പത്രവാര്‍ത്തകള്‍ 08-01-08

ദേശാഭിമാനി
Sorry, this site is temporarily unavailable.
Please check back later.

സി.പി.എം. എറണാകുളം ജി�ാ സ�ളന വേദിയി� മുഖ്യമ�ി വി.എസ്. അച്യുതാന��, സംസ്ഥാന സെക്ര�റി പിണറായി വിജയ�, ഇ. ബാലാന�� എ�ിവ� ഉറ��ിലേ�ു വഴുതിയ�ാ�

1. കേരള ലോട്ടറി: ഉത്തരേന്ത്യന്‍ ലോബി 25 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു
തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ സമ്മാനത്തിന്റെ മറവില്‍ വടക്കേഇന്ത്യന്‍ സംഘം 25 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തു.
അധോലോകവുമായി അടുത്തബന്ധമുള്ളവര്‍പോലും ഇത്തരത്തില്‍ പണം വെളുപ്പിച്ചിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അന്യസംസ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ തടഞ്ഞുവച്ചിരുന്നതാണ്. തടഞ്ഞുവച്ച 80 ശതമാനം സമ്മാനങ്ങളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം വിതരണം ചെയ്യുകയായിരുന്നു.
കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നില്ല. എന്നാല്‍ 2003മുതല്‍ 2007വരെ കേരളത്തിന് പുറത്തുനിന്നുള്ള 576 പേര്‍ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. മുംബയ് ഭഗിചോള്‍ ഖല്‍ട്ടേര്‍ഗലി അമരാവതിയില്‍ ഇന്ദിരാ രാജേന്ദ്രകുമാര്‍ ജെയിന് രണ്ട് മാസത്തിനിടെ മൂന്ന് സമ്മാനങ്ങളാണ് ലഭിച്ചത്. ഒരു നറുക്കെടുപ്പില്‍ ഒരു കുടുംബത്തിലെ പലര്‍ക്കും സമ്മാനം ലഭിച്ചു. ചില നറുക്കെടുപ്പുകളില്‍ പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടകം, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്.
കേരളത്തില്‍ സമ്മാനം നേടുന്നവരെ കണ്ടെത്തി ടിക്കറ്റ് വാങ്ങുന്നിടത്തുനിന്നാണ് പണം വെളുപ്പിക്കലിന്റെ കളി ആരംഭിക്കുന്നത്. സമ്മാനത്തുകയില്‍ നിന്നും 33 ശതമാനം നികുതി ഈടാക്കിയശേഷം ബാക്കിതുകയാണ് ഭാഗ്യക്കുറി വകുപ്പ് നല്‍കുക. എന്നാല്‍, വടക്കേ ഇന്ത്യന്‍ സംഘത്തിന് ഈ ടിക്കറ്റ് നല്‍കിയാല്‍ മുഴുവന്‍ പണവും അവര്‍ കൊടുക്കും. ഇങ്ങനെയൊരു സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്ന് ലോട്ടറീസ് വകുപ്പിന് വ്യക്തമായ ബോധ്യമുണ്ട്. അവര്‍ കൂടുതല്‍ ചോദ്യം ചെയ്യാതിരിക്കാനാണ് ധനവകുപ്പിലെയും ലോട്ടറീസ് വകുപ്പിലെയും ഉന്നതര്‍ക്ക് കൈക്കൂലി കൊടുക്കുന്നത്.
കേരളത്തിനുപുറത്തുള്ളവര്‍ക്ക് തുടര്‍ച്ചയായി സമ്മാനം ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ലോട്ടറീസ് മുന്‍ഡയറക്ടര്‍ കെ.സുരേഷ്കുമാറാണ് പണം തടഞ്ഞുവച്ചത്.
ഇതിനെതിരെ ഉത്തരേന്ത്യക്കാരനായ ശ്രേയസ്കുമാര്‍ അച്ച ഹൈക്കോടതിയെ സമീപിച്ചു. ഈ സമയത്താണ് സുരേഷ്കുമാറിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയത്. കേസ് കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. ഇത്തരത്തില്‍ അനുകൂലവിധി സമ്പാദിച്ചവര്‍ക്കാണ് ഈ സര്‍ക്കാര്‍ ഒന്നുംനോക്കാതെ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

2. വിഭാഗീയത അന്വേഷിക്കണം: പി.ബി
ന്യൂഡല്‍ഹി: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടന്ന ആസൂത്രിത വിഭാഗീയതയെക്കുറിച്ച് പരിശോ ധിക്കാന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ നിര്‍ദ്ദേശം നല്‍കി.
സമ്മേളന നടത്തിപ്പിനായി പി.ബി നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ഫെബ്രുവരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുമ്പായി അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചതായി അറിയുന്നു.
കേരളത്തില്‍ നിന്ന് ലഭിച്ച പരാതികളുടെയും പി.ബിയുടെ പ്രാഥമിക അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.നേരത്തെ ഏരിയാ, ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പു കളുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് പരാതികള്‍ ലഭിച്ച പ്പോള്‍ അവ പരിശോധിച്ച് ആവശ്യമായവയില്‍ തിരുത്തല്‍ വരുത്താനുളള നിര്‍ദ്ദേശമാണ് പി.ബി നല്‍കിയിരുന്നത്. തിരുത്തല്‍ നടപടികള്‍ക്ക് ആവശ്യമായ പരിശോധന മാത്രമായിരുന്നു അപ്പോഴെല്ലാം നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇക്കുറി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന നിര്‍ദ്ദേശമാണ് പി. ബി നല്‍കിയിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ നടന്ന സമ്മേളനത്തിലെ വിഭാഗീയത അന്വേഷിക്കാനുളള നിര്‍ദ്ദേശം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ഉത്തരവാദികളാണ് എന്ന കുറ്റപത്രം കൂടിയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വിഭാഗീയത ഉണ്ടായില്ല എന്ന റിപ്പോര്‍ട്ടാണ് നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പി. ബിക്ക് നല്‍കിയിരുന്നത്. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന വിലയിരുത്തല്‍ കൂടിയാണ് പി.ബി യുടെ ഇപ്പോഴത്തെ നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിലെ വിഭാഗീയത പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. തിരുത്തല്‍ നടപടികള്‍ക്ക് അപ്പുറത്തേക്ക് കടുത്ത നടപടികള്‍ ഉണ്ടാവുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പരിശോധന ഏതു തലത്തില്‍ എങ്ങനെ നടത്തണമെന്നതിനെ ക്കുറിച്ചും വ്യക്തമായ സൂചനകളില്ല.

ഇതിനെതിരെ ഉത്തരേന്ത്യക്കാരനായ ശ്രേയസ്കുമാര്‍ അച്ച ഹൈക്കോടതിയെ സമീപിച്ചു. ഈ സമയത്താണ് സുരേഷ്കുമാറിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയത്. കേസ് കോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. ഇത്തരത്തില്‍ അനുകൂലവിധി സമ്പാദിച്ചവര്‍ക്കാണ് ഈ സര്‍ക്കാര്‍ ഒന്നുംനോക്കാതെ സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

മുതലാളിത്തത്തിന്റെ വക്താക്കള്‍ കുറ്റിയുംപറിച്ച് പോകേണ്ടിവരും: വി.എസ്
ആലുവ: ശാസ്ത്രീയ സോഷ്യലിസം പരിപാടിയായി അംഗീകരിച്ച പാര്‍ട്ടിയാണ് സി.പി.എം
എന്നും മുതലാളിത്തത്തിനുവേണ്ടി വാദിക്കുന്നവര്‍ കുറ്റിയുംപറിച്ച് പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ആലുവയില്‍ സി.പി.എം
എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പോളിറ്റ് ബ്യൂറോ അംഗംകൂടിയായ വി.എസ്.
മുതലാളിത്തത്തില്‍ കുറച്ച് വികസനം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെ കടത്തിവെട്ടുന്നതാണ് അതിലെ ചൂഷണം. മുതലാളിത്തത്തിന് മരണവാറണ്ട് പ്രഖ്യാപിച്ചവരാണ് തൊഴിലാളി വര്‍ഗപ്രസ്ഥാനം. മുതലാളിത്തേതര മാര്‍ഗങ്ങളിലൂടെ ശാസ്ത്രീയ സോഷ്യലിസം നടപ്പാക്കുകയാണ് സ്വന്തം പരിപാടിയെന്ന് ജനസമക്ഷം പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും പൊതുമേഖലയെയും സഹകരണമേഖലയെയും ശക്തിപ്പെടുത്തി ശാസ്ത്രീയ സോഷ്യലിസത്തിലേക്കുള്ള പാതയൊരുക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്. വി.എസ്. വിശദീകരിച്ചു.
മാര്‍ക്സിസം-ലെനിനിസത്തില്‍ വിട്ടുവീഴ്ചയ്ക്ക് സി.പി. എം. തയ്യാറല്ല. കമ്യൂണിസം പാടേ തകര്‍ന്നതിനുശേഷവും ജീവിച്ചുകൊള്ളാമെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു.
നാളെ വൈകിട്ട് അരലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനത്തോടെ സമ്മേളനം സമാപിക്കും.

പാര്‍ട്ടിയിലെ ആശയസമരങ്ങളെ ആര്‍ക്കും തടയാനാവില്ല
വിഭാഗീയത എന്ന പേര് വിളിച്ച് പാര്‍ട്ടിക്കുള്ളിലെ ആശയസമരങ്ങളെ നിരോധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് വി.എസ് പറഞ്ഞു. സി.പി.എം. ജീവനുള്ള പാര്‍ട്ടിയാണ്. അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ ആര്‍ക്കും അവകാശമുണ്ട്. പ്രശ്നങ്ങളെ ശരിയായ രീതിയില്‍ കണ്ടെത്താന്‍ ആശയസമരവും ചര്‍ച്ചയും ആവശ്യമാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിന് കേന്ദ്രനേതൃത്വം മാര്‍ഗരേഖകള്‍ നിശ്ചിയിച്ചിട്ടുണ്ട്. ആശയസമരങ്ങളിലൂടെയാണ് തൊഴിലാളിവര്‍ഗ പാര്‍ട്ടിയായി സ്ഫുടം ചെയ്തത്.
വി.എസ്. പറഞ്ഞു.

വി. എസ് വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ഇടപെടല്‍
തിരുവനന്തപുരം: യാതൊരു മറയുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനമാണ് ഔദ്യോഗിക നേതൃത്വം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നടത്തിയതെന്ന വി.എസ്. അനുകൂല വിഭാഗത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പി.ബിയുടെ ഇടപെടല്‍.
സമവായത്തിന്റെ പേരില്‍ പിണറായിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാനല്‍ തയ്യാറാക്കിയശേഷം അതിനെതിരെ മത്സരിക്കാന്‍ ഔദ്യോഗിക നേതൃത്വം തന്നെ അനുയായികള്‍ക്ക് രഹസ്യനിര്‍ദ്ദേശം നല്‍കിയെന്നാണ് ആരോപണം. പാനലില്‍ ശേഷി ച്ച വി.എസ്. പക്ഷക്കാരിലെ നോട്ടപ്പുള്ളികളെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു ലക്ഷ്യം. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട, നേമം എന്നീ നാല് ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും നഗരസഭാ ഡെപ്യൂട്ടി മേയറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉള്‍പ്പെടെ ഒമ്പതുപേരാണ് പുറത്തായത്. ഇതോടെ 43 അംഗ കമ്മിറ്റിയില്‍ 33 പേരുടെ വമ്പന്‍ ഭൂരിപക്ഷം പിണറായിപക്ഷം നേടി. സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മൂന്നുപേര്‍കൂടി മറുകണ്ടം ചാടിയതോടെ വി. എസ്. വിഭാഗത്തിന്റെ അംഗബലം ഏഴായി ചുരുങ്ങി.

3. സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ട്: ഉഴമലയ്ക്കലില്‍ 87 ഏക്കര്‍ അനുയോജ്യം
തിരുവനന്തപുരം : വലിയമലയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ ഉഴമലയ്ക്കലില്‍ ഐ. എസ്. ആര്‍. ഒയ്ക്ക് ബഹിരാകാശ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പറ്റിയ 87 ഏക്കര്‍ ഭൂമിയുണ്ടെന്ന് റവന്യൂ സ്പെഷ്യല്‍ ടീം കണ്ടെത്തി.
വനം വകുപ്പിന്റെ വക കശുമാവിന്‍ തോട്ടമാണെങ്കിലും ഐ.എസ്.ആര്‍.ഒയ്ക്ക് താത്പര്യമുണ്ടെങ്കില്‍ ഈ ഭൂമി പ്രത്യേകാനുമതിയോടെ ലഭ്യമാക്കാവുന്നതേയുള്ളൂവെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഇതിനുപുറമേ, വലിയമലയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരെ തൊളിക്കോട് 1000 ഏക്കര്‍ ഭൂമിയും പ്രയോജനപ്പെടുത്താനാകുമെന്ന് സ്പെഷ്യല്‍ ടീം ചൂണ്ടിക്കാട്ടുന്നു.
എല്‍.പി.എസ്.സിക്ക് സമീപം 1500- ഓളം പേരെ ഒഴിപ്പിക്കാതെ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാവശ്യമായ ഭൂമി ഏറ്റെടുക്കാനാവില്ല. ശാസ്തമംഗലം സ്വദേശിയായ ഒരു റിട്ട. ചീഫ് എന്‍ജിനിയര്‍ക്ക് 27 ഏക്കറും കല്ലമ്പലം സ്വദേശിയായ ഒരാള്‍ക്ക് 17 ഏക്കറുമാണ് അവിടെയുള്ളത്. ബാക്കിയെല്ലാം 20 സെന്റില്‍ താഴെയുളള സ്ഥലങ്ങളാണ്. ഇവയില്‍ പലതും ഭൂരഹിതര്‍ക്ക് പതിച്ചുകൊടുത്തതുമാണ്. ഇത്രയുംപേരെ ഒഴിപ്പിക്കാതെ ഭൂമി ഏറ്റെടുക്കാനാവില്ല. ഇവിടെ സെന്റിന് 25000 രൂപ വരെ വിലയുണ്ട്. റബര്‍ എസ്റ്റേറ്റിനാകട്ടെ 75000 മുതല്‍ ഒരു ലക്ഷം രൂപ വരെയും വിലയുണ്ട്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വലിയമലയില്‍ സ്ഥലം തന്നാല്‍ സ്വീകരിക്കാമെന്ന് പറഞ്ഞതല്ലാതെ ഏതു ഭൂമിയാണ് വേണ്ടതെന്ന് ഇനിയും ഐ.എസ്.ആര്‍.ഒ ചൂണ്ടിക്കാണിച്ചിട്ടില്ല. ഐ.എസ്.ആര്‍.ഒ കത്ത് നല്കാതെ തീരുമാനം എടുക്കാനാവില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. റവന്യൂ സ്പെഷ്യല്‍ ടീമിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അത് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മെര്‍ച്ചിസ്റ്റണ്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് ജനുവരി ഒമ്പതിന് കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്. അതിനുമുന്‍പ് ഐ. എസ്.ആര്‍.ഒ കത്ത് നല്‍കാതിരിക്കുന്നത് ബോധപൂര്‍വമാണെന്നും ആക്ഷേപമുണ്ട്.
വലിയമലയുമായി ബന്ധമില്ല: സേവി
അതേസമയം വലിയമലയില്‍ തനിക്ക് ഭൂമിയില്ലെന്നും അവിടെ നടക്കുന്ന ഭൂമിയിടപാടുകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റ് ഉടമ സേവി മനോമാത്യു അറിയിച്ചു. മറിച്ചുളള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സേവി പറഞ്ഞു.

4. സര്‍വ്വീസില്‍ പ്രവേശിക്കാത്ത 144 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
തിരുവനന്തപുരം : ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടയില്‍ പി.ജി പ്രവേശനം നേടി. കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാത്ത 144 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി ഉത്തരവിട്ടു.
പഠന കാലയളവില്‍ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കുവാനും ബോണ്ട് അനുസരിച്ച് സേവനം നടത്താത്തതിനുള്ള നഷ്ടപരിഹാരം ഈടാക്കുവാനുമാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റുമാണ് 1997ന് ശേഷമുള്ള ഈ കണക്കെടുപ്പ് നടത്തിയത്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം ജോലിക്ക് ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ 224 ഡോക്ടര്‍മാരെയും മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിലെ 175 ഡോക്ടര്‍മാരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. ഈ ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്തുവാനും നടപടി സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പളം പറ്റി ഉന്നതപഠനം നടത്തിയ ശേഷം തിരികെ പ്രവേശിക്കാത്ത ഡോക്ടര്‍മാരെ കുറിച്ച് മന്ത്രിക്ക് വിവരം ലഭിച്ചത്. 1997ന് ശേഷം മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പിജി പഠനം നടത്തിയ 22 ഡോക്ടര്‍മാരാണ് തിരികെ ജോലിയില്‍ പ്രവേശിക്കാത്തത്. ആരോഗ്യവകുപ്പില്‍ നിന്ന് 634 ഡോക്ടര്‍മാരാണ് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങലും പറ്റിക്കൊണ്ട് പി.ജി പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 512 പേര്‍ മാത്രമാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.

5. ചോദ്യ പേപ്പറിലെ പാളിച്ചകള്‍ അന്വേഷിച്ച് മേല്‍നടപടി: പി. എസ്.സി
തിരുവനന്തപുരം : സഹകരണ ബാങ്കിലെ ക്ളാര്‍ക്ക്/കാഷ്യര്‍ പരീക്ഷാ ചോദ്യപേപ്പറില്‍ ഉണ്ടായ പാളിച്ചകളെക്കുറിച്ച് അന്വേഷണം നടത്താന്‍ പി. എസ്.സി തീരുമാനിച്ചു.
ശരി ഉത്തരങ്ങള്‍ ഇല്ലാത്ത ഉത്തരപ്പട്ടിക നല്‍കിയതിനെയും സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ കടന്നുകൂടിയതിനെയും ഗൈഡില്‍ നിന്ന് ചോദ്യം പകര്‍ത്തിയതിനെക്കുറിച്ചുമാണ് അന്വേഷിക്കുക.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ‘കേരളകൌമുദി’ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗം ഈ തീരുമാനമെടുത്തത്. പി. എസ്.സിയുടെ എക്സാമിനേഷന്‍ കമ്മിറ്റിക്കാണ് അന്വേഷണച്ചുമതല. കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത പി. എസ്.സി യോഗത്തില്‍ ചര്‍ച്ച ചെയ്യാനാവുംവിധം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
ശരി ഉത്തരങ്ങള്‍ പട്ടികയില്‍ ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാലുടന്‍ ഈ ഉത്തരങ്ങള്‍ക്കുള്ള മാര്‍ക്കുകള്‍ കുറച്ചുകൊണ്ട് മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദ്ദേശം നല്‍കും. സിലബസിലില്ലാത്ത ചോദ്യങ്ങളുടെ കാര്യത്തിലും ഇതേ നടപടി തന്നെയാണുണ്ടാവുക. ഗൈഡില്‍നിന്ന് പകര്‍ത്തിയതായി ബോദ്ധ്യപ്പെട്ടാല്‍ പരീക്ഷ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അംഗങ്ങള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ കെ.വി. സലാഹുദ്ദീന്‍ കേരളകൌമുദിയോടു പറഞ്ഞു. പി. എസ്.സിക്ക് കളങ്കമുണ്ടാക്കുംവിധം ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അദ്ധ്യാപകരെ ബ്ളാക്ക്ലിസ്റ്റ് ചെയ്യാന്‍ കമ്മിഷനംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചു. ഹാള്‍ടിക്കറ്റ് വിതരണത്തിലുണ്ടായ കാലതാമസത്തെക്കുറിച്ച് പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ഓഫീസുകളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇതിന് മറുപടി നല്കുമെന്നാണറിയുന്നത്.

6. അക്രമവും ഭീകരതയും വളര്‍ത്തിയത് ആഗോളവത്കരണം : ഐ.ബി ഡയറക്ടര്‍
തിരുവനന്തപുരം : ആഗോളവത്കരണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ അക്രമങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചതായി ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ പി.സി. ഹല്‍ദര്‍ പറഞ്ഞു. പൊലീസ് ട്രെയിനിംഗ് കോളേജില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എളുപ്പമാക്കി. മൊബൈല്‍ ഫോണ്‍ തന്നെ ഉദാഹരണം. വിമാനയാത്രക്കാരുടെ എണ്ണവും കൂടി. ടെക്നോളജി വികസിച്ചതിന്റെ മറവില്‍ അത്യാധുനിക സ്ഫോടകവസ്തുക്കളും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണവും എത്തുന്നു. മുന്‍പ് അതിര്‍ത്തിയില്‍ മാത്രമായിരുന്ന ഭീകരപ്രവര്‍ത്തനം ഇപ്പോള്‍ രാജ്യത്ത് പലഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു – ഹല്‍ദര്‍ പറഞ്ഞു.
ഭീകരവാദത്തിനു പിന്നിലെ ആശയങ്ങളെ നേരിടാന്‍ ഇന്റലിജന്‍സ് സംവിധാനം പരിഷ്കരിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചില്‍ എസ്.ഐ തലത്തിലുള്ളവര്‍ക്കെങ്കിലും വിദഗ്ദ്ധ പരിശീലനം നല്‍കണം.
ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ഡി.പി സിന്‍ഹ, ഡി.ജി.പി രമണ്‍ ശ്രീവാസ്തവ എന്നിവരും പ്രസംഗിച്ചു. ഇന്റലിജന്‍സ് എ.ഡി.ജി.പി ജേക്കബ് പുന്നൂസ് സ്വാഗതവും ട്രെയിനിംഗ് എ.ഡി.ജി.പി എസ്. പുലികേശി നന്ദിയും പറഞ്ഞു.

7. വിലകൂട്ടാന്‍ മില്‍മയുടെ ‘കൃത്രിമ’ പാല്‍ക്ഷാമം?
തിരുവനന്തപുരം: പാല്‍ക്ഷാമമുണ്ടാക്കി വില വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണോ ‘മില്‍മ’? സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഏജന്റുമാര്‍ പറയുന്നത്.
കഴിഞ്ഞ നവംബറിലെ പാല്‍വില വര്‍ദ്ധനയാണ് ഇതിനാധാരമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ലിറ്ററിന് 17 രൂപയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതുവരെ പാല്‍ക്ഷാമത്തിന്റെയും നഷ്ടക്കണക്കിന്റെയും അന്തരീക്ഷം നിലനിറുത്താന്‍ ‘മില്‍മ’ ശ്രമിച്ചിരുന്നുവത്രെ. നവംബര്‍ 13 നാണ് വിലവര്‍ദ്ധന നിലവില്‍വന്നത്. ഇക്കുറിയും സമാനഅന്തരീക്ഷമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഏജന്റുമാര്‍ വിശദീകരിക്കുന്നു. പാല്‍ കിട്ടുന്നില്ലെന്നാണ് പ്രചരണങ്ങള്‍. മുന്നൂറ് കവര്‍ പാല്‍ (ടോണ്‍ഡ്മില്‍ക്ക്) കിട്ടിക്കൊണ്ടിരുന്ന ഏജന്റിന് 160 കവറാക്കി. കൊഴുപ്പില്ലാത്ത സ്മാര്‍ട്ട് മില്‍ക്ക് വാങ്ങല്‍ നിര്‍ബന്ധിതമാക്കി. ലിറ്ററിന് രണ്ടുരൂപ കൂട്ടിക്കൊണ്ട് (22 രൂപ) കൊഴുപ്പേറിയ റിച്ച് മില്‍ക്ക് വാങ്ങണമെന്നും നിബന്ധനവച്ചു. ഏറ്റവും ഒടുവിലായി ടോണ്‍ഡ് മില്‍ക്കിന് ഒരു ലിറ്ററിന് മൂന്നുരൂപ വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് മില്‍മ ഡയറക്ടര്‍ബോര്‍ഡ്.
അതേസമയം, കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവിന് ഇപ്പോള്‍ കുറവില്ലെന്നാണ് ‘മില്‍മ’ അധികൃതര്‍ പറയുന്നത്. അപ്പോള്‍ എന്തിനാണ് ഏജന്റുമാര്‍ക്ക് പാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നതിന് ഉത്തരമില്ല. കരാര്‍ പ്രകാരമുള്ള ഒന്നരലക്ഷം ലിറ്ററും അതുകൂടാതെയുള്ള ഒന്നര ലക്ഷവും ചേര്‍ത്ത് കര്‍ണാടകത്തില്‍ നിന്ന് ദിവസവും മൂന്നുലക്ഷം ലിറ്റര്‍ പാല്‍ എത്തുന്നുണ്ടെന്ന് ‘മില്‍മ’ എം.ഡി. സഞ്ജീവ് കുമാര്‍ പട്ജോഷി പറഞ്ഞു. എങ്കിലും ചില ദിവസങ്ങളില്‍ കരാര്‍ പ്രകാരമുള്ള ഒന്നര ലക്ഷം ലിറ്ററേ തരികയുള്ളൂ. ആ ദിവസങ്ങളില്‍ ക്ഷാമമുണ്ടാവുമെന്നും അദ്ദേഹം വിശദീകരിച്ചു. 30 കോടിയാണ് മില്‍മയുടെ മൊത്തം നഷ്ടം. ഇത് കുറയ്ക്കാനാണ് വിലവര്‍ദ്ധന ആവശ്യപ്പെടുന്നതെന്നും സഞ്ജീവ്കുമാര്‍ പട്ജോഷി പറഞ്ഞു.

8. ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് പദ്ധതി തുക വിനിയോഗത്തിലെ വീഴ്ചയ്ക്കു കാരണമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
പ്ളാന്‍ ഫണ്ടിനുമേല്‍ ധനകാര്യവകുപ്പ് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. അഞ്ചുകോടി രൂപവരെയുള്ള തുകകള്‍ ശമ്പള ദിനത്തില്‍പ്പോലും പിന്‍വലിക്കാന്‍ അനുവദിക്കാറുണ്ട് – ‘കേരളകൌമുദി’യോടു സംസാരിക്കവേ ഡോ. തോമസ് ഐസക് പറഞ്ഞു. പദ്ധതി തുക ചെലവഴിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി പരിതാപകരമാണ്. സാമ്പത്തികവര്‍ഷത്തിന്റെ ഒമ്പതുമാസം പിന്നിട്ടിട്ടും 30 ശതമാനം പദ്ധതി തുകയേ വിനിയോഗിച്ചിട്ടുള്ളൂ. പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതില്‍ യാതൊരു കാലതാമസവും വരുത്തിയിട്ടില്ല. നിലവിലുള്ള സ്കീമുകള്‍ക്ക് പുതുതായി ഭരണാനുമതി ആവശ്യവുമില്ല. ഒരുകോടിരൂപയില്‍ താഴെയുള്ള സ്കീമുകള്‍ക്ക് അതതു വകുപ്പിനു തന്നെ അനുമതി നല്‍കാവുന്നതാണ്. എന്നാല്‍, പണം ചെലവഴിക്കാതെ അക്കൌണ്ട് മാറ്റി ബാങ്കിലിടുന്ന ഏര്‍പ്പാട് അനുവദിക്കാനാവില്ല. അത് ധനകാര്യ ഉത്തരവാദിത്വമില്ലായ്മയാണെന്ന് മന്ത്രി പറഞ്ഞു.
ബ്യൂറോക്രസിയുടെ ഗുരുതരമായ വീഴ്ച
പദ്ധതി തുക വിനിയോഗിക്കുന്നതിലും ഭാവനാപൂര്‍ണമായ പദ്ധതികള്‍ തയ്യാറാക്കുന്നതിലും ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. കഴിവും പേരും ഉള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്മാര്‍ ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ അതും കുറവായിരിക്കുന്നു. കാര്യക്ഷമതയുള്ള സംസ്ഥാന സര്‍വീസ് രൂപീകരിക്കാതെ ഇതിന് പരിഹാരം കാണാന്‍ കഴിയില്ല. പ്രൊമോഷനില്‍ ഉറച്ചുനില്‍ക്കാതെ കഴിവുള്ളവരെ പരിഗണിക്കണം – ഐസക് അഭിപ്രായപ്പെട്ടു. പദ്ധതി അവലോകനയോഗം ജനുവരി ഒടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിപക്ഷം സഹകരിച്ചാല്‍ സമ്പൂര്‍ണ ബഡ്ജറ്റ്
പ്രതിപക്ഷംകൂടി സഹകരിച്ചാലേ ഇക്കുറി സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കാനാവുകയുള്ളൂവെന്ന് മന്ത്രി ഐസക് പറഞ്ഞു. അങ്ങനെ പറ്റിയില്ലെങ്കില്‍ വോട്ട് ഓണ്‍ അക്കൌണ്ട് അവതരിപ്പിക്കും.
ഫെബ്രുവരിയില്‍ സി.പി.എം സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഓരോ ധനാഭ്യര്‍ത്ഥനയും ചര്‍ച്ച ചെയ്യാനും സബ്ജക്ട് കമ്മിറ്റികള്‍ കൂടാനും സമയം കിട്ടുമോ എന്ന് സംശയമാണ്. അതു പരിശോധിക്കേണ്ടിയിരിക്കുന്നു. ധനകാര്യ വകുപ്പിനെ സംബന്ധിച്ചിടത്തോളം എല്ലാം ഒന്നുപോലെയാണ്. കാരണം ബഡ്ജറ്റ് രേഖകള്‍ എല്ലാം തയ്യാറാക്കിയേ മതിയാവൂ. സഭയുടെ കാര്യോപദേശക സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. സമ്പൂര്‍ണ ബഡ്ജറ്റ് പാസാക്കിയാല്‍ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക വിനിയോഗിക്കാന്‍ മറ്റു തടസ്സങ്ങളുണ്ടാവില്ല. എന്നാല്‍, വോട്ട് ഓണ്‍ അക്കൌണ്ട് ആണ് പാസാക്കുന്നതെങ്കില്‍ ബഡ്ജറ്റില്‍ വകയിരുത്തുന്നതിന്റെ മൂന്നിലൊന്ന് തുകയേ വിനിയോഗിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ പ്രത്യേക ഭരണാനുമതി വേണ്ടിവരും.
മാര്‍ച്ചോടെ നില മെച്ചപ്പെടും: ഡോ.കെ.എന്‍. ഹരിലാല്‍
തിരുവനന്തപുരം : പദ്ധതി തുക വിനിയോഗം മാര്‍ച്ചോടെ നല്ല രീതിയില്‍ മെച്ചപ്പെടുമെന്ന് സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് അംഗം ഡോ. കെ.എന്‍. ഹരിലാല്‍ പറഞ്ഞു. ‘കേരളകൌമുദി’യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ഭരണകാലത്തുണ്ടായ വീഴ്ചകളാണ് ഒരു പരിധിവരെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം. ഓരോ വര്‍ഷവും പദ്ധതി തുക വെട്ടിക്കുറയ്ക്കുന്നതിലായിരുന്നു അവര്‍ക്കു താത്പര്യം. അന്ന് എല്ലാ പ്രധാന സ്കീമുകളും വഴിയാധാരമാവുകയായിരുന്നു.
കഴിഞ്ഞ പദ്ധതിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ഇനിയുള്ള മാസങ്ങളില്‍ പുരോഗതിയുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണം ചെലവഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ കാര്യമെടുത്താലും സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ടെന്ന് ഹരിലാല്‍ പറഞ്ഞു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പദ്ധതി വിനിയോഗം പൊതുവേ കൂടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

1. കേസ് കുടിശ്ശിക: ജഡ്ജിമാരെ നിരീക്ഷിക്കാന്‍ സംവിധാനം
ന്യൂദല്‍ഹി: തീര്‍പ്പാക്കുന്ന കേസുകളുടെ എണ്ണവും അതിനെടുക്കുന്ന സമയവുമടക്കം ജഡ്ജിമാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ആഭ്യന്തര സംവിധാനം വന്നേക്കും. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കുന്നതിനാണിത്. നിയമമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഇതിനായി സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു.

രാജ്യമാകെ വിവിധ കോടതികളില്‍ രണ്ടര കോടിയോളം കേസുകള്‍ കെട്ടിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. നിരീക്ഷണ സംവിധാനമുണ്ടെങ്കില്‍ ജഡ്ജിമാര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ദീര്‍ഘമായ അവധി നൂറിലേറെ ദിവസങ്ങള്‍ അപഹരിക്കുന്നുണ്ടെന്നും ഹൈക്കോടതികളുടെയും കീഴ്കോടതികളുടെയും അവധിദിനങ്ങള്‍ ഏകീകരിക്കുന്നത് പഠിച്ചുവരികയാണെന്നും സമിതി അധ്യക്ഷന്‍ ഇ.എം. സുദര്‍ശന നാച്ചിയപ്പന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

2. അബുദബിയില്‍ എല്ലാവര്‍ഷവും ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കണം; വൈകിയാല്‍ മാസം 300 ദിര്‍ഹം പിഴ
അബുദാബി: അബുദാബിയില്‍ ജോലി ചെയ്യുന്നവരെല്ലാം ഒരോവര്‍ഷവും അവരുടെ ഇന്‍ഷൂറന്‍സ് പുതുക്കിയിരിക്കണമെന്ന് ഹെല്‍ത്ത് അതോറിറ്റി ഇന്‍ അബുദാബി (ഹാദ്) വ്യക്തമാക്കി.

ഇന്‍ഷൂറന്‍സ് പോളിസി പുതുക്കുന്ന കാര്യം ഇന്‍ഷൂറന്‍സ് കമ്പനികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്ന ജോലിയും തൊഴില്‍ദാതാവിന്റേതാണ്. പുതുക്കുന്നതില്‍ വീഴ്ചവന്നാല്‍ വൈകുന്ന ഓരോ മാസത്തിനും ഓരോ ജീവനക്കാരനും 300 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തിയ സ്ഥാപനങ്ങളുടെ ട്രേഡ് ലൈസന്‍സ് മാത്രമേ ഇനി പുതുക്കി നല്‍കുകയുള്ളു. ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടെന്ന തെളിവ് ഹാജരാക്കിയാല്‍ മാത്രമേ ഇനി മുതല്‍ കമ്പനികള്‍ക്ക് തൊഴില്‍വിസ അനുവദിക്കൂ. വിസ പുതുക്കി നല്‍കുന്നതിനും ഇന്‍ഷൂറന്‍സ് നിര്‍ബന്ധമായിരിക്കും. ജീവനക്കാരന്റെയും അബുദാബിയിലുള്ള അവരുടെ കുടുംബത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുക എന്നത് തൊഴില്‍ദാതാവിന്റെയും സ്പോണ്‍സറുടെയും ബാധ്യതയായിരിക്കും.

മൂന്നുവര്‍ഷത്തിലൊരിക്കല്‍ വിസ പുതുക്കുമ്പോഴല്ല ഓരോവര്‍ഷവുമാണ് ഇന്‍ഷൂറന്‍സ് പുതുക്കേണ്ടതെന്ന് ഹാദ് ഡയറക്ടര്‍ ഡോ. ഫിന്‍ വ്യക്തമാക്കി. ഇന്‍ഷൂറന്‍സ് പോളസി പുതുക്കുന്ന കാര്യം ഇന്‍ഷൂറന്‍സ് കമ്പനികളെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പരിരക്ഷയില്ലാത്ത കാലയളവില്‍ ജീവനക്കാരനും കുടുംബത്തിനുമുണ്ടാകുന്ന മുഴുവന്‍ ആശുപത്രി ചെലവുകളും കമ്പനിയോ സ്പോണ്‍സറോ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

1. മത്സ്യ പ്ളാന്റില്‍ ദുര്‍ഗന്ധം; 15 കുട്ടികള്‍ കുഴഞ്ഞുവീണു
വൈപ്പിന്‍: അബാദ് ഫിഷറീസിന്റെ മാലിപ്പുറത്തുള്ള മത്സ്യ സംസ്കരണ യൂണിറ്റിലെ ട്രീറ്റ്മെന്റ് പ്ളാന്റില്‍ കെട്ടിക്കിടന്ന മലിനജലത്തില്‍ നിന്നു വമിച്ച ദുര്‍ഗന്ധത്തെത്തുടര്‍ന്നു 15 സ്കൂള്‍ വിദ്യാര്‍ഥികള്‍ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുംമൂലം മോഹാലസ്യപ്പെട്ടുവീണു. ഒരു അധ്യാപികയ്ക്കും മറ്റു മൂന്നുപേര്‍ക്കും ഛര്‍ദിയും അസ്വാസ്ഥ്യവും ഉണ്ടായി.

വിദ്യാര്‍ഥികളെ ഉടന്‍ മാലിപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിനാണു സംഭവം. സംസ്കരണ യൂണിറ്റിന്റെ തൊട്ടടുത്തുള്ള ഐ.ഐ.വി.യു.പി സ്കൂളിലെ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി (9), നിഷിത (10), മൈമൂത് (9), റഹിയമോള്‍ (9), രാഹുല്‍ (7), സെയ്ത് (9), അനില (9), ധന്യ (8), റിനില (9), കീര്‍ത്തന (9), രേഷ്മ (11), ആഷിത (11), ആതിര (11), ഷൈജ (10), ആഷിക് (11), അധ്യാപിക മിനി എന്നിവരാണ് കുഴഞ്ഞുവീണത്.

സമീപത്തെ കെ.എസ്.ഇ.ബി മാലിപ്പുറം സബ്സ്റ്റേഷനിലെ ജീവനക്കാരായ സുബിന്‍, പ്രദീപ്, രമേശന്‍ എന്നിവര്‍ക്കും അസ്വാസ്ഥ്യവും ഛര്‍ദിയും ഉണ്ടായി. സ്കൂളില്‍ ആദ്യ ബെല്ലടിച്ചതിനെത്തുടര്‍ന്ന് അസംബ്ളിക്കായി വിദ്യാര്‍ഥികള്‍ എത്തിയപ്പോഴായിരുന്നു ദുര്‍ഗന്ധം ഉയര്‍ന്നത്. അസ്വസ്ഥത കാട്ടിയ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റിയശേഷം സ്കൂളധികൃതര്‍ ഉടന്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

സംസ്കരണ യൂണിറ്റില്‍ മലിനജലം ട്രീറ്റ് ചെയ്യുന്ന പ്ളാന്റില്‍ രണ്ടാഴ്ചയിലധികമായി കെട്ടിക്കിടന്ന ജലം പുറത്തേക്ക് ഒഴുക്കാന്‍വേണ്ടി കെമിക്കല്‍ ഉപയോഗിച്ച് ട്രീറ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോഴായിരുന്നു അപകടകരമാംവിധം ദുര്‍ഗന്ധം പരന്നത്.

പ്ളാന്റില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുകുന്നതിനെതിരേ നേരത്തെതന്നെ പരാതി ഉയര്‍ന്നിട്ടുണ്െടന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തെതുടര്‍ന്ന് ഡിഎംഒ ഡോ. ടി.കെ. രമണിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ആശുപത്രിയിലെത്തി. ഞാറയ്ക്കല്‍ പോലീസ് കമ്പനിക്കെതിരേ കേസെടുത്തിട്ടുണ്ട്. അന്തരീക്ഷ മലിനീകരണമുണ്ടായതിനാണ് കേസെടുത്തിട്ടുള്ളതെന്ന് എസ്ഐ ടി.ആര്‍. രാജേഷ് ദീപികയോടു പറഞ്ഞു.

2. മൃഗങ്ങളുടെ കണക്കെടുത്തവര്‍ക്ക് നടപ്പു മിച്ചം
കോട്ടയം: നാടു മുഴുവന്‍ അലഞ്ഞു വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തവര്‍ക്ക് ഇതുവരെ പ്രതിഫലം നല്കിയില്ലെന്നാ ക്ഷേപം. കഴിഞ്ഞ ഒക്ടോബറിലാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. വീടുകള്‍ കയറിയിറങ്ങി മൃഗങ്ങളുടെ കണക്കെടുത്ത ആയിരക്കണക്കിന് യുവതി യുവാക്കള്‍ക്ക് ഉടന്‍ പ്രതിഫലം നല്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും നടപ്പ് മാത്രം മിച്ചം. ഒരു വീടിന് 10 രൂപയെങ്കിലും പ്രതിഫലം നല്കുമെന്നായിരുന്നു വാഗ്ദാനം.

മുന്‍ വര്‍ഷം വീടൊന്നിന് നാലര രൂപയായിരുന്നു. മൃഗങ്ങള്‍ എത്ര, അതിന്റെ കൂടിന്റെ അവസ്ഥ, തീറ്റ തുടങ്ങി വിശദമായ കാര്യങ്ങളാണ് ശേഖരിച്ചത്. വളര്‍ത്തു മൃഗങ്ങളുള്ള കുടുംബത്തിന്റെ വരുമാനം, ഭൂമി എത്ര തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തി. പഞ്ചായത്ത് അടിസ്ഥാനത്തിലായിരുന്നു കണക്കെടുപ്പ്. ഒരു വാര്‍ഡിലേക്ക് രണ്ടു പേര്‍ എന്ന കണക്കിന് ആയിരക്കണക്കിന് യുവതീയുവാക്കള്‍ ഇതില്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പു മുഖേനയായിരുന്നു കണക്കെടുപ്പ്. കണക്ക് കൈവശമായിട്ടും പ്രതിഫലത്തെക്കുറിച്ച് വകുപ്പ് അധികൃതര്‍ മൌനം പാലിക്കുകയാണ്.

3. എഎസ്ഐമാരുടെ പ്രമോഷന്‍ നിയമനം ഹൈക്കോടതി തടഞ്ഞു
കണ്ണൂര്‍: സീനിയോറിറ്റി മറികടന്ന് ഗ്രേഡ് എഎസ്ഐമാരായി പ്രമോഷന്‍ ലഭിച്ച 85 പേരുടെ നിയമനം ഹൈക്കോടതി ഇടപെട്ട് തടഞ്ഞു. യഥാര്‍ഥമായി പ്രമോഷന്‍ ലഭിക്കേണ്ട ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇതില്‍ ഗ്രേഡ് എഎസ്ഐമാരായി പ്രമോഷന്‍ ലഭിച്ച പലരും എഎസ്ഐമാരുടെ യൂണിഫോം അണിഞ്ഞ് പല സ്റ്റേഷനുകളിലും ചുമതലയേറ്റശേഷമായിരുന്നു കോടതിയുടെ ഉത്തരവ്. ഇതോടെ കണ്ണൂര്‍ ടൌണ്‍, ട്രാഫിക് സ്റ്റേഷന്‍ തുടങ്ങിയ നിരവധി സ്റ്റേഷനുകളില്‍ ചുമതലയേറ്റ പല ഗ്രേഡ് എഎസ്ഐമാര്‍ക്കും വീണ്ടും പഴയ യൂണിഫോം അണിയേണ്ടി വന്നിരിക്കുകയാണ്.

4. പട്ടയ രേഖകള്‍ ജില്ലാകളക്ടര്‍ പിടിച്ചെടുത്തു
തൊടുപുഴ: ഉടുമ്പഞ്ചോല താലൂക്കിലെ പട്ടയരേഖകള്‍ ജില്ലാ കളക്ടര്‍ അശോക്കുമാര്‍ സിംഗ് പിടിച്ചെടുത്ത് സീല്‍ ചെയ്തു. ഇ ന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ദേവികുളം സബ് കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ ക്കൊപ്പം നെടുങ്കണ്ടം താലൂക്ക് ഓഫീസിലെത്തിയ അശോക് കുമാര്‍ സിംഗ് പട്ടയരേഖകളുടെ ഫയല്‍ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ഭൂമി തട്ടിപ്പ് നടന്ന ചിന്നക്കനാല്‍ വില്ലേജിലെ രേഖകളാണ് ഇതി ല്‍പ്രധാനം. ചിന്നക്കനാല്‍ വില്ലേ ജില്‍ വ്യാജ തണ്ടപ്പേരുകള്‍ സൃഷ്ടിച്ച് നൂറുകണക്കിന് വ്യാജപട്ടയങ്ങള്‍ നിര്‍മിച്ചിരുന്നതായി നേരത്തേ കണ്െടത്തിയിരുന്നു.

ചിന്നക്കനാലില്‍ ഭരണകക്ഷി നേതാവ് ഇത്തരത്തില്‍ നിര്‍മിച്ച വ്യാജപട്ടയം ഉപയോഗിച്ച് എച്ച്.എന്‍.എല്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി കൈയേറിയിരുന്നു.

ചിന്നക്കനാലിലെ പട്ടയതട്ടിപ്പിനെക്കുറിച്ച് കളക്ടര്‍ അന്വേഷിച്ചുവരികയാണ്. ചിന്നക്കനാലിലെ ഭൂമിപതിവ് സംബന്ധിച്ച യാഥാര്‍ത്ഥ രേഖകള്‍ നഷ്ടപ്പെടാതിരിക്കാനാണ് പ്രധാനമായും രേഖകള്‍ പിടിച്ചെടുത്തത്. ഇവ താലൂക്ക് ഓഫീസിലെതന്നെ ഒരു മുറിയില്‍ സൂക്ഷിച്ച് പൂട്ടി കളക്ടര്‍ താക്കോല്‍ കൈവശം കൊണ്ടുപോയി.

5. താത്കാലികാശ്വാസം: 5000 ടണ്‍ അരിയെത്തി
തിരുവനന്തപുരം: അരിക്ഷാമം രൂക്ഷമായ കേരളത്തിനു താത്കാലിക ആശ്വാസം പകര്‍ന്ന് ആന്ധ്രപ്രദേശില്‍ നിന്ന് 5000 ടണ്‍ അരിയെത്തി. ആന്ധ്ര സര്‍ക്കാരും കര്‍ഷകരുമായുളള ലെവി പ്രശ്നം പരിഹരിക്കാനായില്ലെങ്കിലും ഇവിടത്തെ സ്ഥിതി ബോധ്യപ്പെടുത്താന്‍ സംസ്ഥാന പ്രതിനിധി സംഘത്തിന് കഴിഞ്ഞതോടെയാണിത്.

ആന്ധ്രയില്‍ ഈ മാസം 20 ന് ആരംഭിക്കുന്ന വിളവെടുപ്പ് ഉത്സവം കഴിഞ്ഞു മാത്രമേ അരി നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു നേരത്തെ ആന്ധ്ര സര്‍ക്കാര്‍.

ഒരാഴ്ച കൂടിയേ കേരളത്തിലെ പൊതുവിപണിയില്‍ അരി ആവശ്യത്തിനുണ്ടാകൂവെന്ന് ഉദ്യോഗസ്ഥ സംഘം ആന്ധ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അരി നല്‍കിയത്. കഴിഞ്ഞ ദിവസം സംസ്ഥാന ത്തെത്തിയ അരി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിപണിയിലെത്തിക്കും.

വിണ്ടും പ്രതിസന്ധി ഉണ്ടാകാതിരിക്കാനുമായി കൂടുതല്‍ ചര്‍ച്ചയ്ക്കായി 20- നു ശേഷം വീണ്ടും ആന്ധ്രയിലേക്കു പോകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ സിവില്‍ സപ്ളൈസ് എം.ഡി യോഗേഷ് ഗുപ്ത ദീപികയോട് പറഞ്ഞു.

1. ബജറ്റിന് മുന്നൊരുക്കം തുടങ്ങി; കോച്ച്ഫാക്ടറിയെക്കുറിച്ച് മിണ്ടാട്ടമില്ല
പാലക്കാട്: സേലം ഡിവിഷന് പകരമായി കേരളത്തിന് അനുവദിച്ച കോച്ച്ഫാക്ടറിയും പ്രഖ്യാപനത്തിലൊതുങ്ങിയേക്കും.

ഫിബ്രവരി 24ന് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നതിന് അവസാനവട്ട ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ തീരുമാനങ്ങളൊന്നും വന്നിട്ടില്ല. കേരളത്തിന്റെ സ്വന്തം തീവണ്ടിയായ അമൃത എക്സ്പ്രസ്സ് മേട്ടുപ്പാളയത്തേക്ക് നീട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടും ജനപ്രതിനിധികളും സര്‍ക്കാരും മൌനം പാലിക്കുകയാണ്. കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ ഈ മൌനം തുടര്‍ന്നാല്‍ ഫാക്ടറി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകും.

സേലം ഡിവിഷന് പകരമായി റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവ് കേരളത്തില്‍ നേരിട്ടെത്തിയാണ് പാലക്കാട്ടെ കഞ്ചിക്കോട്ട് കോച്ച്ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. 5,000 കോടി ചെലവുവരുന്ന ഫാക്ടറിക്കുവേണ്ടി കഞ്ചിക്കോട്ട് സ്ഥലം കണ്ടെത്തുകയും ചെയ്തു. സ്ഥലവും അടിസ്ഥാനസൌകര്യങ്ങളും ഉണ്ടെങ്കിലും ഇതുവരെ റെയില്‍വേ തുടര്‍നടപടികളെടുത്തിട്ടില്ല.

റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും റെയില്‍വേ ബോര്‍ഡ് ഇപ്പോള്‍ പരിശോധിച്ചുവരികയാണ്. ജനവരി 31 വരെ ഓരോ സംസ്ഥാനത്തുനിന്നും റെയില്‍വേ ഡിവിഷനുകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയാണ് രീതി. എന്നാല്‍ കോച്ച്ഫാക്ടറി സംസ്ഥാനത്തിന് ഉറപ്പാക്കുന്ന കാര്യത്തില്‍ ഒരുവിധ സമ്മര്‍ദങ്ങളും കേരളത്തില്‍നിന്ന് ഉയര്‍ന്നിട്ടില്ല.

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ച് സേലം വന്നപ്പോള്‍ അതിന് പ്രത്യുപകാരം എന്ന നിലയ്ക്കാണ് കോച്ച്ഫാക്ടറി അനുവദിച്ചത്. ആലപ്പുഴയില്‍ വാഗണ്‍ ഫാക്ടറിയും അനുവദിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്നതല്ലാതെ ലാലുപ്രസാദ് യാദവിന്റെ രണ്ടാമത്തെ കേരളസന്ദര്‍ശനത്തില്‍ ഇക്കാര്യം പരിശോധിക്കുകപോലും ചെയ്തില്ല.

5,000 കോടിയുടെ മുതല്‍മുടക്കില്‍ കോച്ച്ഫാക്ടറി വരുന്നത് കേരളത്തിന്റെ വ്യാവസായിക രംഗത്ത് വന്‍കുതിപ്പിന് കാരണമാകും. അനുബന്ധവ്യവസായങ്ങളും വരും.

നിലവില്‍ പഞ്ചാബിലെ കപൂര്‍ത്തലയിലും ചെന്നൈക്കടുത്ത് പെരമ്പൂരിലുമാണ് റെയില്‍വേ കോച്ച്ഫാക്ടറികള്‍ ഉള്ളത്. കപൂര്‍ത്തലയിലെ ഫാക്ടറി ഇന്ദിരാഗാന്ധിയുടെ കാലത്ത് പാലക്കാടിന് അനുവദിച്ചതായിരുന്നു എന്നാല്‍ സിഖുകാരെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഫാക്ടറി പിന്നീട് കപൂര്‍ത്തലയിലേക്ക് മാറ്റി.

കേരളത്തിന് കോച്ച്ഫാക്ടറി ലഭിക്കുന്നത് തടയാന്‍ റെയില്‍വേ സഹമന്ത്രി വേലു നേരത്തെതന്നെ ശ്രമം തുടങ്ങി. കേരളത്തില്‍ സ്ഥലവില കൂടുതലാണെന്നും അടിസ്ഥാനസൌകര്യങ്ങള്‍ കുറവാണെന്നുമാണ് വേലുവിന്റെ ആരോപണം. കേരളത്തിന്റെ പകുതി മുതല്‍മുടക്കില്‍ 2,500 കോടിക്ക് സേലത്ത് കോച്ച്ഫാക്ടറി പണിയാന്‍ സൌകര്യമൊരുക്കും എന്നും വേലു വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബജറ്റില്‍ ഫണ്ട് വകയിരുത്തി പ്രഖ്യാപനം വന്നാല്‍ മാത്രമേ കോച്ച്ഫാക്ടറി കേരളത്തിന് കിട്ടൂ. ഇതുറപ്പിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും കേന്ദ്രമന്ത്രിമാരും ഒരേപോലെ സമ്മര്‍ദം ചെലുത്തിയാല്‍ ഫാക്ടറി നമുക്ക് ലഭിച്ചേക്കും. മറിച്ചായാല്‍ സേലം ഡിവിഷന്‍ വന്നപ്പോള്‍ നമുക്കുണ്ടായ നഷ്ടംപോലെ കോച്ച്ഫാക്ടറിയും നഷ്ടസ്വപ്നമായി മാറും.

പുതിയ വണ്ടികള്‍ അനുവദിക്കുന്ന കാര്യത്തിലും പദ്ധതികള്‍ അനുവദിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളെപോലെ കേരളം നേരത്തെതന്നെ ശ്രമം തുടങ്ങിയാലേ പ്രയോജനം ലഭിക്കൂ.

2. അതിരപ്പിള്ളി: വിദഗ്ദ്ധ പഠനത്തിന് ശേഷമേ നടപ്പിലാക്കാവൂ _ പരിഷത്ത്
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന വൈദ്യുത മന്ത്രിയുടെ പ്രഖ്യാപനം ഉത്ക്കണ്ഠാജനകമാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വഹണസമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

ഈ പദ്ധതിക്കുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള പാരിസ്ഥിതികാഘാത പത്രിക അപൂര്‍ണവും അശാസ്ത്രീയവുമാണെന്നുള്ള ആക്ഷേപം ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ പല സംഘടനകളും ആദ്യമേതന്നെ ഉയര്‍ത്തിയിട്ടുള്ളതാണ്. നിര്‍ദ്ദിഷ്ട പദ്ധതി രൂപരേഖയില്‍ കാതലായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങള്‍ ഗണ്യമായി കുറയ്ക്കാമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അതിനായുള്ള ചില നിര്‍ദ്ദേശങ്ങള്‍ പൊതുതെളിവെടുപ്പിന്റെ അവസരത്തില്‍ ശാസ്ത്ര സാഹിത്യപരിഷത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

3. ഒരുമണിക്കൂര്‍നിന്ന് ജോലിചെയ്ത് റെയില്‍വേ ജീവനക്കാരുടെ പ്രതിഷേധം
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ജീവനക്കാര്‍ ഒടിഞ്ഞ കസേരകള്‍ ബഹിഷ്കരിച്ച് ഒരു മണിക്കൂര്‍ എഴുന്നേറ്റുനിന്ന് റിസര്‍വേഷന്‍ ജോലികള്‍ ചെയ്ത് പ്രതിഷേധിച്ചു. സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ തിരുവനന്തപുരം ഡിവിഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് തിരുവനന്തപുരത്തെ പ്രതിഷേധം. ആറുമണിക്കൂറില്‍ കൂടുതല്‍ കൌണ്ടറില്‍ ഇരുന്ന് ടിക്കറ്റ്വിതരണം നടത്തേണ്ട റിസര്‍വേഷന്‍ ക്ലാര്‍ക്കുമാര്‍ക്ക് കമ്പ്യൂട്ടര്‍ സംവിധാനത്തിനനുസൃതമായ കസേരകള്‍ നല്‍കുന്നതില്‍ അധികൃതര്‍ കാട്ടിയ അനാസ്ഥയ്ക്കെതിരെയായിരുന്നു പ്രതിഷേധം. ഡിവിഷണല്‍ സെക്രട്ടറി സി.എസ്. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.എം.യു.ഡി.വി. പ്രസിഡന്റ് എസ്. ഗോപീകൃഷ്ണ, ആര്‍. രമേശ്, കെ.എം. അനില്‍കുമാര്‍, ഇ.സി.ആര്‍.സി. കൌണ്‍സില്‍ ചെയര്‍മാന്‍ ജെ.നരേഷ് നാരായണന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

4. വേട്ട തുടങ്ങി; അഞ്ചംഗസംഘം അറസ്റ്റില്‍
തൃശ്ശൂര്‍:ഗുണ്ടകള്‍ കവര്‍ച്ചകള്‍ ആരംഭിക്കുകയും കൊലപാതകങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അഞ്ചംഗ ഗുണ്ടാ സംഘം വെസ്റ്റ്പോലീസിന്റെ പിടിയിലായി. ‘ഓപ്പറേഷ’നുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. കണിമംഗലം കവര്‍ച്ചയെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്.

ആമ്പല്ലൂര്‍ നെന്‍മണിക്കര പെരിഞ്ചേരി വീട്ടില്‍ ബെന്‍ഷോയ്(24), മണ്ണുത്തി എടയാട്ടുകുളം ജിംസണ്‍(28), അഞ്ചേരി അക്കരപ്പുറം വീട്ടില്‍ ശാമുവേല്‍ എന്ന കുഞ്ഞിമോന്‍(47), അഞ്ചേരി തരകന്‍ വീട്ടില്‍ സിജോ എന്ന സുഗ്രീവന്‍(27), ചിയ്യാരം കടവി വീട്ടില്‍ രഞ്ജിത്ത്(25) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ പൂത്തോളിനുസമീപം വഞ്ചിക്കുളത്തുള്ള ഒരു ഷെഡ്ഡിനടുത്തുനിന്നാണ് ഇവരെ അറസ്റ്റ്ചെയ്തത്. ഇവരില്‍നിന്ന് വാള്‍ ഇരുമ്പ് പൈപ്പ്, മുളകുപൊടി, പ്ലാസ്റ്റിക് കയര്‍ എന്നിവ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘം കവര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായ ജിംസണ്‍ എല്ലൊടിയന്‍ ഡേവിസ് വധക്കേസിലെ പ്രതിയാണ്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. രഞ്ജിത്ത് ദൊരൈബാബു വധക്കേസില്‍ പ്രതിയാണ്.

സിജോ എല്ലൊടിയന്‍ ഡേവിസ്, ദുര്‍ഗ്ഗാപ്രസാദ് വധക്കേസുകളിലും നിരവധിമോഷണക്കേസുകളിലും പ്രതിയാണ്.

കൊലചെയ്യപ്പെട്ട ദൊരൈബാബുവിന്റെ സംഘത്തിലെ മറ്റുള്ളവരെ നേരിടാനുള്ള ആസൂത്രണവും പ്രതികള്‍ നടത്തിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. ബാബുവിന്റെ അളിയന്‍ സന്ദീപാണ് ഇപ്പോള്‍ സംഘത്തെ നയിക്കുന്നത്. പ്രതികാരത്തിനൊരുങ്ങവെ ഇവരെ ആയുധങ്ങളുമായി ഒരു ബാറില്‍നിന്ന് പിടിച്ചിരുന്നു. ഈ കേസില്‍ സന്ദീപ് ജാമ്യത്തിലിറങ്ങിയിരുന്നു. ഇയാളെ ആക്രമിക്കാനുള്ള പദ്ധതിയാണ് ഇപ്പോള്‍ പിടിയിലായവര്‍ നടത്തിയിരുന്നതെന്നാണ് പോലീസിന് കിട്ടിയ വിവരം. എ.എസ്.ഐ.മാരായ കെ.ജെ.ചാക്കോ, ടി.വി.ഈനാശു, ഹെഡ്കോണ്‍സ്റ്റബിള്‍ ഗ്ലാഡ്സ്റ്റണ്‍, കോണ്‍സ്റ്റബിള്‍മാരായ അനില്‍, ബൈജു, ഷൈജു, കണ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

5. മലബാര്‍ സിമന്റ്സ്: വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കണം, സര്‍ക്കാര്‍ നടപടിയെടുക്കണം_ലോകായുക്ത
തിരുവനന്തപുരം: മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് അയയ്ക്കണമെന്നും അതനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ചിട്ടും അത് സര്‍ക്കാരിലേക്ക് അയയ്ക്കാതിരുന്ന ഡയറക്ടറുടെ നടപടിയെ ലോകായുക്ത വിമര്‍ശിച്ചു.

2000_ത്തിലാണ് മലബാര്‍ സിമന്റ്സിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. വിജിലന്‍സ് ഡിവൈ.എസ്.പി. നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 2004_ല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ഡയറക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചില്ലെന്നതാണ് പ്രധാന ആരോപണം. ഇത് ഗുരുതരമായ വീഴ്ചയാണെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു.

6. എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സി ക്ക് വിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു
vപഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍നോട്ടം

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സി ക്ക് വിടണമെന്നും പഞ്ചായത്തുകള്‍ക്ക് സ്കൂള്‍ നടത്തിപ്പില്‍ അധികാരം നല്‍കണമെന്നുമുള്ള നിലപാടുകളില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമായിരിക്കും പഞ്ചായത്തുകള്‍ക്ക് നാമമാത്രമായ അധികാരം.

ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച കെ.ഇ.ആര്‍. പരിഷ്കരണസമിതിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉയര്‍ന്നുവന്ന വ്യാപകമായ പ്രതിഷേധത്തിന്റെ വെളിച്ചത്തിലാണ് വിവാദ നിലപാടുകളില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവിധ സാമുദായിക നേതൃത്വങ്ങളും ഇടതുമുന്നണിയിലെ ഘടകകക്ഷികളും സര്‍ക്കാര്‍ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നത് പരിഷ്കരണ നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുപോകാനാകാത്ത സാഹചര്യം സംജാതമാക്കി. ഇതേത്തുടര്‍ന്ന് സി.പി.എം. നേതൃത്വമാണ് വിവാദ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

കെ.ഇ.ആര്‍. പരിഷ്കരണ സമിതിയെ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന്റെ മനംമാറ്റം അറിയിച്ചിട്ടുണ്ട്. ഇനി ഇതിനനുസൃതമായ രീതിയിലായിരിക്കും സമിതിയുടെ അന്തിമ ശുപാര്‍ശകള്‍ തയ്യാറാക്കുക. ഈ മാസം അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.

സ്കൂള്‍ നടത്തിപ്പിലും അക്കാദമിക കാര്യങ്ങളിലും പഞ്ചായത്തുകള്‍ക്ക് വിപുലമായ അധികാരങ്ങളാണ് കെ.ഇ.ആര്‍. പരിഷ്കരണ സമിതി പരിഗണിച്ചിരുന്നത്. പാഠ്യപദ്ധതി ചട്ടക്കൂട്ടിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക കാര്യങ്ങളിലടക്കം അധികാരം വകവെച്ചുകൊടുത്തിരുന്നു. പാഠ്യപദ്ധതി ചട്ടക്കൂട് നടപ്പിലാക്കുന്നതിനുള്ള കളമൊരുക്കാനാണ് കെ.ഇ.ആര്‍. പരിഷ്കരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.

പഞ്ചായത്തുകള്‍ക്ക് സ്കൂള്‍ നടത്തിപ്പില്‍ അധികാരം നല്‍കണമെന്ന ശുപാര്‍ശ ഏതാണ്ട് പൂര്‍ണമായിത്തന്നെ കെ.ഇ.ആര്‍. പരിഷ്കരണ സമിതി ഒഴിവാക്കും. പകരം സ്കൂളുകളുടെ പൊതുവായ മോണിറ്ററിങ്ങും ഇപ്പോള്‍ പഞ്ചായത്തുകള്‍ നിര്‍വഹിച്ചുപോരുന്ന അടിസ്ഥാന സൌകര്യ വികസന ചുമതലയും പഞ്ചായത്ത് തുടര്‍ന്നും വഹിക്കും. അധ്യാപകരുടെ മേല്‍ ശിക്ഷാ നടപടി കൈക്കൊള്ളുക, അക്കാദമിക രംഗത്ത് ഇടപെടാന്‍ അവസരം നല്‍കുക എന്നീ ശുപാര്‍ശകള്‍ കെ.ഇ.ആര്‍. പരിഷ്കരണ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കില്ല. മോണിറ്ററിങ് ചുമതല തന്നെ സര്‍ക്കാര്‍ സ്കൂളുകളുടെ മേല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കി സര്‍ക്കാര്‍ സ്കൂളുകള്‍ക്കുമേല്‍ പഞ്ചായത്തുകള്‍ക്ക് അക്കാദമികവും അവിടത്തെ അധ്യാപകരുടെമേല്‍ ശിക്ഷണാധികാരവും ഏര്‍പ്പെടുത്തിയാല്‍ അവ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് കെ.ഇ.ആര്‍. പരിഷ്കരണ സമിതി വിലയിരുത്തുന്നു. ഒരേ സിലബസ് പഠിപ്പിക്കുകയും ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്കൂളുകളില്‍ രണ്ടുതരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.

ഇതേസമയം എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സി ക്ക് വിടണമെന്ന ശുപാര്‍ശ കെ.ഇ.ആര്‍. പരിഷ്കരണ സമിതി മുന്നോട്ടുവെയ്ക്കും. സമിതിയുടെ ശുപാര്‍ശ വന്നാലും ഇക്കാര്യം പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. സമിതിയുടെ മുമ്പാകെ വന്ന നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും അധ്യാപക നിയമനം പി.എസ്.സി ക്ക് വിടണമെന്ന് ആവശ്യപ്പെടുന്നവയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കേണ്ടെന്നാണ് സമിതിയുടെ തീരുമാനം. സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കേണ്ടെന്നാണ് സമിതിയുടെ നിലപാട്.

കെ.ഇ.ആര്‍. പരിഷ്കരണം സംബന്ധിച്ച കരട് റിപ്പോര്‍ട്ടില്‍ വന്ന ഭൂരിഭാഗം വിവാദ നിര്‍ദ്ദേശങ്ങളും സമിതി പുതുക്കിയെഴുതുകയാണ്. പ്ലസ് ടു വരെയുള്ള അധ്യയന മാധ്യമം മലയാളമാക്കണമെന്ന നിര്‍ദ്ദേശം നിര്‍ബന്ധമാക്കില്ല. താത്പര്യമുള്ളവര്‍ക്ക് മലയാളത്തിലും പഠിക്കുകയും പരീക്ഷയെഴുതുകയും ചെയ്യാം എന്നാണ് പുതുക്കിയ നിര്‍ദ്ദേശം. സ്കൂള്‍ സമയം സംബന്ധിച്ചും കാതലായ മാറ്റമുണ്ടാകില്ല. രാവിലെ എട്ടു മുതല്‍ ഒന്നുവരെയെന്നതായിരുന്നു ആദ്യ നിര്‍ദ്ദേശം. ഇത് നിലവിലുള്ള രീതിയില്‍ തുടരാന്‍ അനുവദിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ജനവരി അവസാനം ചേരുന്ന കരിക്കുലം കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഭാഷാപഠനം സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപവും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടുകൂടി ഇല്ലാതാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

കെ.ഇ.ആര്‍. പരിഷ്കരണ സമിതിയുടെയും പാഠ്യപദ്ധതി ചട്ടക്കൂടിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്ലിം, ക്രിസ്ത്യന്‍, എന്‍.എസ്.എസ്. നേതൃത്വങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. സ്കൂളുകളിലെ സമയക്രമം മാറ്റുന്നത് മദ്രസാ പഠനത്തിനുള്ള അവസരം നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം സംഘടനകള്‍ വിപുലമായ പ്രചാരണം നടത്തി. നിയമനം പി.എസ്.സി ക്ക് വിടുന്നതിലൂടെ നിരീശ്വരവാദികളാകും വിദ്യാര്‍ഥികളെ പഠിപ്പിക്കുകയെന്ന ആക്ഷേപവുമായി ക്രിസ്ത്യന്‍, എന്‍.എസ്.എസ്. നേതൃത്വങ്ങളും പ്രചാരണം നടത്തി. മുന്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചവരെല്ലാം സര്‍ക്കാരിന് എതിരാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടുവലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

മുസ്ലിം നേതാക്കളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സ്കൂള്‍ നടത്തിപ്പില്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി വ്യക്തമാക്കിയിരുന്നു. എന്‍.എസ്.എസ്., ക്രിസ്ത്യന്‍ നേതാക്കളുമായി ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗം മിക്കവാറും ജനവരി 16 ന് നടക്കും.

7. ഐ.ടി. വികസനത്തിനു കൈപിടിക്കാന്‍ വിദേശമലയാളി വിദഗ്ദ്ധരുടെ കൂട്ടായ്മ
കൊച്ചി: കേരളത്തിന്റെ ഐ.ടി.വികസനത്തിന് ഊര്‍ജംപകരാന്‍ വിദേശമലയാളികളായ ഐ.ടി.വിദഗ്ദ്ധരുടെ കൂട്ടായ്മ. അമേരിക്ക ആസ്ഥാനമായുള്ള വന്‍ ഐ.ടി. സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ സപ്തംബറില്‍ അമേരിക്കയില്‍ രൂപീകൃതമായ കേരള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലൈന്‍സി (കിറ്റ)ന്റെ ആദ്യ യോഗം ഇല്‍ഫോ പാര്‍ക്കില്‍ തിങ്കളാഴ്ച ചേര്‍ന്നു.

യോഗം ഐ.ടി.സെക്രട്ടറി ഡോ. അജയ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ‘കിറ്റ’യുടെ നിര്‍ദേശങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ച നടത്തി യോജിച്ചുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ഐ.ടി.സെക്രട്ടറി പറഞ്ഞു. കേരളം ഐ.ടി.വികസനത്തിന് ഏറെ അനുയോജ്യമായ സംസ്ഥാനമാണെന്നത് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ പ്രചരിപ്പിക്കാന്‍ മലയാളികളായ ഐ.ടി.വിദഗ്ദ്ധര്‍ മുന്‍കൈയെടുക്കണമെന്ന് ടെക്നോപാര്‍ക്കിന്റേയും ഇന്‍ഫോ പാര്‍ക്കിന്റേയും സി.ഇ.ഒ ആയ രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.

ഹൈദരാബാദിലേക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപം വരാന്‍ കാരണം വന്‍ ഐ.ടി.സ്ഥാപനങ്ങളില്‍ ഉന്നതപദവികളിലിരിക്കുന്ന ആന്ധ്രക്കാരാണ്. അത്തരം പരിശ്രമം മലയാളികളായ ഉന്നതോദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകണമെന്ന് രാധാകൃഷ്ണന്‍ നായര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഐ.ടി.മേഖലയെ സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റായ കാഴ്ചപ്പാടുകള്‍ തിരുത്താന്‍ ഈ രംഗത്തെ മലയാളികള്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഐ.ടി.ഉപദേഷ്ടാവ് ജോസഫ് മാത്യു ആവശ്യപ്പെട്ടു.

ഐ.ടി.വികസനത്തില്‍ കേരളത്തിനുള്ള വിടവ് നികത്താന്‍ തങ്ങളാലായ ശ്രമം നടത്തുകയാണെന്ന് ‘കിറ്റ’ ചെയര്‍മാനും യു.എന്‍.പെന്‍ഷന്‍ ഫണ്ട് ചീഫ് ടെക്നോളജി ഓഫീസറുമായ ജോര്‍ജ് എബ്രഹാം പറഞ്ഞു.

സറ്റും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കിറ്റ ഡയറക്ടര്‍ സണ്ണി ജോണ്‍ നന്ദി പറഞ്ഞു.

8. ഇന്ത്യയുടെ ഔഷധനയത്തില്‍ കാതലായ മാറ്റം വരും_കേന്ദ്ര ആരോഗ്യമന്ത്രി
ചെന്നൈ: ഇന്ത്യയുടെ ഔഷധനയത്തില്‍സമൂലമായ മാറ്റം അടുത്തുതന്നെ നിലവില്‍ വരുമെന്ന്കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് പറഞ്ഞു. ”ഔഷധങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിന് പകരം പരിശോധിക്കുന്നതിനുമായി സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റി ഓഫ് ഇന്ത്യ രൂപവത്കരിക്കും. ഔഷധനയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലും സാങ്കേതികതലത്തിലും രണ്ട് കമ്മിറ്റികള്‍ രൂപവത്ക്കരിച്ചിട്ടുണ്ട്”. ചെന്നൈയില്‍ തിങ്കളാഴ്ച അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി മൈക്കില്‍ ലെസിറ്റിനൊപ്പം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ റിസര്‍ച്ച് മുന്‍ മേധാവി ഡോ.ഗാംഗുലിയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ വിഭാഗം മുന്‍ മേധാവി ഡോ.മഷേല്‍ക്കറുമാണ് സാങ്കേതിക കമ്മിറ്റിയെ നയിക്കുക. ഉദ്യോഗസ്ഥതല കമ്മിറ്റിക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി നരേഷ് ദയാല്‍ നേതൃത്വം നല്‍കും.

അമേരിക്കയിലേക്ക് ഇതര രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി മൈക്കള്‍ ലെവിറ്റ് പറഞ്ഞു.

ഭക്ഷ്യമരുന്നുകളുടെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കുന്നതിന് അമേരിക്കന്‍ ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷണര്‍ ആന്‍ഡ്രൂവണ്‍ ഇഷന്‍ബാക്കിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

എയ്ഡ്സ്, ക്ഷയം, പക്ഷിപ്പനി എന്നീ രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണരംഗങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് മെക്കില്‍ ലെവിറ്റ് ചൂണ്ടിക്കാട്ടി. ഔഷധങ്ങളുടെ മേഖലയില്‍ അമേരിക്കന്‍ നിലവാരം പുലര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് അന്‍പുമണി പറഞ്ഞു.

നേരത്തെ ഹോട്ടല്‍ താജ് കൊറൊമണ്ഡലില്‍ സി.ഐ.ഐ_അപ്പോളൊ ആസ്പത്രി ഗ്രൂപ്പ് സഹകരണത്തോടെ നടന്ന ഇന്തോ_അമേരിക്കന്‍ സെമിനാറില്‍ മന്ത്രി അന്‍പുമണിയും അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി മൈക്കില്‍ ലെവിറ്റും പ്രഭാഷണം നടത്തി. അമേരിക്കന്‍ ഫുഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ശാഖ ഇന്ത്യയില്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഒരു ചോദ്യത്തിനുത്തരമായി മൈക്കില്‍ ലെവിറ്റ് പറഞ്ഞു.

1. ഇന്ത്യക്കാര്‍ക്ക് തൊഴിലില്ല: മലേഷ്യ
ക്വാലലംപൂര്‍: ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കേണ്ടെന്ന് മലേഷ്യ തീരുമാനിച്ചു. നിരോധനം പ്രഫഷണലുകള്‍ അടക്കമുള്ളവര്‍ക്ക് ബാധകമാണ്. നിലവില്‍ മലേഷ്യയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ വിസ പുതുക്കി നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മലേഷ്യയില്‍   ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ തിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു. വിവരം ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കും. മലേഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2. ചെക്കിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പിഴയീടാക്കാം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനുള്ള അധികാരം ചെക്കിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക്   നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. മോട്ടോര്‍ വാഹന നിയമത്തിലെ 178ഹ്ന-1 വകുപ്പു പ്രകാരമാണ് ഉത്തരവ്.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടപ്രകാരം ടിക്കറ്റില്ലാതെയും പാസുകളില്ലാതെയും യാത്ര ചെയ്യുന്നവരില്‍ നിന്ന് ചെക്കിങ് ഇന്‍സ്പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും യാത്രക്കാരില്‍ നിന്ന് പരമാവധി 500 രൂപ വരെ പിഴ ഈടാക്കാം.

ഇന്നലെയാണ് സര്‍ക്കാരിന്റെ ഉത്തരവ് വന്നതെന്നും ഇന്നുതന്നെ പ്രാബല്യത്തിലായെന്നും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒാഫിസ്   അറിയിച്ചു.

3. മകരജ്യോതി: ‘പരിശോധിക്കാന്‍ അനുമതി വേണം’
കൊച്ചി : മകര ജ്യോതി ദിവ്യ ജ്യോതിയാണെന്ന പ്രചാരണം പരിശോധിക്കാന്‍ 14 ന് പൊന്നമ്പലമേട്ടിലേക്ക് യാത്ര നടത്താന്‍ അനുമതിയും സംരക്ഷണവും നല്‍കണമെന്ന് യുക്തിവാദി സംഘം ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം,  ആഭ്യന്തര മന്ത്രിമാര്‍ക്കും കത്തു നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് യുക്തിവാദി സംഘം പ്രസിഡന്റ് യു. കലാനാഥന്‍,  ജനറല്‍ സെക്രട്ടറി കെ. എന്‍. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

ശബരിമലയില്‍ 99 ല്‍ ഉണ്ടായ ദുരന്തത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കിയ ജസ്റ്റിസ് ടി . ചന്ദ്രശേഖരമേനോന്‍ കമ്മീഷന്‍ മകരജ്യോതി സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. 2000 ത്തില്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച യുക്തി വാദി സംഘം പ്രതിനിധികള്‍ കാര്യങ്ങള്‍ നേരിട്ടു മനസിലാക്കിയതാണ്.

മകര ജ്യോതി കാണാന്‍ തടിച്ചു കൂടുന്ന വിശ്വാസികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ദേവസ്വം ബോര്‍ഡ് ആയിരിക്കും അതിന് ഉത്തരവാദിയെന്ന് അവര്‍ കുറ്റപ്പെടുത്തി.

4. ‘തൊഴിലുറപ്പുപദ്ധതിയില്‍ കാര്‍ഷികമേഖലയും വേണം’
പാലക്കാട്: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കാര്‍ഷിക മേഖലയെകൂടി ഉള്‍പ്പെടുത്തണമെന്ന് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടണ്ട്. അടുത്ത വര്‍ഷത്തോടെ   എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും.

പദ്ധതി സംബന്ധിച്ച് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്കായി പാലക്കാട് നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

5. ഭൂട്ടോ വധം: കൊലയാളിയെ തിരിച്ചറിഞ്ഞു?
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞതായി പാക്ക് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട വിഡിയോ ടേപ്പുകളില്‍ നിന്നാണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്..

പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള സ്വാബി ജില്ലയില്‍ നിന്നുള്ള ഇയാള്‍ ബേനസീറിന്റെ വധത്തിനു ശേഷമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍ഗ്ലാസ് ധരിച്ച ഇയാള്‍ ബേനസീറിന്റെ കാറിനടുത്തായി നില്‍ക്കുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. സ്ഫോടനത്തിനു ശേഷം ഇയാളെ കാണാതായിട്ടുണ്ട്.

സണ്‍ഗ്ലാസ് ധരിച്ച ഒരാള്‍ ബേനസീറിന്റെ കാറിന് ഏകദേശം മൂന്നു മീറ്റര്‍ അടുത്തു നിന്ന് വെടിവയ്ക്കുകയായിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് നേരത്തെ പറഞ്ഞിരുന്നു.

6. കേരളമുള്‍പ്പെടെ റേഷന്‍ വകമാറ്റുന്നു: ചിദംബരം
കോയമ്പത്തൂര്‍: പൊതുവിതരണ സമ്പ്രദായത്തിലൂടെ വില്‍ക്കേണ്ട അരിയും ഗോതമ്പും തമിഴ്നാട്, പശ്ചിമബംഗാള്‍, കേരളം, ഉത്തര്‍പ്രദേശ്, ആന്ധ തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ വന്‍തോതില്‍ മറിച്ചു ചെലവഴിക്കുന്നതായി  കേന്ദ്രമന്ത്രി പി.ചിദംബരം ആരോപിച്ചു. പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യേണ്ട അരിക്കും ഗോതമ്പിനും കേന്ദ്രം  25,000 കോടി രൂപ സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ ഇവയില്‍ 36 ശതമാനത്തോളം ജനങ്ങളില്‍ എത്തുന്നില്ല. 17 ശതമാനത്തോളം റേഷന്‍ കടകളില്‍ എത്തുന്നില്ല. 19% റേഷന്‍കടകളില്‍ നിന്നു മറിച്ചു വില്‍ക്കുകയുമാണ്.

എക്സൈസ് ഡ്യൂട്ടി പുതുക്കി സിമന്റ് വില കുറയ്ക്കാനുള്ള  ശ്രമം വേണ്ടത്ര വിജയിച്ചില്ല.  വില കുറച്ചില്ലെങ്കില്‍ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറികള്‍  ദേശസാല്‍ക്കരിക്കുമെന്ന മുഖ്യമന്ത്രി കരുണാനിധിയുടെ മുന്നറിയിപ്പിനെ ചിദംബരം സ്വാഗതം ചെയ്തു. സിമന്റ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു പറഞ്ഞ ചിദംബരം റേഷനരി കള്ളക്കടത്തിനും സിമന്റ് വില വര്‍ധനയ്ക്കുമെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നറിയിച്ചു. കോണ്‍ഗ്രസ് ദക്ഷിണ മേഖലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ചിദംബരം.

7. നെയ്യാറ്റിന്‍കര മേരിമാതാ കോളജിനു 10 ലക്ഷം പിഴയിടാനും അംഗീകാരം പിന്‍വലിക്കാനും ശുപാര്‍ശ
കൊച്ചി: തലവരി വാങ്ങിയെന്ന പരാതിയില്‍ നെയ്യാറ്റിന്‍കര മേരിമാതാ എന്‍ജിനീയറിങ് കോളജിനു 10 ലക്ഷം രൂപ പിഴയിടാനും അംഗീകാരം പിന്‍വലിക്കാനും ജസ്റ്റിസ് പി.എ. മുഹമ്മദ് അധ്യക്ഷനായ പ്രവേശന മേല്‍നോട്ട സമിതി ശുപാര്‍ശ നല്‍കി. സ്വാശ്രയ കോളജ് നിയമത്തിലെ 19-ാം വകുപ്പ് അനുസരിച്ചു പിഴയിടാന്‍ സര്‍ക്കാരിനോടും അംഗീകാരം പിന്‍വലിക്കാന്‍ കേരള സര്‍വകലാശാലയോടുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റോഹന്‍ കൈലാസ് എന്ന വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു ശുപാര്‍ശ. തലവരിപ്പണമായി 75000 രൂപ ഉള്‍പ്പെടെ 141250 രൂപ വാങ്ങി എന്നായിരുന്നു പരാതി. പലതവണ നോട്ടീസ് നല്‍കിയിട്ടും മാനേജ്മെന്റ് പ്രതിനിധികള്‍ ഹാജരായില്ലെന്ന് ഉത്തരവില്‍ പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസിനു മറുപടിയും ലഭിച്ചില്ല. എന്നാല്‍ ബന്ധപ്പെട്ട രേഖകളില്‍ നിന്നു തലവരിപ്പണം കൈപ്പറ്റിയതായി സമിതിക്കു ബോധ്യമായ സാഹചര്യത്തിലാണു ശുപാര്‍ശയെന്നും ഉത്തരവിലുണ്ട്.

നെടുമങ്ങാട് നൈറ്റിങ്ഗേല്‍ എന്‍ജിനീയറിങ് കോളജില്‍ നിന്നു ഹയര്‍ഓപ്ഷന്‍ ലഭിച്ചു മറ്റു കോളജിലേക്കു പോയ വിദ്യാര്‍ഥികള്‍ക്കു ചെലവു കഴിച്ചുള്ള തുക പലിശ സഹിതം രണ്ടാഴ്ചയ്ക്കകം നല്‍കാനും സമിതി ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്കു തുക മടക്കി നല്‍കണമെന്നു കഴിഞ്ഞ ഒക്ടോബര്‍ 22നു സമിതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ കോളജ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് കോളജിനു ചെലവായ 3500 രൂപ ഒഴികെയുള്ള തുക ഒന്‍പതു ശതമാനം പലിശയോടെ നല്‍കാന്‍ ഉത്തരവായത്. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ബിഫാം കോഴ്സിനു മുന്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവു എന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നിശ്ചയിച്ചതിലും കൂടുതല്‍ ഫീസ് ആവശ്യപ്പെട്ടു എന്ന പരാതിയിലാണു നടപടി.

8. സൈന്യത്തില്‍ ഇനി ഇ-റിക്രൂട്ട്മെന്റ്  
മുംബൈ: സൈനിക നിയമനങ്ങള്‍ കൂടുതല്‍ സുഗമവും സുതാര്യവുമാക്കാന്‍ റിക്രൂട്ട്മെന്റ് നടപടികള്‍ കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നു. പുണെ സോണില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണ് മറ്റു സോണുകളിലും പ്രാബല്യത്തിലാക്കുന്നത്.

പുണെ സോണ്‍ റിക്രൂട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ വിനോദ് അഹുജയ്ക്കാണ് നവീകരണത്തിന്റെ ചുമതല. അഴിമതിയും ക്രമക്കേടുകളും ആള്‍മാറാട്ടവും തടയുകയാണ് ഇ-റിക്രൂട്ട്മെന്റിന്റെ ലക്ഷ്യം. റിക്രൂട്ട്മെന്റിന്റെ വിവിധ ഘട്ടങ്ങളില്‍ വിരലടയാളം രേഖപ്പെടുത്താന്‍ ഹൈ ടെക് ഫിംഗര്‍ മാട്രിക്സുകള്‍  ഉപയോഗിക്കും.

വെബ് ക്യാമറകളും പ്രയോജനപ്പെടുത്തും. ഉത്തരക്കടലാസ് പരിശോധന ഒപ്ടിക്കല്‍ മാര്‍ക്സ് റീഡര്‍ വഴിയാകും. ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ വ്യാജമാണോയെന്നു പരിശോധിക്കാന്‍ ആര്‍മി റിക്രൂട്ട്മെന്റ് ഓഫിസിനെ ജില്ലാ കലക്ടറേറ്റുകളുമായി വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (വാന്‍) വഴി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഓരോ കേഡറുകളിലും നിയമനത്തിനു മാനദണ്ഡങ്ങള്‍ വെവ്വേറെയായതിനാല്‍ അതനുസരിച്ചാകും കംപ്യൂട്ടറില്‍ നല്‍കുന്ന വിവരങ്ങളും.

ഉദ്യോഗാര്‍ഥികള്‍ക്കു തുടക്കത്തില്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക മേഖലകളിലും റിക്രൂട്ട്മെന്റ് റാലികള്‍ നടത്താനും പദ്ധതിയുണ്ട്. പുണെയില്‍ ഒരുവര്‍ഷം മുന്‍പാണ് ഇ- റിക്രൂട്ട്മെന്റ് പരീക്ഷിച്ചത്. ഇതിനുശേഷം സോണില്‍ ക്രമക്കേടുകളും അഴിമതിയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

2 responses to “പത്രവാര്‍ത്തകള്‍ 08-01-08

  1. ഇതു കൊള്ളാമല്ലോ ചന്ദ്രേട്ടാ. ഇതെങ്ങനെ? ഫീഡുകളാണോ?

  2. അപ്പു- ഇത് ഫീഡുകളൊന്നും അല്ല. രാവിലെ അഞ്ചേകാല്‍ മുതല്‍ ആറേകാല്‍ മണിവരെ പത്രങ്ങലെ ഓരോന്നായി ഫയര്‍ഫോകസില്‍ പദ്മയുടെ സഹായത്താല്‍ തുറന്ന് പ്രധാനമെന്ന് തോന്നുന്നവ കോപ്പി ചെയ്ത് രചന ചിട്ടപ്പെടുത്തിയ ശേഷം പേസ്റ്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതാണ്. അങ്ങിനെ യൂണിക്കോഡല്ലാത്ത പത്രവാര്‍ത്തകള്‍ യൂണിക്കോഡില്‍ ലഭ്യമാക്കുന്നു. ചില ദിവസങ്ങളിലെ തെരക്കുകാരണം പ്രസിദ്ധീകരിക്കാന്‍ കഴിയാറില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )