്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും തട്ടി. രണ്ടു വീടുകളില്‍ കവര്‍ച്ചശ്രമവും ഉണ്ടായി. നാലു മണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ച സായുധസംഘത്തിന്റെ അക്രമത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 12 മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെ അഞ്ച് വീടുകളിലാണ് സംഘം കവര്‍ച്ച നടത്തിയത്. എല്ലായിടത്തും മട്ടുപ്പാവില്‍നിന്ന് വീട്ടിലേക്ക് കയറുന്ന വാതില്‍ തകര്‍ത്താണ് അക്രമികള്‍ പ്രവേശിച്ചത്.

പൊന്നോത്ത് ഉമ്മര്‍ഹാജിയുടെ വീട്ടില്‍നിന്നാണ് വലിയതോതില്‍ കവര്‍ച്ചയുണ്ടായത്. അലമാരയില്‍നിന്ന് 48.5 പവന്റെ ആഭരണങ്ങളും 73,000 രൂപയും നഷ്ടപ്പെട്ടു. ഹാജിയും ഭാര്യയും മകളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ നെടുമ്പാശ്ശേരിക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. മുകള്‍നിലയിലെ അലമാരകളെല്ലാം അക്രമികള്‍ തുറന്നു.

താഴെ നിലയിലെ അലമാരകളില്‍നിന്നാണ് പണവും സ്വര്‍ണ്ണവും തട്ടിയത്. ഉറങ്ങിക്കിടന്നിരുന്ന ഉമ്മര്‍ ഹാജിയുടെ ദത്തുപുത്രിയെ സംഘം മര്‍ദ്ദിച്ചു. ഹാജിയുടെ മരുമകളും അവരുടെ രണ്ടു മക്കളും ഉറങ്ങിയിരുന്ന മുറിയില്‍ കടന്ന മോഷ്ടാക്കള്‍ കുട്ടിയുടെ കാലിലെ രണ്ടു പവന്റെ പാദസരം പൊട്ടിക്കാന്‍ നോക്കി. ബഹളംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കവര്‍ച്ചക്കാര്‍ വന്ന വഴി ഓടിരക്ഷപ്പെട്ടു.

ഉമ്മര്‍ ഹാജിയുടെ വീടിന് സമീപത്തെ താനപറമ്പില്‍ മുഹമ്മദ് ഹാജിയുടെ വീട്ടില്‍നിന്ന് 26000 രൂപയും രണ്ട് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തു. മുഹമ്മദ് ഹാജിയും കുടുംബവും വിദേശത്താണ്. ബന്ധുവായ കൊല്ലം സ്വദേശി വലിയകത്ത് ആഷിക് തങ്ങളും ഭാര്യ ഫാത്തിമയുമാണ് വീട്ടില്‍ താമസിച്ചിരുന്നതത്. ഒന്നരയോടെയാണ് കവര്‍ച്ച നടന്നത്. മുകളിലെ നിലയിലെ പുറത്തേക്കുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് സംഘം അകത്ത് കയറിയത്.

താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ആഷിക് തങ്ങളുടെ മേശയ്ക്ക് സമീപത്തിരുന്നിരുന്ന ബ്രീഫ് കെയ്സിലാണ് പണം വെച്ചിരുന്നത്. തൊട്ടടുത്ത മുറിയിലാണ് ഫാത്തിമ ഉറങ്ങിയിരുന്നത്. ഇവരുടെ രണ്ട് പവന്റെ മാലയും കവര്‍ന്നു. മാല കഴുത്തില്‍നിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. വീടിനകത്ത് കാല്‍പെരുമാറ്റം കേട്ടതിനെ തുടര്‍ന്ന് ഇവര്‍ ഉണര്‍ന്ന് നോക്കുന്നതിനിടെ കവര്‍ച്ചസംഘം ശക്തിയേറിയ പ്രകാശമുള്ള ടോര്‍ച്ച് കണ്ണിലേക്കടിച്ചാണ് കഴുത്തിലെ മാല പൊട്ടിച്ചെടുത്തതെന്ന് ഫാത്തിമ പറഞ്ഞു. തന്നെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. പണം കവര്‍ച്ച ചെയ്തശേഷം സംഘം ബ്രീഫ്കെയ്സ് മുകളിലെ നിലയിലെ മുറിയില്‍ ഉപേക്ഷിച്ച് വന്ന വഴിക്ക് തന്നെ കടന്നു. അഞ്ചു കണ്ടത്തില്‍ മുഹമ്മദ് ഹാജിയുടെ വീട്ടിലും മുകളിലെ നിലയിലെ വാതില്‍ തകര്‍ത്താണ് സംഘം അകത്ത് കയറിയത്. ഇവിടെനിന്നും 300 രൂപ മാത്രമേ കവരാനായുള്ളു.

താനപറമ്പില്‍ കബീര്‍, കെ.സി. ഹൈദര്‍ എന്നിവരുടെ വീടുകളിലും കവര്‍ച്ചശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കബീറിന്റെ വീട്ടില്‍ താമസിക്കുന്ന ജമാലും കുടുംബവും പുറത്തുപോയി ചൊവ്വാഴ്ച രാത്രി 10ന് തിരിച്ചുവരുമ്പോള്‍ ജനലിനടുത്ത് സംശയകരമായി ഒരാളെ കണ്ടിരുന്നു. വീട്ടുകാരെ കണ്ടപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തൃശ്ശൂര്‍ എസ്പി ടി. ചന്ദ്രന്‍, കുന്നംകുളം ഡിവൈഎസ്പി ടി.കെ. തോമസ്, ഗുരുവായൂര്‍ സി.ഐ. ബിജു ഭാസ്കര്‍, ചാവക്കാട് എസ്ഐ പി. അബ്ദുള്‍മുനീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുകളിലെത്തി തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു.

4. പഞ്ചായത്തുകളില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളിലെ ജോലിഭാരം കണക്കിലെടുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് ജീവനക്കാരെ വീതം ഓരോ പഞ്ചായത്തിലും നിയമിക്കാന്‍ അനുമതി നല്‍കിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലോളിമുഹമ്മദ് കുട്ടി അറിയിച്ചു.

പഞ്ചായത്തുകള്‍ക്ക് ആവശ്യമെന്ന് തോന്നുന്നപക്ഷം ഒരു ക്ലര്‍ക്കിനെയും ഒരു ഓവര്‍സിയറെയും നിയമിക്കാം. അതത് തസ്തികകളില്‍ പി. എസ്. സി. വഴി നിയമിക്കപ്പെടുന്നതിനുവേണ്ട എല്ലാ യോഗ്യതകളും ഉണ്ടാവണം.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോര്‍പ്പറേഷനുകളിലും നെയ്യാറ്റിന്‍കര, പൊന്നാനി, കുന്നംകുളം, തളിപ്പറമ്പ്, തലശ്ശേരി, കല്പറ്റ നഗരസഭകളിലും ഇതനുസരിച്ച് താത്ക്കാലിക ജീവനക്കാരെ നിയമിക്കാം. ഏപ്രില്‍ 15 വരെ മാത്രമേ ഈ നിയമനങ്ങള്‍ക്ക് അംഗീകാരമുണ്ടായിരിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

5. കാല്‍ക്കോടിയുടെ കിരീടവും മാലയും അയ്യപ്പന് കാണിക്ക
ശബരിമല: ആപത്തില്‍ ജീവന്‍ രക്ഷിച്ച അയ്യപ്പന് കാണിക്കയായി 25 ലക്ഷം രൂപയുടെ കിരീടവും മാലയും. ബാംഗ്ലൂരിലെ ഒരു ഭക്തന്റെ വഴിപാടായി വം പതിച്ച കിരീടവും സ്വര്‍ണമാലയും മകരവിളക്കിനുമുമ്പ് സന്നിധാനത്ത് എത്തിക്കും.

ബാംഗ്ലൂരിലെ ബിസിനസ്സുകാരനായ പപ്പുവാണ് കിരീടവും മാലയും അയ്യപ്പന് സമര്‍പ്പിക്കുക. അയ്യപ്പനുള്ള കാണിക്കയുമായി അദ്ദേഹം മകരവിളക്കിനുമുമ്പ് സന്നിധാനത്തെത്തും.

മകരവിളക്കിന് ദീപാരാധനയും മറ്റുചടങ്ങുകളും കഴിഞ്ഞാല്‍ കിരീടവും മാലയും അയ്യപ്പന് ചാര്‍ത്തണമെന്നാണ് ഭക്തന്റെയാഗ്രഹം.

ആറുവര്‍ഷംമുമ്പ് ശബരിമലയാത്രയ്ക്കിടെ പപ്പുവിന് എരുമേലിയില്‍വച്ച് ഹൃദയാഘാതം ഉണ്ടായി. അന്ന് രക്ഷപ്പെട്ടത് അയ്യപ്പന്റെ കൃപകൊണ്ടാണെന്ന് പപ്പു വിശ്വസിക്കുന്നു. എല്ലാ വര്‍ഷവും ദര്‍ശനത്തിനെത്തുന്ന അദ്ദേഹം ബിസിനസ്സിലെ ലാഭത്തിന്റെ ഒരുഭാഗം ശബരിമലയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. മൂന്നുമാസംമുമ്പും അദ്ദേഹം ശബരിമലയില്‍ എത്തിയിരുന്നു.

6. മെര്‍ക്കിസ്റ്റണ്‍ ഉടമയില്‍ നിന്നും സി. പി. ഐ.സംഭാവന കൈപ്പറ്റി  പി. സി. ജോര്‍ജ്
തിരുവനന്തപുരം: മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമ സേവി മനോമാത്യുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളില്‍ നിന്നായി സി. പി. ഐ.യുടെ മുഖപത്രമായ ‘ജനയുഗം’ 25,000 രൂപ സംഭാവന സ്വീകരിച്ചതായി കേരള കോണ്‍ഗ്രസ്സ് (സെക്യുലര്‍) നേതാവ് പി. സി. ജോര്‍ജ് എം. എല്‍. എ. പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സേവി മനോമാത്യുവിന്റെ ഉടമസ്ഥതയിലുള്ള സതേണ്‍ ഹോസ്പിറ്റാലിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, സതേണ്‍ ഫീല്‍ഡ് വെന്‍ച്യൂവേഴ്സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ‘ജനയുഗ’ത്തിന്റെ 5000 രൂപയുടെ രണ്ട് രസീതുകള്‍ പി. സി. ജോര്‍ജ് പത്രസമ്മേളനത്തില്‍ ഹാജരാക്കി. ഇനി 5000 ത്തിന്റെ മൂന്ന് രസീതുകള്‍ കൂടി തന്റെ പക്കലുണ്ട്. അത് ആവശ്യം വരുമ്പോള്‍ പ്രസിദ്ധീകരിക്കും. സേവി നല്‍കിയ മുഴുവന്‍ തുകയും രേഖപ്പെടുത്താതെ കോഡ് ഭാഷ ഉപയോഗിച്ചാണ് 5000 രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. 5000 ത്തിന് പകരം അഞ്ച് ലക്ഷം രൂപ വീതമാണ് ഇവര്‍ കൈപ്പറ്റിയത്. ഇങ്ങനെ അഞ്ച് രസീതുകളില്‍ കൂടി 25 ലക്ഷം രൂപ ഇവര്‍ കൈപ്പറ്റിയതായി ജോര്‍ജ് ആരോപിച്ചു. സേവി മനോമാത്യുവും മന്ത്രി ബിനോയ് വിശ്വവും അടുത്ത സുഹൃത്തുക്കളാണെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടു. മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാടില്‍ ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും അതോടൊപ്പം സി. ബി. ഐ. അന്വേഷണവും നടത്തണം.

മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇ. എഫ്. എല്‍. ആയി നോട്ടിഫൈ ചെയ്ത സി. സി. എഫ്. വി. ഗോപിനാഥനെ സസ്പെന്‍ഡ് ചെയ്ത മന്ത്രി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ബന്ധുവായ കണ്‍സര്‍വേറ്റര്‍ വര്‍ഗീസിനെ സഹായിക്കുകയും ചെയ്തു _ ജോര്‍ജ് ആരോപിച്ചു.

7. മരുന്ന് നിര്‍മ്മാണം: പാര്‍ലമെന്ററി സമിതി എത്തി
തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണം സംബന്ധിച്ച നിയമഭേദഗതിക്കായി സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര പാര്‍ലമെന്ററി സമിതി ബുധനാഴ്ച തലസ്ഥാനത്തെത്തി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഡ്രഗ്സ് കണ്‍ട്രോളര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് ഡ്രഗ് മാനുഫാക്ചററേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളുമായി സംഘം ചര്‍ച്ച നടത്തി.

ഉത്തര്‍പ്രദേശ് എം.പി. അമര്‍സിങ് ചെയര്‍മാനായ കമ്മിറ്റിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ എം.പി., പി.ജെ.കുര്യന്‍ എം.പി. എന്നിവര്‍ അംഗങ്ങളാണ്. വ്യാഴാഴ്ച സംഘം സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച നടത്തും.

8. ദേശീയ ദിനാഘോഷങ്ങള്‍: കര്‍ശന വ്യവസ്ഥകള്‍ വരുന്നു
കൊച്ചി: റിപ്പബ്ലിക്ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഓഫീസുകളിലും കോളേജിലും സ്കൂളുകളിലും അതത് സ്ഥാപനത്തിലെ തലവന്‍ ദേശീയപതാക ഉയര്‍ത്താന്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യും. ചീഫ് സെക്രട്ടി പി.ജെ. തോമസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. മാര്‍ഗ്ഗരേഖകള്‍ ജനവരി 20നകം നടപ്പാക്കിയശേഷം അറിയിക്കാന്‍ ജസ്റ്റിസ് ആര്‍. ബസന്ത് സര്‍ക്കാരിന് ഉത്തരവ് നല്‍കി.

പ്രസ്തുത ദിനത്തില്‍ ദേശീയഗാനം ആലപിക്കണമെന്നും പരമാവധി ജീവനക്കാരും വിദ്യാര്‍ത്ഥികളും ഹാജരാകണമെന്നും വ്യവസ്ഥ ചെയ്യും.

പഞ്ചായത്ത് ആസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റാണ് കൊടി ഉയര്‍ത്തേണ്ടത്. ബ്ലോക്ക്, സബ് ഡിവിഷണല്‍ തലത്തില്‍ ബ്ലോക്ക് പ്രസിഡന്റോ, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റോ കൊടി ഉയര്‍ത്തണം.

തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണറും സ്വാതന്ത്ര്യദിനത്തില്‍ മുഖ്യമന്ത്രിയുമാണ് ദേശീയപതാക ഉയര്‍ത്തേണ്ടത്. റിപ്പബ്ലിക് ദിനത്തില്‍ കരസേന, വ്യോമസേന, പോലീസ്, എന്‍.സി.സി., ഗൈഡ്, സ്കൌട്ട്, കുതിരപ്പോലീസ് എന്നിവരുടെ പരേഡുണ്ടാകും. സ്വാതന്ത്ര്യദിനത്തിലും എന്‍.സി.സി., പോലീസ് തുടങ്ങിയവരുടെ പരേഡ് ഉള്‍പ്പെടെ സമാനമായ ആഘോഷം വേണം. ജില്ലാതലത്തില്‍ ദേശീയദിനാഘോഷത്തില്‍ മന്ത്രിയോ, പോലീസ് കമ്മീഷണറോ, കളക്ടറോ പങ്കെടുക്കണം എന്നും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചനിര്‍ദേശത്തില്‍ പറയുന്നു.

മൂന്നാര്‍ മറയൂര്‍ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക തലതിരിച്ച് ഉയര്‍ത്തിയതിന് പോലീസ് കേസുണ്ട്. കേസ് റദ്ദാക്കാന്‍ പ്രതിയായ മാരിമുത്തു ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയദിനാഘോഷം ഏതുവിധത്തിലാകണമെന്നതും ഓഫീസിന്റെ തലവന്‍, ഹാജരാകണമെന്ന് വ്യവസ്ഥയുണ്ടോ എന്നതും സംബന്ധിച്ച് വിവരം അറിയിക്കാന്‍ ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ജനവരി 26 അടുത്തുവരുന്ന സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കി 20നകം അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് വ്യക്തമാക്കിയിട്ടുള്ളത്. ഹര്‍ജി 18ലേക്ക് വച്ചിട്ടുണ്ട്.

9. ബൈപ്പാസുകളും ബി.ഒ.ടിയായി വികസിപ്പിക്കാന്‍ അനുമതി; രണ്ടുവരി പാതകള്‍ പരിഗണിക്കുന്നു
തിരുവനന്തപുരം: ദേശീയപാത വികസന മാതൃകയില്‍ സംസ്ഥാനത്തെ വിവിധ ബൈപ്പാസുകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കും അംഗീകാരമായി. ആറ് ബൈപ്പാസുകള്‍ വികസിപ്പിക്കുന്നതിന് അനുമതിയായതിനൊപ്പം ആറെണ്ണത്തിനുള്ള നിര്‍ദ്ദേശം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ‘മാതൃഭൂമി’യോട് പറഞ്ഞു. ബി.ഒ.ടി. അടിസ്ഥാനത്തിലായതിനാല്‍ ബൈപ്പാസുകള്‍ക്കും ടോള്‍ നല്‍കേണ്ടിവരും.

കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം_നെയ്യാറ്റിന്‍കര, തലശ്ശേരി_മാഹി, കൊയിലാണ്ടി ഡീവിയേഷന്‍ എന്നീ ബൈപ്പാസുകളാണ് വികസിപ്പിക്കുന്നതിന് കേന്ദ്ര റോഡ് വികസന അതോറിറ്റിയുമായി ധാരണയായത്. കൊല്ലത്ത് അഞ്ചും ആലപ്പുഴയില്‍ ഏഴും തിരുവനന്തപുരത്ത് 28_ഉം തലശ്ശേരിയില്‍ 10_ഉം കിലോമീറ്ററുകളുടെ പണി പൂര്‍ത്തിയാകാനുണ്ട്. ആലപ്പുഴയില്‍ രണ്ട് മേല്പാലങ്ങളും വേണ്ടിവരും. ആറ്റിങ്ങല്‍, കൊടുങ്ങല്ലൂര്‍, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, കോട്ടയം, ചങ്ങനാശ്ശേരി ബൈപ്പാസ് പദ്ധതികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. കേന്ദ്ര സംഘം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ചേര്‍ന്ന് ഈ സ്ഥലങ്ങള്‍ തുടര്‍ന്ന് പരിശോധിക്കും.

മൂന്ന് റൂട്ടുകളില്‍ രണ്ടുവരിപ്പാത തന്നെ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. മറ്റ് പാതകള്‍ ബി.ഒ.ടി. അടിസ്ഥാനത്തിലായതിനാല്‍രണ്ടുവരിപ്പാത ബി.ഒ.ടിയായിട്ടല്ലാതെ നിര്‍മിക്കണമെന്നാണ് കേരളത്തിന്റെയാവശ്യം. കൊല്ലം_കോട്ടയം_കുമിളി_തേനി പാത, കോഴിക്കോട്_മൈസൂര്‍ (വയനാട് വഴി) പാത, കൊച്ചി_കോതമംഗലം_മൂന്നാര്‍_മധുര പാത എന്നിവയാണ് രണ്ട് വരിയായിത്തന്നെ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.

കൊച്ചി നഗരത്തിലെ ഗതാഗത തടസ്സം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച കൊച്ചി പുനരുദ്ധാരണ പദ്ധതിക്കും തത്വത്തില്‍ അംഗീകാരം ലഭിച്ചു. വൈപ്പിന്‍_മൂത്തകുന്നം റോഡ്, സീപോര്‍ട്ട്_എയര്‍പോര്‍ട്ട് റോഡ് എന്നിവയുടെ വികസനവും നാല് മേല്പാലങ്ങളുടെ നിര്‍മാണവും ഇതുവഴി നടക്കും. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നിവിടങ്ങളിലെ മേല്പാലങ്ങളാണ് നിര്‍മിക്കുക. ഈ രണ്ട് പദ്ധതികളും ബി.ഒ.ടി. അടിസ്ഥാനത്തിലായിരിക്കും. ഇത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം. ഇതിന്റെ ചുമതല ദേശീയപാത വിഭാഗം ചീഫ്എന്‍ജിനീയര്‍ക്ക് നല്‍കിയിട്ടുണ്ട്.

എന്‍.എച്ച്_47നെയും എന്‍.എച്ച്_17നെയും ബന്ധിപ്പിക്കുന്ന കോഴിക്കോട്_പാലക്കാട് പാത നാല് വരിയാക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്താന്‍ ധാരണയായി. നാല് വര്‍ഷം മുമ്പ് ദേശീയപാത വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചപ്പോള്‍ കിലോമീറ്ററിന് കാറുകള്‍ക്ക് 40 പൈസയായിരുന്നു ടോള്‍ നിരക്ക്. ഇപ്പോള്‍ നിരക്ക് 60 പൈസയാണ്. മൂന്ന് മുതല്‍ നാല് വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും. ടോള്‍ നിരക്കും അപ്പോഴേക്കും കാലാനുസൃതമായി വര്‍ധിക്കാം. ഉന്നതനിലവാരം പുലര്‍ത്തുന്ന റോഡായതിനാല്‍ ഒരു കിലോമീറ്ററിന് ആറ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. വില കേന്ദ്രം നല്‍കും. 20 വര്‍ഷത്തേക്കുള്ള ആറ്റകുറ്റപ്പണി ദേശീയപാത അതോറിറ്റി നിര്‍വഹിക്കും. 20 വര്‍ഷത്തേക്കാണ് ടോളും പിരിക്കുക. റോഡിന്റെ ആയുസ് 40 വര്‍ഷമായാണ് കണക്കാക്കുന്നത്.

നാലുവരി പാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികളും അതോറിറ്റി തന്നെ നടത്തും. എന്നാല്‍ അവ ല്ക്കസ്വദൂരങ്ങള്‍ക്ക് മാത്രമേ ഉപയോഗപ്രദമാകൂ.

എന്‍.എച്ച് വികസനത്തിന് ധാരണയായതിനാല്‍ കേന്ദ്ര സംഘം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചേര്‍ന്ന് പാതകളില്‍ സംയുക്ത പരിശോധന നടത്തും. തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കിയശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കൂ.

10. ആയുധങ്ങളുമായി ഛോട്ടാഷക്കീല്‍ സംഘാംഗങ്ങള്‍ അറസ്റ്റിലായി
മുംബൈ: ആയുധങ്ങളുമായി നാല് ഛോട്ടാ ഷക്കീല്‍ സംഘാംഗങ്ങളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് അരുണ്‍ പോട്ടെ എന്ന ഗന്യ, മുകീം അഹ്മദ് ശൈഖ്, ഗോവിന്ദ് ഫട്തരെ, അജിത് ഗഡേക്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് മൂന്ന് തോക്കുകള്‍ പിടിച്ചെടുത്തതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍സിങ് പറഞ്ഞു.

വിക്രോളി_ജോഗേശ്വരി ലിങ്ക് റോഡ് ജംഗ്ഷനില്‍നിന്നാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. പുണെയിലെ ഒരു ബില്‍ഡറെ ആക്രമിക്കാന്‍ ലക്ഷ്യം വെച്ചാണ് ഇവര്‍ തോക്കുകളുമായി എത്തിയതെന്നും പോലീസ് പറഞ്ഞു.

11. സിമന്റ് നിര്‍മാതാക്കളുടെ കൊള്ളലാഭം അംഗീകരിക്കില്ല കമല്‍നാഥ്
ന്യൂഡല്‍ഹി: വ്യാപാരത്തിന്റെ നിലനില്പിന് ലാഭം ആവശ്യമാണെന്ന വസ്തുത മനസ്സിലാക്കുന്നുണ്ടെങ്കിലും സിമന്റുവ്യാപാരികള്‍ കൊള്ളലാഭം എടുക്കുന്നത് ഒരു കാരണവശാലും സര്‍ക്കാറിന് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി കമല്‍നാഥ് അറിയിച്ചു. സിമന്റുവില വല്ലാതെ ഉയര്‍ന്ന്, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസരത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. വില നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍, സ്വകാര്യ സിമന്റ് കമ്പനികളെ ദേശസാല്‍ക്കരിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഭീഷണിമുഴക്കിയതിന് തൊട്ടടുത്ത ദിവസമാണ് കമല്‍നാഥിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ആവശ്യവും വിതരണവും തമ്മില്‍ വലിയ വിടവുണ്ടെന്നും അത് നികത്തുന്നതിനായി ഇറക്കുമതിയില്‍ സര്‍ക്കാര്‍ അയഞ്ഞ സമീപനമാണ് പുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് 50 കിലോ സിമന്റിന് 200 രൂപയില്‍ താഴെയായിരുന്നത് ഇപ്പോള്‍ 240 രൂപയാണ്.

12. സേതുസമുദ്രം പദ്ധതി നടപ്പാക്കണം സി.പി.എം.
ചെന്നൈ: സേതുസമുദ്രം പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് സി.പി.എം. തമിഴ്നാട് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സേതുസമുദ്രം പദ്ധതി വര്‍ഗീയശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഉപേക്ഷിക്കരുതെന്നും പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര_സംസ്ഥാന സര്‍ക്കാറുകള്‍ സത്വരനടപടി സ്വീകരിക്കണമെന്നും മധുരയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

തമിഴ്നാട്ടില്‍ ദളിത് ജനവിഭാഗങ്ങള്‍ക്ക് നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് സംസ്ഥാനസമ്മേളനം കുറ്റപ്പെടുത്തി. സി.പി.എം. നടത്തിയ സര്‍വേ അനുസരിച്ച് തമിഴ്നാട്ടിലെ 17 ജില്ലകളില്‍ ദളിത് പീഡനം നടക്കുന്നുണ്ടെന്നും ഇതവസാനിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി.

പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ബുധനാഴ്ച സമ്മേളനത്തെ അഭിസംബോധന ചെയ്തു. വ്യാഴാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. നിലവിലുള്ള സെക്രട്ടറി എന്‍. വരദരാജന്‍ തുടരുമെന്നാണ് സൂചന.

1. ഫണം വിടര്‍ത്തുന്ന പണം
കാട്ടിലും മേട്ടിലും ഭാണ്ഡക്കെട്ടുകളുമായി അലയുന്ന പാമ്പു പിടിത്തക്കാരെയും പക്ഷിപിടിത്തക്കാരെയുമൊക്കെ കാണുമ്പോള്‍ ഒരു ശരാശരി മലയാളി അറിയാതെങ്കിലും മനസില്‍ പറയും ‘പാവം.. ജീവിക്കാന്‍ വേണ്ടിയുള്ള കഷ്ടപ്പാടുകള്‍ ? ‘ പക്ഷേ, ഇപ്പോള്‍ കേരളം തിരിച്ചറിയുന്നു, ഇതൊന്നും അത്താഴപ്പട്ടിണിക്കാരന്റെ അന്നം തേടിയുള്ള നെഞ്ചുപൊട്ടലുകളല്ല, മറിച്ച്, കൊള്ളക്കാരെയും കള്ളക്കടത്തുകാരെയുമൊക്കെ പനപോലെ വളര്‍ത്തുന്ന വമ്പന്‍ ബിസിനസുകളാണ്.

മുഷിഞ്ഞ വേഷവും അലസഭാവവുമായി തെരുവുകളിലും കടത്തിണ്ണകളിലും പാമ്പാട്ടികള്‍ മകുടി ഊതുമ്പോള്‍, ഓര്‍ക്കുക, ഫണം വിടര്‍ത്തുന്നതു വിഷപ്പാമ്പുകളല്ല, പണം കൊഴിക്കുന്ന അക്ഷയഖനികളാണ്. വിഷപ്പാമ്പുകളുടെ വിലയറിയാതെ നാണയത്തുട്ടുകള്‍ക്കായി കള്ളക്കടത്തു സംഘങ്ങള്‍ക്ക് ഇവയെ വില്‍ക്കുന്നവരാണ് ഈ പാമ്പാട്ടികളിലേറെയും.

കള്ളക്കടത്തെന്നു കേള്‍ക്കു മ്പോള്‍ ഓര്‍മയില്‍ തെളിയുന്നത് സ്വര്‍ണവും രത്നവും മയക്കുമരുന്നും മാത്രമായിരുന്നെങ്കില്‍ ഇനി ആ ധാരണ പൊളിച്ചെഴുതാം. പേടിപ്പെടുത്തുന്ന പാമ്പുകളും റാകി പറക്കുന്ന പക്ഷികളും ചീറിയടുക്കുന്ന കാട്ടുജീവികളുമൊക്കെ ഇപ്പോള്‍ കള്ളക്കടത്തുകാരുടെ പൊന്നോമനകളാണ്. അടുത്ത കാലത്ത് കേരളത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡുകള്‍ പുറത്തുകൊണ്ടുവന്നത് ഈ മഞ്ഞുമലയുടെ തുമ്പു മാത്രം. മൃഗങ്ങളുമായി ബന്ധപ്പെട്ട് ആനക്കൊമ്പായിരുന്നു പണ്െടാക്കെ കള്ളക്കടത്തിലെ പ്രധാന ഉത്പന്നം. പക്ഷേ, കള്ളക്കടത്തില്‍ വന്നു മറിയുന്നവയില്‍ ആനക്കൊമ്പിനേക്കാള്‍ പ്രാധാന്യവും വിലയും മറ്റു ചിലതിനാണ്. ആന വേട്ട കര്‍ശനമായി നിരോധിക്കപ്പെടുകയും അത്ര എളുപ്പമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് മൃഗോത്പന്ന കള്ളക്കടത്ത് മറ്റു ജീവികളിലേക്കു തിരിഞ്ഞത്.

പാമ്പിന്‍വിഷം, പാമ്പിന്‍ തോല്‍, നക്ഷത്ര ആമകള്‍, പുലിത്തോല്‍, കടുവാത്തോല്‍, കരടിത്തോല്‍, പുലിനഖങ്ങള്‍ തുടങ്ങി സാധാരണക്കാരന്‍ ഒരു വിലയും കല്പിക്കാത്ത കാട്ടുതത്തകളെ വരെ ഇപ്പോള്‍ കള്ളക്കടത്തു നടത്തുന്നു. ലക്ഷങ്ങളും കോടികളുമാണ് ഈ ബിസിനസിലേക്കു വന്നു മറിയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അല്പം മനസുവച്ചപ്പോള്‍ തന്നെ അടുത്ത കാലത്ത് നിരവധി സംഘങ്ങളാണ് ഇത്തരം കള്ളക്കടത്തുകളുമായി ബന്ധപ്പെട്ടു പിടിയിലായത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ താണന്നു കരുതാനാവില്ല.

വനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ജില്ലകളിലാണ് കേരളത്തില്‍ ഇത്തരം കള്ളക്കടത്തുകളും അനുബന്ധപ്രവര്‍ത്തനങ്ങളും സജിവമായിരിക്കുന്നത്. കേരളത്തിലെ പാമ്പിന്‍വിഷം ശേഖരണത്തിന്റെയും കടത്തിന്റെയും പ്രധാനതാവളങ്ങളിലൊന്നു വയനാട് ജില്ലയാണെന്നാണ് സൂചന. അഞ്ച് മാസങ്ങള്‍ക്കുമുമ്പ് പാമ്പിന്‍വിഷം കടത്തുമായി ബന്ധപ്പെട്ട് നാലു പേര്‍ പിടിയിലായതോടെയാണ് പാമ്പിന്‍വിഷ മാഫിയ വയനാട് താവളമാക്കിയതായി സൂചന ലഭിച്ചത്. സംസ്ഥാനത്തെ വനമേഖലകളിലാണ് ഏറ്റവുമധികം പാമ്പുകളെ കണ്ടുവരുന്നത്. രാജവെമ്പാലയടക്കം ഉഗ്രവിഷമുള്ള പാമ്പുകള്‍ വയനാടന്‍ മലഞ്ചെരുകളില്‍ ധാരാളമുണ്ട്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പാമ്പുകളുടെ ആവാസ വ്യവസ്ഥ. പാമ്പ് വേട്ടക്കാര്‍ വയനാട്ടില്‍ താവളമടിക്കുന്നതും ഇതുകൊണ്ടു തന്നെ. മാത്രവുമല്ല, തമിഴ്നാട്, കര്‍ണാടക വനാതിര്‍ത്തി വയനാട് ജില്ല പങ്കിടുന്നതുകൊണ്ടു പാമ്പിന്‍ വിഷമാഫിയയ്ക്ക് സൌകര്യമൊരുക്കുന്നു. വയനാട്ടില്‍ അഞ്ചു മാസങ്ങള്‍ക്കുമുമ്പ് പിടിയിലായവരില്‍ ഒരാളൊഴികെയുള്ളവര്‍ അമ്പലവയല്‍, മാനന്തവാടി സ്വദേശികളായിരുന്നു.

ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഒരു ലിറ്റര്‍ പാമ്പിന്‍വിഷവുമായാണ് കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്നും സംഘം വയനാട്ടിലെത്തിയത്. വയനാട്ടില്‍ പാമ്പിന്‍ വിഷ കച്ചവടവുമായി ബ ന്ധ പ്പെട്ട പ്രവര്‍ത്തനങ്ങള്‍ വ ളരെ സജീവമാണെന്ന സൂചനയാണ് ഇത് നല്കിയത്. മാനന്തവാടി- ബാവലി-മൈസൂര്‍ റോഡ് ഇവര്‍ക്ക് അന്യസംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും അനുഗ്രഹമാണ്. പാമ്പിന്‍വിഷം ലിറ്ററിന് അന്താരാഷ്ട്ര വിപണിയില്‍ കോടികളാണ് വില. പിടിയിലായ സതീഷ്, സുരേഷ് എന്നിവര്‍ക്ക് അന്തര്‍ സംസ്ഥാന മാഫിയകളുമായി ബന്ധമുണ്െടന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരം. മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കും പാമ്പിന്‍വിഷം കടത്തിയിട്ടുണ്ട്. ബാംഗളൂര്‍ കേന്ദ്രീകരിച്ച് വന്‍ റാക്കറ്റുകളുമായി ഇത്തരക്കാര്‍ക്ക് ബന്ധമുണ്ട്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരം അംഗീകൃത പാമ്പു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമേ വിഷം ശേഖരിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പാമ്പിന്‍വിഷമെടുപ്പും കള്ളക്കടത്തും നടക്കുന്നത്. ഒരാഴ്ച മുമ്പ് പാമ്പിന്‍ വിഷവുമായി ബന്ധപ്പെട്ടു കണ്ണൂരില്‍ പിടികൂടിയിലായ നാരായണനും വയനാട്ടിലെ പാമ്പിന്‍ വിഷമാഫിയയുമായി ബന്ധമുണ്ട്.

വിഷമെടുപ്പു മാത്രമല്ല, ഉഗ്രവിഷമുള്ള പാമ്പുകളെപ്പോലും വിദഗ്ധമായി പിടിയിലൊതുക്കുന്ന നിരവധി പാമ്പു പിടിത്തക്കാരും വയനാട്ടിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു രാജവെമ്പാലകളെ പിടിയിലൊതു ക്കേ ണ്ട സാഹചര്യം വന്ന പ്പോള്‍ വനംവകുപ്പ് ആശ്രയിച്ചത് മാനന്തവാടിയി ല്‍ നി ന്നുള്ള രണ്ടു പേരെയായിരുന്നു. അന്നത് വനംവകുപ്പിനു സഹായമാ യെങ്കിലും പാമ്പിന്‍വിഷ വേട്ടയുടെ കഥകള്‍ നാടിന്റെ പല ഭാ ഗ ത്തുനിന്നും പുറത്തു വന്നതോടെ ഇ പ്പോള്‍ ഇവരും വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ചുരം കട ന്നെത്തിയ ചില സംഘങ്ങള്‍ മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു കൊടുക്കണമെന്ന ആവശ്യവുമായി പാമ്പാട്ടികളെയും മറ്റും സമീപിച്ചിരുന്നു. ഒരു മൂര്‍ഖന്‍ പാമ്പിന് പതിനായിരം രൂപയാണ് ഇവര്‍ വാഗ്ദാനം ചെയ്തത്. പാമ്പിനെ തൊലിയുരിഞ്ഞ് സ്റ്റഫ് ചെയ്ത് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാനാണെന്നാണ് ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനെ തുടര്‍ന്നു നാട്ടിലെ ചെറുകിട പാമ്പു പിടിത്തക്കാരില്‍ പലരും മൂര്‍ഖന്‍ പാമ്പിനെ തേടി സജീവമായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍, ക ണ്ണൂരില്‍ പാമ്പിന്‍ വിഷവുമായി മൂന്നു പേരെ പിടിച്ചതോടെ ഈ സംഘം മുങ്ങി.

വനമേഖലയായ വയനാട്ടിലെ പാമ്പുവേട്ടയുടെ കഥ ഇങ്ങ നയൊക്കെയാണെങ്കില്‍ നഗരവും ഗ്രാമങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന മലപ്പുറം ജില്ലയിലും ഇത്തരം മാഫിയകള്‍ രംഗത്തുണ്ട്. ജില്ലയിലെ തിരൂ രി ല്‍നിന്നും വനംവകുപ്പിന്റെ ഫ് ളൈയിംഗ് സ്ക്വാഡ് 14 പാമ്പു കളെ പിടിച്ചെടുത്തത് ഈ മാസം രണ്ടിനാണ്. പാമ്പു ഹു സൈന്‍ എന്ന കോരങ്ങത്ത് വട്ടപ്പറമ്പില്‍ ഹുസൈന്റെ വീട്ടില്‍നിന്നാണ് പതിനാലു വിഷപ്പാമ്പുകളെ പിടിച്ചത്. അറസ്റ്റിലായ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

1972- ലെ വനസംരക്ഷണ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഹുസൈന്റെ വീട്ടില്‍നിന്നും ഒരു മൂര്‍ഖനും ഒരു ചുരുട്ടയെയുമാണ് കണ്െടടുത്തത്. തുടര്‍ന്നു പറവണ്ണ കുന്നത്ത് ഹംസയുടെ വീട്ടിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് ഒമ്പത് മൂര്‍ഖന്‍, ഒരു ചുരുട്ട, രണ്ടു പെരുമ്പാമ്പുകള്‍ എന്നിവയെ കോടതിയില്‍ ഹാജരാക്കി. ഹംസ ഒളിവിലാണ്. പ്രത്യേക കണ്ണാടിക്കൂടിലാക്കിയാണ് ഇവയെ കോടതിയില്‍ കൊണ്ടുവന്നത്. കോടതിയില്‍ എത്തിക്കുന്നതിനു മുമ്പ് ചാലിയാര്‍ വെറ്ററിനറി സര്‍ജന്‍ ഇവയുടെ ആരോഗ്യസ്ഥിതിയും പരിശോധിച്ചു. പിന്നീട് കോടതിയുടെ നിര്‍ദേ ശപ്രകാരം ഇവയെ നിലമ്പുര്‍ കാട്ടില്‍ കൊണ്ടു വിട്ടു. കണ്ണൂരില്‍ പാമ്പിന്‍ വിഷവുമായി പിടിയിലായ നാലംഗസംഘം നല്കിയ വിവരത്തെ തുടര്‍ന്നാണ് ഹുസൈന്റെയും ഹംസയുടെയും വീടുകളില്‍ റെയ്ഡ് നടന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാമ്പുകളെ കൂട്ടിലിട്ടു വ ളര്‍ത്തിയതിനാണ് ഹുസൈന്റെ പേരില്‍ കേസെന്നും ഇയാള്‍ക്ക് പാമ്പിന്‍വിഷ വില്‍പ്പനക്കാരുമായി നേരിട്ടു ബന്ധമുള്ളതായി അറിവില്ലെന്നുമാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഹുസൈന്‍ പാമ്പ് ഹുസൈന്‍ ആയതിനു പിന്നിലും രസകരമായ കഥയുണ്ട്.

വര്‍ഷ ങ്ങള്‍ക്കുമുമ്പ് തിരൂര്‍ പോലീസ് സ്റ്റേഷനിലെ കിണറ്റില്‍നിന്നും വെള്ളവെമ്പാലയെ പിടികൂടിക്കൊണ്ടാണ് പാമ്പു പിടിത്തക്കാരനെന്ന നിലയില്‍ ഹുസൈന്‍ രംഗത്തു വരുന്നതും പേരെടുക്കുന്നതും. പിന്നീട് നാട്ടിലെവിടെ പാമ്പിനെ കണ്ടാലും നാട്ടുകാര്‍ ഹു സൈനെ തേടിയെത്തും. താന്‍ പാമ്പി നെ പിടിക്കുന്നത് നാട്ടുകാരെ സഹായിക്കാനാണെന്നാണ് ഹുസൈനും കുടുംബാംഗങ്ങളും പറയുന്നത്. ഇടയ്ക്ക് ഗള്‍ഫില്‍ പോയ ഹുസൈന്‍ പിന്നീട് മടങ്ങിയെത്തിയപ്പോഴും നാട്ടുകാര്‍ വിട്ടില്ല. ഹുസൈന്‍ നാട്ടുകാര്‍ക്കു വേണ്ടി പാമ്പു പിടിത്തം തുടര്‍ന്നു. അവസാനം പാമ്പു കേസി ല്‍ തന്നെ ഹുസൈന്‍ കുടു ങ്ങു കയുംചെയ്തു. ജനസേവനത്തിനു വേണ്ടി പാമ്പിനെ പിടിക്കുന്നയാള്‍ എന്തിനാണ് വീട്ടില്‍ വിഷപ്പാമ്പുകളെ വളര്‍ത്തുന്നതെന്നാണ് ഉത്തരം കിട്ടാത്ത ചോദ്യം.

(തുടരും)

2. വ്യാജരേഖയുണ്ടാക്കി ടാറില്‍ മുക്കിയത് കോടികള്‍
തിരുവനന്തപുരം:പൊതുമരാ മത്ത് വകുപ്പിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ടാര്‍ വാങ്ങി യെന്നു വ്യാജരേഖയുണ്ടാക്കി ഉ ദ്യോഗസ്ഥര്‍ കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. ഇത്തരത്തില്‍ 200 കോടിയോളം രൂപയുടെ ബില്ല് കരാറുകാര്‍ സംസ്ഥാനത്തൊട്ടാകെ മാറിയെടുത്തതായാണ് ആക്ഷേപം.

ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഘമാണ് വ്യാജബില്‍ ഉണ്ടാക്കി കോടിക്കണക്കിനു രൂപ തട്ടിയെടുത്തത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണു (ഐ.ഒ.സി) റോഡ് നി ര്‍മാണത്തിനുള്ള ടാര്‍ നല്‍കുന്നത്. ഐ.ഒ.സിയുടെ 10 ടണ്‍ ടാറിന് 23,500 യാണ് വില. ഇത് ഉപയോഗിക്കാതെ മറിച്ചു വിറ്റാല്‍ 1,70,000 രൂപ ലഭിക്കും. റോഡു പണിക്കായി അനുവദിച്ചു കിട്ടുന്ന ടാര്‍ പൂര്‍ണമായും ഉപയോഗിക്കാതെയാണു മറിച്ചു വില്‍ക്കുന്നത്. പല പണികളില്‍ നിന്നായി മാറ്റിവയ്ക്കുന്ന ടാര്‍ സ്വകാര്യ നിര്‍മാണങ്ങള്‍, ഗ്രാമ-ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ നടക്കുന്ന പണികള്‍ എന്നിവയ്ക്കുവേണ്ടി കരാറുകാര്‍ക്കു മറിച്ചു വില്‍ക്കുകയാണു ചെയ്യുന്നത്.

പാച്ചു വര്‍ക്കിനായി അനുവദിക്കുന്ന ടാറില്‍ പകുതിയും ഉപ യോഗിക്കാറില്ലെന്നു ആരോപ ണമുണ്ട്. ഒരു പാച്ച് വര്‍ക്കിന് 22 ബാരല്‍ ടാര്‍ ഉണ്ടാകും. ഇതില്‍ 14 ബാരല്‍ എ.ഇയുടെ അക്കൌണ്ടില്‍ നിക്ഷേപിക്കും. ഒരു പാച്ച് വര്‍ക്കിന് എട്ടു ബാരല്‍ ടാര്‍ റോഡില്‍ ഉപയോഗിക്കും. ബാക്കി വരുന്ന 14 ബാരല്‍ ടാര്‍ ഉണ്ടാകും. അങ്ങനെ അഞ്ചോ ആറോ പാച്ച് വര്‍ക്കിനു വന്ന ടാര്‍ മിച്ചം പിടിച്ച് അസിസ്റ്റന്റ് എന്‍ജിനീയറുടെ അക്കൌണ്ടില്‍ സൂക്ഷിക്കും. ഇതിനെ അസിസ്റ്റന്റ് എന്‍ജിനീയറും അസിസ്റ്റന്റ് എക്സികുട്ടീവ് എന്‍ജിനീയറും എക്സികുട്ടീവ് എന്‍ജിനീയറും ചേര്‍ന്ന് പുറത്തുള്ള റോഡു പണിക്ക് മറിച്ചു വില്‍ക്കും. ഈ ക്രമകേ ടിലാണു കൊച്ചിയില്‍ ഒരാളെ അറസ്റ്റു ചെയ്തത്. കേരളത്തിലെ 15 ഡിവിഷനുകളിലും ഇങ്ങനെ നടക്കുന്നതായി സൂചനയുണ്ട്.

ടാര്‍ സ്റ്റോക്കിനായി വ്യാജബില്ലിന്റെ രേഖകള്‍ ഉണ്ടാക്കുന്നതാണു തട്ടിപ്പിന്റെ തുടക്കം. ബിനാമി പേരുകളിലാണ് ഇതെല്ലാം ചെയ്യുന്നത്. അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, എക്സികുട്ടീവ് എന്‍ജീനീയര്‍ തുടങ്ങിയവര്‍ കണ്ടശേഷമാണു ഫയലുക ള്‍ പാസാക്കിപ്പോകുന്നത്.

യു.ഡി.എഫ് ഭരണത്തിന്റെ അ വസാന വര്‍ഷം 500 കോടി രൂ പയുടെ റോഡു പണിയാണ് നടന്നത്. 2005 വരെ നടന്ന പണിയുടെ ബില്ലുകളും ഇത്തരത്തില്‍ മാറിയിട്ടുണ്െടന്നു പരാതിയുണ്ട്. അതിനുശേഷമുള്ള ബില്ലുകളും മാറാനായി ഓഫീസുകളില്‍ സൂ ക്ഷിച്ചിരിക്കുകയാണ്.

ഇവയില്‍ പലതും വ്യാജ ബില്ലുകളാണെ ന്നും ആരോപണമുണ്ട്.

3. ഭക്ഷ്യ-ഔഷധ സുരക്ഷ: സാങ്കേതിക ഉപദേശം നല്‍കാമെന്നു യു.എസ്. സെക്രട്ടറി
കൊച്ചി: ഭക്ഷ്യ-ഔഷധ ഇറക്കുമതി മേഖലയില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്ത്യക്കു സാ ങ്കേതിക ഉപദേശം നല്‍കാന്‍ അ മേരിക്ക തയാറാണെന്ന് യു.എസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി മൈക്കിള്‍ ഒലിവിറ്റ്. അമേരിക്കയിലേക്കു ഭ ക്ഷ്യ-ഔഷധ ഉത്പന്നങ്ങള്‍ ക യറ്റുമതിചെയ്യുന്ന രാജ്യങ്ങളിലെ സംവിധാനങ്ങള്‍ നേരില്‍ കാണുന്നതിനായി എത്തിയ അദ്ദേഹം കൊച്ചി തുറമുഖത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ് മിനിസ ്ട്രേഷന്റെ മാതൃകയിലുള്ള സംവിധാനം നടപ്പാക്കുന്നതിനുള്ള സഹായം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിയുമായി കഴിഞ്ഞദിവസം ചെ ന്നൈയില്‍ ചര്‍ച്ച നടത്തി. അടുത്തദിവസം വാണിജ്യ, ഭക്ഷ്യ, വിദേശകാര്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന് മൈക്കിള്‍ ഒലിവിറ്റ് പറഞ്ഞു.

അമേരിക്കയില്‍നിന്ന് കൊച്ചിയി ലേക്ക് മാലിന്യങ്ങള്‍ കയറ്റുമതിചെയ്യുന്നതുസംബന്ധിച്ച ചോദ്യത്തിന് തങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതോ ടൊപ്പം കയറ്റുമതിചെയ്യുന്ന വയുടെ കാര്യത്തിലും പാലിക്കുന്നുണ്െടന്നു മാത്രമാണ് അദ്ദേഹം മറുപടി നല്‍കിയത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയ മൈക്കിള്‍ ആ യുര്‍വേദ ഔഷധരംഗത്തെ പ്രമുഖര്‍, സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. കൊച്ചിയി ലെ വിവിധ കയറ്റുമതി കേന്ദ്ര ങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

4. കറുകച്ചാലില്‍ വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ്; വ്യാപാരികള്‍ക്കെതിരേ കേസ്
കറുകച്ചാല്‍: കറുകച്ചാലിലെ വ്യാപാരസ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും താലൂക്ക് സപ്ളൈ ഓഫീസറുടെയും നേതൃത്വത്തില്‍ റെയ്ഡു നടത്തി.

എസ്.കെ. പച്ചക്കറിക്കടയില്‍ ഇന്നലെ ഉച്ചയോടെയെത്തിയ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രാജേഷ് സാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കടയുടമയും സംഘവും ചേര്‍ന്ന് തടഞ്ഞു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിന് കടയുടമ സന്തോഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെ ടു ത്തു.

ത്രാസ് പതിപ്പിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നത്തിന് തുടക്കമായത്. ത്രാസ് പുതുക്കുന്നതിന് നാലിരട്ടി തുക വര്‍ധിപ്പിച്ചതിനെതിരേ വ്യാ പാരികളും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത് തടസപ്പെടുത്തിയതെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഹോട്ടല്‍ രാജേശ്വരിയില്‍നിന്ന് ഗാര്‍ഹികാവശ്യത്തിനുള്ള നാലു സിലിണ്ടറുകളും പിടിച്ചെടുത്തു.

കറുകച്ചാല്‍, നെടുംകുന്നം, പത്തനാട്, ചങ്ങനാശേരി എന്നിവിടങ്ങളിലെ 80 ശതമാനം കടകളിലും പതിക്കാത്ത ത്രാസ് ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയ്ഡിനെത്തുടര്‍ന്ന് കറുകച്ചാലിലെ വ്യാപാരികള്‍ ഉച്ചയ ്ക്കുശേഷം രണ്ടുമുതല്‍ കടകളടച്ച് പ്രതിഷേധിച്ചു.

താലൂക്ക് സപ്ളൈ ഓഫീസര്‍ പി.വി ജോസഫ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ രാജേഷ് സാം, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ മിനി. പി. ഏബ്രഹാം, രതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

5. ഇക്സി ഫലിച്ചു; ഫാത്തിമാ ബീവിക്ക് കണ്‍മണികള്‍ നാല്
കൊടുങ്ങല്ലൂര്‍: വിവാഹിതരായി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാതിരുന്ന കൊടുങ്ങല്ലൂര്‍ കറുപ്പം വീട്ടില്‍ ഫാത്തിമാബീവി-ജബ്ബാര്‍ ദമ്പതികള്‍ക്ക് അപൂര്‍വ സന്താനലബ്ധി.

വന്ധ്യതാചികിത്സാരംഗത്ത് രാജ്യാന്തര പ്രശസ്തമായ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പിറ്റലില്‍ ഇക്സി ചികിത്സയിലൂടെ പൂര്‍ണ വളര്‍ച്ചയെത്തിയ നാലു കുഞ്ഞുങ്ങള്‍ക്കാണ് ഫാത്തിമാബീവി ജന്മം നല്കിയത്. നാലു കുട്ടികളെ ഒരേസമയം ഗര്‍ഭം ധരിക്കു മ്പോള്‍ മാസംതികഞ്ഞ പ്രസവം അസാ ധാരണമാണ്.

ഒരാണ്‍കുട്ടിയും മൂന്നു പെണ്‍കുട്ടികളുമാണ് ഇവര്‍ക്ക് പിറന്നത്. 1.46, 2.2, 2.09, 2.36 കിലോഗ്രാം തൂക്കമുള്ള കുട്ടികളും, അമ്മയും ആശുപത്രിയി ല്‍ ഡോ. രാജഗോപാലിന്റെ പ രിചരണത്തില്‍ സുഖമായിരിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡോ. സുഭാഷ്, ഡോ. സൌദാമിനി എന്നിവര്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.

ക്രാഫ്റ്റ് ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറും ചെയര്‍മാനുമായ ഡോ. സി. മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളുടെ പ്ര ത്യേക പരിചരണത്തിലൂടെയാണ് നാലു കുട്ടികളുടെ ജനനം സാധ്യമായത്.

സാധാരണയായി ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കു മ്പോള്‍ മാസം തികയാതെ പ്ര സവിക്കാനുള്ള സാധ്യത ഏ താണ്ട് 20 ശതമാന ത്തോളമാണെങ്കില്‍, മൂന്നു കു ട്ടി ക ളാകുമ്പോള്‍ 50 ശതമാനവും, നാലു കുട്ടി കളാകു മ്പാള്‍ ഏകദേശം 75 ശതമാനവുമാണ്. എന്നാല്‍ ഒന്നില്‍കൂടുതല്‍ കുട്ടികളെ ഗര്‍ഭം ധരിക്കു മ്പോ ള്‍ ക്രാഫ്റ്റില്‍ പത്തുശതമാനത്തില്‍ താഴെമാത്രമെ മാസം തികയാതെ പ്രസവിക്കുന്നുള്ളൂവെന്ന് ക്രാഫ്റ്റ് ഡയറക്ടര്‍ രഹ്ന അഷറഫ്, ഡോ. അംബു ജാക്ഷി, ഡോ.സൌദാമിനി, ഡോ. രാജഗോപാല്‍, ഡോ.സുഭാഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

1997ല്‍ ഡോ. മുഹമ്മദ് അ ഷ്റഫിന്റെ നേതൃത്വത്തില്‍ ഐ.യു.ഐ ഗര്‍ഭധാരണത്തിലൂടെ ഇവിടെ ഒരു പ്രസവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിക്കും ജന്മം നല്കിയിരുന്നു. ഇതുവരെ ക്രാഫ്റ്റില്‍ 300ലധികം ദമ്പതികള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളും എണ്‍പതോളം ദമ്പതികള്‍ക്ക് ഒരു പ്രസവത്തില്‍ മൂന്നു കുട്ടികളും ജനിച്ചിട്ടുണ്ട്.

6. കോടികളുടെ കേന്ദ്രഫണ്ട് ആരോഗ്യവകുപ്പ് നഷ്ടപ്പെടുത്തുന്നു
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമവകുപ്പ് വിവിധ പദ്ധതികള്‍ക്കായി സംസ്ഥാന ആരോഗ്യവകുപ്പിന് അനുവദിച്ച കോടികളുടെ ഫണ്ട് വകമാറ്റിയും വിനിയോഗിക്കാതെയും നഷ്ടപ്പെടുത്തുന്നു.

2006-07 വര്‍ഷത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെ ന്റര്‍ അപ്ഗ്രേഡ് ചെയ്യാന്‍ ഒരു കോടി 80 ലക്ഷം രൂപ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് അനുവദി ച്ചെ ങ്കിലും ഈ തുക സംസ്ഥാ ന സര്‍ക്കാര്‍ വാങ്ങിയിട്ടില്ല. ദേശീയ ആരോഗ്യ ഗ്രാമീണ മിഷന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനു വേണ്ടി ഒരു കോടി 54 ലക്ഷം രൂപ കേന്ദ്ര ആ രോഗ്യകുടും ബ ക്ഷേമവകുപ്പ് സംസ്ഥാ ന ത്തിന് നല്‍കിയെങ്കിലും ഇത് വകമാറ്റി ചെലവഴിച്ചിരിക്കുകയാണ്.

പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കു വേണ്ടി കേന്ദ്രം രണ്ടു കോടി 27 ലക്ഷം അ നുവദിച്ചെങ്കിലും 44. 19 ലക്ഷം രൂപ മാത്രമാണ് വിവിധ ജില്ലകളില്‍ വിനിയോഗിച്ചത്.

നാലു കോടി 55 ലക്ഷം രൂപ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെഅറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയെങ്കിലും 68.85 ലക്ഷം മാത്രമാണ് വിനിയോഗിച്ചത്.

7. ദേശീയ പായ്ക്കപ്പലോട്ട മത്സരം 12 മുതല്‍ കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ ഓഫ്ഷോര്‍ സെയിലിംഗ് അസോസിയേഷന്റെ (ഒ.എസ്.എ) നേതൃത്വത്തില്‍ കൊച്ചിയില്‍ പായ്ക്കപ്പലോട്ട മത്സരം നടക്കും. ലക്ഷദ്വീപിലേക്കും തിരിച്ചും നടക്കുന്ന മത്സരം 12 മുതല്‍ 23 വരെയാണെന്നു ദക്ഷിണ മേഖലാ നാവിക സേനാ മേധാവിയും ഒ.എസ്.എ പ്രസിഡന്റുമായ വൈസ് അഡ്മിറല്‍ സുനില്‍ കെ.ദാംലേ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വെല്ലിംഗ്ടണ്‍ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. എട്ടു ടീമുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍-പോര്‍ട്ട് മത്സരം എറണാകുളം കനാലില്‍ നടക്കും. ഇതേ സമയം തന്നെ കൊച്ചി ഐ.എന്‍.ഡബ്ള്യു.ടി.സിയുടെ നേതൃത്വത്തില്‍ 18 യാത്രാബോട്ടുകള്‍ സെയില്‍ പരേഡ് നടത്തും. കടല്‍വഴിയുള്ള മത്സരയോട്ടം കൊച്ചിയില്‍ നിന്ന് 13-ന് ആരംഭിക്കും. ആകെ 14 ടീമാണ് മത്സരത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ടു ടീം തമിഴ്നാട് സെയിലിംഗ് അസോസിയേഷനില്‍ നിന്നും ഒരു ടീം കേരളാ യാച്ചിംഗ് അസോസിയേഷനി ല്‍ നിന്നുമാണ്.

ഈ മാസം 17-ന് ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തുന്ന സംഘത്തെ സ്ഥലത്ത് നാവിക സേന സ്വീകരിക്കും. തുടര്‍ന്ന് 19-ന് ആരംഭിക്കുന്ന മത്സര മടക്കയാത്ര ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ബി.വി.സെല്‍വരാജ് ഫ്ളാഗ് ഓഫ് ചെയ്യും. 23-ന് കൊച്ചി താജ് മലബാര്‍ ഹോട്ടലിലാണ് സമാ പന ചടങ്ങുകള്‍. 600 നോട്ടിക്കല്‍ മൈല്‍ ആണ് സംഘം മത്സരത്തിലുടനീളം താണ്ടുന്നത്.

8. വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ സ്വാതന്ത്യ്രം പരിമിതപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം: സമൂഹത്തില്‍ ശക്തമായ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ മുന്‍ചീഫ് സെക്രട്ടറി സി.പി നായര്‍ അ ധ്യക്ഷനായി രൂപീകരിച്ച വിദ്യാഭ്യാസപരിഷകരണ കമ്മിറ്റിയുടെ സ്വാതന്ത്യം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. സി.പി. എം പാര്‍ട്ടിനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കമെന്നറിയുന്നു.

ഏറെ വിവാദമായ പല നിര്‍ദേശങ്ങളിലും അയവ് വരുത്താന്‍ സി.പി.എം നേതൃത്വം വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു നിര്‍ദേശങ്ങളില്‍ പുനപരിശോധന നടത്താന്‍ സര്‍ക്കാര്‍ പരിഷ്കരണ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനകളുടെയും എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് വിവാദ നിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ പാര്‍ട്ടി നേതൃത്വം വിദ്യാഭ്യാസ മന്ത്രിയോടും സര്‍ക്കാരിനോടും ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസപരിഷ്കാരങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി തന്നിഷ്ടത്തോടെയാണു പെരുമാറുന്നതെന്നു സി.പി.ഐയും ആര്‍.എസ്.പിയും പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ആലോചിക്കാതെയാണ് മന്ത്രി പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാ ഹ ചര്യത്തിലാണു പാര്‍ട്ടിനേതൃത്വം ഇടപെടാന്‍ തീരുമാനിച്ചത്.

എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്ക് വിടുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കേണ്ടന്നാണു സി.പി.എം വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം. സ്കൂളുകളുടെ നടത്തിപ്പില്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കാനുള്ള കരട് നിര്‍ദേശവും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യം സി.പി നായര്‍ അ ധ്യക്ഷനായ കെ.ഇ.ആര്‍ പരിഷകരണ കമ്മിറ്റിയെ അറിയിച്ചു കഴിഞ്ഞു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് ത യാറാക്കുക.

എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്ന നിര്‍ദേശം പരിഷ്കരണകമ്മിറ്റി അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കില്ലെന്നാണ് അറിയുന്നത്. റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയാലും നടപ്പാക്കാനാവില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ ഉള്‍പ്പടെയുള്ള വര്‍ഗബഹുജനസംഘടനകളുടെ ആവശ്യമായിരുന്നു എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്ക് വിടണമെന്നത്. അതുകൊണ്ടുതന്നെ ഇതില്‍ വെള്ളം ചേര്‍ക്കുന്നത് സി.പി.എമ്മിനെതന്നെ പ്രതികൂലമായി ബാധിക്കും.

സമുദായ സംഘടനകളുടെ എതിര്‍പ്പ് കാരണം തത്കാലം നടപ്പാക്കേണ്ടന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. ഇതുവഴി എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

9. വില്പന നികുതി ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍
കട്ടപ്പന: ചെക്കുപോസ്റ്റില്‍ പരിശോധന നടത്താതെ സാധനങ്ങള്‍ കടത്തിവിട്ട കുറ്റത്തിന് വില്‍പനനികുതി ഇന്‍സ്പെക്ടറെ അന്വേഷണവിധേയമായി സസ്പെന്‍ഡു ചെയ്തു. കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ രണ്ടിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ബാബു ജോസഫാണ് സസ്പെന്‍ ഷനിലായത്.

ചെക്കുപോസ്റ്റ് കടന്നുവന്ന 5,70,000 രൂപയുടെ ഒരുലോറി വസ്ത്രങ്ങളും സ്റ്റേഷനറി സാധനങ്ങളും കട്ടപ്പനയില്‍ വില്‍പന നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു.

ഇതുസംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് ചെക്കുപോസ്റ്റിലെ ക്രമക്കേട് കണ്െടത്തിയത്.

ദിനംപ്രതി ഇതുവഴി കടന്നുപോകുന്ന നൂറുകണക്കിന് ചരക്ക് വാഹനങ്ങളില്‍ ഒരെണ്ണം മാത്രമാണ് കഴിഞ്ഞദിവസം പിടിയിലായത്.

1. ഇന്ത്യക്കാര്‍ക്ക് മലേഷ്യയില്‍ തൊഴില്‍ നിരോധം
ക്വാലാലമ്പൂര്‍: ഇന്ത്യ, ബംഗ്ലാദേശ് വംശജരെ തൊഴില്‍ മേഖലയില്‍ റിക്രൂട്ട് ചെയ്യുന്നതിന് മലേഷ്യന്‍ സര്‍ക്കാറിന്റെ വിലക്ക്. ഇന്ത്യന്‍ വംശജര്‍ക്കുനേരെ നടക്കുന്ന വംശീയ വിവേചനത്തിന്റെ പേരില്‍ നേരത്തേ മലേഷ്യയില്‍ ‘ഹിന്ദ്റാഫ്’ (ഹിന്ദു റൈറ്റ്സ് ആക്ഷന്‍ ഫോറം) എന്ന സംഘടനയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു.

മലേഷ്യന്‍ സര്‍ക്കാര്‍ ഇതിനെ നേരിട്ട രീതിയെ ഇന്ത്യന്‍ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ വംശജരുടെ പ്രതിഷേധത്തോടുള്ള പ്രതികരണമായാണ് പുതിയ നിയന്ത്രണമെന്ന് കരുതുന്നു. ഡിസംബര്‍ 31ന് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ പ്രമുഖ വിമാന ത്താവളങ്ങളിലും വിദേശ തൊഴിലാളികളുടെ പ്രവേശനം നിരോധിച്ചതായി ഉപപ്രധാനമന്ത്രി നജീബ് റസാക്കിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ ന്യൂസ് ഏജന്‍സി ‘ബര്‍നാമ’ റിപ്പോര്‍ട്ട് ചെയ്തു. ‘രാജ്യത്ത് വേണ്ടത്ര തൊഴിലാളികളുണ്ട്. അതിനാല്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ല്ലെന്ന് തൊഴില്‍മന്ത്രി എസ്. സാമി വേലു പറഞ്ഞു. ഇന്ത്യന്‍ വംശജനായ ഏക മന്ത്രിയാണ് ഇദ്ദേഹം.

പ്രതിരോധമന്ത്രി എ.കെ. ആന്റണി മൂന്നു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ദിവസമാണ് പുതിയ വാര്‍ത്ത പുറത്തു വന്നത്.

ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ളവരെ ജോലിക്കെടുക്കുന്നത് മരവിപ്പിക്കാന്‍ രണ്ടാഴ്ച മുമ്പുതന്നെ മലേഷ്യന്‍ മന്ത്രിസഭ തീരുമാനമെടുത്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

നിലവിലുള്ള ഇന്ത്യന്‍ ജോലിക്കാരുടെ തൊഴില്‍ അനുമതി പുതുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. മലേഷ്യയിലുള്ള ഇന്ത്യന്‍ വംശജര്‍ രാജ്യം വിടേണ്ട അവസ്ഥയിലേക്കാണ് കാര്യം നീങ്ങുന്നത്.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമായേക്കും. പ്രൊഫഷനലുകളടക്കം എല്ലാ വിഭാഗം തൊഴിലിനും നിയന്ത്രണം ബാധകമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
മലേഷ്യയിലെ 20 ലക്ഷത്തോളം വരുന്ന വിദേശ ജോലിക്കാരില്‍ ഇന്ത്യക്കാര്‍ എട്ടു ശതമാനത്തോളം വരും.

2. ഇടുക്കി ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ പരിശോധന; പട്ടയ രജിസ്റ്ററുകള്‍ പിടിച്ചെടുത്തു
തൊടുപുഴ: ഇടുക്കി ജില്ലയിലെ 64 വില്ലേജ് ഓഫീസുകളിലും ആറ് ഭൂമി പതിവ് (ലാന്റ് അസൈന്‍മെന്റ്) ഓഫീസുകളിലും പരിശോധന തുടങ്ങിയ റവന്യൂ ഉദ്യോഗസ്ഥര്‍ പട്ടയ രജിസ്റ്ററുകളും വ്യാജ ചെലാനുകളും പിടിച്ചെടുത്തു. മൂന്നാര്‍ ദൌത്യസംഘാംഗം കൂടിയായ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് നടപടി.

ചിന്നക്കനാല്‍ വില്ലേജിലെ ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണത്തില്‍ 64 വില്ലേജുകളിലായി 28,800 ഏക്കര്‍ ഭൂമി വ്യാജ പട്ടയം വഴി കൈയേറിയതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ എല്ലാ വില്ലേജ് ഓഫീസുകളും പരിശോധിക്കാനും രേഖകള്‍ പിടിച്ചെടുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഉടുമ്പന്‍ചോല താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട ഭൂമി പതിവ് ഓഫീസിലെ റെക്കോര്‍ഡ് റൂം, അലമാരകള്‍, മേശകള്‍ എന്നിവ ജില്ലാ കലക്ടര്‍ നേരിട്ടെത്തി സീല്‍ ചെയ്തു. ചിന്നക്കനാല്‍ വില്ലേജിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട രേഖകളാണ് സീല്‍ ചെയ്തത്. ഇടുക്കി, കട്ടപ്പന, രാജാക്കാട്, നെടുങ്കണ്ടം, മുരിക്കാശേരി, കരിമണ്ണൂര്‍ ഭൂമി പതിവ് (എല്‍.എ) ഓഫീസുകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ രേഖകള്‍ തിരുത്തി വ്യാജ പട്ടയവും ചെല്ലാനും ഉപയോഗിച്ചാണ് ഭൂമി കൈയേറുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഉടുമ്പന്‍ചോല താലൂക്കിലെ ലാന്റ് അസൈന്‍മെന്റ് ഓഫീസിലെ രേഖകള്‍ ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗും ദേവികുളം സബ്കലക്ടര്‍ രത്തന്‍ ഖേല്‍ക്കറും പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്ന് ’77നു ശേഷം വനം, റവന്യൂ ഭൂമി കൈയേറുന്നവര്‍ വ്യാജ പട്ടയം സൃഷ്ടിക്കുന്ന രീതി വ്യക്തമായി. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭൂമി പതിവ് ഓഫീസുകളില്‍ നമ്പര്‍ വണ്‍, ടു, ത്രീ രജിസ്റ്ററുകളുണ്ട്. നമ്പര്‍ വണ്‍ രജിസ്റ്റര്‍ പട്ടയ അപേക്ഷ സൂക്ഷിക്കുന്നതാണ്. നമ്പര്‍ ടു രജിസ്റ്ററില്‍ നല്‍കുന്ന ഭൂമിയുടെ സര്‍വേ നമ്പര്‍, ഏക്കര്‍, പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയാണ്. നമ്പര്‍ ത്രീ രജിസ്റ്ററില്‍ പട്ടയം സ്വീകരിക്കുന്ന ആളുടെ ഒപ്പും മറ്റ് വിവരങ്ങളും.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കി ജില്ലയില്‍ പട്ടയത്തിന് അപേക്ഷ ക്ഷണിച്ചത്. സര്‍ക്കാരിലേക്ക് അടക്കേണ്ട തുക നല്‍കാന്‍ കഴിയാത്തതു മുതല്‍ ലാന്റ് അസൈന്‍മെന്റ് കമ്മിറ്റി അപേക്ഷ തള്ളിയതുവരെ ചൂണ്ടിക്കാട്ടി പല അപേക്ഷകളും നിരസിച്ചു. എന്നാല്‍ മൂന്നു രജിസ്റ്ററുകളിലും അപേക്ഷയിലുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഈ രജിസ്റ്ററുകളിലെ പട്ടയം ലഭിക്കാത്ത അപേക്ഷകളില്‍ വ്യാജ പട്ടയങ്ങള്‍ ഭൂമി പതിവ് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ഉദ്യോഗസ്ഥരും ഭൂമാഫിയയും ചേര്‍ന്ന് ഉണ്ടാക്കുകയായിരുന്നു.

പട്ടയ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുകയും പട്ടയം നല്‍കാത്തതുമായ അപേക്ഷകളുടെ കണക്കെടുത്ത ശേഷം അതേ അപേക്ഷകരാണെന്ന വ്യാജേനയാണ് പട്ടയങ്ങള്‍ കൈപ്പറ്റിയത്. ഇതിനായി വ്യാജ ചെലാന്‍ ഫോറങ്ങള്‍ ഉപയോഗിച്ചു. ’68ലെയും ’71ലെയും പട്ടയ രജിസ്റ്ററുകളിലെ പട്ടയം കിട്ടാത്ത അപേക്ഷകരെ വ്യാജമായി അവതരിപ്പിച്ച് 2004ല്‍ കൈയേറിയ ഭൂമിക്കുവരെ പട്ടയം സംഘടിപ്പിച്ചു.
ഒരു വില്ലേജ് ഓഫീസില്‍ ശരാശരി 150 പട്ടയങ്ങളെങ്കിലും വ്യാജമായി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഇതനുസരിച്ച് 64 വില്ലേജുകളില്‍ 9600 വ്യാജ പട്ടയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഒരു പട്ടയം ഉപയോഗിച്ച് മൂന്നേക്കര്‍ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. ആകെ 28800 ഏക്കര്‍. ഇതിന്റെ രജിസ്റ്ററുകളും ചെലാനുകളുമാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സീല്‍ ചെയ്യുന്നത്.

3. സോഷ്യലിസം ഒഴിവാക്കേണ്ട: സുപ്രീംകോടതി
ന്യൂദല്‍ഹി: പാര്‍ട്ടി പരിപാടിയില്‍ നിന്നു സോഷ്യലിസം വെട്ടിക്കളയുന്നതിന് സി.പി.എം ചര്‍ച്ചകള്‍ തുടങ്ങിയിരിക്കെ ജുഡീഷ്യറി ആ സങ്കല്‍പത്തിനുവേണ്ടി രംഗത്ത്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് തള്ളി.

ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നാടായ കൊല്‍ക്കത്തയില്‍ നിന്നുള്ള ഗുഡ് ഗവേണന്‍സ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് അഡ്വ. ഫാലി എസ്. നരിമാന്‍ മുഖേന ഈ വിഷയം പരമോന്നത നീതിപീഠം മുമ്പാകെ എത്തിച്ചത്. ഒരു പ്രത്യേക മാനസികാവസ്ഥക്കോ ആശയസംഹിതക്കോ കൂറു പ്രഖ്യാപിക്കുന്നതിന് എന്ത് ന്യായമെന്നായിരുന്നു അവരുടെ ചോദ്യം.
‘കമ്യൂണിസ്റ്റുകള്‍ പറയുന്നതുപോലെ സങ്കുചിതമായെന്തിനാണ് സോഷ്യലിസത്തെ കാണുന്നത്? അതൊരു ക്ഷേമ സങ്കല്‍പമാണ്. ജനാധിപത്യത്തിന്റെ ഒരു മുഖം. അതിനു കൃത്യമായ എന്തെങ്കിലും അര്‍ഥമല്ല. വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത അര്‍ഥമാണുള്ളത്’ ^കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ സോഷ്യലിസം വിശ്വാസ പ്രമാണമായ രാഷ്ട്രീയ പാര്‍ട്ടിക്കേ അംഗീകാരം കൊടുക്കാവൂ എന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് നീക്കംചെയ്യണമെന്ന ഹരജിയിലെ ഭാഗം പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. സോഷ്യലിസത്തിനോട് കൂറു പ്രഖ്യാപിച്ചിട്ട് അതിനെതിരായുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം പിന്‍വലിക്കാമോ എന്നും ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രനും ജെ.എം. പഞ്ചലും ഉള്‍പ്പെട്ട ബഞ്ച് പരിശോധിക്കും. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു. 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസം എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. ഒറ്റ ആശയദിശയിലേക്ക് പൊതു കാഴ്ചപ്പാട് തിരിച്ചുവിടുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന പൌരാവകാശ സങ്കല്‍പത്തിനു വിരുദ്ധമാണെന്നാണ് നരിമാന്റെ വാദം.

4. വിദേശ തൊഴിലാളികളെ സംബന്ധിച്ച അബൂദബി സമ്മേളനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ
അബൂദബി: ഈ മാസം 23, 24 തീയതികളില്‍ അബൂദബിയില്‍ ചേരുന്ന വിദേശ തൊഴിലാളികളെ സംബന്ധിച്ച സമ്മേളനത്തെ ഇന്ത്യയും മറ്റും താല്‍പര്യപൂര്‍വം ഉറ്റുനോക്കുന്നു. പ്രവാസി തൊഴിലാളികളെ സംബന്ധിച്ച് മേഖലയില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ സമ്മേളനം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഗള്‍ഫിലെ ഏഷ്യന്‍ തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും വിശദമായി വിലയിരുത്തുന്ന സമ്മേളനം സുപ്രധാന നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചേക്കും.

ദീര്‍ഘകാലമായി ശമ്പളം നല്‍കാതെ ചില കമ്പനികള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതായ പരാതി പരിഹരിക്കാന്‍ യു.എ.ഇ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ നടത്തിയ പ്രക്ഷോഭ പരിപാടികള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊഴില്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനം. തൊഴിലാളികളുടെ ശമ്പളം ബാങ്കുകള്‍ മുഖേന വിതരണം ചെയ്യണമെന്ന നിര്‍ബന്ധ കല്‍പന നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു വരികയാണ്.

തൊഴില്‍ രംഗം കൂടുതല്‍ കാര്യക്ഷമമാകുന്നതിന്റെ ഭാഗമായാണ് മിഷന്‍ വിസാ സംവിധാനം നടപ്പാക്കിയത്. മുമ്പ് എണ്ണ കമ്പനികളില്‍ മാത്രം പരിമിതമായിരുന്ന മിഷന്‍ വിസാ സൌകര്യം തൊഴില്‍ രംഗങ്ങള്‍ക്കെല്ലാം ബാധകമാക്കിയെന്നത് ശ്രദ്ധേയമാണ്. തൊഴില്‍ അന്വേഷകര്‍ ഈ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ സ്ഥാനപതി തല്‍മീസ് അഹ്മദ് കഴിഞ്ഞ ദിവസം എംബസിയില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ അഭ്യര്‍ഥിക്കുകയുണ്ടായി. സന്ദര്‍ശക വിസയില്‍ യു.എ.ഇയിലെത്തി തൊഴില്‍ അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ഉണര്‍ത്തി.

അബൂദബിയില്‍ സമ്മേളനത്തിന്റെ അന്തിമ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചതായി തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. അറബ്^അന്താരാഷ്ട്ര തൊഴില്‍ സംഘടനകളുടെയും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. തൊഴിലാളികളെ കയറ്റി അയക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 12രാജ്യങ്ങളിലെ തൊഴില്‍ മന്ത്രിമാരുടെ സമ്മേളനവും പ്രത്യേകമായി ചേരും. അബൂദബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിലാണ് സമ്മേളനം നടക്കുക.

1. മലയാളികളുടെ പ്രശ്നം പഠിക്കാന് ‍വി.എസ്.ഗള്‍ഫിന്
ന്യൂഡല്‍ഹി: മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു പഠിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പ്രവാസി ഭാരതീയ ദിവസിലെ ഗള്‍ഫ് ചര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് സന്ദര്‍ശിക്കണമെന്നു പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അനുകൂല പ്രതികരണം.നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെന്നു പറയുന്നതല്ലാതെ പ്രവാസി മലയാളികള്‍ സംസ്ഥാനത്തു കാര്യമായ നിക്ഷേപം നടത്തിക്കാണുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമുണ്ട്. അതു വിനിയോഗിക്കണം.ഗള്‍ഫിലേക്കുള്ള വിമാനയാത്രയ്ക്കു വന്‍ ടിക്കറ്റ് നിരക്കു നല്‍കേണ്ടി വരുന്നതു പീഡനമാണെന്നു നേരത്തേ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ വി.എസ്. കുറ്റപ്പെടുത്തി. ഗള്‍ഫിലെ തൊഴിലാളികളില്‍ ഭൂരിപക്ഷവും ചുരുങ്ങിയ വേതനം വാങ്ങുന്നവരാണ്. നാട്ടിലെത്തുന്നതിനു നാട്ടുനടപ്പില്ലാത്ത യാത്രക്കൂലി നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

ഇക്കാര്യം പലവുരു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്.ഗള്‍ഫ് തൊഴിലാളികളില്‍ നല്ല പങ്കും പ്രതികൂല സാഹചര്യങ്ങളിലാണു ജോലി ചെയ്യുന്നത്. രാജ്യാന്തര തൊഴില്‍ സംഘടന നിശ്ചയിച്ചിരിക്കുന്ന നിരക്കിനെക്കാള്‍ വളരെ കുറവാണ് അവര്‍ക്കു ലഭിക്കുന്നത്.പ്രവാസി മലയാളികള്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്താനും എന്‍ആര്‍കെ ഗ്രാമം സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നു കേന്ദ്ര മന്ത്രിമാര്‍ പറയുന്നതല്ലാതെ നടപടിയുണ്ടാകുന്നില്ലെന്നു വി.എസ്. കുറ്റപ്പെടുത്തി.

2. പാല്‍ക്ഷാമത്തിനു പരിഹാരമായില്ല
തിരുവനന്തപുരം: പാല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നു മില്‍മ തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകളുടെ കീഴില്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ 20% വെട്ടിക്കുറയ്ക്കല്‍ തുടരുന്നു. ഏജന്റുമാരുടെ ബുക്കിങ് ഇത്രയും കുറച്ചു മാത്രമേ മില്‍മ സ്വീകരിക്കുന്നുള്ളൂ. ക്ഷാമം പരിഹരിക്കാന്‍ കര്‍ണാടകയില്‍നിന്നു ദിവസവും മൂന്നുലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഇറക്കുമതി ചെയ്യുന്നത്.

ഇതിന്റെ വില കര്‍ണാടക വര്‍ധിപ്പിച്ചതാണു പ്രതിസന്ധിkക്കു കാരണം.മില്‍മ ഇന്നലെ കൊല്ലത്തു വിതരണം ചെയ്തതു 95,000 ലിറ്റര്‍ പാല്‍. 1.25 ലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമുള്ളിടത്താണിത്. എന്നാല്‍, ആവശ്യമുള്ളതിന്റെ നാലിലൊന്നുപോലും കഴിഞ്ഞ രണ്ടാഴ്ചയായി കിട്ടുന്നില്ലെന്നു മില്‍മ ബൂത്ത് ഉടമകള്‍ പറയുന്നു. 3.8% കൊഴുപ്പ് അടങ്ങിയ ‘റിച്ച് പാല്‍ വിതരണം ഇന്നു കൊല്ലം ഡെയറിയില്‍ പുനരാരംഭിക്കും. ലിറ്ററിന് 22 രൂപയാണു വില.

ക്ഷാമം രൂക്ഷമായതോടെ ആഭ്യന്തര വിപണിയില്‍നിന്നു ലഭിക്കുന്ന പാലിന്റെ അളവും കുറഞ്ഞു.മില്‍മ എറണാകുളം യൂണിയനു കീഴില്‍ പാല്‍ ഉല്‍പാദനത്തില്‍ 40% കുറവുണ്ട്. ദിവസം 80,000 ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. കര്‍ണാടകയില്‍നിന്നാണു പാല്‍ കൊണ്ടുവരുന്നത്. ഇതുമൂലം ദിവസവും രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് എറണാകുളം യൂണിയന് ഉണ്ടാവുന്നതെന്ന് അധികൃതര്‍ പറഞ്ഞു.ഇടുക്കി ജില്ലയില്‍ പാല്‍ വിതരണത്തില്‍ കുറവുണ്ടായിട്ടില്ല. ഹൈറേഞ്ച് മേഖലയില്‍ തമിഴ്നാട്ടില്‍നിന്നുള്ള പാല്‍ എത്തുന്നുണ്ട്.

തൊടുപുഴ മേഖലയില്‍ മില്‍മ കൂടാതെ സ്വകാര്യ ഡെയറികളുടെ പാലും വിതരണത്തിന് എത്തുന്നു.

കോട്ടയത്തു പാല്‍ക്ഷാമം രൂക്ഷമാണ്. 150 കവര്‍ പാല്‍ എടുത്തിരുന്ന കടയില്‍ 35 എണ്ണം മാത്രമാണ് ഇന്നലെ കിട്ടിയത്.

മില്‍മ പാലിനു പത്തനംതിട്ട ജില്ലയിലും ക്ഷാമമുണ്ട്. സംഘങ്ങളില്‍ ആവശ്യത്തിനു പാല്‍ എത്തുന്നില്ല. പത്തനംതിട്ടയിലുള്ള ചില്ലിങ് പ്ളാന്റിലും പാല്‍ ആവശ്യത്തിനു ലഭിക്കുന്നില്ല.

ആലപ്പുഴയില്‍ മില്‍മ പാലിനു ക്ഷാമമില്ല. നിയന്ത്രണമൊന്നുമില്ലാതെ പാല്‍ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ദിവസം 70,000 ലിറ്റര്‍ പാലാണു വിതരണം നടത്തുന്നത്.ദിവസവും 20,000 ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍നിന്ന് ലിറ്ററിനു രണ്ടുരൂപ അധികവില നല്‍കി കൊണ്ടുവന്നാണു മില്‍മ മലബാറില്‍ വിതരണം നടത്തുന്നത്. ഇവിടെ തല്‍ക്കാലം പാലിനു ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. എന്നാല്‍, നഷ്ടം സഹിച്ച് എത്രകാലം കര്‍ണാടകയില്‍നിന്നു പാല്‍ കൊണ്ടുവരാന്‍ കഴിയുമെന്നതു സംബന്ധിച്ച് ആശങ്കയുണ്ട്.

കാസര്‍കോട് ജില്ലയില്‍ പാല്‍ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ 7,36,000 ലിറ്റര്‍ പാല്‍ ഉല്‍പാദനമുണ്ടായിരുന്നത് എട്ടരലക്ഷം ലിറ്ററായി വര്‍ധിച്ചു. എന്നാലും മില്‍മയ്ക്കു ജില്ലയില്‍ വിതരണത്തിനു പാല്‍ മതിയാകുന്നില്ല.

വയനാട് ജില്ലയില്‍ പാലിനു ക്ഷാമമില്ല. മില്‍മ മാത്രം വയനാട്ടില്‍നിന്ന് ഇപ്പോള്‍ പ്രതിദിനം 95,000 ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ഇതില്‍ 4,000 ലിറ്റര്‍ മാത്രമാണു വയനാട്ടില്‍ വിപണനം നടത്തുന്നത്.

3. വ്യാജ സിഡി: റെയ്ഡ് ശക്തമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സിഡിക്കെതിരെ റെയ്ഡ് ഊര്‍ജിതമാക്കുന്നു. കഴിഞ്ഞ ഒരു മാസം മാത്രം പതിനായിരത്തോളം വ്യാജ സിഡികള്‍ പിടികൂടിയതായി ഐജി: ഋഷിരാജ് സിങ്അറിയിച്ചു. പുതിയ മലയാളം, ഹിന്ദി, ഇംഗീഷ്, തമിഴ് സിനിമകളുടെ സിഡികളാണ് ഇതില്‍ ഏറെയും. കോട്ടയം, എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍നിന്ന് സിഡികള്‍ പിടിച്ചിരുന്നു.

പുതിയ സിനിമകളുടെ സിഡി ഇറങ്ങിയതായി വിവരം ലഭിച്ചാലുടന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പൊലീസിനെ അറിയിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തൊട്ടാകെ 5714 റെയ്ഡുകളിലൂടെ 834 പേരെ അറസ്റ്റ് ചെയ്തു. രണ്ടു ലക്ഷത്തിലേറെ സിഡികളാണു പിടിച്ചെടുത്തത്. 944 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസും നിര്‍മാതാക്കളുടെ സംഘടനയും കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാല്‍ ക്രിസ്മസിനു റിലീസ് ചെയ്ത ചിത്രങ്ങളുടെ വ്യാജ സിഡികള്‍ ഇതുവരെ വിപണിയില്‍ ഇറങ്ങിയിട്ടില്ല. അതിനു തൊട്ടുമുന്‍പു വരെ ഇറങ്ങിയ സിനിമകള്‍ വിപണിയില്‍ ലഭ്യമാണ്. വ്യാജ സിഡിയുമായി എത്തുന്ന വാഹനങ്ങള്‍ ചെക്ക് പോസ്റ്റിലും വഴിയിലും പൊലീസ് പിടികൂടുന്നുണ്ട്.

4. ജീവകാരുണ്യ സംഘടനകളെ നിരീക്ഷിക്കാന്‍ നിര്‍ദേശം
പാലക്കാട്: സംസ്ഥാനത്തെ ജീവകാരുണ്യ സംഘടനകളുടെയും ട്രസ്റ്റുകളുടെയും പ്രവര്‍ത്തനം കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വിദേശത്തു നിന്നടക്കം ഇവര്‍ക്കെത്തുന്ന പണത്തിന്റെ ഉറവിടം അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നറിയുന്നു.

കേരളം തീവ്രവാദികളുടെ താവളമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉൌര്‍ജിതമാക്കാനുള്ള നിര്‍ദേശം ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്കു അയച്ചിട്ടുണ്ട്. നിയമപ്രകാരമാണോ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആദ്യം അന്വേഷിക്കുക. ഓരോ സ്ഥാപനത്തിനും എത്ര ശാഖകള്‍ ഉണ്ടെന്നതും എത്ര പേര്‍ ഇതില്‍ പങ്കാളികളാണെന്നതും അന്വേഷിക്കും.

സ്ഥാപനത്തിന്റെ മാസവരുമാനം, പണത്തിന്റെ ഉറവിടം, ചെലവ് എന്നിവയും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്ത് സംഘടനയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ടുകളും പരിശോധനയില്‍ വരും. ട്രസ്റ്റിലേക്കും ചാരിറ്റബിള്‍ സൊസൈറ്റിയിലേക്കും വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന സംഭാവനകളുടെ കണക്കുകള്‍ ശേഖരിക്കും. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടെന്നു പ്രാഥമികാന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളിലും വിദേശികള്‍ വന്നുപോകുന്നതിനെക്കുറിച്ചും സൂചനകള്‍ ലഭിച്ചിരുന്നു.

5. ഇടമലയാര്‍: ചെമ്പ് തകിട് വാങ്ങിയതില്‍ തിരിമറി
തൃശൂര്‍: ഇടമലയാര്‍ പദ്ധതിയില്‍ ചെമ്പുതകിട് വാങ്ങിയതില്‍ 7.49 ലക്ഷം രൂപയുടെ തിരിമറി ഉദ്യോഗസ്ഥരും കരാറുകാരനും നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 2002 സെപ്റ്റംബര്‍ 12 മുതല്‍ 2003 ഒാഗസ്റ്റ് 13വരെയാണ് തിരിമറി നടന്നത്. മുന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ എം.എ. ബേബി, വി.ജെ. വര്‍ഗീസ്, കരാറുകാരനായ എറണാകുളം കടമകം ആനിക്കശേരി പോള്‍ രാജു എന്നിവരാണ് പ്രതികള്‍. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ട് ഇന്നലെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്.

6. തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ്
തിരുവനന്തപുരം: കരിഞ്ചന്തയ്ക്കും പൂഴ്ത്തി വയ്പിനുമെതിരെ ജില്ലാ റേഷനിംഗ് ഒാഫിസറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ്. പാളയത്ത് കണ്ണിമേറാ മാര്‍ക്കറ്റ്, മണക്കാട്, പേരൂര്‍ക്കട എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ തുടങ്ങിയ പരിശോധന ജില്ല മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് സിറ്റി റേഷനിംഗ് ഒാഫിസര്‍ പറഞ്ഞു.

ബില്ലിംഗിനനുസരിച്ച വില്‍പനയാണോ നടക്കുന്നത്, അളവുതൂക്ക നിയമങ്ങള്‍ ശരിയായി പാലിക്കുന്നുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്. കലക്ടറുടെ നിര്‍ദേശപ്രകാരം നടക്കുന്ന റെയ്ഡില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

7. ‘ആറാം ശമ്പളകമ്മിഷന്‍ ശുപാര്‍ശ ഇക്കൊല്ലം നടപ്പാക്കും’
ന്യൂഡല്‍ഹി: ആറാം ശമ്പള കമ്മിഷന്റെ ശുപാര്‍ശകള്‍ ലഭിച്ചാല്‍ ഇക്കൊല്ലം തന്നെ നടപ്പാക്കുമെന്ന് ധനമന്ത്രി പി. ചിദംബരം ഉറപ്പു നല്‍കി. കേന്ദ്ര ബജറ്റ് അവതരണത്തിന്റെ മുന്നോടിയായി വിവിധ വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായി തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്എംഎസ് പ്രസിഡന്റ് തമ്പാന്‍ തോമസിനെ മന്ത്രി അറിയിച്ചു. ആദായ നികുതി കണക്കാ ക്കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്തുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, തൊഴിലവ സരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളും വിവിധ യൂണിയനുകള്‍ ഉന്നയിച്ചു.

അശോക് സിങ്, രാജേന്ദ്ര സിങ് (ഐഎന്‍ടിയുസി), എം.കെ. പന്ഥെ, (സിഐടിയു), ഗുരുദാസ് ദാസ് ഗുപ്ത (എഐടിയുസി), തമ്പാന്‍ തോമസ്, ഉമ്റാവുല്‍ പുരോഹിത് (എച്ച്എംഎസ്), ഗിരീഷ് അവസ്തി (ബിഎംഎസ്), കൃഷ്ണ ചക്രവര്‍ത്തി, അശോക് ഘോഷ് (യുടിയുസി) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

8. എം.എഫ്. ഹുസൈനു കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനകരമായി ചിത്രീകരിച്ചുവെന്ന കേസില്‍ വിശ്രുത ചിത്രകാരന്‍ എം.എഫ്.ഹുസൈന് അഡീഷനല്‍ ചീഫ് മെട്രോപൊളീറ്റന്‍ കോടതി ഹാജരാകല്‍ നോട്ടീസ് അയച്ചു.

മാര്‍ച്ച് 29നു മുന്‍പു ഹുസൈന്‍ ഹാജരാകണമെന്നു നിര്‍ദേശിച്ച കോടതി അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നുവെന്നും കുറ്റപ്പെടുത്തി. അപ്പോളോ ആശുപത്രിയിലെ ഡോ. രാം പ്രതാപ് സിങാണ് പരാതിക്കാരന്‍. 2006ലാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.

9. റയില്‍വേ റിക്രൂട്ട്മെന്റ് പക്ഷപാതം: കര്‍ണാടകയിലെ പ്രക്ഷോഭം ദേശീയതലത്തിലേക്ക്
ബാംഗൂര്‍: റയില്‍വേയില്‍ ഗ്രൂപ്പ് ഡി ജീവനക്കാരെ നിയമിക്കുന്നതില്‍ കര്‍ണാടകക്കാരെ അവഗണിക്കുന്നതായി ആരോപിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ദേശീയതലത്തിലേക്കും വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും ജനതാദളും വ്യക്തമാക്കി.

റിക്രൂട്ട്മെന്റ് നടപടി റദ്ദാക്കണമെന്നും പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും മുന്‍ ഉപമുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ആവശ്യപ്പെട്ടു. പ്രശ്നം സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി കെ.എച്ച്. മുനിയപ്പ ലാലുപ്രസാദിന് കത്തയച്ചു.

10. മുന്‍കൂര്‍ ജാമ്യത്തിന് 10.27 കോടി; ഉത്തരവ് തടഞ്ഞു
ചെന്നൈ: പൊതുമുതല്‍ ദുരുപയോഗപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അണ്ണാ ഡിഎംകെ രാജ്യസഭാംഗം അഡ്വ. എന്‍. ജ്യോതി 10. 27 കോടി രൂപ കെട്ടിവയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് 15 വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.

അണ്ണാ ഡിഎംകെ ഭരണകാലത്ത് തമിഴ്നാടിനു വേണ്ടി കാവേരി ട്രിബ്യൂണല്‍ മുന്‍പാകെ ഹാജരാകാന്‍ നിയോഗിക്കപ്പെട്ട ജ്യോതി സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്നാണ് കേസ്.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ തരപ്പെടുത്തിയെന്നും തമിഴ്നാട് ഹൌസില്‍ അനധികൃതമായി താമസിച്ചുവെന്നും പരാതിയുണ്ട്.

11. ലാലുപാഠം ഒഴിവാക്കി
പട്ന: ബിഹാറില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥികള്‍ക്കായുള്ള ഹിന്ദി പാഠപുസ്തകത്തില്‍ കേന്ദ്രമന്ത്രി ലാലുപ്രസാദ് യാദവിനെക്കുറിച്ച് ഉള്‍പ്പെടുത്തിയിരുന്ന പാഠം ഒടുവില്‍ ഒഴിവാക്കി.

മിട്ടി കേ ഗൌരവ് (ദേശത്തിന്റെ അഭിമാനം) എന്ന പാഠം 1994ലാണ് ഗദ്യ സോപാന്‍ എന്ന പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ മുഖ്യമന്ത്രിമാരായ ഭോല പാസ്വാന്‍ ശാസ്ത്രി, കര്‍പൂരി ഠാക്കൂര്‍ എന്നിവര്‍ക്കൊപ്പം ലാലുവിന്റെ ജീവിതഗാഥയും ഉള്‍പ്പെടുത്തിയതോടെ പുസ്തകം വിവാദമുയര്‍ത്തിയിരുന്നു.

12. വെയ്റ്റ് ലിസ്റ്റിലുള്ള ടിക്കറ്റും ഇനി ഒാണ്‍ലൈനില്‍
ന്യൂഡല്‍ഹി: റയില്‍വേടിക്കറ്റ് കൌണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ റിസര്‍വേഷന്‍ ടിക്കറ്റിനു പുറമെ വെയ്റ്റ്ലിസ്റ്റിലുള്ള ടിക്കറ്റും ഒാണ്‍ലൈനില്‍ താമസിയാതെ ലഭ്യമാക്കും. അതിനായി പുതിയ സോഫ്റ്റ്വെയര്‍ തയാറാക്കിവരുന്നു.

പുതിയ റയില്‍വേ ബജറ്റില്‍ ഇൌ നിര്‍ദേശവും ഉണ്ടായേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയുള്ള റിസര്‍വേഷന്‍ 2006ല്‍ പരിമിതമായ തോതിലാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ എല്ലാ പ്രധാന ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Advertisements

1 അഭിപ്രായം

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

One response to “പത്രവാര്‍ത്തകള്‍ 10-01-08

  1. ഇതൊരുഗ്രന്‍ സേവനം തന്നെ. സംശ്യല്യ.
    മുഴുവനും ഒറ്റയിരുപ്പിനു വായിച്ചുവെന്നതാണ് സത്യം.
    ആശംസകള്‍ !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w