കുപ്പിവെള്ളക്കച്ചവടം – മാതൃഭൂമിയോട് കടപ്പാട്

പുതുതായി ചേര്‍ക്കുന്നത് താഴേയ്ക്കാണ് ലഭ്യമാക്കുന്നത്.

28 Oct, 2007
കുപ്പിവെള്ളക്കച്ചവടം: ചില വസ്തുതകള്‍

എം.പി.വീരേന്ദ്രകുമാര്‍ എം.പി.

ആഗോളാടിസ്ഥാനത്തില്‍ കുടിവെള്ളക്കച്ചവടം നിയന്ത്രിക്കുന്ന വിവെന്‍ഡി എന്ന കോര്‍പ്പറേറ്റ് കുത്തകയുടെ ഒരുപസ്ഥാപനത്തിന്റെ മേധാവി ജലസംബന്ധിയായ വസ്തുതകളെ ഇങ്ങനെ ക്രോഡീകരിച്ചു: ”ഓരോ മനുഷ്യജീവിയുടെയും നിത്യജീവിതത്തില്‍ നിര്‍ണായകവും അത്യന്താപേക്ഷിതവുമായ ഘടകമാണ് വെള്ളം. അതോടൊപ്പം തന്നെ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാവുന്ന ശക്തമായ ഘടകം കൂടിയാണത്.”

ഏറ്റവും കൂടുതല്‍ കുപ്പിവെള്ളമുപയോഗിക്കുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയിപ്പോള്‍ പത്താം സ്ഥാനത്താണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 1800 കോടി രൂപ വിറ്റുവരവുള്ള ഒരു ബിഗ് ബിസിനസ്സായി കുപ്പിവെള്ളക്കച്ചവടം നമ്മുടെനാട്ടില്‍ വളര്‍ന്നിരിക്കുന്നു. വളര്‍ച്ചനിരക്ക് നാല്പതു മുതല്‍ 50 ശതമാനം വരെ. 1990_ല്‍ രണ്ടു ദശലക്ഷം കെയ്സ് കുപ്പിവെള്ളം വിറ്റഴിഞ്ഞപ്പോള്‍, 2006_ല്‍ വിപണിയില്‍ വിറ്റുതീര്‍ന്നത് 68 ദശലക്ഷം കെയ്സുകള്‍.

ഇരുപതാം ശതകത്തില്‍ എണ്ണയ്ക്കുണ്ടായിരുന്ന നിര്‍ണായക പദവിയാണ് 21_ാം നൂറ്റാണ്ടില്‍ വെള്ളത്തിനുണ്ടാവുക_അതായിരിക്കും രാജ്യങ്ങളുടെ സമ്പത്ത് നിശ്ചയിക്കുന്ന അമൂല്യവസ്തു.” 2000_ത്തില്‍ ഫോര്‍ച്യൂണ്‍ മാസികയാണ് ശ്രദ്ധേയമായ ഈ നിരീക്ഷണം നടത്തിയത്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള ആധിപത്യത്തിനായി ഭാവിയില്‍ നടക്കുന്ന യുദ്ധങ്ങള്‍ എണ്ണയ്ക്കുവേണ്ടിയായിരിക്കില്ല, വെള്ളത്തിനുവേണ്ടിയായിരിക്കും; രാജ്യങ്ങളുടെ സമ്പത്ത്, കോര്‍പ്പറേഷനുകളുടെ സമ്പത്തിനു വഴിമാറുകയും ചെയ്യും. ആഗോളാടിസ്ഥാനത്തില്‍ കുടിവെള്ളക്കച്ചവടം നിയന്ത്രിക്കുന്ന വിവെന്‍ഡി എന്ന കോര്‍പ്പറേറ്റ് കുത്തകയുടെ ഒരുപസ്ഥാപനത്തിന്റെ മേധാവി ജലസംബന്ധിയായ വസ്തുതകളെ ഇങ്ങനെ ക്രോഡീകരിച്ചു: ”ഓരോ മനുഷ്യജീവിയുടെയും നിത്യജീവിതത്തില്‍ നിര്‍ണായകവും അത്യന്താപേക്ഷിതവുമായ ഘടകമാണ് വെള്ളം. അതോടൊപ്പം തന്നെ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാവുന്ന ശക്തമായ ഘടകം കൂടിയാണത്.”

കുപ്പിവെള്ളക്കച്ചവടത്തില്‍ അന്തര്‍ലീനമായ സാമ്പത്തിക താത്പര്യങ്ങള്‍ അനാവരണം ചെയ്യുകയായിരുന്നു, വിവെന്‍ഡിയുമായി ബന്ധപ്പെട്ട ആ ബിസിനസ് മേധാവി.

ഏറ്റവും കൂടുതല്‍ കുപ്പിവെള്ളമുപയോഗിക്കുന്ന ലോകരാജ്യങ്ങളില്‍ ഇന്ത്യയിപ്പോള്‍ പത്താം സ്ഥാനത്താണ്. പ്രതിവര്‍ഷം ചുരുങ്ങിയത് 1800 കോടി രൂപ വിറ്റുവരവുള്ള ഒരു ബിഗ് ബിസിനസ്സായി കുപ്പിവെള്ളക്കച്ചവടം നമ്മുടെനാട്ടില്‍ വളര്‍ന്നിരിക്കുന്നു. വളര്‍ച്ചനിരക്ക് നാല്പതു മുതല്‍ 50 ശതമാനം വരെ. 1990_ല്‍ രണ്ടു ദശലക്ഷം കെയ്സ് കുപ്പിവെള്ളം വിറ്റഴിഞ്ഞപ്പോള്‍, 2006_ല്‍ വിപണിയില്‍ വിറ്റുതീര്‍ന്നത് 68 ദശലക്ഷം കെയ്സുകള്‍.

ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,200 കുപ്പിവെള്ള ഫാക്ടറികളുണ്ട്. 15 രൂപ കൊടുത്ത് ഒരു ലിറ്റര്‍ കുപ്പിവെള്ളം വാങ്ങുമ്പോള്‍, പൈപ്പ്വെള്ളത്തേക്കാള്‍ 4,200 ഇരട്ടിവില നല്‍കിക്കൊണ്ടാണ് അത് വാങ്ങുന്നതെന്ന കാര്യം ആരുമോര്‍ക്കാറില്ല. കാര്യമായ മുതല്‍മുടക്കൊന്നുമില്ലാതെയാണ് കുപ്പിവെള്ളക്കച്ചവടത്തിലേര്‍പ്പെട്ട കോര്‍പറേറ്റ് കുത്തകകള്‍ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നത്. ഭൂഗര്‍ഭജലമൂറ്റുന്നതിന് വളരെ തുച്ഛമായ തുക മാത്രമാണവ സര്‍ക്കാറിന് സെസ്സ് ഇനത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഒരുദാഹരണം: രാജസ്ഥാനിലെ വരള്‍ച്ചബാധിത പ്രദേശമായ കാലദേരയില്‍ പ്രവര്‍ത്തിക്കുന്ന കൊക്കകോള ഫാക്ടറി പ്രതിവര്‍ഷം വെറും 5000 രൂപ നല്‍കിയായിരുന്നു അടുത്തകാലംവരെ കുഴല്‍ക്കിണറുകളുപയോഗിച്ച് ദിനംപ്രതി അഞ്ചുലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലമൂറ്റിക്കൊണ്ടിരുന്നത്. അതായത് ആയിരം ലിറ്റര്‍ വെള്ളത്തിന് കമ്പനി സര്‍ക്കാറിലൊടുക്കിയത് വെറും പതിന്നാലു പൈസ! പന്ത്രണ്ടു രൂപ വിലയുള്ള ഒരു ലിറ്റര്‍ കിന്‍ലെ കുപ്പിവെള്ളത്തിനാവശ്യമായ ‘അസംസ്കൃത പദാര്‍ഥ’ത്തിന്റെ വില 0.02_0.03 പൈസ മാത്രം. ശുദ്ധീകരണത്തിന് _ അങ്ങനെ വല്ലതും നടക്കുന്നുണ്ടെങ്കില്‍ _ ലിറ്റര്‍ ഒന്നിനു ചെലവാകുന്ന പരമാവധി തുക വെറും കാല്‍ പൈസ. പ്ലാസ്റ്റിക്കുപ്പി, ലോറിചാര്‍ജ്, പരസ്യച്ചെലവ് എന്നിവയൊക്കെ കൂട്ടിയാലും ഒരു ലിറ്റര്‍ കുപ്പിവെള്ളം വിറ്റാല്‍ കമ്പനിക്ക് കിട്ടുന്നത് വന്‍ ലാഭംതന്നെയാണ്. ചുരുക്കത്തില്‍, കുപ്പിയിലാക്കുന്ന വെള്ളം ഏറെക്കുറെ സൌജന്യമായി ലഭിക്കുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ ലാഭത്തെക്കുറിച്ച് ഊഹിച്ചാല്‍ മതി.

ആഗോളീകരണം സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജലദൌര്‍ലഭ്യത്തെ ചൂഷണം ചെയ്ത് കുപ്പിവെള്ളം വിപണിയിലിറക്കി ലാഭം കൊയ്തുകൂട്ടാന്‍ കുത്തകസ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്. നൂറിലേറെ കമ്പനികള്‍, അവയുടെ ബ്രാന്‍ഡുകളുമായി വിപണിയില്‍ സജീവം. ‘ധാതുലവണങ്ങള്‍ സമൃദ്ധമായ, മഞ്ഞുമലകളില്‍ നിന്നൊഴുകിയെത്തുന്ന വിശുദ്ധജലം’ ‘ഓരോ തുള്ളിയിലും വിശ്വാസ്യത’ തുടങ്ങിയ പരസ്യവാചകങ്ങള്‍. ഡീലര്‍മാര്‍ക്ക് ആകര്‍ഷണീയമായ കമ്മീഷന്‍. കിണറുകളില്‍ നിന്നും മുനിസിപ്പല്‍ ടാപ്പുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം മലിനീകൃതമാണെന്ന സംഘടിതവും ആസൂത്രിതവുമായ പ്രചാരണം. കുപ്പിവെള്ള വില്പന കൊഴുക്കാന്‍ ഇത്രയൊക്കെ ധാരാളം മതി. എന്നാല്‍, മുനിസിപ്പാലിറ്റി ടാപ്പില്‍ നിന്നും ലഭ്യമാകുന്ന വെള്ളത്തിന്റെ പല മടങ്ങ് വിലവരുന്ന കുപ്പിവെള്ളം എന്തിനു വാങ്ങണമെന്ന് ആരും ചിന്തിക്കുന്നില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും ക്ലബ്ബുകളിലും ഐസ്ക്രീം പാര്‍ലറുകളിലും റെയില്‍വേ/ബസ് സ്റ്റേഷനുകളിലും സിനിമാ ശാലകളിലുമെന്നുവേണ്ട, പത്താളുകള്‍ കൂടുന്നിടങ്ങളിലൊക്കെ കോര്‍പ്പറേറ്റ് കുത്തകകളുടെ വിവിധ ബ്രാന്‍ഡ് കുപ്പിവെള്ളം ആഡംബര ജീവിതത്തിന്റെ അടയാളമെന്നവണ്ണം വിലസുന്നു. യാത്രാവേളകളില്‍, സമ്പന്നരും ഇടത്തരക്കാരും കുപ്പിവെള്ളം ഒരു സ്റ്റാറ്റസ് സിംബലെന്നപോലെ കൊണ്ടുനടക്കുന്നു. നന്നായി തിളപ്പിച്ച, കിണറ്റിലെയോ മുനിസിപ്പല്‍ പൈപ്പിലെയോ വെള്ളത്തിന്റെയത്രയും ശുദ്ധമല്ല കുപ്പിവെള്ളം എന്ന് ആരും തിരിച്ചറിയുന്നില്ല. ഉപഭോഗസംസ്കാരത്തിന്റെ മറ്റൊരു മുഖമായി ഇന്ത്യയില്‍ കുപ്പിവെള്ളം മാറിയിരിക്കുന്നു.

1980 കളുടെ ആരംഭത്തില്‍, പ്ലാസ്റ്റിക് കുപ്പി ഏറെ ജനസമ്മതി നേടിയതിനെത്തുടര്‍ന്നാണ് കുപ്പിവെള്ളക്കച്ചവടത്തില്‍ വന്‍കുതിപ്പുണ്ടായത്. കൊക്കകോളയുടെ കിന്‍ലെ, പെപ്സിയുടെ അക്വാഫിന, നെസ്ലെയുടെ പ്യുര്‍ ലൈഫ് തുടങ്ങിയ ഇനങ്ങളാണ് ആദ്യം വിപണിയിലെത്തിയത്. തുടര്‍ന്ന് ചെറുകിട കമ്പനികളും രംഗത്തെത്തി. അരലിറ്ററിലും ഒരു ലിറ്ററിലും തുടങ്ങി 20 ലിറ്ററിന്റെ വരെ പ്ലാസ്റ്റിക് കാനുകളില്‍ കുപ്പിവെള്ളം ലഭ്യമാണ്. ആസ്പത്രികളിലും ഓഫീസുകളിലുമൊക്കെ ഇത്തരം ജംബോകാനുകള്‍ പതിവുകാഴ്ചയാണിപ്പോള്‍.

ഐ.എം.എഫ്, ലോകബാങ്ക്, എ.ഡി.ബി. തുടങ്ങിയ അന്തര്‍ദേശീയ ഏജന്‍സികള്‍ സാമ്പത്തിക പ്രാധാന്യമുള്ള, വിലനിര്‍ണയിച്ച് വിപണനം ചെയ്യേണ്ടതായ ഒരു ചരക്കാണ് വെള്ളമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജലവിപണിയിലെ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് അവ വലിയ പ്രോത്സാഹനവും നല്‍കിവരുന്നു. വെള്ളം ദൈവത്തിന്റെ വരദാനമല്ലെന്നും ജലസംസ്കരണം, വിതരണം എന്നിവയ്ക്ക് ഉപഭോക്താക്കള്‍ വില നല്‍കേണ്ടിവരുമെന്നും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും പഠിപ്പിക്കാനുള്ള ഒരു സാമൂഹിക വിദ്യാഭ്യാസ പദ്ധതി എ.ഡി.ബി. അവതരിപ്പിച്ചതായി ‘രോഷത്തിന്റെ വിത്തുകള്‍’ എന്ന എന്റെ രചനയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചൂണ്ടിക്കാണിച്ചിരുന്ന കാര്യം സാന്ദര്‍ഭികമായി ഇവിടെ അനുസ്മരിക്കട്ടെ.

ജലചൂഷണത്തിനെതിരെ ഇന്ത്യയിലോ മറ്റു വികസ്വരനാടുകളിലോ സംഘടിതവും വ്യാപകവുമായ ജനമുന്നേറ്റങ്ങളൊന്നും നടക്കുന്നില്ലെങ്കിലും (ബൊളീവിയയിലെ കൊച്ചബാംബയിലും പ്ലാച്ചിമടയിലും നടന്ന പ്രതിരോധത്തെയിവിടെ വിസ്മരിക്കുന്നില്ല) എത്ര വിലകൊടുത്തും കുപ്പിവെള്ളം വാങ്ങിക്കുടിക്കാന്‍ സാമ്പത്തിക ശേഷിയുള്ള അമേരിക്കയിലെ, ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ളക്കച്ചവടത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്കോവിലെ മേയര്‍ ഗാവിന്‍ ന്യൂസോം സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കുപ്പിവെള്ളത്തിനു നിരോധനമേര്‍പ്പെടുത്തിയത് ഈയിടെയാണ്. ആ നഗരത്തില്‍ വിതരണം ചെയ്യുന്ന പൈപ്പ്വെള്ളം കുപ്പിവെള്ളത്തേക്കാള്‍ ഗുണമേന്മയുള്ളതാണെന്നും ഒരു ലിറ്റര്‍കുപ്പിവെള്ളത്തിനുകൊടുക്കുന്ന പണം കൊണ്ട് 1000 ലിറ്റര്‍ പൈപ്പ്വെള്ളം വാങ്ങാനാകുമെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.

സാള്‍ട്ട് ലെയ്ക്ക് സിറ്റിയിലെ മേയര്‍ ഔദ്യോഗിക പരിപാടികളില്‍ കുപ്പിവെള്ളം നിരോധിച്ചതും അടുത്ത കാലത്താണ്. ന്യൂയോര്‍ക്ക് നഗരത്തില്‍, മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രമുപയോഗിക്കാനായി നഗരവാസികളെ ബോധവത്കരിക്കുന്നതിന് ഒരു ദശലക്ഷം ഡോളര്‍ ചെലവു വരുന്നൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ചില വന്‍കിട ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കുപ്പിവെള്ളം നിരോധിച്ചിട്ടുണ്ട്. ഇതെല്ലാം നടക്കുന്നത് കോര്‍പ്പറേറ്റ് കുത്തകകളുടെ ആസ്ഥാനമായ അമേരിക്കയിലാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. അടുത്തയിടെ അമേരിക്കയില്‍ത്തന്നെ രസകരമായ മറ്റൊരു സംഭവമുണ്ടായി. തങ്ങള്‍ വിപണിയിലിറക്കുന്ന അക്വഫിന വെറും പൈപ്പ്വെള്ളമാണെന്ന് പെപ്സി കമ്പനിക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നു. ‘പൊതുജലസംഭരണിയില്‍ നിന്നുള്ള പൈപ്പ് വെള്ളമാണിത്’ ഏവര്‍ക്കും കാണത്തക്കവിധം അക്വഫിനയുടെ പ്ലാസ്റ്റിക് കുപ്പിയുടെ മേലെ ആലേഖനം ചെയ്യാന്‍ പെപ്സി നിര്‍ബന്ധിതവുമായി.

മറ്റു ചില പ്രസക്ത വസ്തുതകള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ. 2005_ല്‍ ട്രിബ്യൂണ്‍ പത്രത്തിന്റെ നേതൃത്വത്തില്‍, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗത്തില്‍ ഒരു പ്രശസ്ത ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ നടത്തിയ പരീക്ഷണത്തിലൂടെ മനുഷ്യരിലും മൃഗങ്ങളിലും കാണപ്പെടുന്ന ഒരിനം ബാക്ടീരിയ അതില്‍ സമൃദ്ധമായുള്ളതായി തെളിഞ്ഞു. മനുഷ്യോപയോഗത്തിന് പറ്റാത്ത മലിനീകൃത ജലമായിരുന്നു പ്രശസ്ത കമ്പനി കുപ്പിയിലാക്കി വിപണിയിലെത്തിച്ചിരുന്നത്. കിന്‍ലെ, അക്വഫിന, ബ്ലൂലേബല്‍, ബിസ്ലേരി, സ്പ്രിങ്വെല്‍ തുടങ്ങിയ കമ്പനികള്‍ ചണ്ഡീഗഢ് നഗരത്തില്‍ വിപണനം ചെയ്ത കുപ്പിവെള്ള സാമ്പിളുകള്‍ പരീക്ഷണവിധേയമാക്കിയപ്പോള്‍, ഇ_കോളി, കോളിഫോം തുടങ്ങിയ വിഷാംശങ്ങള്‍ അവയില്‍ കണ്ടെത്തി.

കുപ്പിവെള്ളവും പൈപ്പ്വെള്ളവും തമ്മില്‍ കാതലായ വ്യത്യസങ്ങളൊന്നുമില്ലെന്ന സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ) ഡയറക്ടറും 2005_ലെ സ്റ്റോക്ക് വാട്ടര്‍ പ്രൈസ്ജേതാവുമായ സുനിതാ നാരായണിന്റെ നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. ”അത് പ്ലാസ്റ്റിക് കുപ്പിയിലാണ്, പൈപ്പിലല്ല എന്നതാണ് ഏക വ്യത്യാസം. ഇന്ത്യയിലെ ധനികര്‍ക്ക് കുപ്പിവെള്ളം വാങ്ങാന്‍ കഴിയും. ദരിദ്രര്‍ക്ക് പറ്റില്ല.”

ധനികര്‍ക്കു വേണമെങ്കില്‍, ലിറ്ററൊന്നിന് 280 രൂപവരെ വിലയുള്ള, ഇറക്കുമതി ചെയ്ത, കുപ്പിവെള്ളത്തില്‍ കുളിക്കുകയുമാവാം!

പ്ലാസ്റ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍
29 Oct, 2007
അമേരിക്കയില്‍ 1960ല്‍ മുനിസിപ്പാലിറ്റി ശേഖരിച്ച ഖരമാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒരു ശതമാനം മാത്രമായിരുന്നുവെങ്കില്‍, 2001 ആയപ്പോഴേക്ക് അതിന്റെ അനുപാതം 15 ശതമാനമായി കുത്തനെ ഉയര്‍ന്നു. ആ വര്‍ഷം രണ്ടു കോടി നാല്പതുലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് അവിടെ പ്രകൃതിയില്‍ ഉപേക്ഷിക്കപ്പെട്ടത്. (ആഗോളതാപനത്തിന് ഏറ്റവുമധികം സംഭാവന നല്‍കുന്നത് അമേരിക്കയാണ് എന്ന വസ്തുത കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്). ആ രാജ്യമിപ്പോള്‍, അവിടെ കുന്നുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇന്ത്യയിലേക്കും മറ്റു മൂന്നാം ലോകരാജ്യങ്ങളിലേക്കും സമര്‍ഥമായി ‘കയറ്റി അയയ്ക്കുക’യാണ്. അടുത്തയിടെയാണല്ലോ അമേരിക്കയില്‍നിന്ന് ‘മാലിന്യ കണ്ടെയ്നര്‍’ കൊച്ചി തുറമുഖത്തെത്തിയത്

കുപ്പിവെള്ളത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് ശാസ്ത്രീയപരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും കോര്‍പ്പറേറ്റ് കുത്തകകള്‍ അതംഗീകരിക്കാന്‍ തയ്യാറല്ല. ‘ഹരിതതലമുറയില്‍പ്പെട്ട ശുദ്ധജലം’ എന്നാണ് അവര്‍ തങ്ങളുടെ ബ്രാന്‍ഡ് കുപ്പിവെള്ളത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അവയുള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് കുപ്പികളോ? അവ വിഷലിപ്തമായ രാസപദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലേക്കും വെള്ളത്തിലേക്കും പ്രസരിപ്പിക്കുന്നു എന്നതാണ് വസ്തുത. കുതിച്ചുയരുന്ന കുപ്പിവെള്ള വില്പനയുടെ ഫലമായി പ്രതിദിനം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നത് ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ്. ആഗോളതാപനത്തിനും അമഴയ്ക്കും അവ കാരണമായിത്തീരുന്നു എന്നതാണ് ശാസ്ത്രീയ നിഗമനം.

കഴിഞ്ഞ ദശകത്തിലാണ് ഗ്ലാസ്, കടലാസ് തുടങ്ങിയവയ്ക്കു പകരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വ്യാപകമായി പ്രചാരത്തില്‍ വന്നത്. 1995നും 2001നും ഇടയ്ക്ക് അമേരിക്കയില്‍ മാത്രം പ്ലാസ്റ്റിക് കുപ്പികള്‍, ഗ്ലാസുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ 56 ശതമാനം വര്‍ധനയുണ്ടായി. 32 ദശലക്ഷം ടണ്ണില്‍നിന്ന് 50 ദശലക്ഷം ടണ്‍ ആയി അത് കുതിച്ചുയര്‍ന്നു. യു.എസ്. പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഠ.ഞ. നഷല്‍യഴസഷശഫഷര്‍ദവ ഛഴസര്‍ഫഋര്‍യസഷ അഭഫഷഋസ്ര) പറയുന്നത് മുനിസിപ്പല്‍ ഖരമാലിന്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്ലാസ്റ്റിക് ഉത്പന്നങ്ങളാണെന്നാണ്. നേരത്തേ ലഘുപാനീയങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നതിന്റെ കാരണമായിരുന്നതെങ്കില്‍, ഇന്ന് കുപ്പിവെള്ളം കുടിക്കുന്നവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കാനുകളുമാണ് ഈ ദുരവസ്ഥ കൂടുതല്‍ ഗുരുതരമാക്കുന്നത്.

പുനര്‍നിര്‍മി (ഴഫഋസ്രഋവയഷഭ)ക്കാനാവാത്ത അസംസ്കൃത എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതെന്ന വസ്തുത ഏറെപ്പേര്‍ക്കുമറിയില്ല. പ്ലാസ്റ്റിക് വ്യവസായികളാവട്ടെ, അക്കാര്യം സമര്‍ഥമായി മറച്ചുവെക്കുകയും ചെയ്യുന്നു. എത്ലിന്‍ ഓക്സൈഡ്, ബെന്‍സീന്‍, ക്സൈലീന്‍ തുടങ്ങിയ വിഷലിപ്തമായ രാസവസ്തുക്കള്‍ പ്ലാസ്റ്റിക് കുപ്പികളുടെയും മറ്റും നിര്‍മാണപ്രക്രിയക്കിടയ്ക്ക് ജലത്തിലേക്കും അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. ഈ വിഷപദാര്‍ഥങ്ങള്‍ കാന്‍സറിനും ജന്മനായുള്ള പലതരം വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ നാഡീവ്യവസ്ഥ, രക്തം, വൃക്കകള്‍, പ്രതിരോധക്ഷമത തുടങ്ങിയവയെ തകര്‍ക്കാനും അവ കാരണമാകുന്നു. അതിനും പുറമെ പരിസ്ഥിതിക്ക് ഗുരുതരമായ കോട്ടംവരുത്താനും ഈ വിഷമയമായ രാസവസ്തുക്കള്‍ക്ക് കഴിയും.

അതുകൊണ്ടാണ് പ്ലാസ്റ്റിക് കുപ്പിനിര്‍മാണത്തെ ‘വൃത്തികെട്ട ബിസിനസ്’ എന്ന് പ്രകൃതിയോടും മാനവരാശിയോടും പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിനിടെ ബഹിര്‍ഗമിക്കപ്പെടുന്ന അങ്ങളും മറ്റൊരു രാസപദാര്‍ഥമായ എത്ലിന്‍ ഗ്ലൈകോളും കേന്ദ്രനാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിച്ച് മനുഷ്യരുടെ പ്രത്യുത്പാദന_ശ്വസന_രക്തചംക്രമണ വ്യവസ്ഥകളെ അപായപ്പെടുത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും മാരകമായ ഈ അങ്ങളും രാസപദാര്‍ഥങ്ങളും കാരണമാകുന്നു.

പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലും അടങ്ങിയിട്ടുള്ള രാസപദാര്‍ഥങ്ങള്‍, അവ ഉള്‍ക്കൊള്ളുന്ന വെള്ളം, ലഘുപാനീയങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയില്‍ കലരാന്‍ ഇടയാകുന്നുവെന്നതാണ് ഭീതിജനകമായ മറ്റൊരു വസ്തുത. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനുപയോഗിക്കുന്നത് പോളിതൈലീന്‍, അസിറ്റാല്‍ഡിഹൈഡ് തുടങ്ങിയ മാരകമായ രാസവസ്തുക്കളാണ്. അവ വെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലും കലര്‍ന്നാലുള്ള അപകടത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ കടുപ്പമുള്ള പ്ലാസ്റ്റിക്കിനെ മൃദുവാക്കാനുപയോഗിക്കുന്ന ഫ്താലേറ്റ്സ് എന്ന രാസവസ്തുവും മനുഷ്യരില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പ്ലാസ്റ്റിക് കുപ്പികളില്‍ എത്രകാലം ജലം സൂക്ഷിക്കുന്നുവോ അത്രയും കൂടുതല്‍ അത് വിഷമയമായിത്തീരുന്നു.

അമേരിക്കയില്‍ പ്ലാസ്റ്റിക് നിര്‍മാണത്തിനാവശ്യമായ അസംസ്കൃതവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ബ്രിട്ടീഷ് പെട്രോളിയം (ബിയോണ്ട് പെട്രോളിയം എന്നാണതിപ്പോള്‍ അറിയപ്പെടുന്നത്), ഡൌ കെമിക്കല്‍സ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ‘വൃത്തികെട്ട വ്യവസായങ്ങള്‍’ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കുന്നതിനിടെ ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ഡയോക്സൈഡ് ആണ് ആഗോളതാപനത്തിന്റെ മുഖ്യഘടകം. അതേസമയം, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവ അമഴ(അഋയപ ഝദയഷ) യ്ക്കും കാരണമാകുന്നു.

വഴിയോരങ്ങളിലും മുനിസിപ്പല്‍ മാലിന്യങ്ങളിലും പ്ലാസ്റ്റിക് കുപ്പികള്‍ കുന്നുകൂടിക്കിടക്കുന്നത് കാണുമ്പോള്‍, അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വിനാശത്തെയോര്‍ത്ത് നാം അസ്വസ്ഥരാകേണ്ടതുണ്ട്. അമേരിക്കയില്‍ 1960ല്‍ മുനിസിപ്പാലിറ്റി ശേഖരിച്ച ഖരമാലിന്യങ്ങളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒരു ശതമാനം മാത്രമായിരുന്നുവെങ്കില്‍, 2001 ആയപ്പോഴേക്ക് അതിന്റെ അനുപാതം 15 ശതമാനമായി കുത്തനെ ഉയര്‍ന്നു. ആ വര്‍ഷം രണ്ടു കോടി നാല്പതുലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് അവിടെ പ്രകൃതിയില്‍ ഉപേക്ഷിക്കപ്പെട്ടത്. (ആഗോളതാപനത്തിന് ഏറ്റവുമധികം സംഭാവന നല്‍കുന്നത് അമേരിക്കയാണ് എന്ന വസ്തുത കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്). ആ രാജ്യമിപ്പോള്‍, അവിടെ കുന്നുകൂടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇന്ത്യയിലേക്കും മറ്റു മൂന്നാം ലോകരാജ്യങ്ങളിലേക്കും സമര്‍ഥമായി ‘കയറ്റി അയയ്ക്കുക’യാണ്. അടുത്തയിടെയാണല്ലോ അമേരിക്കയില്‍നിന്ന് ‘മാലിന്യ കണ്ടെയ്നര്‍’ കൊച്ചി തുറമുഖത്തെത്തിയത്.

പ്ലാസ്റ്റിക് കുപ്പികളുടെയും ഗ്ലാസുകളുടെയും മറ്റും വളരെ ചെറിയൊരു ഭാഗം മാത്രമേ റീ സൈക്കിള്‍ ചെയ്യപ്പെടുന്നുള്ളൂ. അമേരിക്കയിലിത് 5.5 ശതമാനം മാത്രമാണ്. അതിലും ദയനീയമാണ് നമ്മുടെ നാട്ടിലെ സ്ഥിതി. 2003 സപ്തംബറില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ ബ്രിയാന്‍ ഹോവാര്‍ഡ് ഇ_മാഗസിനില്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തു:

”പ്ലാസ്റ്റിക് കുപ്പികളുടെ റീ സൈക്ലിങ്, അവ നിസ്സാരമായി കുപ്പത്തൊട്ടികളിലെറിയുന്ന (കുപ്പിവെള്ള) ഉപഭോക്താക്കള്‍ ചിന്തിക്കാനിഷ്ടപ്പെടുന്ന നിരക്കിലല്ല”. 1995 മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് മൂന്നിരട്ടി വര്‍ധിച്ചിട്ടുണ്ടെന്ന് പ്ലാസ്റ്റിക് കുപ്പികളുടെ വില്പന_റീ സൈക്ലിങ് നിരക്കിനെക്കുറിച്ച് പഠനം നടത്തുന്ന സന്നദ്ധസംഘടനയായ കണ്ടെയ്നര്‍ റീ സൈക്ലിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി.

ഭൂരിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിച്ചിടുകയോ കത്തിക്കുകയോ ആണ് പതിവ്. കുഴിച്ചിടുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും വര്‍ഷങ്ങളോളം അതേ അവസ്ഥയില്‍ കിടക്കുന്നു. ഇവയിലടങ്ങിയിട്ടുള്ള ഫ്താലേറ്റ്സ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ ഭൂഗര്‍ഭജലത്തെ മലിനീകൃതമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ”ടാപ്പുവെള്ളത്തെ ഭയന്ന് കുപ്പിവെള്ളം കുടിക്കുന്നവര്‍ അവരുപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ സൃഷ്ടിക്കുന്ന ജലമലിനീകരണ ഭീകരതയെക്കുറിച്ച് ഓര്‍ക്കാത്തത് വിരോധാഭാസം തന്നെ” എന്ന് കണ്‍ടെയിനര്‍ റീസൈക്ലിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടത് ഇവിടെ തികച്ചും പ്രസക്തമാണ്.

ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് സംബന്ധിച്ച്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ നൈട്രജന്‍, സള്‍ഫര്‍, കാര്‍ബണ്‍ ഡയോക്സൈഡ് തുടങ്ങിയ വിഷമാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നു. ചാരത്തിന്റെ രൂപത്തില്‍ ലോഹപദാര്‍ഥങ്ങള്‍ മണ്ണിലും കലരുന്നു. കാര്‍ബണ്‍ഡയോക്സൈഡ് ആഗോളതാപനത്തിന്റെ മുഖ്യകാരണമാണെങ്കില്‍ സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ് എന്നിവ അമഴയ്ക്ക് കാരണമാകുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം കുതിച്ചുയരുന്ന കുപ്പിവെള്ളക്കച്ചവടം സൃഷ്ടിക്കുന്ന ആരോഗ്യപരവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളെ വിലയിരുത്താന്‍. അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 1200 കോടി പ്ലാസ്റ്റിക് കുപ്പികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും പുനര്‍നിര്‍മിക്കപ്പെടുകയല്ല, ഉപേക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. കുപ്പിവെള്ള വ്യവസായവും പ്ലാസ്റ്റിക് കുപ്പി വ്യവസായവും പരസ്പരം കൈകോര്‍ത്തു വളരുന്നു. അവയാകട്ടെ, അവയുടെ ഉത്പന്നങ്ങള്‍ക്ക് ഒരു ഹരിതപ്രതിച്ഛായ നല്കുകയും ചെയ്യുന്നു. സത്യം അതിനെതിരാണെന്നിരിക്കിലും പ്ലാസ്റ്റിക് വ്യവസായികള്‍ പറയുന്നത് അവരുടെ ഉത്പന്നങ്ങള്‍ പരിസ്ഥിതികസൌഹൃദം കാത്തുസൂക്ഷിക്കുന്നതും നിരുപദ്രവുമാണെന്നാണ്. പൊതുജനവിമര്‍ശനത്തില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍, പ്ലാസ്റ്റിക്_കുപ്പി_കടലാസ് ഉത്പന്നങ്ങളെക്കുറിച്ച് താരതമ്യപഠനം നടത്തി അവര്‍ക്കനുകൂലമായ റിപ്പോര്‍ട്ട് നല്കാന്‍ സന്നദ്ധതയുള്ള ‘വിദഗ്ദ്ധരെ’ നിയമിക്കുന്നു. തുടര്‍ന്ന് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൂടുതല്‍ ഹരിതവും പാരിസ്ഥിതികസൌഹൃദം നിലനിര്‍ത്തുന്നതുമാണെന്ന് പ്രചണ്ഡമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ലഘുപാനീയങ്ങളും കുപ്പിവെള്ളവും വിപണിയിലെത്തിക്കുന്ന കോര്‍പ്പറേറ്റ് കുത്തകകള്‍ പറയുന്നത് അവയുടെ പ്ലാസ്റ്റിക് കുപ്പികള്‍ എളുപ്പത്തില്‍ പുനര്‍നിര്‍മിക്കാനാകുമെന്നാണ്. ഈ കുതന്ത്രങ്ങളുടെയൊക്കെ ലക്ഷ്യം അവയുടെ വിപണി വിപുലീകരണത്തിനെതിരെയുള്ള എതിര്‍പ്പുകളെ നീക്കലും കുപ്പിവെള്ളസംസ്കാരത്തെ വ്യാപകമായി പ്രചരിപ്പിക്കലുമാണ്.

കുപ്പിവെള്ളത്തിനും പ്ലാസ്റ്റിക് കുപ്പികള്‍ക്കുമെതിരെയുള്ള പൊതുജനാഭിപ്രായത്തെയും നിയമനടപടികളെയും ചെറുക്കാന്‍ ഈ മേഖലയിലെ കുത്തകകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കുകയാണ്. സൊസൈറ്റി ഓഫ് ദ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി (ഞസഋയഫര്‍സ്ര സബ ര്‍മഫ ഛവദറര്‍യഋ സൃഷപന്റര്‍ഴസ്ര) യും ഇന്റര്‍നാഷണല്‍ ബോട്ടില്‍ഡ് വാട്ടര്‍ അസോസിയേഷ (സൃഷര്‍ഫഴഷദര്‍യസഷദവ ആസര്‍ര്‍വഫപ ഢദര്‍ഫഴ അററസഋയദര്‍യസഷ) നും ചേര്‍ന്ന് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ പെറ്റ് കണ്ടെയ്നര്‍ റിസോഴ്സ് _ നാപ്കോര്‍ (ങഅഛഇചഝ) എന്ന പേരില്‍ പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക്_കുപ്പിവെള്ള കുത്തകകള്‍ അവരുടെ താത്പര്യസംരക്ഷണത്തിന് പ്രതിവര്‍ഷം കോടിക്കണക്കിനു ഡോളറാണ് ചെലവഴിച്ചുവരുന്നത്.

പ്ലാസ്റ്റിക് കുപ്പികളുടെ റീ സൈക്ലിങ് വളരെ ചെലവുകൂടിയതാണ്. അതിനുള്ള പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സമ്മര്‍ദം വലിയൊരു പരിധിവരെ ചെറുക്കുന്നതിന് നാപ്കോറിനു കഴിഞ്ഞിട്ടുണ്ട്. ഇതു സാക്ഷ്യപ്പെടുത്തുന്നതാണ് യു.എസ്. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷ (ഠ.ഞ. നഷഫഴഭസ്ര സൃഷബസഴശദര്‍യസഷ അപശയഷയറര്‍ഴദര്‍യസഷ) ന്റെ നിരീക്ഷണം: ”അടുത്ത വര്‍ഷങ്ങളില്‍ പല പ്ലാസ്റ്റിക് റീ സൈക്ലിങ് കമ്പനികളും അവയുടെ ഫാക്ടറികള്‍ പൂട്ടുകയുണ്ടായി. ഉത്പാദനം തുടരാന്‍ പ്രാപ്തമാക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അവയ്ക്കു കഴിയുന്നില്ല. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏറെ വിലയില്ലാത്തതിനാല്‍, പുതിയ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ റീ സൈക്കിള്‍ ചെയ്യപ്പെട്ട ഉത്പന്നങ്ങള്‍ക്കു കഴിയുന്നില്ല. പുതിയ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില, പുനര്‍നിര്‍മിക്കപ്പെട്ടവയെ അപേക്ഷിച്ച് 40 ശതമാനം കുറവാണ്”. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പുനര്‍നിര്‍മാണത്തിന് ഗവണ്‍മെന്റ് ഫണ്ട് ലഭ്യമാക്കണമെന്നാണ് നാപ്കോറും അതുപോലുള്ള സംഘടനകളും സംഘടിതമായി ആവശ്യപ്പെടുന്നത്. അമേരിക്കയില്‍, പ്ലാസ്റ്റിക്കിനും കുപ്പിവെള്ളത്തിനുമെതിരെ പൊതുജനാഭിപ്രായമുയരുന്നുണ്ട്. നമ്മുടെ നാട്ടില്‍ അതുപോലുമുണ്ടാകുന്നില്ല എന്നതാണ് ദുഃഖകരമായ സത്യം. ഇക്കണക്കിനുപോയാല്‍ ഇന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്ലാസ്റ്റിക് കുന്നുകളുയരാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല.

30 Oct, 2007
ജലവിപണി സ്വകാര്യമേഖല കൈയടക്കുമ്പോള്‍

കുപ്പിവെള്ളക്കച്ചവടം: ചില വസ്തുതകള്‍ _ 3

എം.പി. വീരേന്ദ്രകുമാര്‍ എം.പി.

മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത ദുഷ്ചെയ്തികള്‍ കാലാവസ്ഥാ മാറ്റങ്ങളിലേക്കും ഹിമാനികളുടെ തകര്‍ച്ചയിലേക്കും സമുദ്രവിതാനത്തിന്റെ ആപത്കരമായ ഉയര്‍ച്ചയിലേക്കും സ്ഥിതിഗതികളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. അനിയന്ത്രിതവും ഭ്രാന്തവുമായ വ്യാവസായികവളര്‍ച്ചയും അപ്രതിഹതമായ ജലചൂഷണവും ആഗോളാടിസ്ഥാനത്തില്‍ കടുത്ത കുടിവെള്ളപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെയാണ് ജീവജലത്തിന്റെ സ്വകാര്യവത്കരണമുയര്‍ത്തുന്ന ഗുരുതരപ്രശ്നങ്ങള്‍

വെള്ളത്തിന്റെ മേലുള്ള സ്വകാര്യമേഖലയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം, ഈ അമൂല്യവിഭവം ജനങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്ന വസ്തുതയാണ്. വരുമാനമടക്കമുള്ള യാതൊരു പരിഗണനയും അവര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനു വിഘാതമായിക്കൂടാ. ഇത്തരമൊരു അവസ്ഥ സംജാതമാകാന്‍, ദേശീയ_അന്തര്‍ദേശീയ തലങ്ങളില്‍ ഒരു പുതിയ ജലനയം രൂപപ്പെടേണ്ടതുണ്ടെന്ന് പ്രശസ്ത ചിന്തകരും എഴുത്തുകാരുമായ ടോണി ക്ലാര്‍ക്കും മോഡ് ബാര്‍ലൊയും അവരുടെ ‘ബ്ലൂ ഗോള്‍ഡ്’ എന്ന ആധികാരിക രചനയില്‍ നിര്‍ദേശിച്ചിട്ടുണ്ട്

”ജലമാണ് ജീവിതത്തിന്റെ ഉത്പത്തി; ജലമാണ് അമ്മ; ഈ അപൂര്‍വ വിഭവമില്ലാതെ ജീവിതമില്ല”_ഹംഗറിക്കാരനായ ലോകപ്രശസ്ത ജൈവരസതന്ത്രജ്ഞനും നോബല്‍പ്രൈസ് ജേതാവുമായ ആല്‍ബര്‍ട്ട് സെന്റ് ജോര്‍ജിയുടെതാണ് ഈ വാക്കുകള്‍. ജീവജാലങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമായ വെള്ളം മനുഷ്യശരീരത്തിലൂടെയും മണ്ണിലൂടെയും ചംക്രമണം ചെയ്തുകൊണ്ടിരിക്കുന്നു. മഞ്ഞുമലകളില്‍നിന്ന് നദികളിലേക്കും സമുദ്രങ്ങളിലേക്കും ആവാഹിക്കപ്പെടുന്ന വെള്ളം ജൈവസമൂഹത്തിന്റെ സുഷുമ്നാനാഡിയാണ്. ജീവനോപാധിയെന്നതിനു പുറമെ, മനുഷ്യന്റെ ആചാരാനുഷ്ഠാനങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ജലം. എന്നാല്‍ കാലം മാറിയിരിക്കുന്നു. പ്രശസ്ത സൈദ്ധാന്തികയും ‘സൈലന്റ് സ്പ്രിങ്’ (silent spring) എന്ന പ്രശസ്ത കൃതിയുടെ രചയിതാവുമായ റെയ്ച്ചല്‍ കാഴ്സന്‍ ജീവജലത്തിനേര്‍പ്പെട്ട അപചയത്തെ ഇപ്രകാരം സമാഹരിക്കുന്നു: ”മനുഷ്യന്‍ ഉത്പത്തിയെയും അതിജീവനത്തിന് അനിവാര്യമായ അമൂല്യവിഭവത്തെയും വിസ്മരിച്ചുകഴിഞ്ഞ ഈ അഭിശപ്തയുഗത്തില്‍, അവന്റെനിസ്സംഗതയുടെ ഇരയായി കുടിവെള്ളം മാറിയിരിക്കുന്നു.

മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത ദുഷ്ചെയ്തികള്‍ കാലാവസ്ഥാ മാറ്റങ്ങളിലേക്കും ഹിമാനികളുടെ തകര്‍ച്ചയിലേക്കും സമുദ്രവിതാനത്തിന്റെ ആപത്കരമായ ഉയര്‍ച്ചയിലേക്കും സ്ഥിതിഗതികളെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. അനിയന്ത്രിതവും ഭ്രാന്തവുമായ വ്യാവസായികവളര്‍ച്ചയും അപ്രതിഹതമായ ജലചൂഷണവും ആഗോളാടിസ്ഥാനത്തില്‍ കടുത്ത കുടിവെള്ളപ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനൊക്കെപ്പുറമെയാണ് ജീവജലത്തിന്റെ സ്വകാര്യവത്കരണമുയര്‍ത്തുന്ന ഗുരുതരപ്രശ്നങ്ങള്‍.

ആഗോളതാപനം, ജലമലിനീകരണം, ജനസംഖ്യാ വര്‍ധന തുടങ്ങിയവയൊക്കെ ജലലഭ്യതയെ നേരിട്ടു ബാധിക്കുന്ന പ്രതിഭാസങ്ങളാണ്. ഓരോ ഇരുപതുവര്‍ഷത്തിലും വെള്ളത്തിന്റെ ആവശ്യം ഇരട്ടിക്കുന്നു. നൂറു കോടിയിലേറെ ജനങ്ങള്‍ക്കിന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല. രണ്ടു ദശകങ്ങള്‍ക്കും ലോകത്തിലെ ജലലഭ്യതയെ അപേക്ഷിച്ച് വെള്ളത്തിനുള്ള ആവശ്യം 50 ശതമാനംകണ്ട് വര്‍ധിക്കുമെന്നാണ് ശാസ്ത്രീയനിഗമനം. ഞെട്ടലുണ്ടാക്കുന്ന ഈ വസ്തുതതന്നെയാണ് കോര്‍പ്പറേറ്റ് കുത്തകകളെ കുടിവെള്ളക്കച്ചവടത്തിലേക്ക് ആകര്‍ഷിക്കുന്നതും. ലോകബാങ്ക്, എ.ഡി.ബി., ഐ.എം.എഫ്. തുടങ്ങിയ അന്തര്‍ദേശീയ ഏജന്‍സികളുടെ പിന്തുണയോടും പ്രോത്സാഹനത്തോടുംകൂടി ജലമേഖലയില്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ പിടിമുറുക്കിക്കഴിഞ്ഞു. ഈ ഏജന്‍സികളോട് ദേശീയ സര്‍ക്കാറുകള്‍ക്കുള്ള വിധേയത്വവും പ്രതിബദ്ധതയും സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. ഇതിനുദാഹരണമായിരുന്നു, എട്ടാം പഞ്ചവത്സരപദ്ധതി (1992_’97) ജല സ്വകാര്യവത്കരണത്തിനു നല്‍കിയ ഊന്നല്‍. ലോകബാങ്കിന്റെയും എ.ഡി.ബി.യുടെയും ചുവടൊപ്പിച്ച് പ്രസ്തുതപദ്ധതിയില്‍ കേന്ദ്രഗവണ്‍മെന്റ് വ്യക്തമാക്കിയത് വെള്ളം സൌജന്യമല്ല, അതൊരു വില്പനച്ചരക്കാണ് എന്നത്രെ. 2002_ല്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ജലനയം, ജലമേഖലയില്‍ വ്യാപകമായ സ്വകാര്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതായിരുന്നു. 2002_ല്‍ നടന്ന അഞ്ചാമത് ദേശീയ ജലവിഭവകൌണ്‍സില്‍ സമ്മേളനത്തില്‍ പ്രസ്തുത നയത്തിന് പ്രധാനമന്ത്രി തന്ത്രപരമായ പിന്തുണ പ്രഖ്യാപിച്ചു. ജലവിഭവ മാനേജ്മെന്റ് ഗവണ്‍മെന്റിന്റെമാത്രം ഉത്തരവാദിത്വമായിരിക്കണമെന്ന നിലപാട് യുക്തിസഹമല്ലെന്നും ഇക്കാര്യത്തില്‍ പൊതു_സ്വകാര്യ പങ്കാളിത്ത (private public partnership) മാണ് ഏറ്റവും അനുയോജ്യമെന്നും അദ്ദേഹം അടിവരയിട്ടുതന്നെ പറഞ്ഞു. ഈ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിച്ചാല്‍, നിര്‍ണായകപ്രാധാന്യമുള്ള ജലമേഖലയിലേക്ക് സ്വകാര്യനിക്ഷേപം ഒഴുകിയെത്തുമെന്നും അതുവഴി ജലവിഭവവികസനവും മാനേജ്മെന്റും ഫലപ്രദമായി നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ജലം മനുഷ്യരുടെ അവകാശമല്ലെന്നും അത് വില നിശ്ചയിച്ച് വില്‍ക്കേണ്ടൊരു ചരക്കാണെന്നുമുള്ള അന്തര്‍ദേശീയ ഏജന്‍സികളുടെ നിലപാടിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയായിരുന്നു നമ്മുടെ പ്രധാനമന്ത്രി.

ആഗോള ജലപ്രതിസന്ധിയുടെ വെളിച്ചത്തില്‍, സ്വകാര്യ കമ്പനികള്‍ ഒരു വില നിശ്ചയിച്ച് വെള്ളം വിപണനം ചെയ്യുകയാണെങ്കില്‍, ജലത്തിന്റെ അധികഉപഭോഗം നിയന്ത്രിക്കാനാകുമെന്ന ആശയമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലടങ്ങിയിട്ടുള്ളത്. എന്നാല്‍, പ്രശ്നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള കാതലായ പ്രശ്നം, ഏതാനും കോര്‍പ്പറേറ്റ് കുത്തകകളുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങളുടെ മൌലികാവകാശങ്ങള്‍ ഹനിക്കേണ്ടതുണ്ടോ എന്നതാണ്. ജലവിതരണത്തിനും നിയന്ത്രണത്തിനും ഈ കുത്തകകള്‍ക്ക് അവകാശം സിദ്ധിക്കുന്നതുവഴി, അവ ലാഭം കുന്നുകൂട്ടാന്‍ അധിക ജലചൂഷണം നടത്തുകമാത്രമല്ല, പരിസ്ഥിതി തകര്‍ക്കുകകൂടി ചെയ്യും.

വ്യാവസായിക_ഉപഭോക്തൃ ഉത്പന്നങ്ങളായ ലോഹോപകരണങ്ങള്‍, വളങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയവ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതുപോലെയല്ല, ജലം സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിലാക്കുന്നത്. അത്തരം ഉത്പന്നങ്ങളുടെ വില കൂടിയാലോ കുറഞ്ഞാലോ, അത് ജനജീവിതത്തെ ഒരു പരിധിയില്‍ കവിഞ്ഞ് ബാധിക്കുകയില്ല. എന്നാല്‍ വെള്ളത്തിന്റെ കാര്യം അങ്ങനെയല്ല. കുടിക്കാനും ഭക്ഷണം പാകംചെയ്യാനും കുളിക്കാനും അലക്കാനും ആവശ്യമായ വെള്ളത്തിന്റെ അളവ് ഒരുപരിധിക്കപ്പുറം കുറയ്ക്കാനാവില്ല. ജലം മനുഷ്യരുടെ അടിസ്ഥാന ആവശ്യമായതുകൊണ്ട് അതവരുടെ അടിസ്ഥാന അവകാശംകൂടിയാണ്. വളത്തിന്റെയും സ്റ്റീലിന്റെയും ടെലിവിഷന്റെയും എയര്‍കണ്ടീഷണറിന്റെയും ലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമല്ല; എന്നാല്‍, കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ അതിന് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ ലാഭംമാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്വകാര്യഏജന്‍സികള്‍ക്ക് അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ നിയന്ത്രണവും വിതരണവും വിട്ടുകൊടുത്തുകൂടാ. അപൂര്‍വ വിഭവമായ ജീവജലം മലിനീകരിക്കാനോ ഊറ്റിയെടുക്കാനോ ആരെയും അനുവദിക്കാവുന്നതുമല്ല. ഒരു ലിറ്റര്‍ കുടിവെള്ളം തയ്യാറാക്കുന്നതിനിടെ ഏറ്റവും ചുരുങ്ങിയത് അഞ്ചുലിറ്റര്‍ വെള്ളമെങ്കിലും നഷ്ടമാകുന്നുണ്ട് എന്ന വസ്തുതകൂടി ഇതോടനുബന്ധിച്ച് ഓര്‍ക്കേണ്ടതുണ്ട്.

സ്റ്റേറ്റില്‍നിന്നോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നോ കുടിവെള്ളത്തിന്റെമേലുള്ള നിയന്ത്രണം സ്വകാര്യഏജന്‍സികള്‍ക്ക് കൈമാറിയാല്‍, അത് നിര്‍ണായകപ്രാധാന്യമുള്ള പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം, അവയുടെ നിലനില്പ്, സാമൂഹികനീതി തുടങ്ങിയവയുടെ നിരാസംതന്നെയാകും. അതുവഴി ജലവിഭവ വികസനം സ്വകാര്യസ്ഥാപനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്യും. അവയ്ക്ക് നദിയുടെ കുറുകെ ഇഷ്ടാനുസരണം അണക്കെട്ടുകള്‍ കെട്ടാനും നദികളില്‍നിന്നോ കിണറുകളില്‍നിന്നോ നിര്‍ബാധം ജലമൂറ്റാനും അത് വഴിതെളിയിക്കും. ഇത്തരം ജലവിഭവ മാനേജ്മെന്റും വികസനവും സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ആപത്കരമായിരിക്കും.

സമൂഹത്തോട് ഉത്തരവാദിത്വമില്ലാത്തതും ഓഹരിയുടമകളോടുമാത്രം പ്രതിബദ്ധതയുള്ളതുമായ സ്വകാര്യ കമ്പനികള്‍ക്ക് ജലവിഭവ മാനേജ്മെന്റിന്റെയും വിതരണത്തിന്റെയും ഉത്തരവാദിത്വം ഏല്പിച്ചുകൊടുത്താലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗൌരവമായി വിലയിരുത്തപ്പെട്ടിട്ടില്ല. ലാഭംമാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന അവയ്ക്ക് ജലവിഭവങ്ങള്‍ സംരക്ഷിക്കാനോ ജനങ്ങള്‍ക്ക് കുടിവെള്ളലഭ്യത ഉറപ്പുവരുത്താനോ സാമൂഹികനീതിയും സമത്വവും പുലര്‍ന്നുകാണാനോ പരിസ്ഥിതിസംരക്ഷണത്തിനോ താത്പര്യങ്ങളുണ്ടാവില്ല എന്നതാണ് തെളിയിക്കപ്പെട്ട ലളിതമായ സത്യം. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവരാശിയുടെ നിലനില്പിന് അനിവാര്യമായ വെള്ളത്തെ എങ്ങനെയാണ് ഒരു കച്ചവടച്ചരക്കാക്കാന്‍ അനുവദിക്കുക? ഏതാനും സ്വകാര്യകമ്പനികളുടെ സാമ്പത്തിക താത്പര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജനങ്ങളുടെ മൌലികാവകാശത്തെ ബലിയര്‍പ്പിക്കേണ്ടതുണ്ടോ? ജീവന്റെ ആധാരമായ കുടിവെള്ളത്തിന്റെ വിലയും ലഭ്യതയും നിശ്ചയിക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കാമോ? അടിസ്ഥാനപരമായ ഈ ചോദ്യങ്ങള്‍ക്കൊന്നും ബന്ധപ്പെട്ടവരില്‍നിന്ന് ഉത്തരമില്ല.

ജലവിപണിയിലേക്കുള്ള സ്വകാര്യമേഖലയുടെ അധിനിവേശം ഭയാനകമാണ്. ചെന്നൈ നഗരത്തില്‍മാത്രം 220_ലേറെ സ്വകാര്യ ജലവിപണനസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടിവെള്ളക്കച്ചവടത്തിലൂടെ അവ പ്രതിദിനം കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കുന്നു. ചെന്നൈയില്‍ മാത്രമല്ല മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥിതി ഇതുതന്നെ. ബഹുരാഷ്ട്ര_കോര്‍പ്പറേറ്റ് കുത്തകകള്‍ തദ്ദേശീയര്‍ക്ക് അവകാശപ്പെട്ട വെള്ളം വെറും തുച്ഛമായ തുക നല്‍കി, കുപ്പിയിലാക്കിയശേഷം അവര്‍ക്കുതന്നെ വില്‍ക്കുകയാണ്. സര്‍ക്കാറിന്റെ അനുവാദത്തോടെ അവര്‍ ജൈവസമൂഹത്തിന് അവകാശപ്പെട്ട മൂലധനം അവരുടേതാക്കി മാറ്റുന്നു.

റെയില്‍വേ, എയര്‍ലൈന്‍സ് തുടങ്ങിയവ അടക്കമുള്ള നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യമേഖല വിപണിയിലിറക്കുന്ന കുപ്പിവെള്ളത്തിന്റെ പ്രചാരകരാണ്. ദക്ഷിണറെയില്‍വെ മാത്രം ചെന്നൈയിലെ ചെറിയോഎന്ന കുപ്പിവെള്ളക്കമ്പനിയില്‍ നിന്ന് പ്രതിദിനം 10,000കെയ്സ് (ഒരുകെയ്സില്‍ 12 കുപ്പി) കുപ്പിവെള്ളം വാങ്ങുന്നുണ്ട്. ഇത് അവരുടെ മൊത്തം വില്പനയുടെ അഞ്ചുശതമാനം മാത്രമാണ്. ലിറ്ററൊന്നിന് മൂന്നു രൂപ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം ഈയിടെ ഉപേക്ഷിച്ചത് ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. സ്വകാര്യ കമ്പനികളുടെ കുടിവെള്ളക്കച്ചവടത്തിന്റെ നട്ടെല്ലൊടിയുമെന്നതിനാല്‍, അവരുടെ സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നു മന്ത്രാലയത്തിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുടിവെള്ളവില്പന മേഖലയില്‍ സ്വകാര്യമേഖലയുടെ വളര്‍ച്ച ഭീതിജനകമാണ്. 1990_ല്‍ 51 ദശലക്ഷം ജനങ്ങള്‍ സ്വകാര്യ കമ്പനികള്‍ വിപണിയിലിറക്കുന്ന കുപ്പിവെള്ളത്തെ ആശ്രയിച്ചുകൊണ്ടിരുന്നപ്പോള്‍, അവരുടെ സംഖ്യയിപ്പോള്‍ 300 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഫ്രഞ്ച് കോര്‍പ്പറേറ്റ് കുത്തകകളായ വിവെന്‍ഡി, സ്യൂയസ് എന്നിവ ലോകകുടിവെള്ള വിപണിയുടെ 70 ശതമാനം നിയന്ത്രിക്കുന്നു. സ്യൂയസും വിവെന്‍ഡിയും യഥാക്രമം 130ഉം 90ഉം രാജ്യങ്ങളിലെ കുടിവെള്ള വിപണി കൈയടക്കിയിട്ടുണ്ട്. സ്യൂയസിന്റെ പ്രതിവര്‍ഷ വിറ്റുവരവ് 4,190 കോടി ഡോളര്‍. ഈ കമ്പനികള്‍ പരസ്പരം മത്സരിക്കുന്നവയാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യുന്നതില്‍ ഏകാഭിപ്രായക്കാരാണ്.

കേരളത്തിലെ കിണറുകളും നദികളുമൊക്കെയടങ്ങുന്ന ജലസ്രോതസ്സുകള്‍ മലിനീകൃതമാണെന്നാണ് ഔദ്യോഗിക_അനൌദ്യോഗിക പഠനങ്ങള്‍ പറയുന്നത്. ഇതിന്റെ പരിഹാരം കുടിവെള്ളസ്വകാര്യവത്കരണമാണോ? സ്വകാര്യ കമ്പനികള്‍, വെള്ളം ഇറക്കുമതി ചെയ്താണോ കേരളീയര്‍ക്ക് വിതരണം ചെയ്യുക? യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് നമ്മുടെ ‘മലിനീകൃതമായ’ വെള്ളം കുപ്പിയിലാക്കി അവര്‍ നമുക്കുതന്നെ വില്ക്കുന്നു എന്നതാണ്.

വെള്ളത്തിന്റെ മേലുള്ള സ്വകാര്യമേഖലയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം, ഈ അമൂല്യവിഭവം ജനങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്ന വസ്തുതയാണ്. വരുമാനമടക്കമുള്ള യാതൊരു പരിഗണനയും അവര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്തുന്നതിനു വിഘാതമായിക്കൂടാ. ഇത്തരമൊരു അവസ്ഥ സംജാതമാകാന്‍, ദേശീയ_അന്തര്‍ദേശീയ തലങ്ങളില്‍ ഒരു പുതിയ ജലനയം രൂപപ്പെടേണ്ടതുണ്ടെന്ന് പ്രശസ്ത ചിന്തകരും എഴുത്തുകാരുമായ ടോണി ക്ലാര്‍ക്കും മോഡ് ബാര്‍ലൊയും അവരുടെ ‘ബ്ലൂ ഗോള്‍ഡ്’ (blue gold)എന്ന ആധികാരിക രചനയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശുദ്ധവെള്ളം ലഭ്യമാക്കാന്‍ സ്വന്തം ജനങ്ങളിലും ജലസംരക്ഷണനയങ്ങളിലും ഘടനാപരമായ സംവിധാനങ്ങളിലുമാണ് സര്‍ക്കാര്‍ നിക്ഷേപം നടത്തേണ്ടത്. ആത്യന്തികമായി അത് ജനാധിപത്യമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നു.
”ജലത്തിന്റെ പേരിലുള്ള അഭിപ്രായഭിന്നതയും സംഘര്‍ഷവും ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൂന്നിക്കൊണ്ടുള്ളതാണെന്നു നാം കണ്ടുകഴിഞ്ഞു. നമ്മുടെ ഭാവിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ ആരാണെടുക്കുക? ആരെയാണ് ആ പ്രക്രിയയില്‍നിന്നു മാറ്റിനിര്‍ത്തുക?” നിര്‍ണായക പ്രാധാന്യമുള്ള ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത് പ്രശസ്ത ചിന്തകരും ഗ്രന്ഥകാരന്മാരുമായ അലന്‍ സ്നിറ്റൌ, ഡെബോറ കോഫ്മാന്‍, മൈക്കേല്‍ ഫോക്സ് എന്നിവര്‍ ചേര്‍ന്നു രചിച്ച ‘തേഴ്സ്റ്റ്’ (thirst)എന്ന പുസ്തകത്തിലാണ്. ”ജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന വിഭവത്തിന്റെ_ജലത്തിന്റെ_മേല്‍ നിയന്ത്രണമില്ലെങ്കില്‍ മറ്റെന്തിന്റെ മേലാണതുണ്ടാവുക?”
ഈ പ്രതിഭകളുടെ നിര്‍ണായകമായ ചോദ്യം മാനവരാശിയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

**************************************************************
8 Nov, 2007
എം.പി. വീരേന്ദ്രകുമാറിന്റെ ലേഖനപരമ്പരയ്ക്കു ലഭിച്ച പ്രതികരണങ്ങള്‍ ഇന്നു മുതല്‍ പ്രസിദ്ധീകരിക്കുന്നു
കുപ്പിവെള്ളമോ കുപ്പവെള്ളമോ?

Bottled Water

1971 മുതല്‍ 1980 വരെ നടന്ന ജലപഠനദശകത്തിന്റെ ഭാഗമായി ലഭിച്ച വസ്തുതകളെ, തങ്ങള്‍ക്കനുസൃതമായി ക്രോഡീകരിച്ചാണ് ലോകബാങ്കും അനുബന്ധസ്ഥാപനങ്ങളും വെള്ളം ദുര്‍ലഭമാണെന്നും ഉള്ളതുതന്നെ മുഴുവന്‍ മലിനമാണെന്നും അതിനാല്‍ അത് വന്‍തോതില്‍ സംഭരിച്ച്, ശുദ്ധീകരിച്ച്, വിതരണം ചെയ്യേണ്ടതാണെന്നും പ്രചരിപ്പിച്ചത്

ഡോ. എ. അച്യുതന്‍

പ്രകൃതിയില്‍ സ്വാഭാവികമായി കിട്ടുന്ന വെള്ളമെല്ലാം ‘കുപ്പ’വെള്ളമാണെന്നും പൈപ്പുവെള്ളംപോലും അശുദ്ധമാണെന്നും കുപ്പിയില്‍ സീല്‍ ചെയ്ത വെള്ളമേ വിശ്വസിച്ചു കുടിക്കാന്‍ പറ്റിയതായിട്ടുള്ളൂ എന്ന കപടസന്േദശം പ്രചരിപ്പിച്ചുകൊണ്ടാണ് ലോകകുപ്പിവെള്ള വ്യവസായം വെച്ചടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നത്. നാമെല്ലാം അറിയാതെ ആ സന്േദശം പരത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് സമ്മേളനങ്ങളിലെല്ലാം വേദിയിലെ ഓരോ പ്രാസംഗികന്റെ മുമ്പിലും ഓരോ വെള്ളക്കുപ്പി വെക്കുന്നത് പതിവായിരിക്കുന്നു. ഇതുവഴി സംഘാടകര്‍, ഒരു പ്രതിഫലവും കിട്ടാതെ, കുപ്പിവെള്ളം പരസ്യം ചെയ്യുകയാണെന്ന് അറിയുന്നില്ല. യോഗം തീരുന്നതുവരെ സദസ്യരെല്ലാം ബ്രാന്‍ഡ് ചെയ്ത കുപ്പികളാണ് കാണുന്നത്. യോഗത്തിന് ടെലിവിഷന്‍ കവറേജുണ്ടെങ്കില്‍ അതുവഴി മാളോരെ മുഴുവന്‍ കാണിക്കുന്നതും കുപ്പിവെള്ളത്തിന്റെ മാഹാത്മ്യംതന്നെ. വേദിയിലുള്ള വി.ഐ.പി.കള്‍ക്ക് ആകെ ടെലിവിഷന്‍ സമയത്തിന്റെ നാലിലൊന്നോ അഞ്ചിലൊന്നോ വീതമേ ലഭിക്കൂ. പക്ഷേ, മുഴുവന്‍ സമയവും വിരാജിക്കുന്നത് കുപ്പിവെള്ളം തന്നെ! ഒരു ചെലവുമില്ലാത്ത ഒന്നാംതരം പരസ്യം.

കുപ്പിവെള്ളത്തിന്റെ വ്യവസായം 1970 കളില്‍ ആരംഭിച്ചത് അത് ഒരു സുഖോപഭോഗവസ്തു (വന്‍ണ്‍ന്‍ഴസ്ര യര്‍ഫശ)എന്ന നിലയ്ക്കാണ്. അന്നത് ഒരു പൊങ്ങച്ച ചിഹ്നമായി. ക്രമേണ വിശിഷ്ട നീരുറവകളില്‍നിന്ന് ശേഖരിച്ച പ്രത്യേക ആരോഗ്യഗുണങ്ങളുള്ള ധാതുജലം (ശയഷഫഴദവ ള്‍ദര്‍ഫഴ)ആണെന്ന നിലയ്ക്ക് മാര്‍ക്കറ്റില്‍ പ്രചാരം വര്‍ധിച്ചു. വളരെ വേഗത്തില്‍ അതിന്റെ കച്ചവടസാധ്യത സ്പഷ്ടമായി. ജീവന്‍ നിലനില്‍ക്കാന്‍ അനുപേക്ഷണീയ വെള്ളത്തിന്റെ പ്രാധാന്യം മുതലെടുത്ത് വന്‍ കുത്തകകള്‍ കച്ചവടരംഗത്തിറങ്ങി. 1970_ല്‍ 100 കോടി ലിറ്റര്‍ ആയിരുന്ന കുപ്പിവെള്ള മാര്‍ക്കറ്റ്, 1980_ല്‍ 250 കോടി ലിറ്ററായും 2000_ല്‍ 8400 കോടി ലിറ്ററായും വര്‍ധിച്ചു. വിറ്റുവരവ് 2000_ല്‍ 88,000 കോടി രൂപ ആയിരുന്നത് 2020 ആകുമ്പോഴേക്കും 220 ലക്ഷം കോടി രൂപ ആകുമെന്നാണ് ലാഭക്കൊതിയന്മാരുടെ കണക്കുകൂട്ടല്‍. കൃത്രിമമായി സൃഷ്ടിച്ച ആവശ്യത്തിന്റെ ഫലമായി മാര്‍ക്കറ്റില്‍ ഉണ്ടായ ഈ കുതിച്ചുചാട്ടത്തിന്റെ ഭാഗമായി ഗുണനിലവാരം പാടെ അവഗണിച്ച് വന്‍ പരസ്യങ്ങളുടെയും പ്രലോഭനങ്ങളുടെയും ഫലമായി ഏതു ‘കുപ്പ’വെള്ളവും കുപ്പിയിലാക്കിയാല്‍ കണ്ണുമടച്ച് തൊണ്ട തൊടാതെ വിഴുങ്ങാമെന്ന നിലയിലായി ജനങ്ങള്‍.

കുത്തകകളുടെ കച്ചവട തന്ത്രങ്ങളുടെ ഫലമായി കുടിവെള്ളത്തിന്റെ കാര്യത്തില്‍ പല മലക്കംമറിച്ചിലുകളും കഴിഞ്ഞ 35 കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്നു. 1972_ലെ സ്റ്റോക്ക്ഹോം പരിസ്ഥിതി കണ്‍വെന്‍ഷനിലും 1979 ല്‍ മാര്‍ ദെല്‍പ്ലാറ്റയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ജലകോണ്‍ഗ്രസ്സിലും ”അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത്ര അളവിലും ഗുണത്തിലും വെള്ളം ലഭിക്കാന്‍ വികസനത്തിന്റെ ഏതു ദിശയിലുള്ള ജനങ്ങള്‍ക്കും അവകാശമുണ്ട്” എന്ന് പ്രഖ്യാപിച്ചു. പിന്നീട് നടന്ന അന്താരാഷ്ട്ര ജല_ശുചീകരണപഠനദശകത്തിലെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജലം മനുഷ്യാവകാശമാണെന്ന് ഉറപ്പിച്ചുപറഞ്ഞു. എന്നാല്‍ 1990 ആയപ്പോഴേക്കും വെള്ളക്കച്ചവടത്തിലെ കൊള്ളലാഭ സാധ്യത മനസ്സിലാക്കിയ ആഗോള കുത്തകകള്‍ മുന്‍ തീരുമാനങ്ങളെ മാറ്റിമറിക്കുന്നതില്‍ വിജയിച്ചു. മനുഷ്യരക്തത്തിന്റെ രുചി അറിഞ്ഞ കടുവ നരഭോജിയാകുന്നത് സ്വാഭാവികമാണല്ലോ.

1992_ല്‍ ഡബ്ലിനില്‍ നടന്ന സമ്മേളനം ജലത്തിന് സാമ്പത്തികമൂല്യമുണ്ടെന്നും അതിനാല്‍ അത് ഒരു സാമ്പത്തിക ‘ചരക്കാ’യി കണക്കാക്കപ്പെടണമെന്നും ജലത്തിനുള്ള അവകാശം എന്നത് സൌജന്യമായി കിട്ടുവാനുള്ള അവകാശമല്ല എന്നും പ്രഖ്യാപിച്ചു. ലോകജല കൌണ്‍സിലിന്റെയും ആഗോള ജലപങ്കാളിത്തത്തിന്റെയും ഏവസധദവ ള്‍ദര്‍ഫഴ ഹദഴര്‍ഷഫഴറമയഹ)ആഭിമുഖ്യത്തില്‍ 1977 ല്‍ മാരക്കേഷിലും 2000 ല്‍ ദ്ഹേഗിലും 2003_ല്‍ ക്യോട്ടോവിലും 2006 മെക്സിക്കോവിലും ചേര്‍ന്ന ലോകജലസമ്മേളനങ്ങളില്‍ വെള്ളം വ്യാപാരച്ചരക്കാണെന്നും അതിന് വില നല്‍കണമെന്നും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഈ നാലു ലോകജല സമ്മേളനങ്ങളും വിവേന്‍ഡി, ഡൂയെസ് തുടങ്ങിയ കുത്തകകളുടെയും ലോകബാങ്കിന്റെയും പിന്തുണയോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നത്.

ഇതിനിടയില്‍ 1999 ലും 2000 ലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയും 2002 ല്‍ സാമ്പത്തിക_സാമൂഹിക_സാംസ്കാരിക അവകാശങ്ങള്‍ക്കുള്ള ഐക്യരാഷ്ട്രസഭാകമ്മിറ്റിയും 2005_ല്‍ സാന്‍ഫ്രാന്‍സിസ്കോവില്‍ നടന്ന യു.എന്‍. പരിസരസമ്മേളനവും ”ജീവനും ആരോഗ്യത്തിനും അടിസ്ഥാനമായ പൊതുവസ്തു ആണ് വെള്ളം” എന്നും ‘അതി’ന്റെ ഭൌതികവും വിവേചനരഹിതവും സാമ്പത്തികമായി താങ്ങാവുന്നതുമായ ലഭ്യത ജനങ്ങളുടെ അവകാശമാണെന്നും പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയും പൌരാവകാശ സംഘടനകളും പ്രമേയങ്ങള്‍ പാസ്സാക്കി അലംഭാവത്തോടെ ഇരിക്കുകയും ലോകബാങ്കും വെള്ളക്കുത്തകകളും അവരുടെ അജന്‍ഡ നിര്‍ബാധം നടപ്പാക്കിക്കൊണ്ടിരിക്കുകയും ആണ് ചെയ്തുവരുന്നത്.

1971 മുതല്‍ 1980 വരെ നടന്ന ജലപഠനദശക(ഒസ്രപഴസവസഭയഋദവ ഉഫഋദപഫ)ത്തിന്റെ ഭാഗമായി ലഭിച്ച വസ്തുതകളെ, തങ്ങള്‍ക്കനുസൃതമായി ക്രോഡീകരിച്ചാണ് ലോകബാങ്കും അനുബന്ധസ്ഥാപനങ്ങളും വെള്ളം ദുര്‍ലഭമാണെന്നും ഉള്ളതുതന്നെ മുഴുവന്‍ മലിനമാണെന്നും അതിനാല്‍ അത് വന്‍തോതില്‍ സംഭരിച്ച്, ശുദ്ധീകരിച്ച്, വിതരണം ചെയ്യേണ്ടതാണെന്നും പ്രചരിപ്പിച്ചത്. വാസ്തവത്തില്‍ വെള്ളത്തിന്റെ ദൌര്‍ലഭ്യവും മലിനീകരണം പെരുപ്പിച്ചുകാട്ടുകയാണ് അവര്‍ ചെയ്തത്. ദുര്‍ലഭമായ ചരക്കുകളിലാണല്ലോ കരിഞ്ചന്തയും കൊള്ളലാഭവും നടത്താന്‍ സൌകര്യം.

ഭൂമിയില്‍ ആകെയുള്ള വെള്ളം 141.3 കോടി ഘന കിലോമീറ്റര്‍ ആണെന്നാണ് കണക്ക്. ഇതിന്റെ അതിഭൂരിഭാഗവും കടലിലും ധ്രുവപ്രദേശങ്ങളിലെ ഹിമമലകളിലുമാണ്. മനുഷ്യോപയോഗത്തിന്നെടുക്കാവുന്നത് (ഹസര്‍ദധവഫ), 5000 ല്‍ ഒരംശമേ ഉള്ളൂ. കേട്ടാല്‍ പേടി തോന്നും ഇല്ലേ? എന്നാല്‍ ഈ 5000 ല്‍ ഒരംശമെന്നത് 2,81,026 ഘന കിലോമീ (ഘ.കി.മീ.) ആണ്. (ഒരു ഘന കിലോമീറ്റര്‍ വെള്ളം പ്രതിദിനം ഒരാള്‍ക്ക് 500 ലിറ്റര്‍ എന്ന തോതില്‍ ഒരു ലക്ഷം പേര്‍ക്ക് 55 കൊല്ലത്തെ ഉപയോഗത്തിനു മതിയാകും). മനുഷ്യന്റെ ഉപഭോഗാവശ്യങ്ങള്‍ക്ക് (ഋസഷറന്‍ശഹര്‍യല്‍ഫ ന്റഫ) എത്ര വെള്ളം വേണമെന്ന് നോക്കൂ (പട്ടിക 01). 18,700 ഘ.കി.മീ. വെള്ളമാണ്

ഒരാള്‍ക്ക് ഒരു ദിവസം 500 ലി. കണക്കിന്

600 കോടി ജനങ്ങള്‍ക്ക് _ 1100 ഘ.കി.മീ.
കാര്‍ഷികാവശ്യങ്ങള്‍ക്ക് _ 4400 ,, ,,
വ്യാവസായികാവശ്യങ്ങള്‍ക്ക് _ 3300 ,, ,,
താപവൈദ്യുതിനിലയങ്ങളില്‍ _ 3300 ,, ,,
മനുഷ്യമലവും മറ്റും സംസ്കരിക്കുന്നതിന് _ 6600 ,, ,,
വര്‍ഷത്തില്‍ ആകെ _ 18,700 ഘ.കി.മീ.
പട്ടിക 01. ആഗോള ജലാവശ്യങ്ങള്‍

വര്‍ഷത്തില്‍ എടുത്തുപയോഗിക്കാന്‍ വേണ്ടത്. (ചെടികളുടെയും മറ്റു ജന്തുക്കളുടെയും ആവശ്യത്തിനുള്ളതും ജലഗതാഗതത്തിനുള്ളതും ഇതില്‍ പെടുത്തിയിട്ടില്ല). ഇത് ലഭ്യമായ ഉപയോഗയോഗ്യമായ വെള്ളത്തിന്റെ 6.5 ശതമാനം മാത്രമാണ്. എല്ലാ വര്‍ഷവും തുടര്‍ച്ചയായി എടുക്കുന്നതുകൊണ്ട് ഇത് തീര്‍ന്നുപോകില്ലേ എന്ന് സംശയിക്കാം. തീര്‍ന്നു പോകില്ല. കാരണം, വെള്ളം ശുദ്ധീകരിച്ച് മഴയായും മഞ്ഞായും പ്രകൃതി വീണ്ടും വീണ്ടും നല്‍കുന്നു. ഇങ്ങനെ ഓരോ വര്‍ഷവും പുതുക്കുന്നത് 5,02,000 ഘ.കി.മീ. ആണ്. ഒരു വര്‍ഷം നമുക്കാവശ്യമുള്ള 18,700 ഘനകിലോമീറ്ററിന്റെ 27 ഇരട്ടിയോളം വെള്ളം മഴയായും മഞ്ഞായും വര്‍ഷംതോറും ലഭിച്ചുകൊണ്ടിരിക്കുന്നു. സൌരോര്‍ജംമൂലം ആവിയാക്കി ശുദ്ധീകരിച്ച്, അന്തരീക്ഷ പ്രവര്‍ത്തനങ്ങള്‍ വഴി ഘനീഭവിപ്പിച്ച്, ഭൂഗുരുത്വാകര്‍ഷണം വഴി ലഭിക്കുന്ന ഇതിനുവേണ്ടി ആരും ഒരു ചെലവും ചെയ്യേണ്ടതില്ല. അതുകൊണ്ടുതന്നെ വെള്ളം ആരുടെയും സ്വകാര്യസ്വത്തല്ല, എല്ലാവരുടെയും പൊതുസ്വത്താണ്.

കിണറുകളിലെയും നീരുറവകളിലെയും തടാകങ്ങളിലെയും വെള്ളം മുഴുവന്‍ ഉപയോഗിക്കാന്‍ കൊള്ളില്ലെന്നാണ് ലോകകുത്തകകള്‍ പ്രചരിപ്പിക്കുന്നത്. എന്തുപയോഗത്തിന് കൊള്ളില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഗാര്‍ഹിക ഉപയോഗത്തിനായുപയോഗിക്കുന്ന വെള്ളത്തിന്റെ വളരെ ചെറിയൊരംശം മാത്രമേ ശുദ്ധജലമായി ആവശ്യമുള്ളൂ. കുടിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും ഭക്ഷണാവശ്യത്തിനുള്ള പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാനും ഇതിനെല്ലാം കൂടി ഒരാള്‍ക്ക് ശരാശരി 15_20 ലി. വെള്ളം മതി. ഇത്രയും വെള്ളമേ ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന ഗുണനിലവാരമുള്ളതാകേണ്ടൂ. വസ്ത്രം കഴുകല്‍, തറ വൃത്തിയാക്കല്‍, കക്കൂസില്‍ ഫ്ലഷ് ചെയ്യാന്‍, കാര്‍ കഴുകല്‍, തോട്ടം നനയ്ക്കല്‍ എന്നീ മറ്റാവശ്യങ്ങള്‍ക്ക് അത്രതന്നെ ഗുണനിലവാരമുള്ള വെള്ളം ആവശ്യമില്ല. കേരളത്തില്‍ മിക്ക സ്ഥലത്തും കിട്ടുന്ന കിണര്‍ വെള്ളം ഇതിനായി നേരിട്ടുപയോഗിക്കാം. എല്ലാവര്‍ക്കും എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടത്ര വെള്ളം മുഴുവനും ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന നിലവാരത്തില്‍ തന്നെ നല്‍കണമെന്ന് ശഠിക്കുന്നത് സംഭരണ_ശുദ്ധീകരണ_വിതരണ മേഖലകളെല്ലാംതന്നെ കുത്തകവത്കരിക്കാന്‍ വേണ്ടിയാണ്.

മേല്‍ കാണിച്ചതില്‍ കുടിക്കുവാന്‍ വേണ്ടത് ഒരാള്‍ക്ക് ഒരു ദിവസം 1.5_2.0 ലിറ്ററാണ്. പരമ്പരാഗതമായി ഇവിടെ ചെയ്തിരുന്നത് കുടിക്കുന്ന വെള്ളം തിളപ്പിച്ചുപയോഗിക്കുക എന്നതാണ്. ഏറ്റവും സുരക്ഷയുള്ള മാര്‍ഗവും അതാണ്. പല കുപ്പിവെള്ളക്കമ്പനികളും സാധാരണ ടാപ്പുകളില്‍ നിന്നുള്ള വെള്ളം ഒരു ശുദ്ധീകരണവും നടത്താതെ കുപ്പിയില്‍ നിറച്ചുവില്‍ക്കുകയാണ്. നാച്വറല്‍ റിസോഴ്സ് ഡിഫന്‍സ് കൌണ്‍സില്‍ 1999 ല്‍ 103 തരം ബ്രാന്‍ഡ് വെള്ളത്തെക്കുറിച്ച് നടത്തിയ പഠനത്തില്‍ അവയൊന്നും സാധാരണ ടാപ്പുവെള്ളത്തേക്കാള്‍ ശുദ്ധമല്ലെന്ന് കണ്ടിട്ടുണ്ട്. അമേരിക്കയില്‍ പെപ്സിക്കമ്പനി വില്‍ക്കുന്ന ‘അക്വാഫൈന’ എന്ന ബ്രാന്‍ഡ് വെള്ളം ടാപ്പുവെള്ളമാണെന്ന് കുപ്പിയിലെ ലേബലില്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്.

ഇന്ത്യയില്‍ കുപ്പിവെള്ളത്തിന്റെ നിലവാരം നിയന്ത്രിക്കാന്‍ കൃത്യമായ സ്റ്റാന്‍ഡേര്‍ഡുകളില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ചില സ്റ്റാന്‍ഡേര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും (സൃഞ 1453:1998, 13428:1998), അവ നിര്‍ബന്ധമില്ല. ഇവയില്‍ തന്നെ കീടനാശിനികളുടെ അളവ് ‘കണ്ടുപിടിക്കാന്‍ കഴിയുന്ന അളവിലും കുറവ്’ (ധഫവസള്‍ പദര്‍ഫഋര്‍ദധവഫ വഫല്‍ഫവറ) ആയിരിക്കണമെന്നേ പറയുന്നുള്ളൂ. ഈ അളവാകട്ടെ ഉപയോഗിക്കുന്ന ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് കമ്പനികള്‍ക്ക് ഇവ യഥേഷ്ടം വളച്ചൊടിക്കാനും കഴിയുന്നു. അതുകൊണ്ടാണല്ലൊ, ഇന്ത്യയിലെ പാക്കിങ് നിയമമനുസരിച്ച് പാനീയത്തിലെ ഘടകവസ്തുക്കളുടെ വിശദവിവരം കുപ്പിയുടെ ലേബലില്‍ കാണിക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് കൊക്കകോള കമ്പനി ധിക്കാരപൂര്‍വം അവഗണിച്ചത്.

വെള്ളത്തിന്റെ മാത്രമല്ല, വിതരണത്തിനുപയോഗിക്കുന്ന കുപ്പികളുടെ പരിശുദ്ധിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വെള്ളക്കുപ്പി നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന താലെയ്റ്റ് (ഹര്‍മദവദര്‍ഫ) എന്ന രാസവസ്തു അന്തഃസ്രാവിഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. വെള്ളം കുപ്പിയില്‍ കുറെക്കാലം സൂക്ഷിച്ചാല്‍ രാസവസ്തുക്കള്‍ വെള്ളത്തില്‍ ലയിച്ചുചേരും. ഇതുകൂടാതെ പ്ലാസ്റ്റിക് കുപ്പികള്‍ തന്നെ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രതിവര്‍ഷം 10,000 കോടിയിലധികം കുപ്പികളാണ് വലിച്ചെറിയപ്പെടുന്നത്. ഇവയുണ്ടാക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്സൈഡും ആഗോളതാപനത്തിന് കാരണമാകുന്നു.

ഇതിനുപുറമെയാണ് ഭൂഗര്‍ഭജല ചൂഷണവും ജലമലിനീകരണവും. വന്‍തോതില്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്യുക വഴി പൊതു സമൂഹത്തിന്റെ അവകാശമായ വെള്ളത്തിന് ക്ഷാമം സംഭവിക്കുന്നു. പ്ലാച്ചിമട ഇതിന് പ്രത്യക്ഷമായ ഉദാഹരണമാണ്. ഭൂഗര്‍ഭജല നിരപ്പ് ഭയാനകമായി താഴുന്നത്, ജലമലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ കുപ്പി കഴുകാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ പരസരമലിനീകരണം ഉണ്ടാക്കുന്നു. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പുറത്തുവിട്ട ഘരമാലിന്യങ്ങളില്‍ ഘനലോഹ മാലിന്യങ്ങള്‍ അടങ്ങിയതായി കണ്ടിട്ടുണ്ട്.

ഭൂഗര്‍ഭജലം മാത്രമല്ല, ഉപരിതല ജലസ്രോതസ്സും വെള്ളക്കുത്തകകള്‍ കൈയടക്കി വെച്ചിരിക്കയാണ്. അമേരിക്കയില്‍ പെറിയേ എന്ന കമ്പനി 122 അരുവികളാണ് സ്വന്തമാക്കിയിരിക്കുന്നത്. വെള്ളത്തിന്റെ പ്രാഥമിക സ്രോതസ്സ് മഴയാണ്. ഇതിനുവേണ്ടി ആരും ഒന്നും ചെലവാക്കുന്നില്ല. അതുകൊണ്ട് അത് ആരുടേയും സ്വകാര്യ സ്വത്തല്ല. എല്ലാവരുടേയുമാണ്. എല്ലാവരുടേതുമായ ഒരു സ്വത്ത് കൈയൂക്കുള്ള ഏതാനും പേര്‍ കുതന്ത്രങ്ങളിലൂടെ കൊള്ളലാഭം ഉണ്ടാക്കാന്‍ കൈയടക്കി വെച്ചിരിക്കുന്നത് അനീതിയാണ്. കുപ്പിവെള്ളം ബഹിഷ്കരിച്ചുകൊണ്ട് ഇവര്‍ക്കെതിരായ പ്രതിരോധസമരം തുടങ്ങേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു.

9-11-07
നമുക്ക് വേണോ ഈ കുപ്പിവെള്ളം

ഡോ: സി.ആര്‍. സോമന്‍

ഈ അടുത്തകാലത്ത് എനിക്കുണ്ടായ ഒരനുഭവത്തില്‍നിന്ന് തുടങ്ങട്ടെ. ആഗോളീകരണത്തിന്റെ ഭാഗമായി റീട്ടെയില്‍ വ്യാപാര മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തെ എങ്ങനെ ചെറുക്കാം എന്നു ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍ ഞാനും പങ്കെടുത്തു. സാമാന്യം വിസ്തൃതമായ വേദിയില്‍ ഏതാണ്ട് പത്ത് വിശിഷ്ടാതിഥികള്‍ ഉപവിഷ്ടരായിരുന്നു. പരവതാനി വിരിച്ച മേശപ്പുറത്ത് ഒരാള്‍ക്ക് ഒന്നെന്ന തോതില്‍ കിന്‍ലെ,
അക്വാഫിന എന്നീ ശുദ്ധജലകുപ്പികള്‍ നിരത്തി വെച്ചിരുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി.

കൊക്കകോള, പെപ്സി കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന കുടിവെള്ളം പാലിനൊപ്പം വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്നതിന് നമ്മുടെ ദേശീയവാദികള്‍ക്ക് യാതൊരു വൈകാരികബുദ്ധിമുട്ടും ഉണ്ടായില്ലെന്നുള്ളത് എന്നെ അദ്ഭുതപ്പെടുത്തി. കുടിവെള്ളത്തിന്റെ കാര്യത്തിലും മറ്റെല്ലാ മേഖലകളെപ്പോലെ മലയാളി സ്വീകരിക്കുന്ന ഇരട്ടത്താപ്പുനയമാണ് ഇവിടെ പ്രകടമായത്.

നാം ദാഹശമനത്തിനും പാചക ആവശ്യത്തിനും ഉപയോഗിക്കുന്ന ജലം ശുദ്ധമാവണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുടിവെള്ളത്തിനുണ്ടാകേണ്ട ഗുണനിലവാരം എന്താവണമെന്ന് ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ ചുവടുപിടിച്ച് ഇന്ത്യയിലും വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. കാഴ്ചയിലും രാസപരിശോധനയിലും മൈക്രോ ബയോളജി പരിശോധനയിലും കൂടി ഏറ്റവും കുറഞ്ഞ ഗുണനിലവാര സൂചികകള്‍ ദേശീയതലത്തില്‍ നിര്‍വചിച്ചിരിക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊതു ജലവിതരണ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ശുപാര്‍ശയുടെ പരിധിക്കുള്ളില്‍ ഉണ്ടാകണമെന്നുള്ളത് നിയമപരമായ ബാധ്യതയാണ്. പൊതുവിതരണ സമ്പ്രദായത്തിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന കുടിവെള്ളം എല്ലായ്പ്പോഴും മണല്‍ ഉപയോഗിച്ച് അരിച്ച് പ്ലവ പദാര്‍ഥങ്ങള്‍ രാസപ്രയോഗത്തിലൂടെ നിര്‍മാര്‍ജനം ചെയ്ത് ക്ലോറിന്റെ സഹായത്തോടെ (ബ്ലീച്ചിങ് പൌഡര്‍ പ്രയോഗത്തിലൂടെ) അണുവിമുക്തമാക്കിയ ശേഷമാകും വിതരണം ചെയ്യുക. കേരളത്തിലെ നഗരങ്ങളില്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലം ഇപ്പറയുന്ന എല്ലാ പ്രക്രിയകള്‍ക്കും ശേഷമാണ് കുഴലിലൂടെ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് എനിക്ക് ബോധ്യമുണ്ട്. പക്ഷേ, ഇങ്ങനെ വിതരണം ചെയ്യുന്ന ജലം സ്ഥിരമായി യാതൊരു മുന്നറിയിപ്പുമില്ലാതെ പൊട്ടുന്ന പൈപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുമ്പോള്‍ ശുദ്ധജലത്തിനുണ്ടാകാവുന്ന അപകടകരമായ മാറ്റങ്ങള്‍ നമ്മുടെ ജലവിതരണ അതോറിറ്റിയില്‍ കാര്യമായ ആകാംക്ഷയൊന്നും ജനിപ്പിച്ചതായി തോന്നുന്നില്ല. ഈ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാന്‍ ജലവിതരണ അതോറിട്ടി കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം.

പൊതുവിതരണ സമ്പ്രദായത്തിലൂടെ വീട്ടിലും പ്രവൃത്തിസ്ഥലങ്ങളിലും ലഭിക്കുന്ന ജലം സുരക്ഷിതമല്ല എന്നൊരു വ്യാപകമായ ധാരണ നാട്ടിലെങ്ങും പരന്നിട്ടുണ്ട്. ജലവിതരണ കമ്പനികളെ പ്രതിക്കൂട്ടിലാക്കിയുള്ള ലേഖനങ്ങളും പൊതുവിമര്‍ശങ്ങളും പത്രങ്ങള്‍ സ്പോണ്‍സര്‍ചെയ്ത ഗവേഷണങ്ങളുമെല്ലാം ഈ അവിശ്വാസത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഫലമോ വലിയ സാമ്പത്തികച്ചെലവു വരുന്ന രാസപദാര്‍ഥങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ശുദ്ധമാക്കി വീട്ടിലെ പൈപ്പിലൂടെ
ലഭിക്കുന്ന കുടിവെള്ളത്തെ നാം അവിശ്വസിക്കുന്നു.
ഫലമോ വീട്ടില്‍ കിട്ടുന്ന ശുദ്ധമായ ജലം വീണ്ടും ശുദ്ധീകരിക്കാനായി നാം പലതരത്തിലുള്ള യന്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നു.

ഓസോണ്‍ ശുദ്ധീകരണം, അയോണ്‍ എക്സ്ചേഞ്ച് ശുദ്ധീകരണം, റിവേഴ്സ് ഓസ്മോസിസ് ശുദ്ധീകരണം എന്നിങ്ങനെ ഓരോ നൂതന ടെക്നോളജിയും കുടിവെള്ള ശുദ്ധീകരണത്തിന് വേണ്ടി നാം ഭീമമായ വില കൊടുത്ത് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ വഴിപിഴച്ച പോക്കിന് കടിഞ്ഞാണിടാന്‍ സമയമായി എന്നെനിക്ക് തോന്നുന്നു.

കുപ്പിവെള്ളത്തിന്റെ കഥ പറഞ്ഞാണ് ഈ ലേഖനം തുടങ്ങിയത്. എവിടെ, ഏതു സമ്മേളനം ഉണ്ടെങ്കിലും അവിടെയെല്ലാം ഡസന്‍ കണക്കിനു കുപ്പിവെള്ളം ഇന്ന് അവിഭാജ്യഘടകമാണ്. ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് നാം വിശ്വസിക്കുന്ന ബഹുരാഷ്ട്ര, ദേശീയ കുത്തകകളോടൊപ്പം വര്‍ണലേബലുകള്‍ ഒട്ടിച്ച് നല്ലൊരു പേരും നല്‍കി അധികമാരും അറിയാത്ത ചെറിയ കമ്പനികളുടെവരെ കുടിവെള്ളക്കുപ്പികള്‍ ഇന്നു കമ്പോളത്തില്‍ സുലഭമാണ്. ഒരു ലിറ്ററിന് 12 രൂപയാണ് ശരാശരി വില. ഇന്ത്യയിലെ ജലവിതരണക്കമ്പനികള്‍ ജലസുരക്ഷിതത്വത്തിനാവശ്യമായ എല്ലാ പ്രക്രിയകളും നിര്‍വഹിച്ചു വീട്ടിലെത്തിക്കുന്ന വെള്ളത്തിനു കൊടുക്കേണ്ടിവരുന്ന വില ആയിരം ലിറ്ററിന് 10 രൂപയില്‍ താഴെയാണ് എന്നറിയുമ്പോള്‍ കുടിവെള്ള മേഖലയിലെ ഈ ഭീമന്‍സാമ്പത്തികചൂഷണത്തെപ്പറ്റി നമുക്കൊരു രൂപം കിട്ടും. അതായത്, കൈയിലൊരു കുപ്പി വെള്ളവുമായി നാം യാത്ര ചെയ്യുമ്പോള്‍ അര്‍ഹിക്കുന്നതിന്റെ ആയിരമിരട്ടി വിലയാണ് നാം നല്‍കുന്നത്. ആ വെള്ളത്തിന്റെ സുരക്ഷിതത്വം ടെലിവിഷന്‍ ജ്യോത്സ്യന്മാര്‍ നല്‍കുന്ന പ്രവചനങ്ങളെപ്പോലെത്തന്നെ അസ്ഥിരമാണെന്നുമറിയുക.

പ്രമുഖ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന വെള്ളം മൈക്രോബയോളജി, രാസഘടന എന്നിവയില്‍ ഗുണനിലവാരം പുലര്‍ത്തുന്നതു ശ്രദ്ധിക്കുമ്പോള്‍ അവയിലടങ്ങിയ കീടനാശിനികളുടെ കാര്യത്തില്‍ യാതൊരു നിഷ്കര്‍ഷയും പാലിക്കുന്നില്ലെന്നത് നാമറിയണം. നമുക്ക് വീട്ടില്‍ ജീരകമോ കൊത്തമല്ലിയോ അതുമല്ലെങ്കില്‍ പതിമുഖമോ ചേര്‍ത്ത് തിളപ്പിച്ചാറ്റി ഉപയോഗിക്കുന്ന വെള്ളത്തിന്റെ അഞ്ചയലത്തെങ്ങും സുരക്ഷിതത്വം നല്‍കുന്ന വെള്ളമല്ല ഭീമമായ വില കൊടുത്ത് ഫാഷനായി നാം കൊണ്ടുനടക്കുന്ന കുപ്പിവെള്ളം എന്നറിയുക. ഈ കുപ്പിവെള്ളത്തിന്റെയെല്ലാം ഗുണനിലവാരം നിരന്തരമായി നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പ് നല്‍കുവാന്‍ പര്യാപ്തമായ ഒരു സംവിധാനവും രാജ്യത്ത് ഒരു സര്‍ക്കാറിന്റെയും കീഴിലില്ല എന്നതും നാമറിയണം. വിശ്വാസം മാത്രമാണ് നമ്മുടെ കൈമുതല്‍. പെറ്റ്ബോട്ടിലില്‍ അടക്കം ചെയ്ത കുപ്പിവെള്ളം ഇടതുകൈയിലൊരു മൊബൈല്‍ഫോണ്‍ എന്നതുപോലെ അനുപേക്ഷണീയമാണെന്നു നാമെല്ലാം കരുതുന്നുണ്ടെങ്കില്‍ എനിക്കു നിര്‍ദേശിക്കാനുള്ളത് ഇതാണ്: വീട്ടില്‍ത്തന്നെ തയ്യാര്‍ ചെയ്ത ജീരകവെള്ളമോ, വര്‍ണഭംഗിയുള്ള പതിമുഖവെള്ളമോ വൃത്തിയായ ഒരു പെറ്റ്ബോട്ടിലില്‍ അടക്കം ചെയ്ത് നമ്മുടെ സഞ്ചാരസഹായിയായി കൊണ്ടുപോവുക. എല്ലാ സമ്മേളനങ്ങളിലും തിളപ്പിച്ചാറ്റിയ ജീരകവെള്ളമോ പതിമുഖവെള്ളമോ ആകട്ടെ നാം കുടിക്കാന്‍ നല്‍കുക. ഇതുകൊണ്ടുണ്ടാകുന്ന സാമ്പത്തികലാഭവും അധികസുരക്ഷിതത്വവും എത്രയെന്നത് വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈയവസരത്തിലാണ് കേരള ജല അതോറിറ്റി കുപ്പിവെള്ളവ്യവസായം ആരംഭിക്കുവാന്‍പോകുന്നുവെന്ന പ്രസ്താവം ദുഃഖകരമായി മാറുന്നത്. തങ്ങള്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ തങ്ങള്‍ക്കുതന്നെ വിശ്വാസമില്ല എന്ന ഒരു പ്രതീതിയാവും ഈ സംരംഭം ജനിപ്പിക്കുക. അങ്ങനെയൊരു സമീപനം ആത്മഹത്യാപരമാകും.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ന്യൂട്രീഷന്‍ പ്രൊഫസറായി റിട്ടയര്‍ ചെയ്ത ഡോ. സി.ആര്‍. സോമന്‍ സാമൂഹ്യാരോഗ്യ പ്രവര്‍ത്തകനാണ്)

10-11-07
വെള്ളം ജീവന്റെ അടിസ്ഥാനം

എസ്. ഉഷ

കുപ്പിവെള്ളക്കച്ചവടത്തിന്റെ സാമ്പത്തികവശങ്ങളും രാഷ്ട്രീയവും വിശദമായി ചര്‍ച്ചചെയ്യുന്ന ലേഖനം വായിച്ചു. ഇന്നത്തെ ചര്‍ച്ചകളില്‍ വിട്ടുപോകുന്ന അല്ലെങ്കില്‍ മറന്നുപോകുന്ന ചില വശങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കണമെന്നു തോന്നുന്നു.
ജീവന്‍ ഉത്ഭവിച്ചത് വെള്ളത്തിലാണെന്നും ഈ ഭൂമി തന്നെ ഒരു ജലഗ്രഹമാണെന്നും ഇതില്‍ 97 ശതമാനത്തോളം ഉപ്പുവെള്ളവും ബാക്കിയുള്ളത് ശുദ്ധജലവും. ഈ മൂന്നു ശതമാനത്തില്‍തന്നെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും എടുത്തുപയോഗിക്കാന്‍പറ്റുന്ന രൂപത്തിലുള്ളൂ എന്നതുമായ ശാസ്ത്രസത്യത്തെ ഇതുവരെയും മറ്റൊരു ശാസ്ത്രം ചോദ്യം ചെയ്തിട്ടില്ല. അതായത് ഭൂമിയിലുള്ള മൊത്തം ജലത്തിന്റെ ഒരു ശതമാനത്തില്‍ താഴെയുള്ള ശുദ്ധജലത്തെ ആശ്രയിച്ചാണ് ഇവിടത്തെ മനുഷ്യവംശത്തിന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ് എന്നതുതന്നെ. ഈ ഒരു ശതമാനത്തെ ആധാരമാക്കിത്തന്നെയാണ് ഈ നൂറ്റാണ്ടിലെ വെള്ളക്കച്ചവടവും ഭയാനകമായി വളര്‍ന്നു കൊണ്ടിരിക്കുന്നത്.
കിണറുകളും കുളങ്ങളും അരുവികളും പുഴകളും ചേര്‍ന്ന് വലിയൊരു ജലശൃംഖലതന്നെയുള്ള നാടാണ് കേരളം. വളരെ നേര്‍ത്ത, ലോലമായ ഈ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിന് മുന്‍പുള്ളവര്‍ കൊടുത്ത ശുഷ്കാന്തിയാണ് കേരളം ജലസമ്പന്നമാകാനുള്ള കാരണം. ഏറ്റവും വരള്‍ച്ചയുള്ള മറ്റു സംസ്ഥാനങ്ങളില്‍പോലും നൂറ്റാണ്ടുകളായി ജനങ്ങള്‍ ജീവിച്ചുപോരുന്നതിനു കാരണം ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതില്‍ ഭരണാധികാരികളും ജനങ്ങളും കാണിച്ചിരുന്ന ശ്രദ്ധയാണ്. വെള്ളത്തെ ജീവന്റെ അടിസ്ഥാനമായാണ് അവര്‍ കണക്കാക്കിയിരുന്നത്. വിഭവമായിട്ടല്ല.
ജലസ്രോതസ്സുകളുടെ വൈവിധ്യത്തെയോ സംസ്കാരങ്ങളുടെ വൈവിധ്യത്തെയോ കണക്കിലെടുക്കാതെയാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ ജലവിഭവവികസനം നമ്മുടെ നാട്ടില്‍ വന്നത്. പുഴകളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് കിണര്‍ കുത്തിക്കൊടുക്കല്‍, കിണറുകളെ ആശ്രയിച്ചിരുന്നവര്‍ക്ക് പൈപ്പിലൂടെ വെള്ളമെത്തിക്കല്‍ ഇങ്ങനെ പലതും.പലപ്പോഴും ആവശ്യമുള്ളിടത്തുപോലുമല്ല ഇവ നടപ്പാക്കിയത്. കിണറ്റിലെ വെള്ളവും പൈപ്പുവെള്ളവും എടുക്കാന്‍ മടിച്ചുനിന്ന സമൂഹങ്ങളെ വിദ്യാഭ്യാസത്തിലൂടെ ‘നല്ലവെള്ളം’ കുടിക്കാന്‍ പഠിപ്പിക്കുകയായിരുന്നു കഴിഞ്ഞ നാലോ അഞ്ചോ ദശകങ്ങളായി ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഫലമോ? പാരമ്പര്യ ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതില്‍നിന്ന് സര്‍ക്കാരും ജനങ്ങളും ഒരുപോലെ പുറകോട്ടുപോയി.
ഇതോടൊപ്പംതന്നെയുണ്ടായ വ്യാവസായിക_കാര്‍ഷിക_സാമ്പത്തിക വികസനപദ്ധതികള്‍ പരമ്പരാഗത ജലസ്രോതസ്സുകളെ കുറേക്കൂടി നാശത്തിലേക്കെത്തിക്കുകയും ‘നല്ലവെള്ളം’ എന്നത് പല സമൂഹങ്ങള്‍ക്കും പൈപ്പിലൂടെ എപ്പോഴെങ്കിലും എത്തുന്ന ഒരു അപൂര്‍വ വസ്തുവായി മാറുകയും ചെയ്തു. ഇതിനിടെ ഇവിടെ വളര്‍ന്നുവന്ന ഉപഭോഗസംസ്കാരവും ആരോഗ്യത്തകരാറുകളും കുപ്പിവെള്ളക്കച്ചവടത്തിനുള്ള അടിത്തറ ഉറപ്പിച്ചു.
ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ഒരു പ്രത്യേകത കേരളത്തിലുണ്ട്. വെള്ളം തിളപ്പിച്ചു കുടിക്കുക എന്നതാണത്. വയറ്റിളക്കം, കോളറപോലുള്ള രോഗങ്ങള്‍ മഴക്കാലത്തുപോലും ഇവിടെ പടര്‍ന്നു പിടിക്കാത്തതിനു കാരണം ഈ ശീലംകൊണ്ടാണെന്ന് പല ആരോഗ്യവിദദ്ധരും പറയാറുണ്ട്. ഇതിനും പുറമെ കുടിവെള്ളം നല്‍കാനുള്ള സാമൂഹികക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ ഇവിടത്തെ മുന്‍ ഭരണാധികാരികളും കുടുംബങ്ങള്‍തന്നെയും ജാഗരൂകരായിരുന്നു. അവര്‍ വെള്ളം മാത്രമല്ല നല്‍കിയിരുന്നത്, സംഭാരവും കഞ്ഞിവെള്ളവുംകൂടിയായിരുന്നു. തളര്‍ന്നുവരുന്ന സഞ്ചാരികള്‍ക്ക് ഇതായിരുന്നു കുളിരേകിയിരുന്നത്. വികസനത്തിന്റെ പാച്ചിലില്‍ ഇത്തരം സാമൂഹികക്രമീകരണങ്ങളാണ് അന്യംനിന്നുപോയത്.
ഇന്ന് കുപ്പിവെള്ളം വാങ്ങിച്ചുകുടിക്കുന്ന യാത്രക്കാരും മറ്റു ജനങ്ങളും കരുതുന്നത് പൈപ്പിലൂടെ കിട്ടുന്ന ജലത്തെക്കാള്‍ ഇതു നല്ലതാണെന്നാണ്. എന്നാല്‍ വാസ്തവം മറിച്ചാണെന്ന് ലേഖനത്തില്‍ പറയുന്നു. പല സ്ഥലത്തും ടാപ്പില്‍നിന്നുതന്നെയുള്ള വെള്ളമാണ് കുപ്പികളിലാക്കി കൊടുക്കുന്നതെന്നും പറയുന്നു. അങ്ങനെയെങ്കില്‍ പൊതുടാപ്പുകളുടെ എണ്ണം കൂട്ടി നല്ലവെള്ളം കിട്ടാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കുകയല്ലേ സര്‍ക്കാര്‍ ചെയ്യേണ്ടത്? റെയില്‍വേസ്റ്റേഷനുകളിലും പൊതുനിരത്തിലുമെല്ലാം അടുത്തൊരു കാലംവരെയും എല്ലാ ജനങ്ങളും പൊതുടാപ്പില്‍ നിന്നാണല്ലോ വെള്ളമെടുത്തിരുന്നത്. ഇപ്പോഴും ഭൂരിപക്ഷം ആളുകളും പൊതുജലസ്രോതസ്സുകളെയും ടാപ്പുകളെയും ആശ്രയിച്ചുതന്നെയാണ് കഴിയുന്നത്. അല്ലാതെ കുപ്പിവെള്ളത്തെയല്ല. അവരാരും അണുബാധകൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ മരിച്ചുപോകുന്നുമില്ല.
എന്നാല്‍ കമ്പനികള്‍ നടത്തുന്ന പ്രചാരണങ്ങളില്‍ കുടുങ്ങി സാമാന്യജനങ്ങള്‍ വലിയ പണംമുടക്കി കുപ്പിവെള്ളത്തിന് അടിമകളായിക്കൊണ്ടിരിക്കുകയാണ്. 70_കളിലും 80_കളിലും തമിഴ്നാട്ടില്‍ ഒരു കുടം വെള്ളം ഒരു രൂപ കൊടുത്തു വാങ്ങുന്നുവെന്നു കേള്‍ക്കുമ്പോള്‍ മലയാളിക്ക് തമിഴനോട് പുച്ഛമായിരുന്നു. എന്നാലിന്ന് ഒരു ലിറ്റര്‍ വെള്ളം പത്തും പന്ത്രണ്ടും രൂപ കൊടുത്ത് വാങ്ങുമ്പോള്‍ ഒരു പരിഭവവുമില്ല. കുപ്പിവെള്ളം വേണ്ട എന്ന് ആത്മാഭിമാനമുള്ള ഒരാളും സര്‍ക്കാറിനോട് പറയുന്നില്ല. ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കലാണ് പ്രഥമ കര്‍ത്തവ്യമെന്ന് സര്‍ക്കാറുകളും മറന്നുപോകുന്നു.
ഇതിനിടയില്‍ പൂരിപ്പിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. വെള്ളം മനുഷ്യന്റെ അവകാശമാണെന്നു പറയുന്നതുപോലെ മറ്റ് പല മിണ്ടാപ്രാണികളുടെയും കൂടി അവകാശമാണ് എന്നതാണത്.
ഇതിനും പുറമെയാണ് പെറ്റ്ബോട്ടിലുകള്‍ സൃഷ്ടിക്കുന്ന മലിനീകരണം. കോര്‍പ്പറേറ്റുകളെ ചട്ടം പഠിപ്പിക്കാന്‍ ഇതുവരെയും ഒരു സര്‍ക്കാറിനും ഇവിടെ കഴിഞ്ഞിട്ടില്ല. നമ്മുടെ അമൂല്യമായ ജലസ്രോതസ്സുകളെ മലിനീകരിച്ചുകൊണ്ട് അവര്‍ കീശ വീര്‍പ്പിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.
കുറച്ചുനാള്‍ മുമ്പുവരെ ശുദ്ധജലമെന്നാല്‍ ക്ലോറിനേറ്റ് ചെയ്ത വെള്ളം എന്നായിരുന്നെങ്കില്‍ ഇന്നത് കുപ്പിവെള്ളമെന്നായിരിക്കുന്നു. തുടര്‍ച്ചയായി പറഞ്ഞു പറഞ്ഞ് കള്ളത്തെ സത്യമാക്കാനുള്ള വിദ്യയില്‍ വിദദ്ധരാണ് കമ്പനികള്‍. കേരളീയര്‍ക്ക് ഹൃദ്രോഗമുണ്ടാകുന്നത് വെളിച്ചെണ്ണ കഴിക്കുന്നതു കൊണ്ടാണെന്ന് നമ്മെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവല്ലോ. അതുപോലെയാണ് കുപ്പിവെള്ളത്തെ കുറിച്ചുള്ള മിഥ്യാധാരണ ഇവിടെ പടര്‍ന്നു കൊണ്ടിരിക്കുന്നത്. അങ്ങേയറ്റം ഖേദകരമാണിത്. സര്‍ക്കാറിന്റെയും പൊതുതാത്പര്യ സംഘടനകളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വിദദ്ധരുടെയും ഭാഗത്തുനിന്ന് ഇതിനൊരു മറുപടി ഉയര്‍ന്നുവരേണ്ടതുണ്ട്. പുതിയൊരു ജലസംസ്കാരം വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇവിടെ അത്യാവശ്യമായിരിക്കുന്നു. പൊതുപൈതൃകമായ ജലത്തെ കച്ചവടവസ്തുവാക്കുന്നതിനെതിരെ നിയമനടപടികളും ഉണ്ടാകേണ്ടതുണ്ട്.

(തിരുവനന്തപുരത്തുള്ള ‘തണല്‍’ എന്ന
പരിസ്ഥിതി സംഘടനയുടെ പ്രോഗ്രാം
ഡയറക്ടറാണ് ഉഷ.)

12-11-07
കേരളവും കുപ്പിവെള്ളത്തിലേക്ക് കൂപ്പുകുത്തുകയാണോ?

എം. സുചിത്ര

ശുദ്ധമായ കുടിവെള്ളം മനുഷ്യാവകാശമായി പ്രഖ്യാപിക്കണമെന്ന അതിപ്രധാനമായ ആവശ്യത്തില്‍പ്പോലും അഭിപ്രായ സമന്വയം ഉണ്ടാക്കാനാവാതെയാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മെക്സിക്കോസിറ്റിയില്‍ ചേര്‍ന്ന വേള്‍ഡ് വാട്ടര്‍ ഫോറം പിരിഞ്ഞത്. കുപ്പിവെള്ള വിപണിയിലെ കുത്തകക്കമ്പനികളിലൊന്നായ കൊക്കകോള സ്പോണ്‍സര്‍ ചെയ്ത ഈ സമ്മേളനത്തില്‍ 120 രാഷ്ട്രങ്ങളിലെ പ്രതിനിധികളും ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, ഐ.എം.എഫ്. തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. കുടിവെള്ള വിതരണ മേഖല കൂടുതല്‍ സ്വകാര്യവത്കരിക്കാനാവശ്യമായ നയങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലാണ് പ്രസ്തുത സമ്മേളനം ഊന്നല്‍ നല്കിയത്.

കുടിവെള്ളവിതരണരംഗത്ത് കാലുറപ്പിക്കാന്‍ കൊക്കകോളയെപ്പോലുള്ള വന്‍കിട കമ്പനികളെ സഹായിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് കഴിഞ്ഞ ഒന്നര ദശകമായി നമ്മുടെ രാജ്യം കൈക്കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളും സ്വകാര്യവത്കരണനയങ്ങളും സംസ്ഥാന സര്‍ക്കാറുകളുടെ വ്യാവസായികവളര്‍ച്ചയിലും സ്വകാര്യ നിക്ഷേപങ്ങളിലും അധിഷ്ഠിതമായ വികസന നയങ്ങളുമാണ് കുപ്പിവെള്ളവ്യവസായത്തെ ഇത്രയധികം വളര്‍ത്തിയത്. 1991 വരെ ഇന്ത്യയിലെ കുപ്പിവെള്ളവിപണി ഏറെക്കുറെ നിശ്ചലമായിരുന്നു. സാമ്പത്തിക ഉദാരവത്കരണം ആരംഭിച്ചതോടെയാണ് വിപണി സജീവമായത്. 1991ല്‍ 20 ലക്ഷം കുപ്പിവെള്ള കെയ്സുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയതെങ്കില്‍ കഴിഞ്ഞവര്‍ഷം 680 ലക്ഷം കെയ്സുകളാണ് വിറ്റഴിഞ്ഞത്. ആയിരത്തിലധികം കുപ്പിവെള്ള നിര്‍മാതാക്കളും ഇരുനൂറിലധികം ബ്രാന്‍ഡുകളുമായി ഇന്ത്യയില്‍ കുപ്പിവെള്ള ബിസിനസ്സ് പൊടിപൊടിക്കുകയാണ്. നിര്‍മാതാക്കളില്‍ 80 ശതമാനവും പ്രാദേശികനിര്‍മാതാക്കളാണെങ്കിലും ബിസ്ലേരിയും കിന്‍ലെയും അക്വാഫിനയും തന്നെയാണ് രംഗം അടക്കിവാഴുന്നത്. 1999 മുതല്‍ 2004 വരെയുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ കുപ്പിവെള്ളവ്യവസായത്തില്‍ ആഗോളതലത്തില്‍ത്തന്നെ ഏറ്റവുമധികം വളര്‍ച്ച നേടിയത് ഇന്ത്യയാണ് _ 25 ശതമാനം. അമേരിക്കന്‍ കുപ്പിവെള്ളവിപണി പോലും വെറും 8.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

പ്രാദേശികജനതയുടെ കുടിവെള്ളം മുട്ടിക്കുകയും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്ന കുപ്പിവെള്ളവ്യവസായം കേരളത്തിലും വളരുകയാണ്. എറണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് ഈ വര്‍ഷം പാക്കേജ്ഡ് വാട്ടര്‍ വില്പന 30 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ലൈസന്‍സുള്ള മുപ്പതോളം കമ്പനികളും ലൈസന്‍സില്ലാത്ത നിരവധി കമ്പനികളും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്ലാറ്റുകളിലും വീടുകളിലും ഓഫീസുകളിലും ആസ്പത്രികളിലും ഐ.ടി. കമ്പനികളിലുമൊക്കെ കുപ്പിവെള്ളം വന്‍തോതില്‍ വിതരണം ചെയ്യപ്പെടുന്നുണ്ട്.

കേരള വാട്ടര്‍ അതോറിറ്റിപോലും ഈ ദിശയില്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ലാഭമെടുക്കാതെയുള്ള കുപ്പിവെള്ള വിതരണം ഗൌരവമായി പരിഗണിക്കുന്നുവെന്ന് ആറുമാസം മുമ്പ് അതോറിറ്റി ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. സ്വാഭാവികമായും എതിര്‍പ്പുകള്‍ ഉയര്‍ന്നു. പിന്നീട് അതേപ്പറ്റി കേട്ടിട്ടില്ല. ഒരുപക്ഷേ, വാട്ടര്‍ അതോറിറ്റി ഇങ്ങനെയൊരു സാഹസത്തിന് രഹസ്യമായി തയ്യാറെടുക്കുന്നുണ്ടാകാം.

ഏതായാലും ഒരു കാര്യം വ്യക്തമാണ്: മിനറല്‍ വാട്ടര്‍ എന്ന പേരില്‍ കുപ്പികളിലും ക്യാനുകളിലും ലഭിക്കുന്ന വെള്ളം ശുദ്ധമാണെന്ന മിഥ്യാധാരണ നമുക്കിടയിലും പടര്‍ന്നു തുടങ്ങിയിരിക്കുന്നു. സ്റ്റാറ്റസ് സിംബലായി കുപ്പിവെള്ളം മാറിക്കൊണ്ടിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ ‘കുടിവെള്ളം’ എന്നെഴുതിയ ടാപ്പിനു സമീപം അധികമാരെയും കാണാറില്ല. പത്തു രൂപ കൊടുത്ത് കുപ്പിവെള്ളം വാങ്ങിയാല്‍ മതിയല്ലോ എന്നതാണ് ചിന്ത.

കുടിവെള്ളത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റാനുള്ള സംഘടിത ശ്രമങ്ങളാണ് ഇവിടെ എക്കാലത്തും നടന്നുകൊണ്ടിരിക്കുന്നത്. കിണര്‍ വെള്ളം കുടിയോഗ്യമല്ല, പൈപ്പുവെള്ളമാണ് ശുദ്ധജലം എന്ന ധാരണ സൃഷ്ടിച്ച് ജനങ്ങളുടെ സമീപനത്തില്‍ ആദ്യം മാറ്റം വരുത്തിയത് പൈപ്പുവെള്ള ലോബിയാണ്. കിണറുകളും കുളങ്ങളും മണ്ണിട്ടുമൂടി. കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പൈപ്പുവെള്ള പദ്ധതികള്‍ ആവിഷ്കരിച്ചുതുടങ്ങി. പിന്നീട് വാട്ടര്‍ അതോറിറ്റി രൂപവത്കരിക്കപ്പെട്ടപ്പോഴും ഇതേ രീതികള്‍തന്നെ തുടര്‍ന്നു. കേന്ദ്രീകൃത ജലസംഭരണത്തിലൂടെയും ശുദ്ധീകരണത്തിലൂടെയും പൈപ്പുവഴിയുള്ള വിതരണത്തിലൂടെയും മാത്രമേ ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ കഴിയൂ എന്നതായിരുന്നു അതോറിറ്റിയുടെ നിലപാട്. പരമ്പരാഗത ജലസ്രോതസ്സുകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ടാങ്കറുകളില്‍ എപ്പോഴെങ്കിലും വന്നെത്തുന്ന കുടിവെള്ളത്തിനു കാത്തുനില്‍ക്കേണ്ട ഗതികേടിലായി ഒടുവില്‍ ജനങ്ങള്‍.

അങ്ങേയറ്റം അപകടകരമായ സ്ഥിതിവിശേഷത്തിലാണ് കുപ്പിവെള്ളത്തോട് വളര്‍ന്നുവരുന്ന ആഭിമുഖ്യം ജനങ്ങളെ കൊണ്ടുചെന്നെത്തിക്കുക. നൂറുകോടി ജനങ്ങളും അതിരൂക്ഷമായ ജലക്ഷാമവും നേരിടുന്ന ഒരു രാജ്യത്ത് കുപ്പിവെള്ള ബിസിനസ്സിന്റെ അടിത്തറ വളരെ ഭദ്രമാണെന്ന് അതിന്റെ നിര്‍മാതാക്കള്‍ക്കറിയാം. സമ്പന്നര്‍ കുപ്പിയിലായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി ഇടത്തരക്കാരിലേക്കു വിപണി വളര്‍ത്തുക എന്നതാണ് വന്‍കമ്പനികളുടെ അടുത്ത ലക്ഷ്യം. ഇതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക ബാധ്യത താങ്ങാന്‍ ഇടത്തരക്കാര്‍ക്കു കഴിയുമോ? അഞ്ചുപേരുള്ള ഒരു വീട്ടില്‍ കുടിക്കാന്‍ മാത്രം 10 ലിറ്റര്‍ വെള്ളമെങ്കിലും വേണ്ടിവരില്ലേ ഒരു ദിവസം? ലിറ്ററൊന്നിന് പത്തുരൂപ വെച്ചു കണക്കാക്കിയാല്‍ ദിവസം 100 രൂപ ചെലവ്. അതായത് ഓരോ മാസവും ഏറ്റവും കുറഞ്ഞത് 3000 രൂപയെങ്കിലും കുടിവെള്ളത്തിന്റെ പേരില്‍ ചെലവാക്കണം. ഇന്നത്തെ സ്ഥിതിയില്‍ ഒരു സാധാരണ കുടുംബത്തിന് ഇതു കഴിയുമോ?

യഥാര്‍ഥത്തില്‍, കുപ്പിവെള്ളത്തിനു നാം നല്കേണ്ടിവരുന്ന വില കനത്തതാണ്. കുപ്പിവെള്ളവ്യവസായമായാലും സോഫ്റ്റ്ഡ്രിങ്ക് വ്യവസായമായാലും ഭൂഗര്‍ഭജലം ഊറ്റിക്കൊണ്ടാണ് നിര്‍മാണം നടക്കുന്നത്. നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ സൌജന്യമായി ലഭിക്കുന്ന അസംസ്കൃതവസ്തു മാത്രമാണ് ഗ്രൌണ്ട് വാട്ടര്‍. അത് പരമാവധി ഊറ്റാനും കൂടുതല്‍ ലാഭമുണ്ടാക്കാനും നിര്‍മാതാക്കള്‍ ശ്രമിക്കുകതന്നെ ചെയ്യും. പക്ഷേ, അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭജലവിതാനത്തിന്റെ യഥാര്‍ഥ വിലയെന്താണ്? അതുപോലെ, പ്ലാസ്റ്റിക് ബോട്ടിലുകളും ബാഗുകളുമുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍. ഇവ സംസ്കരിക്കാന്‍ വേണ്ട കാര്യക്ഷമമായ എന്തു സംവിധാനമാണ് നമുക്കുള്ളത്?

യഥാര്‍ഥത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതതന്നെയാണ് സംസ്ഥാനത്ത് കുപ്പിവെള്ളബിസിനസ് തഴച്ചുവളരുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. അന്‍പതു ലക്ഷത്തിലേറെ കിണറുകളും (ലോകത്തില്‍ കിണറുകളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കേരളം) ഒരു ലക്ഷത്തിലധികം കുളങ്ങളും മൂവായിരത്തോളം അരുവികളും ചെറുതെങ്കിലും 44 നദികളുമുള്ള, ആറുമാസം മഴയുമുള്ള ഒരു സംസ്ഥാനത്ത് കുടിവെള്ളക്ഷാമം എങ്ങനെയുണ്ടാകുന്നു? എന്തുകൊണ്ടാണ് നമ്മുടെ ജലസ്രോതസ്സുകള്‍ മലിനമാകുന്നത്? മലിനമാകുന്ന ജലസ്രോതസ്സുകളെ എങ്ങനെയാണ് രക്ഷിക്കേണ്ടത്? മുനിസിപ്പല്‍മാലിന്യവും ആസ്പത്രിമാലിന്യവും വ്യാവസായികമാലിന്യവുമൊക്കെ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണ്? നമ്മുടെ ജൈവവൈവിധ്യവും പ്രകൃതിവിഭവങ്ങളും നശിച്ചുപോകുന്നത് എന്തുകൊണ്ടാണ്? അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുകയും പരിഹാരമാര്‍ഗങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ നമുക്ക് കുപ്പിവെള്ളം കുടിക്കേണ്ട ഗതിവരില്ല.

(2005ല്‍ അപ്പന്‍മേനോന്‍ പുരസ്കാരം നേടിയ എം. സുചിത്ര കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ്.)

14-11-07
ഇതൊരു കോര്‍പ്പറേറ്റ് കുറ്റകൃത്യം

കെ.പി. സേതുനാഥ്

വെള്ളം വില്ക്കാന്‍ പറ്റിയ ചരക്കാണെന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ തിരിച്ചറിഞ്ഞിരുന്ന ചില ഭരണാധികാരികളെങ്കിലും കേരളത്തിലുണ്ടായിരുന്നു; കുറഞ്ഞപക്ഷം കോഴിക്കോട്ടെങ്കിലും. ഇത്തരം വികസനദാഹികള്‍ ജീവിച്ചിരുന്നുവെന്നതിന് സഞ്ജയന്‍ സാക്ഷി. മാനാഞ്ചിറയിലെ വെള്ളം മൊത്തമായി ഒരുകമ്പനിക്ക് വില്ക്കാനുള്ള മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെപ്പറ്റി 1930_കളില്‍ത്തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്.
”എനിയും നമ്മുടെ ധനസ്ഥിതി നന്നാക്കുവാന്‍ കൌണ്‍സില്‍ എന്തൊക്കെ ചെയ്യാന്‍ വിചാരിച്ചിട്ടുണ്ടെന്ന് ആരു കണ്ടു! ഒരുപക്ഷേ, മാനാഞ്ചിറത്തോട്ടത്തിലെ മരങ്ങള്‍ ഒരു വിറകുകാരന് അവര്‍ കോണ്‍ട്രാക്ട് കൊടുക്കുവാന്‍ ആലോചിക്കുമായിരിക്കും. നിഴലിനാണ് മരങ്ങള്‍. വൈകുന്നേരമാണ് ആളുകള്‍ തോട്ടത്തില്‍ പോയിരിക്കുക. വൈകുന്നേരത്തെ വെയിലിന് ചൂടില്ല. അതുകൊണ്ട് മരങ്ങള്‍ ആവശ്യമില്ല എന്ന് അവര്‍ കണ്ടുപിടിക്കുമായിരിക്കും. മാനാഞ്ചിറ വെള്ളത്തിനെപ്പറ്റി ഇത്ര കൃത്യമായി കണക്കുകൂട്ടി, പെരുക്കിഹരിച്ച് മാസത്തില്‍ 65 ക.യും രണ്ടുലക്ഷത്തി പതിനായിരം ഗാലന്‍ വെള്ളവും മുനിസിപ്പാലിറ്റിക്ക് ആദായമുണ്ടാകുമെന്ന് കാണിച്ചുകൊടുത്ത അഗാധബുദ്ധികള്‍ക്ക് ഇതൊന്നും സാധിക്കാത്ത കാര്യമല്ല. ഒരുസമയം, വേണ്ടിവന്നാല്‍ അവര്‍ കോഴിക്കോട്ട് ബീച്ചിലെ കടല്‍ക്കാറ്റുകൂടി വിറ്റുമാറുകയില്ലെന്ന് ആര്‍ക്ക് പറയുവാന്‍ കഴിയും?”
സഞ്ജയന്റെ സ്വതഃസിദ്ധമായ കറുത്ത പരിഹാസത്തിന് പുറമേ, വെള്ളം വില്ക്കാന്‍ പറ്റിയ ചരക്കാണെന്ന് കണ്ടെത്തിയതിലുള്ള ആശ്ചര്യവും ഈ വരികളില്‍ അടങ്ങിയിട്ടുണ്ട്. സഞ്ജയന്‍ ഇതെഴുതിയിട്ട് 73 കൊല്ലം കഴിഞ്ഞു. പക്ഷേ, ഈ വെള്ളം വില്ക്കുകയെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആശ്ചര്യം ഒട്ടും തോന്നുന്നില്ല. കാരണം വെള്ളം വില്ക്കലും വാങ്ങലും നമ്മുടെ നിത്യ ജീവിതത്തില്‍ അത്ര സാധാരണമായിരിക്കുന്നു.
ഭൂമിയിലെ മുഴുവന്‍ വിഭവസ്രോതസ്സുകളുടെയും മേല്‍ ആധിപത്യം പുലര്‍ത്തുകയെന്നത് മൂലധനവ്യവസ്ഥയുടെ സഹജഭാവമാണ്. നിരന്തരമായ നിക്ഷേപങ്ങളും പുനര്‍ നിക്ഷേപങ്ങളും വഴി പരമാവധി ലാഭം ആര്‍ജിക്കുകയെന്നതാണ് അതിന്റെ ധര്‍മരീതി. ജീവന്റെ നിലനില്പിന് ആധാരമായ വെള്ളം എല്ലാ ജീവജാലങ്ങളുടെയും അവകാശമെന്നതിനു നേര്‍ വിപരീതമാണ് ഈ ധര്‍മനീതി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ് ഇത്രയും പരുഷവും സുതാര്യവുമായ നിലയില്‍ മൂലധനവ്യവസ്ഥയുടെ നീതിശാസ്ത്രം മറനീക്കിവന്നത്. വികസനത്തിന്റെയും കാര്യക്ഷമതയുടെയും സമൃദ്ധിയുടെയും ജനാധിപത്യത്തിന്റെയുമൊക്കെ ഭാഷയിലാണ് ഈ ധര്‍മനീതി പ്രത്യക്ഷപ്പെടുന്നത്. വെള്ളത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ഒരുവസ്തുവിന്റെ ദുര്‍വ്യയത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ നിറഞ്ഞ പണ്ഡിതോചിതമായ വാദങ്ങള്‍ രൂപമെടുത്ത കാലത്തുതന്നെയാണ് സ്വകാര്യവത്കരണത്തിന്റെ ഗതിവേഗം വര്‍ധിച്ചതെന്ന കാര്യം തികച്ചും യാദൃച്ഛികമാകാനിടയില്ല. ഇതേകാലത്തുതന്നെയാണ് ജലസ്രോതസ്സുകള്‍ നേരിടുന്ന ഭയാനകമായ മലിനീകരണത്തെക്കുറിച്ചുള്ള പഠനങ്ങളും പുറത്തുവരുന്നത്. വെള്ളത്തിന്റെ ദൌര്‍ലഭ്യവും മലിനീകരണവും ഗൌരവമായ വിഷയങ്ങള്‍ എന്നല്ല, തീര്‍ച്ചയായും അവ ഗൌരവമായ പരിഗണന അര്‍ഹിക്കുന്നു. എന്നാല്‍ ഏതു ദുരന്തത്തെയും ലാഭമാക്കി മാറ്റുന്നതിനുള്ള മൂലധന വ്യവസ്ഥയുടെ അനിതരസാധാരണമായ കഴിവിനെ അവഗണിക്കാനാവില്ല. വെള്ളത്തിന്റെ സ്രോതസ്സുകള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ആശയം പലപ്പോഴും പുറത്തുവരുന്നത് ജലമലിനീകരണത്തെയും ജലക്ഷാമത്തെയും കുറിച്ചുള്ള അതിഭാവുകത്വം നിറഞ്ഞ കഥനങ്ങളിലൂടെയാണ്.
സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ണ്ൌവൃ’ീ കൃറവിൃമറഹ്ൃമാ ഘവമഷുവ എന്ന കൂട്ടരുടെ 2004_ല്‍ ലഭ്യമാക്കിയ കണക്കനുസരിച്ച് വെള്ളം കിട്ടാതെ പ്രതിദിനം 630 പേര്‍ ലോകത്ത് മരണമടയുന്നുണ്ട്. കാര്യക്ഷമതയുടെ പേരില്‍ സ്വകാര്യവത്കരണം വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്. വെള്ളത്തിനുമേലുള്ള അവകാശം, മനുഷ്യര്‍ക്ക് മാത്രമല്ല മറ്റു ജീവജാലങ്ങള്‍ക്കുമുണ്ടെന്ന വസ്തുത ഊട്ടിയുറപ്പിക്കുന്ന രാഷ്ട്രീയബോധത്തിലൂടെ മാത്രമേ ഇന്നത്തെ സ്ഥിതി മറികടക്കാന്‍ കഴിയുകയുള്ളൂ. കേരളത്തിലെ ജലസ്രോതസ്സുകള്‍ മുഴുവന്‍ മലിനമാണെന്ന് കൊട്ടിഗ്ഘോഷിക്കുന്നവര്‍ അതിലേക്ക് നയിച്ച അധികാര സംവിധാനത്തെപ്പറ്റി പുലര്‍ത്തുന്ന മൌനം ശ്രദ്ധേയമാണ്. ആഗോളതലത്തില്‍ത്തന്നെ പിന്തുടരുന്ന ഒരു ആശയ പ്രചാരണരീതിയുടെ ഭാഗമായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്.
വെള്ളത്തിന്റെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രം 450 ദശലക്ഷം ഡോളര്‍ വരുന്ന പ്രചാരണ പരിപാടികളാണിപ്പോള്‍ അരങ്ങേറുന്നത്. താന്‍സാനിയയില്‍ കിഷ്വാലി ഭാഷയില്‍ ഒരു പോപ്പുഗാനംതന്നെ ഇതിന്റെ ഭാഗമായി പ്രചരിക്കപ്പെടുന്നു. സ്വകാര്യവത്കരണം മഴ പെയ്യിക്കുന്നുവെന്നാണ് ഈ പാട്ടിലെ പ്രമേയം. ”ചെറു ചെടികള്‍ക്ക് മഴവേണം, വ്യവസായങ്ങള്‍ക്ക് നിക്ഷേപം വേണം, പരമ്പരാഗത വ്യവസായങ്ങള്‍ വരണ്ടുപോയ വിളകള്‍പോലെയാണ്. സ്വകാര്യവത്കരണം മഴ പെയ്യിക്കുന്നു”_ഇങ്ങനെ പോകുന്നു പാട്ടിലെ ഈരടികള്‍. ലണ്ടന്‍ ആസ്ഥാനമായുള്ള ആദംസ്മിത്ത് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ബ്രിട്ടന്റെ അന്താരാഷ്ട്ര സാമ്പത്തികസഹായ ഏജന്‍സിയായ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ (ഡി.എഫ്.ഐ.ഡി.) സഹായത്തോടെയാണ് സ്വകാര്യവത്കരണത്തിന് അനുകൂലമായ പ്രചാരണങ്ങള്‍ അരങ്ങേറുന്നത്. സ്വകാര്യവത്കരണത്തെ എതിര്‍ക്കുന്നതാണ് എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പ്രയത്നനത്തിന്റെ ആദ്യപടിയെന്നാണ് ആഫ്രിക്കയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിര്‍ജീനിയ സെറ്റ്ഷെഡിയുടെ വീക്ഷണം. ”എല്ലാ മഹാഭാഗ്യങ്ങളുടെയും പുറകിലൊരു വലിയ കുറ്റകൃത്യമുണ്ടായിരിക്കുമെന്ന” പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനായ ബാല്‍സാക്കിന്റെ നിരീക്ഷണത്തെ ഇങ്ങനെ തിരുത്തി വായിക്കുന്ന കാലമാണ്. എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളുടെയും പുറകിലൊരു കോര്‍പ്പറേറ്റ് കുറ്റകൃത്യമുണ്ടായിരിക്കും. കുടിവെള്ളം കുപ്പിവെള്ളം മാത്രമായി മാറുന്നത് അത്തരമൊരു കോര്‍പ്പറേറ്റ് കുറ്റകൃത്യത്തിന്റെ ഉത്തമ ഉദാഹരണമാണ്.

(ന്യൂസ്വയര്‍ 18ന്റെ കൊച്ചിയിലെ ലേഖകനാണ് കെ.പി. സേതുനാഥ്)

15-11-07
ജലം ജീവരക്തമാണ്; അത് വില്‍ക്കരുത്

സി.ആര്‍. നീലകണ്ഠന്‍

അല്പം പഴകിയതാണെങ്കിലും ഒരു ഉപമ പ്രസക്തമാണെന്നു തോന്നുന്നു. മനുഷ്യശരീരത്തില്‍ രക്തത്തിനുള്ള സ്ഥാനമാണ് ഭൂമിയെന്ന ജൈവശരീരത്തില്‍ വെള്ളത്തിനുമുള്ളത് എന്നതാണത്. ഭൂമിയില്‍ വളരെ ചെറിയ ജീവരൂപത്തിനും നിലനില്‍ക്കാന്‍ ജലം വേണം, ശരീരത്തിലെ ഏതു ചെറിയ ഭാഗത്തിനുമെന്നപോലെ രക്തവും വെള്ളവും അളവില്‍ പരിമിതമാണ്. ഒരു പരിധിക്കപ്പുറം നഷ്ടമായാല്‍ മരണം ഉറപ്പ്. രണ്ടും ചലിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ ശുദ്ധമായിരിക്കൂ. ശരീരത്തിലെ ഒരവയവത്തിനും രക്തത്തിനുമേല്‍ പ്രത്യേകാവകാശമില്ലെന്നതുപോലെ പ്രകൃതിയിലെ ഒരു ജീവിക്കും വെള്ളത്തിനുമേല്‍ കുത്തകാവകാശമുണ്ടാകരുത്.

ജലത്തെ ഒരു വ്യാപാരച്ചരക്കാക്കുന്നതുതന്നെ പ്രകൃതിവിരുദ്ധവും ഹിംസാത്മകവുമാണ്. എല്ലാ ജീവരൂപങ്ങള്‍ക്കും അനിവാര്യമായ ഒന്ന് പണം നല്‍കിയാല്‍ മാത്രമേ കിട്ടൂവെന്നാകുന്നതിലൂടെ ‘ജീവിക്കാനുള്ള അവകാശം’ നഷ്ടമാകുന്നു. ശുദ്ധജലത്തിന്റെ സ്രോതസ്സ് മഴയാണ്. മഴ ഏതെങ്കിലും കുറച്ച് ജീവരൂപങ്ങള്‍ക്കുവേണ്ടി പെയ്യുന്നതല്ല. എല്ലാവര്‍ക്കുമായാണ്. എന്നാല്‍ ഈ സത്യം ഇന്ന് സമൂഹവും ഭരണകൂടങ്ങളും അംഗീകരിക്കുന്നില്ല. ഈ സമൂഹത്തെയും ഭരണകൂടങ്ങളെയും നിയന്ത്രിക്കുന്നത് മൂലധന കമ്പോളശക്തികളാണെന്നതാണിതിനു കാരണം.

ജലം പോലൊരു വിഭവത്തെ മുതലാളിത്തം ചരക്കുവത്കരിച്ചതിന്റെ ചരിത്രം സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. ഇത് കേവലം കുപ്പിവെള്ളത്തില്‍ ആരംഭിച്ചതല്ല. പ്രകൃതിദത്ത ജലസ്രോതസ്സുകള്‍ക്കുമേല്‍ സാങ്കേതിക വിദ്യപ്രയോഗിച്ച് വന്‍ തോതില്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതുമുതല്‍ വെള്ളം ‘പൊതുവിഭവം’ അല്ലാതാകുന്നു. അണക്കെട്ടുകളും മറ്റും ഇതിനുദാഹരണമാണ്. ‘ഉതുപ്പാന്റെ കിണര്‍’ എന്ന കാരൂരിന്റെ കഥ നമുക്ക് വീണ്ടും ഓര്‍ക്കാം. പൊതുകിണര്‍ നിര്‍മിക്കാന്‍വേണ്ടി സ്വന്തം ജീവിതം മുഴുവന്‍ ചെലവഴിച്ച തൊഴിലാളിയായ ഉതുപ്പാന്‍ നിയമത്തിന്റെ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ സ്വന്തം ജീവിതമവസാനിപ്പിക്കുന്നു. കിണര്‍ വെള്ളം ശുദ്ധമല്ലെന്നും എല്ലാവരും സ്വന്തം കിണര്‍ മൂടി പൈപ്പ് വെള്ളം ഉപയോഗിക്കണമെന്നുമുള്ള ‘നിയമം’ ഉതുപ്പാനെ തകര്‍ത്തു. കിണറും പുഴയും അരുവിയും ആര്‍ക്കും വെള്ളമെടുക്കാവുന്ന സ്രോതസ്സാണ്. എന്നാല്‍ പൈപ്പിലൂടെ വരുന്ന ജലം കിട്ടാന്‍ നാം പൈപ്പ് കണക്ഷന്‍ എടുക്കണം. അതില്ലാത്തവര്‍ക്ക് വെള്ളമില്ല. പിന്നെയുള്ളത് പൊതു ടാപ്പുകളാണ്. അവയും ഇല്ലാതാകുന്നു. തന്നെയുമല്ല പൈപ്പിലൂടെ ജലം പോകുമ്പോള്‍ അതിനടുത്തുള്ള ഒരു ജീവജാലത്തിനും അതു പ്രാപ്യമാകുന്നില്ല. ഇതിനുമപ്പുറം പ്രകൃതിയുടെ ജലത്തില്‍ മനുഷ്യന്‍ ‘സാങ്കേതിക വിദ്യ’ പ്രയോഗിക്കുന്നതോടെ ജലം ‘വിലയുള്ള’ താകുന്നു. ഇവിടെ ജലം ‘ചരക്ക്’ ആകുന്നു. വില നല്‍കാന്‍ കഴിയാത്ത ചില മനുഷ്യര്‍ക്ക് മാത്രമല്ല, ഒരിക്കലും കഴിയാത്ത എല്ലാ സസ്യജീവരൂപങ്ങള്‍ക്കും വെള്ളം കിട്ടാതാകുന്നു.

കമ്പോളവ്യവസ്ഥയിലെ വിജയത്തിനടിസ്ഥാനം ഉത്പാദനത്തിലും ഉപഭോഗത്തിലുമുള്ള വര്‍ധനയാണ്. ഇതിനുവേണ്ടി സ്രോതസ്സിന്റെയോ പ്രകൃതിയുടെ തന്നെയോ നിലനില്പ് പരിഗണിക്കാതെ കൊള്ള നടത്തുന്നു. ഇന്നത്തെയോ നാളത്തെയോ തലമുറയുടെ നിലനില്പൊന്നും മൂലധനത്തിനു പ്രസക്തമല്ല. അതിവേഗം ചലിക്കാന്‍ കഴിയുന്ന മൂലധനത്തിന്, ഒരിടത്തെ വെള്ളം തീര്‍ന്നാല്‍ മറ്റൊരിടത്തുപോകാം. എന്നാല്‍ ആ നാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും പിന്നൊരു വഴിയുമില്ല.

കുപ്പിവെള്ളമെന്നത് ജലവ്യാപാര ശൃംഖലയിലെ ഒടുവിലത്തെ കണ്ണിയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം ഇത് നിരവധി സാമ്പത്തിക സാമൂഹിക സാംസ്കാരിക പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. മത്സരിച്ച് ജലചൂഷണം നടത്തുമ്പോള്‍ സ്രോതസ്സുകള്‍ക്കുണ്ടാകുന്ന നാശങ്ങള്‍ കൂടാതെ വെള്ളം നിറച്ചു വില്‍ക്കുന്ന കുപ്പികള്‍ നിര്‍മിക്കുന്നതിന്റെയും ആ പ്ലാസ്റ്റിക് തിരിച്ച് മണ്ണിലും വെള്ളത്തിലും വ്യാപിക്കുന്നതിന്റെയും പ്രശ്നങ്ങള്‍ ഗുരുതരമാണ്. അമേരിക്കയില്‍ ഒരുവര്‍ഷം ജലം കുപ്പികളില്‍ നിറയ്ക്കുന്നതിനുപയോഗിക്കുന്ന ഇന്ധനം കൊണ്ട് ഒരുവര്‍ഷം ഒരു ലക്ഷം വാഹനങ്ങള്‍ ഓടിക്കാം. ഇത് (ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍) അനാവശ്യ ഉപഭോഗമാണ്, ഹിംസയാണ്. കഴിഞ്ഞവര്‍ഷം അമേരിക്കക്കാര്‍ കുപ്പിവെള്ളത്തിനായി മുടക്കിയത് 1500 കോടി ഡോളറാണ്. സിനിമാടിക്കറ്റിനും സംഗീതം കേള്‍ക്കാനുള്ള ഐപോഡിനുമെല്ലാം മുടക്കിയതിനേക്കാള്‍ വളരെയധികമാണിത്. കുടിവെള്ളത്തിന്റെയും മറ്റു പാനീയങ്ങളുടേയുമായി പ്രതിവര്‍ഷം 3800 കോടി കുപ്പികള്‍ അമേരിക്കയുടെ മണ്ണിലെത്തുന്നു. ഇതിലെ പ്ലാസ്റ്റിക്കിന്റെ വിലമാത്രം 100 കോടി ഡോളറാണ്. ഇതിന്റെ ആറിലൊന്നോളം മാത്രമേ പുനഃചംക്രമണത്തിനുപോകുന്നുള്ളൂവെന്ന് സര്‍ക്കാര്‍ പരിസ്ഥിതി വിഭാഗം തന്നെ പറയുന്നു.

ഇതാണ് വികസിത, പരിഷ്കൃത രാജ്യത്തിന്റെ അവസ്ഥയെങ്കില്‍ ഇന്ത്യപോലൊരു രാജ്യത്തിന്റെ അവസ്ഥയെന്താകും. പൈപ്പ്_ കിണര്‍വെള്ളം ഗുണനിലവാരം കുറഞ്ഞതാണെന്ന് ഒരു പത്രം നടത്തിയ ‘അന്വേഷണവിവരം’ പുറത്തുവന്നതോടെ കുപ്പിവെള്ള വില്പന ഏതാണ്ടിരട്ടിയായ കേരളത്തിന്റെ സ്ഥിതിയെന്താണ്? പെരുംമഴയത്ത് കുപ്പിവെള്ളം വാങ്ങിക്കുടിക്കുന്നവരായി നാം മാറിയിരിക്കുന്നു. പ്രതിവര്‍ഷം ഒരുകോടി കിലോ പ്ലാസ്റ്റിക് കുപ്പികളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതിന്റെ അമ്പതുശതമാനം മാത്രമേ തിരിച്ചെടുക്കപ്പെടുന്നുള്ളൂ. ബാക്കി (ഏതാണ്ട് 110 കോടി കുപ്പികള്‍) മണ്ണില്‍ വന്നുവീഴുന്നു. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ‘പ്ലാസ്റ്റിക് പുനഃചംക്രമണം’ എന്നു പറയുന്നതുതന്നെ ശരിയല്ല. ഒരു ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക് ചംക്രമണം നടത്തിയാല്‍ കുറഞ്ഞ ഗുണനിലവാരത്തിലുള്ള പ്ലാസ്റ്റിക്കാണുണ്ടാകുന്നത്. (ഡൌണ്‍ സൈക്ലിങ്) ഏതെങ്കിലുമൊരു ഘട്ടത്തില്‍ യാതൊരു ചംക്രമണവും സാധ്യമാകാത്ത അവസ്ഥയുണ്ടാകുമെന്നര്‍ഥം.

കുപ്പിവെള്ളം സാമ്പത്തികമായും സമൂഹത്തിന് നഷ്ടമാണ്. ടാപ്പ് വെള്ളത്തിന്റെ 4000 മടങ്ങ് വരെ വില കുപ്പിവെള്ളത്തിനു നല്‍കേണ്ടി വരുന്നു. പുതിയ ജീവിതശൈലി, യാത്രാരീതികള്‍, പൊങ്ങച്ച സംസ്കാരം, ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ മുതലായവ പ്രചരിപ്പിച്ചു കൊണ്ടാണല്ലോ കുപ്പിവെള്ളം പ്രചരിപ്പിക്കപ്പെടുന്നത്. കുടിവെള്ളം ശുദ്ധമല്ലെന്നു പ്രചരിപ്പിക്കാന്‍ വന്‍തുക മുടക്കുന്നത് വെള്ളക്കമ്പനികള്‍ മാത്രമല്ല, റിലയന്‍സടക്കമുള്ള പ്ലാസ്റ്റിക് കമ്പനികള്‍ കൂടിയാണ്.

‘ഉതുപ്പാന്റെ കിണറി’ലെന്നപോലെ ജലത്തിന്റെ ‘ശുദ്ധി’ യെന്നതുതന്നെയാണ് വെള്ളക്കമ്പോളം വളര്‍ത്തുന്നത്; ചരക്കാക്കുന്നത്. കിണറില്‍ നിന്ന് ടാപ്പും ടാങ്കറും കുപ്പിയും കടന്ന് നാം ‘മുന്നോട്ടു’ പോകുന്നു. നാളെ ജലക്ഷാമം അതിരൂക്ഷമാകുമ്പോള്‍, വെള്ളം കുടിക്കാനുണ്ടാകില്ല. പകരം വളരെ കുറഞ്ഞ അളവില്‍ രക്തത്തില്‍ നേരിട്ട് കുത്തിവെക്കുന്ന ശുദ്ധജല ആംപ്യൂളുകള്‍ (ഡിസ്റ്റില്‍ഡ് വാട്ടര്‍) രംഗത്തു വരും. ഇന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളം കിട്ടുന്ന വിലയ്ക്ക് ഒരു ആംപ്യൂള്‍ ഡിസ്റ്റില്‍ഡ് വാട്ടര്‍ കിട്ടും. അപ്പോള്‍ ജലവില ഇന്നത്തേതിന്റെ പതിനായിരം മടങ്ങാകും. പക്ഷേ, ഒരു വിഭാഗം ഈ രീതി തുടരും. അതിനിടയില്‍ ബഹുഭൂരിപക്ഷത്തിനും ശുദ്ധജലം കിട്ടാതാകും. ഇതു തടയണമെങ്കില്‍ ജലത്തിന്റെ ”ജൈവനീതി’ ഉയര്‍ത്തിപ്പിടിച്ച് പോരാടേണ്ടിവരും.

16-11-07
വെള്ളത്തെ പൊതുസ്വത്തായി തിരിച്ചുപിടിക്കാം

കുടിവെള്ളക്കച്ചവടം_ ചില വസ്തുതകള്‍ എന്ന ലേഖന പരമ്പര വായിച്ചപ്പോള്‍ ഓര്‍മ വന്നത് കുറച്ചുവര്‍ഷം മുന്‍പ് തൃശ്ശൂര്‍ ജില്ലയിലെ ഒരു കൊച്ചു പ്രൈമറി സ്കൂളിലെ കൊച്ചുകുട്ടികളുടെ പ്രതികരണമാണ്. അവരുടെ വിദ്യാലയത്തിന് തൊട്ടടുത്തുകൂടി ഒഴുകുന്ന പുഴയേതാണെന്ന് ചോദിച്ചപ്പോള്‍, ആര്‍ക്കും ഒന്നും പറയാനില്ല. എന്നാല്‍ ഈ പുഴയില്‍ പണിതിട്ടുള്ള അണക്കെട്ടിന്റെ പേര് ചോദിച്ചപ്പോള്‍ ഉടന്‍വന്നു മറുപടി ‘പീച്ചി അണക്കെട്ട്’. സ്ഥിരമായി പ്രകൃതിപഠന ക്യാമ്പുകള്‍ക്ക് കുട്ടികളെ കാട്ടില്‍ കൊണ്ടുപോകുമ്പോള്‍ നീര്‍ച്ചോലയില്‍ക്കൂടി ഒഴുകിവരുന്ന തെളിഞ്ഞവെള്ളം ‘കുടിക്കാന്‍ യോഗ്യമാണോ’ എന്ന ചോദ്യം ഉയരാറുണ്ട്! കുപ്പിവെള്ളക്കച്ചവടം കേരളത്തില്‍ തഴച്ചുവളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന യാഥാര്‍ഥ്യം മേല്‍സൂചിപ്പിച്ച സംഭവങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സ്വന്തം നാട്ടിലെ ശുദ്ധജല സ്രോതസ്സുകളേയും ശുദ്ധമായ തെളിനീരുറവകളേയും അറിയാതാകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന നമുക്ക് കുപ്പിയില്‍ വില്ക്കുന്ന വെള്ളമാണ് ശുദ്ധജലം എന്ന ‘തിരിച്ചറിവ്’ ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ടുതന്നെ കുപ്പിവെള്ള കച്ചവടം കേരളത്തില്‍ വേരൂന്നാതിരിക്കണമെങ്കില്‍ ഈ അവസ്ഥയില്‍ നമ്മള്‍ എങ്ങനെ എത്തിച്ചേര്‍ന്നു എന്ന വിലയിരുത്തലിന് ഏറെ പ്രസക്തിയുണ്ട്.
3000 മില്ലി മീറ്ററില്‍പ്പരം പഴ ലഭിക്കുന്ന, കൊച്ചുപുഴകളുടെയും കൈത്തോടുകളുടെയും കുളങ്ങളുടെയും കിണറുകളുടെയും നാടായ, കേരളമെന്ന 44 പുഴകള്‍ അടങ്ങുന്ന വലിയ നീര്‍ത്തടത്തില്‍ ജീവിച്ചിരുന്ന ജനസമൂഹങ്ങള്‍ക്ക് വെള്ളം, ദിനചര്യയുടെ, ജീവിതസംസ്കാരത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നു. വെള്ളം ജന്മാവകാശമാണെന്നും പൊതുസ്വത്താണെന്നും മറ്റുമുള്ള രാഷ്ട്രീയ_സാമൂഹിക അവബോധം ഉടലെടുക്കുന്നതിന് മുന്‍പുതന്നെ കേരളത്തിലെ ജനങ്ങള്‍ കിണര്‍വെള്ളം കോരിയുപയോഗിച്ചും ഒഴുകുന്ന പുഴയില്‍ കുളിച്ചും നീന്തിയും അലക്കിയും ആത്മശുദ്ധി വരുത്തിയും കുളക്കരയില്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന അവസരങ്ങള്‍ സമൂഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഉപയോഗിച്ചും മറ്റും വെള്ളത്തിനെയും ജലസ്രോതസ്സുകളെയും തൊട്ടറിഞ്ഞിരുന്നു; ആത്മബന്ധം പുലര്‍ത്തിയിരുന്നു. തൊട്ടറിയുമ്പോള്‍ മാത്രമേ സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാനും ആ ഉത്തരവാദിത്വം ഒരു സംസ്കാരമായി കൈമാറാനും സാധിക്കുകയുള്ളൂ. ജലമെന്ന ജീവസ്രോതസ്സിന്റെ നിലനില്പും നമ്മുടെ നിലനില്പും ഇഴപിരിക്കാനാകാത്തതാണെന്നുള്ള അവബോധത്തില്‍ കാലാകാലങ്ങളായി വന്നിട്ടുള്ള മാറ്റത്തിന്റെ, മൂല്യച്യുതിയുടെ ഒരു പ്രതിഫലനം കൂടിയാണ് കുപ്പിവെള്ളക്കച്ചവടവും ജലവിതരണത്തിന്റെ സ്വകാര്യവത്കരണവും മറ്റും.

കുടിവെള്ള വിതരണം പൊതുമേഖലാ സര്‍വീസ് ആയി മാറിയപ്പോള്‍, ഓരോ പൌരനും അവകാശപ്പെട്ട ശുദ്ധജലം തുല്യമായും കൃത്യമായും ലഭ്യമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍ പൈസ കൊടുത്താല്‍ ലഭിക്കുന്ന ഒരു ‘വസ്തുവായി’ കുടിവെള്ളം മാറിത്തുടങ്ങിയപ്പോള്‍, നമ്മള്‍ വെള്ളത്തിനെ അതിന്റെ സ്രോതസ്സില്‍ നിന്നും വേറിട്ടു കാണാന്‍ തുടങ്ങി. ടാപ്പില്‍ നിന്നും പുറത്തുവരുന്ന വെള്ളം ഏതു പുഴയിലേതാണെന്നോ ആ പുഴയിലെ വെള്ളത്തിന്റെ ഗുണമേന്മ എന്താണെന്നോ ഒന്നും അറിയേണ്ടതില്ല. കൊച്ചി കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്ക് പെരിയാറില്‍ നിന്നും ശുദ്ധീകരിച്ച്, കുഴലില്‍ക്കൂടി ടാപ്പുകളില്‍ എത്തിക്കുന്ന കുടിവെള്ളമാണ് ലഭിക്കുന്നതെന്നിരിക്കെ, ഈ പുഴയുടെ ശോചനീയാവസ്ഥയെ കുറിച്ച് അവര്‍ വേവലാതിപ്പെടുന്നില്ല. ഈ ബന്ധമറ്റുപോകല്‍ കൃഷിരീതികളില്‍ വന്ന മാറ്റത്തിലും നെല്‍വയല്‍ നികത്തലിലും കുന്നിടിക്കലിലും നമുക്കു കാണാന്‍ സാധിക്കും. കുടിവെള്ള വിതരണം പൊതുമേഖലാ ‘സര്‍വീസ്’ ആയി മാറിയപ്പോള്‍ പൊതുപങ്കാളിത്ത_ ഉത്തരവാദിത്വ സ്വഭാവവുംസുതാര്യതയും കാര്യക്ഷമതയും എല്ലാം ചോര്‍ന്നു തുടങ്ങി. കേരള വാട്ടര്‍ അതോറിറ്റിക്ക് ശുദ്ധമായ കുടിവെള്ളം ടാപ്പില്‍ കൂടി നല്‍കാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ട് കുപ്പിവെള്ളം തന്നെ ശരണം എന്ന തീരുമാനത്തിലേക്കെത്തിക്കാന്‍ കമ്പനികള്‍ക്കും എളുപ്പമായി. എന്നാല്‍ പ്രശ്നത്തില്‍ തന്നെ ഉത്തരവുമുണ്ട് എന്നതാണ് വാസ്തവം.

കുപ്പിവെള്ളക്കച്ചവടം നിയന്ത്രിക്കണമെങ്കില്‍, അതിന്റെ അടുത്ത ഘട്ടമായ വെള്ളത്തിന്റെ സ്വകാര്യവത്കരണം ഒഴിവാക്കണമെങ്കില്‍, നമ്മള്‍ വെള്ളത്തിനെ, അതിന്റെ സ്രോതസ്സുകളില്‍ നിന്നും വേറിട്ടു കാണാതെ ‘പബ്ലിക്ക്’ ആയി തന്നെ തിരിച്ചു പിടിച്ചേ പറ്റൂ (Retaining Public Water). നിലവിലുള്ള വികേന്ദ്രീകൃത ആസൂത്രണ ഭരണ സംവിധാനവും പൊതു വിതരണശൃംഖലയും ഒരുമിച്ചു പരസ്പര പൂരകമായി പ്രവര്‍ത്തിച്ചേ മതിയാകൂ.
സ്വന്തം അധികാര പരിധിയില്‍ വരുന്ന ജലസ്രോതസ്സുകളുടെ പരിപാലനവും സംരക്ഷണവും (ഇന്ന് സംരക്ഷണത്തിന് ഊന്നല്‍ കുറവാണ്) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. കുടിവെള്ള സ്രോതസ്സുകളായ പുഴകളും കിണറുകളും മറ്റും പ്രാദേശിക ജലജാഗ്രതാ സമിതികള്‍ വഴി അവയെ ആശ്രയിക്കുന്ന ജനസമൂഹങ്ങളെക്കൊണ്ടുതന്നെ സംരക്ഷിക്കാനും സാമൂഹിക നിയന്ത്രണം (Social control over misuse) കൊണ്ടുവരാനുമുള്ള നിയമ നടപടികള്‍ കൈക്കൊള്ളേണ്ടിവരും. കുപ്പിവെള്ളക്കച്ചവടത്തിനു വേണ്ടിയുള്ള ജലമൂറ്റല്‍ ഒരു പരിധിവരെ ഇത്തരത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും.
ഫ്രാന്‍സിലെ ഗ്രെനോബിള്‍ എന്ന പട്ടണം, പത്തുകൊല്ലത്തെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ സമൂഹത്തിലെ എല്ലാ തട്ടിലെ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുവന്ന് ശുദ്ധജല വിതരണത്തിനെ സ്വകാര്യവത്കരണത്തില്‍ നിന്നും മോചിപ്പിച്ച് വീണ്ടും പൊതു സ്വത്താക്കി തിരിച്ചെടുത്തത് 2000 ത്തില്‍ ആണ് (Remunicipalise water). ഈയിടെ ഫ്രാന്‍സിലെ സര്‍ക്കാര്‍ തന്നെ രണ്ട് സ്വകാര്യ കമ്പനികള്‍ക്ക് കോണ്‍ട്രാക്ട് പുതുക്കി നല്‍കേണ്ടതില്ലെന്നും വെള്ളത്തിന്റെ സ്വകാര്യവത്കരണം തീര്‍ത്തും ഒഴിവാക്കാനുള്ള വളരെ ശ്രദ്ധേയമായ തീരുമാനം എടുക്കുകയും ചെയ്തു.
നമ്മുടെ പൊതുമേഖലാ കുടിവെള്ള ശൃംഖലയെ മെച്ചപ്പെടുത്തിക്കൊണ്ടും കൂടുതല്‍ സുതാര്യമാക്കിക്കൊണ്ടും ഉപഭോക്താക്കളുടെ പങ്കാളിത്തം ശുദ്ധീകരണ,വിതരണ, വ്യവസ്ഥയില്‍ ഉറപ്പുവരുത്തിക്കൊണ്ടും ശുദ്ധമായ കുടിവെള്ളം പൊതുജനങ്ങള്‍ക്ക് ഉറപ്പു വരുത്താവുന്നതാണ്.

തൃശ്ശൂരില്‍, ഒല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിവര്‍ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറാണ് ഡോ.ലത

Advertisements

2അഭിപ്രായങ്ങള്‍

Filed under ജലം, മാധ്യമം

2 responses to “കുപ്പിവെള്ളക്കച്ചവടം – മാതൃഭൂമിയോട് കടപ്പാട്

 1. സ്വന്തം രാജ്യത്തു വരുന്ന അതിഥികളോടും,കച്ചവടക്കാരോടും സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണമെന്ന് ആത്മാഭിമാനമുള്ള ജനതക്ക് ആരും പഠിപ്പിച്ചു നല്‍കേണ്ടതില്ല.
  എന്നാല്‍ , ആത്മാഭിമാനം എന്നാല്‍ ദുരഭിമാനമാണെന്നു ധരിച്ചു വച്ചിരിക്കുന്ന ഇന്ത്യന്‍ ജനതക്ക് വിദേശത്തുനിന്നും വരുന്നവരെല്ലാം “അതിഥി ദേവോ ഭവ” എന്ന (ബ്രഹ്മണന്റെ) ചൂഷണ വാതിലിലൂടെ അകത്തുകടക്കുന്ന ദൈവങ്ങളാണ്.
  പിന്നെ നാടു മുഴുവന്‍ വിദേശി കൊള്ള ചെയ്യുംബോഴും … വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടൊന്നുമില്ലാതെ സാമ്രാജ്യത്വത്തിനെതിരെ പരസ്പരം തല്ലി ചാകുക എന്ന നംബൂതിരിയുടെ ചാവേര്‍ പരിഹാരമേ നമുക്ക് അറിയുകയുമുള്ളു.
  വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രചരണ ബോധവല്‍ക്കരണ പരിപാടിയുടെ അക്ഷരരേഖ ബ്ലൊഗില്‍ പ്രസിദ്ധീകരിച്ചതിന് നന്ദി പറയട്ടെ.
  സമയക്കുറവിനാല്‍ നല്ലൊരു അഭിപ്രായമെഴുതാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുക.

 2. ജോജൂ

  നമ്മുടെ ജലസ്രോതസ്സുകളെ മലിനമാക്കിയത് കുത്തകളാണോ. കുളങ്ങള്‍, തോടുകള്‍, നദികള്‍ എല്ലാം നമ്മള്‍ മലിനമാക്കി. കുടിവെള്ളം ഇല്ലാതാക്കി. ഈ വിടവിലേയ്ക്കാണ് കുത്തകകള്‍ കുപ്പിവെള്ളവുമായി കടന്നുവരുന്നത്. ഒന്നാം പ്രതി ആഗോളവത്കരണമോ കുത്തകകളോ അല്ല, നാം തന്നെയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w