വ്യാജ സോഫ്റ്റ്വെയര്‍ റയിഡ്

സോഫ്റ്റ് അല്ലാത്ത ഒരു സോഫ്റ്റ്വെയര്‍ ഒാട്ടം
സോഫ്റ്റ്വെയര്‍ രംഗത്തെ അതികായന്മാര്‍ തലസ്ഥാനത്തു നെട്ടോട്ടമാണ്. തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ വ്യാജമായി ഉപയോഗിക്കുന്നുവെന്നാണു പരാതി. പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്നവരെ പിടിച്ചു ചില കടകളില്‍ അവര്‍ റെയ്ഡും സംഘടിപ്പിച്ചു.
പാവപ്പെട്ട കടക്കാരുടെ പത്തു സിഡികള്‍ പൊലീസ് പൊക്കി. റെയ്ഡ് കൊണ്ടുപിടിച്ചു നടക്കുമ്പോഴാണ് ഉടമകള്‍ അതു പറഞ്ഞത് – ആദ്യം ഭരണരംഗത്തെ ചില ഉന്നതന്മാരുടെ കംപ്യൂട്ടറുകളും പരിശോധിക്കണമെന്ന്. അവിടെയും പൈറേറ്റഡ് സിഡികള്‍ ഒരുപാടുണ്ടത്രേ.
കേട്ടതുപാതി കേള്‍ക്കാത്തപാതി പൊലീസും റെയ്ഡിനു വടംപിടിച്ചവരും അങ്ങോട്ട് ഒാടുമെന്ന് അവരുടെ ആവേശംകണ്ട ചിലര്‍ക്കെങ്കിലും തോന്നി. പക്ഷേ, ഒാടിയിട്ടു കാര്യമൊന്നുമില്ലെന്ന് അവര്‍ക്കു നന്നായി അറിയാമല്ലോ.
കടപ്പാട്- മനോരമ

കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്: പകര്‍പ്പവകാശ നിയമം ലംഘിച്ചതിന് ഒരാള്‍ അറസ്റ്റില്‍
കംപ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൈ ക്രോസോഫ്റ്റിന്റെ വ്യാജ സോഫ്റ്റ്വേറുകള്‍ പിടികൂടി. ഡല്‍ഹിയില്‍ നിന്നെത്തിയ മൈക്രോസോഫ്റ്റിന്റെ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.

പ്ളാമൂട്ടിലുളള മീഡിയാ സിസ്റ്റംസ്,ആറ്റിങ്ങലിലെ സൂര്യ ടെക്,കൊല്ലത്തെയും വര്‍ക്കലയിലെയും ഓ രോ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പ്ളാമൂട്ടിലെ മീഡിയാ സിസ്റ്റംസില്‍ നിന്ന് വ്യാജ സോഫ്ട്വേറുകളുടെ 10 സി.ഡികള്‍ പിടികൂടി.

സിറ്റി പോലീസ് കമ്മിഷണറു ടെ നിര്‍ദ്ദേശപ്രകാരം മെഡിക്ക ല്‍കോളേജ് പോലീസാണ് ഇവിടെ റെയ്ഡ് നടത്തിയത്. മൈക്രോ സോഫ്റ്റിനെ പ്രതിനിധാനം ചെയ്തു നിയമോപദേഷ്ടാവ് ഡി.സി ശര്‍മ,ജയ്ഭരദ്വാജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

മീഡിയാ സിസ്റ്റംസിന്റെ മാനേ ജിംഗ് പാര്‍ട്ണര്‍ പ്രസാദിനെ പോലീസ് അറസ്റ്റുചെയ്തു പകര്‍പ്പവകാശ ലംഘന നിയമപ്രകാരം കേ സെടുത്തതായി മെഡിക്കല്‍ കോ ളേജ് സി.ഐ സുരേഷ്കുമാര്‍ പറഞ്ഞു.

തങ്ങളുടെ സോഫ്റ്റ്വേറുകള്‍ അനുവാദം കൂടാതെ പകര്‍ത്തി വി ല്‍ക്കുന്നു എന്ന മൈക്രോസോഫ്റ്റിന്റെ പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

കുറച്ചു നാളുകളായി കേരളത്തില്‍ നിന്നു സോഫ്റ്റ് വേറുകളുടെ വില്‍പ്പനയിലൂടെയുളള വരുമാനം കുറഞ്ഞതോടെ വ്യാ ജ സോഫ്റ്റ്വേറുകള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കണമെന്നു കാട്ടി തങ്ങള്‍ ഡീലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി മൈ ക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു.

എന്നാല്‍ റെയ്ഡ് തികച്ചും ഏ കപക്ഷീയമാണെന്നും ടെക് നോ പാര്‍ക്കിലെ വന്‍കിട സ്ഥാപനങ്ങളിലാണു വ്യാജ സോഫ്റ്റ് വേറുകള്‍ക്കായി മൈ ക്രോ സോഫ്റ്റ് റെയ്ഡ് നടത്തേണ്ടിയിരുന്ന തെന്നും ഐ.ടി ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കടപ്പാട്- ദീപിക

മൈക്രോസോഫ്റ്റിന്റെ വ്യാജ സോഫ്റ്റ്വെയര്‍ സിഡികള്‍ പിടിച്ചു
തിരു: മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ തലസ്ഥാനത്ത് കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പകര്‍ത്തി സൂക്ഷിച്ച സോഫ്റ്റ്വെയര്‍ സിഡികള്‍ പിടിച്ചെടുത്തു.

തിരുവനന്തപുരം പ്ളാമൂട്ടിലുള്ള മീഡിയാ സിസ്റ്റം, ആറ്റിങ്ങല്‍ സബ് ട്രഷറിക്ക് സമീപത്തെ സൂര്യാ ടെക്് കമ്പ്യൂട്ടര്‍ സെയില്‍സ് എന്നീ സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. മൈക്രോസോഫ്റ്റിന്റെ ദില്ലി ഓഫീസില്‍നിന്ന് എത്തിയ ബി സി ശര്‍മ, വിജയ് ഭരദ്വാജ് എന്നീ ഉദ്യോഗസ്ഥരാണ് അനധികൃത സോഫ്റ്റ്വെയറുകള്‍ പിടിച്ചെടുത്തത്. മീഡിയാ സിസ്റ്റം പ്രൊപ്രൈറ്റര്‍ പ്രസാദ്, സൂര്യാ ടെക്് ഉടമ റിജു മുകുന്ദന്‍ എന്നിവരെ അറസ്റ്റുചെയ്തു.

മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയറുകള്‍ അനുവാദമില്ലാതെ പകര്‍ത്തി ഉപയോഗിക്കുന്നത് വ്യാപകമായതിനെത്തുടര്‍ന്നാണ് പരിശോധന. ‘മീഡിയാ സിസ്റ്റ’ത്തില്‍നിന്ന് അനധികൃതമായി പകര്‍ത്തിയ മൈക്രോസോഫ്റ്റിന്റെ പത്തു പ്രോഗ്രാം സിഡികളാണ് പിടിച്ചത്. പകര്‍പ്പവകാശ ലംഘനത്തിന് കേസെടുത്തു.

അനധികൃതമായി സോഫ്റ്റ്വെയറുകള്‍ പകര്‍ത്തി നല്‍കുന്നതു വഴി കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. തട്ടിപ്പു നടത്തുന്ന ആയിരത്തോളം കമ്പനികളുടെ ലിസ്റ്റ് മൈക്രോസോഫ്റ്റ് കമ്പനി തയ്യാറാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കടപ്പാട്- ദേശാഭിമാനി

ഐ.ടി. സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്: രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ സോഫ്ട്വെയറുകള്‍ പ്രചരിക്കുന്നത് തടയാന്‍ മൈക്രോസോഫ്ട് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ വിവിധ ഐ.ടി. സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സിറ്റി പോലീസ് കമ്മീഷണറുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വ്യാജ സോഫ്ട്വെയറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ആറ്റിങ്ങലിലെ ‘സൂര്യടെക്’ സ്ഥാപനത്തിന്റെ ഉടമ റിജു മുകുന്ദന്‍, പട്ടത്തെ ‘മീഡിയ സിസ്റ്റംസ്’ മാനേജിങ് പാര്‍ട്ണര്‍ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സൂര്യടെക്കില്‍ നിന്നും 12 സി.ഡി.കളും രണ്ട് ഹാര്‍ഡ്വെയര്‍ കോപ്പികളും പോലീസ് കണ്ടെടുത്തു.

വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും അറിയുന്നു. മൈക്രോസോഫ്ട് ഉദ്യോഗസ്ഥരായ ഡി.സി. ശര്‍മ്മ, ആനന്ദ് ബാനര്‍ജി, നിയമോപദേഷ്ടാവ് ജയ്ഭരദ്വാജ് എന്നിവരാണ് പരിശോധന നടത്തിയത്. ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ച ശേഷം അതത് പോലീസ് സ്റ്റേഷനുകളിലെ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണുണ്ടായത്.

മൈക്രോസോഫ്ടിന്റെ സോഫ്ട്വെയറുകള്‍ വില്‍ക്കുന്നത് നിയമാനുസൃതം തെറ്റാണെന്ന് കാണിച്ച് ഐ.ടി. സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി മൈക്രോസോഫ്ട് ഉദ്യാഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല. രണ്ട് ലക്ഷം രൂപ വരെ വിലമതിക്കുന്നവയാണ് ഈ സോഫ്ട്വെയറുകള്‍.

അതേസമയം ചെറുകിട ഐ.ടി. സ്ഥാപനങ്ങളെ തകര്‍ക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ഓള്‍ കേരള ഐ.ടി. ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വന്‍കിട സ്ഥാപനങ്ങളില്‍ യഥേഷ്ടം വ്യാജ സോഫ്ട്വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് പരിശോധിച്ചാല്‍ വ്യക്തമാവുമെന്നും ഇവര്‍ പറയുന്നു. താരതമ്യേന ചെറിയ സ്ഥാപനങ്ങളിലാണ് മൈക്രോസോഫ്ട് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
കടപ്പാട്- മാതൃഭൂമി

Advertisements

3അഭിപ്രായങ്ങള്‍

Filed under കേരളം, പത്രവാര്‍ത്തകള്‍, മാധ്യമം

3 responses to “വ്യാജ സോഫ്റ്റ്വെയര്‍ റയിഡ്

 1. പിങ്ബാക്ക് വ്യാജ സോഫ്റ്റ്വെയര്‍ തിരുവനന്തപുരത്ത് റയിഡും അറസ്റ്റും « കേരളഫാര്‍മര്‍

 2. ചിത്രകാരന്‍

  ആദ്യം സിഗരറ്റ് വലിച്ചു പഠിക്കുന്നതിന് സമ്മാനം നല്‍കുക. പിന്നെ സിഗരറ്റ് സൌജന്യമായി നല്‍കുക. ശീലമായിക്കഴിഞ്ഞാല്‍ നമ്മുടെ പോക്കറ്റ് കൊള്ളയടിക്കുക എന്നതൊക്കെ നിയമ വിദേയമാക്കി ചെയ്യാന്‍ സായിപ്പിനറിയാം.
  സായിപ്പിന്റെ ഇന്ത്യന്‍ പട്ടികള്‍ അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകയും ചെയ്യും.
  സോഫ്റ്റ്വെയറിനു വില അമിതമായി ഈടാക്കുന്നതുകൊണ്ടാണ് ജനം കോപ്പിയടിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് സര്‍ക്കാരിനും,പോലീസിനും,കോടതിക്കും മനസ്സിലാകാത്തത് അവരിലെ കൊളോണിയല്‍ ദാസ്യബോധം കൊണ്ടായിരിക്കണം.

  മൈക്രോസോഫ്റ്റിന് തങ്ങളുടെ കോപ്പിരൈറ്റ് ചോര്‍ന്നുപോകാതെ സംരക്ഷിക്കാനാകുന്നില്ലെങ്കില്‍ ചോര്‍ന്നുപോകട്ടന്നെ… ഈ സര്‍ക്കാരും, പോലീസും മൈക്രോസോഫ്റ്റിന്റെ സമ്പത്ത് ചോര്‍ന്നുപോകാതിരിക്കാന്‍ പാളയുമായി അവന്റെ എച്ചിലും തിന്ന് പിന്നാലെ നടക്കുന്നത് എന്തിനാണ്?

  50രൂപക്ക് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിന്റെ ഒരു ലൈസന്‍സ്ഡ് സിഡി ഉപഭോക്താവിനു നല്‍കാനാകുന്നില്ലെങ്കില്‍ … സായിപ്പിന്റെ എച്ചിലുണ്ട് നടക്കുന്ന കൌപീന ധാരികളായ നിയമ വിദഗ്ദരേയും, സാങ്കേതിക വിദഗ്ദരേയും, ആവശ്യമെങ്കില്‍ മൂരാച്ചി പോലീസിനേയും മട്ടലുകൊണ്ട് ജനം അടിച്ചോടിക്കണം.

  അതാണ് ന്യായം. അല്ലാതെ സായിപ്പു പറയുന്നതെന്തും നീതി എന്നത് ന്യായമല്ല. അടിമ ബോധമാണ്.

 3. പൊന്നമ്പലം

  നന്നായിപ്പോയ്… കടകളിലും കമ്പനികളിലും മാത്രമല്ല, വീടുകളിലും റെയ്ഡ് നടത്തണം… എന്നാലേ പഠിക്കൂ…

  കള്ളത്തരം കള്ളത്തരം സര്‍വ്വത്ര…

  മോഷ്ടിക്കുന്നതും പോരാ… പൈററ്റഡ് സോഫ്റ്റ്വെയര്‍സ് ഉപയോഗിക്കുന്നവരെ, പബ്ലിക്ക് ആയി “കള്ളന്‍” എന്ന് തന്നെ വിളിക്കണം…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w