വി.കെ ആദര്‍ശിന് അവാര്‍ഡ്

എച്ച്എന്‍എല്ലിന് ഊര്‍ജ അവാര്‍ഡ്
തിരു: ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും പ്രഖ്യാപിച്ചു.വന്‍കിട സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോട്ടയം വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഊര്‍ജസംരക്ഷണ അവാര്‍ഡിന് അര്‍ഹമായി. ആലപ്പുഴയിലെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍, കോട്ടയം എംആര്‍എഫ് ലിമിറ്റഡ്, തൃശൂര്‍ അപ്പോളോ ടയഴ്സ് ലിമിറ്റഡ്, കൊച്ചി ലെ മെറിഡിയന്‍ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയ്ക്ക് ഈ വിഭാഗത്തില്‍ പ്രശസ്തിപത്രം ലഭിക്കും.

ഇടത്തരം വിഭാഗത്തില്‍ അവാര്‍ഡിന് ഒരു സ്ഥാപനവും പരിഗണിക്കപ്പെട്ടില്ല. ഈ വിഭാഗത്തില്‍ തിരുവനന്തപുരം ആക്കുളത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്, മില്‍മയുടെ കണ്ണൂര്‍ ഡയറി എന്നിവ പ്രശസ്തിപത്രത്തിന് അര്‍ഹമായി. മഴവെള്ളസംഭരണം, നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പാഴ്വസ്തുക്കളുടെ പുനരുപയോഗം സാധ്യമാക്കല്‍ എന്നീ ഊര്‍ജസംരക്ഷണമാര്‍ഗങ്ങള്‍ നടപ്പാക്കിയ ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ടിനാണ് ചെറുകിട സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ്. സോളാര്‍ പവര്‍ പ്ളാന്റുകള്‍ സ്ഥാപിച്ച് ഊര്‍ജോപയോഗം കാര്യക്ഷമമാക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ച തിരുവനന്തപുരം അമ്മിണി എനര്‍ജി സിസ്റംസിനാണ് ഈ വിഭാഗത്തില്‍ പ്രശസ്തിപത്രം.

ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ് നേടിയ തിരുവനന്തപുരത്തെ ബയോടെക്, ബയോഗ്യാസ് പ്ളാന്റുകളുടെ നിര്‍മാണത്തിലും പ്രചാരണത്തിലുമാണ് ശ്രദ്ധ പതിപ്പിച്ചത്. മാലിന്യങ്ങളില്‍നിന്ന് ഊര്‍ജോല്‍പ്പാദനം, കാര്യക്ഷമതയുള്ള അടുപ്പുകളുടെ നിര്‍മാണം എന്നിവയിലെ നേട്ടവും പരിഗണിച്ചു. തലസ്ഥാനത്തുള്ള ജ്യോതി ബയോഗ്യാസ് ആന്‍ഡ് റൂറല്‍ സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഈ വിഭാഗത്തില്‍ പ്രശസ്തിപത്രത്തിന് അര്‍ഹമായി. ഗവേഷണം നടത്തി നൂതനാശയങ്ങള്‍ കണ്ടെത്തിയ പൂവത്തൂര്‍ സേഫ് ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് പ്രശസ്തിപത്രം ലഭിക്കും. സോളാര്‍ ലൈറ്റിങ് സിസ്റം, എല്‍ഇഡി എന്നിവ വികസിപ്പിക്കുന്നതിലുള്ള ഗവേഷണപ്രവര്‍ത്തനത്തിനാണ് പ്രശസ്തിപത്രം.

V.K.Adarshപൊതുജനങ്ങളില്‍ ഊര്‍ജസംരക്ഷണ അവബോധം സൃഷ്ടിച്ച കൊല്ലം സ്വദേശി വി കെ ആദര്‍ശിന് വ്യക്തിഗത അവാര്‍ഡ് നല്‍കും. ബോധവല്‍ക്കരണക്ളാസുകളും ഊര്‍ജക്ഷേമ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങളും സംഘടിപ്പിച്ച് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വാമനപുരം സ്വദേശി സജി പ്രസാദിന് പ്രശസ്തിപത്രം സമ്മാനിക്കും. ബിഎസ്എന്‍എല്‍ തിരുവനന്തപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളാണ് ഈ വര്‍ഷം പൊതുകെട്ടിടങ്ങളുടെ വിഭാഗത്തില്‍ ഊര്‍ജസംരക്ഷണ അവാര്‍ഡിന് അര്‍ഹമായത്.

കടപ്പാട്- ദേശാഭിമാനി 9-12-07

10-12-07
ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

വന്‍കിട സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ കോട്ടയം വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനാണ് അവാര്‍ഡ്. ഈ വിഭാഗത്തിലെ പ്രശസ്തി പത്രത്തിന് ആലപ്പുഴ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍, കോട്ടയം എം.ആര്‍.എഫ്.ലിമിറ്റഡ്, തൃശ്ശൂര്‍ അപ്പോളോ ടയര്‍, കൊച്ചിയിലെ മെരീഡിയന്‍ റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവര്‍ അര്‍ഹമായി.

ഇടത്തരം വിഭാഗത്തില്‍ ആര്‍ക്കും അവാര്‍ഡുകളില്ല. തിരുവനന്തപുരം ആക്കുളത്തെ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ്, കണ്ണൂര്‍ മില്‍മ ഡെയറി എന്നിവയ്ക്ക് ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള പ്രശസ്തിപത്രം നല്‍കും. മഴവെള്ള സംഭരണവും പാഴ്വസ്തുക്കളുടെ പുനരുപയോഗവും വഴി ഊര്‍ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കിയ ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ട് ചെറുകിട സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ അവാര്‍ഡ് നേടി. സോളാര്‍ പവര്‍ പ്ലാന്റുകള്‍ വഴി ഊര്‍ജസംരക്ഷണം കാര്യക്ഷമമായി നടപ്പാക്കിയ തിരുവനന്തപുരത്തെ അമ്മിണി എനര്‍ജി സിസ്റ്റത്തിനാണ് ചെറുകിട വിഭാഗത്തില്‍ പ്രശസ്തിപത്രം.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഗണത്തില്‍ തിരുവനന്തപുരം ബയോടെക് അവാര്‍ഡ് നേടിയപ്പോള്‍ തലസ്ഥാനത്തെ തന്നെ ജ്യോതി ബയോഗ്യാസ് ആന്‍ഡ് റൂറല്‍ സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഈ വിഭാഗത്തില്‍ പ്രശസ്തിപത്രത്തിന് അര്‍ഹമായി. ഗവേഷണ, നൂതനാശയ വിഭാഗത്തില്‍ ആര്‍ക്കും അവാര്‍ഡില്ല. ഈ വിഭാഗത്തില്‍ പൂവത്തൂര്‍ സേഫ് ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് പ്രശസ്തിപത്രം ലഭിക്കും.

ഊര്‍ജസംരക്ഷണ അവബോധ പരിപാടികള്‍ സംഘടിപ്പിച്ച കൊല്ലം സ്വദേശി വി.കെ. ആദര്‍ശിന് വ്യക്തിഗത അവാര്‍ഡും വാമനപുരം സ്വദേശി സജിപ്രസാദിന് പ്രശസ്തിപത്രവും നല്‍കും. പൊതു കെട്ടിടങ്ങളുടെ വിഭാഗത്തില്‍ ബി.എസ്.എന്‍.എല്‍. തിരുവനന്തപുരം ഇലക്ട്രിക്കല്‍ സര്‍ക്കിളിനാണ് ഈ വര്‍ഷത്തെ അവാര്‍ഡ്. ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്.
കടപ്പാട്- മാതൃഭൂമി

Advertisements

2അഭിപ്രായങ്ങള്‍

Filed under കേരളം

2 responses to “വി.കെ ആദര്‍ശിന് അവാര്‍ഡ്

  1. അങ്കിള്‍

    ആദര്‍ശിന് അഭിനന്ദനങ്ങള്‍

  2. പിങ്ബാക്ക് വി കെ ആദര്‍ശിന്‌ അഭിനന്ദനങ്ങള്‍ « സമസ്‌തം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w